തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, November 1, 2010

252.അവന്റമ്മമ്മേടെ പോളിമര്‍ കെമിസ്ട്രി....

കൂതറ തിരുമേനിയുടെ ബ്ലോഗില്‍ ഈ പോസ്റ്റിന്റെ ആവശ്യമുണ്ടോ.. അറിയില്ല. എങ്കിലും മനസ്സില്‍വരുന്നത്‌ എഴുതണമെന്നത് സ്വയാര്‍ജിതഹിതമെന്നാകില്‍ ആവട്ടെ ഒരു പോസ്റ്റിതും.
അയല്‍വാസിയുടെ അതീവ "ബ്രില്ലിയന്റ് - ഗിഫ്റ്റെഡ്- അഭിനവ ഐന്‍സ്റ്റീന്‍ " മകനെ ഒന്നുകാണാന്‍ വിളിച്ചത് അവന്റെ അമ്മ തന്നെയാണ്.. അല്ലെങ്കില്‍ നാളെ ശാസ്ത്രത്തിനു നോബല്‍ സമ്മാനം വാങ്ങാന്‍ മോന്‍ പോകുമ്പോള്‍ ഏതു നിറമുള്ള ലിപ്സ്ടിക് അന്ന് ഉപയോഗിക്കണമെന്ന് സ്വപ്നം കാണുന്ന പാവം അമ്മ എന്നെ ആ മാഹാത്ഭുദത്തെ ഒന്ന് കാണിക്കുകയിരുന്നെന്നു വേണം പറയാന്‍.. അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ ഏതോ സംഭവങ്ങളൊക്കെ കാണിക്കുന്ന ഞാനെന്ന മനുഷ്യന് മകന്റെ പ്രാഗത്ഭ്യം മനസ്സിലാവുമെന്ന് ആ അമ്മ കരുതിയിരിക്കണം.. കഷ്ടം.. കേവല അക്ഷര ജ്ഞാനം മാത്രമാമുള്ള ഈ പാവം കൂതറ തിരുമെനിയ്ക്കുണ്ടോ ആ പയ്യന്റെ സ്വാറി... ശാസ്ത്ര- അഞ്ജന്റെ ബുദ്ധീവൈഭവം മനസ്സിലാവൂ..?

എന്തെങ്കിലും ആവട്ടെ പയ്യനെ കണ്ടു.. കേരളത്തില്‍ പക്കാ ഗ്രാമത്തില്‍ ഊശാന്‍ താടിയും ബെര്‍മുഡയും ആഷ് പൂഷ് ഇംഗ്ലീഷും ഉള്ള ഒരു ജന്മം.. അമ്മെ ഇവനാണോ അടുത്ത ശാസ്ത്ര - അജ്ഞന്‍.... ? ഇവനെ കണ്ടപ്പോള്‍ തന്നെ ഒരു ജങ്കി ലുക്ക്. എന്തെങ്കിലും ആവട്ടെ..

" ഹേ മാന്‍..." എന്തിലുമാവട്ടെ ... നാട്ടിലുള്ള തെണ്ടികളെ ഞാന്‍ പഠിക്കുന്നത് മനസ്സിലാക്കാന്‍ തന്നെ ബുദ്ധിമുട്ടാ.. (പയ്യന്റെ കണ്ണില്‍ നാട്ടിലുള്ള സാധാരണക്കാരും കൂലിപണിക്കാരും തെണ്ടികളാണ്. ഇന്റര്‍നെറ്റ്‌ അറിയാത്ത വിവരമില്ലാത്ത കൊടിപിടിക്കുന്ന തെണ്ടികള്‍.). ഇങ്ങനെ വിളിക്കാന്‍ കഴിയില്ലല്ലോ.. ഇന്റര്‍നെറ്റില്‍ ഏതാണ്ടൊക്കെ ചെയ്യുന്ന ഞാന്‍ തെണ്ടിയല്ലാത്തത് കാര്യം..

ഏതാണ്ട് ഒരുമണിക്കൂര്‍ സംസാരിച്ചപ്പോള്‍ പയ്യന്‍ കെമിസ്ട്രിയും പോളിമര്‍ കെമിസ്ട്രിയും ഒക്കെ വിശദീകരിച്ചു.. പിന്നീട് അതില്‍ ചെയ്യുന്ന പരീക്ഷണ നിരീക്ഷണങ്ങളും..
ഇടയ്ക്കിടെ നാട്ടിലെ "തെണ്ടികളെയും - കൂതറകളെയും " (അയ്യോ ഞാന്‍ അല്ല ). തൊഴിലാളി പ്രശ്നങ്ങളെയും രാഷ്ട്രീയ പ്രശ്നങ്ങളെയും ഒക്കെ വിമര്‍ശിച്ചു.. പയ്യന്റെ നിഗമനത്തില്‍ എല്ലാവരും വിഡ്ഢികള്‍.. പോളിമര്‍ കെമിസ്ട്രി പഠിക്കുന്നവര്‍ മാത്രം പഠിത്തമുള്ളവരും കാര്യശേഷിക്കാരും...

ഒരുകാര്യം അവസാനം മനസ്സിലായി.

പയ്യന് ഒരു കിലോ അരിയുടെ വില അറിയില്ല..
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി സിപിഐ ക്കാരനോ എം കാരനോ എന്നറിയില്ല..

കേരളത്തിന്റെ ജനസംഖ്യയോ എന്തിനു എത്ര ജില്ലയോ ഉണ്ടെന്നു അറിയില്ല..

വൈക്കം സത്യഗ്രഹമോ ക്ഷേത്രപ്രവേശന വിളംബരമോ അറിയില്ല..

കര്‍ഷക സമരമോ കേരള ഭാരത രാക്ഷ്ട്രീയമോ അറിയില്ല..

റബ്ബറിന്റെ വിലയോ കേരളത്തെക്കുറിച്ചോ അറിയില്ല.

എന്തിനു കേരളത്തില്‍ എത്ര എയര്‍പോര്‍ട്ടു ഉണ്ടെന്നു പോലും കൃത്യതയില്ല.

അയല്‍വക്കകാരനെയോ അയാളുടെ തൊഴിലോ അറിയില്ല. ചങ്ങമ്പുഴയോ ഓ.എന്‍.വി.യെയോ അറിയില്ല.. കേവലം കെമിസ്ട്രിയും പോളിമര്‍ കെമിസ്ട്രിയും അറിയാം.. ജനങ്ങളുടെ വികാരങ്ങളും അവയുടെ ബന്ധങ്ങളും അതിന്റെ കെമിസ്ട്രിയും അറിയാത്ത ഇവനും ഒരുപക്ഷെ പി.എച്.ഡിയും നോബലും കിട്ടിയേക്കും.. വിദ്യകൊണ്ട് വളരുക.. തനിക്കും തനിക്കുചുറ്റും ഉള്ളവര്‍ക്കും അതുകൊണ്ട് ഗുണമുണ്ടാക്കുക.. നാട്ടിനും നാട്ടുകാര്‍ക്കും പഠനം പ്രയോജനപ്പെടുത്തുക എന്നതൊന്നും അറിയാത്ത അവന്റെ അമ്മയോട് കൂതറ തിരുമേനി പറഞ്ഞു..

" ചേച്ചിയുടെ മകന്‍ ഒരു പുലിയാണ് കേട്ടോ.."

അമ്മയുടെ മുഖത്തെ ചിരികണ്ടപ്പോള്‍ ഓര്‍ത്തത് പുലി എത്ര വല്യ ജന്തുവായാലും മനുഷ്യന്‍ അല്ലലോ..? അത് മനസ്സിലാക്കാന്‍ ആ അമ്മയും മകനും ശ്രമിച്ചിരുന്നെങ്കില്‍..!!

11 comments:

junaith said...

ഭൂമിയുടെ സ്പന്ദനം തന്നെ പോളിമര്‍ കെമിസ്ട്രിയിലല്ലേ, അല്ലേ..

ആല്‍ക്കെമിസ്റ്റ് said...

പോളിമര്‍ കെമിസ്ട്രി ഇത്ര ഭയങ്കര സംഭവാണോ ?

ഇത് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍ നിന്ന് നല്ല നിലയില്‍ പാസായിട്ട് ഒരു ജോലീമില്ലാതെ നടക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്

സുജിത് കയ്യൂര്‍ said...

Namovakam

പഞ്ചാരക്കുട്ടന്‍ said...

ഇപ്പഴത്തെ പിള്ളാരെല്ലാം ഇങ്ങനെ തന്നെയാ ഒരു കിലോ അരിയുടെ വില അറിയില്ല..
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

SREEJITH /ശ്രീജിത്/AFTER THE RAIN..!! said...

ഭൂമിയുടെ സ്പന്തനം മാത്തെമാറ്റിക്സിലാ..വിത്തൌട്ട് മാത്തെമാറ്റിക്സ്‌ ഭൂമി ഒരു വട്ടപൂജ്യമാണ്..അല്ലാതെ പോളിമര്‍ കെമിസ്ട്രി അല്ലാ..ഹ ഹ ഹ....

സലീം ഇ.പി. said...

കുറച്ചു പോളിമര്‍ കെമിസ്ട്രി കിട്ടിയിരുന്നെങ്കില്‍....

കൂതരെ, ഇവിടെ ആദ്യാ...ആക്ഷേപ ഹാസ്യം നന്നായിട്ടുണ്ട്..ഇന്നത്തെ പല ജീനിയസുകളും ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെ..

എന്റെ ബ്ലോഗിലും ഒന്ന് വാന്നെ, അവിടെ ബ്ലോഗ്‌ സല്കാരം തണുത്തു വിറക്കുന്നു...

Pranavam Ravikumar a.k.a. Kochuravi said...

വായിച്ചു..ആശംസകള്‍

യാഥാസ്ഥിതികന്‍ said...

അല്ല അപ്പഴെത്രയാ അരിയുടെ വില, കിലോക്ക്‌?

M R I T H I said...

thirumeni.....endokeyund viseshangal???( polimer chemistrye vitere paavam jeevichu pokate...namuk verendineyengilumoke kolapaathakam nadatham...alle...

sughamenu viswasikunu

സത്യമേവജയതേ said...

ചിരിയും ചിന്തയും നല്‍കുന്ന നല്ല പോസ്റ്റ് .ആ പോളിമര്‍ കെമിസ്ട്രി ക്കാരന്‍റെ വിലാസം ഒന്ന് കിട്ടുമോ . എന്‍റെ നാട്ടിലെ ഒരു ജഡ്ജിയുടെ മകളെ കെട്ടിച്ചു കൊടുക്കാനാ .

അനിയൻ എന്ന നിങ്ങളുടെ കൂട്ടുകാരൻ.... said...

:)