തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, October 9, 2011

308.നാട്ടൂകാർ- അവരാരൊക്കെയാണ്..?

DHRM-പ്രവർത്തകർ കോളനികളിൽ ഭീകരപ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ പിടിച്ച് പോലീസിൽ ഏല്പിക്കുന്നു .പോലീസ് വിട്ടയ്ക്കുന്നു.കാരണം,നിയമ വിധേയമായ സംഘനയാണന്നും,തീവ്രവാദി സംഘടനയാണന്നു പോലീസ് രേഖകളിൽ ഇല്ലന്നും വ്യക്തമാക്കുന്നു.ഇന്നത്തെ പത്രത്തിലും(09-10-11) സമാനമായ വാർത്തയുണ്ട്.ഇടമണ്ണിൽ കോളനികൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തിയ ഡി.എച്.ആർ.എം.പ്രവർത്തകരെ സി.പി.ഐ.പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞ് പോലിസ്സിൽ ഏല്പിക്കുന്നു.പിന്നീട് വിട്ടയക്കുന്നു.അപ്പോഴാണ് സ്വാഭാവികമായൊരു സംശയം ഉയരുന്നത്.ആരൊക്കെയാണ് നാട്ടുകാർ..?

കോളനികളിൽ താമസിക്കുന്ന ദലിത് സമൂഹം നാട്ടുകാരിൽ പെടുന്നില്ലേ..?ആശയങ്ങൾ പ്രചരിപ്പിക്കാൻ ആർക്കൊക്കെയാണ് അവകാശം..? ലഘുലേഖകൾ വിതരണം ചെയ്തു എന്നതിന്റെ പേരിൽ ഇതിനുമുമ്പ് ഏതൊക്കെ സംഘടനകൾക്കെതിരെ നാട്ടുകാർ സംഘടിച്ചു..?തീവ്രവാദം തിളിയിക്കാൻ തയ്യറാകുന്നവർക്ക് സർക്കാർ പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.അതാരെങ്കിലും വാങ്ങിയോ..? ഉത്തരമില്ലാത്ത ചോദ്യങ്ങൾ അനവധിയാണ് .അപ്പോഴും ഒരുചോദ്യം പിന്നേയും അവശേഷിക്കുന്നു.നാട്ടുകാർ-അവരാരൊക്കെയാണ്..?

3 comments:

ചാർ‌വാകൻ‌ said...

അദൃശ്യരായ ഇത്തരം നാട്ടുകാരെ പരിചയമുള്ളവർ വെളിപ്പെടുത്തുമല്ലോ.

മണ്ടൂസന്‍ said...

എന്താണ് ഈ d.h.r.m എന്ന് ഞാനൊന്ന് പഠിക്കട്ടെ. എന്നിട്ട് വിശദമായി കമന്റ് ചെയ്യാം ട്ടോ

കൂതറ തിരുമേനി said...

ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടി ആക്കുക. പേപ്പട്ടിയെ തല്ലി കൊല്ലുക... എങ്ങനെയുണ്ട് ..??!!