തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, September 11, 2009

179.ബ്ലോട്ടേഷന്‍

കമന്റ് തുറന്നു നോക്കിയത് അല്പം ലഘു ഭക്ഷണം കഴിച്ചുകൊണ്ടായിരുന്നു. എന്നാല്‍ കമന്റ് കണ്ടപ്പോള്‍ കഴിച്ചുകൊണ്ടിരുന്നതും രാവിലെ കഴിച്ചതും ദഹിച്ചുപോയി. കൂതറ തിരുമേനി എഴുത്ത് നിര്‍ത്തിക്കോ അല്ലെങ്കില്‍ കൊട്ടേഷന്‍ കൊടുക്കുമെന്ന്.. അയ്യെടാ... ഇവനാര് തരികിടയോ.. അതോ ബൂലോക തരികിടയോ.. എന്തായാലും ഒരു ഒതുക്കല്‍ നടത്തിക്കപ്പെടാന്‍ കൂതറ തിരുമേനി വളര്‍ന്നോ.. ആ ഓര്‍മ്മ തന്നെ ഒരു ആത്മഹര്‍ഷം തന്നു.. ബ്ലോഗില്‍ തന്ന കൊട്ടേഷന്‍ ആയതിനാല്‍ ഇതിനെ വേണമെങ്കില്‍ ബ്ലോട്ടേഷന്‍ എന്ന് വിളിക്കാം. പോടേ വെരട്ടാതെ.. ചുമ്മാതെ കളിക്കല്ലേ..

ഇന്ന് മലയാളികള്‍ ഇപ്പോഴും കേള്‍ക്കുന്നതും എന്നാല്‍ കേട്ടാല്‍ യാതൊരു ഭാവവേത്യാസവും വരാത്തതുമായ ഒരു വാക്കാണ്‌ കൊട്ടേഷന്‍. ഹിന്ദി സിനിമയില്‍ സുപ്പാരി എന്നറിയപ്പെടുന്ന അതെ സാധനം പക്ഷെ ആങ്കലേയത്തില്‍ ഇങ്ങനെ എന്ന് മാത്രം. അബദ്ധജടിലവും സാംസ്കാരിക മൂല്യച്ചുതിയുടെ ഭാഗവുമായ കമ്പോള സംസ്കാരത്തില്‍ മതിഭ്രമം വന്ന മലയാളികള്‍ക്ക് ഇന്ന് ഈ ആധുനിക ഗുണ്ടാ സംഘങ്ങളും നിത്യവും കേള്‍ക്കുന്ന വാക്കുകളില്‍ ഒരെണ്ണം മാത്രമായി തീര്‍ന്നിരിക്കുന്നു. ഒരുപക്ഷെ മനുഷ്യജീവന് കൃമിയുടെ വിലപോലും നല്‍കാന്‍ ഇന്ന് നാം മടിക്കുന്നതു കൊണ്ടാവണം കൊട്ടേഷന്‍ സംഘങ്ങള്‍ ഒരാളെ കൊന്നുവെന്ന് വായിക്കുമ്പോള്‍ തികഞ്ഞ നിസംഗത പുലര്‍ത്താന്‍ കഴിയുന്നത്‌.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗുണ്ടാപടകള്‍ മേഞ്ഞുനടക്കുന്നതിന്റെ ഒടുവിലത്തെ ഇര കേരളത്തിലെ ഏറ്റവും വലിയ വ്യവസായ ഫാമിലിയിലെ ഒരു യുവതലമുറക്കാരനെ കൊലപ്പെടുത്തി ആയിരുന്നു. ഗുണ്ടകളുടെ സര്‍ക്കാര്‍ , പോലീസ്‌ സ്വാധീനത്തെ പഴിചാരുന്നവര്‍ മറക്കുന്ന ഒന്നുണ്ട്. ഗുണ്ടകളെ വളര്‍ത്തുന്നവരില്‍ ഒരു അല്പം ഉത്തരവാദിത്തം നമ്മുടെയും ഉണ്ട്. പരസ്പരം പഴിചാരനാല്ല ഈ പറച്ചില്‍ . ഇന്ന് അയല്‍വക്കകാരനെ അറിയാത്ത സമൂഹം തന്റെ ചുറ്റും വളരുന്നതും വളര്‍ത്തുന്നതുമായ എല്ലാതത്തിനെയും കണ്ടില്ലെന്നു നടിക്കുന്നു. അല്ലെങ്കില്‍ ഇതെന്നെ ബാധിക്കുന്ന ഒന്നല്ല എന്ന് കരുതുന്നു. ഒരു പൌരന്റെ അവകാശവും ബാധ്യതയും നാമെല്ലാം മറക്കുന്നു. ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ഒരുപക്ഷെ ആ ഉണര്‍വ്‌ ഒരു നല്ല നാളെയെ നല്‍കുമായിരിക്കും..

ഇന്ന് മിക്ക ഗുണ്ടാ സംഘങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെ പേരുകള്‍ പോലീസ്‌ ലിസ്റ്റില്‍ ഇല്ല. എന്തുകൊണ്ടെന്ന് ചിന്തിക്കുന്നവര്‍ക്കും അന്വേഷിക്കുന്നവര്‍ക്കും നടുപ്പിക്കുന്ന സത്യങ്ങള്‍ ആവും ലഭിക്കുക.. മിക്കവാറും പാര്‍ട്ട് ടൈം ഗുണ്ടകള്‍ ആവും. കോളേജ്‌ , സ്കൂള്‍ കുട്ടികള്‍ വരെ ഇങ്ങനെ ഗുണ്ടകള്‍ ആവുന്നു. അല്പം പണം ലഭിക്കാന്‍ പാര്‍ട്ട് ടൈം ഗുണ്ടകള്‍ ആവുന്നവരുടെ വിവരങ്ങള്‍ പോലീസ്‌ കെഡി ലിസ്റ്റില്‍ ഇല്ല.

എന്നാല്‍ സ്കൂളില്‍ പോകുന്ന കുട്ടികള്‍ ഇത്തരം കൊട്ടേഷന്‍ സംഘങ്ങളുടെ ഇരകളായി തീരുന്നത് മാതാപിതാക്കള്‍ ഒരു പരിധി വരെ തടയാന്‍ കഴിയും. കുട്ടികളുടെ പോക്കുവരവുകളുടെ യഥാര്‍ത്ഥ ചിത്രം മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം എന്നുമാത്രം. ഇന്നത്തെ തിരക്കില്‍ മക്കളെ നോക്കാന്‍ സമയമില്ലാത്തവര്‍ ഒരുപക്ഷെ തിരിച്ചരിയുംപോഴേക്ക് ഒരു മടക്കയാത്ര സാധ്യമല്ലാത്ത നിലയിലേക്ക് കുട്ടികള്‍ പോയി കഴിയും എന്നുമാത്രം. മണല്‍ ലോറികള്‍ക്ക് പൈലറ്റ്‌ ആയിപോകുന്ന മകന്‍ ഭാവിയില്‍ ഒരു ഗുണ്ടയായി മാറുമെന്ന സത്യം മാതാപിതാക്കള്‍ മനസ്സിലാക്കണം.

ഗുണ്ടകളുടെ ധാരളിത്ത ജീവിതം കുട്ടികളെ ആ ജീവിത ശൈലിയിലേക്ക് ആകര്‍ഷിക്കും എങ്കിലും ഗുണ്ടകളുടെ അവസാന ജീവിതം വാള്‍മുനയിലോ ജയിലിലോ ഒതുങ്ങും എന്നുമാത്രം..അനോണി പടകളുടെ ഗുണ്ടാവിളയാട്ടം ഇന്ന് ഒരുപരിധി വരെ ഒഴിവാക്കാം.. അതുപോലെ ജീവിതത്തില്‍ ഗുണ്ടകളുടെ വിളയാട്ടം നമ്മുടെ അവസരോചിതമായ പെരുമാറ്റത്തിലൂടെയും ഇടപെടലുകളിലൂടെയും നിയന്ത്രിക്കാം.. ദൈവത്തിന്റെ സ്വന്തം നാട് ഗുണ്ടകളുടെ നാടാക്കിയാല്‍ നഷ്ടം നമുക്ക് തന്നെ.

7 comments:

വീകെ said...

ശരിയാണ്.
മക്കളുടെ വരവും പോക്കും നിയന്ത്രിക്കാനായാൽ ഒരു പരിധി വരെ ഈ വഴിയിൽ നിന്നും അവരെ മാറ്റി നിർത്താനാകും.

പക്ഷെ, വഴി തെറ്റിയ പോക്ക് അറിഞ്ഞു വരുമ്പോഴേക്കും അവർ രക്ഷപ്പെടാനാവാത്ത വിധം അകപ്പെട്ടിരിക്കും അഥവാ അകപ്പെടുത്തിയിരിക്കും.
നല്ല ചിന്തകൾ.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഗുണ്ട്കളെ സൃഷ്ടിക്കുന്നതില്‍ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ക്കൂള്ള പങ്ക് വിസ്മരിച്ചു കൂടാ...

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഗുണ്ടകളെ സൃഷ്ടിക്കൂന്നതില്‍ ന്യു ജനറേഷന്‍ ബാങ്കുകള്‍ക്കുള്ള സ്വാധീനം നമ്മള്‍ വിസ്മരിച്ചു കൂടാ..

Anonymous said...

എല്ലാം പെട്ടന്ന് വാരി പുണരുന്ന മലയാളി ഗുണ്ടകളുടെ കാര്യത്തില്‍ അല്പം വൈകിയോ ....?

ശാന്ത കാവുമ്പായി said...

നമ്മൾ മോശക്കാരാകാൻ പാടുണ്ടോ?ഗുണ്ടായിസത്തിലും മുന്നിൽ തന്നെയാവണം.പിന്നെ സ്വന്തം കാര്യമേ നമുക്കു നോക്കാൻ കഴിയൂ.മറ്റവനെ വെട്ടുകയോ കൊല്ലുകയോ എന്തുവേണമെങ്കിലുംചെയ്യട്ടെ.എനിക്കെന്തു നഷ്ടം? ഇന്നു നീ നാളെ ഞാൻ എന്നതൊന്നും ഇപ്പോഴെനിക്കോർക്കാൻ വയ്യ.

Bijoy said...

DearBlogger

Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here
http://kootharaavalokanam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Bijoy said...

Dear Blogger


Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://kootharaavalokanam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus