തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, September 10, 2012

329.ചില 'ജാദു' സംശയങ്ങള്‍...


അടുത്തിടെ 'എജന്റ്റ് ജാദു' വുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ഇന്റര്‍നെറ്റു മായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നതുകൊണ്ട്,  പ്രത്യേകിച്ച്  'privacy', 'security' തുടങ്ങിയവയുടെ  പ്രാ ധാന്യം  അറിയാവുന്നതുകൊണ്ടും , എന്റെ ചില സംശയങ്ങള്‍ പങ്കു വയ്ക്കുന്നു.   

ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ജാദു' ലോകത്തെവിടെ ഇരുന്നു കൊണ്ട് സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ കണ്ടു പിടിക്കും എന്നൊക്കെ പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.

എന്റെ അറിവില്‍  രണ്ടു രീതിയില്‍ ആണ് പ്രധാനമായും ഐ.പി അഡ്രസ്സുകള്‍ ശേഖരിച്ചു (log )  വയ്ക്കുന്നത്. ഒന്ന് ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളുടെ  (Internet Serivce Providor) സെര്‍വറില്‍. ഇന്ത്യയില്‍ b.s.n.l , reliance തുടങ്ങി നമ്മുക്ക്  കണക്ഷന്‍  തരുന്ന കമ്പനികള്‍. രണ്ടാമത് നമ്മള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളുടെ സെര്‍വറില്‍.

ഇതു രണ്ടും പോലീസിന്റെ സൈബര്‍ സെല്‍ പോലെ ഉള്ള നിയമ സംവിധാനം വഴി ആവശ്യപ്പെട്ടാലേ ലഭിക്കുക ഉള്ളു.
അല്ലെങ്കില്‍ അനധികൃതമായി മുകളില്‍ സൂചിപ്പിച്ച സെര്‍വറുകളില്‍ കടന്നു കയറി ഇതു ചോര്‍ത്തി എടുക്കണം.

ഇതു രണ്ടുമല്ലാതെ ഐ.പി അഡ്രസ്സുകള്‍ ശേഖരിച്ചു എന്ന് പറയുമ്പോള്‍ എന്ത് സാങ്കേതിക 'ജാദു' ആണ് ഉപയോഗിക്കുനതെന്ന് മനസിലാകുന്നില്ല.

'ജാദു' വിനെ പറ്റി അവരുടെ തന്നെ സൈറ്റില്‍ പറയുന്നത് മനസിലായത് ഇത്ര മാത്രം.
ഓണ്‍ലൈന്‍ സിനിമകള്‍ കാണാനോ, ഡൌണ്‍ലോഡ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ ഒക്കെ സാധിക്കും എന്ന് അറിയാവുന്ന സൈറ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുക. എന്നിട്ട് ആ സൈറ്റുകളുടെ ഉള്ളടക്കം (content) നിരന്തരം പരതുക. 'ജാദു' വിനെ ഏല്‍പ്പിച്ച സിനിമ അവിടെ ഷെയര്‍ ചെയ്താല്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യുക. 

ഇവിടെ ചില  ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം.
പല സൈറ്റുകളും ഒരു യൂസര്‍നെയിം + പാസ്സ്‌വേര്‍ഡ്‌ ഉണ്ടെകില്‍ മാത്രമേ അകത്തു കടക്കാന്‍ പറ്റു.
രണ്ടാമത് സിനിമകള്‍ മറ്റു പേരുകളില്‍ ഇട്ടാല്‍ അറിയാന്‍ പ്രയാസമാകും. ഉദാഹരണത്തിന് 'ബാച്ചിലര്‍ പാര്‍ട്ടി' വല്ല 'അവിവാഹിത സംഗമം' അല്ലെങ്കില്‍ 'യുവ തരംഗം' എന്നോ മറ്റോ പേരിട്ടു ഷെയര്‍ ചെയ്താല്‍ മനുഷ്യന്  കണ്ടു പിടിക്കാന്‍ സാധിക്കും, പക്ഷെ 'ജാദു' പോലെ ഒരു സോഫ്റ്റ്‌വെയര്‍ അത് മനസിലാക്കില്ല.
ഷെയര്‍ ചെയ്തത് കണ്ടു പിടിച്ചാലും ആ ആളുടെ ഐ.പി വെറുതെ കിട്ടുക ഇല്ല. ആ സൈറ്റിന്റെ സെര്‍വറില്‍ നിന്നെ കിട്ടു. അതും 'ജാദു' വിചാരിച്ചാല്‍ നടപ്പില്ല.

ഒരു എളുപ്പ വഴി ഉള്ളത് 'ജാദു' കമ്പനി തന്നെ ഒന്ന് രണ്ടു സൈറ്റുകള്‍ തുടങ്ങുക. അവിടെ വല്ലവരും ഷെയര്‍ ചെയ്താല്‍ ഉടനെ ഐ.പി കിട്ടും.

എല്ലാവരും പഴി പറയുന്ന യൂ ടൂബില്‍  പടം ഇട്ടാല്‍ ഉടനെ തന്നെ അവരുടെ സൈറ്റിലൂടെ പരാതി കൊടുത്താല്‍ അത് നീക്കം ചെയ്യും.
പക്ഷെ പടം ഇട്ടോ ഇല്ലയോ എന്ന് കണ്ടു പിടിക്കാന്‍ മനുഷ്യന്‍ തന്നെ ശ്രമിക്കണം. അതാണ്‌ എളുപ്പം.
ഇട്ട ആളുടെ ഐ.പി ഒക്കെ ഗൂഗിള്‍ കമ്പനി തരണം. അത് സൈബര്‍ സെല്‍  വഴിയോ വക്കീല്‍ നോട്ടീസ് വഴിയോ ഒക്കെ കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്. 

ഐ.പി കിട്ടിയാല്‍ തന്നെ അതിന്റെ പിന്നിലുള്ള ആളിനെ കണ്ടു പിടിക്കാന്‍ നേരത്തെ പറഞ്ഞ  ഇന്റര്‍നെറ്റ്‌ സേവന ദാതാക്കള്‍ കനിയണം. പ്രത്യേകിച്ച് ഇന്ത്യക്ക് പുറത്തു നിന്നും അതൊക്കെ കിട്ടാന്‍ അത്ര എളുപ്പമാവില്ല.

ഇതൊന്നും 'ജാദു' വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങള്‍ അല്ല.

യൂ ടുബില്‍ ഒരു വീഡിയോ എത്ര പേര് കണ്ടു എന്നറിയാന്‍ 'ജാദു' ഒന്നും വേണ്ട. യൂ ട്യൂബ് ഉപയോഗിക്കുന്ന കൊച്ചു കുട്ടികള്‍ വരെ അത് പറയും.

യൂ ടുബിലെ ഒരു വീഡിയോ കണ്ടവരുടെ ഐ.പി ഒന്നും അങ്ങനെ കിട്ടാന്‍ ഒരു സാധ്യതയും ഇല്ല.  അതിനു കേസുമായി മുന്നോട്ട് പോകേണ്ടി വരും. അത്ര  മാത്രം ഊര്‍ജ്ജവും പണവും  അറിഞ്ഞിടത്തോളം  കൂതറയായ ഒരു പടത്തിനു വേണ്ടി കളയുമോ.

copyright  ഉള്ള സിനിമകളും പാട്ടുകളും ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുനതും അത് ഷെയര്‍ ചെയ്യുനതും ഒക്കെ നിയമ വിരുദ്ധമാണ്.
പക്ഷെ അതുമായി ബന്ധപ്പെട്ടവരെ എല്ലാം മണിക്കൂറുകള്‍ കൊണ്ട് 'ജാദു' കണ്ടു പിടിക്കും എന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

എന്റെ അറിവിലുള്ള കാര്യങ്ങള്‍ ആണ് മുകളില്‍ പറഞ്ഞത്. 'ജാദു' പുതിയ വല്ല സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെങ്കില്‍ ദയവായി ആരെങ്കിലും ഒന്ന് പറഞ്ഞു തരിക.

Friday, August 3, 2012

328.മാറുന്ന അഭയാര്‍ഥി മുഖങ്ങള്‍

അഭയാര്‍ഥി പ്രശ്നത്തെ മാനുഷിക പരിഗണകള്‍ നല്‍കി പരിഗണിക്കണമെന്ന വാദത്തെ അല്‍പ്പം ഉല്‍ഖണ്ഠയോടെ നോക്കികാണേണ്ട കാലമായെന്ന് തോന്നുന്നു. ലോകമനുഷ്യ ചരിത്രത്തോളോം   പഴക്കമുള്ളതാണ് കുടിയേറ്റമെങ്കിലും അഭയാര്‍ഥി പ്രശ്നം അതില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് . കുടിയേറ്റമെന്നത്  മെച്ചപ്പെട്ട ജീവിതസൌകര്യം തേടി മനുഷ്യന്‍ നടത്തുന്ന മരുപ്പച്ചകള്‍ തേടിയുള്ള യാത്രയാണെങ്കില്‍ അഭയാര്‍ഥികള്‍ മെച്ചപ്പെട്ട ജീവിതത്തെക്കാളുപരി ജീവിക്കാന്‍ വേണ്ടിയാണു മറുപുറങ്ങള്‍ തേടുന്നത് . അതുകൊണ്ട് തന്നെ അവര്‍ക്ക് സഹതാപത്തിന്റെ കരിമ്പടം കൂടി ലഭിക്കുന്നു. എന്നാല്‍ വന്നുകയറുന്ന അഭയാര്‍ഥികള്‍ ഒരു ക്യാന്‍സറായി മാറുമ്പോള്‍ എത്നിംഗ് ക്ലെന്‍സിംഗ് അല്ലെങ്കില്‍ വംശീയ  നിര്‍മ്മാര്‍ജ്ജനം നടത്താന്‍ ഒരു ജനതയെയോ അല്ലെങ്കില്‍ ഒരു രാജ്യത്തേയോ നിര്‍ബ്ബന്ധിതമാക്കുന്നു. മ്യാന്മാറില്‍ നടന്ന വംശീയ നിര്‍മ്മര്‍ജ്ജനത്തെയും അതെ കണ്ണിലൂടെ മാത്രം കണ്ടാല്‍ മതിയാകും.

ഇന്ത്യ വിഭജനകാലത്ത് തന്നെ അഭയാര്‍ഥി പ്രവാഹം ഒരു ഭീകരമായ പ്രശ്നമായിരുന്നു. ഇന്ത്യ വിഭജനത്തോടെ വിശുദ്ധ ( പാക് ) സ്ഥാനിലേക്ക് പറന്ന ഇന്ത്യന്‍ മുസ്ലീങ്ങളെ മുജാഹിദീന്‍ എന്നാ കൂട്ടത്തില്‍ പെടുത്തി പാകിസ്ഥാന്‍ അകറ്റി നിര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പാകിസ്താനില്‍ നിന്ന് വന്ന ആളുകള്‍ തങ്ങളുടെ സ്ഥാനം മുഖ്യധാരയില്‍ തന്നെ നേടി. പക്ഷെ പാകിസ്താനില്‍ തന്നെ നിന്ന ഹിന്ദുക്കളുടെ അവസ്ഥ വളരെ പരിതാപകരം എന്നെ പറയേണ്ടൂ. പിന്നീട് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ അഭയാര്‍ഥികള്‍ക്ക്  ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ട സഹായം ചെയ്തെങ്കില്‍ ഇപ്പോള്‍ ഇന്ത്യന്‍ പൌരന്മാര്‍ക്ക് സ്വന്തം നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കാതെ അവിടെ ക്യാന്‍സര്‍ പോലെ വളരുകയാണ് ആ വരത്തന്‍ കൂട്ടം ചെയ്തത്. ആസ്സാമില്‍ നിന്ന് കൂട്ടത്തോടെ ആളുകള്‍ക്ക് പലായനം ചെയ്യേണ്ടി വരുന്നിടം വരെയെത്തി സംഭവങ്ങള്‍ .

എന്നാല്‍ നട്ടെല്ലുള്ള ആളുകള്‍ അല്ലെങ്കില്‍ പ്രതികരണ ശേഷിയുള്ള മ്യാന്‍മാര്‍ ഭരണകൂടവും ജനങ്ങളും അത്തരം ഒരു സാധ്യത മനസ്സിലാക്കി ആ ക്യാന്‍സര്‍ തന്നെ ഇല്ലാതാക്കാനാണ് തീരുമാനിച്ചത്. ഓരോ രാജ്യത്തെയും ആദ്യ അവകാശികള്‍ ആ നാടിന്റെ പൌരന്മാരാണ് എന്നത്  അവരെ ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ് . അവിടെ മാനുഷിക പരിഗണനയേക്കാള്‍  തങ്ങളുടെ ജനങ്ങളുടെ സ്വത്തിനും ജീവനും ആണ് സര്‍ക്കാര്‍ ആദ്യം പരിഗണന കൊടുത്തത് . എന്നാല്‍ ഇതിനെതിരെ ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളിലും നടന്ന പരസ്യ പിന്തുണ കൊടുത്ത കൂട്ടത്തില്‍ ഏറെക്കുറെ ഭൂരിഭാഗവും മതത്തിന്റെ പേരില്‍ ആ ക്യാന്‍സറിനു സപ്പോര്‍ട്ട് കൊടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇതേ ബംഗാളി കുടിയേറ്റക്കാര്‍ ആസാമില്‍ ഇന്ത്യന്‍ പതാക കത്തിച്ചപ്പോഴും പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയപ്പോഴും ഇന്ത്യന്‍ ആദിവാസികളെയും ഹിന്ദുക്കളെയും അഭയാര്‍ഥികള്‍ അക്കിയപ്പോഴും ഈ മനുഷ്യസ്നേഹികളെ കണ്ടില്ല. ഇത് ആദ്യ തവണയല്ല. പാലസ്തീന് വേണ്ടി സംസാരിക്കുന്നതു മനുഷ്യ സ്നേഹം കൊണ്ടാണെന്ന് വിളിച്ചോതുന്നവര്‍ പക്ഷെ ശ്രീലങ്കയില്‍ നടന്ന വംശീയ കുരുതി കണ്ടിരുന്നില്ല. അറബികളായ ആളുകള്‍ക്ക് വേണ്ടി കണ്ണീരോഴുക്കിയവര്‍ പക്ഷെ ഇന്ത്യക്കാരായ തമിഴന്മാരെ ച്ചുട്ടുകരിക്കുന്നത് കണ്ടപ്പോള്‍ കണ്ണടച്ചു. അപ്പോള്‍ ഒരു കാര്യം വ്യക്തം . മനുഷരല്ല മതമാണ്‌ വേട്ടയാടപ്പെടുന്നത് കണ്ടത്. വെട്ടയാടപ്പെടുന്നവന്റെ മതം നോക്കി മനുഷ്യത്വം അളക്കുന്നതിന്റെ അളവ് കോലും ആത്മാര്‍ത്ഥതയും കാണുമ്പോള്‍ അടുത്തിരിക്കുന്ന ഒരു വിപത്തിന്റെ നേരെ നാം തിരിഞ്ഞു നോക്കണം .

സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട ആസാമീസ് ജനതയെ നിസംഗതയോടെ    നോക്കിക്കോളൂ. കാശ്മീരില്‍ നിന്നും നാട്  വിടെണ്ടിവന്ന ഒരു ജനതെയെ നിങ്ങള്‍ മറന്നു കൊള്ളൂ. കാലം ഒരു ചരിത്രപുസ്തകം ആണ് . നാളെ സ്വന്തം നാട്ടില്‍ നിന്ന് കുടിയിറക്കപ്പെടും എങ്കിലേ അഭയാര്‍ഥി എന്നതിന്റെ അര്‍ഥം മനസ്സിലാവൂ. ഇന്ത്യയില്‍ നടന്ന ആസാം ജനതയെ അഭയാര്‍ഥികള്‍  ആക്കിയ സംഭവത്തെ നിസ്സാരമായി കണ്ടാല്‍ ----- സ്വന്തം രാജ്യത്തും നമുക്ക് ജീവിക്കാനാവില്ലെന്ന് മനസ്സിലാവും. കുടിയേറ്റക്കാര്‍ക്ക് കുടിയേറ്റക്കാരുടെ പരിഗണന മതി. എന്നാല്‍ പൌരന്മാര്‍ക്ക് അവരുടെ അവകാശം വേണം .

Monday, July 16, 2012

327.പുലിയാണ് താരം.

അടുത്തിടെയായി ഉണ്ടായ രണ്ടു പുലി മരണങ്ങള്‍ ആണീ പോസ്റ്റിനാധാരം. പത്തനംതിട്ടയിലെ റാന്നിയിലും  കൊന്നിയിലും ഓരോ തവണ പുലിയിറങ്ങുകയും നാട്ടുകാരെ ആക്രമിച്ച പുലികളെ പിന്നീട് കൊന്നതിന്റെ പേരില്‍ കൂടുതല്‍ കേസും പ്രശ്നങ്ങളും ആകുകയും ചെയ്തു. പന്നിയുടെ ശല്യം കൊണ്ട് പൊറുതി മുട്ടിയ  റാന്നി, കോന്നി നിവാസികള്‍ ഇപ്പോള്‍ പുലിപ്പേടിമൂലം ജീവിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. കൂനിന്‍മേല്‍ കുരുവെന്ന പോല്‍ നിയമത്തിന്റെ വാളും. ഈ രണ്ടു മലയോര പ്രദേശങ്ങളിലേയും ജനങ്ങളുടെ ചോദ്യം ജനങ്ങളേക്കാള്‍ വിലയുണ്ടോ ഒരു പുലിയ്ക്ക്.

പ്രാചീന കാലം മുതലേ പുലിയുടെ തോലും മറ്റും സന്ന്യാസിമാര്‍ വരെ ഉപയോഗിച്ചിരുന്നു. ഇന്ന് പുലിയിറച്ചി, അതിന്റെ തോല്‍ , തുടങ്ങി അതിന്റെ നഖം , ആന്തരികാവയവങ്ങള്‍ എല്ലാം പ്രാമുഖ്യവും കരിഞ്ചന്തയില്‍ വന്‍വില കിട്ടുന്നതുമാണ് . പുലിയ്ക്കെന്താ പത്തനംതിട്ടയോടു   ഇത്രപ്രിയം എന്ന് ചോദിച്ചാല്‍ ഉത്തരം സിമ്പിള്‍ . കേരളത്തിലെ പുലി കുട്ടികള്‍ താമസിക്കുന്നത് പത്തനംതിട്ട ജില്ലയിലല്ലേ. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറെസ്റ്റ് ഉള്‍പ്പെടുന്ന ശബരിമലയില്‍ നിന്നാണല്ലോ ശബരിമല അയ്യപ്പന്‍ പുലിപ്പാല്‍ തേടിപ്പോയത് . പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റ് കടുവാ സംരക്ഷണ മേഖല ആണെങ്കിലും ഇന്ത്യയിലെ അഞ്ചിനം " വമ്പന്‍ പൂച്ചകളില്‍ " അത്ര ചെറിയവന്‍ അല്ലാത്ത ഇന്ത്യന്‍ ലെപ്പേഡേന്ന ഈ പുള്ളിപ്പുലി ഇഷ്ടം പോലെ ഈ വനം മേഖലകളില്‍ കണ്ടുവരുന്നു. ജനവാസമേഖലകളില്‍ ഇറങ്ങി മനുഷ്യര്‍ വളര്‍ത്തുന്ന ആട്, പശു തുടങ്ങിയ മൃഗങ്ങളെ പിടിക്കാന്‍ ഇറങ്ങുന്ന ഇവ മനുഷ്യരെയും വെറുതെ വിടാറില്ല. അതുകൊണ്ട് തന്നെ ജനജീവന് ഇവന്‍ അത്യന്തം അപകടകാരിയും ആണ്. ഐ യൂ സി എന്‍ ( ഇന്റര്‍നാഷണല്‍ യൂണിയന്‍  ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ) കണക്കനുസരിച്ച് ഇവയുടെ എണ്ണം കുറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയൊക്കെ കണക്കുകള്‍ .

ഇനി പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് കടക്കാം. മനുഷ്യാവാസ മേഖലയാണെന്നും അവിടെ ഇറങ്ങുന്നത് അപകടമാണെന്നും പുലിയ്ക്ക് അറിയില്ല. അതേപോലെ വനനശീകരണവും ആഹാരലഭ്യതയുടെ കുറവും കാരണം പുലി കാട് വിട്ടിറങ്ങുന്നതു തങ്ങളുടെ ജീവനപകടമാണെന്നും പക്ഷെ സര്‍ക്കാരിനു ജനങ്ങളേക്കാള്‍ താല്‍പ്പര്യം കുരങ്ങിനെയും മൃഗങ്ങളെയും ആണെന്നും ജനങ്ങള്‍ക്കും അറിയില്ല. കാരണം മൃഗങ്ങളെ സംരക്ഷിച്ചു അന്താരാഷ്ട്ര രാജ്യങ്ങള്‍ക്കിടയില്‍ തങ്ങള്‍ പുലികളാണെന്ന് തെളിയിക്കേണ്ട സര്‍ക്കാരിനു അഞ്ചുവര്‍ഷം കൂടുമ്പോള്‍ വോട്ടുമാത്രം കൊടുക്കുന്ന ആളുകളുടെ ആവശ്യമെന്താ. കാലാകാലങ്ങളായി നടക്കുന്ന വന നശീകരണവും കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടായ ആഹരലഭ്യതക്കുറവും പുലികള്‍ക്ക് നാട്ടിലിറങ്ങി ഇരതേടേണ്ടിവരുന്നു. ഒപ്പം ചില വിരുതന്മാര്‍ വഴിതെറ്റിയും നാട്ടിലെത്തുന്നു.

ഇനി നേരെ ചോദ്യത്തിലേക്ക് . ഒരു പുലി കാടിറങ്ങി നാട്ടില്‍വന്നു ആളുകളെ കൊന്നാല്‍ ആളുകള്‍ എന്തുചെയ്യണം . പുലിയെ കണ്ടത് പോലീസിലോ ഫോറസ്റ്റ് ആഫിസിലോ അറിയിച്ചാല്‍ മതിയോ.. അവര്‍ക്കെന്താ ഇതിനെ പിടിക്കാനും ആളുകളെ രക്ഷിക്കാനും പരിശീലനം ലഭിച്ചിട്ടുണ്ടോ..? തങ്ങളില്‍ പെട്ട ആളുകളെ പുലി ആക്രമിക്കുന്നതും കൊല്ലുന്നതും കാണുമ്പോള്‍ സഹായിക്കാതെ ( പലപ്പോഴും ഈ സഹായം പുലിയുടെ മരണത്തില്‍ ആണ് കലാശിക്കുന്നത് ) ദൈവത്തിനെയോ നിയമത്തിനെയോ ആശ്രയിച്ചാല്‍ മതിയോ..? ഇനി പുലി ഒരാളെ ആക്രമിക്കുമ്പോള്‍ ആ ആള്‍ എന്തുചെയ്യണം . ഒരിക്കലുമെത്താത്ത നിയമസഹായത്തിനായി കാക്കണോ അതോ തിരിച്ചാക്രമിക്കണോ? ആളുകള്‍ കാട്ടില്‍ കയറി അല്ല ഈ ജീവികളെ നേരിടുന്നത് നമ്മള്‍ ജീവിക്കുന്ന നാട്ടില്‍ തന്നെയാണെന്ന് കൂടി ഓര്‍ക്കുക.!

ഒന്നുകില്‍ ഇത്തരം മൃഗങ്ങള്‍ നാട്ടില്‍ എത്താതിരിക്കാന്‍ വേണ്ട കരുതലുകള്‍ സര്‍ക്കാര്‍ എടുക്കുക. അല്ലെങ്കില്‍ നാട്ടിലിറങ്ങുന്ന മൃഗങ്ങളെ അഥവാ മനുഷ്യര്‍ ആക്രമിച്ചാല്‍ ( സ്വയരക്ഷാര്‍ത്ഥം) അവര്‍ക്കെതിരെ കേസേടുക്കതിരിക്കുക. കാരണം മനുഷ്യനും ഈ ഭൂമിയില്‍ ജീവിക്കാന്‍ അധികാരം ഉണ്ട്. മൃഗങ്ങളെ കൊല്ലണം എന്നല്ല മരിക്കുവാന്‍ ആര്‍ക്കും ആഗ്രഹമില്ല, അതേപോലെ സ്വജീവന്‍ സംരക്ഷിക്കാന്‍ മറ്റുള്ളവരെ ആക്രമിച്ചു കൊല്ലാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ ആളുകളെ വെറുതെ വിടുന്ന നിയമം എന്തെ പുലിയെ ആക്രമിച്ചതിന്റെ പേരില്‍ ആളുകളുടെ ജീവിതം കൊണ്ട് പന്താടുന്നത്..