തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, April 30, 2009

89. രക്ഷകര്‍ ഭക്ഷകര്‍ ആവുമ്പോള്‍

രക്ഷകനെന്നും ദൈവത്തിന്റെ സ്ഥാനമാണെന്നാണ് വയ്പ്പ് അതും അതീവ ഗുരുതരമായതും(?) സങ്കീര്‍ണ്ണമായതുമായ പ്രശ്നങ്ങളില്‍ സഹായിക്കുന്നവരോ രക്ഷിക്കുന്നവരോ ആവുമ്പോള്‍ അവര്‍ക്കുള്ള സ്ഥാനം തീര്‍ത്തും ദൈവ തുല്ല്യമാവുന്നു.

ലോകപോലീസായ അമേരിക്കയുടെ രക്ഷക വേഷത്തെ കൂതറ തിരുമേനി ഒന്ന് ഋജുവായി വീക്ഷിക്കുവാന്‍ ശ്രമിക്കുന്നു.

വിയറ്റ്നാമിലെ ചുണക്കുട്ടികള്‍ക്ക് മുമ്പില്‍ പരാജയത്തിന്റെ കയ്പ്പ്നീര്‍ കുടിച്ച അമേരിക്ക പക്ഷെ പിന്നീടുള്ള യുദ്ധങ്ങളില്‍ തോല്‍ക്കാതിരിക്കാന്‍ പരമാവധി മനുഷ്വാവകാശധ്വംസനം നടത്തിയാലും എന്ത് ക്രൂരതകള്‍ കാട്ടിയാലും വിജയിക്കണമെന്ന ദുര്‍വാശികള്‍ കാണിക്കുന്നതിന്റെ കാരണം വരുംകാല ചരിത്രത്തില്‍ അമേരിക്കയുടെ മറ്റൊരു പരാജയഗാഥ എഴുതി ചേര്‍ക്കാതിരിക്കാന്‍ വേണ്ടിയാണ്. അതിന്റെ ഉദാത്ത ഉദാഹരണങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും കാണാം.
ഈ രണ്ടു യുദ്ധങ്ങളെയും ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്ന ചിലകാര്യങ്ങള്‍ ഉണ്ട്. ഒന്ന് അമേരിക്ക ഇറാക്കില്‍ സദ്ധാമിനെ പിടിച്ചു ശിക്ഷകൊടുത്തെങ്കിലും ഒസാമ ബിന്‍ലാദനെ പിടിക്കാനോ ശിക്ഷകൊടുക്കാനോ കഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ അജ്ഞാത താവളത്തില്‍ നിന്ന് സംഘാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുക മാത്രമല്ല അമേരിക്കയ്ക്ക് ഭീഷണികള്‍ വിഡീയോകള്‍ വഴി കൊടുക്കാനും ലാദന് കഴിയുന്നു. എന്തുകൊണ്ട് ഇന്നും ലാദന് അത് കഴിയുന്നുവേന്നതും മനസ്സിലാക്കേണ്ട വസ്തുതയാണ്. ആശയപരമായി രണ്ടു കാരണങ്ങള്‍ കൊണ്ട് അമേരിക്ക ഈ രണ്ടു രാജ്യങ്ങള്‍ ആക്രമിച്ചെങ്കിലും രണ്ടിലും പച്ചയായ ക്രൂരതകളുടെ മുഖം കാണാം.

ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ മേല്‍ കൈയേറ്റം നടത്തുന്നത് യൂ.എന്‍. ചാര്‍ട്ടറിന്റെ ലംഘനം ആണ്. പക്ഷെ യൂ.എന്നും. അമേരിക്കയുടെ മുമ്പില്‍ നിസ്സഹായന്‍ എന്നതിനാല്‍ എന്തും ചെയ്യാനുള്ള (ദു )സ്വാത്രന്ത്ര്യം അമേരിക്കയ്ക്ക് ഉണ്ട്.

ആദ്യം അമേരിക്ക ഇറാക്കിനെ ആക്രമിച്ചതിലെ നേരും നുണയും മനസ്സിലാക്കാം.

വേള്‍ഡ്‌ ട്രേഡ്‌ സെന്ററിലെ ആക്രമണത്തിനു ശേഷം ലോകത്തിനു മുമ്പില്‍ അമേരിക്കയുടെ അഭേദ്യമായ ഡിഫെന്‍സ്‌ സിസ്റ്റം ഉള്ള രാജ്യമെന്ന അവകാശവാദം ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ആദ്യം അല്‍.ക്വൈദയയൂം ഒപ്പം അതിനോടൊപ്പം തന്റെ എക്കാലത്തെയും ശത്രുവായ സദ്ദാം ഹുസ്സൈനെയും കൂട്ടികെട്ടിയപ്പോള്‍ തന്നെ മിക്കവരും അമേരിക്കയുടെ ഇറാക്കിന്‍മേലുള്ള യുദ്ധത്തിന്റെ സാധ്യത മണത്തിരുന്നു. പക്ഷെ അല്‍ ക്വൈദയുമായി ഒരു ബന്ധവുമില്ലെന്നും താന്‍ അതിനു എതിരെന്നും പലപ്പോഴും സദ്ദാം ഹുസൈന്‍ ആവര്‍ത്തിച്ചെങ്കിലും അമേരിക്ക ചെവിക്കൊണ്ടില്ല. അല്ലെങ്കില്‍ ജോര്‍ജ്‌ ബുഷ്‌ ചെവി കൊണ്ടില്ല. കാരണം അമേരിക്കയും ഇറാക്കും തമ്മിലുള്ള പ്രശ്നം എന്നുള്ളതില്‍ കവിഞ്ഞു ജോര്‍ജ്ജ് ബുഷ്‌ (Sr.&Jr.) Vs സദ്ദാം ഹുസൈന്‍ എന്നിങ്ങനെയുള്ള വ്യക്തിപരമായ വൈരാഗ്യം എന്നുവേണം പറയാന്‍. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്റെ കാരണം കണ്ടെത്താനും കുറ്റവാളിയെ കണ്ടെത്താനുമുള്ള അന്വേഷണ കമ്മീഷന്‍ അല്‍ ക്വൈദയും സദ്ദാമുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിട്ടും ബുഷ്‌ പിന്മാറിയില്ല.
സദ്ധാമിന്റെ കൈവശം വിപുലമായ നാശത്തിനു കാരണമായേക്കാവുന്ന ജൈവ, രാസായുധങ്ങള്‍ മാത്രമല്ല ആണവായുധങ്ങള്‍ വരെ ഉണ്ടെന്നു ആരോപിച്ചായിരുന്നു പിന്നീട് ആക്രമണത്തിനു കോപ്പ് കൂട്ടിയത്. പക്ഷെ പിന്നീട് നടന്ന അന്വേഷണങ്ങള്‍ അതും വെറും കെട്ടുകഥകള്‍ ആണെന്ന് മനസ്സിലായി. പക്ഷെ എന്നിട്ട് ആക്രമിക്കുമ്പോള്‍ അമേരിക്ക തകര്‍ത്തത് യൂ.എന്‍. ചാര്‍ട്ടറിലെ മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന്‍ മേലുള്ള കൈയേറ്റം ചെയ്യരുതെന്ന നിയമമായിരുന്നു . അല്ലെങ്കില്‍ അത്തരം ഒരു ആവശ്യം വന്നെങ്കില്‍ യൂ.എന്നിന്റെ അനുവാദം വേണമെന്ന നിയമവും കാറ്റില്‍ പറത്തി.

അമേരിക്ക ഇറാക്കില്‍ തകര്‍ത്തത് നിരവധി നിയമങ്ങള്‍ ആണ്. ലോകഹെരിറ്റേജ് സൈറ്റുകള്‍ തകര്‍ക്കുന്നതില്‍ താലിബാനെക്കാള്‍ ഒട്ടും മോശമല്ല തങ്ങള്‍ എന്ന് അമേരിക്ക ഇറാക്കില്‍ കാണിച്ചു തന്നു. യുദ്ധത്തടവുകാരോട്‌ പെരുമാറുന്നതും നഗ്നമായ നരനായാട്ടുകള്‍ നടത്തുന്നതും മാത്രമല്ല ഒരു രാജ്യത്തിന്റെ രാഷ്ട്രീയ, വ്യവസായ മേഖലകളില്‍ തീര്‍ത്തും തന്നിഷ്ടം കാണിക്കുവാനും അമേരിക്ക മടിച്ചില്ല. ലോക മനുഷ്യാവകാശ സംഘടകള്‍ കണ്ണടപ്പിക്കേണ്ടി വരുന്ന രീതിയില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളും വൃദ്ധന്മാരും വെറും പ്രാണികളെ പോലെ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ മാനഭംഗപ്പെട്ടു. ചോദ്യം ചെയ്യാനോ പ്രതികരിക്കാനോ ആരും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് അനസ്യൂതം തുടര്‍ന്നു. എതിര്‍ക്കാന്‍ ശ്രമിച്ചവരോ എതിര്‍ത്തവരോ കൊല്ലുകയോ അമര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തു. അമേരിക്ക ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ മാത്രമേ പുറം ലോകമറിഞ്ഞുള്ളൂ. സുസ്ഥിരവും ശാന്തിപൂര്‍ണവും ആയൊരു ഭരണം ആഗ്രഹിച്ച ജനങ്ങളും അത് വാഗ്ദാനം ചെയ്ത അമേരിക്കയും സഖ്യസേനയും പിന്നീട് എന്ത് നേടിയെന്നും നടത്തിയെന്നതും ചരിത്രം.
മുസ്ലിം സ്ത്രീകള്‍ മതപരമായ നിയമം കൊണ്ട് ധരിക്കുന്ന പര്‍ദ്ദകള്‍ വരെ ഉയര്‍ത്തി മുഖം കാണുകയും തീവ്രവാദികള്‍ ആണോയെന്ന് പരിശോധിക്കുകയും ചെയ്യാന്‍ വരെ അമേരിക്കന്‍ സൈനികര്‍ തയ്യാറായപ്പോള്‍ സാധാരണ ജനം വരെ പ്രതികരിക്കാന്‍ തുടങ്ങിയതോടെ പ്രശ്നം കൂടുതല്‍ കലുഷിതമായി. എന്നാല്‍ സദ്ധമിന്റെ കാലത്ത് ഭരണമോഹവുമായി ഒതുങ്ങിക്കഴിഞ്ഞ ഗോത്ര നേതാക്കന്മാരും സദ്ദാമിന്റെ കാലത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന ഷിയകളും കുര്‍ദ്ദുകളും വിമതന്മാരും ഇപ്പോള്‍ തലപൊക്കി അമേരിക്കയ്ക്ക് സപ്പോര്‍ട്ടുമായി വന്നതോട് കൂടി കുറെയൊക്കെ കാര്യങ്ങള്‍ എളുപ്പമാക്കിയെങ്കിലും പള്ളികളിലും മറ്റും ചെന്നുള്ള പരിശോധനകള്‍ മുസ്ലിങ്ങള്‍ക്ക്‌ വിരോധത്തിനു കാരണമാവുന്നതുകൊണ്ട് സാധാരണ മുസ്ലിങ്ങള്‍ പോലും ഇപ്പോള്‍ അമേരിക്കന്‍ വിരോധികള്‍ ആയിത്തുടങ്ങിയിരിക്കുന്നു.

ഇറാക്കിലെ പുനര്‍നിര്‍മ്മാണത്തിനുള്ള ജോലികള്‍ മിക്കതും ഏറെക്കുറെ മുഴുവനായി ചെയ്യുന്നത് അമേരിക്കയോ അമേരിക്കന്‍ ഉടമസ്ഥയിലുള്ള കമ്പനികളോ ആണ്. മൊത്തത്തില്‍ ഇറാക്കിലെ അതിവിശാലമായ എണ്ണ ശേഖരം കൊള്ളയടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ഇന്ന് മിക്കവര്‍ക്കും മനസ്സിലായി കഴിഞ്ഞിരിക്കുന്നു.

ഇന്ത്യാക്കാരോട് എന്നും വളരെ നന്നായി പെരുമാറിയിരുന്ന ഇറാക്കികളും ഇറാക്കിന്റെ ഭരണാധികാരികളും എന്നതും നമ്മള്‍ ഓര്‍ത്തില്ല. ഇന്ത്യയോട് നല്ല ബന്ധമുണ്ടായിരുന്ന സദ്ദാം ഹുസൈനോടും പക്ഷെ ഇന്ത്യയും അനുകൂലമായ നയം കാട്ടികണ്ടില്ല. ഒരു പക്ഷെ വരും കാലങ്ങളില്‍ അമേരിക്കയില്‍ നിന്ന് ലഭിച്ചേക്കാവുന്ന ആനുകൂല്യങ്ങളും ഗുണങ്ങളും മനസ്സില്‍കണ്ട്‌ എല്ലാം കണ്ണടച്ചുവെന്നു വേണം കരുതാന്‍. കാരണം ലോകത്ത് സമാധാനം കാംക്ഷിക്കുന്നുവെന്നു വാചകമടിക്കുന്ന അമേരിക്ക ഇതുവരെ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നങ്ങളിലോ (കാശ്മീര്‍ ഉള്‍പ്പടെ) ശ്രീലങ്കന്‍- പുലി പ്രശ്നങ്ങളിലോ ആഫ്രിക്കയിലെ വംശീയ, വിമത, പട്ടാള പ്രശ്നങ്ങളിലോ ഇടപെട്ടതായി കാണുന്നില്ല. പച്ചമലയാളത്തില്‍ അമേരിക്കയ്ക്ക് പ്രയോജനമില്ലാത്ത അല്ലെങ്കില്‍ സാമ്പത്തിക ലാഭമില്ലാത്ത ഒന്നിലും ഇടപെടില്ലെന്ന് ചുരുക്കം.

പക്ഷെ സദ്ദാമിനെ പിടികൂടി തൂക്കി കൊന്നു പാവസര്‍ക്കാരിനെ സ്ഥാപിച്ചു അമേരിക്ക പരോക്ഷമായി ഭരിക്കുമ്പോള്‍ തങ്ങള്‍ സദ്ധാമിനെക്കാള്‍ വലിയ പ്രശ്നത്തിനെയാണ് നേരിടേണ്ടി വരുന്നതെന്ന് മനസ്സിലാക്കി. എന്തായാലും അമേരിക്കയും സഖ്യകക്ഷികളും ഇറാക്ക് ഭരിച്ചാലും അല്ലെങ്കില്‍ അവരുടെ പാവസര്‍ക്കാര്‍ ഇറാക്ക്‌ ഭരിച്ചാലും ഇറാക്കിന്റെ പ്രശ്നങ്ങള്‍ തീരില്ലെന്ന് വേണം കരുതാന്‍. കൂടുതല്‍ രക്തച്ചൊരിച്ചിലും കൊള്ളയടിയും മാത്രമേ ഇവരില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയൂ. പക്ഷെ ആത്യന്തമായി അമേരിക്ക ആഗ്രഹിച്ച മിഡില്‍ ഈസ്റ്റിലെ വിശാലമായ സൈനിക താവളവും ഇറാക്കിന്റെ എണ്ണശേഖരം കൊള്ളയടിക്കാനുള്ള അവസരവും ലഭിച്ചു. പക്ഷെ അതിനു ബലിയാടാകേണ്ടി വന്നത് സദ്ദാം ഹുസൈനും സര്‍ക്കാരുമല്ല ഇറാക്കിലെ പാവം മനുഷ്യരുമാണ്. ഒരിക്കലും തീരാത്ത പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു അവസാനം ആ പ്രശങ്ങള്‍ക്കിടയില്‍ എണ്ണകൊള്ളയും നടത്തി തങ്ങളുടെ ഖജനാവ്‌ വീര്‍പ്പിക്കാന്‍ നടത്തിയ കൂതറ കളികള്‍ മാത്രം.

അമേരിക്കയിലെ ഈ സാമ്പത്തിക മാന്ദ്യത്തിനും സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ തകര്‍ച്ചയിലും ലോക്ക്ഹീല്‍ മാര്‍ട്ടിനും ബോയിങ്ങിനും കാര്യമായ നഷ്ടങ്ങളോ തകര്‍ച്ചയോ നേരിട്ടില്ലെന്നതും മനസ്സിലാക്കണം. എയര്‍ബസ്‌ വന്‍ ബിസിനസുകള്‍ കൈവരിച്ചിട്ടും ബോയിങ്ങിനു കാര്യമായ തകര്‍ച്ച നേരിടേണ്ടി വരാഞ്ഞത് അവരുടെ ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയ ഉണ്ടാക്കുന്ന വിഭാഗത്തിനു നല്ല വരുമാനമുണ്ടായതുകൊണ്ട് മാത്രമാണ്. ഒരു പക്ഷെ ഈ യുദ്ധങ്ങള്‍ ആവണം അമേരിക്ക നേരിട്ട സാമ്പത്തിക മാന്ദ്യത്തിനു കാരണമായതെന്ന് പറഞ്ഞാലും ശങ്കിക്കേണ്ട.

(തുടരും )

Saturday, April 25, 2009

88.പ്രധാനപ്പെട്ട അറിയിപ്പ്

പ്രീയപ്പെട്ട വായനക്കാരെ

വളരെ മുമ്പ് തന്നെ കൂതറ അവലോകനത്തിന്റെ വലതു വശത്ത് ഒരു ഡിസ്ക്ലൈമര്‍ പോലെ എഴുതിവച്ചിരുന്നു ഈ കാര്യമെങ്കിലും ഇന്ന് വീണ്ടും ഒരു പോസ്റ്റ് ആയി ഇടേണ്ടി വരുന്നതില്‍ സങ്കടം ഉണ്ട്. കൂതറ അവലോകനം എന്നത് ഒരു ഗ്രൂപ്പ് ബ്ലോഗ് ആണ്. ഇവിടെ ഇപ്പോള്‍ ഉള്ള ഓരോ അംഗങ്ങളും തങ്ങളുടെ അഭിപ്രായമോ ആശയമോ ആണ് ബ്ലോഗ് പോസ്റ്റ് ആയി ഇടുന്നത്. അതുകൊണ്ട് തന്നെ പ്രസ്തുത പോസ്റ്റുകളുടെ ഉത്തരവാദിത്തങ്ങളും മറുപടി പറയേണ്ട ബാധ്യതയും അതെഴുതുന്ന ആളുകളില്‍ നിക്ഷിപ്തമാണെന്ന് കൂതറതിരുമേനി വിശ്വസിക്കുന്നു.

ഓരോ അംഗങ്ങളും ഓരോ മതത്തിലും രാഷ്ട്രീയപാര്‍ട്ടികളിലും വിശ്വാസങ്ങളിലും പെടുന്നവരും ജീവിക്കുന്നവരും ആണ്. അതുകൊണ്ട് തന്നെ എല്ലാവരും സമാന ചിന്താഗതികള്‍ പുലര്‍ത്തുവാന്‍ കഴിയില്ല. തന്നെയുമല്ല ഇവിടെ ആരും ആരുടെയും മൂടുതാങ്ങികളും റാന്‍മൂളികളും ഇല്ലാത്തതിനാല്‍ ഒരാള്‍ എഴുതുന്ന പോസ്റ്റുകളെ ആരും ഗ്രൂപ്പ് ബ്ലോഗിന്റെ ഭാഗമായതില്‍ ന്യായീകരിക്കുകയോ വിമര്‍ശിക്കുന്നവരോട് പ്രതികരിക്കുകയോ ഇല്ല. അതുകൊണ്ട് തന്നെ ഇവിടെ ഇടുന്ന ഓരോ പോസ്റ്റും ഇടുന്നവര്‍ മാത്രം മറുപടി പറയാന്‍ ബാധ്യസ്തര്‍ ആണ്.

വായനക്കാര്‍ ഓരോ പോസ്റ്റും വായിച്ചുകഴിയുമ്പോള്‍ പ്രസ്തുത പോസ്റ്റ് ഏതു അംഗം ഇട്ടുവെന്നുകൂടി നോക്കുക. കാരണം ഏതു വിരുന്നുകാരന്‍ വന്നാലും കോഴിയുടെ തല പോകുമെന്ന് പറയുന്നതുപോലെ ആര് എഴുതിയാലും പാവം കൂതറ തിരുമേനിയെ തെറി വിളിക്കുന്നതില്‍ നിന്ന് ഒഴിവാകാം. പാവം കൂതറ തിരുമേനി പലതവണ അങ്ങനെ തന്റെതല്ലാത്ത (തന്റേടം ഇല്ലാത്തതു എന്നല്ല ) കാരണത്താല്‍ തെറി വിളികേട്ടിട്ടുണ്ട്. ചുമ്മാതെ ഈ പാവത്തിന്റെ തെറി വിളിച്ചാല്‍ പാപം കിട്ടും കേട്ടോ. അതുകൊണ്ട് എഴുതിയവരെ മാത്രം വിമര്‍ശിക്കുക. അവനവന്‍ ചെയ്യുന്നതിന്റെ പുണ്യമോ പാപമോ അവനവന്‍ തന്നെ അനുഭവിക്കണം എന്ന് കേട്ടിട്ടില്ല.

വായനക്കാര്‍ ഇത് മനസ്സില്‍ വെക്കുമെന്ന് കരുതട്ടെ.

കൂതറ തിരുമേനി.

87.കത്തോലിക്കാ സഭയിലെ മുട്ടനാടുകള്‍ക്ക് വേണ്ടിയുള്ള ഇടയലേഖനം.

(മുമ്പൊരിക്കല്‍ പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ കുറ്റവാളികളോടുള്ള സ്നേഹവും അഭയോടുള്ള അവഗണനയും കാണുമ്പോള്‍ വീണ്ടും ഇട്ടുപോവുന്നു.)

പ്രിയ അച്ചന്മാരായ മുട്ടനാടുകളെ.ഈ ഇടയലേഖനം നേരെ പോപ്പിന്‍റെ അടുത്തുനിന്നും വന്നതായതുകൊണ്ട് ഇടവകയിലെ വിശ്വാസികളായ കുഞ്ഞാടുകളെ വായിക്കുവാന്‍ അനുവദിക്കാതിരിക്കുക..

ലോകത്തിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ പകുതിയോളം വരുന്നതും ലോകജനസംഖ്യയുടെ ആറില്‍ഒന്നും വരുന്ന നമ്മുടെ സഭയില്‍ രണ്ടായിരത്തിഎഴുനൂറ്റി എണ്‍്പത്തിരണ്ടു രൂപതകളും ഇരുപത്തിമൂന്ന് പ്രാര്‍ഥനാക്രമങ്ങളും നമുക്കുണ്ട്.ഈയിടെയായി നമുക്കു നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളും പരോക്ഷ ആക്രമണങ്ങളും നമുക്കറിയാമല്ലോ..

സാധാരണ മനുഷ്യരില്‍ നിന്നും തെരഞ്ഞെടുക്കുന്നവരാണ് നമ്മളിലെ എല്ലാവരും തന്നെ..നമ്മുടെ ഏഴ് ലക്ഷത്തി എഴുപതിനായിരം കനാസ്ത്രീകളെയും നാലു ലക്ഷത്തി ആറായിരം അച്ചന്മാരെയും നിയന്ത്രിക്കുക ബുദ്ധിമുട്ടെന്ന് മാത്രമല്ല അസാധ്യം തന്നെയാണ്.കൂടാതെ ആര്‍ച്ച് ബിഷപ്പും,ബിഷപ്പും,കര്‍ദ്ധിനാളും ഒക്കെയായി വേറെയും നാലായിരത്തില്‍പരം വലിയ ആടുകള്‍..നമ്മുടെ സഭയിലെ ഡീക്കന്മാര്‍ തന്നെ ഇരുപത്തിഎട്ടായിരം വരുമെന്നറിയാമല്ലോ..??പിന്നെ പഠിച്ചു കൊണ്ടിരിക്കുന്നവരും,ബ്രദേഴ്സും ഒക്കെയായി പിന്നെയും ലക്ഷങ്ങള്‍...എല്ലാവരെയും നിയന്ത്രിച്ചു പോപ്പിന് വട്ടുപിടിക്കുമെന്നു അദ്ദേഹം ഇവിടെ പ്രസ്താവിക്കുകയുണ്ടായി..

പിന്നെ നമ്മളെല്ലാം പുണ്യവാന്മാര്‍ ആയിരിക്കണം എന്നെല്ലാവര്‍ക്കും എന്താ ഇത്ര നിര്‍ബന്ധം.ആകെപ്പാടെ പുണ്യവാളന്മാരെ തെരഞ്ഞെടുക്കുന്നതിലും സഭ പിശുക്കത്തരം കാട്ടാറുണ്ടല്ലോ..?? അപ്പോള്‍ പിന്നെ ഇത്രയേ ഒക്കൂ..അല്ലാതെന്താ..പിന്നെ ഇതും പറഞ്ഞുകൊണ്ട് ആ നസ്രേത്ത്കാരന്‍ കര്‍ത്താവ് വന്നാല്‍ കാണിച്ചു കൊടുക്കാം.പണ്ടത്തേത് അതിയാന്‍ മറന്നിട്ടുണ്ടാവില്ല..പിന്നെ ഒരു അഭയകൊലക്കേസില്‍ എന്തിന് ഇത്രവിവാദം..

നമ്മുടെ ചിലര്‍ ചെയ്ത പുണ്യ പ്രവര്‍ത്തിയില്‍ പങ്കെടുക്കാതെ മാറിനിന്നു ഭീഷണിപ്പെടുത്തിയ കുറ്റത്തിന് അവള്‍ അതര്‍ഹിക്കുന്നത് തന്നെ.കൊട്ടൂരനും കന്യാസ്ത്രീയും തമ്മില്‍ ബന്ധപ്പെട്ടത്തില്‍ എന്താതെറ്റ്..പൂത്രുക്കയും ചെര്‍ന്നെങ്കില്‍ അതിലും എന്താ തെറ്റ്.പങ്കുവച്ചു കഴിച്ചതിലൂടെ സ്വാര്‍ത്ഥതാ ഇല്ലത്തവരെന്നും തെളിയിച്ചില്ലേ..സഭയിലും പുറത്തും കുറഞ്ഞുവരുന്ന സാഹോദര്യത്തിന്‍റെ ഉത്തമ ഉദാഹരണമല്ലേ അവര്‍ കാട്ടിയത്..ആ മഹത് പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു ആ വിശുദ്ധ കന്യാസ്ത്രീയുടെ ഭാരം ലഘൂകരിക്കുകായായിരുന്നു അഭയ ചെയ്യേണ്ടിയിരുന്നത്..

അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്‍റെ പ്രതിപുരുഷന്മാരായ അച്ചന്മാരും കര്‍ത്താവിന്‍റെ മണവാട്ടികളായ കന്യാസ്ത്രീകളും ചേര്‍ന്നൊരു സംഭോഗം തെറ്റാണോ.??സ്വന്തം തൊടിയില്‍ നില്ക്കുന്ന വാഴപ്പഴം തിന്നാന്‍ ഉടമയ്ക്ക് അധികാരം ഇല്ലേ..അഥവാ ഇടവകയില്‍ ഇറങ്ങി ചെയ്താലും എന്താ തെറ്റ്.. അവരെല്ലാം തന്നെ നമ്മുടെ കുഞ്ഞാടുകളല്ലേ.. ഒരു നല്ല മുട്ടന്‍ നില്‍ക്കുമ്പോള്‍ പിന്നെ മറ്റാടുകള്‍ എന്തിന് പുറത്തുപോകണം.?ഇടവകയിലെ ഒരു ആഭാസന്മാര്‍ ചെയ്യുന്ന പോക്രിത്തരങ്ങള്‍ കുമ്പസാര കൂട്ടില്‍ ഇരുന്നു കേട്ടു വെരളിപിടിക്കുന്ന അച്ചന്മാര്‍ പിന്നെ എന്ത് ചെയ്യണം...??

വല്ലപ്പോഴും നടത്തുന്ന ചില വിദേശയാത്രകളില്‍ ചില സെറ്റ്അപ്പുകള്‍ ഒക്കുമെന്നല്ലാതെ എന്നും നടക്കുമോ..??പിന്നെ ബാക്കി എല്ലാവരും കഴിക്കുന്ന ഭക്ഷണവും,വൈനും കുടിച്ചു ജീവിക്കുന്ന അച്ചന്മാരുടെ ഞരമ്പുകളില്‍ ഓടുന്നതും ഒരേ രക്തമെങ്കില്‍ ഒരേ വികാരം ഉണ്ടായാല്‍ എന്താ തെറ്റ്..അവര്‍ പിന്നെന്തു ചെയ്യണമെന്ന ഇവരുടെ വാദം.... കൈ ചോറുണ്ണാന്‍ മാത്രമല്ല എന്നറിയാം.എന്നാലും കലവറയില്‍ കരിമ്പ് ഇരിക്കുമ്പോള്‍ അവര്‍ പഞ്ചസാര കഴിക്കണോ..??

പിന്നെ ഈ കേസ് പോക്കികൊണ്ടുവരാന്‍ ജോമോന്‍ ആരാ.അവനാണോ ഈ ഭൂമിയിലെ കര്‍ത്താവ്..അവന്‍ അഥവാ വല്ല സെറ്റ്അപ്പും വേണമെങ്കില്‍ പറഞ്ഞാല്‍ പോരെ..എത്രയോ രാക്ഷ്ട്രീയക്കാര്‍ക്ക് നമ്മള്‍ ഒപ്പിച്ചു കൊടുക്കുന്നു..അവനും കൊടുക്കില്ലേ..ഒരിക്കല്‍ വന്നാല്‍ ഇവിടെ അതിവിശാലമായ സെലെക്ഷന്‍ അല്ലെ..മാറി മാറി തിന്നാമല്ലോ.പേടിക്കേണ്ട അവന് ശിക്ഷ ദൈവം കൊടുക്കും,...അവനെ നരകത്തില്‍ അയക്കാന്‍വേണ്ടി പ്രത്യേക വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകളും നൊയമ്പും ഉപവാസപ്രാര്‍ത്ഥന വെയ്ക്കാന്‍ ഇതിനോടകം തന്നെ എല്ലാ അരമനയിലും ഉത്തരവുകള്‍ അറിയിച്ചിട്ടുണ്ട്..

ഒരു ഇടവക അംഗങ്ങളും ഈ പ്രാര്‍ഥനകളുടെ ഉദ്ദേശം അറിയാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക.വിശ്വാസികള്‍ എന്നും മണ്ടന്മാരായി ഇരിക്കില്ല എന്നതും നിങ്ങള്‍ക്കറിയാമല്ലോ..ഈ തക്കം നോക്കി ചാക്കിട്ടു പിടിക്കാന്‍ ഇരിക്കുന്ന ചില പാസ്റ്റര്മാരുടെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്..അവരെയും സൂക്ഷിക്കുക..പിന്നെ ഒന്നും അല്ലെങ്കില്‍ യുറോപ്പിലും അമേരിക്കയിലെയും അച്ചന്മാര്‍ പള്ളിയില്‍ വരുന്ന വിശ്വാസികളെയും കുട്ടികളെയും ആണ് പീഡിപ്പിച്ചത്..അത്തരം പരിപാടികള്‍ അവിടെ നടക്കാതിരിക്കാന്‍ പ്രത്യേകമായി ഉപദേശിക്കുന്നു..കാരണം യുറോപ്പും അമേരിക്കയുമല്ല കേരളം എന്ന് നമ്മുടെ അച്ചന്മാര്‍ മനസ്സിലാക്കണം..അവിടെ പ്രത്യാഘാതങ്ങള്‍ ഭയങ്കരം ആയിരിക്കും..

കോണ്ടത്തിനായി ഒരു വെണ്ടിംഗ് മെഷീന്‍സ്ഥാപിക്കുക എന്ന ആവശ്യം അംഗീകരിച്ചു കഴിഞ്ഞു .ഉടനെ എല്ലാ അരമനകളിലും അവ ലഭ്യമായിരിക്കും..അഥവാ അവ പരാജയപ്പെടുന്ന സാഹചര്യങ്ങളില്‍ സഭയുടെ വകയായുള്ള അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്തും പ്രശ്നം പരിഹരിക്കാം.

ഇനി ഇത്തരം കേസുകളില്‍ പിടിയ്ക്കാന്‍ സി.ബി.ഐ.യ്ക്കോ എന്തധികാരം.നമുക്കു അരമനയും ന്യായവിധികളും ഉണ്ട്..അതുമാത്രം വിശ്വസിക്കാനും അനുസരിക്കാനും മാത്രമാണ് നാം ബാധ്യസ്ഥര്‍.ആകെയുള്ള ആരോപണങ്ങള്‍ കൊലപാതകവും വെഭിചാരവും ആണ്..പാപത്തിന്‍റെ ശമ്പളം മരണമത്രേ..രണ്ടു വിശുദ്ധരെ (സഫിയേം കൂട്ടൂരനേം) ഭയപെടുത്തിയ,അവരുടെ പുണ്യ പ്രവര്‍ത്തിയ്ക്ക് ഭംഗം വരുത്തിയ അഭയ പാപിയാണ്..അപ്പോള്‍ അവളുടെ മരണം സ്വാഭാവികം മാത്രം..പിന്നെ കര്‍ത്താവിന്‍ മണവാട്ടികളും പ്രതിപുരുഷന്മാരും ചേരുന്ന "പുണ്യ രതിക്രീഡാ" എങ്ങനെ വ്യെഭിചാരം ആവും..ആയതിനാല്‍ ഇതിനെയെല്ലാം നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം.

ഒത്തുപിടിച്ചാല്‍ മൊത്തം തിന്നാം.

പോപ്പിന് വേണ്ടി..

(ഒരു കുപ്പായമൂരാന്‍)

ഒരു പ്രത്യേക അറിയിപ്പ്.ഏതെങ്കിലും പ്രേമനൈരാശ്യം മൂലം അച്ചന്‍ ആവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അറിയിക്കുക...ബിഷപ്പ് ഇടപെട്ട് ആ പെണ്‍കുട്ടിയെ മഠത്തില്‍ എടുപ്പിച്ചു എല്ലാ സൌകര്യങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുന്നതായിരിക്കും.. അങ്ങനെ അച്ചനും കന്യാ സ്ത്രീയുമായി അവര്‍ക്ക് ദീര്‍ഘകാലം കാലം കഴിക്കാം..പക്ഷെ ഉപകാരം ചെയു‌ന്നവരെ മറക്കരുത്..അവര്‍ക്കും ഒരു ചാന്‍സ് കൊടുക്കണം..മാതാവേ...ഞങ്ങളുടെ അമ്മേ...സ്ത്രീകളില്‍ നീ തന്നെ പുണ്യം ചെയ്തവള്‍..ഞങ്ങളോട് പൊറുക്കണേ..ഞങ്ങളെ കാക്കണേ..നിന്‍റെ മകന്‍ അല്പം ദേഷ്യക്കാരന്‍..അവന്‍റെ ശാപങ്ങളില്‍ നിന്നു ഞങ്ങളെ കാത്തോണേ..

Friday, April 24, 2009

86.കൂതറ മഴ

(ഇത് വിതയല്ല. വിതയുമല്ല. ഗബിത ഒരു പുതിയ സാഹിത്യ ശാഖ. മലയാള സാഹിത്യത്തിനു കൂതറ തിരുമേനിയുടെ സംഭാവന.)

കടല്‍ വെള്ളം ബാഷ്പമായി
ആകാശത്ത്‌ മേഘമായി ചേക്കേറി
മലയതിനെ തടഞ്ഞു
തണുപ്പിച്ചു മഴയായി പെയ്യിച്ചു
അങ്ങനെ ചറ പറ മഴ പെയ്തു
ചിലര്‍ മഴയെ തെറി വിളിക്കുന്നു.
ചിലര്‍ മഴയ്ക്ക്‌ കേഴുന്നു.
മഴയ്ക്ക്‌ കാക്കുന്നു
മഴയെ കേള്‍ക്കുന്നു.
ചിലരോ മഴയുടെ അപ്പനെ തേടുന്നു.
ചിലര്‍ മഴയെ പ്രണയിക്കുന്നു.
ഫ്ഭ..! തെണ്ടി മഴ..! കൂതറ മഴ
മഴ പ്രകൃതിയുടെ കരച്ചില്‍ അല്ലെ.
വെറി കേട്ട മനുഷ്യരുടെ മുഖം കണ്ടു
കേഴുന്നു പ്രകൃതി.
അല്ലാതെ എന്താണ് മഴ.
മഴ വേണ്ടേ പോപ്പിയ്ക്കും
കാരണം മഴ മഴ കുട കുട
മഴയില്ലെങ്കില്‍ എന്തിനു കുട
പോപ്പിയോ സെന്റ് ജോണ്‍സോ മഴയില്ലെങ്കില്‍
വെറും കണ്ണീര്‍ മഴ.
പാവങ്ങള്‍ക്ക് വാഴയിലയില്‍ തലയോളിപ്പിക്കാന്‍ മഴ
ചിലര്‍ക്ക് റയിന്‍ ഡാന്‍സില്‍ തുണിയഴിക്കാന്‍ ഒരു മഴ
എന്തോരം മഴകള്‍ എല്ലാം വെറും ജലകണങ്ങള്‍
മഴപെയ്യാത്തതില്‍ ശപിക്കുന്നവര്‍ ചിലര്‍
മഴയെ ശപിക്കുന്നവര്‍ ചിലര്‍
മഴയുടെ തന്തയ്ക്കു വിളിക്കുന്നവര്‍ ചിലര്‍
മഴയുടെ തള്ളയെ തേടുന്നവര്‍ ചിലര്‍
മഴയില്‍ വീട് തകരുന്നവര്‍
മഴയില്‍ വീട് തകര്‍ക്കുന്നവര്‍
മഴയില്‍ ആടുന്നവര്‍
മഴയില്‍ കുളിക്കുന്നവര്‍
പ്രണയമണി തൂവല്‍ പൊഴിക്കുന്ന മഴയില്‍
പ്രണയിക്കുന്നവര്‍
മഴയില്‍ പ്രണയം നശിപ്പിക്കുന്നവര്‍
മഴയില്‍ ബ്ലോഗ് എഴുതുന്നവര്‍
മഴയില്‍ എഴുത്ത് നിര്‍ത്തുന്നവര്‍
മഴ വെറും വെള്ളം
മഴവെള്ളം
മഴ വെറും കൂതറ തന്നെ.
മനുഷ്യനെ കരയിപ്പിക്കാന്‍ മഴ
ആ കണ്ണീല്‍ മഴയില്‍ ഒളിപ്പിക്കുന്നവന്‍ മഴ
വെറും കൂതറ മഴ
വെറും കൂതറ മഴ

Monday, April 20, 2009

85.കൂതറയ്ക്കും ഭീഷണി



*****************പ്രത്യേക ശ്രദ്ധക്ക്‌ ********************

അടുത്തിടെയായി തെറിവിളി കമന്റുകളും കൂതറ തിരുമേനിയെ വെറും ഓഹോ ചെയ്യുന്ന കമന്റുകളും നിരവധി കിട്ടുന്നു. അവസാനം കൂതറ തിരുമേനിയുടെ തലയില്‍ നെല്ലിക്കാത്തളം വെയ്ക്കുള്ള കമന്റ് വരെ ലഭിക്കുകയുണ്ടായി. പക്ഷെ ഒരു കാര്യം കൂതറ അവലോകനം വായിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. കൂതറതിരുമേനി ചന്ദ്രനിലോ ബഹിരാകശത്തോ ജീവിക്കുന്ന അന്യഗ്രഹ ജീവിയല്ല. പ്രകോപിച്ച്‌ തെറി വിളിപ്പിക്കാനോ അങ്ങനെ കൂതറതിരുമേനിയുടെ ചെലവില്‍ അല്പം പ്രശസ്തനാകാനൊ ഉള്ള കുത്സിത ശ്രമം നടക്കില്ല. ഈ പഠിച്ച സ്കൂളില്‍ പഠിച്ചു റാങ്ക് വാങ്ങി ത്തന്നെയാണ് കൂതറ തിരുമേനി ഇവിടെ വരെയെത്തിയത്.
കൂതറ അവലോകനം പൊളിച്ചു അടുക്കാമെന്നും പറഞ്ഞു കമന്റ് ഇട്ട സഹോദരനോട് ഇത് തന്നെയാണ് പറയാനുള്ളത്.

കൂതറ തിരുമേനി ഇടുന്ന പോസ്റ്റ്കളോ അല്ലെങ്കില്‍ കൂതറ അവലോകനത്തില്‍ അംഗങ്ങള്‍ ആയവര്‍ ഇടുന്ന പോസ്റ്റ്കളോ വായിച്ചു അതിനു അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായങ്ങള്‍ ഇടുക. കാരണം യോജിക്കാനെന്നപോലെ വിയോജിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും വായനക്കാര്‍ക്കുണ്ട്. പക്ഷെ എഴുതുന്നവരുടെ നെഞ്ചത്ത് കയറി കാളിയ മര്‍ദ്ദനം ആടാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കും കൂതറ തിരുമേനി കൊടുത്തിട്ടില്ല.മാന്യതയോടെ പെരുമാറുക ബഹുമാനം ഏറ്റു വാങ്ങുക. അത്രമാത്രമേ പറയുവാന്‍ സാധിക്കുകയുള്ളു.

കൂതറയെ തെറി വിളിച്ചു പിന്നെ കൂതറ അതേറ്റുപിടിച്ചു അങ്ങനെ ചുളുവില്‍ ഒരു പരസ്യം കിട്ടാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങളോടു തല്‍ക്കാലം ഇത്രയും പറയാം. തറയായി കമന്റ് ഇട്ടാല്‍ മഹാതറയായി അല്ല കൂതറ ആയി കമന്റ് ഇടാന്‍ അറിയാം കൂതറകളുടെ രാജാവായ കൂതറതിരുമെനിയ്ക്ക്. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കുക.

ആരാടാ ഈ കൂതറ എന്ന് ചോദിച്ചവരോട് പണ്ടേതോ ബ്ലോഗര്‍ തന്റെ ബ്ലോഗില്‍ എഴുതിയത് പോലെ മൂന്നാം നാള്‍ ഉയര്‍ത്തവനും ഞാന്‍ . മൂന്ന് ലോകത്തിനിലാഹിയും ഞാന്‍. കാലക്കറുപ്പില്‍ യമനായതും ഞാന്‍ . കാലാന്തരത്തില്‍ ശിവനായതും ഞാന്‍ എന്ന് പറയാന്‍ കഴിയുന്നവന്‍ കൂതറ തിരുമേനി.

കൂതറയ്ക്ക് കിട്ടിയ ഒരു ഭീഷണി എടാ കൂതറെ നിന്റെ ലങ്ക കത്തിക്കാന്‍ ഞാന്‍ വരുന്നു. നീ ഒരുങ്ങിയിരുന്നോ എന്നാണ്. കൂതറ തിരുമേനി ഇതുവരെയും ആരെയും ഭീഷണി മുഴക്കിയിട്ടില്ല. ഒരിക്കലും അത് ചെയ്യുകയുമില്ല.കാരണം ഭീഷണികള്‍ എന്നും ഭീരുവിന്റെ സ്വരമാണ്. ഭീരുവാകട്ടെ എല്ലായ്പ്പോഴും ശുംഭത്തരം എഴുന്നള്ളിക്കാന്‍ കഴിവുള്ളവനും. ആശയ വിനിമയത്തില്‍ തെറികള്‍ക്കോ ഭീഷണിയ്ക്കോ സ്ഥാനമില്ല. പരസ്പരം പറഞ്ഞു തീര്‍ക്കുക. അതാവണം ലക്ഷ്യവും മാര്‍ഗ്ഗവും അല്ലെങ്കില്‍ സുല്ലിട്ടു അടുത്ത സ്ഥലം കണ്ടുപിടിക്കുക. കാരണം ഇഷ്ട്ടമില്ലാത്തവരോട് മുട്ടാന്‍ പോവാതിരിക്കുക.

കൂതറയെ ലങ്കാധിപനായ ശ്രീ.രാവണനോട് ഉപമിച്ചതില്‍ ഒരു പിണക്കവുമില്ല. ശ്രീ.രാവണനെ കൂതറ തിരുമെനിയ്ക്ക് ബഹുമാനവുമുണ്ട്‌. കൂതറയുടെ ലങ്ക കത്തിച്ചിട്ട് എന്ത് ഗുണം ഉണ്ടാവും എന്നറിഞ്ഞാല്‍ കൊള്ളാം. കാരണം ഇഷ്ടമില്ലെങ്കില്‍ ഈ ബ്ലോഗ് വായിക്കാതിരുന്നാല്‍ പോരെ. അതിനു നശിപ്പിക്കണം എന്നാഗ്രഹം ഉണ്ടാകേണ്ട കാര്യമുണ്ടോ? ഒരു കാര്യം മാത്രം മനസ്സിലാക്കുക. കൂതറ അവലോകനം എന്നാ ലങ്ക ഉണ്ടാക്കാന്‍ തുടങ്ങിയ ദിവസം അറിയാമായിരുന്നു കടല്‍ കടന്നു അവന്‍ വരുമെന്ന്. എഴുകടലുകളും താണ്ടിയെത്തുന്നവന്‍ വായൂപുത്രന്‍ മാരുതി അഥവാ ഹനുമാന്‍ തന്നെയാവണം. കപി വദനം ഉള്ളവന്‍ എല്ലാം ഹനുമാന്‍ അല്ല. കേവലം കൊരങ്ങന്‍ മാത്രം.
ഭീഷണികള്‍ കേട്ട് കൂതറ അവലോകനം പൂട്ടുമെന്ന് വ്യാമോഹിക്കേണ്ട. ബ്ലോഗര്‍ സൌജന്യമായി ഈ സൗകര്യം തരുന്നിടത്തോളം കാലം ഈ ബ്ലോഗ് ഉണ്ടാവും കാരണം കാശ് മുടക്കി ഈ ബ്ലോഗ് നടത്താന്‍ ആഗ്രഹവും ആവശ്യവും ഇല്ല. ഈ ബ്ലോഗ് മലയാളത്തിനു മുതല്‍ കൂട്ടാണെന്നോ മലയാളം സാഹിത്യത്തെ ഉദ്ധരിച്ച് കൊള്ളാമെന്നോ കൂതറ തിരുമേനി ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. പക്ഷെ സത്യം സത്യമായി നട്ടെല്ല് വളയ്ക്കാതെ എഴുതാം എന്നാ ആത്മ വിശ്വാസവും ധൈര്യവും ഉണ്ട്.
കൂതറ തിരുമെനിയ്ക്ക് കിട്ടിയ മറ്റൊരു ഭീഷണി കൂതറതിരുമേനി മദനിയ്ക്ക് വേണ്ടി പോസ്റ്റ് ഇട്ടതിലായിരുന്നു. കൂതറ തിരുമേനി പി.ഡി.പി. കാരന്‍ അല്ല. പക്ഷെ മദനിയുടെ കാര്യത്തില്‍ മനുഷ്യാവകാശ ധ്വംസനം നടന്നുവെന്ന് കരുതുന്നതുകൊണ്ടാണ് ആ പോസ്റ്റുകള്‍ ഇട്ടതു. കൂതറയുടെ കമ്യൂണിസ്റ്റ് ചായ്‌വ് ഉള്ള പോസ്റ്റുകള്‍ ആയിരുന്നു മറ്റൊരു ഭീഷണിക്ക് കാരണം. കൂതറ തിരുമേനി ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ല. പക്ഷെ തീര്‍ച്ചയായും ഒരു പാര്‍ട്ടിയുടെ അനുഭാവി തന്നെ. അത് സ്വന്തം പോസ്റ്റിലോ ബ്ലോഗിലോ പ്രതിഫലിച്ചാല്‍ അത് വലിയ കുറ്റമായി കൂതറ തിരുമേനി കരുതുന്നില്ല. കാരണം കൂതറ തിരുമേനിയും ഒരു മനുഷ്യനാണ്‌ വോട്ടും ഉണ്ട്. അത് ഇഷ്ടമുള്ള വിശ്വസിക്കുന്ന പാര്‍ട്ടിയ്ക്ക് ചെയ്യുകയും ചെയ്യും. ഒരു പാര്‍ട്ടി ഒരു രാജ്യത്തെ ഭരണം കുടുംബ ഭരണം ആക്കി വച്ചിരിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ അതിനെ പുച്ഛത്തോടെ മാത്രമേ കാണാന്‍ കഴിയൂ. ഇടയ്ക്കൊക്കെ ഒരു ഹൈന്ദവ ചായ്‌വ് ആര്‍ക്കെങ്കിലും തോന്നിയാല്‍ "അഭിമാനിക്കൂ ഞാന്‍ ഹിന്ദുവാണ്" എന്ന് തുറന്നു പറയാന്‍ മടിയില്ലാത്തവാന്‍ ആണ്. എന്ന് പറഞ്ഞാല്‍ കൂതറ തിരുമേനി ഒരു മതത്തെയും നിരാകരിക്കുകയോ നിന്ദിക്കുകയോ ചെയ്യില്ല. അതുപോലെ വര്‍ഗ്ഗീയവാദിയുമല്ല.

അടുത്തിടെ കിട്ടിയ മറ്റൊരു കമന്റാണ് കൂതറ ചാണകത്തില്‍ ഒലക്ക മുക്കിയാണത്രേ എഴുതുന്നത്‌. ഇതിനു സഭ്യമായ എന്ത് മറുപടി കൊടുക്കും? ഇത്തരം ഒലക്ക വെക്കാന്‍ ഉരലും കൊണ്ട് നടക്കുന്ന എഭ്യന്മാരെ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. കളികള്‍ കളിച്ചു പഠിക്കാന്‍ നടക്കുന്നവന്‍ ആദ്യം അതിനു യോജിക്കുന്നവരെ കണ്ടു പിടിക്കുക. കൂതറ തിരുമെനിയ്ക്ക് സമയമില്ല താല്പര്യവുമില്ല.

കൂതറ അവലോകനം വായിക്കുന്ന എന്റെ പ്രീയപ്പെട്ട വായനക്കാരോട് കൂതറ അവലോകനം സഹിക്കുന്ന വായനക്കാരോട് എന്നും കൂതറ തിരുമെനിയ്ക്ക് നന്ദിയുണ്ടായിരിക്കും.വല്ലവന്റെയും ബ്ലോഗ് കണ്ടോ അക്കാദമിയില്‍ പഠിച്ചോ ആദ്യം ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചു എടുത്ത്‌ കുതിയ്ക്കുന്ന തുടക്കകാരോട് ഇത്രമാത്രമേ പറയാനുള്ളൂ.ആദ്യം എന്തെഴുതുന്നു , എഴുതാനുള്ള സ്റ്റഫ് കയിലുണ്ടോ എന്ന് നോക്കുക. വെറുതെ ആരെയെങ്കിലും കയറി തെറി വിളിച്ചു ആളാകാന്‍ നോക്കിയാല്‍ നിങ്ങള്‍ വളരും മുമ്പേ വളര്‍ച്ച മുരടിക്കുകയെ ഉള്ളൂ. അപകര്‍ഷതാബോധവും ആത്മവിശ്വാസമില്ലായ്മയും അസൂയവും മൂത്ത് ഒരാളെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്യുമ്പോള്‍ മനസ്സിലാക്കുക നിങ്ങളുടെ ശവക്കുഴി നിങ്ങള്‍ തന്നെ തോണ്ടിക്കഴിഞ്ഞിരിക്കുന്നു.

നല്ല ബ്ലോഗിങ്ങിനുള്ള പത്തു കൂതറകല്പനകള്‍ ഇവിടെ എഴുതുന്നു.

1.മലയാളം ബ്ലോഗിംഗ് മറ്റുള്ളവര്‍ക്ക് മാതൃകയാക്കാന്‍ ശ്രമിക്കുക.
2മറ്റുള്ളവര്‍ക്ക് പ്രയോജനകരമായത് എഴുതിയില്ലെങ്കിലും ഉപദ്രവങ്ങള്‍ ഉണ്ടാക്കുന്നത്‌ എഴുതാതിരിക്കുക.
3ഭീഷണിപ്പെടുത്തല്‍ തെറിവിളിക്കലുകള്‍ ഒഴിവാക്കുക.
4ഒരു ബ്ലോഗ് ഇഷ്ടമല്ലെങ്കില്‍ അതെഴുന്നവനെ തെറി വിളിക്കാതെ അതിനെ തഴഞ്ഞു കളയുക.
5ഒരു വിഷയത്തെ കയറി വിമര്‍ശിക്കുന്നതിനു മുമ്പേ എഴുതിയത് വായിക്കാനുള്ള ക്ഷമ കാണിക്കുക.
6വിമര്‍ശിക്കാന്‍ മുന്‍‌വിധി എടുത്ത്‌ വായിച്ചു വിമര്‍ശിക്കാതിരിക്കുക.
7തനിക്കു ശേഷം പ്രളയം താന്‍ ഒരു പ്രസ്ഥാനം വന്നു എല്ലാവരും തന്നെ ശ്രദ്ധിക്കുക എന്നാ മട്ടില്‍ പ്രവര്‍ത്തികാതിരിക്കുക.
8.മാന്യമായി പെരുമാറിയാലേ ബഹുമാനം കിട്ടു എന്നത് മനസ്സിലാക്കുക.
9.ശത്രുവിന്റെ കഴിവുകള്‍ കാണാതിരിക്കുന്നവനെക്കാള്‍ വലിയ വിഡ്ഢി ആരും ഇല്ലെന്നത് മറക്കതിരുക്കുക.
10.നെറ്റില്‍ കളിക്കുന്നവര്‍ എല്ലാം വെറും വങ്കന്മാര്‍ ആണെന്നും താന്‍ മാത്രം കേമന്‍ ആണെന്നും ഉള്ള തെറ്റിദ്ധാരണ ഒഴിവാക്കുക.


എല്ലാവരും സ്നേഹത്തോടെ പരസ്പര ബഹുമാനത്തോടെ ബ്ലോഗിംഗ് നടത്തുന്നത് കാണാന്‍ ആണ് കൂതറതിരുമേനിയ്ക്ക് ആഗ്രഹം. കാരണം നാം എല്ലാം ഒരേ സമുദ്രത്തിലെ മത്സ്യങ്ങള്‍ മാത്രം. മലയാള ബ്ലോഗിന്റെ ഐക്യം നമ്മുടെ ശക്തി.

84.പൈറേറ്റ്ബേ കേസ് ആദ്യ വിധി : കുത്തകള്‍ നേടി.

കമ്പ്യൂട്ടര്‍ സര്‍വ്വ സാധാരണമായി. സോഫ്റ്റ് വെയര്‍ എന്തെന്നും ഹാര്‍ഡ് വെയര്‍ എന്തെന്നും മിക്കവര്‍ക്കും അറിയാം. അതുപോലെ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആവശ്യവും അതിനുവേണ്ടിയുള്ള മുറവിളിയും നാളുകളായി നാം കേള്‍ക്കുന്ന വിഷയങ്ങളും. സ്വതന്ത്ര സോഫ്റ്റ് വെയര്‍ എന്നാ ആവശ്യത്തിന് പിന്നില്‍ കുത്തക മുതലാളികളോടുള്ള എതിര്‍പ്പും ഇത്തരം സങ്കേതങ്ങള്‍ ചെലവ് കുറഞ്ഞതോ അല്ലെങ്കില്‍ സൌജന്യമായോ ലഭിക്കണമെന്നുള്ള ആവശ്യവും കൂടിയാണ്. അതേപോലെ സൌജന്യ സോഫ്റ്റ് വെയര്‍ പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഫയല്‍ ഷയറിങ്ങ് കമ്പ്യൂട്ടര്‍ ഫയലുകളുടെ കൈമാറ്റവും.

ഫയല്‍ ഷെയറിങ് പ്രോട്ടോകൊളായ ടോരന്റിനെ പറ്റി മുന്‍പൊരു പോസ്റ്റില്‍ കൂതറ തിരുമേനി പറഞ്ഞിരുന്നുവല്ലോ. എന്നാല്‍ ഈ ടോറന്റ് സെര്‍ച്ച് ചെയ്തു കണ്ടുപിടിക്കുന്ന സേര്‍ച്ച്‌ എഞ്ചിനുകളില്‍ ഏറ്റവും മുമ്പനായ പൈറേറ്റ്ബേ എന്നും കുത്തക കമ്പനികള്‍ക്ക് തലവേദനയായിരുന്നു. ഫ്രെഡ്രിക്ക് നെജി, ഗൊട്ട്ഫ്രിഡ് സ്വാര്‍ത്തോം വര്‍ഗ്, പീറ്റര്‍ സുണ്ടെ, കാള്‍ ലാന്‍ഡ്‌ സ്ട്രോം എന്നീ നാലുപേരുടെ തലച്ചോറില്‍ രൂപം കൊണ്ട പൈറേറ്റ്ബേ വന്നതുമുതല്‍ മീഡിയ കമ്പനികളും , സിനിമാ നിര്‍മ്മാതാക്കളും മാത്രമല്ല കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ രംഗത്തെ അതികായരുടേയും കണ്ണിലെ കരടായി മാറി. അതിനു പ്രധാന കാരണം ഇവരുടെ ഗാനങ്ങളും, സോഫ്റ്റ് വെയറുകളും, സിനിമകളും ഈ സൈറ്റിലൂടെ വളരെ എളുപ്പത്തില്‍ കണ്ടുപിടിച്ചു സ്വന്തം കമ്പ്യൂട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം എന്നുള്ളതാണ്.

ഇതേ പോലെ ഒരു കേസില്‍ നാപ്സ്റ്റെര്‍ (സമാന സ്വഭാവമുള്ള കേസ് ആയിരുന്നു അതിന്റെയും) ഒതുങ്ങിയത് മിക്കവര്‍ക്കും അറിയാം. എന്നാല്‍ തങ്ങള്‍ അതേപോലെ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തില്ലെന്നും പൂര്‍വ്വാധികം ഭംഗിയായി കൊണ്ട് പോകുമെന്നും അറിയിക്കുകയുണ്ടായി. നാലുപേര്‍ക്കും കൂടി മുപ്പതു മില്ല്യന്‍ സ്വിഡീഷ് ക്രോണര്‍ പിഴയും ഓരോ വര്‍ഷം പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

ഇത് വായിക്കുന്ന ഈ പ്രശ്നത്തോട് വലിയ പ്രതിപത്തിയോ താല്പര്യമോഇല്ലാത്തവര്‍ ചിന്തിക്കുന്ന കാര്യം ഇതെങ്ങനെ ഒരു സ്വാതന്ത്ര പ്രശ്നമോ അല്ലെങ്കില്‍ തങ്ങളെ ബാധിക്കുന്നതോ ആവാം എന്ന്. ഇന്ന് ഭാരതത്തില്‍ ഉപയോഗിക്കുന്ന സിംഹഭാഗം സോഫ്റ്റ് വെയറുകളും പൈറേറ്റ് ചെയ്യപ്പെട്ടവ ആണ്. അതായത് വ്യാജനാണ്. ഒന്നാമതു ഈ സോഫ്റ്റ് വെയറുകള്‍ വാങ്ങുന്നത്തിലെ ഭീമമായ തുക ഭാരതത്തിലെ ഒരാള്‍ക്ക്‌ താങ്ങാവുന്നതില്‍ അപ്പുറമായിരിക്കും.(വിലകൂടുതല്‍ ആണെന്നത് കോപ്പി ചെയ്യാന്‍ അവകാശമായി അംഗീകരിക്കില്ല . കാരണം റോള്‍സ് റോയ്സ് കാര്‍ വാങ്ങാന്‍ കാശില്ലാത്തത്‌ കൊണ്ട് ഞാന്‍ ഇത് മോഷ്ടിച്ചോട്ടെ എന്ന് ചോദിക്കുന്നതിനു തുല്യമാണ്) അതുപോലെ തന്നെ തായ്‌ലാന്‍ഡ്‌ , ഫിലിപ്പീന്‍സ് തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ കാര്യവും ഇത് തന്നെ. ഇതിനെതിരെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ വിപ്ലവം നടക്കുന്നുടെങ്കിലും സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ ഉപയോഗിക്കാനുള്ള പ്രയാസവും അതുപോലെ തന്നെ പൈറേറ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ ഉള്ള ശിക്ഷ അല്ലെങ്കില്‍ അതിനെ പിടിക്കാനും ചെറുക്കാനുമുള്ള ശ്രമം അത്ര കണ്ട്‌ ഫല പ്രദമാവാത്തതും ഒരു കാരണമാണ്.

അതുപോലെ എന്തുകൊണ്ട് ഫയല്‍ ഷെയറിങ് നിരോധിച്ചു കൂടാ എന്ന് ചിലരെങ്കിലും സംശയിച്ചു പോവും. കാരണം അതോടു കൂടി ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമാവില്ലേ എന്നും തോന്നാം. ഫയല്‍ ഷെയറിങ് ഒരു വെക്തിയുടെ അധികാരമാണ് അല്ലെങ്കില്‍ അവകാശമാണ്. അതുകൊണ്ട് തന്നെ അതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ കോപ്പിറൈറ്റ് പ്രോട്ടെക്റ്റ് ചെയ്യപ്പെട്ട ഫയലുകള്‍ കൈമാറ്റം ചെയ്യപ്പെട്ടാല്‍ അത് വ്യാജനോട്ടുണ്ടാക്കുന്നത് പോലെ അത്യന്തം ഗുരുതരമായ കാര്യമാണ്. വെറുതെ കോപ്പിറൈറ്റ് എന്ന് എഴുതുന്നതല്ല കോപ്പി റൈറ്റ് രജിസ്റ്റര്‍ ചെയ്യണം എന്നും ഒന്നറിഞ്ഞു വെക്കുന്നത് നന്നായിരിക്കും. പക്ഷെ എങ്കില്‍ ഈ ടോറന്റ് എന്നാ പ്രോട്ടോകോള്‍ ഒഴിവാക്കിയാല്‍ പോരെ എന്നും സാധാരണക്കാര്‍ക്ക് തോന്നാം. കാരണം എങ്കില്‍ ഈ പ്രശ്നം ഒഴിവാകുമല്ലോ.

ഇതൊരു ഗുണകരമായ ടെക്നോളജി ആണ്. നിരവധി ലിനക്സ് വകഭേദങ്ങള്‍ ഈ സങ്കേതം ഉപയോഗിച്ച് കൈമാറ്റം ചെയ്യപ്പെടുന്നു. അതുപോലെ തന്നെ ചില സൈറ്റുകള്‍ കോപ്പിറൈറ്റ് ചെയ്യപ്പെടാത്ത ഫയലുകള്‍ കൈമാറ്റം ചെയ്യാനും ഇതേ ടെക്നോളജി ഉപയോഗപ്പെടുത്തുന്നു. അതുപോലെ നിരവധി ആളുകള്‍ തങ്ങളുടെ കോപ്പിറൈറ്റ് ചെയ്യപ്പെടാത്തതോ അല്ലെങ്കില്‍ കോപ്പിറൈറ്റ് ചെയ്യാന്‍ ആഗ്രഹിക്കാതെ സൌജന്യമായി ആളുകള്‍ക്ക് ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്ന ഫയലുകളോ കൈമാറാനോ ഈ സങ്കേതം ഉപയോഗിക്കുന്നു.

ഇനി ഇത്ര ഭയാനകമാണ്‌ കോപ്പി ചെയ്യപ്പെടുന്നത് അഥവാ പൈറേറ്റ് ചെയ്യുന്നത് എങ്കില്‍ സി.ഡി.കള്‍ ഇറക്കുമ്പോള്‍ തന്നെ അങ്ങനെ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഇറക്കിക്കൂടെ എന്നോട് ചോദ്യമുയരാം. അതെ.അങ്ങനെ ഒരു ശ്രമം നടന്നിരുന്നു നടക്കുന്നുമുണ്ട്. പക്ഷെ എതു പുതിയ സങ്കേതം വന്നാലും ടെക്നോളജി ഉപയോഗിച്ച് കോപ്പി ചെയ്യാനുള്ള ശ്രമം വിഫലമാക്കുവാന്‍ ശ്രമിച്ചാലും അതിന്റെ പരാജയപ്പെടുത്തി കോപ്പി ചെയ്യുന്ന തലച്ചോറുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്ള കൈമാറ്റം ചെയ്യപ്പെടല്‍ തടയാനാണ് ഇപ്പോള്‍ കമ്പനികള്‍ ശ്രമിക്കുന്നത്. ഇത് അതിന്റെ തുടക്കം എന്ന് കരുതാം.
ഇതേ പൈറേറ്റ്ബേയുടെ ഉപയോഗവും കുറ്റമായതിനാല്‍ അതുപയോഗിക്കുന്നവരെ ട്രാക്ക് ചെയ്യാനും ഉള്ള അധികാരികളുടെ ശ്രമത്തെ തടയാന്‍ ഐപ്രിഡേറ്റര്‍ എന്നൊരു ടെക്നോളജിയും പൈറേറ്റ്ബേയുടെ ഉടമകള്‍ കൊണ്ടുവന്നു. അതായത് ഈ സങ്കേതം ഉപയോഗിച്ച് അവരുടെ സൈറ്റ് ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്നവരുടെ പേരോ, ഐപിയോ തുടങ്ങി ഒന്നും ആര്‍ക്കും ട്രേസ് ചെയ്യാന്‍ കഴിയില്ലേന്നാതാണ് ഇതിന്റെ പ്രയോജനം( ഇതൊരു വി.പി.എന്‍. അഥവാ വിര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് ) ആണ്. അതുകൊണ്ട് തന്നെ ഉപഭോക്താവിന് തലവേദനകള്‍ ഇല്ലാതെ ഡൌണ്‍ലോഡ് ചെയ്യാം എന്ന് സാരം പക്ഷെ ഇതിനു അല്പം പണം മുടക്കേണ്ടി വരും.

അതുപോലെ ഈ വിധിയുടെ ഒരു പ്രത്യേക പരമാര്‍ശം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതായത് പ്രസ്തുത സൈറ്റിന്റെ ഉടമകള്‍ ധനസമ്പാദനത്തിന് ഈ ടെക്നോളജി ഉപയോഗിച്ചുവെന്നും അങ്ങനെ പൈറസിയിലൂടെ പണമുണ്ടാക്കിയെന്നും കോടതി കണ്ടെത്തി. അപ്പോള്‍ ഈ ടെക്നോളജിയോ അല്ലെങ്കില്‍ സമാനടെക്നോളജികളോ ഉപയോഗിക്കുകയും പണമുണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്‌താല്‍ എന്തെന്നൊരു ചോദ്യമുയരും. അതുപോലെ തന്നെ ഇവരുടെ വി.പി.എന്‍. ഉപയോഗിക്കാനും മാസാമാസം ചെറിയ തുക അടയ്ക്കേണ്ടി വരും. അങ്ങനെയും ഇവര്‍ ഇതിലൂടെ പണം കണ്ടെത്തുന്നു.

എന്തായാലും ഈ കേസ് തങ്ങളുടെ വിജയങ്ങളുടെ തുടക്കം ആണെന്ന് കുത്തകള്‍ കരുതുന്നു. പക്ഷെ ഈ കേസ് ഫയല്‍ ഷെയറിങ് എന്നെന്നേക്കുമായി നിര്‍ത്തപ്പെടുമോ എന്ന് കാത്തിരുന്നു കാണാം.

ALLWAYS REMEMBER PIRACY IS CRIME

Thursday, April 16, 2009

83.റെസ്ലിംഗ് വ്യാജമോ......??? സേതുലക്ഷിയ്ക്ക് മറുപടി

റെസ്ലിംഗ് വ്യാജമോ എന്നപേരില്‍ ഒരു സഹബ്ലോഗിണിയുടെ പോസ്റ്റ് കണ്ടപ്പോള്‍ ഇതിടണം എന്ന് തന്നെ തോന്നി. കാരണം കൂതറ തിരുമേനി ഈ പ്രോഗ്രാം കണ്ടുതുടങ്ങിയിട്ടു വര്‍ഷം പതിനേഴായി.ഒരിക്കല്‍ ഇത് നേരിട്ട് കാണാനും കൂതറ തിരുമേനിയ്ക്ക് അവസരം ഉണ്ടായി. എവിടെ വെച്ചോ, എന്നോ എന്ന് പറയാന്‍ തല്‍ക്കാലം നിവൃത്തിയില്ല. അതും ഇതിന്റെ പ്രാമാണീകരണവുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ അത് പറയേണ്ട കാര്യവുമില്ല. കേവലം സാന്ദര്‍ഭികമായി പറഞ്ഞുവെന്നു മാത്രം.

ഒരു കളിയെ (ഇവിടെ റെസ്ലിങ്ങിനെ) വിമര്‍ശിക്കുന്നതിനു മുമ്പേ എന്താണ് സംഭവം എന്നാ സാമാന്യ ബോധമെങ്കിലും വേണം. അതിന്റെ അര്‍ഥം ഡബ്ല്യൂ .ഡബ്ല്യൂ.ഇ.(W.W.E) ചാമ്പ്യന്‍ ആവണമെന്നോ ഒളിമ്പിക് ചാമ്പ്യന്‍ ആവണമെന്നോ കൂതറ തിരുമേനി പറയില്ല. കേവലം സാമാന്യ ജ്ഞാനം വേണം എന്ന് മാത്രം.

റെസ് ലിംഗ് അഥവാ മല്ലയുദ്ധം പണ്ടേയുള്ള ഗുസ്തി പിടുത്തത്തിന്റെ ആധുനിക രൂപം തന്നെ യാണ്. Entertainment എന്ന പേര് സൂചിപ്പിക്കുന്നത് പോലെ അഥവാ വിനോദത്തിനാണ് ഇവിടെയും മുന്‍തൂക്കം.

കേവലം മലര്‍ത്തിയടിക്കല്‍ മാത്രമല്ല ഗുസ്തി. ഗ്രീക്കോറോമന്‍, ഫ്രീസ്റ്റൈല്‍, സബ്മിഷന്‍, ബീച്ച് രേസ്ലിംഗ്, സാമ്പോ തുടങ്ങി പഞ്ച ഗുസ്തി വരെ വരുന്നു ഇതിന്റെപരിധിയില്‍. ഇതില്‍ ഗ്രീക്കോ റോമനും ഫ്രീ സ്റ്റൈലും ഒളിമ്പിക്സിനും മത്സര ഇനം തന്നെ. അതുകൊണ്ട് അവയും വ്യാജമോ? അതുകൊണ്ട് തന്നെ തലക്കെട്ടില്‍ റെസ് ലിംഗ് വ്യാജമോ എന്നാ ചോദ്യം വെറും തെറ്റിദ്ധാരാണാജനകം തന്നെ.

ആയുധരഹിതമായ ഗുസ്തി പ്രാചീന കാലം മുതല്‍ മിക്ക രാജ്യത്തിലും നിലനിന്നിരുന്നു. രാജാക്കന്മാരുടെ വിനോദത്തിനും യുദ്ധത്തിനുള്ള മല്ലന്മാരെ ഒരുക്കാനും തുടങ്ങി നിരവധി ആവശ്യത്തിന് ഗുസ്തികള്‍ നടന്നിരുന്നുവേന്നതിനു ചരിത്രം ഉണ്ട്. ഷായി ജിയാ എന്നത് പ്രാചീന ചീന ഗുസ്തി സമ്പ്രദായം ആയിരുന്നു. ഇന്ത്യയിലും ഫ്രീ സ്റ്റൈല്‍,ഗാട്ടാ തുടങ്ങിയ ഗുസ്തികള്‍ ഒരുപക്ഷെ മിക്കവരും കേട്ടിട്ടുണ്ടായിരിക്കും.

ആദ്യം വേള്‍ഡ് വൈഡ് റെസ്ലിംഗ് ഫെഡറേഷന്‍ (WWWF)എന്നപേരില്‍ തുടക്കംകുറിച്ച രേസ്ലിംഗ് പിന്നീട് വേള്‍ഡ് റെസ്ലിംഗ് ഫെഡറേഷന്‍ (WWF) എന്നപേരില്‍ നടത്തിയെങ്കിലും പിന്നീട് വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ പേരിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്മെന്റ് (WWE) എന്നാ പേരില്‍ മാറ്റം നടത്തി നടത്തപ്പെടുന്നു..

ഇന്ന് ലോകമ്പെമ്പാടും കാഴ്ചക്കാര്‍ ഉള്ള ഈ മത്സരം വ്യാജമാണോ എന്നറിയാന്‍ ആദ്യം എന്താണ് ഈ കമ്പനി എന്നറിയണം. ഇത് ഒരു പ്രധാനമായും ഒരു വിനോദം ഉദ്ദേശിച്ചു നടത്തപ്പെടുന്ന ഒരു മത്സരയിനം സംഘടിപ്പിക്കുന്ന കമ്പനി മാത്രമാണ്. മിക്ക കായിക മത്സരങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്യപ്പെടുന്ന കായിക താരങ്ങളെ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഒരു മത്സര പരിപാടികള്‍ ആണ്.
പക്ഷെ ഒളിമ്പിക് ഗുസ്തിയില്‍ സ്വര്‍ണ്ണം നേടിയ കുര്‍ട്ട് ആങ്കിളിനെ പോലെയുള്ളവരും ഒളിമ്പിക് പവര്‍ ലിഫ്ടിംഗ് മെഡല്‍ ജേതാവായ മാര്‍ക്ക് ഹെന്‍ട്രിയും ഇവിടെ മത്സരിക്കുന്നു. അവരും വെറും തട്ടിപ്പുകാരാണോ.

പക്ഷെ എങ്ങനെ ഈ മത്സരങ്ങള്‍ നടത്തപ്പെടുന്നുവെന്നു മനസ്സിലാക്കുക. ഇവിടെ എല്ലാ മല്ലയുദ്ധക്കാരും കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ്. മുപ്പതിനായിരം ഡോളര്‍ മുതല്‍ രണ്ടു മില്ല്യന്‍ ഡോളര്‍ വരെ വാര്‍ഷിക ശമ്പളത്തില്‍ ജോലിചെയ്യുന്ന കൂലിക്കാര്‍ മാത്രം. ഡബ്ല്യൂ.ഡബ്ല്യൂ. ഇ. റോ, സ്മാക്ക് ഡൌണ്‍, ഈസി.ഡബ്ല്യൂ. (RAW, SMACK DOWN, &ECW) എന്നിങ്ങനെ മൂന്നു ബ്രാന്‍ഡ് ആയി തിരിച്ചിരിക്കുന്നു. മുമ്പ് ടെഡ് ടാര്‍ണരുടെ ഡബ്ല്യൂ.സി.ഡബ്ല്യൂ.(WCW) ഡബ്ല്യൂ.ഡബ്ല്യൂ. ഇ. ചെയര്‍മാന്‍ വിന്‍സ് കെന്നഡി മക്മാന്‍ വിലയ്ക്ക് വാങ്ങിയപ്പോള്‍ തീര്‍ത്തതാണ് ഈ ഈ.സി.ഡബ്ല്യൂ. അങ്ങനെ അമേരിക്കന്‍ റെസ്ലിംഗ് എന്നാല്‍ മക്മാന്‍ എന്നാ സ്ഥിതി വന്നപ്പോള്‍ കുറെ താരങ്ങള്‍ വിമതരായി ചേര്‍ന്ന് രൂപീകരിച്ചതാണ് ടി.എന്‍.എ. അഥവാ ടോട്ടല്‍ നോണ്‍ സ്റ്റോപ്പ് റെസ്ലിംഗ്(TNA) . രണ്ടിന്റേയും പ്രവര്‍ത്തന രീതി ഒന്നായതിനാല്‍ ഡബ്ല്യൂ.ഡബ്ല്യൂ. ഈ .യെ ക്കുറിച്ച് മാത്രം പറയാം.

ഇതൊരു സ്വകാര്യ കമ്പനി ആയതുകൊണ്ട് തന്നെ പ്രേക്ഷകവൃന്ദത്തിന് ആനന്ദം നല്‍കുന്നതില്‍ മാത്രമാണ് പ്രധാന പരിഗണന.കാരണം പ്രേക്ഷകരാണല്ലോ ഇവരുടെ വരുമാനമാര്‍ഗം. ജിം.റോസ്സിനെയും ടൈലറെയും പോലെയുള്ളവര്‍ ഓരോ ബ്രാണ്ടിനു വേണ്ടി പ്രോഗ്രാം നിര്‍മ്മിക്കുകയും സ്ക്രിപ്റ്റ് അഥവാ തിരകഥ രചിക്കുകയും ചെയ്യുന്നു. അതായത് നാം കാണുന്ന ഓരോ മത്സരവും എങ്ങനെ അവസാനിക്കണമെന്ന് മുമ്പേ തീരുമാനിക്കപ്പെടുന്നു. അത് ചതിയല്ലേ വഞ്ചനയല്ലേ എന്ന് ചോദിച്ചാല്‍ നമ്മുടെ റിയാലിറ്റിഷോയുടെ ചില "നല്ല കലാകാരന്‍" മാര്‍ എസ്.എം.എസ്. കിട്ടി നിലനില്‍ക്കുന്നത് കണ്ടിട്ടില്ലേ. അതുപോലെ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ആളുകള്‍ ജയിക്കുന്ന ഒരു രീതി അവരും അവലംബിക്കുന്ന്വേന്നു മാത്രം. പക്ഷെ പ്രേക്ഷകര്‍ ജയിക്കണമെന്ന് കരുതുന്ന ആളുകളെ ഒന്ന് തോല്‍‌പിച്ച് പിന്നീട് മറുമത്സരം ഒരുക്കുന്നതും ഇതേ തന്ത്രം തന്നെ.

പക്ഷെ ചില താരങ്ങങ്ങള്‍ അങ്ങനെ അനുസരിക്കണമെന്നില്ല. അള്‍ട്ടിമേറ്റ്‌ വാര്യര്‍(Utlimate Warrior) തന്നെ ഉദാഹരണം. (ഈ വാര്യര്‍ നമ്മുടെ മഞ്ജു വാര്യരുടെ ആരുമല്ല കേട്ടോ.) ചില മത്സരങ്ങളും ചില താരങ്ങളും നിയമങ്ങള്‍ കൂടുതല്‍ അംഗീകരിക്കാത്തവര്‍ ആണ്. പക്ഷെ കാണികള്‍ അവരെ ഇഷ്ടപ്പെടുന്നുവേന്നതും അവരുടെ ഇത്തരം രീതികള്‍ ജനപ്രിയം ആണെന്നതിനാലും അതിനെ കമ്പനിയും അംഗീകരിക്കുന്നു. കാരണം ഇതിനെയെല്ലാം വിശദീകരിച്ചു പഠിക്കാന്‍ വലിയ റിസേര്‍ച്ച് ആന്‍ഡ് അനലൈസിംഗ് വിങ്ങും അവര്‍ക്കുണ്ട്. ചിലപ്പോള്‍ മത്സരങ്ങള്‍ കാര്യമാവുകയും അതുപോലെ അപടകടങ്ങളും സംഭവിക്കാറുണ്ട്.

മുന്‍താരവും കനേഡിയന്‍ സൂപ്പര്‍താരവുമായിരുന്ന ബ്രെറ്റ് ഹാര്‍ട്ടിന്റെ (Bret the 'Hitman' Heart) സഹോദരന്‍ ഓവന്‍ ഹര്‍ട്ട് (Owen Hart) കൊല്ലപ്പെട്ടതും ഇത്തരം മത്സരത്തിന്റെ മുന്നോടിയായിട്ടായിരുന്നു. അതുപോലെ മുന്‍പേ രചിക്കപ്പെടുന്ന തിരക്കഥകള്‍ പല വേഷങ്ങളും താരങ്ങളെ അണിയിക്കുന്നു. ഇന്നത്തെ അണ്ടര്‍ടേക്കര്‍ (Undertaker) ശാസ്ത്രകിയ നടന്നു വിശ്രമിക്കുമ്പോള്‍ അണ്ടര്‍ടേക്കര്‍ ആയി മറ്റൊരാളെ അവതരിപ്പിച്ചതും ഇതേ തന്ത്രം തന്നെ. ആ ഡൂപ്ലികെറ്റ് അണ്ടര്‍ടേക്കര്‍ ഒരിക്കല്‍ ഒരു ഹിന്ദി സിനിമയിലും അഭിനയിച്ചിരുന്നു. ഇതേപോലെ കെയിന്‍ (kayne) എന്നപേരില്‍ ഒരാളെ അണ്ടര്‍ടെക്കരുടെ സഹോദരനായി അവതരിപ്പിക്കുന്നു. ഇതേ താരം മുമ്പ് മറ്റൊരു പേരില്‍ വന്നിരുന്നു. ഇത്തരം വേലകള്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ.യുടെ പരസ്യ തന്ത്രം തന്നെ. എന്നാല്‍ അബ്ദുള്ള ബച്ചര് (Abdulla the Butcher)‍, കമാല (Kamala) തുടങ്ങിയ ഗുസ്തിക്കാര്‍ രക്തപങ്കിലിതമായ മത്സരങ്ങള്‍ നടത്തിയവര്‍ ആയിരുന്നു.

അമിതമായി വേദനസംഹാരികളും, ഉത്തേജനമരുന്നുകളും, മയക്കു മരുന്നുകളും ഉപയോഗിച്ച് മത്സരിക്കുന്നവരുടെ എണ്ണം വളരെയാണ്. അതുകൊണ്ട് തന്നെ അവരുടെ മത്സരങ്ങള്‍ പലപ്പോഴും രക്ത ചോരിച്ചിലില്‍ അവസാനിക്കുന്നു. ഇങ്ങനെ മയക്കുമരുന്നിന്റെയും വേദന സംഹാരികളുടെയും അമിതോപയോഗം കാരണം മരിച്ചവരുടെ എണ്ണം നിരവധിയാണ്. ഇതിനെതിരെ അന്വേഷണം വളരെ തവണ അമേരിക്കയില്‍ നടന്നു കഴിഞ്ഞു. ഒപ്പം ഭാരവും മാംസപേശികളുടെ നിര്‍മ്മാണവും നടക്കാന്‍ കൂടുതലായി ഉപയോഗിക്കുന്ന സ്റ്റീ റോ യിഡ് ഉപയോഗത്തെയും കുറിച്ച് ഈ കമ്പനിയ്ക്ക് നേരെ അന്വേഷണം നടത്തുകയുണ്ടായി.ഇതിന്റെ അമിതോപയോഗത്താലും നിരവധി പേര്‍ മരണമടഞ്ഞു.

മെക്സിക്കോയില്‍ നിന്ന് നിരവധി പേര്‍ ഈ കമ്പനിയുടെ എല്ലാവര്‍ഷവും ഗുസ്തിക്കാരെ തെരഞ്ഞെടുക്കുന്ന സെലെക്ഷന്‍ ട്രയലില്‍ ജോലികിട്ടി ഗുസ്തിക്കാര്‍ ആവുന്നുണ്ട്‌. ഇന്ത്യയിലെ "കാളി" (the Great Khali) എന്നാ ഗുസ്തിക്കാരനും ഇപ്പോള്‍ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നു. ടൈഗര്‍ അലി സിങ്ങിനെ (Tiger Ali Singh) പോലെ ഇന്‍ഡോ കനേഡിയന്‍ ഗുസ്തിക്കാരും ഇവിടെ ജോലിചെയ്യുന്നു.

ഇനി അര്‍ദ്ധ നഗ്നകളായ സുന്ദരികളെ ദിവാസ് (WWE DIVAS) എന്നാ പേരില്‍ ഗുസ്തിയ്ക്കായി എടുക്കാറുണ്ട്. എന്തായാലും വെറും നമ്പരുകള്‍ ആണെന്ന് തോന്നുന്നെങ്കില്‍ ഒന്ന് ശ്രമിക്കുന്നത് നന്നായിരിക്കും. കാരണം ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയരുടെ ശമ്പളത്തെക്കള്‍ കൂടുതല്‍ ഒരു ഗുസ്തിക്കാര്‍ക്ക് കിട്ടുന്നുണ്ട്‌.

കൂതറ തിരുമേനി ഒരു ലോല ഹൃദയനാണ്. അതുകൊണ്ട് രക്തം ചൊരിയുന്ന മത്സരങ്ങള്‍ ഇതില്‍ എംബഡ് ചെയ്ത് കാണിക്കാന്‍ വെഷമം ഉണ്ട്. കാണേണ്ടവര്‍ ഈ ലിങ്കുകളില്‍ ക്ലിക്കി കണ്ടോളൂ.

March 1, Match 2, Match 3 , Match 4, Match 5

ഓഫ് ടോക് : ചങ്ക് പറിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് പറയല്ലേ. തിരുമേനി നേരിട്ട് കണ്ട മത്സരത്തിനും ഒരു രക്തചൊരിച്ചില്‍ ഉണ്ടായിരുന്നു. അവസാനം രണ്ടു മല്ലന്‍മാരെയും ആശുപത്രിയിലോട്ടു കെട്ടിയെടുത്തതും നേരില്‍ കണ്ടു. എല്ലാം അങ്ങനെ എന്നല്ല പറയുന്നത്.പിന്നെ റെസ്ലിംഗ് വ്യാജമോ എന്നാ തലക്കെട്ടിനെക്കാള്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ. റെസ്ലിംഗ് വ്യാജമോ എന്ന് വേണമായിരുന്നു കൊടുക്കാന്‍.അല്ലെങ്കില്‍ കഴിഞ്ഞ ബീജിംഗ് ഒളിമ്പ്സ്കില്‍ 66 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഓട്ടു മെഡല്‍ നേടിയ സുശീല്‍ കുമാറിനോട് വരെ കാണിക്കുന്ന ഒരു നന്ദി കേടാവും അത്. ഓട്ടു മെഡല്‍ ആയാലും കിട്ടിയത് നമ്മുടെ രാജ്യത്തിന് വേണ്ടിയല്ലേ.

Wednesday, April 15, 2009

82. കൈപ്പള്ളിയെ ഭീഷണിപ്പെടുത്തിയവരോട്

മലയാളം ബ്ലോഗിംഗ് ആരംഭത്തിലെ പരിമിതികളെ അതിജീവിച്ചു വരുന്നതേയുള്ളൂ. മലയാളത്തിന്റെ മറ്റൊരു മാധ്യമായി ബ്ലോഗിനെ ആളുകള്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷെ യാഥാസ്തികരും ബ്ലോഗിനെ പറ്റി വല്ല്യ കാഴ്ചപാടുകള്‍ ഇല്ലാത്തവരും ഇതിനെ പേടിയോടെയാണ് കണ്ടു പോരുന്നതെന്ന് തോന്നുന്നു. സാധാരണ മാധ്യമങ്ങളും ബ്ലോഗും തമ്മില്‍ കൂതറതിരുമെനിയ്ക്ക് തോന്നിയ പ്രധാനവെത്യാസം ബ്ലോഗ് എഴുത്ത് ഒരു ഉടമയുടെ കീഴില്‍ അല്ലാത്തതുകൊണ്ട് തന്നെ ഉടമയുടെ ചായ്‌വ് പത്ത്രത്തിലെന്നപോലെ ബ്ലോഗില്‍ കാണിക്കേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ സ്വതന്ത്രമായും ആത്മാര്‍ത്ഥമായും വിവരങ്ങള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ബ്ലോഗ് നല്‍കുന്നുവേന്നതാണ് വാസ്തവം.

സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങളും സങ്കേതങ്ങളും മുതലാക്കി ഒരു മാധ്യമത്തിന്റെ വളര്‍ച്ചയ്ക്ക് തങ്ങളാലാവും വിധം സംഭാവനകള്‍ നല്‍കുന്നതിനുപരി ഒരു പരസ്പരവൈരത്തിന്റെ അതൊരു പക്ഷെ ആശയപരമോ, രാഷ്ട്രീയ,മതപരമോ ആയ അല്ലെങ്കില്‍ മറ്റേതു കാരണങ്ങള്‍ കൊണ്ടോ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്ന തലങ്ങളില്‍ എത്തിനില്‍ക്കുന്നു ഇന്നത്തെ ബ്ലോഗിംഗ്. അസഹിഷ്ണുതയുടെ ഈ മുഖത്തെ അടിച്ചമര്‍ത്തുക തന്നെവേണം.

ഇത്തരം ഒരു മുഖമാവം ചിത്രകാരന്‍ എന്നാ ബ്ലോഗരുടെയും കേസില്‍ സംഭവിച്ചത്. ഇന്ന് അതിന്റെ തന്നെ മറ്റൊരു രൂപത്തില്‍ കൈപ്പള്ളിയ്ക്ക് ഭീഷണി ഫോണിലൂടെ അറിയിച്ചു മറ്റൊരാള്‍ തന്റെ മനോരോഗത്തിന്റെ വികൃതമുഖം ദൃശ്യമാക്കിയിരിക്കുന്നു.

കൈപ്പള്ളി കൂതറ അവലോകനത്തിന്റെ ആദ്യകാല അംഗങ്ങളില്‍ ഒരാളായിരുന്നു. ഇന്നും കൂതറ തിരുമേനി ബഹുമാനിക്കുന്ന ചില ബ്ലോഗ് എഴുത്തുകാരില്‍ ഒരാള്‍. പുതു ബ്ലോഗര്‍മാര്‍ ആരുടെയെങ്കിലും ഒരു ബ്ലോഗറുടെ പോസ്റ്റ് വായിച്ച ആവേശത്തില്‍ ബ്ലോഗ് എഴുത്ത് തുടങ്ങി പിന്നീട് അസൂയകൊണ്ടോ മറ്റേതെങ്കിലും കാരണം കൊണ്ടോ ഇങ്ങനെ ചെയ്യുമ്പോള്‍ മറന്നു പോവുന്ന ഒന്നുണ്ട്.
മലയാളം യൂണികോഡില്‍ ആദ്യം പോസ്റ്റ് ഇട്ടയാളാണ് കൈപ്പള്ളി. മലയാളം ബൈബിള്‍, പാദമുദ്ര ഓണ്‍ലൈന്‍ നിഘണ്ടു തുടങ്ങി ഒട്ടനവധി നല്ല കാര്യങ്ങള്‍ മലയാളം ബ്ലോഗിനായി അദ്ധേഹത്തിന്റെതായി ഉണ്ട്. ആദ്യകാല മലയാളം ബ്ലോഗ് എഴുത്തുകാരുടെ നിരന്തരമായ പരിശ്രമം കൊണ്ടാണ് ഇന്നുകാണുന്ന ഈ നിലയില്‍ മലയാളം ബ്ലോഗ് എത്തിയത്. യൂണികോഡിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച സിബു, റാല്‍മിനോവ്, കൈപ്പള്ളി, സന്തോഷ്, ഉമേഷ് (ഈ ലിസ്റ്റ് പൂര്‍ണ്ണമല്ല) ആദ്യകാല മലയാളം ബ്ലോഗര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നില്ലെങ്കില്‍ ഒരു പക്ഷെ ഇന്ന് മലയാളത്തിലെ പല ബ്ലോഗ് സൂപ്പര്‍ താരങ്ങളും ഉണ്ടാവില്ലായിരുന്നു.

ഇന്ന് അവരൊക്കെ നല്‍കിയ ഇരിപ്പിടങ്ങില്‍ ഇരുന്നുകൊണ്ട് അവര്‍ക്ക് നേരെ തിരിയുമ്പോള്‍ ഇരിക്കുന്ന ചില്ല മുറിക്കുന്നതിനു സമമാണ്. എന്തുമാധ്യമമായാലും അവിടെ ആശയപരമായ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവുമ്പോള്‍ അതിന്റെ ആശയപരമായി ഖണ്ഡിക്കുന്നതാണ് മാന്യത. തെറി വിളിച്ചും ഭീഷണിപ്പെടുത്തിയും ആര്‍ക്കും വളരാന്‍ കഴിയില്ല. പകരം തങ്ങളുടെ വികൃതമായ മുഖം ലോകത്തിനു നേരെ കാണിക്കാനേ കഴിയൂ. ഇന്ന് മേല്‍പ്പറഞ്ഞ ബ്ലോഗെഴുത്തുകാര്‍ തങ്ങളുടെ ബ്ലോഗുകളിലും ബ്ലോഗിനുവേണ്ടിയും കൊടുത്ത സംഭാവനകള്‍ കൊണ്ടാണാവരെ നാം ഓര്‍ക്കുന്നത്.

കഴിയുമെങ്കില്‍ അത്തരം സംഭാവനകള്‍ ബ്ലോഗിനായി നല്‍കുവാന്‍ ശ്രമിക്കുക. കൂതറ അവലോകനത്തിനും ഭീഷണികള്‍ പുത്തരിയല്ല. തെറിവിളികള്‍ കെട്ടും ഭീഷണികള്‍ കെട്ടും ഇവിടം വരെയെത്തി. മിക്കവാറും ഭീഷണി കമന്റുകള്‍ പബ്ലിഷ് ചെയ്യാറില്ല. മെയിലില്‍ ഇപ്പോള്‍ വരുന്ന ചില എഴുത്തുകള്‍ കണ്ടാല്‍, അതുവായിച്ചാല്‍ സാമാന്യ ബോധമുള്ള ഒരാള്‍ മയങ്ങി പോവും. കാരണം അത്രകണ്ട് മലീമസമായ എഴുത്തുകള്‍ കിട്ടാറുണ്ട്. പകരം അവരോടു കോപം തോന്നാതെ അവരുടെ സാംസ്കാരിക അപച്യുതി കണ്ടു സഹതാപമാണ് തോന്നാറ്.

താരതമ്യേന നിയമകാര്യങ്ങളില്‍ കേട്ടിടത്തോളം കുഴപ്പം പിടിച്ച ഗള്‍ഫില്‍ നിന്ന് ഫോണ്‍ ചെയ്ത ഒരാള്‍ക്കെതിരെ തിരിച്ചു കേസ് കൊടുത്താല്‍ പാവപ്പെട്ട ആളുകളെയും കുഴപ്പത്തിലാക്കും എന്നും കരുതി കേസ് പിന്‍വലിച്ച കൈപ്പള്ളിയോട് കുറഞ്ഞപക്ഷം ഫോണിലൂടെ മാപ്പ് പറയാനെങ്കിലും മര്യാദ വിളിച്ച മാന്യന്‍ കാണിക്കണം. പണ്ടെവിടോ ഒരു കമന്റില്‍ കൈപ്പള്ളി പറഞ്ഞതോര്‍ക്കുന്നു. ആരോടും ദേഷ്യം വച്ചുകൊണ്ടിരിക്കാത്ത ഒരാളാണ് താനെന്നു. ഇന്ന് വീണ്ടും അത് കൈപ്പള്ളി കാണിച്ചിരിക്കുന്നു. ഈ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് തന്റെ കേസ് മൂലം നിരവധി പേര്‍ ചോദ്യം ചെയ്യപ്പെടുമെന്നും തന്മൂലം വേണമെങ്കില്‍ അവരുടെ ജോലിയ്ക്ക്‌ വേണമെങ്കിലും കുഴപ്പം ഉണ്ടാവും എന്നതിരിച്ചറിവില്‍ കേസ് പിന്‍വലിച്ച കൈപ്പള്ളിയ്ക്കവട്ടെ ഈ മാസത്തിലെ പൊന്‍തൂവല്‍.

ഓര്‍ക്കുക. "ഭീഷണി ഭീരുവിന്റെ സ്വരമാണ്. ധീരന് ഭൂഷണമല്ല."

കൈപ്പള്ളി,

മലയാളം ബ്ലോഗിലെ മുന്‍നിരക്കാരില്‍ പ്രമുഖനായ താങ്കളുടെ ഒപ്പം മലയാളത്തിലെ ബ്ലോഗ് എഴുത്തുകാരായാ ഞങ്ങളുടെ പിന്തുണ എന്നും ഉണ്ടാവും.

Sunday, April 12, 2009

81.ചില ഇലക്ഷന്‍ ചിരികള്‍

ഇലക്ഷന്‍ നന്നേ ചിരിക്കാന്‍ വക നല്‍കുന്നതാണെന്നതില്‍ കൂതറ തിരുമേനിയ്ക്ക് രണ്ടഭിപ്രായമില്ല. സ്വര്‍ഗം സൃഷ്ടിക്കാന്‍ നടക്കുന്ന ശശി തരൂരിനെ കുറിച്ചുള്ള പാട്ട് കേട്ട് ചിരിക്കുന്നത് കൊണ്ട് പുതിയ പോസ്റ്റ് ഇടാന്‍ പോലും വയ്യ. അതിനിടയില്‍ വേറെയും ചില നുറുങ്ങുകള്‍.

ആദ്യനുറുങ്ങുകള്‍ നായര്‍ സമാജത്തിന്റെ വക. രാജ്യത്തെ സമാധാനത്തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്ന കൂട്ട് കേട്ടാണ്‌ പോലും പി.ഡി.പി. സി.പി.എം സഖ്യം. അല്ല ഇവര്‍ കരുതിയത്‌ എന്താണെന്ന് മനസ്സിലായില്ല. പിഡിപി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഘടക കക്ഷിയാണെന്നാണോ സമാജക്കാര്‍ കരുതുന്നത്. അല്ല തെളിയിക്കപ്പെടാത്ത കുറ്റത്തിന് ഇങ്ങനെ ഒരു ആരോപണം നടത്തിയാല്‍ ഐസ്ക്രീം കഴിച്ച സഹോദരനെ പുണ്യവാളന്‍ ആക്കി കാണാന്‍ അവര്‍ക്ക് കഴിയുന്നതെങ്ങനെ? മോഡി വികസനങ്ങള്‍ നടത്തിയെന്ന് വാദിക്കുമ്പോള്‍ നടത്തിയ നരഹത്യകള്‍ ആരും ഓര്‍ത്തില്ല. ടൈറ്റ്ലറും സജ്ജന്‍കുമാറും എന്നീ പേരുകള്‍ കെട്ടിട്ടുണ്ടാവുമോ ആവോ. മേല്‍പ്പറഞ്ഞ പേരുകള്‍ എല്ലാം മദനിയോഴികെ അതാതു പാര്‍ട്ടികളുടെ അംഗങ്ങള്‍ ആണ്. മദനി കമ്മ്യൂണിസ്റ്റ്കാരന്‍ ആല്ല.കമ്മ്യൂണിസ്റ്റ്കാരോ പിഡിപികാരോ മദനി പി.ഡി.പി. വിട്ടു സി.പി.എം. മെമ്പര്‍ ആവുമെന്ന് കരുതുന്നുമില്ല.

നേതാക്കള്‍ പറയുന്നത് കേട്ട് സമൂഹം വോട്ടു ചെയ്യില്ലയെന്നത് മനസ്സിലാക്കിയത് തന്നെ നല്ല ലക്ഷണം. ഈ തിരിച്ചറിവ് എസ്.എന്‍.ഡി.പി. കൂടി മനസ്സിലാക്കിയിരുന്നെങ്കില്‍ നല്ലത്. ഇരു മുന്നണികളും സമാജത്തിനു ഒന്നും നല്കിയില്ലത്രേ. കൊള്ളാമല്ലോ. പ്രീയപ്പെട്ട സമാജംകാര്‍ ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. കേരളം ഭരിക്കുന്ന മന്ത്രിസഭകള്‍ അത് ഇടതായാലും വലതായാലും സമാജത്തിന്റെ ഉദ്ധാരണത്തിനല്ല കേരളത്തിന്‍റെ അല്ലെങ്കില്‍ മലയാളികളുടെ പൊതുനന്മയ്ക്ക് വേണ്ടിയാണ് ഭരിക്കുന്നത്‌. അല്ലാതെ ഒരു പ്രത്യേക സമൂഹത്തിനോ സമുദായത്തിനോ വേണ്ടിയല്ല. പള്ളിയ്ക്കും പട്ടക്കാരനും വേണ്ടി ഭരിക്കുന്ന നേതാക്കള്‍ കാണും. അയ്യോ പറയാന്‍ മറന്നു ഇടതു പക്ഷം ഭരിക്കുന്നത് അതിനുവേണ്ടിയല്ല. എന്‍.എസ്.എസ്. എസ്.എന്‍.എസ്. പോരുകള്‍ വെളിയില്‍ ഇട്ടലക്കുന്നതില്‍ നല്ലതല്ലേ പറഞ്ഞു തീര്‍ക്കുന്നത്.

അതിനിടയില്‍ ഇടതുപക്ഷം ഇസ്രായേലില്‍ നിന്ന് വിത്ത്കാളകളെ വാങ്ങിക്കാന്‍ പ്ലാന്‍ ഇട്ടുപോലും. കൂതറതിരുമേനി ഇസ്രയേല്‍ ചാരന്‍ ആണെന്നൊരു ശ്രുതിയുണ്ട്. അതുകൊണ്ട് തന്നെ ഇസ്രായേലിനു വേണ്ടി വാദിക്കുന്നതില്‍ ഒരു വിഷമവുമില്ല. അല്ല നാട്ടില്‍ നല്ല കാളകളുടെ വിത്ത് കിട്ടാത്തത് കൊണ്ടല്ലേ വിത്തുകാളകളെ വെളിയില്‍ നിന്ന് വാങ്ങേണ്ടി വരുന്നത്. അല്ല ഇതുവായിക്കുമ്പോള്‍ ഒരു പെരുത്ത സംശയം എന്റെ കോണ്‍ഗ്രെസ്സ് സഹോദരങ്ങളെ ഈ സംഭവവും തിരുവനന്തപുരം സീറ്റ് കൊടുത്ത സംഭവവും തമ്മില്‍ വല്ല ബന്ധമുണ്ടോ. അല്ല നല്ലയിനം നേതാക്കന്മാര്‍ ഇല്ലാതതിനാണോ ഈ ഇറക്കുമതിയെന്ന്.

അടുത്ത രസഗുളിക സാക്ഷാല്‍ പ്രധാനമന്ത്രിയുടെ വക. കേരളത്തെയും ഇടതു പക്ഷമന്ത്രിസഭയെയും നിശിതമായി വിമര്‍ശിക്കുകയും അത് ദീപിക പോലെയുള്ള പത്രങ്ങള്‍ കൊണ്ടാടുകയും ചെയ്തു. ഇതിന്റെ പേരില്‍ പാവം പ്രധാനമന്ത്രിയെ ആരും വിമര്‍ശിക്കല്ലേ. എ.ഐ.സി.സി. യുടെ സൈറ്റ് ഒന്ന് നോക്കിയാല്‍ മതി. അവിടെ കാണാം. കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്നതും സംസ്ഥാന സര്‍ക്കാരുകള്‍ "വേസ്റ്റ്" ആക്കുന്നതുമായ ചരിത്രങ്ങള്‍. കേരളത്തില്‍ ഇടതു പക്ഷം നശിപ്പിക്കുന്നു. മധ്യപ്രദേശില്‍ ബി.ജെ.പി. നശിപ്പിക്കുന്നു. ഒരിസ്സയില്‍ ബി.ജെ.ഡി. നശിപ്പിക്കുന്നു. പറഞ്ഞു വിട്ടു പ്രസംഗിച്ചാല്‍ വേറെ എന്ത് ചെയ്യും. അപ്പോള്‍ മാസങ്ങളായി ഇത് പ്രസംഗിക്കാന്‍ പഠിച്ചു നടക്കുകായിരുന്നു കൊള്ളാം. പ്രധാനമന്ത്രി ഇന്ത്യയിലെ ഏറ്റവും വിവരമുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആണ്. സാമ്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള വല്ല മാര്‍ഗ്ഗങ്ങളും പറയുമെന്ന് കരുതിയവര്‍ മണ്ടന്മാരായി പോയി. കേരളത്തിലെ വിദേശമലയാളികളെ കേരളത്തില്‍ ഇന്‍വേസ്റ്റ് ചെയ്യിക്കാന്‍ കഴിയാഞ്ഞതാണത്രേ ഇടതുപക്ഷത്തിന്റെ മറ്റൊരു കോട്ടം. മുമ്പ് അന്തോണിച്ചന്‍ ഭരിച്ചപ്പോള്‍, ചാണ്ടികുഞ്ഞ് ഭരിച്ചപ്പോള്‍ എന്തോരം ബില്ല്യന്‍ ഡോളര്‍ ആണ് വിദേശമലയാളികള്‍ കേരളത്തില്‍ ഇന്‍വേസ്റ്റ് ചെയ്തത് അല്ലെ.? കഷ്ടം.! ഈ വിദേശ മലയാളികളുടെ ജോലിപോയി തിരിച്ചു വരുമ്പോള്‍ അവരുടെ ക്ഷേമത്തിനായി കേന്ദ്രം എന്ത് നടപടി എടുത്തുവെന്നറിഞ്ഞാല്‍ കൊള്ളാം. കാരണം അവരും ഭാരതീയാരാണല്ലോ. തന്നെയുമല്ല അവരുടെ വിദേശനാണ്യ വരുമാനം ഭാരതത്തിനും ഗുണകരമല്ലേ. ഈ കേരള സ്നേഹം റെയില്‍വേയുടെ കാര്യത്തില്‍ ഞങ്ങള്‍ കണ്ടില്ലല്ലോ. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെ വാതോരാതെ വിമര്‍ശിക്കുമ്പോള്‍ മുംബെയില്‍ പാകിസ്താന്‍ തീവ്രവാദികള്‍ സംഹാരതാണ്ഡവമാടിയതും അന്ന് നടന്ന ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചകളും മറന്നു പോയോ. ഇപ്പോള്‍ രണ്ടു കോടി രൂപയുടെ ജയിലില്‍ കസബിനെ ഇട്ടാല്‍ അതിന്റെ പേര് ദോഷം മാറുമോ. കേരള കലാമണ്ഡലം കല്‍പിതസര്‍വകലാശാലയാക്കി മാറ്റാനായത് മികച്ച നേട്ടമായി അല്ലെ. കൊള്ളാം. നന്നായി. ഈ പ്രസംഗവും വേഷം കെട്ടും കാണുമ്പോള്‍ പ്രത്യേകിച്ച് കലാമണ്ഡലത്തില്‍ പച്ച, കത്തി, കരി തുടങ്ങി ഇതു വേഷം കെട്ടി ആടാനും പ്രത്യേക ആളെ തിരയേണ്ടി വരില്ലെന്നത് മനസ്സിലായി.

അതുപോലെ മികച്ച ഐ.ടി. നയം കാരണം ലക്ഷക്കണക്കിന് ജോലികള്‍ ആണത്രേ ഉണ്ടാക്കി തന്നത്. ഇപ്പോള്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി പോയപ്പോള്‍ എന്ത് ചെയ്തു എന്നറിഞ്ഞാല്‍ കൊള്ളാം. ഇനിയും മുക്കാല്‍ ലക്ഷത്തിനു ജോലി പോയേക്കുമെന്നും അറിയുന്നു. തന്നെയുമല്ല വരും വര്‍ഷങ്ങളിലും അവരുടെ ഭാവി ശോഭനമല്ലെന്നാണ് കേള്‍വി. അപ്പോള്‍ എന്താണ് ഇവരെ ചെയ്യാന്‍ പോവുന്നത്. അല്ല അറിഞ്ഞാല്‍ കൊള്ളാം.

ഇതിനിടയില്‍ ഈസ്റര്‍ സന്ദേശത്തില്‍ മറ്റൊരു തിരുമേനി (കൂതറ തിരുമേനി അല്ല) ഇടതു പക്ഷത്തെയും ബി.ജെ.പി.യെയും കടുത്ത ഭാഷയില്‍ വിമര്‍ശനം. എന്റെ തിരുമേനി കര്‍ത്താവിന്റെ കുരിശില്‍ കയറ്റിയത് പിണറായി ആണെന്ന് തോന്നുമല്ലോ ഇങ്ങനത്തെ പ്രസംഗം കേട്ടാല്‍ . ഈ നല്ല സമയത്ത് വിശ്വാസികള്‍ക്ക് കുരിശാരോഹണവും അതിന്റെ മഹത്വവും പറഞ്ഞു വിശ്വാസികളുടെ മനസ്സ് മാറ്റത്തെ. വാ തുറന്നാല്‍ രാഷ്ട്രീയമേ വരൂ എന്നത് എല്ലാവര്‍ക്കും അറിയാം. അതിപ്പോഴും വേണോ. അല്ല പഠിച്ചത് തീയോളജിയോ അതോ പൊളിറ്റിക്സോ? അവസാനം അതും ഇതും വായിച്ചു കര്‍ത്താവിനെ മറക്കല്ലേ. പിന്നീട് സ്വര്‍ഗത്തില്‍ കയറാന്‍ സൂചി കുഴിയിലൂടെ പോകേണ്ടി വരും. ങാ! പറഞ്ഞില്ലെന്നു വേണ്ട.

(കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് നാലു ദിവസങ്ങള്‍ ശേഷിക്കേ സിപിഎമ്മിനേയും ബിജെപിയേയും പരോക്ഷമായി കുറ്റപ്പെടുത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ്് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഈസ്റ്റര്‍ ദിന സന്ദേശം. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന ഈസ്റ്റര്‍ ദിന കുര്‍ബാനയിലാണ് തിരഞ്ഞെടുപ്പില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്ന സന്ദേശം മേജര്‍ ആര്‍ച്ച് ബിഷപ്പ് വായിച്ചത്. ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന്റെ ഭരണഘടന ചത്ത പുസ്തകമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മതമൌലിവാദികളെ പോലെ തന്നെ പാര്‍ട്ടി ഗ്രാമങ്ങള്‍ നടത്തുന്നവരെയും സൂക്ഷിക്കണമെന്ന് സന്ദേശത്തില്‍ പറയുന്നു.

ഒറീസയിലെ കണ്ഡമാലില്‍ ക്രിസ്ത്യാനികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളാണ് മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഈസ്റ്റര്‍ ദിന സന്ദേശത്തിന്റെ ആദ്യ ഭാഗം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവപ്പറമ്പായി ഇവിടം മാറി. കണ്ഡമാലിലെ ക്രിസ്ത്യാനികള്‍ നാടില്ലാത്തവരായി.ഏക മതഗ്രാമവും മതരാഷ്ട്രവും സൃഷ്ടിക്കുന്ന മൌലിക വാദത്തിന്റെ പിടിയിലാണ് നാം. ഇത്തരത്തിലുളള നീറോമാരെയും ഹിറ്റ്ലര്‍മാരെയും അധികാരത്തില്‍ കയറ്റിവിടരുത്. താന്‍ രാഷ്ട്രീയം പറയുകയാണ് എന്ന് അടിവരയിട്ടുകൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മതഗ്രാമങ്ങള്‍ ഉണ്ടാക്കുന്നതുപോലെ തന്നെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്നവരും അപകടകാരികളാണ്. manorama 12/apri/09)


പ്രധാന മന്ത്രിയുടെ മറ്റൊരു കോമഡി. മൂന്നാംമുന്നണി വന്നാല്‍ അവസാനം വോട്ടു ഭിന്നിപ്പിച്ചു ബി.ജി.പി. അധികാരത്തില്‍ വരും പോലും. ആട്ടെ മാര്‍ക്സിസ്റ്റ് ഭരിക്കുന്ന ഏതു സംസ്ഥാനത്തില്‍ നിന്നാണ് ബി.ജി.പി. അധികാരത്തില്‍ വന്നത്. എവിടെയാണ് ബി.ജെ.പി. വളര്‍ന്നത്‌.എവിടെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവരെ വളര്‍ത്തിയത്. വര്‍ഗീയകക്ഷികളെ എന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ത്തിട്ടെയുള്ളൂ. അതിന്റെ ശേഷിപ്പുകള്‍ ആണ് നാട്ടില്‍ അങ്ങും ഇങ്ങും കാണുന്ന രക്തസാക്ഷി മണ്ഡപങ്ങള്‍. വര്‍ഗ്ഗീയതയെ വളര്‍ത്തില്ലെന്ന ശപഥം ചെയ്ത ചെറുപ്പക്കാര്‍ ജീവന്‍ നല്‍കിയതിന്റെ ബാക്കിപത്രങ്ങള്‍ ആണവ.ഇനി മറ്റു സംസ്ഥാനങ്ങളില്‍ ബി.ജി.പി.വളര്‍ന്നാല്‍ അത് കോണ്‍ഗ്രെസ്സ് പാര്‍ട്ടിയുടെ വികലമായ നയങ്ങളുടെ തിരിച്ചടികള്‍ മാത്രമായിരിക്കും.

കേരളത്തിലെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്നതും വിദേശത്തു പഠിക്കാന്‍ പോകുന്നതും ഇടതു പക്ഷത്തിന്റെ കുഴപ്പമാണ് അല്ലെ മന്‍മോഹന്‍സാറേ. മലയാളികള്‍ വിദേശത്തു ജോലിക്കും പഠിക്കാനുമായി പോവുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതവരുടെ രക്തത്തില്‍ ഉള്ളതാ. പിന്നെ താങ്കള്‍ വിദേശത്തു പഠിക്കാന്‍ പോയത് പഞാബിലെ ഇടതുഭരണത്തിന്റെ കുഴപ്പം കൊണ്ടായിരുന്നല്ലോ. എന്തിന്റെ കുഴപ്പം കൊണ്ടാണ് വിദേശത്തു പഠിക്കാന്‍ പോവുന്നതെന്ന് വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ സോണിയാജിയോട് ചോദിച്ചാല്‍ മതി. ഭര്‍ത്താവും മകനുമൊക്കെ പഠിച്ചതുകൊണ്ട് നന്നായി വിശദീകരിക്കാന്‍ മാഡം"ജി "യ്ക്കാവും.

ഇതൊന്നും കേട്ടിട്ട് ചിരിക്കത്തവരെ ചിരിപ്പിക്കാന്‍ ഇവിടെ ഞെക്കുക. നമ്മുടെ ഭാവി പ്രധാനമന്ത്രിയുടെ പൊതുവിജ്ഞാനം ഇവിടെ കാണാം. എന്താ കഷ്ടം സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര വര്‍ഷം കഴിഞ്ഞാലും ഇവരെ പോലെയുള്ളവരെ ചുമക്കേണ്ടി വരുന്നതിലെ പാരതന്ത്ര്യം അപാരം തന്നെ. പിന്നെ പൊതുവേ കമ്മ്യൂണിസ്റ്റ്കാര്‍ പിന്തിരിപ്പന്‍മാരും വികസനത്തില്‍ പരാജയവും ആണെന്നാണ്‌ കേള്‍വി. ഈ വര്‍ഷം ചൈനയുടെ ജി.ഡി.പി.യുടെ വര്‍ദ്ധന എട്ടു ശതമാനം ആയിരുന്നു. അതുപോലെ ബട്ജറ്റില്‍ പണം സര്‍പ്ലസ് ആയിരുന്നു. സാമ്പത്തിക മാന്ദ്യം നേരിടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ നിക്ഷേപത്തിനായി ചൈനയെ സമീപിച്ചതും ചരിത്രം. രാജഭരണങ്ങള്‍ അവസാനിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആയിരിക്കുമ്മെന്നതു കൊണ്ടാണോ ഈ മാര്‍ക്സിസ്റ്റ് വിരോധം. നേപ്പാള്‍ കണ്ടിട്ട് പെടിച്ചതാണോ.?

ഇന്ത്യക്ക് സ്വാത്രന്ത്ര്യം കിട്ടിയിട്ട് മുപ്പത്തിഎട്ടു വര്‍ഷത്തോളം ഒരു കുടുംബത്തിലെ അംഗങ്ങള്‍ മാറി മാറി ഭരിച്ചു. ഇപ്പോള്‍ അഞ്ചു വര്‍ഷം അതെ കുടുംബം പരോക്ഷമായി ഭരിക്കുന്നു. (അല്ല രാമന്റെ ചെരുപ്പ് വെച്ച് ഭരതന്‍ ഭരിച്ച ചരിത്രമുള്ള നാടാണ് നമ്മുടേത്. അപ്പോള്‍ പാവയെ വെച്ച് ഭരിക്കാനും പ്രസംഗിക്കാനും എന്ന് പ്രയാസം അല്ലെ.) എന്നിട്ടും ഒരു ഭാവി പ്രധാനമന്ത്രിയെ ആ കുടുംബത്തില്‍ നിന്നല്ലാതെ കണ്ടെത്താന്‍ കഴിയാത്ത കോണ്‍ഗ്രെസ്സ് പാര്‍ട്ടിയ്ക്ക് വേണ്ടി വോട്ടു ചോദിയ്ക്കാന്‍ ലജ്ജയില്ലാത്തത് കഷ്ടം തന്നെ. കേന്ദ്രത്തില്‍ തീരുമാനം എടുക്കുന്നു. കുട്ടി "ജി" മാര്‍ അനുസരിക്കുന്നു. ദേ ഇപ്പോള്‍ നാട്ടില്‍ നേതാക്കളെ കിട്ടാത്തത് കൊണ്ട് വേറെ ഒരു ഇറക്കുമതിയും. തിരുവനന്തപുരത്ത്കാരുടെ ഭാഗ്യം. ജയഹോ ...!!!

ഓഫ് : ഇവരില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്ന് ലഭിക്കും ആവോ. ജനാധിപത്യത്തിലെ രാജകുടുംബം ഭരണം കുത്തക തന്നെ.!

ഇതിനിടയില്‍ നമ്മുടെ കോണിഇക്കാമാരുടെ ബ്ലോഗില്‍ സിറാജ് ആണത്രേ പാവം മദനിയെ തെറ്റിലേക്ക് ചാടിക്കുന്നതെന്ന വാര്‍ത്ത വായിച്ചു.മദനി പാവം ആയോ. ഓന് പടച്ചോന്‍ മാപ്പ് കൊടുത്ത കാര്യം അറിഞ്ഞില്ലായിരുന്നു. ഇതിലെ പടച്ചോന്‍ ആരാണെന്നു തലയോള്ളവന്‍ ഊഹിക്കുക.

Friday, April 10, 2009

80.കേരളം സ്വര്‍ഗ്ഗമാക്കുന്ന ദൈവങ്ങളും ചതിയന്മാരായ ഇടതു പക്ഷവും !!!

കഴിഞ്ഞ കുറെ ദിവസങ്ങളായി കൂതറ തിരുമെനിയ്ക്ക് പെരുത്ത ദുഃഖം. കേരള ജനത ക്രൂരരും വഞ്ചകരും സര്‍വ്വോപരി അഴിമതി വീരന്മാരുമായ ഇടതുപക്ഷത്തെ എന്തിനു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു. കാരണം സോണിയാജിയും പിന്നെ കുറെ കുട്ടി "ജി" മാരും പറയുന്നത് വിശ്വസിച്ചാല്‍ ഇടതു പക്ഷം കേരളം ഭരിക്കുന്നതിന് മുമ്പേ കേരളം പാലും തേനുമൊഴുകുന്ന കാനാന്‍ ദേശമായിരുന്നുവെന്നു തോന്നും.

കേരളത്തിന്‍റെ പ്രശ്നങ്ങള്‍ മാറ്റാന്‍ നാല്‍പതിനായിരം കോടി രൂപയാണ് കേന്ദ്രം തന്നത്. അമ്മോ. എന്തൊരു സ്നേഹം. ഇതെവിടെ പോയി എന്ന് മാത്രം അറിയില്ല. അല്ലാ ഈ പൈസ മുഴുവനും കേരളത്തിലെ സഖാക്കന്മാര്‍ തിന്നുകളഞ്ഞോ ആവോ.?കേരളത്തിലെ മന്ത്രിമാരും വിശിഷ്യ മുഖ്യമന്ത്രിയും അഴിമതിവീരന്മാര്‍ ആണെന്നാണ്‌ മറ്റൊരു ആരോപണം. അതിവേഗം ബഹുദൂരം പറഞ്ഞു അവസാനം അതിവേഗം ബഹുദൂരം ജനങ്ങളുടെ മനസ്സില്‍ നിന്ന് പോയ നേതാവിന്റെതാണ് ഈ ആരോപണം. അല്ല അഴിമതി എന്ന് പറയുന്നത് ഈ മന്ത്രി സഭ വന്നതിനു ശേഷം കേരളം കേട്ട വാക്കാണോ. ഇത്ര പാലില്‍ കുളിച്ച നേതാക്കാന്‍മാര്‍ അതും കേരളത്തെ പുതിയെ നാളെ കാണിച്ചു തന്ന ജനസ്നേഹികളും ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ പണം വേണ്ടുംവിധം അനുവദിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നത് മാത്രമല്ല കേരളത്തെ വ്യാപാര, വ്യവസായരംഗത്തെ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിപ്പിച്ച പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇപ്പോള്‍ കുറ്റം പറയുന്നത്..!!

കേന്ദ്രത്തില്‍ നിന്ന് നാല്‍പതിനായിരം കോടി കിട്ടിയത്രേ. ആട്ടെ ഇത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് അനുവദിച്ച പണമാണോ. എങ്ങനെ എപ്പോള്‍ കൊടുത്ത് ഇതു കാലയളവില്‍ കൊടുത്ത് എന്നും പറയാനും അതും വേണ്ടും വിധം സര്‍ക്കാര്‍ വിനയോഗിച്ചോ ഇല്ലയോ ഇല്ലെങ്കില്‍ എന്തെ എന്നൊന്നും തിരക്കാന്‍ കേന്ദ്രത്തിനു ബാധ്യതയില്ലേ.? ഒരു സംശയം കൂടി കേരളത്തിനു കേന്ദ്രം പണം നല്‍കിയെങ്കില്‍ അത് കോണ്‍ഗ്രെസ്സ് പാര്‍ട്ടി അച്ചുതാനന്ദന്‍ മന്ത്രി സഭയോട് കാട്ടിയ ഔദാര്യമാണോ? അതോ ഭിക്ഷ തന്നെന്ന് തോന്നുന്നോ? കേരളം ഇന്ത്യ മഹാരാജ്യത്തെ ഒരു സംസ്ഥാനമാണ്‌. കേരളത്തിന്‌ മാത്രമല്ല ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും ആവശ്യത്തിനും വികസനത്തിനും നല്‍കുന്ന പണം ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയ്ക്ക് നല്‍കുന്ന ഓശാരമല്ല.പകരം സംസ്ഥാനം ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായത് കൊണ്ട് ലഭിക്കുന്ന അവകാശമാണ്. മുമ്പ് ബി.ജെ.പി. ഭരിച്ചപ്പോഴോ മൂന്നാം മുന്നണി ഭരിച്ചപ്പോഴോ ഇങ്ങനെ ഒരു അവകാശം പറഞ്ഞതായി ഓര്‍മ്മയില്ല. ഇത്തരം കൂതറ കണക്കുകള്‍ പറഞ്ഞു വോട്ടു ചോദിക്കുന്നതില്‍ ലജ്ജയില്ലേ.!!

കേരളം മാര്‍കിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നതിന് മുമ്പ് സ്വര്‍ഗ്ഗമായിരുന്നെന്നും ഇനിയും കോണ്‍ഗ്രെസ്സ് പാര്‍ട്ടി ഭരണത്തില്‍ വന്നാല്‍ സ്വര്‍ഗ്ഗമാക്കുമെന്നും എന്നമട്ടില്‍ നടക്കുന്ന പ്രചാരണ പരിപാടികള്‍ കാണുമ്പോള്‍ ചിരിയല്ല സഹതാപിക്കാനാണ് തോന്നുന്നത്. ഭാരതം സ്വാതന്ത്ര്യം നേടിയത് ശേഷം സിംഹഭാഗവും ഭരിച്ചത് കോണ്‍ഗ്രെസ്സ് പാര്‍ട്ടിയാണ്. എന്നിട്ട് ഭാരതം സ്വര്‍ഗമായോ. സാധാരണ രീതിയില്‍ ഒരു രാജ്യം നേടുന്ന പുരോഗതിയില്‍ കവിഞ്ഞു എന്ത് നേട്ടമാണ് നമുക്കുണ്ടായത്.ഇന്നും ഒരു നേരത്തെ ആഹാരം ലഭിക്കാത്ത ഒരാഴ്ചയില്‍ ഒരിക്കല്‍ പോലും ജോലിയില്ലാത്ത എത്ര ആളുകള്‍ ഭാരതത്തില്‍ ഉണ്ട്. അവര്‍ക്ക് ആഹാരം നല്‍കാന്‍, തൊഴില്‍ നല്‍കാന്‍ കോണ്‍ഗ്രെസ്സിനായോ.

മുതലാളിത്തസംസ്കാരത്തിനടിയറ പറഞ്ഞു അവരുടെ പണം കൊണ്ട് രാഷ്ട്രീയ കുതിരകച്ചവടം നടത്തുന്ന പാര്‍ട്ടി ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. മുതലാളിത്ത സംസ്കാരത്തിന്റെ അനന്തരഫലങ്ങളാണ് ഈ സാമ്പത്തിക മാന്ദ്യവും. സോഷ്യലിസവും കമ്മ്യൂണിസവും തകര്‍ന്നെന്ന് കൂവി വിളിക്കുന്നവര്‍ ആദ്യം മുതലാളിത്തം എന്ത് നല്കിയെന്നന്വേഷിക്കുന്നത് നല്ലതായിരിക്കും.പല്ലപ്പോഴും ഇത്തരം ജല്പനങ്ങള്‍ കേള്‍ക്കുന്നതുകൊണ്ട്‌ ചിലരെങ്കിലും എന്താണ് മാര്‍ക്സിസം, എന്താണ് സോഷ്യലിസം എന്നൊന്നും അറിയാതെ ഈ അബദ്ധജടിലമായ പ്രചാരണങ്ങള്‍ക്ക് ജയ് വിളിച്ചു പോവും.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ദാസ് കാപിറ്റല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കമ്മ്യൂണിസം വെറും നിരീശ്വരവാദവും ജനദ്രോഹവും ആണെന്ന് കരുതുന്ന പാതിരിമാര്‍ക്കും കാല്‍ രൂപ, അരരൂപ "ജി" മാരും വായിച്ചിരിക്കുന്നത് നല്ലതാ.

(ഈ ബ്ലോഗില്‍ ഒരു നിയമവിരുദ്ധമായ അല്ലങ്കില്‍ കോപ്പിറൈറ്റ് ലംഘിച്ചപുസ്തകങ്ങളും സേവ് ചെയ്തു വച്ചിട്ടില്ല. അതുപോലെ അത്തരം പുസ്തകങ്ങളുടെയോ അതിന്റെ ഇലക്ട്രോണിക് കോപ്പികളുടെയോ ലിങ്കുകളോ ഫയലുകളോ സ്വന്തം സേര്‍വറിലോ ഡൌണ്‍ലോഡ് സേര്‍വറിലോ സൂക്ഷിച്ചിട്ടില്ല. പകരം ചില ഇന്റെക്സിംഗ് മാത്രമേ നടത്തിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ അത്തരം ഫയലിന്റെ ഉത്തരവാദിത്തം അത് അപ്ലോഡ് ചെയ്തവര്‍ മാത്രമായിരിക്കും)

പണ്ട് കൂതറതിരുമേനി ഒരു കഥ കേട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് വരുന്ന ദേശായിമാരും ഗോസായിമാരും കേരളത്തിലെ ഊളന്‍മാരെ എന്ന് സംബോധന ചെയ്തു പ്രസംഗിച്ചാലും കേട്ടിരിക്കുന്ന ഞാന്‍ "ജി" ഞാന്റെ മക്കള്‍ "ജീ" മാരും കാല്‍രൂപ നേതാക്കന്മാരും അരരൂപ നേതാക്കാന്‍മാരും കൈയ്യടിക്കുമായിരുന്നു. എന്തെ ഇന്നും ആ കാലം കഴിഞ്ഞില്ലേ.

Wednesday, April 8, 2009

79.അമ്പട ശശീ തരൂരെ.തിരുവനന്തപുരം സീറ്റ്: ഒരു അവലോകനം

ഫ്ലേവര്‍ ഓഫ് ദ മന്ത്‌ എന്നൊക്കെ പറയുന്നതുപോലെ ഇപ്പോള്‍ എങ്ങും എവിടെയും ശശി തരൂരാണ്‌. ഏതായാലും മദനിയ്ക്ക് അല്പം വിശ്രമം കിട്ടിയെന്നു തോന്നുന്നു. ബൂലോഗത്തും ശശി തരൂര്‍ തന്നെ താരം.ഇതെല്ലാം കേട്ടപ്പോള്‍ തരൂരിന്റെ സൈറ്റില്‍ ഒന്നുപോയി നോക്കി. അമ്പോ ഓനെ പുകഴ്ത്തിയുള്ള പാട്ടുകള്‍ കേട്ടപ്പോള്‍ സത്യത്തില്‍ നാണിച്ചു പോയി. ഇത്രയും വലിയ മഹാനായിരുന്നോ ഇദ്ധേഹം. യൂ എന്നില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി ജോലിചെയ്ത മികച്ച ഉദ്ദ്യോഗസ്ഥനെ പറ്റി കൂതറതിരുമെനിയ്ക്ക് ഒരു സംശയവും ഇല്ല. അദ്ധേഹത്തിന്റെ എഴുത്തിനെയോ സാഹിത്യവാസനയോ സര്‍ഗ്ഗാത്മകതയോ ഒന്നും സംശയിക്കേണ്ട കാര്യമില്ല.

പക്ഷെ ഇതൊക്കെമാത്രമാണോ ഒരു എം.പി. ആവാനുള്ള അടിസ്ഥാനയോഗ്യത.
ലണ്ടനില്‍ ജനിച്ചു തമിഴ്നാട്ടിലും, കല്‍ക്കട്ടയിലും, ഡല്‍ഹിയിലും, മുംബയിലും അമേരിക്കയിലുമൊക്കെ പഠിച്ചു വളര്‍ന്നു ജീവിതത്തിന്റെ സിംഹഭാഗവും വിദേശമണ്ണില്‍ ജീവിച്ചു ഇന്ന് കേരളത്തില്‍ അതും തലസ്ഥാനനഗരിയില്‍ നിന്ന് പാര്‍ലമെന്റില്‍ സീറ്റ് ഉറപ്പിക്കാന്‍ മത്സരിക്കുന്ന ശശി തരൂര്‍ അടിസ്ഥാന വര്‍ഗ്ഗത്തെക്കുറിച്ച്‌, അവരുടെ ആവശ്യത്തെക്കുറിച്ച് അവരുടെ പ്രശ്നത്തെകുറിച്ച് എന്ത് ചെയ്യുമെന്നാണ് സ്വപ്നം കാണുന്നത്. ശശി തരൂരിന്റെ കൈയില്‍ ഏതോ അല്ലാദിന്റെ അത്ഭുത വിളക്കുണ്ടുവെന്നും അദ്ധേഹം ജയിച്ചു വന്നാല്‍ തിരുവനന്തപുരം സ്വര്‍ഗമാക്കുമെന്നും പറഞ്ഞുള്ള പ്രചരണം കാണുമ്പോള്‍ സത്യത്തില്‍ ചിരിവരുന്നു.പൊതുവേ ഒരു കാര്യം തിരുവനന്തപുരം എന്നത് ഇടത്തരക്കാരും സാധാരണക്കാരും ജീവിക്കുന്ന ഒരു നഗരമാണ്‌. കൂതറതിരുമേനി നല്ലവണ്ണം പരിചയമുള്ള മണ്ണും മനുഷ്യരുമാണവിടെ താമസിക്കുന്നത്.അതുകൊണ്ട് തന്നെ ദന്തഗോപുരവാസിയാണോ സാധാരണക്കരനാണോ അവിടെ കൂടുതല്‍ ഗുണം ചെയ്യുകയെന്നത് നല്ല ബോധ്യമുണ്ട്.

ശശിതരൂര്‍ മികച്ചൊരു നയതന്ത്രജ്ഞന്‍ ആണെന്നതില്‍ ഭിന്നാഭിപ്രായമില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ ഒരു വിദേശകാര്യ മന്ത്രി ആയാല്‍ അത് ഭാരതത്തിന്‌ ഗുണം ചെയ്യുമെന്നതില്‍ ഒരു സംശയവും വേണ്ട. പക്ഷെ തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനം കൂടിയാണ് അവിടെ കേരളത്തില്‍ നിന്നുതന്നെയുള്ള ഒരു നേതാവല്ലേ നല്ലത്. അതോ തിരുവനത്തപുരത്തു കോണ്‍ഗ്രസ്സിനായി മല്‍സരിക്കാന്‍ കൊള്ളാവുന്ന ഒരു നേതാവില്ലേ.അതല്ല ശശി തരൂരിന്റെ ഭരണമികവായിരുന്നു ലക്ഷ്യമെങ്കില്‍ രാജ്യസഭയിലൂടെ അദ്ധേഹത്തെ ഉള്‍പ്പെടുത്തി ആ ആവശ്യം നിറവേറ്റാമായിരുന്നില്ലേ. ഇനി അഥവാ ഇത്തരം കഴിവുകള്‍ നിര്‍ബ്ബന്ധമായി വേണമായിരുന്നെങ്കില്‍ അമര്‍ത്യസെന്നിനെയും, എം.എസ്.സ്വാമിനാഥനെയും ഒക്കെ ഫിനാന്‍സ്മിനിസ്റ്ററോ, അഗ്രികള്‍ച്ചര്‍ ഫിനാന്‍സ്മിനിസ്റ്ററോ ഒക്കെ ആക്കാമായിരുന്നു. ഇസ്പാത് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മിത്തല്‍ സാറും ഇപ്പോഴും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈയില്‍ വെച്ചിട്ടുള്ള ആളാണ്. വേണമെങ്കില്‍ അദ്ധേഹത്തെ ഒരു വ്യവസായവകുപ്പ് മന്ത്രിയാക്കാന്‍ നോക്കാമായിരുന്നു.
ചിലരെങ്കിലും തരൂരിനെ ഒരു ഇസ്രയേല്‍ അനുഭാവിയായോ പാലസ്തീന്‍ വിരോധിയായോ കാണുന്നു. പക്ഷെ കൂതറ തിരുമേനി അതൊന്നും വിശ്വസിക്കുന്നില്ല.പക്ഷെ റൂട്ട് ലെവലില്‍ കേരളം എന്തെന്നോ കേരളത്തിന്‍റെ പള്‍സ്‌ എന്തെന്നോ അറിയാത്ത പാതിമലയാളിയായ ശശി തരൂര്‍ തന്നെ വേണോ.

ഏതോ സിനിമയില്‍ പറഞ്ഞപോലെ വോട്ടു ചെയ്യുന്നവര്‍ക്ക്‌ അത് മനസ്സിലാക്കാന്‍ സെന്‍സ് ഉണ്ടാവണം, സെന്‍സിറ്റി ഉണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം.അല്ലാതെ അഴിമതിയില്ലാത്തവന്‍ സത്യസന്ധന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതേ ക്വാളിറ്റി ഒക്കെ ഉണ്ടായിരുന്ന പലരും പയറ്റിയിട്ട് നടക്കാത്തത് ശശി തരൂര്‍ നടത്തുമെന്ന് കരുതുന്നത് ശുദ്ധവങ്കത്തരമാണ്.
ഇനി അതല്ല ദാ ഞങ്ങളുടെ നാട്ടില്‍ നിന്ന് വന്ന എം.പി.യെ കണ്ടോ. ലോകം അറിയുന്നവന്‍, വിദ്യാസമ്പന്നന്‍, അഴിമതിയില്ലാത്തവന്‍ എന്നൊക്കെ മേനി പറയാന്‍ ആണെങ്കില്‍ നൂറു തരം. ശശി തരൂര്‍ നല്ല ഓപ്ഷന്‍ തന്നെ. അല്ലാതെ കഥയും സാഹിത്യവും ഉന്നത വിദ്യാഭാസവും മാത്രം കൊണ്ട് പാര്‍ലമെന്റില്‍ ചെന്നാല്‍ ഉഴുതു മറിക്കാം എന്ന് കരുതിയാല്‍ അവിടെ ഇരിക്കുന്ന താപ്പാനകളെ ആരും കണ്ടിട്ടില്ലേ. വിവരമോ വിദ്യാഭാസമോ ഇല്ലാതെ വെറും ഏഴാംകൂലികളായ
ഉത്തരേന്ത്യന്‍ ലോബിയില്‍ പെട്ട നേതാക്കന്മാര്‍ വികസനത്തിന്റെ സിംഹഭാഗവും തങ്ങളുടെ സ്റ്റേറ്റിലെക്ക് കൊണ്ടുപോകുന്ന കാഴ്ച നമ്മള്‍ പലവട്ടം കണ്ടിട്ടുള്ളതാണ്. റയില്‍വേയുടെ കാര്യത്തില്‍ തമിഴന്മാര്‍ കാര്യങ്ങള്‍ നേടിയെടുക്കുന്നത് നമ്മള്‍ നേരിട്ടനുഭവിച്ചതാണ്. അവിടെ ശശി തരൂര്‍ എന്ത് ചെയ്യുമെന്നാണ് നമ്മള്‍ കരുതേണ്ടത്. അതുപോലെ തന്നെ തിരുവനന്തപുരം സീറ്റ് സ്വപ്നം കണ്ടവരും തിരുവനന്തപുരത്തുകാരനായ ഒരു ജനപ്രതിനിധിയെ സ്വപ്നം കണ്ട പ്രവര്‍ത്തകരും അനുഭാവികളും കോണ്‍ഗ്രെസ്സ് പാര്‍ട്ടിയില്‍ ഉണ്ട്. അവരുടെ വിമതമോഹങ്ങള്‍ ചിലപ്പോള്‍ ശശിതരൂരിന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടിയാവനും മതി. ജൂബയിട്ടതുകൊണ്ട് ആരും ജനകീയനാവില്ലയെന്നതും ഓര്‍ക്കണം. അടിസ്ഥാന പ്രശ്നങ്ങള്‍ മനസ്സിലാവണമെങ്കില്‍ അവരോടൊപ്പം ജീവിക്കണം കുറഞ്ഞപക്ഷം പ്രവര്‍ത്തിച്ച പരിചയമെങ്കിലും വേണം. സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ മുമ്പും രാജ്യ, ലോകസഭ കണ്ടിട്ടുണ്ട്. അവരുടെ പെര്‍ഫോര്‍മന്‍സ് വളരെ പരിതാപകരമായിരുന്നു.

ഇനി മറ്റുള്ളള്ളവരെ ഒന്ന് നോക്കാം.

തരൂരിനെതിരെ നില്‍ക്കുന്നവരില്‍ പ്രമുഖന്‍ ഇടതുപക്ഷത്തിന്റെ പി.രാമചന്ദ്രന്‍നായരാണ്. ജന്മം കൊണ്ട് പറവൂര്‍കാരന്‍ ആണെങ്കിലും തിരുവനന്തപുരത്തു സ്ഥിരതാമസക്കാരനായ രാമചന്ദ്രന്‍ നായര്‍ക്കു തിരുവനന്തപുരത്തിന്റെ ഓരോ സ്പന്ദനങ്ങളും നന്നായി അറിയാം. കിഴക്കെക്കൊട്ടയ്ക്കടുത്തു താമസിക്കുന്ന രാമചന്ദ്രന്‍നായര്‍ ഒരു അഭിഭാഷകനും പൊതുപ്രവര്‍ത്തകനും ജനസമ്മതനുമാണ്. ഈ "പോളിടെക്നിക്കില്‍" ഒന്നും പഠിക്കാത്തത് കൊണ്ട് ലോകകാര്യമോന്നും തരൂരിന്റെ അത്ര പിടികാനില്ല. പക്ഷെ തന്നെ വാദിക്കാനുള്ള കഴിവും വിവരവും വിദ്യാഭാസവും തിരുവനന്തപുരത്തുകാരുടെ പ്രശ്നങ്ങള്‍ ലോകസഭയില്‍ ഉന്നയിക്കാന്‍ അദ്ദേഹത്തിന് കഴിയും. കഴിഞ്ഞ തവണ പന്ന്യന്‍ രവീന്ദ്രന്റെ ആശയവിനിമയത്തിലുള്ള പ്രശ്നങ്ങള്‍ ഏതായാലും രാമചന്ദ്രന്‍നായര്‍ക്കുണ്ടാവില്ലെന്നു കരുതാം. ട്രേഡ് യൂണിയന്‍ നേതാവും കര്‍ഷക തൊഴിലാളി നേതാവായും ജില്ല സെക്രെട്ടറി ആയും ഇരുന്ന പരിചയം തിരുവനന്തപുരത്തുകാരുടെ അടിസ്ഥാനപരവും, കാര്‍ഷികപരവും , തൊഴിലാളിവര്‍ഗ്ഗത്തിന്റെയും പ്രശ്നങ്ങള്‍ പഠിയ്ക്കാനും അറിയാനും സഹായിച്ചുവേന്നതും ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ രാമചന്ദ്രന്‍നായര്‍ ഒരു കണ്ണാടിക്കൂട്ടില്‍ സഞ്ചരിക്കുന്ന ജനങ്ങള്‍ക്ക്‌ അപ്രാപ്യനായ നേതാവല്ല.

ജനങ്ങളുടെ വോട്ടു തേടുന്നവരില്‍ പ്രമുഖന്‍ ബി.ജി.പി.യുടെ പി.കെ.കൃഷ്ണദാസ് ആണ്. തിരുവനന്തപുരം പൊതുവേ ബി.ജി.പി. വോട്ടു നേടുന്ന മണ്ഡലം ആണെങ്കിലും ഓ.രാജഗോപാലിനുണ്ടായിരുന്ന സ്വാധീനം കൃഷ്ണദാസിനുണ്ടാവുമോ എന്ന് കണ്ടറിയണം. മദനിയുടെ വാലില്‍ തൂങ്ങി തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രചാരണത്തില്‍ നടത്തിയാല്‍ ഓ.രാജഗോപാല്‍ മത്സരിച്ചപോലെ മത്സരിച്ചു അന്തസായി വോട്ടു നേടിയതുപോലെ കൃഷ്ണദാസിനും അന്തസായി വോട്ടു നേടാം. എന്തായാലും കൃഷ്ണദാസ് ജയിക്കുമെന്ന് ബി.ജെ.പി.ക്കാര്‍ക്ക് പോലും കാണില്ല. രാമചന്ദ്രന്‍നായരും ശശി തരൂരും തമ്മില്‍ പൊടിപാറുന്ന മത്സരത്തില്‍ ബി.ജി.പി.യുടെയും ചില തീവ്രഹിന്ദുത്വവാദികളുടെയും വോട്ടുകിട്ടിയാല്‍ പോലും കൃഷ്ണദാസിന്റെ
വിജയം വളരെ പ്രയാസമുള്ളതാവും. കാരണം ഓ.രാജഗോപാലിന്റെ വ്യക്തിപ്രഭാവം എന്തായാലും കൃഷ്ണദാസിനില്ല. ഇനി അഥവാ കൃഷ്ണദാസ് ജയിച്ചാല്‍ പോലും ഒരു കാര്യത്തില്‍ സമാധാനിക്കാം. തിരുവനന്തപുരത്ത്കാരുടെ പ്രശ്നങ്ങള്‍ അറിയാവുന്ന തിരുവനന്തപുരത്തുകാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രാപ്യനല്ല അദ്ധേഹവും.

ഇത്രയും കാര്യം അവലോകനം

ഇനി ചിരിക്കണമെന്നുള്ളവര്‍ക്ക് ഇതൊന്നു കേട്ടാല്‍ മതി.
കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കായി നാലുവരി ഇവിടെ എഴുതാം.

"തന്താന താനെ.തന തന്താനെ താനെ (2)"
ശശി തരൂര്‍ ജയിച്ചുവന്നാല്‍ രണ്ടുണ്ട് കാര്യം മാളോരെ
എം.പി.യായാല്‍ നാട് കാക്കും നമ്മുടെ നാട് സ്വര്‍ഗമാക്കും.
എന്തെല്ലാം ഏതെല്ലാം പദ്ധതികള്‍ നമ്മളെയെല്ലാരേം കാത്തിരിപ്പൂ
ശശി തരൂരിനെ എം.പി. യാക്കാം നാടിന്‍റെ നായകനാക്കാം.."

എങ്ങനുണ്ട്. അപ്പോള്‍ നമ്മുടെ നാട് ഓന്‍ അങ്ങ് സ്വര്‍ഗമാക്കും. കൊള്ളാം ഇങ്ങനെയൊരു പുലിയാണോ ശശി തരൂര്‍. ബാക്കി വരികള്‍ കൂടി എഴുതണമെന്നുണ്ടായിരുന്നു. പക്ഷെ ചിരിച്ചു ചിരിച്ചു ടൈപ്പ് ചെയ്യാന്‍ വയ്യാത്ത അവസ്ഥ ആണ്. എന്താ ഇപ്പൊ ചെയ്യുക. ബൂലോഗത്ത് ശശി തരൂരിന് വേണ്ടി നടക്കുന്ന പ്രചാരണപരിപാടികള്‍ കണ്ടാല്‍ തിരുവനന്തപുരം ഉദ്ധരിക്കാന്‍ വന്ന മിശിഹയാണോ ശശി തരൂര്‍ എന്ന് തോന്നും. ദൈവത്തിന്റെ സ്വന്തംനാടിനെ ഇനി സ്വര്‍ഗ്ഗം ആക്കുംപോലും.

എന്തായാലും കാണാന്‍ പോകുന്ന പൂരം കണ്ടുതന്നെ തീര്‍ക്കണം. ഒരു വല്ല്യ സംശയം നിലനില്‍ക്കുന്നു. ഇനി കേന്ദ്രം ബി.ജെ.പി. ഭരിക്കും എന്ന് കരുതുക. എങ്കില്‍ വിദേശകാര്യം കോണ്‍ഗ്രെസ്സ്കാരനായ ശശി തരൂരിനെ ഏല്‍പ്പിക്കില്ലല്ലോ. അങ്ങനെ ഒരു അവസരത്തില്‍ കേവലം ഒരു എം.പി.യായി ഇരുന്നു തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി എന്ത് ചെയ്യാനാവും തരൂരിന്. ഇനി അതല്ല മൂന്നാം മുന്നണികേന്ദ്രംഭരിച്ചാലോ ( അല്ല. ആ ചരിത്രവും നമുക്കുണ്ടല്ലോ. ആവര്‍ത്തിക്കില്ല എന്നും പറയാനാവില്ല.) അപ്പോഴും തരൂരിന്റെ മുമ്പില്‍ ഇതെപ്രശ്നം വരും. ആരും ഒരു കാര്യം മറക്കാതിരുന്നാല്‍ നല്ലത്. ചന്ദ്രബാബു നായിഡുവിന്റെ ഹൈടെക്ക് പ്രേമം പിന്നത്തെ ഇലക്ഷനില്‍ നല്‍കിയത് പരാജയമാണ്. കാരണം സാധാരണക്കാരെ മനസ്സിലാക്കാത്ത, മനസ്സിലാവാത്ത നേതാക്കളെയല്ല അവര്‍ക്ക് വേണ്ടി പ്രയത്നിക്കുന്ന അവരോടൊപ്പം പ്രയത്നിക്കുന്ന നേതാക്കന്മാരെയാണ് ജനങ്ങള്‍ക്കുവേണ്ടിയത്. നമ്മുടെ ഭാരതം വിദേശങ്ങളിളല്ല ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞത് ഓര്‍ക്കുക.

ഓഫ് : ദേശീയഗാനം പാടുമ്പോള്‍ എങ്ങനെ നില്‍ക്കണമെന്ന് പറഞ്ഞ ശശി തരൂര്‍ ഇനി ജയിച്ചു പോയാല്‍ ഇനി നമ്മളെ അങ്ങനെ അമേരിക്കന്‍ രീതിയില്‍ നിര്‍ത്തുമോ ആവോ.?

Saturday, April 4, 2009

78.ഇതെങ്ങനെ ഉണ്ട്


ഇതുണ്ടാക്കിയത് ആരായാലും കൊള്ളാം. കേട്ടാല്‍ രസമുണ്ട്. കാണാനും മോശമില്ല.