തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, September 29, 2009

180.ഐ.എ.എസും മെഡിക്കല്‍ എത്തിക്ക്സും..

ഈ വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇടേണ്ട കാര്യമില്ലെന്ന് തീരുമാനിച്ചിരുന്നു. പോസ്റ്റ്‌ ഇട്ടാല്‍ മനുഷ്യസ്നേഹികള്‍ എന്ന കള്ളനു കഞ്ഞി വെയ്ക്കുന്നവര്‍ കേറി ഒലത്തുമെന്ന പേടികൊണ്ടല്ല പക്ഷെ ആരോപിതനായ വ്യക്തിയുടെ മനോനിലയെപ്പറ്റി സംശയമുള്ളതുകൊണ്ടാണ് എഴുതാഞ്ഞത്. അതേപോലെ ഇതെഴുതി എന്നുപറഞ്ഞ്‌ കൂതറ തിരുമേനിയെ കേറി ക്ഷൗരം ചെയ്യാം എന്ന് കരുതിയാലും പൂതി മനസ്സില്‍ വച്ചേക്കും എന്ന് വിശ്വസിക്കുന്നു. ഇതില്‍ ആരുടേയും പേര് എഴുതിയിട്ടുമില്ല ബ്ലോഗില്‍ പ്രശസ്തവും പരസ്യവുമായ കാര്യത്തിന്റെ ഒരു വശം അവലോകനം ചെയ്യുന്നു എന്നുമാത്രം. ഇനി വെറുക്കപ്പെട്ടവനും നിന്ദ്യനുമായ കഴുതപ്പുലി ആശ്രമജീവി കൂതറ തിരുമേനിയുടെ പത്ര ലൈസന്‍സ്‌ ആവശ്യപ്പെടുന്നതിന് മുമ്പേ മോറല്‍ പോലീസിഗും സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെയും കമ്മ്യൂണിറ്റി അവെയര്‍നസ്, കമ്മ്യൂണിറ്റി വിജിലന്‍സ് ആന്‍ഡ്‌ പോലീസിംഗ് എന്നിവയുടെ ബാലപാഠങ്ങള്‍ പഠിച്ചിട്ടു വന്നാല്‍ പിന്നീട് ഇളിഭ്യനായി മഞ്ഞച്ചിരി ചിരിച്ചിട്ട് വലിയാതെ കഴിയാം. ഇത് സാക്ഷാല്‍ കൂതറ തിരുമേനി ആണെന്നും കൂടി ഓര്‍ത്താല്‍ അത്രയും നല്ലത്.. അപ്പോള്‍ തുടങ്ങാം അല്ലെ....

ഇന്ത്യന്‍ അഡ്മിനി സ്ട്രെറ്റിവ് സര്‍വീസ് സിവില്‍ സര്‍വിസ്‌ പരീക്ഷയിലൂടെ വര്‍ഷാ വര്‍ഷം ഏതൊരു തലയ്ക്കകത്ത് മൂളയുള്ള ബിരുധധാരിയ്ക്കും എഴുതി പാസ്സായാല്‍ പ്രവേശിക്കാവുന്ന ഉദ്യോഗമാണ്. പരീക്ഷ എഴുതി എന്ന് പറഞ്ഞോ അല്ലെങ്കില്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷ മാത്രം ജയിച്ചത്‌ കൊണ്ടോ സിവില്‍ സര്‍വീസില്‍ കയറി എന്ന് വിളമ്പാന്‍ കഴിയില്ല. എങ്കില്‍ ഇന്റര്‍വ്യൂ തോറ്റവര്‍ എല്ലാം ഇന്ന് സിവില്‍ സര്‍വീസിന്റെ കുപ്പായത്തില്‍ കഴിഞ്ഞേനെ.. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞാല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടിയവര്‍ എല്ലാവരും ഡോക്ടര്‍ ആവില്ലെന്ന് ചുരുക്കം. അല്ലെങ്കില്‍ അവസാന വര്‍ഷം തോറ്റു പഠനം നിര്‍ത്തിയവന്‍ പോലും ഡോക്ടര്‍ എന്ന് പേരിനോട് ചേര്‍ത്താല്‍ വ്യാജ ഡോക്ടര്‍ എന്ന മേല്‍വിലാസത്തിലെ അറിയപ്പെടൂ. വ്യാജനെ പിടിക്കുന്നതും പോലീസ്‌ സര്‍ക്കാര്‍ ചിലവില്‍ ജയിലില്‍ ഉണ്ടയും വെള്ളവും ജയിലില്‍ തീറ്റിക്കുന്നതും വല്ലപ്പോഴുമെങ്കിലും പത്രം വായിക്കുന്നവര്‍ക്കെങ്കിലും അറിയാമെന്ന് കരുതട്ടെ. കാരണം വ്യാജന്മാരെ ശിക്ഷിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ട്. അവിടെ പാവപ്പെട്ടവനും പണക്കാരനും പ്രത്യേകം നിയമ സംരക്ഷണം ഇല്ല. ഒപ്പം ഈ വ്യാജന് കൂട്ട് നില്‍ക്കുന്നവനും വ്യാജരേഖ ചമയ്ക്കുന്നവനും, രേഖകള്‍ നശിപ്പിക്കുന്നവനും കുടുങ്ങുമെന്നതും നിയമം. വ്യാജരേഖ ചമച്ച കേസുകള്‍ ആളുകള്‍ കേട്ടിരിക്കുമെന്ന് കരുതുന്നു...ഒരുപക്ഷെ മനോനില തെറ്റിയവരുടെ അല്ലെങ്കില്‍ ഗുരുതരമായ മനോരോഗമുള്ളവര്‍ക്കു നിയമാനുകൂല്യം കിട്ടുമെങ്കിലും സര്‍ക്കാര്‍ ചിലവിലോ സര്‍ക്കാര്‍ നിശ്ചയിക്കുന്നിടത്തോ മനോരോഗത്തിനു ചികിത്സ തേടേണ്ടി വരും. അതും നിയമത്തിന്റെ മറ്റൊരു വശം.

ഇരിഞ്ഞാലക്കുട അമ്പഴത്തറ ശങ്കരന്‍ (Irinjalakkuda Ampazhatthara Shankaran) എന്ന ഇനിഷ്യല്‍ ഉള്ള ഒരാള്‍ തന്റെ പേരിന്റെ കൂടെ ഇംഗ്ലീഷില്‍ ചുരുക്കെഴുതായി എ.എ.എസ്. (IAS) എന്നെഴുതിയാല്‍ ഒരുപക്ഷെ നിയമസംരക്ഷാണാനുകൂല്യം ലഭിക്കും. ഉദാഹരണ സഹിതം വ്യക്തമാക്കാം. മുംബയിലെ ഉല്ലാസ് നഗര്‍ സിന്ധി അസോസിയെഷന്‍ (Ullasnagar Sindhi Association) യൂ.എസ്.എ.(USA) എന്ന് എഴുതുന്നതുപോലെ തെറ്റിദ്ധരിപ്പിക്കാന്‍ പേരിനോടൊപ്പം ചേര്‍ത്താലും ഒരു ഡിസ്ക്ലൈമര്‍ കൊടുക്കേണ്ടി വരും. എന്തിനെന്നാവും ചോദ്യം... തെറ്റിദ്ധരിപ്പിച്ചോ തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതോ ആയ എഴുത്തുകളുടെയോ ചുരുക്കെഴുത്തുകളുടെയോ നിയമവശം, നിയമഅവകാശം നിയമസംരക്ഷണം അതാണ്‌ പഠിപ്പിക്കുന്നത്‌. ഇത് കോപ്പി റൈറ്റ്‌ ഉള്ള പെരുകളുടെയോ ലോഗോകളുടെയോ അനുകരണങ്ങള്‍ക്കും ബാധകം തന്നെ. ഇനി തെറ്റിദ്ധരിപ്പിക്കാന്‍ എന്നുള്ളതിന്റെ എങ്ങനെ വിവക്ഷിക്കാം എന്ന് നോക്കാം, വാഹനങ്ങളില്‍ കേരള സര്‍ക്കാര്‍ എന്നെഴുതുന്നത് പോലെ കാളിയാര്‍ സര്‍ക്കാര്‍ (Kaliyar Sarkkar) എന്നെഴുതിയാല്‍ (കൂതറയില്‍ അംഗമായ കാളിയാര്‍ സര്‍ക്കാര്‍ ഇതുമനസ്സിലാക്കും എന്ന് കരുതട്ടെ ..!), അതേപോലെ പോലീസ്‌ വാഹനത്തില്‍ പോലീസ്‌ (POLICE) എന്നെഴുതുന്നയിടത്തു പൌലോസ്‌ (POULOSE) എന്നെഴുതിയാല്‍ പ്രഥമ ദൃഷ്ട്യാ തെറ്റില്ലെന്ന് തോന്നുമെങ്കിലും ഇതിന്റെ തെറ്റിദ്ധാരാണാ ജനകമെന്നു കണ്ടു പോലീസിനു കേസേടുക്കാമെന്നു മാത്രമല്ല അതിനെ തിരുത്താം/ തിരുത്തിക്കാമെന്നും പോലീസിനു അവകാശമുണ്ട്‌. അവിടെ ചിലരുടെ മനുഷ്യാവകാശമോ/ വ്യക്തി സ്വാതന്ത്ര്യമോ വിലപ്പോവില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ സ്വാതന്ത്ര്യമില്ലെന്ന് ചുരുക്കം.

ഇതൊരുവശം മാത്രം. ഇതില്‍ പറഞ്ഞതിന്റെ നേര്‍വിപരീതമായി ആരോപിതനായ മേപ്പടിയാണ് യഥാര്‍ത്ഥത്തില്‍ പ്രസ്തുത ഐ.എ. എസ്. പരീക്ഷകളുടെ കടമ്പകള്‍ കഴിഞ്ഞു മസ്സൂറിയിലെ പരിശീലനവും കഴിഞ്ഞു സര്‍വീസില്‍ കയറി ഒരു സിവില്‍ സര്‍വീസ്‌കാരന്‍ ആയിരുന്നെങ്കില്‍ നമ്മുടെ ബൂലോഗം എന്ന പത്രത്തിന്റെ പേരില്‍ നിയമ നടപടികള്‍ എടുക്കാമായിരുന്നു. അതിനു സിവില്‍ സര്‍വീസ്‌ തന്നെ ആവണം എന്നില്ല ഏതൊരു സര്‍ക്കാര്‍ ജോലിക്കാരനും തന്റെ ജോലിയെ അപചസിച്ചും അതിനെതിരെ കുപ്രചാരണം നടത്തിയും മാനനഷ്ടം ഉണ്ടാക്കിയാലും അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാം. സര്‍ക്കാര്‍ തലത്തില്‍ തന്നെ നീങ്ങിയാല്‍ ഒരുപക്ഷെ സാമ്പത്തിക ശേഷിയില്ലയെന്നും വാദിച്ചാല്‍ സര്‍ക്കാര്‍ വക്കീലിനെ തന്നെ കിട്ടിയെന്നും വരാം. പക്ഷെ ആള്‍ സര്‍ക്കാര്‍ സര്‍വീസില്‍ തന്നെ ആവണം. പി.എസ്.സി. ടെസ്റ്റ്‌ എഴുതുന്നവര്‍ എല്ലാം സര്‍ക്കാര്‍ ജോലിക്കാരല്ല എന്ന സാമാന്യ വിവരം ഉണ്ടെങ്കില്‍ വാദി പ്രതിയാവാതെ ഇരിക്കാം. അല്ലെങ്കില്‍ എറിഞ്ഞ പാമ്പ് തിരികെ കടിച്ചെന്നും വരാം. അപ്പോള്‍ പിന്നെ കൂടെ നിന്നവനും എരികയറ്റിയവനും കുടുങ്ങും. എന്തായാലും ഒരു കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ ഏറ്റവും മേലെക്കിടയിലെ സിവില്‍ സര്‍വീസ്‌ ജോലികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ആരോപിതനായ വ്യക്തി അറിയില്ല എന്ന് വിശ്വസിക്കാനാവില്ല. ഒപ്പം ആ ജോലി നല്‍കുന്ന നിയമ, ജീവിത പരിരക്ഷയും... എന്തായാലും അത്തരം ഒരു നടപടിയ്ക്ക് മേപ്പടിയാന്‍ പോയില്ല എന്നതുകൊണ്ട്‌ തന്നെ അദ്ദേഹം ഐ.എ.എസ്. ആണോ എന്നതിന്റെ മറുപടി ചോദിയ്ക്കാതെ തന്നെ കിട്ടി.

അടുത്ത പ്രധാന പ്രശ്നം. ബ്ലോഗിലെ ഗാന്ധിയന്‍മാര്‍ ഇദ്ദേഹത്തെ തേജോവധം ചെയ്തു എന്നും പറഞ്ഞു സൃഗാലസ്വനം പുറപ്പെടുവിക്കുന്നതാണ്. ആളുകളുടെ വിശ്വാസത്തെയും കരുണയെയും പരിഹസിച്ച ഒരാളെ ഭാരതരത്നം കൊടുത്ത് ആദരിക്കണമേന്നാണോ ഇവരുടെ ആവശ്യം. എങ്കില്‍ സ്വാമിഭദ്രാനന്ദ, സന്തോഷ്‌ മാധവന്‍, ഈയിടെ ആത്മഹത്യാ ചെയ്ത സ്വാമിനി ദിവ്യ ജോഷി, വീരപ്പന്‍, ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ് വീരന്‍ ശബരീനാഥ് മുതല്‍ സകല തട്ടിപ്പ്കാര്‍ക്കും സാക്ഷാല്‍ സുകുമാരക്കുറുപ്പിനെ വരെ ആദരിക്കണം. തട്ടിപ്പ് അതേതു വിധമായാലും സെക്ഷന്‍ നാനൂറ്റി ഇരുപതു പ്രകാരം കുറ്റാര്‍ഹം തന്നെ. ഒപ്പം ധാന്യത്തിനുവേണ്ടി കൂടെ നിന്ന് സഹാനുഭൂതി വിളമ്പുന്ന മേല്‍ത്തരം തട്ടിപ്പ്/ നിന്ദ്യ മനസ്സിന്റെ ഉടമയും മറ്റു ഗാന്ധിയന്മാരും ഈ തട്ടിപ്പിന് കൂട്ട് നില്‍ക്കുന്നുവെന്നും വിശ്വസിക്കുക. കാരണം അവരും അറിഞ്ഞോ അറിയാതെയോ ഈ തട്ടിപ്പിന്റെ വക്താക്കളോ സഹായികളോ ആവുന്നു..

അടുത്ത പ്രധാന സംഭവം മെഡിക്കല്‍ എത്തിക്സ്. സൂപ്പര്‍. വിവരാവകാശം അറിയാനുള്ള ആഗ്രഹം/അവകാശം ആണെങ്കിലും രോഗവിവരം, ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ അറിയാനോ അറിഞ്ഞത് പരസ്യമാക്കാനോ അവകാശമില്ല. ഈ കേസില്‍ അത് ബാധിക്കില്ലെന്ന് മനസിലാക്കുക. കാരണം അതിനെതിരെ പ്രതികരിക്കാന്‍ സാക്ഷാല്‍ ആരോപിതനാണ് മാത്രമാണ് അവകാശം (ജീവനോടെ ഉണ്ടെങ്കില്‍, അല്ലെങ്കില്‍ അദ്ദേഹം മൂലമോ അദ്ദേഹത്തിന്റെ പേര് മൂലമോ മാനനഷ്ടം ഉണ്ടായ ബന്ധുക്കള്‍ വേണം കേസുകൊടുക്കാന്‍.. അല്ലാതെ കണ്ട അണ്ടനും അടകൊടനുമല്ല കേസുകൊടുക്കേണ്ടത്). ഒരു സമാനമായ കേസിനെപറ്റി പറ്റി പറയാം. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രെട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനെതിരെ അഴിമതി ആരോപണം നടത്തിയ ലഘുലേഖകളില്‍ അദ്ദേഹത്തിന്റെ ആദായ നികുതിയുടെ രേഖകള്‍ അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതെനിയമം തന്നെ ഇവിടെയും നമ്മുടെ ബൂലോഗത്തിനു ലഭിക്കും. ഈ കേസില്‍ ആരോപിതന്‍ കേസിനുപോയാല്‍ ആദ്യം ആളുകളെ തെറ്റിധരിപ്പിച്ചതിനും, വ്യാജവേഷം കെട്ടി പണം തട്ടിയെടുത്തതിനും സമാധാനം പറയേണ്ടി വരും. ഒപ്പം ഒരു അസുഖകാരന് അസുഖം മാറി സര്‍വീസില്‍ കയറാം എങ്കിലും ഒരു ക്രിമിനല്‍ കേസ്‌ പ്രതിയ്ക്ക് (ഇത്തരം കേസുകള്‍ സിവില്‍ കേസ്‌ അല്ല ക്രിമിനല്‍ കേസ്‌ ആണ് ) സര്‍വീസില്‍ കയാറാന്‍ കഴ്യില്ലെന്നു ആരോപിതന് അറിയാമെന്ന് വിശ്വസിക്കുന്നു. (ഠിം....) എന്നാല്‍ അതിന്റെ ശിക്ഷ പിഴയും ഒപ്പം പരമാവധി ഏഴുവര്‍ഷം കഠിനതടവും... നമ്മുടെ ബൂലോഗത്തിന്റെ ശിക്ഷ കേവലം മാപ്പ് പറച്ചില്‍ തീരും.. അതേപോലെ രോഗം ഉള്ള ഒരാളുടെ രോഗവിവരങ്ങള്‍ രോഗി അറിയാതെയോ അല്ലെങ്കില്‍ രോഗിയുടെ സമ്മതമില്ലതെയോ പ്രസിദ്ധപെടുത്തരുതെന്നും/കൈമാറ്റം ചെയ്യരുതെന്നും ആണ് നിയമം. ഇവിടെ ഒരാളുടെ രോഗവിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല എന്നും ചേര്‍ത്ത് വായിക്കണം. രോഗമില്ല അല്ലെങ്കില്‍ ആരോപിതനായ വ്യക്തിയുടെ പേരില്‍ ഇവിടെ ട്രീറ്റ്‌മെന്റ് നടന്നിട്ടില്ല എന്നുമാണ് വിവരം ശേഖരിച്ചത്. നാളെ കൂതറതിരുമേനി എന്നൊരാളെ ഇവിടെ ചികില്സിച്ചിട്ടുണ്ടോ എന്നുവേണമെങ്കില്‍ തിരക്കാം എന്ന് ചുരുക്കം. അതിന്റെ പേരില്‍ മെഡിക്കല്‍ എത്തിക്സില്‍ വിരട്ടാമെന്നൊക്കെ പറയുന്നതുകെല്‍ക്കുംപോള്‍ ചിരിവരുന്നു. എന്തെടെ ഇത് വെള്ളരിക്കാ പട്ടണമോ.

ഒരു മഹാരഥന്‍ എല്ലാവരെയും തൂക്കിലേറ്റും എന്നോ ജയില്‍ വാസം എനുഭവിക്കുമെന്നോ എന്നൊക്കെ പറഞ്ഞു പോസ്റ്റ്‌ ഇട്ടപ്പോള്‍ സത്യത്തില്‍ മേപ്പടിയന്റെ മനോനിലയെപ്പറ്റി ഓര്‍ത്ത്‌ സഹതാപം വന്നു. ഭാരതത്തിലെ ഒരു പൌരന്‍ ഉഗാണ്ടയില്‍ കുറ്റം ചെയ്താലും ഭാരതത്തില്‍ ട്രയല്‍ നടത്താമെങ്കിലും ഒരു ഭീഷണി പോസ്റ്റുകള്‍ ഇടുന്നതിനു മുമ്പേ നിയമകാര്യങ്ങളില്‍ സാമാന്യ ജ്ഞാനം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. കാരണം ഈ സംഭവം കൊണ്ടുവന്ന പത്രം ഒരുപക്ഷെ കേസ്‌ കൊടുത്താല്‍ ഭീഷണിയുടെ കാര്യം (അതും കുറ്റം ആണ് നികൃഷ്ടജീവി..) ആശാന്‍ സമാധാനം പറയേണ്ടി വരും. എന്തായാലും ഇത്രയും ഗാന്ധി പുത്രന്മാര്‍ അതോ ഗാന്ധികളോ ഭാരതത്തില്‍ പിറവി എടുത്തെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആരോ ഒരാള്‍ അയര്‍ലണ്ടില്‍ നിന്ന് പരാതികൊടുത്തെന്നു അറിയാന്‍ കഴിഞ്ഞു. പണ്ട് കൂതറ തിരുമേനി അയര്‍ലണ്ട്കാരന്‍ ആണെന്ന് പറഞ്ഞു വേഷം മാറിയ ബൂലോഗ തരികിട സ്വാമി ആരോപിച്ചിരുന്നു. ഇനി ആ കേസും നമ്മുടെ തലയില്‍ കെട്ടി വെയ്ക്കുമോ സ്വാമീ.. (ഫ്രോഡ്‌ സ്വാമീ ...)

എന്തായാലും കളി തീര്‍ന്നിട്ടില്ല. ഒരുപക്ഷെ തുടങ്ങിയിട്ടേ ഉള്ളൂ.. ഇനി കളികള്‍ ചിലര്‍ പഠിക്കും.. ചിലരെ കളികള്‍ പഠിപ്പിക്കും.. കുറ്റം ചെയ്യുന്നവര്‍ മഹാന്മാരും അതിനെ ചൂണ്ടിക്കാണിക്കുന്നവനെ ക്രൂശിക്കുകയും ചെയ്യുന്നതാണോ ധര്‍മ്മം. മെഡിക്കല്‍ എത്തിക്സിന്റെയും മാനവികതയുടെയും പേരില്‍ കഴുതക്കരച്ചില്‍ നടത്തുന്നവര്‍ ഒരു ക്രിമിനലിന്റെ തട്ടിപ്പിന് കുടപിടിക്കുന്ന കാഴ്ചയാണ് കാണുന്നത്.. എന്തായാലും കുറ്റവാളി മാത്രമല്ല കുറ്റത്തിന് കുടപിടിക്കുന്നവരും ശിക്ഷിക്കപ്പെടണം. ഒരുകാര്യം മറക്കേണ്ട.. മനോരോഗം ചികിത്സ അര്‍ഹിക്കുന്ന അവസ്ഥയാണ്‌. പക്ഷെ മനോരോഗത്തിനു വേണ്ടത് ചികിത്സയാണ്. അതേപോലെ തന്നെ ക്യാന്‍സര്‍ സഹതാപം അര്‍ഹിക്കുന്ന രോഗമാണ്. പക്ഷെ രോഗം നടിച്ചു പണം തട്ടുന്നവര്‍ അര്‍ഹിക്കുന്നത് സഹതാപമല്ല ജയില്‍ ശിക്ഷയാണ്.. കളി ഇനി എവിടെ വരെ ചെല്ലുമെന്ന് നോക്കാം...

ഇതില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ നിയമനടപടികള്‍ക്ക് അര്‍ഹമാകാനുള്ള സാധുതയോ, നിയനടപടി സ്വീകരിക്കാനുള്ള വ്യവസ്ഥയോ ഇല്ല. ബ്ലോഗില്‍ പലപ്പോഴായി പ്രതിപാതിച്ച സാധ്യതകളെ വിശകലനം ചെയ്യുന്നത് കുറ്റകരം അല്ലെന്നതും മനസ്സിലാക്കുമെന്ന് കരുതുന്നു. ഓലപ്പാമ്പ് ഇവിടെ പത്തിവിടര്‍ത്തിയാല്‍ കൂതറ തിരുമേനി മകുടി ഊതാതെ തന്നെ അതിനെ ഓടിക്കുമെന്ന് സാരം..

Friday, September 11, 2009

179.ബ്ലോട്ടേഷന്‍

കമന്റ് തുറന്നു നോക്കിയത് അല്പം ലഘു ഭക്ഷണം കഴിച്ചുകൊണ്ടായിരുന്നു. എന്നാല്‍ കമന്റ് കണ്ടപ്പോള്‍ കഴിച്ചുകൊണ്ടിരുന്നതും രാവിലെ കഴിച്ചതും ദഹിച്ചുപോയി. കൂതറ തിരുമേനി എഴുത്ത് നിര്‍ത്തിക്കോ അല്ലെങ്കില്‍ കൊട്ടേഷന്‍ കൊടുക്കുമെന്ന്.. അയ്യെടാ... ഇവനാര് തരികിടയോ.. അതോ ബൂലോക തരികിടയോ.. എന്തായാലും ഒരു ഒതുക്കല്‍ നടത്തിക്കപ്പെടാന്‍ കൂതറ തിരുമേനി വളര്‍ന്നോ.. ആ ഓര്‍മ്മ തന്നെ ഒരു ആത്മഹര്‍ഷം തന്നു.. ബ്ലോഗില്‍ തന്ന കൊട്ടേഷന്‍ ആയതിനാല്‍ ഇതിനെ വേണമെങ്കില്‍ ബ്ലോട്ടേഷന്‍ എന്ന് വിളിക്കാം. പോടേ വെരട്ടാതെ.. ചുമ്മാതെ കളിക്കല്ലേ..

ഇന്ന് മലയാളികള്‍ ഇപ്പോഴും കേള്‍ക്കുന്നതും എന്നാല്‍ കേട്ടാല്‍ യാതൊരു ഭാവവേത്യാസവും വരാത്തതുമായ ഒരു വാക്കാണ്‌ കൊട്ടേഷന്‍. ഹിന്ദി സിനിമയില്‍ സുപ്പാരി എന്നറിയപ്പെടുന്ന അതെ സാധനം പക്ഷെ ആങ്കലേയത്തില്‍ ഇങ്ങനെ എന്ന് മാത്രം. അബദ്ധജടിലവും സാംസ്കാരിക മൂല്യച്ചുതിയുടെ ഭാഗവുമായ കമ്പോള സംസ്കാരത്തില്‍ മതിഭ്രമം വന്ന മലയാളികള്‍ക്ക് ഇന്ന് ഈ ആധുനിക ഗുണ്ടാ സംഘങ്ങളും നിത്യവും കേള്‍ക്കുന്ന വാക്കുകളില്‍ ഒരെണ്ണം മാത്രമായി തീര്‍ന്നിരിക്കുന്നു. ഒരുപക്ഷെ മനുഷ്യജീവന് കൃമിയുടെ വിലപോലും നല്‍കാന്‍ ഇന്ന് നാം മടിക്കുന്നതു കൊണ്ടാവണം കൊട്ടേഷന്‍ സംഘങ്ങള്‍ ഒരാളെ കൊന്നുവെന്ന് വായിക്കുമ്പോള്‍ തികഞ്ഞ നിസംഗത പുലര്‍ത്താന്‍ കഴിയുന്നത്‌.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗുണ്ടാപടകള്‍ മേഞ്ഞുനടക്കുന്നതിന്റെ ഒടുവിലത്തെ ഇര കേരളത്തിലെ ഏറ്റവും വലിയ വ്യവസായ ഫാമിലിയിലെ ഒരു യുവതലമുറക്കാരനെ കൊലപ്പെടുത്തി ആയിരുന്നു. ഗുണ്ടകളുടെ സര്‍ക്കാര്‍ , പോലീസ്‌ സ്വാധീനത്തെ പഴിചാരുന്നവര്‍ മറക്കുന്ന ഒന്നുണ്ട്. ഗുണ്ടകളെ വളര്‍ത്തുന്നവരില്‍ ഒരു അല്പം ഉത്തരവാദിത്തം നമ്മുടെയും ഉണ്ട്. പരസ്പരം പഴിചാരനാല്ല ഈ പറച്ചില്‍ . ഇന്ന് അയല്‍വക്കകാരനെ അറിയാത്ത സമൂഹം തന്റെ ചുറ്റും വളരുന്നതും വളര്‍ത്തുന്നതുമായ എല്ലാതത്തിനെയും കണ്ടില്ലെന്നു നടിക്കുന്നു. അല്ലെങ്കില്‍ ഇതെന്നെ ബാധിക്കുന്ന ഒന്നല്ല എന്ന് കരുതുന്നു. ഒരു പൌരന്റെ അവകാശവും ബാധ്യതയും നാമെല്ലാം മറക്കുന്നു. ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ഒരുപക്ഷെ ആ ഉണര്‍വ്‌ ഒരു നല്ല നാളെയെ നല്‍കുമായിരിക്കും..

ഇന്ന് മിക്ക ഗുണ്ടാ സംഘങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ പേരുകള്‍ പോലീസ്‌ ലിസ്റ്റില്‍ ഇല്ല. എന്തുകൊണ്ടെന്ന് ചിന്തിക്കുന്നവര്‍ക്കും അന്വേഷിക്കുന്നവര്‍ക്കും നടുപ്പിക്കുന്ന സത്യങ്ങള്‍ ആവും ലഭിക്കുക.. മിക്കവാറും പാര്‍ട്ട് ടൈം ഗുണ്ടകള്‍ ആവും. കോളേജ്‌ , സ്കൂള്‍ കുട്ടികള്‍ വരെ ഇങ്ങനെ ഗുണ്ടകള്‍ ആവുന്നു. അല്പം പണം ലഭിക്കാന്‍ പാര്‍ട്ട് ടൈം ഗുണ്ടകള്‍ ആവുന്നവരുടെ വിവരങ്ങള്‍ പോലീസ്‌ കെഡി ലിസ്റ്റില്‍ ഇല്ല.

എന്നാല്‍ സ്കൂളില്‍ പോകുന്ന കുട്ടികള്‍ ഇത്തരം കൊട്ടേഷന്‍ സംഘങ്ങളുടെ ഇരകളായി തീരുന്നത് മാതാപിതാക്കള്‍ ഒരു പരിധി വരെ തടയാന്‍ കഴിയും. കുട്ടികളുടെ പോക്കുവരവുകളുടെ യഥാര്‍ത്ഥ ചിത്രം മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം എന്നുമാത്രം. ഇന്നത്തെ തിരക്കില്‍ മക്കളെ നോക്കാന്‍ സമയമില്ലാത്തവര്‍ ഒരുപക്ഷെ തിരിച്ചരിയുംപോഴേക്ക് ഒരു മടക്കയാത്ര സാധ്യമല്ലാത്ത നിലയിലേക്ക് കുട്ടികള്‍ പോയി കഴിയും എന്നുമാത്രം. മണല്‍ ലോറികള്‍ക്ക് പൈലറ്റ്‌ ആയിപോകുന്ന മകന്‍ ഭാവിയില്‍ ഒരു ഗുണ്ടയായി മാറുമെന്ന സത്യം മാതാപിതാക്കള്‍ മനസ്സിലാക്കണം.

ഗുണ്ടകളുടെ ധാരളിത്ത ജീവിതം കുട്ടികളെ ആ ജീവിത ശൈലിയിലേക്ക് ആകര്‍ഷിക്കും എങ്കിലും ഗുണ്ടകളുടെ അവസാന ജീവിതം വാള്‍മുനയിലോ ജയിലിലോ ഒതുങ്ങും എന്നുമാത്രം..അനോണി പടകളുടെ ഗുണ്ടാവിളയാട്ടം ഇന്ന് ഒരുപരിധി വരെ ഒഴിവാക്കാം.. അതുപോലെ ജീവിതത്തില്‍ ഗുണ്ടകളുടെ വിളയാട്ടം നമ്മുടെ അവസരോചിതമായ പെരുമാറ്റത്തിലൂടെയും ഇടപെടലുകളിലൂടെയും നിയന്ത്രിക്കാം.. ദൈവത്തിന്റെ സ്വന്തം നാട് ഗുണ്ടകളുടെ നാടാക്കിയാല്‍ നഷ്ടം നമുക്ക് തന്നെ.