തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, June 10, 2011

275താന്‍ ഇരിക്കേണ്ടിടത്തു താന്‍ ഇരുന്നില്ലെങ്കില്‍ !മന്‍മോഹന്‍ സിംഗ് 1991 ല്‍ പുത്തന്‍ സാമ്പത്തീക നയങ്ങളുമായി രംഗത്തെത്തിയതോടെയാണ് വന്‍ അഴിമതിക്കഥകള്‍ ഇന്ത്യാക്കാര്‍ കേട്ട് തുടങ്ങിയത്. തുടര്‍ന്നു അദ്ദേഹം 2004 പ്രധാന മന്ത്രിയായപ്പോള്‍ അഴിമതി സാര്‍വത്രീകമായി. ഇന്ന് അഴിമതിയും, അഴിമതി വിരുദ്ധ സമരങ്ങളും, അതിനെ നേരിടുന്ന ഗവ; രീതിയും ഒരുപോലെ ഇന്ത്യയെ ലോക ജനതയ്ക്ക് മുന്നില്‍ അപമാനിതയാക്കുന്നു. തനിക്കു ചുറ്റും കോടികളുടെ അഴിമതി നടന്നപ്പോള്‍ ഉറക്കം നടിച്ചു അമേരിക്കയുടെ പാദ പൂജനടത്തിയിരുന്ന ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട പ്രധാന മന്ത്രിയോട് ഒന്ന് മാത്രം പറയുന്നു."തന്‍ ഇരിക്കേണ്ടിടത്ത് താന്‍ ഇരുന്നില്ലെങ്കില്‍ അവിടെ രാംദേവ് കയറി ഇരിക്കും." ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണ ഘടനയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കപട സന്യാസി താന്‍ സായുധ സേന രൂപികരിക്കുമെന്നു പ്രഖ്യാപിക്കുന്ന നിലയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചതിന്‍റെ ഉത്തരവാദികള്‍ കോണ്‍ ഗ്രസ്സും അതിന്‍റെ നേതൃത്വവുമാണെന്നു ആമുഖമായി പറഞ്ഞു കൊള്ളട്ടെ.
ഖദര്‍ അഴിമതി നടത്തുവാന്‍ ഉള്ള യുണിഫോം (UNIFORM ) ആയി മാറി. അതുപോലെ കാവി രാജ്യത്ത് കലാപമുണ്ടാക്കാനുമുള്ളതായി മാറുന്നു . (കാവി പുതക്കുന്നവനും കൊടി പിടിക്കുന്നവനും ഇതില്‍ പെടും). ഇവര്‍ പരസ്പരം ശത്രുതയിലെങ്കിലും രാഷ്ട്ര പിതാവ് ഗാന്ധിജിയെ അപമാനിക്കുന്നതില്‍ വളരെ യോജിപ്പാണ്. ഖദര്‍ധാരികള്‍ ഗാന്ധിയന്‍ പാരമ്പര്യം വിളമ്പി തലമുറകളായി ഇന്ത്യന്‍ ജനതയെ പറ്റിക്കുന്നു.ഗാന്ധിജിയെ വെടിവച്ചു കൊന്ന കാവിപ്പട ആ മഹാത്മാവ് അന്ത്യ വിശ്രമം കൊള്ളുന്ന രാജ് ഘട്ടിലും സമരാഭാസങ്ങളുമായി അരങ്ങു തകര്‍ക്കുന്നു.


ബാബ രാംദേവിനെ പ്പോലുള്ള കപട സന്യാസിമാരുടെ സമരാഭാസം ജനം പുചിച്ചു തള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം. അണ്ണാ ഹസാരെ അഴിമതിക്കെതിരായും ലോക്പാല്‍ ബില്ലിനും വേണ്ടി നടത്തിയ സമരം ജനം ഹൃദയത്തിലേറ്റു വാങ്ങി. കാരണം ജനം അഴിമതി കൊണ്ട് അത്രമേല്‍ പൊറുതി മുട്ടി എന്നത് തന്നെ. എന്നാല്‍ ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് തങ്ങളുടെ ആരാധക വൃന്ദത്തെ മുന്‍ നിറുത്തി ജനാധി പത്യ സംവിധാനങ്ങളെയും ഭരണഘടനയെ പോലും വെല്ലുവിളിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും.അഴിമതി ഇല്ലാതാക്കാന്‍ ഇന്ത്യ ജനാധിപത്യ സംവിധാനങ്ങളെ ബലി കൊടുക്കണം എന്നത്
അംഗീകരിക്കാന്‍ ആകില്ല. അത് എലിയെ ഇല്ലാതാക്കാന്‍ ഇല്ലം ചുടണം എന്ന് പറയുന്നത് പോലെയാണ്.

2009 ലെ പാര്‍ലമെണ്ട് തിരെഞ്ഞെടുപ്പില്‍ BJP ക്കുണ്ടായ പരാജയം ഹിന്ദു രാഷ്ട്ര വാദികളെ ഹിന്ദു അജണ്ട വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചു. അതിന്‍റെ ഭാഗമായി വേണം അഴിമതിക്കെതിരായുള്ള ജനവികാരം ഹൈജാക് ചെയ്യപ്പെടുന്നതും രണ്ടാം ഘട്ടം എന്ന നിലയില്‍ കാവിയുടുത്തവര്‍ തെരുവിലിറങ്ങി അരാജകത്വ സ്വഭാവമുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും എന്ന് വേണം കരുതാന്‍. അറബ് രാജ്യങ്ങളില്‍ താടിയും മുടിയും നീട്ടിയ വളര്‍ത്തിയ മുല്ലാമാര്‍ ജനങ്ങളെ ആയുധ നല്‍കി തെരുവില്‍ ഇറക്കിയതും സംഘപരിവാര്‍ സംഘടനകളെ അഴിമതിക്കെതിരായ സമരം ഹൈ ജാക് ചെയ്യുവാന്‍ പ്രേരിപ്പിച്ചതായി ന്യായമായും സംശയിക്കാം. ജനാധിപത്യത്തിന്‍റെ ഹരിശ്രീ അറിയാത്ത അറബ് ജനതയല്ല ഇന്ത്യയിലുള്ളത് എന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ത്താല്‍ നന്ന്.

രാഷ്ട്രിയത്തില്‍ മതങ്ങളും മത നേതാക്കളും ഇടപെടുന്നതിനെ എക്കാലവും എതിര്‍ത്തു പോരുന്ന ഇടതു പക്ഷത്തിന്‍റെ നിലപാടുകള്‍ ഇവിടെ പ്രസക്തമാണ്. രാഷ്ട്രിയ വിഷയങ്ങളില്‍ മതങ്ങള്‍ ഇടപെടുന്നത് എത്ര ആപത്കരമാണ് എന്ന് പാകിസ്താന്‍ , അഫ്ഗാനിതാന്‍ , ഇറാന്‍, ഇറാഖ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളെ സ്തിഥി ഗതികള്‍ മാത്രം വിലയിരുത്തിയാല്‍ മതി. ഭൂരി പക്ഷ മതമായാലും, ന്യുന പക്ഷ മതങ്ങലായാലും രാഷ്ട്രിയത്തില്‍ ഇടപെടുന്നത് ആപത്കരമാണ്. ഇത് മലപ്പുറത്തെ മത നേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും ചങ്ങനാശ്ശേരി പാല അതിരൂപത്യ്ക്ക് കീഴിലുള്ള രാഷ്ട്രീയം കളിക്കുന്ന പാതിരിമാര്‍ക്കും അച്ചായന്‍ മാര്‍ക്കും കൂടി ബാധകമാണ് എന്ന് കൂടി ഓര്‍മിപ്പിച്ചു കൊള്ളുന്നു.

ഇന്ത്യ നേരിടുന്ന അഴിമതിയടക്കമുള്ള എല്ലാ മൂല്യച്ചുയ്തികളുടെയും ഉത്തരവാദി കോണ്‍ ഗ്രസ്സും അതിന്‍റെ സാമ്പത്തീക നയങ്ങളുമാണ് . സ്വന്തം രാജ്യത്തെക്കാള്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പോരുന്ന മന്‍മോഹന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ്കള്‍ക്ക് ഇന്ത്യയെ കൊള്ളയടിക്കാന്‍ ഒത്താശ ചെയ്തു കൊടുത്തത് അഴിമതിയുടെ വ്യാപ്തി വര്‍ദ്ധിക്കാന്‍ സഹായിച്ചു. പ്രധാന മന്ത്രി അഴിമതിക്കാരാണെന്ന് എനിക്ക് അഭിപ്രായമില്ല. എന്നാല്‍ ഇടതു പക്ഷം പിന്തുണ പിന്‍വലിച്ച സമയത്ത് UPA സര്‍ക്കാരിനെ നിലനിറുത്താന്‍ MP മാര്‍ക്ക് കോഴ കൊടുത്തതും
കോമണ്‍വെല്‍ത്ത്, 2G സ്പെക്ട്രം അഴിമതിയിലുമൊക്കെ യുള്ള ധാര്‍മീക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പ്രധാന മന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങിനു കഴിയില്ല.

അഴിമതി മുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തോടും അതിന്‍റെ പ്രധാന മന്ത്രിയോടും ഒന്ന് പറയട്ടെ . മഹത്തായ ജനാധിപത്യ രാജ്യത്തിന്‍റെ തകര്‍ച്ചക്ക് നിങ്ങള്‍ കാരണക്കാരാകുന്നു . രാജ്യം വന്‍ മൂല്യ തകര്‍ച്ച നേരിടുമ്പോള്‍ ഉറക്കം നടിക്കുന്ന നിങ്ങള്‍ 120 കോടി ജനതയുടെ സ്വപ്നങ്ങളും ജീവിതവും തല്ലി തകര്‍ക്കുന്നു. രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഭീഷിണി ഉയര്‍ത്തുന്നു. മത ജാതി ശക്തികള്‍ കഴുകന്‍ കണ്ണുകളുമായി രാജ്യത്തെ ആരജകത്വത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമിക്കുമ്പോള്‍,അവര്‍ മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മിപ്പിച്ചു കൊള്ളട്ടെ "താനിരിക്കേണ്ടിടത്ത് താന്‍ ഇരിക്കണം."


സത്യമേവജയതേ


വാല്‍കഷണം : അഴിമതിക്കെതിരായ ജനകീയ സമരത്തില്‍ കോണ്‍ഗ്രസ്സിനും BJP ക്കും എതിരായ ശക്തമായ ബദലായി വരേണ്ട ഇടതു പക്ഷ ശക്തികള്‍ ലോക്പാല്‍ ബില്‍ വിഷയം ഒരു ജനകീയമായി സമരമായി വളര്‍ത്തികൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടു എന്ന് പറയാതെ തരമില്ല.ജനങ്ങളുടെ പല്സ്സു അറിഞ്ഞ് സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വീണ്ടും പരാജയപ്പെടുന്നു. മാത്രമല്ല രാംദേവിനെ പ്പോലുള്ള കപട സന്യാസിയുടെ അറസ്റ്റിനെ ന്യായീകരിക്കുന്നതും യോജിക്കാവുന്നതല്ല.
അഴിമതിക്കെതിരെ എന്ന ലക്‌ഷ്യം മഹത്വരമെങ്കിലും അത് ഉയര്‍ത്തികൊണ്ടു വരുന്നവരുടെ വര്‍ഗ്ഗ താല്‍പ്പര്യവും പൂര്‍വകാല ചരിത്രവും , അതിന്ന് സ്വീകരിക്കുന്ന മാര്‍ഗവും വിലയിരുത്താതെ അഭിപ്രായ പ്രകടനം നടത്തിയ
V S അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടുകള്‍ ആശാവഹമല്ല .

8 comments:

Sandeep said...

"ബാബ രാംദേവിനെ പ്പോലുള്ള കപട സന്യാസിമാരുടെ സമരാഭാസം ജനം പുചിച്ചു തള്ളുമെന്ന് നമുക്ക് പ്രത്യാശിക്കാം. അണ്ണാ ഹസാരെ അഴിമതിക്കെതിരായും ലോക്പാല്‍ ബില്ലിനും വേണ്ടി നടത്തിയ സമരം ജനം ഹൃദയത്തിലേറ്റു വാങ്ങി. .."

സുഹ്രത്തേ,
ആര്‍ ആരേ ഹൈജാക് ചെയ്തു എന്നതാണ് തര്‍ക്ക വിഷയം?

അണ്ണാ ഹാസ്സാരേ യുടെ നിരാഹാരം 'സഹിച്ച' സര്‍ക്കാര്‍ , എന്തേ രാമ്ദേവിന്ടെ നിരാഹാരം

'സഹിക്കാത്ത്ത്'? ( ഒരു പക്ഷേ, മഹാത്മ ഗാന്ഡിജി യെ സഹിച്ച, ബിസ്മില്‍, ആസാദ്, ഭഗത് സിംഗ്

ഉള്ളവരേ സഹിക്കാത്ത് ബ്രിട്ടിഷ് ഭരണകൂട ത്തിന്റെ രീതിയുമായി സാമ്യം ഉണ്ടോ?)

"2009 ലെ പാര്‍ലമെണ്ട് തിരെഞ്ഞെടുപ്പില്‍ BJP ക്കുണ്ടായ പരാജയം ഹിന്ദു രാഷ്ട്ര വാദികളെ ഹിന്ദു അജണ്ട വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചു. അതിന്‍റെ ഭാഗമായി വേണം അഴിമതിക്കെതിരായുള്ള ജനവികാരം ഹൈജാക് ചെയ്യപ്പെടുന്നതും രണ്ടാം ഘട്ടം എന്ന നിലയില്‍ കാവിയുടുത്തവര്‍ തെരുവിലിറങ്ങി അരാജകത്വ സ്വഭാവമുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും എന്ന് വേണം കരുതാന്"

‍സുഹ്രത്തേ,

സ്വിസ്സ് ബാന്കിലേ കള്ള പണത്തിനെ കുറിച്ച്, ഭാരതത്തില്‍ ഒരു പക്ഷേ ആദ്യാമായി ശക്തമായി
ഉയര്‍തിയത്ത് നിങ്ങള് വെറുക്കുന്ന 'കാവിക്കാരന്' ആയിരിക്കണം.

കാവിക്കരന്റെ പേര് രാജിവ് ദിക്ഷിത്.
ആസ്സാദ് ബച്ചാവോ അന്ഡോള്ന്‍ എന്ന സംഘ്ടന യുടെ മുഖ്യ അവശ്യം ഇതായിരുന്ന്.
(ഇത് വായിക്കു- http://articles.timesofindia.indiatimes.com/2002-11-25/chandigarh/27291351_1_swiss-

banks-azadi-bachao-andolan-indian-money) )
{അന്ന് ഭരിച്ചതും 'കാവി' ഭരണകൂടം അയിരുന്ന് എന്നത് വെറെ കാര്യം.}

രാജിവ് ദിക്ഷിത് 2006-08 കാലഘട്ടത്തില്‍ ബാബയുമായി സഹകരണം തുടങ്ങി.
ബാബ അന്നു മുതല്‍ ഈ ഒരു ആവശ്യം നിരന്തരമായി ഉന്നയിച്ചിട്ടുണ്ട്.

പറഞു വന്നത് അഴിമതിക്ക് എതിരേ പോരുത്താന്‍ ബാബ്യ്ക് എല്ലാ പൌരന്‍മാര്ക്ക് എന്ന പോലെ അവകാശം ഉണ്ട്. കാവി ഉടത്ത്ത് കൊണ്ട് ആ അവകാശം ഇലാതാക്കുന്നില്ലാ. ബാബ ഒന്നും അറിയാതെ യാണ് ഈ പ്രശ്നത്തില് ഇടപെടുന്നത് എന്ന് ആരോപണവൂം ശരിയല്ല എന്ന് രാജിവ് ദിക്ഷിതിന്റെ പ്രഭാഷണങ്ങില്‍ നിന്നം മനസ്സിലാക്കാന്‍ സാധിക്കം.

സത്യമേവജയതേ said...
This comment has been removed by the author.
സത്യമേവജയതേ said...

പ്രിയ സന്ദീപ്,
അഴിമതിക്കെതിരെ പൊരുതാന്‍ ഒരു പൌരന്‍ എന്ന നിലയില്‍ രാംദേവിന്നുമുണ്ട് അവകാശം. പക്ഷെ അത് ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാകരുത് എന്ന് മാത്രം.
അണ്ണാ ഹസാരെയുടെ സമരത്തില്‍ പങ്കാളിയായി എന്നത് കൊണ്ട് മാത്രം അതില്‍ പങ്കെടുത്ത പ്രാമു ഖ ര്‍ ക്കെല്ലാം തന്‍റെ അനുയായികളുമായി തെരുവിലിറങ്ങാനുള്ള ലൈസ നസ്സ് കിട്ടി എന്ന് കരുതരുത് . അങ്ങിനെയെങ്കില്‍ അണ്ണയുടെ സമരത്തില്‍ പങ്കെടുത്ത ബീഹാറിലെ CPIM MLA യെ വധിച്ച ഗുണ്ട പപ്പു യാദവും നാളെ തെരുവിലിറങ്ങി സമരം ചെയ്തേക്കാം. ജനങ്ങളോട് വിധേയത്വ മുള്ളവര്‍ ജനാധിപത്യ മാര്‍ഗങ്ങളില്‍ സംഘടിച്ചു നിരന്തര മായ കാമ്പയിനുകള്‍ നടത്തി സമാധാനപരമായി സമരം ചെയ്താണ് ജനങ്ങള്‍;ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതും. സമ്പത്തും അനുയായി വൃന്ദവും ഉണ്ടെന്നു കരുതി ജനാധിപത്യ സംവിധാനങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിച്ചു നടത്തുന്ന സമരങ്ങളെ ജനം അങ്ങീകരിക്കില്ല എന്നതാണ് ബാബയുടെ സമരത്തിന്‍റെ പരാജയത്തിന്നു ഹേതു . അത് വെറും യോഗയുടെ മാര്‍ക്കറ്റിംഗ് തന്ത്രംമായി ജനം കണ്ടു.
നാളെ ബച്ചനും , സച്ചിനും ഒക്കെ അനുയായികളും പണവുമായി തെരുവിലിറ ങ്ങിയാല്‍ അത് ജനം ആസ്വദിക്കും എന്ന് കരുതരുത്. (അവരെപ്പോലുള്ളവരുടെ പേര്‍ പരാമര്‍ശിക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നു)
പിന്നെ ഗവ: നടപടി.
തീര്‍ച്ചയായും രാഷ്ട്രീയമായി ഇത് നേരിടാനും രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരുമായി ചര്‍ച്ച നടത്തി ഒരു സമവായം ഉണ്ടാക്കാനും ഗവ: ശ്രമിക്കാമായിരുന്നു. പക്ഷെ പോലീസ് നടപടി ഒരു പരിധി വരെ ശരിയാണ്. കാരണം mob psychology എന്നും അരാജകത്വ പ്രവണതകളിലേക്ക് നയിക്കും. ഉദാ: മണ്ഡല്‍ കമ്മീഷനെതിരായുള്ള സമരം. അങ്ങിനെ പലതും. സമരത്തിനിടയില്‍ ഒരു അത്യാഹിതമുണ്ടായാല്‍ ഇന്ന് വിമ്മ്ര്‍ശിക്കുന്ന കോടതിയും പ്രമുഖരുമൊക്കെ അപ്പോള്‍ നേരെ ഗവ: സമാധാനം പറയാന്‍ ആവശ്യപ്പെടും.
ബാബയുടെ വളര്‍ച്ചയുടെ ഭുതകാലം ബാബയെ വേട്ടയാടി.കണക്കില്ലാത്ത സ്വത്ത് വിദേശ നിക്ഷേപം ഇതൊക്കെ ജനം വിലയിരുത്തി.അതാണ്‌ ബാബയ്ക്ക് പിന്തുണ നല്‍കാനുള്ള വിമുഖത.
.മറ്റൊന്ന് കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ സംസാരിക്കുന്നവര്‍ അതിന്‍റെ മൂല കാരണം വിസ്മരിക്കുന്നു.
അഴിമതിയുടെ കാര്യത്തില്‍ കോണ്‍ ഗ്രസ്സും BJP യും ഒരേ തൂവല്‍ പക്ഷികളാണ്.അഴിമതി മന്‍മോഹന്‍ സിങ്ങിന്‍റെ പുത്തന്‍ സാമ്പത്തീക നയങ്ങളുടെ സംഭാവനയാണ് .അത് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങിയാണ് നടപ്പാക്കുന്നത്. അഴിമതി വേരോടെ ഇല്ലാതാക്കാന്‍ സാമ്പത്തീക നയങ്ങളില്‍ മാറ്റം വരണം. BJP യും തങ്ങളുടെ ഭരണത്തില്‍ അതെ നയങ്ങള്‍ തുടര്‍ന്നു. കവിപ്പടക്കും അഴിമതി ഇല്ലാതാക്കണം എന്നതിനോടുള്ള ആത്മാര്‍ഥത കുറവ് താങ്കളും സമതിക്കുന്നുണ്ടല്ലോ. ഇന്ത്യന്‍ കൊര്‍പ്പരേട്ടുകള്‍ അഴിമതി നടത്തി തടിച്ചു കൊഴുക്കാന്‍ BJP യും ഏറെ സഹായിച്ചു. REliance എതിരെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കാന്‍ അരുണ്‍ ഷൌരി ക്ക് അനുമതി നിഷേധിച്ചതടക്കം ഓര്‍മിപ്പികുന്നുണ്ടല്ലോ . സുരേഷ് കല്മാടിയുടെ പുറം ചൊറിഞ്ഞു കൊടുത്തത് VK മല്‍ഹോത്രയാണ് .
ഗാന്ധിജിയുടെ പേര് ബാബയുടെയുടെ പേരിനൊപ്പം ഉച്ചരിക്കുന്നത് പോലും ആ മഹാത്മാവിനോടു ചെയ്യുന്ന കടും കയ്യാണ് കാരണം ഗാന്ധിജിയുടെ പ്രവര്‍ത്തന രീതിയും ബാബയുടെ പ്രവര്‍ത്തന
ശൈലിയും തമ്മില്‍ വലിയ അന്തരമുണ്ട്. ഗാന്ധിജിയുടെ സത്യസന്തതയും ആത്മാര്‍ഥതയും പ്രവര്‍ത്തിയില്‍ തെളിയിക്കാന്‍ രാം ദേവിന്നു കഴിയുമെന്ന് കരുതുന്നില്ല.
പിന്നെ 80 കളില്‍ മുതല്‍ കേള്‍ക്കുന്നതാണ് കള്ളപ്പണ നിക്ഷേപം.എങ്കിലും രാജീവ് ദീക്ഷിത്തിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല.പരിശ്രമങ്ങളെ അങ്കീകരിക്കുന്നു . ഒറ്റ ദു: ഖം മാത്രം അങ്ങേര്‍ക്കു ഈ വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ബാബയല്ലാതെ സുതാര്യമായ വ്യക്തിത്വമുള്ളവരുമായി ചേര്‍ന്നോ അല്ലെങ്കില്‍ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നോ പോരാടാമായിരുന്നു. ഇന്ത്യയില്‍ ജനാധി പത്യ മതേതര മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട് . അത് രണ്ടും കാവി പ്പടക്ക് അങ്കീ കരിക്കാനോ സംരഷിക്കാനോ കഴിയില്ല എന്നത് കൊണ്ട് തന്നെ അവര്‍ നടത്തുന്ന നാടകങ്ങള്‍ തുറന്നു കാട്ട പ്പെടും . പിന്നെ ഏറ്റവും പ്രധാനമായ വസ്തുത മതവും രാഷ്ട്രിയവും തമ്മില്‍ കൂടി കുഴക്കരുത്, അവിടെയാണ് എന്‍റെ വിയോജിപ്പ്. അത് ദൂര വ്യാപക പ്രത്യാഘാതം ഉളവാക്കും.

Sandeep said...

പ്രിയ സുഹ്രത്തേ,

അദ്യമായി മറുപടി തന്നതിന് നന്ദി പറഞു കൊള്ളുന്നു.

നിങ്ങളുടെ അഭിപ്രായത്തിലേ രാഷ്ടീയം മനസ്സിലാക്കി തന്നെ ഇതിനെ സംബന്ഡിച്ചു ഒന്ന് രണ്ട്

കാര്യങ്ങള് പറഞ് കൊള്ളട്ടെ.

1) "അണ്ണാ ഹസാരെയുടെ സമരത്തില്‍ പങ്കാളിയായി എന്നത് കൊണ്ട് മാത്രം അതില്‍ പങ്കെടുത്ത പ്രാമു

ഖ ര്‍ ക്കെല്ലാം തന്‍റെ അനുയായികളുമായി തെരുവിലിറങ്ങാനുള്ള ലൈസ നസ്സ് കിട്ടി എന്ന് കരുതരുത്"

അതു ശരിക്കും "അണ്ണാ ഹസാരെയുടെ സമരം" ആയിരുന്നുവോ?
ഒരു കാവിക്കാരിയുടെ ഈ ലേഖനം വായിച്ചു നോക്കു.

http://www.vigilonline.com/index.php?option=com_content&task=view&id=1511&Itemid=1

"The truth is simple and direct. Anna Hazare has replaced Baba Ramdev as the central figure in the nation’s war against corruption in exactly the same way that Gandhi replaced Tilak and Aurobindo within the Indian
National Congress; and for the exact same reasons: no people’s movement in Hindu bhumi will be allowed to be led by a conscious Hindu, no campaign in this country will be allowed to wear a Hindu face; the critical difference being as events proved, Ramdev is no Aurobindo."

"Baba Ramdev’s campaign against corruption, which was seen as attacking the Congress and its imported President, had an explosive beginning on February 27 at Ramlila grounds in Delhi with a blood-curdling mammoth gathering of around two lakh people; but all major English newspapers and English TV news channels, in stark contrast to their contrived hysteria over Anna Hazare’s campaign, either blacked out entirely or made only passing reference to the start of what would soon become Baba Ramdev’s cataclysmic campaign against corruption in public life.

ഈ ലേഖനത്തില് പറയുന്ന തീയതികള് ശ്രധ്ധിക്കു. പിന്നേ മാധ്യമങളുടെ 'blackout' കാര്യവും.


2) "അഴിമതിയുടെ കാര്യത്തില്‍ കോണ്‍ ഗ്രസ്സും BJP യും ഒരേ തൂവല്‍ പക്ഷികളാണ്.അഴിമതി

മന്‍മോഹന്‍ സിങ്ങിന്‍റെ പുത്തന്‍ സാമ്പത്തീക നയങ്ങളുടെ സംഭാവനയാണ് "

അഴിമതി മന്‍മോഹന്‍ സിങ്ങിന്‍റെ പുത്തന്‍ സാമ്പത്തീക നയങ്ങളുടെ സംഭാവനയല്ലാ, മറിച്ച് നെഹ്രുവിയന് ലൈസ്ന്സ് രാജ് ഇന്റെ സംഭാവനയാണ്.
രണ്ട് കക്ഷികളിലും അഴിമതിക്കാരുണ്ട്. പിന്നേ വേറേയും തൂവല്‍ പക്ഷികള് ഉണ്ട് എന്ന കാര്യം
ഓര്‍ക്കണം. (ബ്രിന്ദാ കാരാട്ട് ബാബയുടെ നേര്ക്ക് ചന്ദ്രാഹാസം ഇളക്കിയ സംബവം ഒരു ഉദാ.)

3)"ഇന്ത്യയില്‍ ജനാധി പത്യ മതേതര മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട് . അത് രണ്ടും കാവി പ്പടക്ക്
അങ്കീ കരിക്കാനോ സംരഷിക്കാനോ കഴിയില്ല എന്നത് കൊണ്ട് തന്നെ അവര്‍ നടത്തുന്ന നാടകങ്ങള്‍
തുറന്നു കാട്ട പ്പെടും ."

1962-'63 -ല്‍ ഇന്ത്യയ്ക്ക് മേല് ചൈനീസ് ആക്രമണ കാലഘട്ടത്തില്‍ റിപ്പബളിക്ക് ദിനത്തില് രാഷ്ടം (സെക്യുലര്‍ നെഹ്രു എന്നു വായിക്കു) കാവിപ്പട യെ ക്ഷണിച്ചത് ഓര്‍ക്കുക.

1975-ല്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ച്യുതി വന്നപ്പോള് മുന്പന്തിയില് ആരായിരുന്നു എന്നതും
ഓര്‍ക്കുക.

സത്യമേവജയതേ said...

പ്രിയ സന്ദീപ്‌,
Comments നും ചില പുതിയ അറിവുകള്‍ക്കും നന്ദി. ചില വസ്തുതകള്‍ സത്യമാണ് .അത് ഞാന്‍ അംഗീകരിക്കുന്നു. ഉദാ: 1975 അടിയന്തരാവസ്ഥക്കെതിരെ നടന്ന പോരാട്ടം.അതില്‍ RSS ന്‍റെ ഒട്ടേറെ പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗോജലമായ സമരം. എനിക്കും ഒട്ടേറെ RSS കേഡര്‍ മാരുടെ അനുഭവം നേരിട്ട് അറിയാം. വളരെ നിസ്വാര്‍ദ്ധരായവര്‍. I respect them.but not their ideology.
. പക്ഷെ BJP യുടെ വരവോടെ ചിത്രം മാറി എന്നത് സന്ദീപും അംഗീകരിക്കുമല്ലോ ?
അഴിമതിക്കെതിരെ ബാബാ രാം ദേവ് നടത്തുന്ന സമരം അത് അംഗീകരിക്കാത്തതിന്റെ കാരണം.
1 ബാബയുടെ ഭൂതകാലം.
2 സമരത്തിനു ബാബ അവലംഭിക്കുന്ന ഭാഷയും ശൈലിയും.
3 RSS ണ് സ്വന്തം നിലയില്‍ എത്റെടുക്കാംആയിരുന്നല്ലോ ഈ സമരം സംഘ പരിവാരില്‍ സുതാര്യമായ മറ്റേതെങ്കിലും ഒരു സംഘടനക്കു ഇതിന്‍റെ നേതൃത്വം എത്റെടുക്കനമായിരുന്നു. BJP ക്ക് അഴിമതിക്കെതിരെ പറയാന്‍ അവകാശമില്ല കാരണം കോണ്‍ ഗ്രസ്സ് കഴിഞ്ഞാല്‍ പിന്നെ BJP യാണ് അഴിമതിയില്‍ മുന്‍പില്‍.
4 വ്യക്തികളല്ല, സംഘടകളായിരിക്കണം ഇത്തരം സമരത്തിനു നേതൃത്വപരമായ പങ്കു വഹിക്കേണ്ടത്‌. എന്നാണു എനിക്ക് തോന്നുന്നത്.
ഇന്നത്തെ ഒരു പ്രാധാന വാര്‍ത്ത.
CAG Report on Oil Exploration.
ഈ ലിങ്ക് വായിക്കുക
http://blogs.economictimes.indiatimes.com/energy-quotient/entry/cag-report-on-oil-exploration
http://www.mathrubhumi.com/story.php?id=193045

ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചതിലും കൂടുതല്‍ ഇന്ത്യയുടെ ഘജനാവും പ്രകൃതി സമ്പത്തും കൊള്ളയടിച്ചവരാണ് അംബാനിമാര്‍. oil exploration, petro chemical industries taxation, Import and export related to petro chemical industries, telecom, DVB privatisation അങ്ങിനെ ഒട്ടേറെ ഉദാഹരണങ്ങള്‍.. കൊണ്ഗ്രസ്സിനും BJP ക്കും ഒരേ പോലെ പങ്കുണ്ട് ഇവരുടെ വളരച്ചയിലും പകല്‍ കൊള്ളകളിലും.Manmohan singh or the congress will do nothing against Reliance. Murali Devra is an agent of Reliance. Let us wait for a day and see how RSS, BJP ,Ram Dev,Anna hazare etc are going to react on this issue.
ഒപ്പം ഒരു കുസൃതി ചോദ്യം , താങ്കള്‍ ഭാഗ്യവശാല്‍ ഒരു ഹിന്ദു വായി ജനിച്ചു ബാബയുടെ സമരത്തെയും , ഹിന്ദു രാഷ്ട്ര വാദത്തെയും അംഗീകരിക്കുന്നു . ഒരു മുസ്ലീം കുടുമ്പത്തിലോ മറ്റോ ജനിച്ചിരുന്നെങ്കില്‍ ഇതേ ആശയം ഉയര്‍ത്തി പിടിക്കുംമായിരുന്നോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

Sandeep said...

പ്രിയ സുഹ്രത്തേ,

മറുപടിക്ക് നന്ദി.

താങ്കള് പറഞപ്പോലേ(ഇതര ബളോഗുക്കളില് പറയുന്ന പോലെ), അഴിമതിക്കാര്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട് - മാര്‍ക്സിസറ്റ് കാരും, കംമ്മ്യുന്നിസറ്റ് കാരും ഉള്ളപടെ..

പിന്നെ ആ കുസ്രുതി ചോദ്യത്തിന്റെ രാഷ്ട്രീയം കണക്കില് എടുത്ത്, എന്റെ ചിന്ത ഞാന്‍ പറഞാലും
അതു നിങ്ങള്ക് വിശ്വസനീയമായി തോന്നുകയില്ല.

അതിനെക്കാള് എറെ നല്ലതെ ഈ പത്ര വാര്ത്ത വായിക്കുന്നതാണ്.
(താങ്കള് എന്നോട് ചോദിച്ചത്തിന്റെ അര്‍ഥം , 'ദേശീയ വാദം' അഹിന്ദുക്കള്ക്ക് പറ്റില്ല എന്നുള്ള് രീതിയില് അയിരുന്നെലോ.)

http://articles.timesofindia.indiatimes.com/2011-02-09/india/28543148_1_muslim-brothers-saffron-booklet

"LUCKNOW: Mohammad Wahid Chisti did something few would dare. Part of a team of 15 `saffron maulanas', Chisti trudged the labyrinthian gullies of Machchali Mohal, Model Town and Baeesi Masjid -- all predominantly Muslim pockets in the city -- to introduce them to Sangh philosophy on Tuesday afternoon."

http://www.dnaindia.com/india/report_imam-bukhari-s-men-attack-scribe-asking-difficult-

questions_1452714
"Things were fine till the time Abdul Wahid Chishti, a reporter from an Urdu daily, decided to grill the maulana. As he started asking difficult questions, Bukhari started getting infuriated.

The journalist asked why the entire land, now recognised legally as Ram’s birthplace, should not be handed over to Hindus. He also reasoned that such a land could not be used for a mosque according to Shariat(Islamic law)."


പിന്നെ ഭാരതത്തില് ഭൂരിപക്ഷം ഹിന്ദുക്കള് ആയതു കൊണ്ട് ദേശീയ വാദത്തിനും അതിന്റെ ഭാവം
വരും. അതില് ആശ്ചൈര്യപ്പെടാന്‍ ഒന്നുമില്ല.

കാറല്‍ മാര്‍ക്സിന് 'കംമ്മ്യുന്നിസറ്റ് മാനിഫെസ്റ്റോ' എഴുതിയതിന് വര്‍ഷങ്ങള്ക്ക് ശേഷവും
'ക്രിസ്തിയനായി' സ്വയം identify ചെയ്യാമെങ്കില് , എന്തു കൊണ്ടു ഭാരതത്തിലെ മാര്‍ക്സിസറ്റ് കാരും, കംമ്മ്യുന്നിസറ്റ് കാരും 'മതത്തെ' ഭയക്കണം.
(ഇവിടെ 'ഹിന്ദു' മാര്‍ക്സിസറ്റ് കാരും, കംമ്മ്യുന്നിസറ്റ് കാരും മാത്രമെ 'മതത്തെ' ഭയകുന്നുള്ളു എന്നതു വേറെ കാര്യം.)

SMASH said...
This comment has been removed by the author.
Sandeep said...

"കാറല്‍ മാര്‍ക്സിന് 'കംമ്മ്യുന്നിസറ്റ് മാനിഫെസ്റ്റോ' എഴുതിയതിന് വര്‍ഷങ്ങള്ക്ക് ശേഷവും
'ക്രിസ്തിയനായി' സ്വയം identify ചെയ്യാമെങ്കില് , എന്തു കൊണ്ടു ഭാരതത്തിലെ മാര്‍ക്സിസറ്റ് കാരും, കംമ്മ്യുന്നിസറ്റ് കാരും 'മതത്തെ' ഭയക്കണം."

മേല് പറഞതിന് അടിസ്ഥാനം ഈ ലിങ്ക് ആണ്.
http://www.marxists.org/archive/marx/works/1857/04/10.htm

"Meanwhile, in China, the smothered fires of hatred kindled against the English during the opium war have burst into a flame of animosity which no tenders of peace and friendship will be very likely to quench. For the sake of Christian and commercial intercourse with China, it is in the highest degree desirable that we should keep out of this quarrel, and that the Chinese should not be led to regard all the nations of the Western World as united in a conspiracy against them."