തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, December 31, 2008

14.വിവാദ സിനിമാല വീഡിയോ

പതിനാറ് വര്‍ഷം മുമ്പ് നടന്ന ഒരു പാവം കാന്യസ്ത്രീയുടെ അരുംകൊലയും രണ്ടു പുരോതിതന്മാരായ കാമഭ്രാന്തന്മാരുടെയും ഒരു മൂന്നാംകിടവേശ്യയെ വെല്ലുന്ന കാന്യാസ്ത്രീയുടെ വിശുദ്ധവേഷമണിഞ്ഞ ഒരുവളെയും ഹാസ്യപരമായി അവതരിപ്പിച്ച ഏഷ്യനെറ്റിന്‍റെ വിവാദസിനിമാല ഇവിടെ കാണുക..001002

എന്നാല്‍ ഈ വ്യഭിചാരികളെയും കൊലപാതകികളെയും തള്ളിപ്പറയാതെ അവരെ മാറോടു ചേര്‍ക്കുന്നസഭ ഇപ്പോള്‍ സിനിമാലയ്ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്..
ഒപ്പം ഇവര്‍ക്ക് പുണ്യവാളപ്പട്ടം കൊടുക്കാന്‍ കച്ചകെട്ടിയിരിക്കുകയാണ് ദീപിക പത്രവും.. അടുത്തിടെ ആര്‍ക്കു വേണ്ടിയും കൂലിയ്ക്ക് പ്രസംഗിക്കുന്ന ഡോ.സുകുമാര്‍ അഴീക്കോടിനെയും ഇത്തരത്തില്‍ ഒരു കൂറ നാടകത്തില്‍ വേഷം അണിയിപ്പിച്ചു..

അതിന്‍റെ വിവരങ്ങള്‍ ഇവിടെ വായിക്കുക..

കേരളത്തിലെ ജനങ്ങള്‍ മണ്ടന്മാരല്ലന്നും മലയാളികള്‍ എല്ലാം സഭ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ അല്ലെന്നും ഓര്‍ത്തില്ലെങ്കില്‍ സഭയിലെ കുഞ്ഞാടുകള്‍ക്ക് മലയാളികളോട് മാപ്പു പറയേണ്ടിവരുന്ന കാലം വിദൂരം അല്ല....

ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു പോസ്റ്റ് ഇവിടെ ഞെക്കി വായിക്കുക.

കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും വിദ്യാഭാസ രംഗത്തും ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ സഭ ഇന്ന് കൊല അരുതെന്നും വ്യഭിചാരം അരുതെന്നും പറഞ്ഞ ക്രിസ്തുവിന്‍റെ വാക്കുകളെ കാറ്റില്‍ പരത്തുകയാണ്.. ഇനിയെങ്കിലും ഈ ക്രിമിനലുകളെ തള്ളിപ്പറഞ്ഞു തങ്ങളുടെ അന്തസ്സ് സഭ കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു..

(കടപ്പാട് : യു.എസ്.മലയാളി.കോം)

Saturday, December 27, 2008

13.ബെര്‍ളിതോമസ് എന്ന വിടുവായന്‍..

ബ്ലോഗിങ്ങ്‌ എന്നത് വെറുമൊരു എഴുത്തല്ല. മറിച്ചൊരു കലയാണ്‌. ആര്‍ക്കും മുതല്‍മുടക്കില്ലാതെ ബ്ലോഗ്ഗറില്‍ ഒരു പേരു രെജിസ്റ്റര്‍ ചെയ്തു പതിയെ തുടങ്ങാവുന്ന നിസ്സാരപണി..പക്ഷെ അതില്‍ അഗ്രഗണ്യന്‍ ആവുന്നത് നിസാരം അല്ല.. കുറുമാന്‍,വിശാലമനസ്കന്‍,അനോണി ആന്റണി, കൊച്ചുത്രേസ്സ്യ, പഴമ്പുരാണംസ്,നട്ടപിരാന്തന്‍ തുടങ്ങി ചിത്രകാരന്‍ വരെ നീളുന്നു ആ നിര.. എന്നാല്‍ അവര്‍ക്കാര്‍ക്കും കൈയെത്തി പിടിക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ് ബെര്‍ളിതോമസ് എന്ന ഈ വിടുവായന്‍.

മിക്ക ബ്ലോഗര്‍ മാറും പിന്മൊഴി,മറുമൊഴി തുടങ്ങിയവയിലും കൂട്ടത്തിലും തുടങ്ങി സമൂഹജീവികള്‍ ആണെങ്കില്‍ ഇതിലൊന്നും പെടാതെ സ്വതന്ത്രബ്ലോഗിങ്ങ്‌ നടത്തുകയാണ് ഇയാള്‍.അഞ്ചു ലക്ഷത്തോളം കഴിഞ്ഞു ഇയാളുടെ വായനക്കാര്‍.. അടുത്തിടെ നടന്ന സര്‍വേപ്രകാരം കേരളത്തിലെ അല്ലെങ്കില്‍ മലയാളബ്ലോഗ് എഴുതുന്ന (ഏറ്റവും കൂടുതല്‍ വായനക്കാര്‍ ഉള്ള അഞ്ചു ബ്ലോഗ് എഴുത്തുകാര്‍) ബെര്‍ളി ഒഴിച്ചുള്ളഅഞ്ചു മുമ്പന്‍ എഴുത്തുകാരുടെ സൈറ്റില്‍ വരുന്ന വായനക്കാരുടെ എണ്ണം നോക്കിയാല്‍ ബെര്‍ളിയുടെ മാത്രം സൈറ്റില്‍ വരുന്നതിന്‍റെ പകുതിയില്‍ താഴെമാത്രമേ വരൂ..

എന്താണ് ഇയാളുടെ ബ്ലോഗിന്‍റെ പ്രത്യേകത

..ഇയാള്‍ ആഭാസന്‍ ആണോ... ഇയാളുടെ ബ്ലോഗ് അശ്ലീലം ആണോ.. ഇയാള്‍ പ്രത്യേക ജനുസ്സില്‍ പെട്ട എഴുത്തുകാരന്‍ ആണ്.. സ്വയം ഏറ്റവും മഹാന്‍ എന്ന് വര്‍ണിക്കുന്ന പോസ്റ്റിനു പിന്നാലെ സ്വയം മണ്ടന്‍,വിഡ്ഢി എന്ന് പറയുന്ന പോസ്റ്റ് വരും..അതെ പോലെ ക്ലാസ് എന്നതുപോലെ വെറും ചീപ് എന്ന രീതിയിലും വരും.. ചില പോസ്റ്റുകള്‍ മലയാള ഭാഷയിലെ നാഴികകല്ലുകള്‍ എങ്കില്‍ ചിലത് മുത്തുച്ചിപ്പിയില്‍ മാത്രം കൊള്ളിക്കാവുന്നതും.. ക്രിസ്മസ് പറഞ്ഞ പോസ്റ്റ് നോക്കിയാല്‍ വെറും തറ എന്നല്ല കൂതറ എന്നും പറയണം..

മലയാള ഭാഷയ്ക്കുള്ള സംഭാവന..

കോട്ടയം പുഷ്പനാഥ് പുഷ്പരാജ് എന്ന കഥാപാത്രത്തെ നല്കിയത് പോലെ മലയാളത്തിനു ചാര്‍ലി എന്ന കഥാപാത്രത്തെ ഇയാള്‍ നല്‍കുകയുണ്ടായി.. ഒരു പക്ഷെ ഒരു ബ്ലോഗ് എഴുത്തുകാരും തങ്ങളുടെ കഥാപാത്രത്തെ ഇത്ര പ്രശസ്തനാക്കാന്‍ കഴിഞ്ഞിട്ടില്ല.. അതേപോലെ കേരളത്തിലെ ഒട്ടുമില്ല എഴുത്തുകാരും ഇയാളെ തെറി വിളിക്കാറുണ്ടെങ്കിലുംഇയാളുടെ സൈറ്റില്‍ ഒരു ദിവസം എങ്കിലും പോയില്ലെങ്കില്‍ ഉറക്കം വരാത്തവര്‍ ആണത്രേ.. പലരും പക്ഷെ അവിടെ കമന്റുകള്‍ എഴുതിന്നില്ല എന്ന് മാത്രം.ഏറ്റവും കൂടുതല്‍ ആക്രമിക്കപെട്ട ബ്ലോഗര്‍..പലപ്പോഴും മിക്കവാറും ഇയാലോടുള്ള അസൂയമൂത്ത് മിണ്ടാതെ ബ്ലോഗ് വായിച്ചു സ്ഥലം വിടുകയാണ് പതിവ്..എന്നാല്‍ ചില ബ്ലോഗുകള്‍ കണ്ടു ഇയാളുടെ നേരെ ഫത്ത്വാ പ്രഖ്യാപിച്ചു കടന്നാക്രമണം നടത്തുകയാണ് പതിവ്.. നഴ്സ്,പനച്ചൂരാന്‍ തുടങ്ങിയ പോസ്റ്റുകളില്‍ ഇയാളെ കൊല്ലാന്‍ നടന്നവര്‍ പക്ഷെ അനുദിനം വളരുന്ന ബെര്‍ളിയുടെ വളര്‍ച്ചയില്‍ തീയില്‍ നെയ്യോഴിച്ചത് പോലെ മാത്രമെ ചെയ്തുള്ളൂ..

എഴുത്തിന്‍റെ വേഗത..

ഏകദേശം നാനൂറ്റിഇരുപതു പോസ്റ്റുകള്‍ തന്‍റെ ബെര്‍ളിത്തരങ്ങളില്‍ മാത്രം പോസ്റ്റിയ ഇയാള്‍ക്ക് വേറെയും മൂന്ന് ബ്ലോഗുകള്‍ ഉണ്ട്. ഒരു ബ്ലോഗര്‍ക്കും തകര്‍ക്കാനാവാത്ത രീതിയില്‍ ഇയാള്‍ അനുദിനം പോസ്റ്റുകള്‍ എഴുതികൊണ്ടിരിക്കുന്നു.. ഇന്നു സാമ്പത്തിക മാന്ദ്യം ലോകം മുഴുവന്‍ ബാധിച്ച ഈ സമയത്തു ആശയമാന്ദ്യവും ബൂലോകത്ത് പടര്‍ന്നു പിടിച്ചു.. മിക്ക മുന്‍നിര എഴുത്ത്കാരും തങ്ങള്‍ വെറുതെ ഒന്നു മാറി നില്ക്കുന്നു എന്നപേരില്‍ അടുത്ത പോസ്റ്റുകള്‍ക്ക് വേണ്ടി ചിന്തിച്ചു മുടിപൊഴിയുമ്പോള്‍ ബെര്‍ളി എഴുതി എഴുതി മുന്നേറുകയാണ്..

ചിലരാവട്ടെ മണ്ടനായ ബെര്‍ളിയുടെ കൂടെ കൂടി ചായയും വടയും വാങ്ങി കൊടുത്തു സംസാരിച്ചു അവസാനം സംസാരത്തില്‍ നിന്നും വീണുകിട്ടുന്ന നമ്പരുകള്‍ എടുത്തു ബ്ലോഗ് ആക്കി തങ്ങളുടെ ആശയ ദാരിദ്ര്യം ദൂരികരിക്കുകയാണ്. തലച്ചോറിനു ഇന്‍ഷുറന്‍സ് ഈ അടുത്തിടെ ബെര്‍ളിയുടെ തലച്ചോറിനു ആറുകോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്രേ.. എന്നാല്‍ ചന്തയില്‍ വില്‍ക്കുകയാനെങ്കില്‍ എത്ര രൂപയ്ക്ക് വേണമെങ്കിലും വാങ്ങാന്‍ തയ്യാറായി ചില ഗള്‍ഫ്,അമേരിക്കന്‍ ബ്ലോഗര്‍മാര്‍ തയ്യാറാണെന്നും ശ്രുതിയുണ്ട്.

ബ്ലോഗിന്‍റെ ശക്തി..

അടുത്തിടെ ബ്ലോഗിങ്ങ്‌ രംഗത്തെ സാധ്യത മുന്നില്‍കണ്ടുകൊണ്ടു ഗൂഗിള്‍ കമ്പനിയുടെ സി.ഇ.ഓ ബെര്‍ലിയ്ക്ക് ഒരുലക്ഷം ഡോളര്‍ കൊടുക്കുകയുണ്ടായി.. തങ്ങളുടെ പരസ്യം അവിടെ നാട്ടാന്‍ അഭ്യര്‍ഥിയ്ക്കുകയും അങ്ങനെ ഗൂഗിള്‍ അവിടെ പരസ്യകൊടി നാട്ടുകയും ചെയ്തു.ഉപസംഹാരം..ബ്ലോഗിങ്ങ്‌ വഴി കോടീശ്വരനായ ബെര്‍ലിയോടു എനിക്ക് ഒന്നേ പറയാനുള്ളൂ.. ബില്‍ഗേട്സ് കോടീശ്വരന്‍ ആയപ്പോള്‍ സമ്പത്തു എല്ലാം ചാരിറ്റിയ്ക്ക് കൊടുക്കുന്നത് പോലെ താങ്കളുടെ ബ്ലോഗ് ആത്മീയമാര്‍ഗ്ഗത്തില്‍ കൊണ്ടു വരണം.. കാരണം താങ്കള്‍ക്ക് മാത്രം എഴുതിയാല്‍ മതിയോ.. ബാക്കിയുള്ളവരും ജീവിക്കണ്ടേ..

ഇഷ്ടം പോലെ ഉണ്ടാക്കിയില്ലേ.. ഇനി നിര്‍ത്ത്‌.. അല്ലെങ്കില്‍ താങ്കള്‍ എഴുതുന്ന കാലത്തോളം ഞങ്ങളുടെ സൈറ്റില്‍ ആരും വരില്ല..അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കും.. ഒള്ള കാര്യം പറഞ്ഞേക്കാം..

എങ്കിലും മനസ്സാല്‍ നമിക്കട്ടെ സോദര...

Friday, December 26, 2008

12.'പ്രേതബ്ലോഗുകള്‍'

2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്‌. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!

ബ്ലോഗുകളെക്കുറിച്ച്‌ സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ല്‍ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്‌, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകള്‍' (ghost blogs) എന്നാണ്‌ ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്‌.

2007-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ്‌ 'ഗാര്‍ട്ട്‌നെര്‍' ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക്‌ ചുരുങ്ങും എന്ന്‌ മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ്‌ നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ്‌ പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ്‌ വിദഗ്‌ധര്‍ സംശയിക്കുന്നത്‌.

Wednesday, December 24, 2008

11.മൈക്കിള്‍ ജാക്സണ്‍ മരണശയ്യയില്‍.....??

ലോകപ്രശസ്ത പോപ്പ് ഗായകന്‍ മരണശയ്യില്‍ എന്ന് വാര്‍ത്ത. ശ്വാസകോശ സംബന്ധമായ ആസുഖം മൂലം ആദ്ദേഹം മരണക്കിടക്കയില്‍ ആണെന്നും അയാളുടെ ശ്വാസകോശം മാറ്റിവെയ്ക്കണം എന്നുമായിരുന്നു വാര്‍ത്ത.. അതോടൊപ്പം അദ്ദേഹത്തിന്‍റെ കണ്ണിന്‍റെ കാഴ്ചയും നശിച്ചത്രേ....

മാതൃഭൂമിയില്‍ വന്നവാര്‍ത്ത വായിക്കുക...

എന്നാല്‍ ഈ വാര്‍ത്ത അദ്ദേഹത്തിന്‍റെ വക്താക്കള്‍ നിഷേധിച്ചു..

ആ വാര്‍ത്ത ഇവിടെ വായിക്കുക..

എന്നും വിവാദങ്ങളുടെ നായകനായിരുന്നു അദ്ദേഹം..

മൈക്കിള്‍ ജാക്സണ്‍

ഒരു അമേരിക്കന്‍ സംഗീതജ്ഞനാണ് മൈക്കിള്‍ ജോസഫ് ജാക്സണ്‍. 1958 ഓഗസ്റ്റ് 29ന് ജാക്സണ്‍ കുടുംബത്തിലെ ഏഴാമത്തെ കുഞ്ഞായി ജനിച്ചു. പതിനൊന്നാം വയസില്‍ സഹോദരരോടൊത്ത് ആരംഭിച്ച ദ ജാക്സണ്‍ 5 / ദ ജാക്സണ്‍സ് എന്ന സംഗീത സംഘത്തിലൂടെ പ്രൊഫഷണല്‍ സംഗീത രംഗത്ത് അരങ്ങേറ്റം നടത്തി. 1972 മുതല്‍ ജാക്സണ്‍ സോളോ പാടുവാന്‍ ആരംഭിച്ചു. അധികം വൈകാതെതന്നെ ഒരു പോപ് താരമായി മാറിയ ഇദ്ദേഹം "പോപ്പിന്റെ രാജാവ്" എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി.

ഇദ്ദേഹത്തിന്റെ അഞ്ച് സോളോ സ്റ്റുഡിയോ ആല്‍ബങ്ങള്‍ ലോകത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട പോപ് ആല്‍ബങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഓഫ് ദ വാള്‍(1979), ത്രില്ലര്‍ (1982), ബാഡ് (1987), ഡേഞ്ചറസ്(1991)ഹിസ്റ്ററി(HIStory) (1995)1970-കളുടെ അവസാന കാലഘട്ടത്തോടെ ജാക്സണ്‍ ജനപ്രീയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായിമാറി. എംറ്റിവിയിലൂടെ പുറത്തിറക്കപ്പെട്ട ബീറ്റ് ഇറ്റ്, ബില്ലി ജീന്‍ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി അന്ന് ശൈശവ ദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളര്‍ച്ചക്ക് കാരണമായി. ബ്ലാക്ക് ഓര്‍ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990കളിലെ എംറ്റിവിയിലെ മുഖ്യ ആകര്‍ഷകമായി ജാക്സണ്‍.

ഇദ്ദേഹം സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കിമാറ്റി. ചെയ്യുവാന്‍ ശാരീരികമായി വളരെ പ്രയാസമുള്ള റോബോട്ട്, മൂണ്‍വാക്ക് തുടങ്ങിയ നൃത്തശൈലുകള്‍ ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.


മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിക്കുന്ന ജാക്സണ് ‍അനേക കോടി ഡോളറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കായി ചിലവഴിച്ചിട്ടുണ്ട്.[1][2] എന്നാല്‍ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതുള്‍പ്പെടെ പല കേസുകളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്.

റോക്ക് ആന്റ് റോള്‍ ഹോള്‍ ഓഫ് ഫേമിലേക്ക് രണ്ട് തവണ അവരോധിക്കപ്പെട്ട ചുരുക്കം ചില സംഗീതജ്ഞരില്‍ ഒരാളാണ് ജാക്സണ്‍. എട്ട് ഗിന്നസ് വേള്‍ഡ്‌ റെക്കോര്‍ഡുകളും പതിമൂന്ന് ഗ്രാമി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലോകവ്യാപകമായി ഇദ്ദേഹത്തിന്റെ 75 കോടി ആല്‍ബങ്ങള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

മൈക്കിള്‍ ജാക്സണ്‍ മതം മാറുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത സണ്‍ മാഗസിനാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലണ്ടനിലെ ഒരു ഇമാമുമായി ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയതായും മതംമാറ്റത്തിന്റെ ഭാഗമായി ഈ പശ്ചാത്തലമുള്ള പുതിയൊരു ഗാനം ചിട്ടപ്പെടുത്തുന്നു എന്നുള്ളതാണ് സണ്‍ മാഗസിന്‍ പുറത്തുവിട്ട വിവരങ്ങള്‍. മുഹമ്മദ്‌ എന്ന പേരാണ്‌ ഇമാം നിര്‍ദേശിച്ചിരുന്നതെങ്കിലും അല്ലാഹുവിന്റെ അനുയായിയായിരുന്ന മിഖായിലിന്റെ പേര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു


കറുത്തവര്‍ഗക്കാരനായ ജാക്സണ്‍ തന്‍റെ ചര്‍മ്മം ശസ്ത്രക്രിയ വഴി വെളുപ്പിച്ചു എന്നൊരു വന്‍ പരാതി ഉയര്‍ന്നിരുന്നു.. തന്‍റെ കറുത്ത നിറത്തോടും അതേപോലെ കറുത്തവര്‍ഗ്ഗത്തോടും ഉള്ള വെറുപ്പുകൊണ്ടാണത്രെ അയാള്‍ നിറം മാറ്റിയത്..എന്നാല്‍ രോഗം കാരണം ആണ് നിറം മാറ്റിയതെന്ന് അവസാനം ജാക്സണ്‍ ലോകത്തോട്‌ ഏറ്റു പറഞ്ഞു...

ആ വീഡിയോ ഇവിടെ കാണുക.
എന്ത് തന്നെയായാലും ലോകത്തെ ഏറ്റവും പ്രശസ്തരായ വ്യക്തികള്‍ ഇടമുള്ള ഇദ്ദേഹത്തിന്‍റെ ജീവിതം സംഭവബഹുലം തന്നെ..

Monday, December 22, 2008

10:കൂട്ടം അരലക്ഷംപേരുടെ കപടസദാചാര കൂട്ടായ്മ..

ഇന്‍റര്‍നെറ്റിലൂടെ ലോകത്താകമാനം ഉള്ള മലയാളികളെ ഒരുമിപ്പിക്കാന്‍ തുടങ്ങിയ കൂട്ടത്തിന് ഇപ്പോള്‍ അംഗസംഖ്യ അരലക്ഷം.. അതില്‍ എത്ര പേര്‍ ഇപ്പോള്‍ സജീവമായി ഉണ്ട് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്..

ആദ്യം എന്താണ് കൂട്ടം.

കൂട്ടം നിംഗ് എന്ന കമ്പനിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വന്തമായ പേരില്‍ (കൂട്ടം) തുടങ്ങിയ ഒരു പൊതുവേദി ആണ്.. ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് തങ്ങളുടെ ഭാഷയും,വികാരവും,ആശയങ്ങളും,അറിവുകളും തുടങ്ങിയ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഒരു വേദി. വളരെ നല്ല സദുദ്ധെശത്തോടെ തുടങ്ങിയ ഒരു സംരംഭം. ഒരു പക്ഷെ ഇതിന് മുമ്പ് ഇത്തരം ഒരു വേദി ഇല്ലാത്തതിനാല്‍ വളരെ വേഗം അരലക്ഷം മെംബേര്‍സ് എന്ന കടമ്പ കടക്കാന്‍ കൂട്ടത്തിന് കഴിഞ്ഞു ..ആശംസകള്‍..

കൂട്ടത്തിലെ കോട്ടകള്‍..

കൂട്ടത്തിലെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ആകെയുള്ള അംഗങ്ങളില്‍ ആകെ നൂറില്‍ താഴെ ആളുകള്‍ മാത്രമെ സജീവമായി ചര്‍ച്ചകളിലോ അല്ലെങ്കില്‍ ബ്ലോഗിലോ തങ്ങളുടെ സംഭാവനകള്‍ കൊടുക്കുന്നുള്ളൂ.. വളരെ നല്ല എഴുത്തുകാര്‍ ഇവിടെ ഉണ്ട്താനും. ശിവപ്രസാദ് (മൈനാകന്‍),കുറുമാന്‍,നട്ടപിരാന്തന്‍,തുടങ്ങിയവര്‍ ചിലര്‍ മാത്രം.അതേപോലെ സജീവമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മനീഷ്,ജയന്‍ ഡോക്ടര്‍ ,മാഷ്‌,തുടങ്ങി ചിലപ്പോഴൊക്കെ നര്‍മ്മത്തിന്‍റെ മേമ്പോടിയുമായി നീലകണ്ഠന്‍ വരും.ചിലതുടക്കാരും തങ്ങളുടെ സൃഷ്ടികള്‍ ഇവിടെ നടത്താറുണ്ട്‌.

എന്താണ് ഇവിടെ കോട്ടം.

ഒരു കൂട്ടം കപടസദാചാരക്കാര്‍ മേയുന്ന ഇവിടെ അവര്‍ തീരുമാനിക്കുന്ന ആളുകളും അവരുടെ ആശ്രിതരും മാത്രമെ തങ്ങളുടെ കൃതികള്‍ എഴുതാന്‍ കഴിയൂ..അല്ലെങ്കില്‍ അവരെ ഓടിക്കാന്‍ വേറെയും മാര്‍ഗം ഇവര്‍ക്കറിയാം. മഴത്തുള്ളിയെന്നോ, കവിയെന്നോ (കപി ആണെന്നാണ്‌ ഈയുള്ളവന് തോന്നുന്നത്) തുടങ്ങിയ മര്‍ക്കടന്മാര്‍ തങ്ങള്‍ കേരളത്തിനെ സദാചാരത്തിന്‍റെ മാതൃക ആക്കാന്‍ അവതരിച്ചവര്‍ എന്ന പേരില്‍ സ്വയം ഗബ്രിയേല്‍ മാലാഖയെ പോലെ അഡ്മിന്‍ മുമ്പാകെ പോയി പരാതി പെട്ട് ഓടിക്കുകയാണ് പതിവ്.. കാര്യങ്ങള്‍ തുറന്നു പറയുന്ന നട്ടപിരാന്തന്‍ മൊട്ട സജുവിനെ മാപ്പു പറയിച്ചു തന്‍റെ ബ്ലോഗ് ഡിലീറ്റ് ചെയ്യിച്ചു എന്നറിയുമ്പോള്‍ അവരുടെ കൂട്ടത്തിലുള്ള സ്വാധീനം മനസ്സിലാവും..

വേറെ ചില സൂത്രപണികള്‍.കാക്ക,പൂച്ച,പട്ടി തുടങ്ങിയ നൂറു കണക്കിന് മൃഗങ്ങള്‍ വാഴുന്നതും മേയുന്നതുമായ ഇവിടെ ചാവേറുകള്‍ ധാരാളം. ഇതില്‍ ഒരു ചാവേറിനെ (വെറുതെ ഒരു പേരില്‍ സൃഷ്ടിക്കുന്ന വ്യാജ ഐഡി) മുമ്പില്‍ നിര്‍ത്തി തെറി വിളിപ്പിക്കുക.. അവസാനം ഇരകള്‍ തിരിച്ചു പ്രതികരിക്കുമ്പോള്‍ തെളിവ് സഹിതം അഡ്മിന്‍ മുമ്പാകെ സമര്‍പ്പിക്കുകയും പിന്നീട് അവരെ കെട്ട് കേട്ടിക്കുകയും ചെയ്യുന്ന വിദ്യ.. മുമ്പെ ഇതേ വിദ്യയില്‍ കുറെ മാധ്യമ പുംഗവന്‍മാര്‍ അച്ചുമാമനെ പട്ടി വിളിപ്പിച്ചു കുടുക്കിയ വിദ്യ ഇവിടെ പ്രയോഗിക്കുന്നു എന്ന് സാരം.

സ്വന്തമായി മേല്‍വിലാസമുള്ള മിക്കനല്ല ബ്ലോഗ് എഴുത്തുകാരും ആരോടും മിണ്ടാതെ തന്‍റെ ബ്ലോഗും പോസ്റ്റി കടക്കുകയാണ് പതിവ്. ഇവിടെ പ്രശസ്തരായ എഴുത്തുകാരുടെ ബ്ലോഗിന് കിട്ടിയ കമന്റുകള്‍ കാണുമ്പോള്‍ അത് മനസ്സില്‍ ആവും.. മിക്കവാറും ആറോ ഏഴോ കമന്റുകള്‍ കൊണ്ടു തൃപ്തിയടയുകയാണ് പതിവ്.അതെ പോലെ ബ്ലോഗിന്‍റെ ലോകത്തെ ഏറ്റവും പ്രശസ്തരില്‍ അപൂര്‍വ്വം ചിലര്‍ മാത്രമെ ഇവിടെ വരാറുള്ളൂ..

പോറാട്ട് നാടകങ്ങള്‍

ഒരു വ്യക്തി സധൈര്യം ബ്ലോഗ് എഴുത്തുമായി മുന്നോട്ട് പോയാല്‍ അവര്‍ക്കെതിരെ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ഉള്ള ഹീനമായ കഥകളും, പരോക്ഷമായി തെറിവിളിക്കുന്ന കഥകളുമായി വരാന്‍ ചില കാക്കകളും സജീവമായിയുണ്ട്..അഡ്മിന്‍നുമായി വളരെ നല്ല അടുപ്പമുള്ള കുഴലൂത്തുകാര്‍ എന്തും ചെയ്യാമെന്ന ഭാവത്തിലുള്ള താണ്ഡവം ആണ്..അഡ്മിന്‍ പലപ്പോഴും ഇവരുടെ ഒക്കെ പരാതിയിലും ബിനാമിയുടെ പരാതിയിലും മിക്കവരെയും ബാലിയാടാക്കുകയുമാണ് പതിവ്.

സ്ഥിരം ചര്‍ച്ചകള്‍.

അപൂര്‍വമായി മാത്രമെ നിലവാരമുള്ള ചര്‍ച്ചകളോ ബ്ലോഗോ കൃതികളോ വരാറുള്ളൂ.. മുമ്പ് സൂചിപ്പിച്ചതുപോലെ ശിവ പ്രസാദ്,കുറുമാന്‍,മാഷ്‌,തുടങ്ങി അപൂര്‍വ്വം ആളുകള്‍ മാത്രമാണ് ഇതിന് അപവാദം.. ഞാനാണോ സുന്ദരന്‍,പാര്‍വതിയുടെ പട്ടം,കൂട്ടത്തില്‍ എന്താ കുഴപ്പം തുടങ്ങി ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ തീര്‍ത്തും നിലവാരമില്ലാത്ത ചര്‍ച്ചകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ് കൂട്ടം.. ഒപ്പം സ്ത്രീ വേഷം കെട്ടിയ കുറെ പാവാട പൈയ്യന്മാരും.അപൂര്‍വമായി മാഷിനെപോലെ ചിലര്‍ മേന്മയേറിയ ചര്‍ച്ചകള്‍ നടത്തുന്നു എന്നത് അല്പം ഭാഗ്യം.ചില സൃഷ്ടാക്കളുടെ രചനകള്‍ കണ്ടാല്‍ സത്യം പറഞ്ഞാല്‍ സാഹിത്യ ബലാല്‍സംഗത്തിന്‍റെ ഉത്തമഉദാഹരണങ്ങള്‍ ആണ്.

ആധുനികന്‍ എന്ന മട്ടില്‍ പടച്ചു വിടുന്ന കവിതകളും കഥകളും കണ്ടാല്‍ ഭ്രാന്ത് പിടിക്കാതെ പോരില്ല എന്നത് നിശ്ചയം.ഇവിടെ നിന്നു ചാടിപ്പോന്ന ചിലര്‍ സൃഷ്ടിച്ച മറ്റൊരു കൂട്ടമാണ്‌ മലയാളികള്‍ക്ക് പ്രത്യേകിച്ച് പ്രതികരണ ശേഷിയുള്ള ആണുങ്ങള്‍ക്ക് പറ്റിയ ഇടം.ആണായോ പെണ്ണായോ വേണം ജനിക്കാന്‍.. അല്ലാതെ ഹിജഡ ആയി ജനിക്കുകയും ജീവിക്കുകയും അരുത്..ചേര്‍ത്ത് വായിക്കാന്‍..ഏറ്റവും രസകരമായ വസ്തുത...

കവിയെന്ന പേരില്‍ ഒരു നികൃഷ്ടനായ ജന്തു അവിടെ ഉണ്ടെന്നാണ്.. ആരുടെ പേരില്‍ എല്‍.പി.സ്കൂള്‍ കുട്ടികള്‍ പരാതിയുമായി പോകുന്നതുപോലെ (അവന്‍ നോക്കി..അവന്‍ കടിച്ചു..അവന്‍ തിന്നു..അവന്‍ തുപ്പി..) അഡ്മിന്‍ പക്ഷം പോകാനും മറ്റുള്ളവരെ കുറ്റം പറയാനും ഒരിക്കലും ഒന്നും എഴുതാനും കഴിയാത്ത ഒരു പാഴ്ജന്മം.പലപ്പോഴും അവിടെ നടക്കുന്ന കാര്യങ്ങള്‍ പുറം ലോകം അറിയില്ലാ എന്നതാണ് വാസ്തവം.. കൂട്ടത്തില്‍ വരുന്നവരെ കൊരച്ചു കാണിക്കാന്‍ കെട്ടിനിര്‍ത്തിയ പട്ടിയാണോ കവി എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു..

ഒരു നിവേദനം പ്രിയ അഡ്മിന്‍..

വളരെ നല്ല ഉദ്ദേശത്തോടെ തുടങ്ങിയ പ്രസ്ഥാനത്തിന് അഭിനന്ദനങ്ങള്‍ .. രാജാവ് നഗ്നന്‍ എന്ന് തുറന്നു പറയാനുള്ള ചങ്കൂറ്റം എല്ലാവരിലും കാണില്ല.. സത്യം തുറന്നു പറയുന്നവര്‍ കുറവാണ്.. ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ കൂട്ടത്തിനു നല്ലത്... ഭാവനയും കഴിവും ഒപ്പം നിംഗ് കൂടി ഉണ്ടായെങ്കില്‍ വേറെയും കൂട്ടങ്ങള്‍ ഉണ്ടാവും..കേരളത്തില്‍ ബ്ലോഗ് എഴുതുന്നവര്‍ ആയിരങ്ങള്‍ ഉണ്ടെന്നറിയുക.. അകം പൊള്ളയാണ്‌ എന്ന് തിരിച്ചറിയുമ്പോള്‍ കൂട്ടം കാലിയാവും..

പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും ഇത്തരം കപട സദാചാരക്കാരുടെ കുഴലൂത്തും നിര്‍ത്തി കൂട്ടത്തെ ലോകത്തിനു ഒരു മാതൃകയാക്കുക.. ഒപ്പം സ്വതന്ത്രമായി എഴുതുവാന്‍ കഴിവുള്ളവരെ കൂട്ടത്തില്‍ അവഹേളിക്കാതിരിക്കുക.. അല്ലെങ്കില്‍ ഇത്തരം മുക്കുപണ്ടങ്ങള്‍ നിറഞ്ഞ കുറെ ആളുകളുടെ കൂട്ടം മാത്രം ആവും..

Friday, December 19, 2008

9.എഷ്യാനെറ്റിനെ സംസ്കാരം ഇനി ഞങ്ങള്‍ പഠിപ്പിക്കും..

മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനലായ എഷ്യാനെറ്റിനെ സംസ്കാരം പഠിപ്പിക്കുമെന്നും സിനിമാലയെ ജപമാല ആക്കുമെന്നും യുവദീപ്തി വ്യക്തമാക്കി..

ഇനി മുതല്‍ എല്ലാ ആഴ്ചയും സിനിമാല (അടുത്താഴ്ച മുതല്‍ ജപമാല) പ്രക്ഷേപണം ചെയ്യേണ്ട വിഷയം ഞങ്ങള്‍ പള്ളിക്കാരും വിശ്വാസികളും ചേര്‍ന്നു തീരുമാനം എടുക്കുമെന്നും പിന്നീട് അരമനയില്‍ നിന്നു തിരുമേനിയും ചേര്‍ന്നു അംഗീകാരം കൊടുത്തശേഷം മാത്രമെ പ്രക്ഷേപണം നടത്താന്‍ പാടുള്ളൂ എന്ന് തീരുമാനം ആയിട്ടുണ്ട്‌..

അശ്ലീലവും ആഭാസവും കുത്തിത്തിരുകി പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത് ക്രിസ്ത്യന്‍ സമുദായത്തെ താറടിച്ചു കാട്ടുന്നു എന്ന ആക്ഷേപം വളരെ പഴയതായിട്ടും ഏഷ്യനെറ്റ് ഒരു നടപടിയും കൈക്കൊള്ളുന്നില്ല.. വഴിതെറ്റുന്ന യുവതല മുറയ്ക്കായി ശാലോം ടിവി,,പവര്‍ വിഷന്‍ മാത്രമാണ് ആശ്വാസം. ടിവി കാണാന്‍ കഴിയാത്തവര്‍ മലങ്കര റേഡിയോ കേള്‍ക്കട്ടെ..ജീവന്‍ ടിവിയെങ്കിലും കുറഞ്ഞപക്ഷം ഇവര്‍ കാണട്ടെ എന്നാണു ഞങ്ങളുടെ തീരുമാനം.

തന്നെയുമല്ല യുവജനങ്ങളില്‍ സംസ്കാരം കുത്തിനിറയ്ക്കാന്‍ ഞങ്ങള്‍ ഉണ്ടാക്കിയ കൌണ്‍സില്‍ അടുത്ത പ്രോഗ്രാമുകള്‍ ഏഷ്യാനെറ്റില്‍ എതെല്ലാം ഇടേണം എന്നും തീരുമാനിക്കും..ഫാദര്‍ കൊട്ടൂരന്‍,ഫാദര്‍ പൂത്രുക്ക,സിസ്റ്റര്‍ സെഫി തുടങ്ങിയവര്‍ ജയിലില്‍ നിന്നു ഇതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കും..മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആത്മീയ പാത ഞങ്ങള്‍ കാട്ടികൊടുക്കും..

മതത്തിലും ആത്മീയതയിലും ഊന്നി വേണം മാധ്യമ ധര്‍മ്മം.ഇനി അഥവാ ഏഷ്യനെറ്റ് ഞങ്ങളുടെ വികാരം മാനിചില്ലെങ്കില്‍ യുറോപ്പിലും അമേരിക്കയിലും കിടക്കുന്ന ഞങ്ങളുടെ കുഞ്ഞാടുകളോട് ഏഷ്യാനെറ്റിന്‍റെ സബ്സ്ക്രിപ്ഷന്‍ നിര്‍ത്താനും ആവശ്യപ്പെടും,..അങ്ങനെ അവരെ ഒരു പാഠം പഠിപ്പിക്കും..

ഇനി അഥവാ കേള്‍ക്കാത്ത പക്ഷം അവരുടെ ചാനലില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഉപവാസപ്രാര്‍ത്ഥന, മാതാവിനോടുള്ള പ്രത്യേക കുര്‍ബാന തുടങ്ങിയവയും സ്റ്റാര്‍ട്ട് ചെയ്യും.എന്തായാലും ഉപഗ്രഹം വഴിയാണല്ലോ പ്രക്ഷേപണം ... കര്‍ത്താവ് അവിടെ ഉപഗ്രത്തിന്‍റെ ട്രാന്‍സ്പോണ്ടര്‍ കേടാക്കാന്‍ പ്രത്യേകം പ്രാര്‍ഥനയും ഉണ്ടാകും..

ഇനി ഏഷ്യാനെറ്റ് പേരു മാറ്റി യേശുനെറ്റ് ആക്കണമെന്നും ഞങ്ങളുടെ യുവജനവിഭാഗം തീരുമാനിച്ചിട്ടുണ്ട്..ഇതൊന്നും അനുസരിക്കാത്ത പക്ഷം കൂടുതല്‍ തീവ്രമായ രീതികളും ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.. ചാനല്‍ വയ്ക്കുന്ന അന്യമതത്തില്‍ പെട്ടവരുടെ വീടുകളില്‍ തൂറി വയ്ക്കുക,ഏഷ്യാനെറ്റിന്‍റെ ജോലിക്കാരെ പ്രാകി മുടിക്കുക. കാണുമ്പോള്‍ തന്തയ്ക്കു വിളിയ്ക്കുക തുടങ്ങിയവയും പെടും..

പാലില്‍ കുളിച്ച വിശുദ്ധന്മാര്‍ മാത്രം ഉള്ളതും ഒരു മോശക്കാരന്‍ ആയ വിശ്വാസികളോ പുരോഹിതരോ ഇല്ലാത്ത സഭയെ കുറ്റം പറയാന്‍ ഏഷ്യാനെറ്റിനു എന്തധികാരം എന്നും ചോദ്യം ഉയര്‍ന്നു..

ബാകിയെല്ലാം അടുത്ത സിനിമാല സോറി ജപമാല കണ്ടിട്ടാകാം.

Saturday, December 13, 2008

8.പെണ്ണിനെ വണ്ടി എന്ന് വിളിക്കാമോ..??

തമാശയ്ക്ക് മാത്രം പെണ്ണിനെ വണ്ടി എന്ന് വിളിക്കുന്ന ആളുകളുടെ ശ്രദ്ധക്ക്‌..

അമേരിക്കന്‍ യുണിവേഴ്സിറ്റി നടത്തിയ കണ്ടെത്തലില്‍ ഏറ്റവും നല്ലവണ്ടിയും പെണ്ണ് തന്നെ..

കാരണങ്ങള്‍...

ഒന്നു..) ഫ്രെണ്ടില്‍ നല്ല ഉറപ്പുള്ളതും ഗുണമുല്ലതുമായ ബമ്പറുകള്

‍രണ്ടു..) പിന്നിലെ ബമ്പറും നല്ലതും മേല്‍ത്തരവും തന്നെ..

മൂന്നു..) ചൂടാകുമ്പോള്‍ സെല്‍ഫ് ലൂബ്രികേഷന്‍ (പ്രത്യേക ചിലവില്ല)

നാല്..) വിരല്‍ കൊണ്ടു സ്റ്റാര്‍ട്ടാക്കാം..

അഞ്ച്..) മാസാ മാസം എഞ്ചിന്‍ ഓയില്‍ തന്നെ മാറിക്കോളും..

ആറ്..) ഏത് തരത്തിലുള്ള പിസ്ടന്‍ വേണമെങ്കിലും ഉപയോഗിക്കാം..

കൂടാതെ വണ്ടി വാങ്ങുന്നവരെ പേടിപ്പിക്കുന്ന ഒന്നാണ് മൈലേജ്..

ഏഴ്..) രണ്ടു മില്ലിയില്‍ പത്തു മാസം ഓടിക്കോളും..

ഞാന്‍ എഴുതിയതല്ല.. ഏതോ മിടുക്കന്മാരുടെ കണ്ടുപിടിത്തം ആണ്..

Wednesday, December 10, 2008

7.കൂട്ടത്തിലെ "ചില കപടസദാചാരകൂട്ടങ്ങള്‍ "...

കൂട്ടം എന്ന കൂട്ടായ്മയില്‍ ഞാന്‍ വല്ലപ്പോഴും എഴുതാറുണ്ട്..സാധാരണ ഗതിയില്‍ എന്തും എഴുതാന്‍ ഉള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു അവിടെ മാന്യന്‍ കളിച്ചു ആളാകാന്‍ നടക്കുന്ന ചില ശ്രമങ്ങള്‍ എന്‍റെ കണ്ണില്‍ പെട്ടു.. അതിനെ അവലോകനം ചെയ്യാന്‍ ശ്രമിക്കുക.. അവരുടെ പൊയ്മുഖം കൂട്ടത്തിനു വെളിയില്‍ ഉള്ളവരെ അറിയിക്കുക അത്രമാത്രം..
കൂട്ടത്തില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഒരു നിരീക്ഷണം..

കൂട്ടത്തില്‍ ആളാകാനും പെരെടുക്കാനും ചില പൊടിക്കൈകള്‍.


എന്‍റെ മസ്തിഷ്ക മൂശയില്‍ ഇത്രയും മാത്രമെ കിട്ടിയുള്ളൂ..

ഒന്നു) വരുമ്പോഴേ ആദ്യം കൂട്ടത്തില്‍ ഏറ്റവും പഴക്കം ചെന്നവര്‍ ആരെന്ന് നോക്കണം..കാരണം അവരെ തെറിവിളിച്ചു വേണം തുടങ്ങാന്‍..അപ്പന്‍റെ തലയില്‍ ചെരയ്ക്കാന്‍ പഠിച്ചവര്‍ പതിവ് തെറ്റിക്കില്ല എന്നറിയുക..

രണ്ടു)കൂട്ടത്തിന്‍റെ നിലവാരം കുറഞ്ഞു,കൂട്ടത്തിന്‍റെ കൂട്ടുകാര്‍ അടിപിടി നടത്തുകയാണ്,കൂട്ടത്തിന്‍റെ അച്ഛന്‍ അമ്മച്ചിയോടെ പിണങ്ങിയിരിക്കുകയാണ് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുക.

മൂന്നു.)കൂട്ടത്തില്‍ വരുന്ന ബ്ലോഗുകളെ കുറ്റം പറയുക.എന്നാല്‍ ഒന്നു എഴുതി നിലവാര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞാല്‍ എല്ലാവരെയും കൊഞ്ഞനം കുത്തി കാണിക്കുക..

നാല്) പറഞ്ഞു തീര്‍ന്നതും വിഴുപ്പലക്കിയതുമായ വിഷയങ്ങള്‍ തിരഞ്ഞു പിടിച്ചു അതിന്‍റെ പോസ്റ്റ്മാര്‍ട്ടം നൂറു പ്രാവശ്യം നടത്തുക..അതിനായി അഭയ,വി.എസ്.എന്നുള്ള പേരുകള്‍ നിരന്തരം ഉരുവിടുക.

അഞ്ചു.)സ്ഥിരമായി ബ്ലോഗുകളിലും,ചര്‍ച്ചകളിലും പങ്കെടുക്കുന്നവരെ തെറിവിളിക്കുക..കാരണം അവര്‍ പ്രതികരണ ശേഷി ഉള്ളവരായത് കൊണ്ടു പ്രതികരിക്കും..അങ്ങനെ അവരുടെ കണ്ണില്‍ ഇങ്ങനെ ഒരെണ്ണം അവതരിച്ചു അറിയിക്കാം..

ആറ്) ഇനി ഇതെല്ലം ചീറ്റി എന്ന് വിചാരിക്കുക.. ഞാന്‍ പോകുന്നു.ഞാന്‍ വരുന്നു എന്ന് പറഞ്ഞു ബാക്കിയുള്ളവരുടെ പ്രതികാരങ്ങള്‍ നോക്കുക..അങ്ങനെ ചിലര്‍ നോക്കിയെങ്കില്‍ അതാവട്ടെ..

ഏഴ്.)കുണ്ടി,മുല,തീട്ടം,മുതലാവ കേട്ടിട്ടില്ല ..ഇതെന്താ എന്നറിയില്ല എന്ന മട്ടില്‍ പ്രതികരിക്കുക.തെറിയോ അതെന്താ.. കേട്ടിട്ടില്ല..ഞാന്‍ മാന്യന്‍ ആണേ എന്ന് ഒച്ചത്തില്‍ കൂവുക..

എട്ട്) കൂട്ടത്തില്‍ ഏത് പെണ്ണുങ്ങള്‍ വന്നാലും അവരെ അമ്മേ പെങ്ങളെ എന്ന് വിളിച്ചു അവര്‍ ചവച്ചു തുപ്പുന്ന എല്ലാം മഹത്തരം എന്ന് ഓതി ഒരു മാന്യന്‍ ഇമേജ് ഉണ്ടാക്കിഎടുക്കുക. ഇതു മനസ്സിലാക്കാന്‍ അവരുടെ പ്രൊഫൈല്‍ നോക്കിയാല്‍ മതി..എല്ലാം സ്ത്രീമയം തന്നെ ആവും..

ഒമ്പത്) ഒരിക്കലും ഒരു കഥയോ ബ്ലോഗോ ലേഖനമോ എഴുതാതിരിക്കുക..കാരണം നടക്കാത്തതില്‍ തലയിട്ടു നാണം കെടാതിരിക്കുക.

പത്ത്) ആര്‍ക്കും മനസ്സിലാവാത്ത കവിത എഴുതുക.അതിന് വിശദീകരണം ഏതെങ്കിലും അറിവുള്ളവനെക്കൊണ്ട് എഴുതിക്കുക. എന്നിട്ട് ആധുനികം എന്ന് പേരും കൊടുക്കുക..

ഇതാണ് പേരെടുക്കാനുള്ള പത്ത് കല്‍പനകള്‍...

നാണം ഇല്ലെടെ..പെണ്‍വേഷം കെട്ടിയ ചില പാവാട ചെറുക്കന്മാരെയും പെങ്ങളെ എന്ന് വിളിച്ചു വേണോ ആണാകാന്‍.. എഴുതു..അന്തസ്സായി...അതിന് കൈയടി വാങ്ങു..അല്ലാതെ ഉടായിപ്പ് കാണിച്ചു ആളാവാന്‍ നാണമില്ലേ.. ആസനത്തില്‍ ആലും അതിന്‍റെ തണലുമായി നടക്കല്ലേ..

ഇനിയും വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ചേര്‍ക്കണേ...(ഇതിന്‍റെ പേരില്‍ എന്നെ തൂക്കില്‍ ഏറ്റിയാല്‍ അതിനും ചരമഗീതം പാടാന്‍ വരണ്ട....പെട്ടിയും ബാന്റ് സെറ്റും പറഞ്ഞിട്ടാ ഈ എഴുത്ത്...)ത്ഫൂ .ഫൂ...ഫൂ....

മലയാളിയുടെ കപട സദാചാര പൊയ്മുഖങ്ങളും ഇരട്ടത്താപ് നയങ്ങളും കാണാന്‍ വളരെ നല്ല അവസരം കളയല്ലേ... അരലക്ഷം അംഗങ്ങളില്‍ മൂന്നിലൊന്നും ഇത്തരം കള്ള നാണയങ്ങള്‍ തന്നെ..

Sunday, December 7, 2008

6."മഹാകവി പയ്യന്‍സിന്‍റെ കവിത ഒരവലോകനം"

ഒരു മഹാകവിയുടെ കവിതകാണ് ഈ ലക്കം അവലോകനത്തിനായി എടുത്തിരിക്കുന്നത്..

വായിക്കാന്‍ തക്ക കഠിന ഹൃദയമുള്ളവര്‍ താഴെ ഞെക്കി വായിക്കുക..


പയ്യന്‍സ് എന്ന് പേരായ ഈ കവി "കൂട്ടം" മലയാളി കൂട്ടായ്മയുടെ വെബ്സൈറ്റില്‍ ആണ് തന്‍റെ കവിത എന്ന് പേരിട്ടിരിക്കുന്ന സാഹിത്യ മലവിസര്‍ജ്ജനം നടത്തിരിക്കുന്നത്.സത്യത്തില്‍ തലകെട്ട് അദ്ദേഹത്തിന്‍റെ സാഹിത്യ സൃഷ്ടിയോടെ അതീവ നീതി പുലര്‍ത്തിയിരിക്കുന്നു..
"ഒരു എഴുത്ത്കാരന്‍റെ ഭ്രാന്ത്.."അതോ "ഒരു ഭ്രാന്തന്‍റെ എഴുത്തോ " എന്ന് മാത്രമെ ശങ്കിക്കേണ്ട സംഗതി ഉള്ളു..
"നീര്‍കിളീ നീ ഒരീര്‍കിലി..
നിന്നേ പ്രണയിചു ഞാന്‍..
കിണട്ടില്‍ വെള്ളം കുറഞു..
വാനം വിതുംബി..വിമ്മിഷ്ട്ടം വ്യാമോഹം..!!!"

ഇതില്‍ നീര്‍കിളിയെന്നും ഈര്‍ക്കിലി എന്നും മറ്റും പറഞ്ഞു എന്തോ എഴുതിയിരിക്കുകയാണ്..വിമ്മിഷ്ടം വ്യാമോഹം.. എഴുതാന്‍ പറ്റാത്തതിലുള്ള വിമ്മിഷ്ടമാണോ ഈ വ്യാമോഹത്തിന് കാരണം.
"കടല്‍ ഒരിക്കല്‍ എന്നൊട് പരഞു...
എനിക്കു വിശക്കുന്ന്നു..
ഞാന്‍ പരഞു എനിക്കും..
കടലമ്മ കരയേ തിന്നു..
ഞാന്‍ കടലമ്മയയും..!!"
ഇത്തരം കവിത എഴുതിയാന്‍ വിശന്നു ചാവാനെ കഴിയൂ.

"കുറൂക്കന്‍ കരഞ്ഞ് പശു ഉണര്‍ന്നു...
പൂച്ച്കള്‍ ഒരിയിട്ടു...
അമ്മ പരഞ്ഞു കോഴി നിലവിളിചെന്നു..
ആടുകള്‍ കുറുകി...
അചചന്‍ പറഞു പ്രവുകള്‍ അലറിയെന്നു..
എന്റേ അനുരാഗം പൂത്തു വിടര്‍ന്നു..
ഞനൊന്നും കേട്ടില്ല.."
ഇതാണോ അനുരാഗം പൂത്തുലയാന്‍ നല്ല സാഹചര്യം..ആധുനികമെന്നോ ഉത്തരാധുനികമെന്നോ പേരിടുന്ന ഇത്തരം വൈകൃത മനസ്സിന്‍റെ സൃഷ്ടികള്‍ നല്ല കവിത ദാഹിക്കുന്നു മനസ്സുകള്‍ക്ക് ദാഹമേറാനെ ഉതകൂ.
"കാക്കാത്തിയുടേ തത്ത മൊഴിഞു...
ഞാനൊരു കവിയാവില്ലന്നു...
ക്കാക്കാത്തിയുമതേറ്റു-പറഞു..
നീയൊരു കവിയാവില്ലന്നു...
അക്ഷരമെഴുതാന്‍ അറിയാമങ്കില്‍..
കവിതക്കെന്തുടിവിടേ തടസം..!
ഒന്നര വീര്‍പിനൊ-
രംബതു കവിതകള്‍
എഴുതി തള്ളാം വേണങ്കില്‍...
കാക്കാത്തി-യവള്‍ പാട്ടിനു പൊട്ടേ...
ഞാനൊരു കവിയാണിന്നുമുതല്‍...!"

തുടങ്ങി കാക്കത്തിയെ അവഹേളിക്കുന്ന ദുരവസ്ഥ വരെ ഇതില്‍ കാണാം...കാക്കത്തിയെ തെറിവിളിച്ചാല്‍ കവിതയാകുമോ.നീചമനസ്സിന്‍റെയും സര്‍ഗ്ഗാക്ത്മകതയുടെം മലീമസമായ മനസ്സിന്‍റെ അതിപ്രസരം ഇവിടെ കാണാം..
മാനസ്സിക വിഭ്രാന്തിയില്‍ കവിത ഒഴുക്കാനുള്ള അതീവശ്രമത്തിന്‍റെയും അതില്‍ പരാജയപ്പെട്ടതിന്‍റെയും ശ്രമങ്ങള്‍ നമുക്കിവിടെ ദര്‍ശിക്കാനാവും.തന്‍റെ സാഹിത്യ മലവിസര്‍ജ്ജനത്തിനുള്ള കക്കൂസ് ആണോ കൂട്ടം എന്ന് വരെ തോന്നിപ്പിക്കുന്ന കവിത..പയ്യന്‍സ് എന്ന് പേരില്‍ എഴുതുന്ന മഹാനുഭാവന്‍ സത്യത്തില്‍ ശിശുവല്ലേ എന്നാണു സംശയം..
കാരണം ഒരു പയ്യന്‍റെ സാഹിത്യ നിലവാരം പോലും ഇതിനുണ്ടോ എന്ന് സംശയം..മലയാള കവിതയെ ബലാല്‍സംഗം ചെയ്യാനുള്ള ഇദ്ദേഹത്തിന്‍റെ ധൈര്യത്തിനെ മാത്രം പ്രകീര്‍ത്തിച്ചുകൊണ്ട് നിര്‍ത്തട്ടെ..പയ്യന്‍സിന്‍റെ മറ്റൊരു കവിതയെ പോസ്റ്റ്മാര്‍ട്ടം ചെയ്യാനായി കാത്തിരിക്കുന്നു.

Monday, December 1, 2008

5.സഹോദരരെ....ഇതൊരു പാഠം ആകട്ടെ....

വോ ട്ടുമക് ട്ടുമക്കര്‍ ആയി
മേം സംജാ ബാഹാര്‍ ആയി
മേം സിന്ധൂര്‍ ലേകര്‍ ഖടാ
വോ ബേഷരം രാഖി ലേകര്‍ ആയി.

അവള്‍ കുണുങ്ങി കുണുങ്ങി വന്നു..
ഞാന്‍ കരുതി പൂക്കാലം വന്നൂ.
ഞാന്‍ സിന്ധൂരവുമായി കാത്തിരുന്നു..
അവള്‍ രാഖിയുമായി വന്നു..

സുപ്രസിദ്ധ വടക്കേന്ത്യന്‍ കവി ഷക്കൂര്‍ പഞ്ചാബി എഴുതിയാ ഒരു കവിതയുടെ എന്‍റെ ഒരു തര്‍ജ്ജമയാണ്..നിങ്ങളെ പോലെ ഹിന്ദി അറിയാത്ത പാവങ്ങള്‍ക്ക് എല്ലാഭാഷകളിലും ആഗാധ അവഗാഹമുള്ള ഞാന്‍ എന്‍റെ മസ്ഥിഷ്കമൂശ ഉപയോഗിച്ചില്ലെങ്കില്‍ ദൈവം പോലും കോപിക്കും..

അദ്ദേഹം മഹാനായ ഒരു കവിയായിരുന്നെന്നു മാത്രമല്ല കേന്ദ്രീയ സാഹിത്യതൊലിയാര്‍ മണിയന്‍ പട്ടവും വാങ്ങിയ ഒരു കലാപുംഗവന്‍ ആയിരുന്നു..

കുണുങ്ങി വന്നു ആണുങ്ങളില്‍ ആശ ജനിപ്പിച്ചു അവരെ പഹയന്മാരക്കി നിര്‍ത്തി അവസാനം അവരെ മോഹവലയത്തില്‍ കുടുക്കി കാമവിവശരായി മാറ്റുമ്പോള്‍ രാഖികൊണ്ട് വന്നു സഹോദരന്‍ ആക്കാനുള്ള ഹീനവും നിന്ദ്യവും ആയ നീക്കം സ്ത്രീകളുടെ ചപലതയെം ചതിക്കുന്ന മനസ്സിനെയും ആണ് കാണിക്കുന്നത്...

വളരെയേറെ അര്‍ത്ഥമുള്ള ആ കാവ്യം സര്‍വ ശ്രീ..പരട്ട മഹാകവികള്‍ തര്‍ജ്ജമ ചെയ്യുമെന്ന് അറിയാന്‍ കഴിഞ്ഞു ..

പുരുഷന്മാര്‍ പിഴയ്ക്കാറില്ല സ്ത്രീകള്‍ അവരെ പിഴപ്പിക്കുകയെ ഉള്ളൂ എന്ന് സുപ്രസിദ്ധ ചിന്തകനായ കോവില്‍പട്ടി ഷാപ്പില്‍ വീരപ്പന്‍ വെങ്കിടി പറഞ്ഞതു ഈയവസരത്തില്‍ ഓര്‍ക്കെണ്ടാതാവശ്യമാണ്..

Sunday, November 30, 2008

4.ആദരാഞ്ജലികള്‍

കൂതറ അവലോകനം വക ആദരാഞ്ജലികള്‍

രാജ്യം നേരിട്ട ഏറ്റവും ഭയാനകമായ തീവ്രവാദി ആക്രമണത്തില്‍ ഞാന്‍ ദുഃഖിക്കുന്നു..ഇനിയും ഇത്തരം മോശപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ..ഭാരതം ശക്തമാണ്..ശത്രുവിന്‍റെ ഇത്തരം ഭ്രാന്തം പ്രവര്‍ത്തികള്‍ക്ക് നമ്മെ തളര്‍ത്താനാവില്ല..നമ്മള്‍ തളരുകയുമില്ല..

രാജ്യത്തിന് നഷ്ടപ്പെട്ട ധീരന്മാരെ...നിങ്ങള്‍ വീരമൃത്യുവാണ് പൂകിയിരിക്കുന്നത്,.നിങ്ങളുടെ ഓരോ തുള്ളി രക്തത്തിനും ഞങ്ങള്‍ ബാധ്യസ്ഥര്‍ ആണ്.. അത് പാഴാവില്ല...

ജയ് ഹിന്ദ്‌

Tuesday, November 25, 2008

3.ശ്രീ.പരട്ട മഹാകവി അവര്‍കളുടെ കവിത...അവലോകനം

ആധുനിക സാഹിത്യ കേരളത്തിന്‍റെ മഹാകവിയായ ശ്രീ.പരട്ടയുടെ "കാല ചക്രത്തിന്‍ വൈരുധ്യം " എന്ന കവിതയാണ് ഈ ലക്കത്തിലെ അവലോകന വിഷയം..

സാഹിത്യത്തിന്‍റെയും ഭാവനയുടെയും ഉത്തുംഗശ്രിന്ഗത്തില്‍ വിരാചിക്കുന്ന ആ മനോഭാവന്‍ മലയാള കവിതയുടെ സമ്പത്താണ്‌.എന്നുമാത്രമല്ല അദ്ദേഹത്തിന്‍റെ കവിതകള്‍ കേരളത്തിലെ വിവിധ യുണിവേഴ്സിറ്റികളില്‍ മാത്രമല്ല സ്കൂളുകളിലും കുട്ടികള്‍ക്ക് പഠനവിഷയം ആക്കേണം.

തുഞ്ചത്ത് എഴുത്തച്ചന്‍ പോലും ശ്രീ.പരട്ട മഹാകവിയോടു പലതും പഠിക്കേണ്ടിയിരുന്നു..എന്തൊരു ഭാവന..എന്തൊരു ലാളിത്യം..വികാരവും സാഹിത്യ സൌകുമാര്യവും നിഴലിച്ചുനില്ക്കുന്ന വരികള്‍..ആധുനിക കാലത്തെന്നല്ല പുരാതന കാലത്തുപോലും ഇത്തരം കവികള്‍ ഉണ്ടായിരുന്നോ എന്ന് സംശയം ആണ്..

നമുക്കു ശ്രീ.പരട്ട മഹാകവിയുടെ കാലത്തു ജീവിച്ചിരുന്നവര്‍ എന്നഭിമാനിക്കാം..മലയാള ഭാഷയെ നീ ധന്യ..ഇതുപോലെ ഒരു കവി നിന്‍റെ ഭാഷയില്‍ എഴുതുന്നല്ലോ...ഈ ഭാഷ ഉപയോഗിക്കുന്നല്ലോ...നീ മതി...ഒരുപക്ഷെ അദ്ദേഹം ഈ ഭാഷ കൈകാര്യം ചെയ്യുന്നു എന്നത് പോലും നിനക്കൊരു അഭിമാനം ആവും ...

പരട്ട മഹാ കവി അവര്‍കളെ...നീണാള്‍ വാഴട്ടെ..

Sunday, November 23, 2008

2.മലയാളം തെറികള്‍ ഒരവലോകനം

1956 നവംബര്‍ ഒന്നിന് രൂപപ്പെട്ട മനോഹരമായ നമ്മുടെ സ്റ്റേററ്.മൂന്നു വര്‍ഷം മുമ്പ് നടന്ന ട്രാന്‍സ്പെരെന്‍സി ഇന്‍റര്‍നാഷണല്‍ നടത്തിയ സര്‍വെയില്‍ ഏറ്റവും കുറച്ചു കറപ്ഷന്‍ ഉള്ള നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്..യുറോപ്പിന്നെക്കാളും വടക്കന്‍അമേരിക്കയെക്കാളും സ്വയംപര്യാപ്തമാകാന്‍ സാധ്യതയും വിഭവശേഷിയും ഉള്ള നാട്..

ഇവിടെ നിലനില്ക്കുന്ന ചില തെറികളെയാണ് ഇവിടെ അവലോകനം ചെയ്യുന്നത്.. പൊതുവെ മുഖംമൂടി സംസ്കാരം എന്ന കപടസദാചാര ബോധം കൂടുതലുള്ള നമ്മുടെ സ്റ്റേറ്റില്‍ തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മദ്യപാനവും,ആത്മഹത്യയും,തൊഴിലില്ലായ്മയും.ഭ്രൂണഹത്യയിലും, വിവാഹേതരബന്ധങ്ങളിലും, വിവാഹ മോചനത്തിലും നാം ആരെയുംകാള്‍ പിന്നിലല്ല.

ഇവിടെ നാം സാധാരണ ഗതിയില്‍ ഉപയോഗിക്കുന്ന ചില തെറികളെ ഒന്നു പഠിച്ചുനോക്കാം..

ഒരു അവരോഹണന ക്രമത്തില്‍ പോയിനോക്കാം..

പട്ടി..

"പോടാ പട്ടി .." ഇന്നു ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന പട്ടികള്‍ നമ്മെക്കാള്‍ എത്രയോ ഭേദം...അപ്പോള്‍ തെറിയാണോ..?

പന്നി,മാക്രി,മരപ്പട്ടി

....ഇതൊക്കെ വെറും ജീവികളല്ലേ എന്ന തെറി..ദേഷ്യം വരണ്ട കാര്യം ഇല്ല

കൂത്തി..

പട്ടിയുടെ സ്ത്രീലിംഗ പദം...പുല്ലിംഗ പദത്തില്‍ പ്രശ്നമില്ലെങ്കില്‍ തിരിചെന്ത് പ്രശ്നം..

കൂത്തിച്ചി..

പണ്ടു കൂത്ത് നടത്തിയിരുന്ന നായര്‍ സ്ത്രീകളെ അങ്ങനെ വിളിച്ചിരുന്നു.ഒരു കലാകാരിയെ വിളിച്ചു എന്ന് കരുതിയാല്‍ പ്രശ്നം തീര്‍ന്നു..നര്‍ത്തകി എന്ന് വിളിക്കും പോലെ

കഴുവേറിമോന്‍ക

ഴുവേറിയവന്‍ അഥവാ തൂങ്ങി മരിച്ചവന്‍റെ മകന്‍.സ്വന്തം തന്ത അപ്രകാരം മരിച്ചില്ലെങ്കില്‍ എന്ത് പ്രശ്നം ...അഥവാ അങ്ങനെ മരിച്ചെങ്കില്‍ അതില്‍ നിങ്ങളുടെ തെറ്റെന്ത്..ചെന്നു ചത്ത തന്തയെ വിളിക്കാന്‍ പറയുക..

പുല്ല്..

തൃണം എന്ന് സാരം..മരിച്ചാല്‍ അത്രയും പോലും വില ഇല്ല.അതല്ല വാറ്റുന്ന പുല്ല് വിലയുള്ളതാണല്ലോ..

അവരാധി..(അപരാധി )

തെറ്റുകാരി എന്ന് ചുരുക്കം..തെറ്റ് ചെയ്യാത്തവര്‍ മനുഷ്യരല്ലത്രേ..പിന്നെന്തു വിഷമം..

തെണ്ടി...

കൊള്ളാം ഇതെന്തു തെറി..

മൈര്..

രോമം..മോട്ടത്തലയനോട് ചോദിക്കുക...ഇപ്പോള്‍ മുടി വയ്ക്കാന്‍ ആയിരങ്ങള്‍ വേണം.

തായോളി..

ഇതിന് ആളുകള്‍ പല അര്‍ത്ഥവും പറയാറുണ്ടെങ്കിലും ഇങ്ങനൊരു വാക്കേ ഇല്ല..തായ എന്നാല്‍ അമ്മ..ഒളി എന്നാല്‍ വാക്കെന്നും പ്രകാശമെന്നും അര്‍ത്ഥമുണ്ട്...അപ്പോള്‍ അമ്മയുടെ വാക്കെന്നോ അമ്മയുടെ പ്രകാശം അഥവാ സ്നേഹം എന്നോ അര്‍ഥം..


ഒന്നു മനസ്സില്‍ ആക്കുക..ഭര്‍ത്ത്സിക്കുക അഥവാ പുലഭ്യം പറയുക എന്നത് ഒരാളുടെ സംസ്കാരം കാട്ടുന്ന പ്രവര്‍ത്തിയാണ്..
പേടിക്കേണ്ട...പരിശോധിച്ചാല്‍ ഇതൊന്നും പ്രശനമില്ലാത്ത കാര്യം ആണ്..

Saturday, November 22, 2008

1.കൂതറ അവലോകനം

ഓരോ ആഴ്ചകളിലും ഉള്ള പോസ്റ്റുകള്‍ വായിച്ചു ഉള്ളത് ഉള്ളത് പോലെ പറയും...ആരെയും സുഖിപ്പിക്കണോ മനപ്പൂര്‍വം വിഷമിപ്പിക്കാനോ അല്ല..
നേര് നേരായി പറയും..

നിങ്ങളുടെ ബ്ലോഗിന്‍റെ അഡ്രസ് ഒന്നു കമന്‍റില്‍ പോസ്റ്റ് ചെയ്തോ ...