തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, June 21, 2009

125.ഗിഗോളോ (പുരുഷവേശ്യ)

ധനത്തിനായി ലൈംഗിക സേവനം ചെയ്യുന്ന പുരുഷന്മാരെയാണ് ഗിഗോളോ എന്ന് വിളിക്കുന്നത് .സ്ത്രീവേശ്യകളെ പോലെ പുരുഷവേശ്യകളെപറ്റി ധാരാളം പഠനങ്ങള്‍ നടന്നിട്ടില്ല.

പുരുഷവേശ്യയില്‍ തന്നെ മൂന്നുതരത്തില്‍ പെട്ടവര്‍ ഉണ്ട്.. "ഗേ" അഥവാ സമലൈംഗികവാസനയുള്ള അതില്‍മാത്രം താല്പര്യമുള്ള ഒന്നാമത്തെ ആളുകള്‍ പ്രകൃതിവിരുദ്ധ സംഭോഗരീതിയായ ഗുദദ്വാര സംഭോഗമോ മറ്റു ലൈംഗികലീലകള്‍ കൊണ്ടോ തങ്ങളുടെ ആവശ്യക്കാരനെ ത്രുപ്തിപെടുത്തുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ സ്ത്രീകളുമായി അവര്‍ക്കാവശ്യമുള്ള രീതിയില്‍ സംഭോഗം ചെയ്തു പണം സമ്പാദിക്കുന്നു..

മൂന്നാമത്തെ കൂട്ടര്‍ തങ്ങളുടെ ആവശ്യക്കാര്‍ പുരുഷന്മാരോ സ്ത്രീകളോ ആകട്ടെ ..അവരെ നിരാശപെടുത്താതെ തങ്ങളുടെ തൊഴില്‍ ചെയ്യുന്നു..ഈ തൊഴിലിലേക്ക് തിരിയുന്ന സാഹചര്യം..കുറച്ചുപേര്‍ തങ്ങള്‍ക്കു പണം ഉണ്ടാക്കാം എന്നതില്‍ ഉപരി തങ്ങളുടെ ഇഷ്ടമുള്ള ഇണയോടൊപ്പം രതിക്രീഡയില്‍ മുഴുകാം എന്നതുകൊണ്ട് ഈ തൊഴിലിലേക്ക് തിരിയുന്നു... അതോടൊപ്പം തങ്ങളുടെ ഭ്രാമാത്മകതയ്ക്ക് അനുസരിച്ച് ഇഷ്ടമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാം എന്നൊരു പ്രയോജനവും ഉണ്ട്..

രണ്ടാമത്തെ കൂട്ടര്‍ ഇതൊരു ധനസമ്പാദന മാര്‍ഗം എന്നത് മാത്രം കണ്ടുകൊണ്ടു ഇതിലേക്ക് വന്നവരാണ്.. പക്ഷെ രണ്ടുകൂട്ടരും ആത്യന്തികമായി വ്യഭിചാരികള്‍ ആയിമാറുന്നു..

ചരിത്രം.
പുരുഷ വേശ്യകള്‍ സത്യത്തില്‍ ഈ നൂറ്റാണ്ടിന്‍റെ സംഭാവന അല്ല.. ചരിത്രത്തില്‍ പലയിടത്തും പുരുഷ വേശ്യകള്‍ ഉണ്ടായിരുന്നു എന്ന് തെളിവുണ്ട്..പഴയ റോമന്‍ സാമ്രാജ്യത്തില്‍ പുരുഷ വേശ്യകള്‍ ഉണ്ടായിരുന്നു. അടിമകളെ ചില റാണിമാര്‍ തങ്ങളുടെ കാമദാഹം ശമിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു..

അതേപോലെ അമേരിക്കയിലും നാനൂറു വര്‍ഷം മുമ്പ് പുരുഷ വേശ്യകള്‍ ഉണ്ടായിരുന്നുവന്നു തെളിവുകള്‍ ഉണ്ട്..ഇന്നു അമേരിക്കയില്‍ പുരുഷ വേശ്യകളെ സപ്ലൈ ചെയ്യുന്ന ഏജന്‍സികള്‍ വരെയുണ്ട്.. അവിടെ നിശ്ചിത തുക അടച്ചു പുരുഷന്മാര്‍ക്കോ സ്ത്രീകള്‍ക്കോ ഇവരെ ബുക്ക് ചെയ്യാം..ഇവരുടെ നിറം,പ്രായം,സൌന്ദര്യം അതേപോലെ ആവശ്യക്കാരനെ തൃപ്തിപെടുത്താനുള്ള ശേഷി തുടങ്ങി ചെയ്യുവാന്‍ തയ്യാറായ കാര്യങ്ങള്‍ വരെ അനുസരിച്ച് അവരുടെ വില നിശ്ചയിക്കും..
ഗിഗോളോയുമായുള്ള (പുരുഷ വേശ്യ) അഭിമുഖം:
ഒരു ഓഫീസ് സംബന്ധമായ ആവശ്യത്തിനാണ് മുംബെയില്‍ പോയത്.. അവിടെ നിന്നും ഗോവയ്ക്കും പോകണമായിരുന്നു.. പനാജിയില്‍ ഉള്ള ഒരു പാര്‍ട്ടിയെ കാണാനാണ് പോകേണ്ടിയിരുന്നത്‌.. ബോംബെയിലെ ഘാട്ട്കോപ്പറില്‍ നിന്നു ഒരു ടൂറിസ്റ്റ് ബസിലാണ് യാത്രയ്ക്കുള്ള ടിക്കറ്റ് കമ്പനിയില്‍ നിന്നും കിട്ടിയത്..

ഘാട്ട്കോപ്പറില്‍ വെച്ചാണ് ഞാന്‍ കേട്ടു പരിചയം മാത്രമുള്ള ഗിഗോളയെ നേരില്‍ കാണുന്നത്... പതിനെട്ടിനും പത്തോന്‍പതിനും മദ്ധ്യേ പ്രായം തോന്നുന്ന ഒരു പയ്യന്‍.. കണ്ടാല്‍ തന്നെ അത്യാവശ്യം പണമുള്ള കുടുംബത്തിലെ ആണെന്ന് മനസ്സിലാവും... വലതു കൈയില്‍ ഒരു ചുവന്ന റിബണ്‍ കെട്ടിയിരുന്നു..

കറുപ്പില്‍ ചുവപ്പും പിങ്കും കലര്‍ന്ന പുള്ളികള്‍ ഉള്ള ടീ ഷര്‍ട്ട് .. നീല അയഞ്ഞ ജീന്‍സും ഒരു വിലകൂടിയ ഷൂസും വേഷം..
മുമ്പ് പലപ്പോഴും വായിച്ചു കേട്ടതില്‍ പെട്ട ഒരുവനെ കണ്ടതില്‍ സന്തോഷിച്ചു.. ഒടുവില്‍ ഈ അഭിമുഖം വേണമെന്നു പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് പുശ്ചം.. അവന്‍ പറഞ്ഞ എല്ലാ വാക്കുകളും ഇവിടെ പറയാനാവില്ല..അതേപോലെ ഞങ്ങള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ആയിട്ടാണ് സംസാരിച്ചത്‌.. പക്ഷെ ഇവിടെ മലയാളത്തിലെ എഴുതുന്നുള്ളൂ.. വായിക്കുന്നവര്‍ സഹകരിക്കുക. (ഇതൊരു കഥയല്ലാത്തതിനാല്‍ നാടകീയത ഇതില്‍ ഒന്നും ഇല്ല.. തികച്ചും സംസാരം മാത്രം... ആ കുട്ടി ഇടയ്ക്കുപയോഗിച്ച അശ്ലീല വാക്കുകള്‍ ഒഴികെ ബാക്കിയെല്ലാം ചേര്‍ക്കുന്നു.)

ഞാന്‍. : " എന്താണ് പേര്.."

രണ്ടു പ്രാവശ്യം ചോദിക്കേണ്ടി വന്നു.. മുഖത്ത് പുശ്ചം ആയിരുന്നു.. ഒടുവില്‍ പറഞ്ഞു..

ഗിഗോ..: " അമിത്..."

ഞാന്‍..:" ഏത് ക്ലാസില്‍ പഠിയ്ക്കുന്നു..?? വീട്ടില്‍ ആരോക്കെയുണ്ട്.. എങ്ങനെ ഈ ഫീല്‍ഡില്‍ എത്തി.."

ഗിഗോ..." ബി.എസ്.സി. ഒന്നാം വര്‍ഷം.. വീട്ടില്‍ അച്ഛന്‍.അമ്മ.സഹോദരി ഇവര്‍ ഉണ്ട്.."

കൂടുതല്‍ പറയാന്‍ തയ്യാറായില്ല..

ഞാന്‍ .." എങ്ങനെ ഈ ഫീല്‍ഡില്‍ വന്നു.."

ഗിഗോ.." എന്‍റെ ഒരു കൂട്ടുകാരന്‍ ഇത്തരം പണി ചെയ്തിരുന്നു.. അവന്‍റെ കൈയില്‍ ക്രെഡിറ്റ് കാര്‍ഡും,പണവും ഇഷ്ടം പോലെ യുണ്ട്... അതുകണ്ട് അവനോടു ചോദിച്ചപ്പോള്‍ അവനാണ് എന്‍റെ കാര്യം ഏജന്‍സിയില്‍ പറഞ്ഞതു.."

ഞാന്‍.." അപ്പോള്‍ ഏജന്‍സി ഉണ്ടോ.. എവിടെയാണ്.."

എന്നെ ആകെപ്പാടെ ഒന്നു നോക്കി..

ഗിഗോ.."എന്താ പോലീസ് ആണോ.. ഏജന്‍സിയെ പറ്റി പറയാന്‍ കഴിയില്ല.. എജന്‍സിയുണ്ട്.. അവരാണ് ആളുകളെ ഏര്‍പെടുത്തി തരുന്നത്.. പക്ഷെ അവര്‍ ഇരുപതു മുതല്‍ മുപ്പതു വരെ ശതമാനം പൈസ എടുക്കും.."

ഞാന്‍..: " അപ്പോള്‍ പിന്നെ ഇവിടെ വന്നു ആളുകളെ നോക്കുന്നത് എന്തിന്.."

ഗിഗോ.." ഇവിടെ ആര്‍ക്കും കമ്മിഷന്‍ കൊടുക്കണ്ട.."

ഞാന്‍." പോലീസ് പ്രശ്നം ഉണ്ടാക്കില്ലേ."

ഗിഗോ." ചിലപ്പോള്‍... ചിലപ്പോള്‍ അടിചോടിക്കും.. എന്നാല്‍ എജന്‍സിയിലൂടെ പോയാല്‍ പേടിക്കേണ്ട... അവര്‍ ഹോട്ടലുകളിലും ഫ്ലാറ്റുകളിലും ആണ് വിടുന്നത്... ചിലപ്പോള്‍ റെവ് പാര്‍ട്ടികളിലും..."

ഞാന്‍.." റെവ് പാര്‍ട്ടികളില്‍ ... അവിടെ പോയി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ.."

ഗിഗോ.." കൊകെയിന്‍ ഉപയോഗിക്കാറുണ്ട്.. ഞങ്ങളുടെ കൂടെ ശയിക്കുന്നവരെ കൂടുതല്‍ ഉത്തെജിപ്പിക്കാന്.. എല്‍.എസ്.ഡി. കുത്തി വെയ്ക്കാറുണ്ട്‌.."

ഞാന്‍.." എയിഡ്സ് വരുമെന്ന് പേടിയില്ലേ.."

അവന്‍ ചിരിച്ചു,..

ഗിഗോ.." ഞാന്‍ പേടിക്കുന്നില്ല..എല്ലാം നടക്കുമ്പോള്‍ നടക്കുമ്പോള്‍ നടക്കും.. നിങ്ങള്‍ വണ്ടിയിടിച്ചു ചത്താല്‍ എന്ത് ചെയ്യും."

ഞാന്‍." എങ്ങനെയാണ് റേറ്റ്..."

ഗിഗോ.." ഏജന്‍സി വിടുമ്പോള്‍ രണ്ടായിരം മുതല്‍ ആറായിരം വരെ.."

ഞാന്‍.." അതെന്താ അങ്ങനെ..."

ഗിഗോ.." ചിലപ്പോള്‍ പ്രായമുള്ള ആണുങ്ങളോ വൃദ്ധകളോ ആവും..അപ്പോള്‍ ആറായിരം കിട്ടും.. പക്ഷെ ഏജന്‍സി നാലായിരം മാത്രമെ തരൂ.."

ഞാന്‍.." അവര്‍ എന്തൊക്കെ ചെയ്യാന്‍ പറയും.."

ഗിഗോ.." അതൊന്നും പറയാന്‍ പറ്റില്ല.. എന്ത് പറഞ്ഞാലും ചെയ്യും..അതിനൊക്കെ പ്രത്യേകം പൈസ വാങ്ങും.. അത് ഏജന്‍സിയ്ക്ക് കൊടുക്കില്ല.."

ഞാന്‍.." ആരോക്കെയ വരുന്നതു.."

ഗിഗോ." മാഷേ... എയര്‍ ഹോസ്റ്റസ് മുതല്‍ മോഡലുകള്‍ വരെയുണ്ട്... കച്ചവടക്കാര്‍ ഉണ്ട്.. അങ്ങനെ പലരും.."

ഞാന്‍.." വീട്ടില്‍ അറിയില്ലേ.."

ഗിഗോ.." ഇല്ല.. കൂട്ടുകാരുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞു പോകും,..പിന്നെ പണം വീട്ടുകാരുടെ മുമ്പില്‍ ചിലവാക്കില്ല.."

ഞാന്‍.." പണം എന്ത് ചെയ്യും.."

ഗിഗോ.." എന്ത് ചെയ്യാന്‍. അടിച്ച് പൊളിക്കും.. ഡ്രസ്സ് വാങ്ങും.. ഭക്ഷണം കഴിക്കും.. സിനിമ കാണും.."

ഞാന്‍.." ലൈംഗിക രോഗങ്ങള്‍ വരുമെന്ന പേടിയില്ലേ.."

ഒന്നും മിണ്ടിയില്ല.. എന്നെ നോക്കുക മാത്രം ചെയ്തു..

ഞാന്‍ .." അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോ...?"

ഗിഗോ.." ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ കുറെ ആളുകള്‍ ഉണ്ടായിരുന്നു.. ഞാന്‍ മയങ്ങിപോയി.. അവര്‍ എന്നെ ഹോസ്പിറ്റലില്‍ ആക്കി... കുറെ പണം തന്നു.."

ഞാന്‍.." വീട്ടില്‍ വരാത്തപ്പോള്‍ വീട്ടുകാര്‍ തിരക്കിയില്ലേ.."

ഗിഗോ.." എടൊ മാഷേ.. ഇതു മുംബൈ ആണ്.. എവിടെയെങ്കിലും
കൂട്ടുകാരുടെ വീട്ടില്‍ പോയി എന്ന് കരുതി കാണും..

ഞാന്‍.." നീ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നുന്നില്ലേ."

ഗിഗോ.." എന്‍റെ സാറേ.. ചിലപ്പോള്‍ അറുപതും അറുപത്തിഅഞ്ചും വയസ്സുള്ള സ്ത്രീകള്‍ വരും..ഞാന്‍ അവരുടെ കൂടെ പോകാറുണ്ട്.. നല്ല പണവും കിട്ടും.. ഞാന്‍ അതെ നോക്കുന്നുള്ളൂ.. എന്‍റെ അമ്മയേക്കാള്‍ പ്രായം ഉണ്ടെന്നത് ഞാന്‍ നോക്കുന്നില്ല.."

ഞാന്‍ ." നിങ്ങള്‍ വിദ്യഭാസം ഉള്ള പയ്യന്‍ അല്ലെ.."

ഗിഗോ .." അതിനെന്താ.. പിന്നെ പ്രായം കുറഞ്ഞ പയ്യന്മാര്‍ക്കാ ഡിമാന്റ്..പതിനഞ്ച് വയസ്സുള്ള പയ്യന്മാര്‍ പതിനായിരം വരെ ഉണ്ടാക്കാറുണ്ട്.."

ഞാന്‍.." ആണുങ്ങളുടെ കൂടെയും പെണ്ണുങ്ങളുടെ കൂടെയും പോകുന്നതില്‍ ഒന്നും തോന്നാറില്ലേ.."

ഗിഗോ.." മാഷേ ... കാശ് കിട്ടിയാല്‍ മതി.. വീട്ടില്‍ അറിയാതെ നോക്കണം അത്ര തന്നെ...."

എനിക്ക് നന്നായി ദേഷ്യം വന്നു.. അല്പം ദേഷ്യത്തോടെ ചോദിച്ചു..

" നീ പോകുന്ന സ്ത്രീ ആരുടെയെകിലും അമ്മ ആയിരിക്കില്ലേ... നാളെ ഒരിക്കല്‍ നിന്‍റെ അമ്മയുടെ അടുത്ത് ഇങ്ങനെ ഒരു അവസരത്തില്‍ ചെന്നുപെട്ടാല്‍..."

അവന്‍ ഒന്നും പറഞ്ഞില്ല,,ദേഷ്യപ്പെട്ടു തെറിയും പറഞ്ഞു നടന്നു പോയി..
അവന്‍റെ മുഖത്ത് എന്താണ് ഭാവം എന്ന് സത്യത്തില്‍ തിരിച്ചറിയാന്‍ പറ്റിയില്ല.. ഒരുതരം നിസംഗത. താന്‍ ചെയ്യുന്ന ഗുരുതരമായ കാര്യങ്ങളെകുറിച്ചു അറിവില്ലായ്മയോ അല്ലെങ്കില്‍ കാര്യമാക്കതിരിക്കുകയോ ആവാം. അവന്‍ ചെയ്യുന്ന തീര്‍ത്തും നിന്ദ്യമായ കാര്യം മാത്രമല്ല മയക്കുമരുന്നിന്‍റെ ഉപയോഗം പോലും വളരെ ലാഘവത്തോടെയാണ് പറഞ്ഞത്.

ഈ ലൈംഗികതൊഴില്‍ ഒരിക്കലും രക്ഷകിട്ടാത്ത എയിഡ്സ് സമ്മാനിക്കുമെന്നോ മയക്കു മരുന്ന് ഒരുപക്ഷെ ഭാവി നശിപ്പിക്കുമെന്നോ അവന്‍ ചിന്തിക്കുന്നില്ല.. വെറും നൈമിഷികമായ ഉന്മാദവും സുഖവും മാത്രം .. ഒപ്പം ധൂര്‍ത്തിന് പണവും.

സാധാരണഗതിയില്‍ നാം ചിന്തിച്ചേക്കാം ഗിഗോളോ ജീവിതം ജീവിക്കുക എന്നത് ഒരാളുടെ സ്വകാര്യ ജീവിതമോ ജീവിതരീതിയോ ആവാം..അതില്‍ നാം ഇതിനു വേവലാതിപ്പെടണം.. കാരണം ഗിഗോളോ ഒരു തീവ്രവാദിയോ രാജ്യദ്രോഹപ്രവര്‍ത്തിയോ ചെയ്യുന്നില്ല.

അതേപോലെ ഗിഗോളോ മാത്രമാണോ തെറ്റുകാര്‍.? അവരെ ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുന്ന കസ്റ്റമര്‍ ആയ സ്ത്രീകളും,പുരുഷന്മാരും അവരെ ആവശ്യക്കാരുടെ അടുത്തേക്ക് പറഞ്ഞയക്കുന്ന ഏജന്‍സികളും കുറ്റക്കാരല്ലേ..അതെ വ്യഭിചാരം ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിയമാനുസൃതമാണ്. ഇന്ത്യയില്‍ പോലും സര്‍ക്കാരിന്‍റെ അറിവോടെ മുംബയിലും (കാമാത്തിപുര) കൊല്‍ക്കത്തയിലും(സോന്‍ഗാച്ചി.) ഡല്‍ഹിയിലും (ജി.ബി.റോഡ്.)ഗ്വാളിയറിലും(രേഷംപുര) പൂനെയിലും (ബുധ്വാര്‍പെട്ട്) നടക്കുന്നുണ്ട്. എന്നാല്‍ പുരുഷവേശ്യാവൃത്തി ഒരു സ്ഥലത്തും ഇന്ത്യയില്‍ പ്രചാരത്തില്‍ ഇല്ല.. (സര്‍ക്കാര്‍ സമ്മതത്തോടെ).

അതേപോലെ ഭാരതത്തിന്‌ വെളിയില്‍ ചിലരാജ്യങ്ങില്‍ വേശ്യാവൃത്തി നിയമാനുസൃതമായിടത്തും പുരുഷവേശ്യകളെ അംഗീകരിച്ചു കൊടുത്തിട്ടില്ല.. അതിന് രണ്ടു കാരണങ്ങള്‍ ആണ് ചൂണ്ടികാണിക്കുന്നത്.. ഒന്നു പുരുഷ പുരുഷബന്ധങ്ങള്‍ പ്രകൃതി വിരുദ്ധമായതും അതേപോലെ പുരുഷവേശ്യകളെ അംഗീകാരം കൊടുത്താല്‍ തങ്ങളുടെ സ്ത്രീകള്‍ വഴിപിഴച്ചുപോകുമോ എന്ന ഭയവും മേലാളന്‍മാര്‍ക്ക് ഉണ്ടായിരുന്നത്രേ..

പ്രധാനപ്രശ്നങ്ങള്‍ ഒന്നു ഗിഗോളോകള്‍ ഇരട്ടജീവിതം നയിക്കുന്നവര്‍ ആണ്..കാരണം മിക്ക പുരുഷവേശ്യകളും സമൂഹത്തിന്‍റെ മുമ്പില്‍ താന്‍ വേശ്യ ആണെന്നസത്യം ഒളിപ്പിച്ചു വെച്ചു ജീവിക്കുന്നവര്‍ ആണ്.. അതുതന്നെ അവരുടെ വ്യക്തിത്തത്തെ തളര്‍ത്തുകയും അവരുടെ ഭാവിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.. മിക്ക പുരുഷവേശ്യകളും പലപ്പോഴും ഒരാളെയോ അല്ലെങ്കില്‍ ഒന്നിലധികം സ്ത്രീകളെ തൃപ്തിപ്പെടുത്താന്‍ കൊക്കയിന്‍ പോലെ മയക്കുമരുന്നുകളും അതോടൊപ്പം കൂടുതല്‍ ഉത്തെജനത്തിനായി വേറെയും മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്..

അതേപോലെ പുരുഷവേശ്യകളില്‍ എയിഡ്സ് രോഗികള്‍ കുറവാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തി ഉറകള്‍ ഉപയോഗം കുറവാണെന്നതും ഒരു യാഥാര്‍ത്ഥ്യം ആണ്. അതുകൊണ്ട് തന്നെ എയിഡ്സ് പോലെയുള്ള ലൈംഗിക രോഗങ്ങള്‍ ഇവരെയും പിടികൂടുന്നു..മിക്കവാറും ഇതെല്ലാം മറച്ചുവെച്ചു വിവാഹജീവിതം നയിക്കുമ്പോള്‍ ഇവരിലൂടെ ഇവരുടെ പങ്കാളിയിലെക്കും ഈ അസുഖങ്ങള്‍ പകരാറുണ്ട്.അതെപോലെ ഇവരുടെ കഥകള്‍ ആരോടും പറയാനാകാത്തതുകൊണ്ട് ലൈംഗികചൂഷണങ്ങള്‍ പതിവാണ്. മിക്കവരും പോലീസിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ പരാതി കൊടുക്കാന്‍ മടിക്കുകയാണ് പതിവ്..

അതേപോലെ വളരെയേറെ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ അടുത്തുവരുന്ന ആണ്‍കുട്ടികളെ കൊണ്ടു തീര്‍ത്തും അറപ്പുളവാക്കുന്ന കൃത്യങ്ങള്‍ ചെയ്യിക്കുന്നതും പതിവാണ്. ഇങ്ങനെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ ഭാവിയില്‍ നിരവധി മാനസികപ്രശ്ങ്ങള്‍ക്ക് അടിമയായി തങ്ങളുടെ ഭാവി നശിപ്പിക്കുന്നു..

സെക്സ് ടൂറിസം, ഏജന്‍സികള്‍ തുടങ്ങിയവ ഈ വ്യവസായം വളരാന്‍ കാരണമാകുന്നുവെങ്കിലും എന്നും പുതിയ ആളുകളുമായി ബന്ധപ്പെടാം എന്നുള്ളതും,കൈ നിറയെ പണം ലഭിക്കും എന്നുള്ളതും കൊണ്ടു നിരവധി കുട്ടികള്‍ ഈ ഫീല്‍ഡിലേക്ക് വരുന്നുണ്ട്. പക്ഷെ ഒരിക്കല്‍ വീഴുന്ന അഴുക്കു ചാലില്‍ നിന്നു കരകയറാന്‍ആകാതെ മിക്കവാറും ജീവിതം ഹോമിക്കപ്പെടുകായാണ് പതിവ്.

തങ്ങളുടെ കുട്ടികള്‍ എന്തുചെയ്യുന്നു എന്ന് എത്ര തിരക്കുണ്ടായാലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഈ തിരക്കിട്ട ജീവിതം അവര്‍ക്ക് വേണ്ടിയല്ലേ.. അവരില്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടി സമ്പാദിക്കണം എന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം.മക്കളുടെ കൂട്ടുകെട്ട്,അവരുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവയും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.കാരണം ഒരിക്കല്‍ മക്കള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ദുഖിച്ചിട്ടു കാര്യമില്ല..

എന്നെന്നേക്കും ഉള്ള നാണക്കേടും ദുഖവും സമ്മാനിച്ചു മരണത്തിന്‍റെ ആഴകയങ്ങളിലേക്ക്‌ മക്കള്‍ പോകുന്നതിനു മുമ്പെ അത് കണ്ടെത്തിതിരുത്താനും ആയില്ലെങ്കില്‍ പുതിയ ഇരയെ കാത്തിരിക്കുന്ന ലൈംഗിക വൈകൃതം അസുഖമായുള്ളവരുടെയും അവരിലേക്ക്‌ ഇരയെ എത്തിച്ചു കൊടുക്കുന്ന എജന്റിന്‍റെ കൈയിലോ മക്കള്‍ വീണിരിക്കും.

ഒരിക്കലും തിരിച്ചുവരാനാവാത്ത ഒരു നരകത്തിലേക്കുള്ള മക്കളുടെ പോക്ക് അല്പം ശ്രദ്ധ കൊണ്ടു ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ ബുദ്ധി..

6 comments:

sivaprasad said...

ഈ അഭിമുഖം മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ബ്ലോഗില്‍ വന്നതല്ലേ വിദൂഷകന്‍ ചേട്ടാ??? ഒരു ലിങ്ക് എങ്കിലും കൊടുക്കാരുന്നു. വലിയ്‌ നിയമവും മോറയും ഒക്കെ പറയുന്ന കൂതറ ബ്ലോഗ്ഗില്‍ തന്നെ കോപീരത പ്രയത്നം നടത്തണമായിരുന്നോ?

മനുഷ്യ വിദൂഷകന്‍ said...

ശിവപ്രസാദ്‌
ആ ബ്ലോഗ്‌ എന്റെ തന്നെ ബ്ലോഗ്‌ ആണ്. ഞാന്‍ തന്നെയാണ് ആ പോസ്റ്റും എഴുതിയത്. എന്റെ പ്രൊഫൈലില്‍ ആ ബ്ലോഗ്‌ ഉണ്ടല്ലോ. അന്ന് വളരെ കുറച്ചു ആളുകള്‍ മാത്രമേ അത് വായിച്ചിരുന്നുള്ളൂ. അതുകൊണ്ട് കൂതറ അവലോകനത്തില്‍ ഒന്നുകൂടി പോസ്റ്റ്‌ ചെയ്തു എന്ന് മാത്രം.

Anonymous said...

മനുഷ്യ വിദൂഷകന്‍,

വളരെ രസകരമായ വായന നല്‍കി. ഓരോരോ ജീവിത രീതികളെക്കുറിച്ചും, മാനസിക നിലകളേക്കുറിച്ചും.. നല്ല വിവരണം നല്‍കി..

ബാലന്മാരെ മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളും കസ്ടമേഴ്സും ഉണ്ട്.. മയക്കുമരുന്നും പണവും രാജാക്കന്മാരെ പോലെ ജീവിക്കാന്‍ യുവാക്കളെയും കുട്ടികളെയും പ്രോല്‍സാഹിപ്പിക്കുന്നു. ധാര്‍മികത എന്ന സാധനം സമൂഹത്തില്‍ നിന്നും അകലുന്നതിന്റെ ഉത്തമ ഉദാഹരണം..

മനുഷ്യ വിദൂഷകന്‍ said...

സത
താങ്കള്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ സത്യമാണ്. രാജാവിനെ പോലെ ജീവിക്കാനുള്ള ത്വരയില്‍ ചെയ്തുകൂട്ടുന്നതെന്തെന്നു അറിയാത്തകുട്ടികള്‍ തങ്ങള്‍ ചെയ്യുന്ന തെറ്റിന്റെ കുഴപ്പം മനസ്സിലാക്കുമ്പോള്‍ ഒരുപക്ഷെ തിരിച്ചുവരാനാവാത്ത പടുകുഴിയില്‍ വീണു പോയേക്കും. മാരക രോഗത്തിനും മയക്കുമരുന്നിനും അടിമയായി ജീവിതം തന്നെ അവര്‍ തുലയ്ക്കും. ഇതിനെതിരെ നാം പ്രതികരിക്കേണ്ടിയിരിക്കുന്നു.

Anonymous said...

മനുഷ്യവിദൂഷകന്‍,

ലൈഗിക വികൃതങ്ങള്‍ക്ക് നമ്മുടെ ടൂറിസം വളരെ അധികം സംഭാവന ചെയ്യുന്നുണ്ട്. സെക്സ് എന്നത് ആഹാരം കഴിക്കുന്നത്‌ പോലെ ഉള്ള ഒന്നായി കാണുന്ന വ്യവസ്ഥിതികള്‍ നമ്മുടെ ലോകത്തുണ്ട്. അവര്‍ക്ക് അതൊരു ആവശ്യം മാത്രമായ ഘടകവുമാകുന്നു. സദാചാരം എന്ന ഒരു സാധനം ഇതുമായി അത്തരക്കാര്‍ കൂട്ടി കുഴക്കുന്നില്ല. അങ്ങനെ ഉള്ള വിദേശികളില്‍ നിന്നും ഇതൊരു കച്ചവടമായും പിന്നീട് ജീവിതരീതിയായും ചുരുക്കം ചിലര്‍ സ്വീകരിക്കുന്നു. അത് കാലാ കാലങ്ങളില്‍ വര്‍ധിക്കുകയും ചെയ്യും.

ടൂറിസം എന്നത് അവിഭാജ്യ ഘടകമാക്കിയ തായിലാന്ഡ് അങ്ങനെയ്യുള്ള രീതികള്‍ പരീക്ഷിക്കുന്ന രാജ്യമാണ്. അവിടെ ദുബായില്‍ ഒക്കെ കാണുന്ന ഡാന്‍സ് ബാറുകള്‍ പോലെ ലൈവ് സെക്സ് ബാറുകള്‍ ഉണ്ടത്രേ. അങ്ങനെ ഒന്നില്‍ കയറിയിട്ടുള്ള എന്റെ സുഹൃത്തിന്റെ വര്‍ണ്ണനയില്‍ സ്റ്റേജില്‍ സെക്സ് നടക്കുന്നു, കാണികള്‍ ആയി കുടുംബം അടക്കമുള്ള ആള്‍ക്കാര്‍ ഇരുന്നു മദ്യപിക്കുന്നു. ടൂറിസം കൊണ്ടുവരുന്ന വിദേശനാണയത്തിന്റെ അനന്തര ഫലം!

കയ്യില്‍ ധാരാളം പണം വന്നു ചേരാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍, നിയന്ത്രണം ഇല്ലാത്ത പുതു തരലമുറകള്‍ വഴി പിഴക്കുന്നു. അവനു ദൈവം പണവും ജീവിതരീതി അടിച്ചു പൊളിയും ആണ്. സംസ്കാരം, സദാചാരം, സ്വഭാവ ഗുണങ്ങള്‍, മൂല്യങ്ങള്‍ എന്നിവ ഒക്കെ വെറും കെട്ടു കഥകളും അന്ധ വിശ്വാസങ്ങളും ആയെ അത്തരക്കാര്‍ക്കു മനസ്സിലാകൂ. അവന്റെ സ്വാതന്ത്ര്യം എന്നാല്‍ രാവ് മുഴുവന്‍ പബ്ബിലും ഡാന്‍സ് ക്ലബ്ബിലും പങ്കെടുക്കുന്നതിനെ ആരും ചോദ്യം ചെയ്യാതിരിക്കുന്നതാകുന്നു..

മക്കള്‍ പോകുന്ന പബ്ബുകള്‍ നോട്ടീസ് ചെയ്തു മറ്റു പബ്ബുകളില്‍ കറങ്ങാന്‍ പോകുന്ന മാതാപിതാക്കള്‍ ഉള്ളപ്പോള്‍ എന്തിനാ അല്ലെ അവരെ കുറ്റപ്പെടുത്തുന്നത്?

വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്ന അത്രയും നമ്മുടെ നാട് വികസിക്കുമ്പോള്‍ എന്തായിരിക്കും സ്ഥിതി എന്നാലോചിക്കാന്‍ ഭയമാകുന്നു..

Unknown said...

ശ്രദ്ധിക്കപ്പെടെണ്ട ലെഖനം