തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, April 19, 2012

322. ചൂതാടല്ലേ മക്കളെ..!!!

ചൂതാട്ടത്തില്‍ രാജ്യവും സഹോദരങ്ങളും എന്തിനു ഭാര്യയെ വരെ നഷ്ടപ്പെട്ട കഥകള്‍ മഹാഭാരതത്തില്‍ നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്നും ആ ചൂതാട്ട മനോഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ ആളുകളില്‍ വന്നിട്ടില്ല. ഇന്ന് ഒരു സഹോദരന്‍ ഫേസ്ബുക്കില്‍ ചൂതാട്ടത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചും   പറഞ്ഞിരുന്നു. മിക്കവാറും ആളുകള്‍ക്ക് ഷെയര്‍ മാര്‍ക്കറ്റിനെ പറ്റി ഏകദേശം രൂപം ഉണ്ടെങ്കിലും അതില്ലാത്ത സഹോദരന്മാര്‍ക്ക് ചെറിയ സംശയം നിവാരണം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.

ആദ്യമേ തന്നെ പറയട്ടെ ചൂതാട്ടം പാപമാണെന്ന് ഞാന്‍ പറയില്ല. അങ്ങനെ പറയുന്ന മതത്തില്‍ നിങ്ങള്‍ വിശ്വസിക്കുണ്ടെങ്കില്‍ അത് ശരിയാണെന്ന് കരുതുക. എന്നാല്‍ ചൂതാട്ടം മിക്കപ്പോഴും നഷ്ടം മാത്രമേ തരാറുള്ളൂ. എന്നാല്‍ ഷെയര്‍ മാര്‍ക്കറ്റിനെ വെറും ചൂതാട്ട കേന്ദ്രമായി മാത്രം കാണാറുണ്ട്. കുറെയേറെപ്പേരെ കോടീശ്വരന്‍മാര്‍ ആക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകളും ഇവിടെ പണം കളഞ്ഞിട്ടേ ഉള്ളൂ. ആ പണം കളഞ്ഞ ഭൂരിപക്ഷവും ഷെയര്‍ മാര്‍ക്കറ്റില്‍ ഒരു ചൂതാട്ടത്തിനായി മാത്രം വന്നവരായിരുന്നു. അതുകൊണ്ട് തന്നെ ആ മിഥ്യാധാരണ മാറ്റുന്നതാവും നല്ലത്.

ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതില്‍ കൂടി നിങ്ങള്‍ ആ കമ്പനിയുടെ ചെറിയ അളവിലുള്ള ഉടമ ആകുകയാണ് ചെയ്യുന്നത്. അതോടൊപ്പം ആ കമ്പനിയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും  നിങ്ങള്‍ പങ്കാളി ആവുന്നു. കമ്പനിയുടെ പ്രകടനം മാത്രം നോക്കി ആവില്ല ഷെയറിന്റെ വില പോകുന്നത്. ഒപ്പം മാര്‍ക്കറ്റ് ട്രെന്റും നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം. അതേപോലെ ഇവിടെ പണക്കാരനാകാന്‍ കുറുക്കുവഴികള്‍ ഇല്ല. അത്തരം കുറുക്കു വഴികള്‍ ഓരോന്നായി സെബി അടച്ചുകൊണ്ടിരിക്കുകയാണ് . അതേപോലെ ചതിക്കുഴികളുടെ എണ്ണവും. എന്നാലും മറ്റെവിടെയും പണം ചിലവാക്കുമ്പോള്‍ കാണിക്കുന്ന സൂക്ഷ്മത ഇവിടെയും അനിവാര്യമാണ് . പോയ പണം തിരികെ കിട്ടില്ലെന്ന് മനസ്സിലാക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

കൂട്ടുകാര്‍ പറഞ്ഞത് കേട്ട് ഷെയര്‍ മാര്‍ക്കറ്റില്‍ എടുത്തു ചാടരുത്. അതേപോലെ മാര്‍ക്കറ്റിനെ കുറിച്ച് കേട്ടറിവ് വെച്ചും എടുത്ത് ചാടരുത്. കഴിവതും ഇതുമായി ബന്ധപ്പെട്ട അറിവുകള്‍ ശേഖരിക്കുക. പഠിക്കുക. സാങ്കേതിക കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുക. എന്നിട്ട് കുറേശ്ശെയായി നിക്ഷേപിക്കുക. എനിക്ക് ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ച് എല്ലാം അറിയാം എന്നുപറയുന്നവനെ ഒന്നും അറിയില്ല എന്നുപറയുന്നവനെക്കാള്‍ സൂക്ഷിക്കുക. എല്ലാം അറിഞ്ഞിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് അയാള്‍ ഇന്നും നമ്മളില്‍ ഒരുവനായി ഇരിക്കുന്നു എന്നും കൂടി ചിന്തിക്കുക.

എല്ലായ്പ്പോഴും ഒന്നാലോചിക്കണം .. പണം ഉണ്ടാക്കാന്‍ മാത്രം മിടുക്കുപോര .എങ്ങനെ എവിടെ ചിലവഴിക്കുന്നുവെന്നും പഠിച്ചിരിക്കുക. ഒരുപക്ഷെ ഉണ്ടാക്കുന്നതിനെക്കാള്‍ അത് ചിലവഴിക്കാന്‍ പഠിച്ചാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കൂ.

5 comments:

പട്ടേപ്പാടം റാംജി said...

ഒരുപക്ഷെ ഉണ്ടാക്കുന്നതിനെക്കാള്‍ അത് ചിലവഴിക്കാന്‍ പഠിച്ചാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കൂ.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..... blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane......

vettathan said...

കാഷ് കയ്യിലുള്ള ആര്‍ക്കും ഷെയര്‍ വാങ്ങാം.പക്ഷേ ലാഭകരമായി വില്‍ക്കണമെങ്കില്‍ ബുദ്ധിയും പിന്നെ ഭാഗ്യവും വേണം.മാര്‍ക്കറ്റ് പൊന്തുന്നതും താഴുന്നതും ഫണ്ടമെന്‍റല്‍സ് അനുസരിച്ചാവണം എന്നൊരു നിര്‍ബന്ധവുമില്ല.ഒരാറു മാസമെങ്കിലും പഠിച്ചതിന് ശേഷം മാറ്റി വെയ്ക്കാവുന്ന തുകമാത്രം ഷെയറില്‍ നിക്ഷേപിക്കുക.

Pheonix said...

അര്‍ഹതപ്പെട്ടവര്‍ക്ക്‌ ഉപകരിക്കാത്ത ഒരാളുടെ കൈയില്‍ ബാക്കിയാവുന്ന പണമാണ് ചതിയില്‍ പെട്ട് നഷ്ടമാകുന്നത്.

Junaiths said...

വ്യക്തമായ ധാരണയോടെ, മാറ്റിവെയ്ക്കാൻ ബാക്കിയുള്ള പണം ഷെയറിൽ നിക്ഷേപിക്കുന്നതാണുചിതം...