തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, February 13, 2010

219.കെ.പി.സുകുമാരന്റെ ബസിലെ വീഡിയോ...

മലയാളത്തിലെ പ്രമുഖ ബ്ലോഗെഴുത്തുകാരില്‍ ഒരാളായ കെ.പി.സുകുമാരന്‍ അഞ്ചരകണ്ടിയുടെ പുതിയ ശ്രമമാണീ വീഡിയോ.. ഗൂഗിളിന്റെ ഏറ്റവും പുതിയ സംരഭമായ ബസില്‍ സംപ്രഷണം ചെയ്യാന്‍ വേണ്ടി ചിത്രീകരിച്ച മൈ ഡ്രീംസ് എന്ന ഈ വിഡീയോയിലൂടെ ബന്ധങ്ങളുടെ വിലമുതല്‍ സോഷ്യലിസത്തിന്റെ അപചയവും സോഷ്യലിസ്റ്റ് വിശ്വാസികളുടെ പ്രതീക്ഷയും വരെ വിഷയമാക്കുന്നു. വളരെ ഹൃദയ സ്പര്‍ശിയായി അവതരിക്കാനായി എന്നത് ശ്രദ്ധേയമാണ്.

അതുപോലെ തന്നെ ഇത് ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ആദ്യ ശ്രമമാണെന്നതും ഓര്‍ക്കേണ്ട കാര്യമാണ്. പണ്ടുണ്ടായിരുന്ന കാലത്തെ വ്യക്തി ബന്ധങ്ങളും, സൌഹൃദങ്ങളും ഇന്ന് നഷ്ടപ്പെടുന്നതും അതേപോലെ ഇന്നത്തെ സമൂഹത്തില്‍ സ്വന്തം സന്തോഷങ്ങളുടെ മാത്രം കാര്യം നോക്കുകയും സുഖങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ചിന്താ തലങ്ങളുടെയും കാര്യം ശ്രീ സുകുമാരന്‍ വിവരിക്കുന്നു..

മനുഷ്യന്‍ ഒരു സമൂഹ ജീവിയാണെന്നത് മറന്നു സ്വയം സൃഷ്ടിക്കുന്ന വാല്മീകത്തില്‍ ഒരു ചെറു തുരുത്തില്‍ കല്‍പ്പിത എകാന്തയില്‍ വിരാചിക്കുന്നതിന്റെ ദുരവസ്ഥയെ ശ്രീ സുകുമാരന്‍ വിവരിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ അതിന്റെ പോരായ്മയും നഷ്ടബോധങ്ങളെയും മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മതി.. നിരാശാബോധങ്ങളും വ്യസനങ്ങളും ഇതില്‍ കാണാം.

ഇനിയെന്നോ നടന്നേക്കുമെന്ന വിശ്വാസം ഒരിക്കലും നടക്കില്ലെന്നു അറിയാമെങ്കിലും പ്രതീക്ഷിക്കുന്ന സോഷ്യലിസവും സ്വപ്നം കാണുന്ന മാവെലിനാടും സുകുമാരന്റെ വാക്കുകളിലൂടെ കേള്‍ക്കാം. എന്തായാലും കെ.പി.സുകുമാരന്‍ അഞ്ചരകണ്ടിയുടെ ഈ ശ്രമം സ്വാഗതാര്‍ഹം തന്നെ. മറ്റു ബ്ലോഗര്‍മാര്‍ക്കും ഇത് ശ്രമിക്കാവുന്നതെയുള്ളൂ. ഒരു പോസ്റ്റിലെ കേവലം അക്ഷരങ്ങളെക്കാള്‍ കൂടുതല്‍ ഹൃദയവും അടുപ്പവും എഴുത്തുകാരന്റെ വാക്കുകള്‍ക്കും ശബ്ദത്തിനുമുണ്ടാവും എന്നതിനാല്‍ കൂടുതല്‍ അവിസ്മരണീയ മുഹൂര്‍ത്തം നല്‍കാന്‍ ഈ വിഡീയോയ്ക്കാവുന്നു.



എന്നിരുന്നാലും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കട്ടെ, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു എന്ന് കരുതേണ്ട.. കൂടുതല്‍ മികച്ചതാക്കാന്‍ സഹായകരം ആവുമെന്നതിനാല്‍ പറഞ്ഞുകൊള്ളട്ടെ,

ക്യാമറയില്‍ നോക്കി തന്നെ വിഡിയോ ഷൂട്ട്‌ ചെയ്യാന്‍ ശ്രമിക്കുക.. കാരണം പ്രേക്ഷരുടെ കണ്ണില്‍ നോക്കി പറയുന്ന അനുഭവം ഉണ്ടാകുമെന്നതിനാല്‍ കൂടുതല്‍ ആസ്വാദ്യകരം ആവും. ഒപ്പം അവതാരകന്‍ ഒത്ത നടുക്ക് വരുന്ന രീതിയില്‍ ചിത്രീകരിച്ചാല്‍ വളരെ നന്നായിരിക്കും. മുറിയിലെ ഡീറ്റൈലിംഗ് അധികം വരാത്ത രീതിയില്‍ ഷൂട്ട്‌ ചെയ്‌താല്‍ കാഴ്ചക്കാരുടെ ശ്രദ്ധ മാറില്ല.. ഒപ്പം മോണിറ്ററിന്റെ റിഫ്ലെക്ഷന്‍ കണ്ണാടിയില്‍ പ്രതിഫലിക്കുന്നതിനാല്‍ കണ്ണുകളുടെ ദൃശ്യം ചിലയിടത്ത് വ്യക്തമല്ലാതാവുന്നു. അതുപോലെ എഴുതുയത് വായിക്കുന്ന ഒരു തോന്നലും ഉണ്ടാവുന്നു.. മോണിറ്ററിന്റെ അടുത്തുനിന്നു മാറ്റി വച്ച് (ഭിത്തിയിലോ മറ്റു സ്റ്റാന്‍ഡിലോ മറ്റോ വെച്ച് ) ചെയ്‌താല്‍ ഈ പ്രശ്നം ഒഴിവാകും. അല്ലെങ്കില്‍ മോണിട്ടര്‍ മാത്രം ഒഴിവാക്കിയാലും ഈ പ്രശ്നം മാറ്റം .. ആദ്യം ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പേ പ്രിവ്യൂ നോക്കിയശേഷം മോണിട്ടര്‍ ഓഫ് ചെയ്താലും മതി.. മറ്റിടങ്ങളിലോട്ടുള്ള ഇടയ്ക്കിടെയുള്ള നോട്ടവും ഒഴിവാക്കുന്നത് നന്നായിരിക്കും..

എന്തായാലും വേറിട്ട ഈ ശ്രമത്തിനു ആശംസകള്‍..

6 comments:

പട്ടേപ്പാടം റാംജി said...

വളരെ നല്ലൊരു പുതുമയുള്ള കാര്യം തന്നെ.
കണ്ടെത്തി പരിചയപ്പെടുത്തിത്തന്നന്നതിനു
കുതറക്ക് ഒരായിരം നന്ദി.

Raveesh said...

നല്ല ഒരു ശ്രമം !!

hi said...

kollam.. ithu parichayappeduthiyathinu nandi

Unknown said...

പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിന് നന്ദി. യാതൊരു തയ്യാറെടുപ്പും ഇല്ലാതെ പെട്ടെന്ന് റെക്കോര്‍ഡ് ചെയ്തതാണ് ഇത്. ബ്ലോഗില്‍ പോസ്റ്റ് ചെയ്യാനൊന്നും ഉദ്ദേശിച്ചിട്ടില്ലായിരുന്നു. നല്ല വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി!

Kiranz..!! said...

“ഇന്ന് ഞാൻ ഒറ്റപ്പെട്ടുപോയോ,എനിക്കാരുമില്ലേ,സുഹൃത്തുക്കളില്ലേ,അയല്പക്കക്കാരില്ലേ എന്ന ഒരു ഏകാന്തതബോധം“ വീഡിയോയിലെ ഈ പ്രസക്തഭാഗങ്ങൾ- സത്യത്തിൽ മേല്‍പ്പറഞ്ഞതൊക്കെ ഈ വീഡിയോ കാണുമ്പോൾ പലർക്കും മാറും മാഷേ.സാങ്കേതികമായ മികവുകൾക്കപ്പുറം വീട്ടിൽ നിന്നാരോ പറയുന്നത് പോലെ അവതരിപ്പിച്ച ആ ലാളിത്യത്തിനു കയ്യടി.കൂടുതൽ ടെക്നിക്കൽ ബ്രില്യൻസുണ്ടായിരുന്നെങ്കിൽ ഇത്രയും ഹൃദ്യമാവില്ലായിരുന്നേനെ.

കൂതറ തിരുമേനി said...

@കിരണ്‍സ്

താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.. വളച്ചു കെട്ടലില്ലാത്ത സത്യസന്ധതയാണ് ആ വീഡിയോയുടെ വിജയ രഹസ്യം. എന്നാലും പുതിയ വഴി സ്വീകരിച്ചപ്പോള്‍ അതിനെ കൂടുതല്‍ സാങ്കേതികമായി മികവുറ്റതാക്കാനുള്ള ഒരു അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ.