തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, January 31, 2010

214.സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.

സംവരണവും ഇടതുപക്ഷവും.:ഡോ.ഗോപിമണി.

(കേരളകൌമുദിയില്‍‌,ജനു:28 -ന് വന്ന ലേഖനത്തിന്റെ പ്രസ്ക്ത ഭാഗങ്ങള്‍‌ ഇവിടെ പോസ്റ്റു ചെയ്യുന്നത് , സംവരണത്തോടുള്ള മുഖ്യധാരാ രാഷ്ട്രീയകക്ഷികളുടെ നിലപാടുകള്‍‌ ബൂലോകചര്‍‌ച്ചയാകുമെന്ന പ്രതീക്ഷയാണ്)

ചരിത്രപരമായ കാരണങ്ങളാല്‍‌ സുദീര്‍‌ഘമായൊരു കാലയളവില്‍‌ സാമൂഹ്യമായും സാമ്പത്തികമായും
വിദ്യാഭ്യാസപരമായും ഒഴിച്ചുനിര്‍‌ത്തപ്പെട്ട് അടിമജോലികള്‍‌ ചെയ്യാന്‍‌ നിര്‍‌ബന്ധിതരായിതീര്‍‌ന്ന ജനവിഭാഗങ്ങള്‍‌ക്ക് ഭരണഘടനയിലെ സുനിശ്ച്തമായ വകുപ്പുകള്‍‌ക്കനുസൃതമായി നല്‍‌കിവരുന്ന പ്രത്യേക പരിഗണനയാണ് സംവരണം. സ്വതന്ത്ര ഇന്ത്യയിലെ അധ്:സ്ഥിത വിഭാഗങ്ങള്‍‌ക്ക് 1950-മുതല്‍‌ നല്‍കിവരുന്നു.
ഇന്ത്യയില്‍‌ മാത്രമല്ല ഇത്തരം സൌജന്യ്ം പ്രത്യേകജനവിഭാഗങ്ങള്‍‌ക്കുനല്‍കുന്നത്.അമേരിക്കയില്‍‌
അടിമത്ത സ്മ്പ്രദായത്തിനുവിരാമം കുറിച്ച ‘ഏബ്രഹാം ലിങ്കണ്‍‌‘എന്ന മഹാനായ പ്രസിഡന്റ് നീഗ്രോകള്‍‌ക്ക് ഇത്തരം ഒരവകാശം നല്‍കിയത് ഇന്നും തുടരുന്നുണ്ടന്ന് നമ്മില്‍‌ പലര്‍‌ക്കും അറിയില്ല. സംവരണം എന്ന ആശയത്തിനുപിന്നില്‍‌ പാരമ്പര്യശാസ്ത്രത്തിന്റെ പിന്‍‌ബലം ഉണ്ടന്നകാര്യം ഇപ്പോള്‍ ‘മുന്നോക്ക കാരിലെ പ്ന്നോക്കര്‍‌ക്കു’വേണ്ടി വാദിക്കുന്ന പലര്‍‌ക്കും അറിയില്ലന്നു തോന്നുന്നു. എന്‍‌.എസ്സ്.എസ്സ് ന്റെ ‘സാമ്പത്തിക സംവരണം’എന്നആശയത്തിന് , സി.പി.എമ്മിന്റെ ചിലനേതാക്കളും പോഷക സംഘടകളും പിന്തുണ പ്രഖ്യാപിച്ചുകാണുമ്പോള്‍ ഇതുസംബന്ധമായ ചില അടിസ്ഥാന വിവരങ്ങളും ചരിത്രരേഖകളും ബഹുജന ശ്രദ്ധയില്‍‌ കൊണ്ടുവരേണ്ടതാണ്.
സംവരണത്തിന്റെ ഡി.എന്‍‌.എ.
മനുഷ്യനിലും ജന്തുക്കളിലും ചെടികളിലും കാണപ്പെടുന്ന സ്വഭാവ വിശേഷങ്ങള്‍‌ക്കാധാരം അവയുടെ
കോടിക്കണക്കിനു സൂക്ഷമകോശങ്ങളില്‍‌ ഓരോന്നിലും അടങ്ങിയിട്ടുള്ള ജീവതന്മാത്രകളാണന്നു കണ്ടെത്തിയിട്ട് അധികകാലമായിട്ടില്ല. ഈ അറിവിനു‘ ദൃഡത‘വന്നതാകട്ടെ , 1953-ല്‍‌
ഡി.എന്‍‌.എ.തന്മാത്രകളുടെ ഘടനയും തുടര്‍‌ന്ന് അവയുടെ സവിശേഷമായപ്രവര്‍‌ത്തനരീതികളും
വിശദീകരിക്കപ്പെട്ടതോടെയാണ്.പണ്ട് പാരമ്പര്യത്തിനും,പരിതസ്ഥിതിക്കും (Herdity and
Environment) തുല്യമായ പ്രാധാന്യമുണ്ടന്ന ഒരു’ശരാശരി ചിന്ത’യാണ് നിലനിന്നിരുന്നതെങ്കില്‍‌ , ഇന്നത് പാരമ്പര്യത്തിനനുകൂലമായ നൂറുശതമാനമെന്ന നിലയിലേക്ക് ഉയര്‍‌ന്നിരിക്കയാണ്. ഈ അറിവ് എങ്ങനെയാണ് സംവരണത്തെ ബാധിക്കുന്നതെന്ന് പരിശോധിക്കാം.
മുന്നേറണമെങ്കില്‍‌.
വിദ്യാഭാസരംഗത്ത് മുന്നേറണമെങ്കില്‍‌ കണക്കിലും സയന്‍‌സിലും വിദ്യാര്‍ഥികള്‍‌ സമര്‍‌ത്ഥരാവേണ്ടതുണ്ട്.ഇക്കാര്യത്തില്‍‌ ജീനുകളുടെ പ്രഭാവം വളരെ വലുതാണന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭൌതീക വിഷയങ്ങളില്‍‌ മാത്രമല്ല, ആത്മീയ വിഷയങ്ങളിലും ജീനിന്റെ പ്രഭാവം വളരെ വലുതാണത്രേ!. ഭൂമുഖത്തെ മനുഷ്യരില്‍‌ ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളായി തുടരുന്നതും അതാണ്.മനുഷ്യന്‍‌ ഒരു വ്യതിരിക്ത ലൈംഗീക ജീവിയാകയാല്‍‌ അവന്റെ ജനിതക ഘടന എപ്പോഴും സങ്കീര്‍‌ണ്ണമായിരിക്കും. അതായത് ഒരേകുടും മ്പത്തിലെ ഒരേതരം ആഹാരവും മറ്റുസാമൂഹ്യ ചുറ്റുപാടുകളും പങ്കിടുന്ന അംഗങ്ങളില്‍‌ പോലും വമ്പിച്ച പാരമ്പര്യവ്യതിയാനം കാണാന്‍‌കഴിയും.ഇത്തരം അവസ്ഥകളില്‍‌ സമഷ്ടീകൃത ജനിതക പഠനങ്ങള്‍‌ (studies based on population jenetics) മാത്രമെ മനുഷ്യനില്‍‌ നടത്താനാകൂ. ഏറ്റവും കുറഞ്ഞത് അഞ്ച് സഹസ്രാബ്ദങ്ങളെങ്കിലും സാമൂഹ്യമായ പിന്നോക്കാവസ്ഥയിലായിരുന്ന ജനവിഭാഗങ്ങളെയാണ് നമ്മുടെ ഭരണഘടനയില്‍‌ സംവരണം നല്‍കി പരിരക്ഷിക്കണമെന്ന് നിര്‍‌ദ്ദേശിക്കുന്നത്.ഇത്തരമൊരു പശ്ചാത്തലം മനസ്സില്‍‌ ഉറപ്പിച്ചുകൊണ്ടു വേണം ‘സാമ്പത്തിക സംവരണ‘ത്തിന്റെ അശാസ്ത്രീയത പുറത്തുകൊണ്ടുവരാന്‍‌.

നീതിമാന്റെ കണക്കു പുസ്തകം.
സ്വാതന്ത്ര്യത്തിനുശേഷം ,ഇപ്പോള്‍‌ ആറുപതിറ്റാണ്ടുകള്‍‌ മാത്രമേ കഴിഞ്ഞിട്ടുള്ളു എന്നോര്‍‌ക്കണം .അയ്യായിരം കൊല്ലത്തെ അടിച്ചമര്‍‌ത്തലില്‍‌ നിന്നും ഉയി‌ര്‍‌കൊണ്ട ബൌദ്ധിക പിന്നോക്കാവസ്ഥയുടെ പ്ശ്ചാത്തലമായി വര്‍‌ത്തിക്കുന്ന ജീനുകള്‍‌ ഉത്പരിവര്‍‌ത്തനം മുഖേന (Mutation) മെച്ചപ്പെടണമെങ്കില്‍‌ ഏറ്റവും കുറഞ്ഞത് വീണ്ടുമൊരഞ്ച് സഹസ്രാബ്ദങ്ങള്‍‌ വേണ്ടിവരുമെന്ന് ഏതു യുക്തികൊണ്ടു ചിന്തിച്ചാലും നമുക്കനുമാനിക്കേണ്ടിവരും. മറ്റൊരു സാദ്ധ്യത സങ്കരണ(Crossing)ത്തിലൂടെബൌദ്ധീകജീനുകള്‍‌ അധ്:സ്ഥിതരിലേക്കു സംക്രമിപ്പിക്കുകയെന്നതാണ്. ഇതിന് ബൌദ്ധികമായി ഉന്നത പാരമ്പര്യമുള്ളവരുമായി നടത്തപ്പെടുന്ന മിശ്രവിവാഹങ്ങള്‍‌ സമൂഹത്തില്‍‌ വ്യാപകമാവണം. ഇന്നത്തെ ഇന്ത്യയിലെ
സാമൂഹ്യചുറ്റുപാടുകള്‍ വിപുലമായ മിശ്രവിവാഹ സാദ്ധ്യതകളെ അതി വിദൂരമാക്കുന്നു. കൊല്ലത്ത്-മയ്യനാടും, തലശേരിയും( അതിന്റെ കാരണങ്ങള്‍- വ്യക്തമാക്കുന്നുണ്ട്)കഴിഞ്ഞാല്‍‌ ബാക്കിപ്രദേശങ്ങളില്‍‌ അടിയാളജോലികള്‍‌ ചെയ്ത് ഉപജീവനം കഴിക്കുന്നവരാണ്. ഈഴവരും , തീയ്യരെന്നും കാണാന്‍‌ കഴിയും.കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലെ സംവരണം കൊണ്ട് പിന്നോക്കജാതിക്കാര്‍‌ മുന്നോക്കക്കാര്‍‌ക്കൊപ്ം എത്തിയിട്ടുണ്ടന്നാണ് സാമ്പത്തിക സംവരണവാദികളുടെ വാദമെകില്‍‌ നിഷ്പ്രയസം തെളിയിക്കാന്‍‌ കഴിയും. അതിനിത്രയേവേണ്ടു.കേരളത്തിലെ സര്‍‌ക്കാര്‍‌/അര്‍‌ദ്ധ സര്‍‌ക്കാര്‍‌/പൊതുമേഖല വ്യവസായ ശാലകളിലും,സ്വകാര്യമേഖലയിലും ജോലിചെയ്യുന്നവരില്‍ ‌ഒരു നിശ്ചിത വരുമാനത്തിനു മുകളില്‍‌ പ്രതിഫലം പറ്റുന്നവരെത്രയുണ്ടന്നും, അവരില്‍‌ എത്രശതമാനം ഈഴവരും, മുസ്ലീമുകളും, മറ്റു പിന്നോക്ക ജാതിക്കാരുമുണ്ടന്നു കണക്കാക്കി,മൊത്തം ജനസംഖ്യയില്‍‌ അവരുടെ അനുപാതമനുസരിച്ചുള്ള ജോലികള്‍- അവര്‍‌ക്കു കിട്ടികഴിഞ്ഞിട്ടുണ്ടോയെന്നും നോക്കിയാല്‍‌ പോരേ..? ഇത്തരമൊരു കണക്കെടുപ്പ് അസാദ്ധ്യമാക്കാന്‍‌ വേണ്ടിമാത്രമല്ലേ, കാനേഷുമാരിയില്‍‌

ജാതിതിരിച്ചുള്ളകണക്കുവേണ്ടന്ന് കേന്ദ്രസര്‍‌ക്കാര്‍‌ തീരുമാനിച്ചത്..?
ആ പിന്തുണയുടെ പിന്നില്‍‌.
ഇപ്പോള്‍‌ സര്‍‌ക്കാര്‍‌ ഉദ്യോഗങ്ങളില്‍‌ മാത്രമാണ് സംവരണം നടപ്പിലാക്കിയിട്ടുള്ളത്. സര്‍‌ക്കാര്‍‌ഉദ്യോഗങ്ങളുടെ എത്രയോ മടങ്ങ് ജോലികളാണ്സ്വകാര്യ രംഗത്തുള്ളത്.അവിടെ കഴിവിന്റെ അടിസ്ഥാനത്തില്‍‌ പിന്നോക്കക്കാര്‍‌ക്ക് എത്ര ശതമാനം ജോലിക്ള്‍ ലഭിക്കുന്നുവെന്നറിഞ്ഞാലേ ഭരണഘടനയില്‍‌ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധി ആയിട്ടുണ്ടോയെന്ന് തീരുമാനിക്കാനാവൂ. പിന്നോക്കക്കാരുടെ ഇന്നത്തെ മുന്നോക്കാവസ്ഥ തിട്ടപ്പെടുത്തുന്നതില്‍‌ പൂര്‍‌വാജിത സ്വത്തിന്റെ കണക്കിനും പ്രസ്ക്തിയുണ്ടന്നോര്‍‌ക്കുക.ഫാക്ട് പോലുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും, റേഡിയോ നിലയങ്ങള്‍‌,ദൂരദര്‍‌ശന്‍‌,സ്വകാര്യ ചാനലുകള്‍,തുണികടകള്‍‌, സ്വര്‍‌ണ്ണകടകള്‍‌ തുടങ്ങിയ‘ കോടീശ്വര സ്ഥാപനങ്ങള്‍‌‘ എന്നിവയില്‍‌ പണിയെടുക്കുന്നവരുടെ ജാതിതിരിച്ചുള്ള ഒരു കണക്കെടുപ്പു നടത്തിയാല്‍‌, അതൊക്കെ ചിലമുന്നോക്കസമുദായങ്ങളുടെ “പ്രമാണങ്ങളുടെ പേരേടുകള്‍‌ “പോലെ വായിക്കപ്പെടും.എന്തായാലും എന്‍‌.എസ്.എസ്-ന്റെ സാമ്പത്തിക സംവരണ നിര്‍‌ദ്ദേശത്തിന്

ഒരിക്കലും പ്രതീക്ഷിക്കാത്ത കോണുകളില്‍‌ നിന്നും പിന്തുണവന്നുകൊണിരിക്കുമ്പോള്‍ എവിടയോ,എന്തോ ചിലത് ചീഞ്ഞനറുന്നില്ലേയെന്ന് സംശയം.ലളിതമായ ചില പഠനങ്ങളിലൂടെ നിസ്സാരമായി കണ്ടെത്താവുന്ന ഒരു സത്യത്തെ തമസ്ക്കരിച്ച്’ജാതി രാഷ്ട്രീയം’കളിക്കാനൊരുമ്പെടുന്ന ശക്തികളെ ഏറ്റവും കുറഞ്ഞത് പിന്നോക്കക്കാരെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

Wednesday, January 27, 2010

213.നാരായണ ഗുരു നവോത്ഥാന നായകനോ ?

കേരളാ യുക്തിവാദി സംഘം വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ശ്രീ.രാജഗോപാല്‍ വാകത്താനം ഇത്തരം സന്ദേഹം മുന്നോട്ടു വയ്ക്കുന്ന ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം ഉയര്‍ത്തുന്ന പ്രബലമായ ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് സമകാലിക മലയാളം വാരികയില്‍ എം.വി. സുബ്രഹ്മണ്യം എന്നയാള്‍, രാജഗോപാലിന്റെ വാദങ്ങള്‍ക്ക് യുക്തിയില്ല എന്നു ആരോപിക്കുന്നു. ഇതിന് ശ്രീരാജഗോപാല്‍ കൊടുക്കുന്ന മറുപടി സാംഗത്യമുള്ളതിനാല്‍ ഇവിടെ ചര്‍ച്ചക്കായി കൊടുക്കുന്നു.

1) ‘നവോത്ഥാനം’ എന്നു യൂറോപ്പില്‍ വ്യവഹരിക്കപ്പെടും വിധം ഒരു പൊളിച്ചെഴുത്ത് ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. മതത്തിനുപകരം മനുഷ്യത്വത്തെ സ്ഥാപിക്കുന്ന നവോത്ഥാനപ്രക്രിയയല്ല, മത-സാമുദായികപരിഷ്ക്കരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

2) ഫ്യൂഡലിസത്തോടു കണക്കു തീര്‍ക്കാതെ, അടിമത്തത്തിനെതിരെ നിലപാടെടുക്കാത്ത, ജാതിഭീകരതകള്‍ക്കെതിരെ ക്രിയാത്മക നിരാകരണമില്ലാത്ത കേരളത്തില്‍ എവിടെയാണ്, എന്നാണ് നവോത്ഥാനം ഉണ്ടായത് ? നടക്കാത്ത നവോത്ഥ്ഹനത്തിന് എന്തിനാണ് നായകനെത്തേടുന്നത് ? EMS-ഉം P.K .ഗോപാലകൃഷ്ണനുമടക്കമുള്ളവര്‍ തമസ്ക്കരിച്ച ചരിത്ര സന്ധികളെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

3) നവദര്‍ശനങ്ങളിലെ ആറ് നാസ്തിക ദര്‍ശനങ്ങളെ മാറ്റിവെച്ച് വേദാന്തത്തെ ഉയര്‍ത്തി പിടിക്കുന്ന കപട വൈദികവാദികളുടെ തുടര്‍ച്ചയാണ് നാരായണഗുരുവിലും കാണുന്നത്. അദ്വൈതത്തെ അംഗീകരിക്കുക വഴി ‘ഹൈന്ദവ’ പാരമ്പര്യവാദത്തെ ആവര്‍ത്തിക്കുകയാണ് ഗുരു ചെയ്തത്. അദ്ദേഹത്തിന്റെ കൃതികളെ സാക്ഷ്യപ്പെടുത്തി കൊണ്ടാണ് ഞാനിതു ഉന്നയിച്ചത്. അതുകൊണ്ടു തന്നെയാണ്- ‘ആര്‍ഷഭാരത‘ വാദികള്‍ക്ക് ഗുരു സ്വീകാര്യനായത്.(മതത്തെ നിരാകരിച്ച സഹോദരന്‍ അയ്യപ്പന്‍ അസ്വീകാര്യനായതും) ഇന്ന് ഗുരു ദൈവവും അവതാരവുമായി മാറിയതും മറ്റൊന്നും കൊണ്ടല്ല.

4) ‘പലമതസാരവുമേകമാം’ എന്നൊക്കെയുള്ള ഗുരുവചനങ്ങള്‍ അബദ്ധങ്ങളാണ്. ഓരോ മതവും അന്യമതങ്ങള്‍ക്കെതിരെ ഉണ്ടായ വിരുദ്ധ വാദങ്ങളാണെന്ന സത്യമിരിക്കെ ഇത്തരം സമീകരണങ്ങള്‍ക്ക് എന്താണര്‍ത്ഥം ? അതു പറഞ്ഞ ഗുരു എഴുതി കൂട്ടിയത് വിഷ്ണു, ശിവന്‍ , സുബ്രഹ്മണ്യ സ്തോത്രങ്ങളാണ്. ക്രിസ്തു- മിശിഹാ- അള്ളാ കീര്‍ത്തനങ്ങളൊന്നും എഴുതിയിട്ടുമില്ല. താന്‍ സ്ഥാപിച്ച ഒരു ക്ഷേത്രങ്ങളിലും ക്രിസ്തുവിനേയോ പരിശുദ്ധാത്മാവിനേയോ ചന്ദ്രക്കലയേയോ പ്രതിഷ്ഠിച്ചുമില്ല

5) ‘ഒരു ജാതി’ ഏത് ജാതിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതു മനുഷ്യ ജാതിയായിരുന്നെങ്കില്‍ ഈഴവരുടെ സംഘടനയായിരുന്നില്ല ഉണ്ടാക്കേണ്ടിയിരുന്നത്. തന്റെ സമുദായം തന്നേയും തള്ളിക്കളയുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജാതിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചത്.
ഗുരുവിന്റെ ജീവിത ഘട്ടത്തിലോ കൃതികളിലോ ജാതിവിരുദ്ധത, ജാതി നശീകരണമായി രൂപപ്പെടുന്നില്ല. രക്തത്തില്‍ വരെ ജാത്യാന്ധതയുമായിക്കഴിയുന്ന ഇന്ത്യന്‍ മണ്ണില്‍ ‘ജാതിനശീകരണം’ ലക്ഷ്യമാക്കാത്ത ഒരാളേയും പുരോഗമനകാരിയായി പരിഗണിക്കാനാവില്ല. ഭൂവുടമസ്ഥത, സമൂഹികാന്തസ്, സാമൂഹ്യനീതി ഒക്കെ ജാതിബദ്ധമായിരിക്കുന്ന ഇന്ത്യയില്‍ അതിനെതിരെ കൃത്യമായി നിലപാടു പ്രഖ്യാപിക്കാനും പ്രയോഗിക്കാനുമുള്ള ബാദ്ധ്യത നായകന്മാര്‍ക്കുണ്ട്. സഹോദരന്‍ നടത്തിയ ‘മിശ്രഭോജനത്തെ’ ഗുരു എതിര്‍ത്തതും താന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കാഞ്ഞതും എന്തുകൊണ്ടാണെന്ന എന്റെ ചോദ്യങ്ങളുടെ ചരിത്രപശ്ച്ചാത്തലം ഈ കൃതില്‍ വ്യക്തമാക്കുന്നുണ്ട്.

6) കേരള സാമൂഹിക പരിഷ്ക്കരണ പ്രക്രിയ നാരയണ ഗുരുവിലല്ല തുടങ്ങുന്നത്. ചാന്നാര്‍ ലഹകള്‍ നടക്കുമ്പോള്‍ ഗുരു ജനിച്ചിട്ടില്ല. അരുവിപ്പുറം പ്രതിഷ്ടയ്ക്ക് 36 വര്‍ഷം മുന്‍പ് ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ ഇടയ്ക്കാട് ശിവക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയിരുന്നു. ഗുരു കണ്ണാടി പ്രതിഷ്ഠിക്കുന്നതിനും മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് വൈകുണ്ഠസ്വാമി നാഗര്‍കോവിലില്‍ കണ്ണാടി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.
നാരായണഗുരുവിന്റെ കാലം കേരളത്തില്‍ പ്രക്ഷോഭങ്ങളുടെ വേലിയേറ്റകാലമായിരുന്നു. മൂക്കുത്തിലഹള (1852-വേലായുധപ്പണിക്കര്‍) മലയാളിമെമ്മോറിയല്‍ (1891) ഈഴവമെമ്മോറിയല്‍(1896) ബൈബിള്‍ ദഹനം(1899-പൊയ്കയില്‍ അപ്പച്ചന്‍) കാര്‍ഷികസമരം (1907-അയ്യങ്കാളി) കായലിലെ പുലയസമ്മേളനം (1912-പണ്ഡിറ്റ് കറുപ്പന്‍) കല്ലുമാലബഹിഷ്ക്കരണവും മാറുമറയ്ക്കലും(1915-അയ്യങ്കാളി, വെള്ളിക്കരചോതി) മിശ്രഭോജനം(1917-സഹോദരന്‍ അയ്യപ്പന്‍) വൈക്കം സത്യാഗ്രഹം(1924-25) ഗുരുവായൂര്‍ സത്യാഗ്രഹം(1931) തുടങ്ങിയ ഒട്ടേറെ പോരാട്ട വീഥിയിലും നാരായണഗുരുവിനെ ആരും കണ്ടിട്ടില്ല.
ഇതിന്റെയൊക്കെ അര്‍ത്ഥം ഗുരു മോശക്കാരനായിരുന്നു എന്നല്ല സമുദാ‍യ പരിഷ്ക്കരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അക്കാലത്ത് അത് പ്രസക്തവുമായിരുന്നു.അതിന്റെ മൂല്യം കുറച്ചു കാണെണ്ടതുമില്ല. പക്ഷേ ഡോ: പള്‍പ്പുവും കുമാരനാശാനും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗുരു ഉണ്ടാകുമായിരുന്നോ എന്ന സംശയവും ഈ കൃതിയില്‍ ഉന്നയിക്കപ്പെട്ടിണ്ടുണ്ട്

Tuesday, January 19, 2010

212.തുണിയൂരുന്ന അപ്പൂപ്പന്മാര്‍

പെന്‍ഷന്‍ ആയാല്‍ പിന്നെ എന്തെടുക്കുമെന്നത് ലോകമെമ്പാടുമുള്ളവരുടെ മുമ്പിലെ ഒരു ചോദ്യചിഹ്നമാണ്. ചിലരൊക്കെ ചാരിറ്റിയെന്നും പൊതു പ്രവര്‍ത്തനമെന്നും പറഞ്ഞു കാലം കഴിച്ചുകൂട്ടുമ്പോള്‍ ചിലരൊക്കെ അമ്പലവും പള്ളിയുമായി കാലം കഴിച്ചുകൂട്ടും. ഇതിനിടയില്‍ ചില വേന്ദ്രന്മാര്‍ യുവതികള്‍ക്കൊരു ശല്യമായി നടക്കുന്നതും പരമാര്‍ത്ഥം തന്നെ. എന്നാല്‍ അമേരിക്കയിലെ കുറച്ചു അപ്പൂപ്പന്മാരുടെ കാര്യമാണ് രസം. കുറച്ചു സുഹൃത്തുക്കളായ കിളവന്മാര്‍ ചേര്‍ന്ന് ഒരു സ്ട്രിപ്പിംഗ് ഷോ തന്നെ അങ്ങ് ഏര്‍പ്പാടാക്കി.. പച്ചയ്ക്ക് പറഞ്ഞാല്‍ സ്റ്റേജില്‍ കയറി ഉടുതുണി പറിച്ചു ഡാന്‍സ് കളിക്കും എന്നത് തന്നെ.ആരും കാണാതെ തുണി പറിക്കാനും തുണി അഴിക്കാനും കൂടുന്ന നമ്മുടെ നാടന്‍ തൈക്കിളവന്‍മാരെ പോലെയല്ല. നല്ലൊരു കൂട്ടം ആളുകളുടെ മുമ്പില്‍ ഉടുതുണി പറിച്ചു പാട്ടിനനുസരിച്ച് ഡാന്‍സ് കളിക്കല്‍ ആണ് സംഭവം.. വേണമെങ്കില്‍ കാബറെ എന്നൊക്കെ പറയാം. എന്നാല്‍ ഇത് അതിലും ഒരു പടി കടന്നു സ്ട്രിപ്പിംഗ് ഡാന്‍സ് തന്നെയാണ്. ജി സ്ട്രിംഗ് എന്നൊരു ജട്ടി ഉണ്ടാവുമെന്ന് മാത്രം.. ഇതാകട്ടെ നമ്മുടെ കോണകത്തെകാളും തീരെ ചെറുതും. ഇനി ഈ മുതു കുണ്ടി കാണാന്‍ ആരുവരുമെന്നോന്നും ചിന്തിക്കേണ്ട.. എല്ലാ ഷോയും ഹൗസ് ഫുള്‍ തന്നെ. കിളവി മാര്‍ മുതല്‍ ചെറുപ്പക്കാരികളും (കുറച്ചു കാരന്മാരും) തൈക്കിളവി മാരും ഈ തുണിപറിക്കല്‍ ഡാന്‍സ് കാണാന്‍ വരുന്നുണ്ട്. ഇപ്പോള്‍ ഫ്ലോറിഡയിലെ ഈ ഡാന്‍സ് ഷോ മറ്റു അമേരിക്കന്‍ സ്റ്റേറ്റുകളിലും നടത്തുന്നു പോലും. എന്തായാലും മൊത്തത്തില്‍ അമേരിക്കകാരെ തങ്ങളുടെ കുണ്ടി കാണിക്കുകയാവും അമ്മാവന്മാരുടെ ലക്‌ഷ്യം.. അറുപതു വയസ്സ് മുതല്‍ എണ്‍പത് വയസ്സ് വരെയുള്ളവര്‍ ഈ കുണ്ടികാണിക്കല്‍ സംഘത്തില്‍ ഉണ്ട്..എന്തായാലും നമ്മുടെ നാട്ടിലെ അമ്മാവന്മാര്‍ക്കും ഒന്ന് പരീക്ഷിച്ചു നോക്കാമെന്ന് തോന്നുന്നു..

Wednesday, January 13, 2010

211.ജാതി ചോദിക്കുന്നില്ല

സുഹൃത്ത് സദസ്സിലെ ചര്‍ച്ച നിങ്ങള്‍ക്കായി തരുന്നു. ജാതി ചോദിക്കുന്നില്ല സോദരിയെന്നു പാടിയ കവിയുടെ മനസ്സിലെ ജാതി ചിന്ത എങ്ങനെയായിരുന്നു.. അത് വിപ്ലവമായ രീതിയില്‍ ആയിരുന്നോ... അതോ കേവലം കവിതയ്ക്കായി എഴുതിയതോ.... ഭിക്ഷുവിന്‌ (സന്യാസിയ്ക്ക്) ശൂദ്ര സ്ത്രീയോട് ജാതി ചോദിക്കുന്നില്ലായെന്നു പറയാനുണ്ടായ ചേതോവികാരം എന്തായിരുന്നു....

പരാശരനു തോന്നിയ കാമം പോലെ ഒന്നാണോ... ശൂദ്ര സ്ത്രീയുടെ സൗന്ദര്യവും കവിതയില്‍ വിവരിക്കുന്നതിനാല്‍ അങ്ങനെയും വിവക്ഷിക്കാം.. അത് വിട്.. ദാഹം തോന്നി ജലം കിട്ടിയില്ലെങ്കില്‍ മരിക്കുമെന്ന അവസ്ഥയില്‍ ജാതി ഭ്രാന്ത് ഒരു താല്‍ക്കാലികമെന്നപോലെ വിട്ടതാമോ.....? അതോ ജലം കുടിക്കാന്‍ എന്തും പറഞ്ഞു കാര്യം സാധിക്കാനുള്ള അടവോ..? അതോ ഗതികേട് വന്നാല്‍ ജാതിഭ്രാന്ത് മറക്കുമോ...?

പെണ്‍കുട്ടി ജാതിയുടെ പ്രശ്നം ഓര്‍മ്മിപ്പിച്ചെങ്കിലും മറന്ന ഭിക്ഷു ജാതി കണക്കുന്നില്ലായെന്ന വിപ്ലവം കാണിച്ചതാമോ..?
ഒന്നുണ്ട്....

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യന്‍ അങ്ങനെ ചിന്തിച്ചില്ലെങ്കില്‍ എന്ത് ഗുണം...
പക്ഷെ ഒരു ചോദ്യം കൂടെ.... ജാതി പ്രശ്നം മാറണം എന്ന് ഒരു അധകൃതന്‍ കാംക്ഷിച്ചാല്‍ എന്ത് പ്രത്യേകത.. അംഗീകാരം കിട്ടാത്തവന് കിട്ടാന്‍ ആഗ്രഹം ഉണ്ടാവില്ലേ.. എന്നാല്‍ അംഗീകാരം കൊടുക്കാന്‍ മടിക്കുന്നവന്‍ അതായതു മേല്‍ജാതിക്കാരന്‍ സ്വമനസ്സാലെ ജാതി വെവസ്ഥ മാറണം എന്നഗ്രഹിക്കുന്നതല്ലേ കൂടുതല്‍ മഹത്തരം....

അല്ലല്ല എന്ത് കഥയിതു കഷ്ടമേ
അല്ലലാല്‍ അങ്ങ് ജാതി മറന്നുവോ..
നീച നാരി തന്‍ കൈയാല്‍ ജലം വാങ്ങി
ആചമിക്കുമോ ചോല്ലേഴുമാര്യമാര്‍ .........

(അധകൃത സ്ത്രീയുടെ ബോധം കിടിലന്‍)

ജാതി ചോദിക്കുന്നില്ലാ സോദരീ
ചോദിക്കുന്നു നീര്‍ നാവു വരണ്ടപോല്‍
ഭീതി വേണ്ട തരിക എന്നിക്ക് നീ..

എന്തായാലും ഗതികെട്ടാല്‍ എല്ലാ തൊട്ടു കൂടായ്മകളും പോവും... അല്ലെ.. അപ്പോള്‍ ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്നാവും കവി നിരൂപിച്ചത്..

Sunday, January 3, 2010

210.ദൈവത്തിന്റെ സ്വന്തം നാട് ത്ഫൂ....

കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച വിവേകാനന്ദനെ ഒരിക്കല്‍ കൂടി നമിച്ചുകൊണ്ട് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന വിഡ്ഢികളെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് വിശ്വസിക്കുകയും ഇത്തരം അബദ്ധ ജടിലമായ പ്രസ്താവനകള്‍ക്ക് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരുടെ സമനിലയെക്കുറിച്ച് സംശയിച്ചുകൊണ്ട്‌ വീണ്ടും ബധിര കര്‍ണ്ണങ്ങളില്‍ കുഴലൂത്ത് നടത്താനാണീ പോസ്റ്റ്‌.

അപകടങ്ങള്‍ പുരോഗമന സംസ്കാരത്തിന്റെ ഭാഗമാണെന്നു ചിലരെങ്കിലും വിശ്വസിക്കുന്നു. അനസ്യൂതം വളരുന്ന വാഹനങ്ങളും തിക്കും തിരക്കും അപകടങ്ങള്‍ വരുത്തുന്നത് അംഗീകരിക്കാമെങ്കിലും മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കുന്ന സംസ്കാരത്തിനും സമീപനത്തിനും അറുതി വരണമെന്ന് ചിന്തിക്കുന്ന സാധാരണ ഒരു പൗരന്‍ എന്നനിലയില്‍ കേരളത്തില്‍ കൂടിവരുന്ന അപകടങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. പുതുവത്സരത്തില്‍ കേരളം കണ്ട ടാങ്കര്‍ ലോറി അപകടവും അത്തരം ഒന്നുതന്നെ.

കേരളത്തിലെ ഫയര്‍ ഫോഴ്സിന്റെ ദയനീയാവസ്ഥ പത്രങ്ങളില്‍ കൂടി വായിച്ചറിയാന്‍ പറ്റി.. ഫയര്‍ ഫോഴ്സിന്റെ നവീകരണത്തിന് ആവശ്യമായ പണം കൊടുക്കാന്‍ പോലും കഴിയാത്ത ദയനീയത നമ്മുടെ സര്‍ക്കരിന്നുണ്ടത്രേ. കഷ്ടം. അപകടങ്ങളെ കേവലം ഒരു പത്രവാര്‍ത്തയായി കാണാന്‍ നമുക്കും കഴിയുന്നു... തട്ടേകാടും തേക്കടി ബോട്ടപകടവും ഇപ്പോള്‍ കരുനാഗപ്പള്ളിയും അങ്ങനെ അങ്ങനെ ഓരോ അപകടങ്ങളും കേവലം പത്രക്കാര്‍ക്കും ചാനല്‍ കഴുകന്മാര്‍ക്കും ആഘോഷിക്കാന്‍ ഒരവസരമായി മാറുന്നു. ഒപ്പം രംഗ ബോധമില്ലാത്ത കോമാളികളെ പോലെ മൊബൈല്‍ കാമറകളുമായി വീഡിയോ പിടിക്കാനിറങ്ങുന്ന ഒരു കൂട്ടം വിവരദോഷികളും..വങ്കത്തരത്തിനു കൈയും കാലും വച്ച ഇത്തരം മൊബൈല്‍ കാമറ ശവങ്ങളെ കല്‍ത്തുറുങ്കില്‍ അടക്കേണ്ട കാലം തന്നെ അതിക്രമിച്ചിരിക്കുന്നു....

അടിസ്ഥാന സൌകര്യങ്ങളുടെ വളര്‍ച്ച പോലെ പ്രാധാന്യം ഉള്ള ഒന്നുതന്നെയാണ് ഫയര്‍ ഫോഴ്സിന്റെ നവീകരണവും. ഫയര്‍ ഫോഴ്സിലെ സേനാംഗങ്ങള്‍ ഡിങ്കനോ സൂപ്പര്‍മാനോ ഒന്നുമല്ല. എന്നെയും നിങ്ങളെയും പോലെ മജ്ജയും മാംസവുമുള്ള മനുഷ്യര്‍ തന്നെയാണു.. അവരുടെ ആവശ്യങ്ങള്‍ കേവലം അവരുടെരക്ഷയെ കരുതിമാത്രമല്ല. അവര്‍ നേതൃത്വം കൊടുത്തും നേരിട്ടും ചെയ്യുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയോടെ കര്‍ത്തവ്യം ചെയ്യുവാനാണ്.. തേക്കടി ദുരന്തത്തില്‍ ഫയര്‍ ഫോഴ്സിന്റെ അവശ്യ സാധനങ്ങളുടെ അപര്യാപ്തത നാമെല്ലാം കണ്ടതാണ്. ഫ്ലഡ് ലൈറ്റുകളും മറ്റു സാധനങ്ങളും ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ കൂടുതല്‍ ജീവന്‍ രക്ഷിക്കുവാനായേനെ..

ഭരിക്കുന്ന പാര്‍ട്ടിയ്ക്കും പ്രതിപക്ഷത്തിനും സാറ്റലൈറ്റ് ചാനലുകള്‍ വരെയുള്ള കേരളം പട്ടിണിപ്പാവങ്ങളുടെ മാത്രം സംസ്ഥാനമാണെന്ന് വിശ്വസിക്കുന്നവര്‍ ചന്ദ്രഗ്രഹവാസികള്‍ മാത്രമായിരിക്കും.. സ്വകാര്യ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന സ്ഥാപനങ്ങളില്‍ നടത്തപ്പെടുന്ന പണമൊഴുക്ക് ഏവര്‍ക്കും അറിയാവുന്നതാണ്.. ഹോസ്പിറ്റല്‍, ഹോട്ടല്‍ സമുച്ചയങ്ങള്‍ മാത്രമല്ല സ്വകാര്യ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന വിമാനത്താവളം വരെ നമുക്ക് സുപരിചിതമാണ്..

സര്‍ക്കാരിന് പണം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ നിക്ഷേപങ്ങളും ഹ്രസ്വ, ദീര്‍ഘ കാലാടിസ്ഥാനത്തിനുള്ള നിക്ഷേപങ്ങളും വാങ്ങി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണ പ്രക്രിയകളും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
അടുത്തിടെ ഒരു പ്രവാസ ബ്ലോഗറുടെ പോസ്റ്റില്‍ വായിച്ച കഫം തുപ്പി മാര്‍ബിള്‍ പതിച്ചിരിക്കുന്ന കേരളം ഇന്ന് ഏതറ്റം വരെയെത്തിയിരിക്കുന്നു... അടിസ്ഥാന സൌകര്യങ്ങള്‍ ഇപ്പോള്‍ കടലാസില്‍ പോലും കാണാന്‍ കഴിയാത്ത ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിച്ചാല്‍ ദൈവത്തിനുപോലും നാണക്കേട്‌ തന്നെ..

ഒരുപക്ഷെ ഇത്തരം അപകടങ്ങള്‍ നിത്യസംഭവങ്ങള്‍ ആണെന്നുള്ള തോന്നലാവാം ആരെയും പ്രതികരിക്കാന്‍ തോന്നിപ്പിക്കാത്തത്..

എഴുതും തോറും നാറുമെന്നതിനാല്‍ നിര്‍ത്തുന്നു..