തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, December 2, 2011

317.ഇവരാണ് തമിഴന്റെ അഭിമാനങ്ങള്‍ ..

കഴിഞ്ഞ ഒരു പോസ്റ്റില്‍ യൂടൂബിലെ ഒരു സൂപ്പര്‍ താരത്തിനെ പരിചയപ്പെടുത്തുന്ന കാര്യം പറഞ്ഞിരുന്നല്ലോ..  സന്തോഷ്‌ പണ്ഡിറ്റ്‌ എന്റെ പാട്ടുകള്‍ ഇരുപത്തി അഞ്ചു ലഷം കണ്ടു മുപ്പതു ലക്ഷം കണ്ടു എന്നൊക്കെ പറഞ്ഞതും മലയാളികള്‍ ആദ്യമായി മനുഷ്യന്‍ ശൂന്യാകാശത്തു പോയ കഥകേട്ടിട്ട് വാ പൊളിച്ചിരിക്കുന്നത് പോലെ വണ്ടറടിച്ചു കുത്തിയിരിക്കുന്നതും എല്ലാം നാം കണ്ടു. എന്നാല്‍ യൂബിലൂടെ പണവും പ്രശസ്തിയും ഉണ്ടാക്കിയ ഒരു വിദ്വാനുണ്ട്‌.. വല്ലവനും അപ്‌ലോഡ്‌ ചെയ്ത വീഡിയോകള്‍ അല്ല. സ്വന്തം വിഡിയോ അപ്ലോഡ് ചെയ്തു ആദ്യത്തെ ഇന്ത്യന്‍ യൂടൂബ് സൂപ്പര്‍ സ്റ്റാര്‍ .. യൂടൂബിലൂടെ പ്രശസ്തിയും പണവും ഉണ്ടാക്കിയിട്ട് ഇപ്പോള്‍ സ്റ്റേജ് ഷോ, മ്യൂസിക് ആല്‍ബം നിര്‍മ്മാണം ഒക്കെ നടത്തി വമ്പന്‍ വിജയം കണ്ട വ്യക്തി.. സന്തോഷ്‌ പണ്ഡിറ്റിന്റെ റീച്ച് ഭാരതത്തിന്റെ ഇങ്ങു തെക്ക് കിടക്കുന്ന പാവക്ക പോലുള്ള കൊച്ചു കേരളത്തില്‍ ആണെങ്കില്‍ ഈ വിദ്വാന്‍ പാണ്ടികളുടെ മാത്രമല്ല ലോക സ്റ്റാര്‍ ആകാനുള്ള പുറപ്പാടാണ്. എങ്ങനെ കാളവണ്ടി ഓടിക്കണം , എങ്ങനെ കക്കൂസ് ഉപയോഗിക്കണം ( യൂറോപ്യന്‍ /ഇന്ത്യന്‍ ) തുടങ്ങി എങ്ങനെ ചെയ്യണം എന്നുള്ള വിഡിയോകളുടെ ഒരു നിര തന്നെ ഇഷ്ടന്‍ കൊടുക്കുന്നുണ്ട്.

ആളുടെ പേരാണ് വില്‍ബര്‍ സര്‍ഗുണരാജ് .. താഴെയുള്ള വിഡിയോ ഒന്ന് കാണുമ്പൊള്‍ തന്നെ ആളുടെ കപ്പാ "കിറ്റി " മനസ്സിലാവും...!!!
സന്തോഷ്‌ പണ്ഡിറ്റ്‌ പാടുന്നതും ആടുന്നതും കണ്ടപ്പോള്‍ കുറ്റം പറഞ്ഞത് മോഹന്‍ലാലും മമ്മൂട്ടിയും ( മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്മാര്‍ ) വാഴുന്ന കേളീ രംഗത്ത് വന്ന കോമാളി എന്നായിരുന്നു. എന്നാല്‍ കമല്‍ഹാസന്‍ , ഏഷ്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന രജനി സര്‍ മുതലായവര്‍ വാഴുന്ന സിനിമാ ലോകത്തേക്ക് വന്ന വില്ലാളി വീരനാണ്. സ്വാഭാവികമായും ചെറുപ്പക്കാരും , മുതിര്‍ന്നവരും വേണ്ടാ എല്ലാ നിരയിലും സൂപ്പര്‍ താരങ്ങളുള്ള തമിഴ് നാട്ടില്‍ വന്നു സ്റ്റാര്‍ ആയ ആളാണ് പുള്ളി.. ഒരു പെണ്ണിന്റെ അമ്മിഞ്ഞ പിടിച്ചു വൃത്തികെട്ടവന്റെയും അഭാസന്റെയും കൂട്ടത്തില്‍ സന്തോഷ്‌ ഇടം നേടിയപ്പോള്‍ ഈ വിദ്വാനെ നിങ്ങള്‍ എന്ത് വിളിക്കും.. കൈനിറയെ പടങ്ങളുള്ള ഈ ആള്‍ തമിഴിന്റെ പുതിയ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്. ഇയാളെ അപ്പോള്‍ കൊല്ലണോ വളര്‍ത്തണോ... അതും "പുത്തി " ജീവികള്‍ ആയ മലയാളി കൂട്ടങ്ങള്‍ തീരുമാനിക്ക്..!! ആശാന്റെ പേര് സാം ആന്‍ദേഴ്സന്‍ .സന്തോഷ്‌ പണ്ഡിറ്റ്‌ കുറെ കോഴ്സുകള്‍ ചെയ്തെന്നു പറഞ്ഞപ്പോള്‍ , പ്രിഥ്വിരാജിന് ഇംഗ്ലീഷ് അറിയാമെന്നു പറഞ്ഞപ്പോള്‍ മുണ്ടും പൊക്കി നടന്ന മലയാളികള്‍ ഒന്നും കൂടി അറിഞ്ഞോ.. ഇതാ ഒരു സൂപ്പര്‍ തരാം .. ഇയാള്‍ ഒരു ഡോക്ടര്‍ ആണ്.. തമിഴിന്റെ ഭാവി ഇങ്ങാരുടെ കൈയില്‍ ആണെന്ന് പറഞ്ഞു സിനിമാ ലോകത്തേക്ക് വന്ന ഒരു വിദ്വാന്‍ .. ഡോക്ടര്‍ ശ്രീനിവാസന്‍ .. എന്താ കണ്ടിട്ട് എന്ത് തോന്നുന്നു... ഇയാളെപോലെ ഒരാളെയും തമിഴകം സഹിക്കുന്നു..
ഇത്രയും കണ്ടപ്പോള്‍ ഒന്ന് മനസ്സിലായില്ലേ. സിനിമാലോകം ഒരുത്തന്റെയും അപ്പന് സ്ത്രീധനം കിട്ടിയ വകയല്ല.. കൈയില്‍ കാശുള്ളവര്‍ പടം പിടിക്കും. പണ്ട് സ്കൂളില്‍ പോകുമ്പോള്‍ പറങ്കി അണ്ടി കളിക്കുന്ന കുട്ടികള്‍ പറയുന്ന ഒരു ചൊല്ലുണ്ട്.. " അണ്ടിയുള്ളവന്‍ അണ്ടി എറിഞ്ഞു കളിക്കും.. ഇല്ലാത്തവന്‍ പേഴുംകാ ( ഒരു തരം മരത്തിന്റെ കാ ) എറിഞ്ഞു കളിക്കും .." അത്ര തന്നെ. കുശുമ്പും കണ്ണ് കടിയും ഉള്ളവന്‍ സന്തോഷ്‌ പണ്ടിറ്റിനെ പോലെയുള്ളവന്‍ കാശുണ്ടാക്കുന്നതു കാണുമ്പോള്‍ പലതരം കോപ്രായവും കാണിച്ചു "പുത്തി " ജീവി ആകാന്‍ നോക്കും.. കഴുത്ത കാമം കരഞ്ഞും തീര്‍ക്കട്ടെ എന്ന് സന്തോഷിനെ പോലെയുള്ളവര്‍ അറിയുന്നുണ്ട്..

ഓഫ് : പണ്ട് സന്തോഷിന്റെ പേജു വിക്കിയില്‍ ചേര്‍ക്കാന്‍ മടിച്ചവര്‍ ഇന്ന് വിക്കിയില്‍ ആഘോഷത്തോടെ ആ പേര്‍ വിക്കിയില്‍ ചേര്‍ത്തു.....!!!