തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, April 30, 2011

266.ഈ കോണ്‍ഗ്രസ്കാരുടെ ഓരോ തമാശകളെ..

എന്‍ഡോസള്‍ഫാന് നിരോധനം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം കണ്ടപ്പോള്‍ ചിരിക്കണോ സഹതപിക്കണോ എന്നുപോലും സംശയം തോന്നുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിജയമായിട്ടാണ് അച്ചായന് അതും തോന്നിയത്. ലോകത്തിനു മുമ്പില്‍ നാണം കേട്ട് അവസാനം മുഖം രക്ഷിക്കുകയായിരുന്നു എന്നത് ഏതു യൂത്ത് കോണ്‍ഗ്രസ്സ് കാരന് പോലും അറിയാം. അടികിടിയതല്ല മുഖം കൊണ്ട് തടുത്തതാണെന്ന് പറയുന്നതിന്റെ ആധുനിക രൂപമാണ്‌ കോട്ടയം പത്രത്തിലൂടെ അച്ചായന്‍ എഴുന്നള്ളിച്ചത്. ഏതായാലും വോട്ടു കഴിഞ്ഞിട്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കില്‍ പുതുപ്പള്ളിയിലെ സ്വന്തം ഇടവകപള്ളിയിലെ വികാരിയുടെ വോട്ടുപോലും ചിലപ്പോള്‍ കിട്ടില്ലായിരുന്നു. കേന്ദ്രത്തിലെ ഒറ്റ മലയാളി മന്ത്രിമാരും സള്‍ഫാനെതിരെ സംസാരിച്ചില്ലെന്നത് കേരളത്തിലെ ജനത ഒരിക്കലും മറക്കില്ല.

വിഷനിര്‍മ്മാണ കമ്പനി മുതലാളിമാരുടെ ഉച്ചിഷ്ടവും അമേധ്യവും (അല്ലാ.. സുരേഷ്ഗോപി ചിലപ്പോള്‍ ഇങ്ങനെ പ്രതികരിച്ചുവെന്നുവരും..) അളിച്ചുവിഴുങ്ങി ജീവിക്കുന്ന കേന്ദ്ര നേതാക്കന്മാര്‍ക്കെതിരെ വാപൂട്ടി വാലാട്ടി നില്‍ക്കാതെ പ്രതികരിക്കണമെങ്കില്‍ ഒരുത്തന്റെയും ഓസിനു നക്കാത്തവന്‍ ആയിരിക്കണം. എമ്മെല്ലെയോ മന്ത്രിയോ ആക്കിയില്ലെങ്കിലും ഒരുപക്ഷെ വല്ല സ്ഥാപനങ്ങളുടെ എം.ഡി.യോ വല്ലതും ആക്കുമെന്ന മോഹത്തില്‍ ഹസനിക്ക മുഖ്യമന്ത്രിയ്ക്കെതിരെയും എല്‍ എഡി എഫിനെതിരെയും ചിലയ്ക്കുന്നതും കണ്ടു. ഇടയ്ക്കിടെ കിട്ടുന്ന എല്ലിന്റെ നന്ദി കാട്ടുന്ന ഇറച്ചികടയുടെ മുന്നിലെ നായുടെ കുരയെപ്പോലെ മാത്രമേ മലയാളികള്‍ക്ക് അത് തോന്നിയുള്ളൂ. ചെങ്കല്‍ റെഡി മലയാളികളെയും കേരളത്തെയും തെറിവിളിച്ചപ്പോള്‍ നട്ടെല്ലില്ലാത്ത ഈ പുങ്കന്മാരോന്നും മിണ്ടിയില്ല.

പണ്ടുമുതലേ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സിലെ മുതലാളിമാരെ കാണുമ്പൊള്‍ മുണ്ടിന്റെ കുത്തഴിച്ചു ഒശ്ചാനിച്ചു നില്‍ക്കാറുള്ള കേരളത്തിന്റെ കാലണ, അരയണ നേതാക്കന്മാര്‍ ആരും അവര്‍ക്കെതിരെ മിണ്ടില്ലെന്നത് ചരിത്ര സത്യം ആണ്. ഇനി കാസര്‍കോട്ടല്ല കേരളം മൊത്തം വിഷത്തിന്റെ ഇരകള്‍ ഉണ്ടായാലും ഇവര്‍ക്കൊക്കെ ഹിന്ദിക്കാരായ ഗോസായിമാരുടെ കോണകം കഴുകാനെ കഴിയൂ. നമ്പൂരിമാര്‍ വന്നു ഭാര്യമാരെ രഹസ്യവേഴ്ച്ച നടത്തുമ്പോള്‍ ചൂട്ടു പിടിക്കുന്നവരും ഇവരും തമ്മില്‍ പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ഒരു വെത്യാസവും ഇല്ല. ഏതായാലും കേരളത്തില്‍ ഒരു സീറ്റ് പോലും പിടിക്കാന്‍ കഴിയില്ലെങ്കിലും സാമൂഹ്യവിപത്തിനെതിരെ ബി.ജെ.പിയും അണിനിരന്നു. വോട്ടു പിടിക്കാന്‍ കേരളത്തില്‍ ഓടിനടന്നു വി.എസിനെയും പിണറായിയെയും തെറി വിളിച്ച അന്തോണിച്ചന്‍ ഇപ്പോള്‍ എവിടുന്ന് ആര്‍ക്കും അറിയില്ല.. അല്ലെങ്കിലും മദാമ്മയെ താങ്ങിനടത്തുന്നവര്‍ക്ക് എന്ത് കേരളം. എന്ത് മലയാളി. എന്ത് വിഷം..

പാവങ്ങളുടെ അരിമുടക്കുന്ന അരിമുടക്കി ചാണ്ടിച്ചായന്‍ വിഷം മുടക്കാന്‍ എന്തെ വരാഞ്ഞത് എന്ന് ഒരു മലയാളികള്‍ക്കും മനസ്സിലായില്ല. ഇവിടുത്തെ കാര്യം പറയുമ്പോള്‍ ക്യൂബയും ചൈനയും ചെയ്യുന്നില്ലെന്ന് പരത്തി പറയുന്ന രാജ്മോഹന്‍ ഉണ്ണിത്താനും ടി,വി.യില്‍ തന്നെ ഭാഗം നന്നാക്കി. ഇതുകണ്ടെങ്കിലും ചാണ്ടിച്ചായന്‍ കനിഞ്ഞെങ്കില്‍..

കേരളത്തില്‍ ഒരു പ്രശ്നം വരുമ്പോള്‍ ഒറ്റകെട്ടായി നില്‍ക്കാതെ കേന്ദ്രത്തിന്റെ വാലും തങ്ങി നടക്കുന്ന ഇവനൊക്കെ വോട്ടു കൊടുത്തവന്‍ ഏതു ഗംഗയില്‍ ചെന്നുകുളിച്ചാണ് തന്റെ പാപം കളയുകയെന്നറിയില്ല.

Tuesday, April 12, 2011

265.അമൂല്‍ ബേബിയും കുമ്പകര്‍ണനും.


ഈ തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന്നിടയില്‍ വടി കൊടുത്തടിമെടിച്ച രണ്ടു കൊഞ്ഞാണന്മാരാന് രാഹുല്‍ മോനും , കപട പുണ്യവാളന്‍ ആന്റണിയും. VS . ന്‍റെ പ്രായത്തെ പരിഹസിച്ച രഹുലിന്ന് അറിയില്ലായിരുന്നു പ്രബുദ്ധരായ കേരള ജനതയില്‍ ബഹു ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും ആഗ്രഹിക്കുന്നത് V .S . നെ പ്പോലെ അനീതിക്കെതിരായി പോരാടുന്ന ഒരു പോരാളിയെയാണ്. ആ പോരാട്ടത്തില്‍ v .s ന് ഇന്നും ചെറുപ്പം തന്നെ. അതിന്‍റെ ഫലമാണ് അഴിമതിക്കാരനായ ഒരു മുന്‍ മന്ത്രി ജയിലില്‍ കിടക്കുന്നതും , CVC ആയിരുന്ന IAS സുകാരന്‍ കോണ്‍ ഗ്രസ്സ് ആശ്രിതന്‍ P .J . തോമസ്സിന്നു പണിപോയതും ഒക്കെ. ഇതില്‍ 79 വയസ്സും ഒരു ബൈപ്പസ്സു കഴിഞ്ഞ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വെള്ളം കുടിപ്പിച്ചത്‌ രാഹുല്‍ ഓര്‍ക്ക്തെയാണ് ഒഴിഞ്ഞ കസേര നോക്കി V .S .നെ പരിഹസിച്ചത്‌. 90 കഴിഞ്ഞ കരുണാകരന്‍ അവസാനം സമയം സന്ദര്‍ശ്നാനുമതി നിഷേധിച്ച സോണിയയുടെ മകനില്‍ നിന്ന് ഇതിലും കൂടുതല്‍ മാന്യതയും കേരള ജനത പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല തമിഴ്‌നാട്ടില്‍ 88 കഴിഞ്ഞ കരുണാനിധിക്ക് സ്തുതിപാടിയിട്ടു വന്നാണ് ഇവിടെ VS . ന്‍റെ പ്രായത്തെ വിമ്മര്‍ശിച്ചത് എന്നത് ഓന്‍റെ ഇരട്ടത്താപ്പ് വെളിവാക്കുന്നു. പക്ഷെ രാഹുല്‍ ചെറുപ്പക്കാരനായ മുഖ്യമന്ത്രി എന്ന് ലക്‌ഷ്യം വച്ചത് ചെന്നിത്തലയെ ഉയര്‍ത്തികാട്ടുവനയിരുന്നു എന്ന് ഉമ്മന്‍ ചാണ്ടിക്ക് പിടികിട്ടികാണും എന്ന് പ്രത്യാശിക്കാം. അല്ലേലും അടുത്ത പ്രതിപക്ഷ നേതാവ് ചെന്നിത്തല തന്നെയെന്നു ഏതാണ്ട് ഉറപ്പായ മട്ടാണ്.

ഇനി കപട പുണ്യവാളന്‍ ആന്റണിയുടെ VS .നെ കുറിച്ച് നടത്തിയ കുമ്പകര്‍ണന്‍ പ്രയോഗം. ആദര്‍ശു ഫ്ലാറ്റ് അഴിമതി ഉയര്‍ത്തികട്ടിയ VS ആന്റണിയുടെ കഴിവ് കേട് ഒരിക്കല്‍ കൂടി കേരള ജനതക്ക് ഓര്‍ക്കാന്‍ അവസരം ഒരുക്കി. ഇതിനു മുന്‍പ് കേരള മുഖ്യമന്ത്രി യായി തന്‍റെ കഴിവ് കേട് തെളിയിച്ചതാണ്. മുഖ്യമന്ത്രി യായിരുന്ന കാലത്ത്
"സര്‍ക്കാരിന്‍റെ കയ്യില്‍ അഞ്ചു പൈസയില്ല"
എന്ന് കരഞ്ഞു കേരളത്തിന്‍റെ സമ്പത്ത് വ്യവസ്ഥ തകര്‍ത്ത , മാറാട് കലാപവും,മുത്തങ്ങ വെടിവെപ്പും ഒപ്പം കൊണ്ഗ്രസ്സിനകത്തെ തൊഴുത്തില്‍ കുത്തും ഒക്കെ അനുസ്മരിക്കാന്‍ ആന്റണി തന്നെ വഴിയൊരുക്കി. അഞ്ചു വര്‍ഷം തികച്ചു മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പോലുമുള്ള ആര്‍ജവമില്ലത്ത ആന്റണിയുടെ കഴിവുകേട് വീണ്ടും ചര്‍ച്ച ചെയ്തു . അന്ന് ഈ ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലികുട്ടിയും കൂടി ഡല്‍ഹിക്ക് പറപ്പിച്ച ആന്റണി ഇപ്പോള്‍ പഴയ ആദര്‍ശം ഒക്കെ കളഞ്ഞു കുളിച്ചു ഡല്‍ഹിയില്‍ കുളിച്ചു താമസിക്കുന്ന ഒരു കുമ്പകര്‍ണനാണ് എന്ന് കേരള ജനത തിരിച്ചറിഞ്ഞു .
ഈ തിരഞ്ഞെടുപ് പ്രചരണത്തിലും ഒരു ഉളുപ്പുമില്ലാതെ സോണിയയെയും മന്മോഹനെയും സ്തുതി പാടി വയനാട്ടിലെ കര്‍ഷക ആത്മഹത്യാ കേന്ദ്ര ഗവ അക്കൌണ്ടില്‍ എഴുതാന്‍ ശ്രമിച്ചപ്പോഴേ ആന്റണിക്ക് പിഴച്ചു. അടിയന്തിരാവസ്ഥക്കു ശേഷം ഇന്ദിര ഗാന്ധിക്ക് മല്‍ത്സരിക്കാന്‍ കോണ്‍ ഗ്രസ്സ് അനുവദിച്ചു എന്ന കാരണം പറഞ്ഞു കൊണ്ഗ്രസ്സു വിടാന്‍ പോലും തയ്യാറായ , (ഇന്ദിരയുടെ ചില്ലിട്ട ചിത്രം ചൈതന്ന്യയില്‍ നിന്ന് വലിച്ചെറിഞ്ഞു ചവിട്ടി പൊട്ടിച്ചു എന്നൊക്കെയാണ് കേട്ടിരുന്നത് ) ആന്റണി ഇന്ന് 2G സ്പെക്ട്രം അഴിമതി ,കോമന്‍ വെല്‍ത് അഴിമതി ,വിലക്കയറ്റം,റാഡിയ ടേപ്പ് വിവാദം ,വികി ലീക്ക്സ്സു വെളിപ്പെടുത്തലുകള്‍ , കള്ള പണക്കാരുടെ സംരക്ഷണം,P .J . തോമസ്സ് ന്‍റെ നിയമനം , കെ. ജി. ബാലകൃഷ്ണന്‍ വിഷയ ഇതിലൊക്കെ വായ പൂട്ടി ഇരുന്നത്. കേരള ജനത അരി ചോദിച്ചപ്പോള്‍ എന്‍ഡോസള്‍ഫാന്‍ കൊടുത്ത കേന്ദ്ര സരക്കാരില്‍ അംഗമായ ആന്റണി ക്ക് ജനം ഈ തിരെഞ്ഞെടുപ്പിലൂടെ മറുപടി നല്‍കും എന്ന് തീര്‍ച്ച .എന്‍ഡോസള്‍ഫാന്‍ നല്ല സര്‍ട്ടിഫിക്കറ്റു നല്‍കിയ കേന്ദ്ര മന്ത്രി കെ വി തോമസ്സിനെ ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുറത്തു കാണിക്കാന്‍ കൊണ്ഗ്രസ്സു ശ്രമിച്ചില്ല എന്നത് മറ്റൊരു വസ്തുത.

ചാരായ നിരോധനം നടത്തി ചാമ്പ്യനായ ആന്റണിയാണ് ഇന്ന് കേരള നേരിടുന്ന അമിത മദ്യാസക്തിയുടെ യഥാര്‍ത്ഥ കാരണക്കാരന്‍. ചാരായം നിരോധിക്കുകയും പകരം ചാരായത്തില്‍ കളര്‍ ചേര്‍ത്തു ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാക്കി വിപണനം സാധ്യമാക്കുക വഴി മദ്യപാനത്തിന്നു ഒരു മാന്യത കൈവരികയും അത് യുവാക്കളിലേക്ക്‌ പടര്‍ന്നു പിടിക്കുകയും ചെയ്തു എന്നതാണ് ഈ വന്‍ സാമൂഹ്യ വിപത്തിന്‍റെ ഒരു കാരണം . മാത്രമല്ല ഇത് സാധാരണക്കാരന്റെ കുടുമ്പ ബഡ്ജറ്റിനെ കൊള്ളയടിക്കുകയും ചെയ്തു . ഫലത്തില്‍ സ്ത്രീകളുടെ കണ്ണി ലുണ്ണിയാകാന്‍ ശ്രമിച്ച ആന്റണി ഇന്ന് സ്ത്രീകളുടെ കൊടിയ ശാപത്തിന്നു വിധേയനാണ്എന്നതാണ് സത്യം . അണ്ണാ ഹസാരെ ലോക്പാല്‍ ബില്ലിന്‍റെ പാനലില്‍ ആന്റണിയുടെ പേര് ചേര്‍ക്കുന്നത് എതിര്‍ത്തത് ഈ ശാപത്തിന്റെര്‍ ഫലമോ അതോ തന്‍റെ കഴിവ് കേട് ഇന്ത്യയൊട്ടാകെ മറനീക്കി പുറത്തു വന്നു തുടങ്ങിയതിന്‍റെ ആദ്യ ലക്ഷണമോ. കാപട്യം അധികനാള്‍ നിലനില്‍ക്കില്ല , പത്രക്കാരോട് കുശലം പറഞ്ഞും , കണ്ണിറുക്കി കാണിച്ചും മാധ്യമങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കാം . പക്ഷെ രാജ്യം നേരിടുന്ന വെല്ലു വിളികളില്‍ ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ ജനം തിരിച്ചറിഞ്ഞു മുഖം മൂടി വലിച്ചു കീറി നാടുകടത്തും. അഭിനവ കുമ്പകര്‍ണന്‍ ഒരത്താല്‍ നന്ന്.
പ്രചരണം അവസാനിച്ചു കേരളത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരും ആഗ്രഹിക്കുന്നത് VS , മുഖ്യമന്ത്രിയായി കാണാനാണ് , അതിന്നു LDf ന് വന്‍ മുന്നേറ്റം സാധ്യമാകണം . അതിന്നു വേണ്ടി നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ കേരള ജനത LDf ന് ഒപ്പം അണി നിരന്നു സാമൂഹ്യ സുരക്ഷക്കും , ക്രിയാത്മക വികസനത്തിന്നും വേണ്ടി ആഴിമതിക്കാരക്കും പെണ്‍ വാണി ഭക്കാര്‍ക്കും മാഫിയ ,ക്വട്ടേഷന്‍ ബന്ധമുള്ള വര്‍ക്കുമെതിരെ പ്രതികരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.



സത്യമേവജയതേ



Monday, April 11, 2011

264.മനസാക്ഷിയുള്ളവര്‍ പ്രതികരിക്കുക!







ഈ കുരുന്നുകളെ ഓര്‍മയില്ലേ , കേരളത്തിലെ രാഷ്ട്രിയ മാഫിയ അവിശുദ്ധ ബന്ധത്തിന്‍റെ രക്തസാക്ഷികള്‍ .പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെന്റ്സിലെ ശശിന്ദ്രന്റെ മക്കള്‍. വ്യാസും, വിവേകും ഇവരെ തൂക്കാന്‍ വിധിച്ചത് ഇന്ത്യന്‍ നിയമ വ്യവസ്ഥയല്ല, മറിച്ചു കേരളത്തില്‍ വളര്‍ന്നു വരുന്ന രാഷ്ട്രിയ പിന്തുണയുള്ള മാഫിയകളാണ് .CBI ഫയല്‍ ചെയ്ത FIR പ്രകാരം ഒന്നാം പ്രതി മലബാര്‍ സിമെന്റ്സ് MD സുന്ദര മൂര്‍ത്തി രണ്ടാം പ്രതി MD യുടെ പെഴ്സണല്‍ സ്റ്റാഫു അംഗം സൂര്യ നാരായണന്‍ മൂനാം പ്രതി കരാറുകാരനും വിവാദ വ്യവസായിയുമായ ചാക്ക് രാധാകൃഷ്ണന്‍ എന്നിവരാണ് . ഇവരൊക്കെ കുഞ്ഞാലികുട്ടിയുടെയും UDF ന്‍റെയും സന്തത സഹചാരികളാണെന്ന് മലയാളികളെ ഒര്മിപ്പിക്കേണ്ട കാര്യമല്ല, അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരായ സമരം ഇന്ത്യയിലെ ജനകോടികള്‍ ഏറ്റെടുക്കുകയും അതിനു മുന്നില്‍ കൊണ്ഗ്രസ്സു നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഗവ:
മുട്ടുമടക്കിയതി ന്‍റെ വിജയം ആഘോഷിക്കുന്ന ഈ അവസരത്തില്‍ കേരള ജനതയും ഈ കുരുന്നുകളെ വിസ്മരിക്കാതെ അഴിമതിക്കാരെയും , മാഫിയാ ബന്ധമുള്ള രാഷ്ട്രിയക്കാരെയും വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാകുമെന്ന് പ്രത്യാശിക്കുന്നു.

മുന്‍ UDF ഭരണകാലത്താണ് മലബാര്‍ സിമെന്റ്സിലെ അഴിമതിയും ,കുഞ്ഞാലികുട്ടിയുടെയും വ്യവസായി മാഫിയ ബന്ധങ്ങളുടെയും തുടക്കം ആ ബന്ധത്തിന്‍റെ ബീഭത്സമായ ഒരു മുഖമാണ് ശശിന്ദ്രന്‍ന്‍റെയും ,മക്കളുടെയും അരുംകൊല . ട്രെയിന്‍ അല്‍പ്പം വൈകിയില്ലായിരുന്നെങ്കില്‍ ഈ കുരുന്നുകളുടെ അമ്മയെകൂടി ക്വട്ടെഷന്‍ സംഘങ്ങള്‍ ഇല്ലാതാക്കിയേനെ. ഇതിനൊക്കെ നേതൃത്വം കൊടുത്തതതായി സിബിഐ യും കേരളത്തിലെ ഭൂരിപക്ഷം ജനതയും കരുതുന്ന ചാക്ക് രാധാകൃഷ്ണന്‍ UDF ന്‍റെ യും വിശിഷ്യ കുഞ്ഞാലികുട്ടിയുടെയും ഏറ്റവും അടുത്ത സുഹൃത്താണ് എന്നത് അങ്ങാടി പാട്ടാണ്. ഐസ് ക്രീം പാരലര്‍ കേസ്സില്‍ നിന്ന് എന്ത് വിലകൊടുത്തും കുഞ്ഞാലികുട്ടിയെ സഹായിക്കാന്‍ കെ. അജിതയെ സമീപിച്ചതും , 2006 ലെ തിരഞ്ഞെടുപ്പില്‍ വി. എസ്സിനെ പരാജയപ്പെടുത്താന്‍ പൈസ ഒഴുക്കിയതും ഒക്കെ കേരള ജനതയെ ഓര്‍മിപ്പിക്കെണ്ടതില്ല.അതിന് തക്ക തിരിച്ചടി ഉമ്മന്‍ ചാണ്ടിക്കും , കുഞ്ഞാലികുട്ടിക്കും കേരള ജനത കൊടുക്കും എന്നാണ് എന്‍റെ പ്രതീക്ഷ.
കേരളം ഇത്തരം മാഫിയാകളുടെ വിളനിലമാകുന്നു എന്നത് ഗൌരവമായി ചിന്തിക്കേണ്ട കാലം അതിക്രമിക്കുന്നു. വടക്കെ ഇന്ത്യയില്‍ IAS ഓഫീസറെ എണ്ണ മാഫിയ ജീവനോടെ കത്തിച്ചു എന്നൊക്കെ നിര്‍വികാരതയോടെ വായിച്ചു പോകുന്ന മലയാളി അറിയുന്നില്ല ഇവിടെയും മാഫിയ ക്വട്ടേഷന്‍ സം ഘങ്ങള്‍ എത്ര ശക്തമായ വേരുകള്‍ ഉണ്ടാക്കിയിരിക്കുന്നു എന്നത്. ഭൂമാഫിയാ ,മണല്‍ മാഫിയ എന്നിവര്‍ക്കെതിരെ നടപടിക്കു ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്തന്‍മാര്‍ ടിപ്പര്‍ ലോറിക്കടിയില്‍ പ്പെട്ടു ജീവന്‍ മരണപോരാട്ടം നടത്തുന്ന അനേകം സമ്പവങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട്ചെയ്യുമ്പോള്‍ അഴിമതിക്കും ,അനീതിക്കും എതിരെ സാധാരണക്കാരന്‍ പ്രതികരിച്ചാല്‍ എന്താകുമെന്നു ശശിന്ദ്രനും കുടുമ്പവും തങ്ങളുടെ ജീവിതം കൊണ്ട് നമ്മെ ഓര്‍മപ്പെടുത്തിയത് കേരളം ഈ തിരഞ്ഞെടുപ്പ് വേളയില്‍ അനുസ്മരിക്കും എന്ന് തന്നെ കരുതാം.
ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ് കെ. കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ട്രാവന്‍കൂര്‍ ടൈട്ടനിയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍. ചാണ്ടിയും ചെന്നിത്തലയുടെയുമൊക്കെ യഥാര്‍ഥ മുഖം വെളിവാക്കുന്ന ഈ ആരോപണങ്ങള്‍ ഒരു മുന്‍ മന്ത്രിയും KPCC സെക്രട്ടറിയുമാണ് ഉന്നയിച്ചത് . സാധാരണക്കാര്നായിരുന്നുവെങ്കില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നേ വല്ല കാര്‍ അപകടത്തില്ലോ മറ്റോ ഇല്ലാതാകുമായിരുന്നു. മറ്റൊരു ഉദ: 2G സ്പെക്ട്രം അഴിമതിയില്‍ മന്ത്രി രാജയുടെ കൂട്ടാളി ബാഷയുടെ സംശയകരമായ സാഹചര്യത്തില്‍ ഉണ്ടായ മരണം.

ഇതൊക്കെയാണ് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ എന്നിരിക്കെ കേരള ജനത മാഫിയ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള , സൌഹൃദം പങ്കിടുന്ന സ്ഥാനാര്‍ഥികളെ ഈ തിരഞ്ഞെടുപ്പില്‍ പരാജയ പ്പെടുത്തണം എന്ന് അഭ്യര്‍ഥിക്കുന്നു. അങ്ങിനെ പറയുമ്പോള്‍ LDF ന്‍റെ വ്യവസായ മന്ത്രി കൂടിയായിരുന്ന എളമരം കരീം സമീപകാലത്ത് മലബാര്‍ സിമെന്‍റെസിലെ ഒന്നാം പ്രതി കൂടിയായ MD മൂര്‍ത്തിയെ സന്ദര്‍ശിച്ചതും,HMT ഭൂമി ഇടപാടും അതിന്‍റെ പിന്നിലെ താല്‍പ്പര്യങ്ങളും കീനാലുരും ഒക്കെ ചര്‍ച്ച ചെയേണ്ടാതായിരുന്നു.V .S . ന്‍റെ നേതൃത്വത്തിലെ LDF സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും , മാഫിയകള്‍ക്കും ഒരു പേടി സ്വപ്നമായിരുന്നു എന്നതു ഒരു സത്യമാണ് . ഇതിനു പ്രധാനമായ കാരണം V .S . ന്‍റെ ചില കര്‍ക്കശ നിലപാടുകളും , LDF ന്‍റെ നയ സമീപനങ്ങലുമായിരുന്നു . എങ്കിലും കരീമിന്‍റെ ഈ പ്രവര്‍ത്തിയും ഇത്തരം ചില നടപടികളും ഒരു കമ്യുണിസ്റ്കാരന് ചേരുന്നതല്ല എന്ന് പറയേണ്ടി വരും.അതും വിലയിരുത്തി വേണം തിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ എന്ന് തന്നെയാണ് എന്‍റെ വ്യക്തമായ അഭിപ്രായം. ഇത്തരം വിഷയങ്ങളില്‍ കൊടിയുടെ നിറം നോക്കാതെ കാട്ടു കള്ളന്മാര്‍ക്കെതിരെ പ്രതികരിക്കേണ്ടി വരിക ജനതയുടെ കര്‍ത്തവ്യമാണ്.
കേരള ജനത കതിരും പതിരും തിരിച്ചറിഞ്ഞ് ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്നും അങ്ങിനെ വി എസ് നെ ഭരണ തുടര്‍ച്ചക്കും അഴിമതിക്കെതിരായുള്ള പോരാട്ടത്തിലും സാമൂഹ്യ സുരക്ഷയ്ക്ക് വേണ്ട പദ്ധതികളുടെ നടത്തിപ്പിനും സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.



സത്യമേവജയതേ.







Tuesday, April 5, 2011

263.ആപ്പിലായ കോണ്‍ഗ്രസ്സ് !






ലോട്ടറി വിഷയത്തില്‍ CBI അന്വേഷണമാകമെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കുകവഴി ചിദംമ്പരത്തിന്‍റെയും , ചാണ്ടിയുടെയും ,VD സതീശന്‍റെയും നില ഏതാണ്ട് ഈ കുരങ്ങന്‍റെ പോലെയായി. ഈ നാട്ടില്‍ കോടതികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കൊണ്ഗ്രസ്സു ഇന്ത്യയെത്തന്നെ കാട്ടുകള്ളന്മ്മാര്‍ക്ക് തീറെഴുതി കൊടുത്തേനെ.
കഴിഞ്ഞ വാരം കേന്ദ്ര മന്ത്രി ആന്റണിക്കും പറ്റി സമാനമായ ഒരു അമളി.
2006 ല്‍ വയനാട്ടില്‍ പ്രചാരണത്തിന് എത്തുമ്പോള്‍ കണ്ട ചിത്രമല്ല ഇപ്പോഴെന്ന ആന്റണിയുടെ പ്രസംഗം അദ്ദേഹത്തിന്നു തന്നെ വിനയാകുന്നു. അന്ന് വരുമ്പോള്‍ പട്ടിണിമരണങ്ങളും കര്‍ഷകആത്മഹത്യയുമായിരുന്നു വയനാട്ടില്‍. ഇന്ന് സ്ഥിതിയാകെ മാറിയെന്നാണ് ആന്റണി കല്‍പ്പറ്റയില്‍ പ്രസംഗിച്ചത്. കരയുന്ന മുഖങ്ങള്‍ക്കുപകരം ചിരിക്കുന്ന മുഖമാണ് ഇന്ന് കാണുന്നത്. കാര്‍ഷികത്തകര്‍ച്ചയെന്ന പ്രശ്നവും ഇന്നില്ല. അന്ന് കേരളത്തില്‍ യുഡിഎഫും കേന്ദ്രത്തില്‍ യുപിഎയുമായിരുന്നു എന്നത് ആന്റണി മറന്നതായിരിക്കുമോയെന്നാണ് പ്രസംഗം കേട്ട അണികള്‍തന്നെ ചോദിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് വയനാട് ഏറെ മാറിയെന്ന് സമ്മതിക്കാനും അദ്ദേഹം മറന്നില്ല. പക്ഷെ ആന്റണിയുടെ തൊലിക്കട്ടിയും ആദര്‍ശത്തിന്‍റെ പോയ്മുഖവും അഴിഞ്ഞു പോയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആന്റണിയുടെ കേരള പര്യടനം സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ വെളിവുള്ളവര്‍ ആരെങ്കിലും പറയുമോ സോണിയാഗാന്ധിയും ,മന്‍മോഹന്‍ സിങ്ങുമാണ് കരഷകരുടെ പട്ടിണി മാറ്റിയതെന്ന്. അമ്പാനിയുടെയും, TATAയുടെയും, റാഡിയുടെയും , എ രാജയുടെയുമൊക്കെ പട്ടിണി മാറ്റി എന്ന് പറഞ്ഞാല്‍ സമ്മതിക്കാം. 1978 ല്‍ ഇന്ദിരാ ഗാന്ധിക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കൊടുത്തു എന്ന് പറഞ്ഞു കൊണ്ഗ്രസ്സില്‍ നിന്ന് രാജിവച്ചു പുറത്തു പോയ ഈ ആദര്‍ശവാദി ഇന്ന് ഐസ് ക്രീം കേസ്സിലെ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചു സംസാരിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്‌ കണ്ടു ഓക്കാനം വന്നു എന്ന് പറയാതെ വയ്യാ. പഞ്ചസാര ഇറക്കുമതിയില്‍ അഴിമതി നടന്നു എന്ന് വാര്‍ത്ത വന്നപ്പോഴേ മന്ത്രി സ്ഥാനം രാജിവച്ച ടിയാന്‍ ഇന്ന് ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതികള്‍ തന്‍റെ സഹ പ്രവര്‍ത്തകര്‍ നടത്തിയിട്ടും ഒരു ഉളുപ്പുമില്ലാതെ മന്ത്രി സഭയില്‍ കണ്ണും വായും ചെവിയും പൊത്തിയിരിക്കുന്ന അവസ്ഥയാണ്.പാലും മുട്ടയും ഇറച്ചിയും ഒക്കെ പോഷകമൂല്യമുള്ള നല്ല ആഹാര പദാര്‍ഥങ്ങള്‍ തന്നെ പക്ഷെ ചീഞ്ഞാല്‍ ദുര്‍ഗന്ധം അസഹ്യമാണ്. എടുത്തു തോട്ടിലെറിഞ്ഞേ മതിയാകൂ . ആന്‍റെണിയുടെ ആദര്‍ശത്തിന്‍റെയും കഥ ഏതാണ്ട് ആ നിലയിലായോ എന്ന സംശയം കേരള ജനതയില്‍ ബലപ്പെട്ടു വരുന്നു.

ഭരണവിരുദ്ധ വികാരമില്ലാത്ത കേരളചരിത്രത്തിലെ ആദ്യ നിയമ സഭ തിരഞ്ഞെടുപ്പില്‍ ജനവിധി LDF ഭരണത്തിന്‍റെ തുടര്‍ചക്ക് വഴിതെളിക്കട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട്.......


സത്യമേവജയതേ!