തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, June 16, 2012

326.നെയ്യാറ്റിന്‍കരയിലെ ജയം . അതെ ജയം തന്നെ.

നെയ്യാറ്റിന്‍കരയിലെ കടമ്പ ഏതായാലും ശെല്‍വരാജ് കടന്നു. എന്നാല്‍ ഈ മത്സരം മലയാളികളുടെ സ്വഭാവത്തിന്റെ ഒരു പരിച്ഛെദം ആയിരുന്നു. ഈ പരാജയത്തിനെ താത്വിക അവലോകനം നടത്തി വിജയം ആക്കേണ്ട കാര്യമൊന്നുമില്ല. എന്നാല്‍ ഈ വിജയം മനസ്സിലാക്കി തന്ന ചില വസ്തുതകളെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കഴിവുള്ള ശാസ്ത്രഞ്ജര്‍ ഉണ്ടെങ്കില്‍ ഏതു  ജന്തുവിനെയും ശൂന്യാകാശത്തു എത്തിക്കാം . പി.സി.ജോര്‍ജ്ജിനോളം കഴിവുള്ളവര്‍ എന്തായാലും യൂ ഡി എഫ് പാളയത്തില്‍ ഇപ്പോള്‍ ഇല്ല. പറ്റുമെങ്കില്‍ മുഖ്യമന്ത്രിക്കസേര തന്നെ  അയാള്‍ക്ക്‌ കൊടുക്കാമെങ്കില്‍ എങ്ങനെ രാഷ്ട്രീയം കളിക്കണമെന്ന് ജോര്‍ജ്ജ് കാണിച്ചു തരും. നാണവും മാനവും ഇല്ലാത്തവര്‍ക്ക് പറ്റിയ പണിയാണ് രാഷ്ട്രീയം എന്നുമാത്രമല്ല അപ്പപ്പോള്‍ കാണുന്നവനെ അപ്പനെന്നു വിളിക്കണമെന്നും ശെല്‍വ രാജ് നമുക്ക് കാണിച്ചു തന്നു. നന്ദി ശെല്‍വാ നന്ദി. സാമൂഹിക/മത നേതാക്കള്‍ക്ക് ഹിന്ദുമതത്തില്‍ ഒരു ചുക്കും ചെയ്യാന്‍ സാധ്യമല്ലെന്ന് ഈ തെരഞ്ഞെടുപ്പു തെളിയിച്ചു തന്നു. വിഭജിച്ചു ഭരിക്കുക എന്നാ ബ്രിട്ടീഷ് തന്ത്രം അവരുടെ പിന്‍ഗാമികള്‍ ഹിന്ദു മതത്തെ വിഭജിച്ചു ഭരിക്കുക എന്നതിലാക്കി ചുരുക്കി എന്നുമാത്രം. വിജയിച്ചു മക്കളെ ...നിങ്ങള്‍ വീണ്ടും വീണ്ടും വിജയിച്ചു .

രാജഗോപാലിന്റെ മുപ്പതിനായിരം വോട്ടിനു മൂന്നു ലക്ഷത്തിന്റെ മാറ്റുണ്ടായിരുന്നു. ആത്മാര്‍ത്ഥത കൈവശം അല്‍പ്പമെങ്കിലും ഉണ്ടെങ്കിലും മത്സരിച്ച മൂന്നു പ്രാമുഖ്യ ( ഇടതു , വലതു , ബി ജെ പി ) സ്ഥാനാര്‍ഥികളില്‍ കറപുരളാത്ത വ്യക്തിതം എന്നുപറയാന്‍ രാജഗോപാലിനോളം ആര്‍ക്കും ഉണ്ടായിരുന്നില്ല. ശെല്‍വരാജിനെ ചുമക്കാതെ കോണ്‍ഗ്രസ്സിന് മാര്‍ഗ്ഗം ഉണ്ടായിരുന്നില്ലെങ്കില്‍ ലോറന്‍സിനെ മത്സരിപ്പിച്ചു എന്നതാണ് ഇടതിന് പറ്റിയ പറ്റ്. മുപ്പതിനായിരം പേരെങ്കിലും കൂലി വോട്ടു കുത്തല്‍കാര്‍ അല്ലെങ്കില്‍ ഏതു മരക്കുറ്റി നിന്നാലും ഞങ്ങള്‍ ഇവര്‍ക്കെ കൊടുക്കൂ എന്ന് പറയുന്ന ഗ്രൂപ്പില്‍ പെടാതെ ഉണ്ടായിരുന്നു. അഭിവാദ്യങ്ങള്‍ . ഈ ചെറിയ സംഖ്യാ ഒരു മാറ്റത്തിന്റെ ശംഖോലി  മുഴക്കട്ടെ.

ഇടതുപക്ഷം ഈ പരാജയം വിലകൊടുത്തു വാങ്ങിയതാണ് . ഒരു കൊലപാതക ആരോപണം . സത്യമായാലും മിഥ്യായാലും അത് ചെയ്യാവുന്ന പരമാവധി ദോഷം ചെയ്തിരിക്കുന്നു. എന്തായാലും കൂലി മാധ്യമ പട അതിന്റെ ധര്‍മ്മം ചെയ്തിരിക്കുന്നു. എന്തായാലും കൂലി ഉടനെതന്നെ ഭരണാധികാരികളോട് ചോദിച്ചു വാങ്ങാന്‍ നുണരമയും വേശ്യാനെറ്റും   ഒന്നും ഒട്ടും അമാന്തിക്കണ്ട. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് അച്ചുമാമന്‍ തെളിയിച്ചു കഴിഞ്ഞു. പണ്ട് ലീഡര്‍ എല്ലാവരും " ടി വി കാണാന്‍ "   മറക്കരുത് എന്നത് പറഞ്ഞതിന്റെ പുതിയ പതിപ്പ് .
സ്വന്തം മുഖം നന്നാക്കാന്‍ ഒഞ്ചിയത്ത്   ഓടിയത് പാര്‍ട്ടിയുടെ ഗോള്‍ പോസ്റ്റില്‍  സെല്‍ഫ് ഗോളായി അടിക്കാന്‍ പറ്റി. പാര്‍ട്ടിയിലെ പടല പിണക്കം പരസ്യമായ രഹസ്യം ആണെങ്കില്‍ ഇപ്പോള്‍ ഒട്ടും മറക്കാന്‍ ഇല്ലെന്നായി. കോണ്ഗ്രസ് നേതാക്കള്‍ അവരുടെ നേതാവിനെ ജയിപ്പിക്കാന്‍ ചെയ്തതിനെക്കാള്‍ അച്ചുമാമന്റെ പ്രവര്‍ത്തികള്‍ കൈപ്പത്തിയ്ക്ക് ഗുണമായി.

അതേപോലെ, മലയാളികള്‍ കൈക്കൂലി , വ്യഭിചാരം , ചതി വഞ്ചന , കാലു മാറല്‍ തുടങ്ങി എന്ത് തന്തയ്ക്കു പിറക്കാഴികയും മാന്യമായ സംഭവങ്ങള്‍ ആണെന്ന് വിധിയെഴുതി . കാരണം ഭ്രാന്താലയത്തില്‍ താമസിക്കുന്നവര്‍ക്ക് ആട് പ്രശ്നം പേടി മാത്രം . നീതി അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. അഴിമതിയില്‍ മുങ്ങിയ ജനതയ്ക്ക് അഴിമതിയുടെ നാറ്റം മനസ്സില്‍ ആവില്ലല്ലോ. മണിയും സംഘവും ചെയ്ത പ്രവര്‍ത്തികള്‍ ഭ്രാന്തന്മാരെ ഭീതിപ്പെടുത്തി. ആ ഭീതിയാണ് ഇടതുപക്ഷത്തിന് നെഗറ്റിവ് വോട്ടായി മാറിയത് .

ഒന്നുകൂടി . ഇന്ന് ചങ്കുറപ്പുള്ള നേതാവാണ്‌ ഉമ്മന്‍ ചാണ്ടിയെങ്കില്‍ മന്ത്രി സഭ രാജി വെയ്ക്കണം. കാരണം ഇന്ന് രാജി വെച്ച് തെരഞ്ഞെടുപ്പു നടത്തിയാല്‍ ഏറ്റവും കുറഞ്ഞത്‌ യൂ ഡി എഫിന് നൂറ്റി പത്തു സീറ്റെങ്കിലും ലഭിക്കും . അടുത്ത അഞ്ചുവര്‍ഷം അന്തസ്സായി മൃഗീയ ഭൂരിപക്ഷം അനുഭവിച്ചു ഭരിക്കാം . ഒപ്പം ആ ആഭ്യന്തര മന്ത്രി കസേര നമ്മുടെ ജോര്‍ജ്ജിന് കൊടുത്താല്‍ പിന്നെ അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞു ഭരണം മാറുമ്പോള്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി എന്നൊരു പാര്‍ട്ടി ഉണ്ടായിരുന്നോ എന്നറിയാന്‍ ഗൂഗിളില്‍ തപ്പേണ്ടി വരും. അവര്‍ക്ക് വോട്ടിടാന്‍ ത്രിപുരയില്‍ നിന്നും വെസ്റ്റ്‌ ബംഗാളില്‍ നിന്നും ആളുകളെ ഇറക്കെണ്ടിയും വരും.

കാലം മാറിയതും തന്ത്രങ്ങള്‍ മാറിയതും അറിയാതെ തമ്മിലടിച്ചു നടന്നാല്‍ പണ്ട് തമ്മിലിടിച്ചു മുട്ടനാടുകള്‍ മരിച്ചപ്പോള്‍ കുറുക്കന്‍ രണ്ടിനെയും തിന്നകഥപോലെ മറ്റൊരുകഥയായി കേരളത്തിന്റെ രാഷ്ട്രീയ കഥകള്‍ കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കാം .

5 comments:

ajith said...

കാലം മാറിയതും തന്ത്രങ്ങള്‍ മാറിയതും അറിയാതെ തമ്മിലടിച്ചു നടന്നാല്‍ പണ്ട് തമ്മിലിടിച്ചു മുട്ടനാടുകള്‍ മരിച്ചപ്പോള്‍ കുറുക്കന്‍ രണ്ടിനെയും തിന്നകഥപോലെ മറ്റൊരുകഥയായി കേരളത്തിന്റെ രാഷ്ട്രീയ കഥകള്‍ കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കാം .(കറക്റ്റ്)

പട്ടേപ്പാടം റാംജി said...

കാലം മാറിയതും തന്ത്രങ്ങള്‍ മാറിയതും അറിയാതെ തമ്മിലടിച്ചു നടന്നാല്‍ പണ്ട് തമ്മിലിടിച്ചു മുട്ടനാടുകള്‍ മരിച്ചപ്പോള്‍ കുറുക്കന്‍ രണ്ടിനെയും തിന്നകഥപോലെ മറ്റൊരുകഥയായി കേരളത്തിന്റെ രാഷ്ട്രീയ കഥകള്‍ കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കാം
(കിറുകൃത്യം)

സത്യമേവജയതേ said...

T P യെ കൊന്നതും, കൊലപ്പെടുത്തിയവരെ സംരക്ഷിക്കാന്‍ CPIM നടത്തിയ ജനാധിപത്യ വിരുദ്ധ നടപടികളും , MM മണിയുടെ കൊലവെറി യും പരാജയത്തിനു കാരണമായോ അതോ VS ന്റെ ഒഞ്ചിയം സന്ദര്‍ശനം ആണോ കാരണം എന്നത് ഒരു ശരാശരി മലയാളിയുടെ മനോവികാരത്തില്‍ നിന്ന് ചിന്തിച്ചാല്‍ എനിക്ക് തോന്നുന്നത് സെല്‍ഫ് ഗോള്‍ അടിച്ചത് കേരളത്തിലെ പാര്‍ട്ടി നേതൃത്വം അഥവാ പിണറായി ഫാന്സ് കാരാണ് എന്നതാണ്.
VS ന്‍റെ ഒഞ്ചിയം സന്ദര്‍ശനം LDF നെ ബാധിച്ചു എന്ന് പറയുന്നത് നെയ്യാറ്റിന്‍കരക്കാര്‍ ആര്‍ക്കു വോട്ടു ചെയ്യണം എന്ന് തീരുമാനിച്ചത് വോട്ടെടുപ്പിന്റെ അന്ന് പതിനൊന്നു മണിക്ക് ശേഷമാണ് എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല.അത് മറ്റു വിഷയങ്ങളെ ഒക്കെ മറയ്ക്കാന്‍ ഒരു കാരണം കണ്ടെത്തുകയാണ് CPIM ലെ ഒരു വിഭാഗം ചെയ്യുന്നത്. ഒപ്പം VS നു എതിരെ എത്ര പ്രതികാര നടപടിക്ക് പിണറായിയും കൂട്ടരും ശ്രമിക്കുന്നുവോ അത്രയും പ്രതിഷേധം ജനങ്ങള്‍ രഹസ്യ ബാലറ്റിലൂടെ CPIM നു നല്‍കും കാരണം നേരിട്ട് പ്രതികരിചാലല്ലേ 51 വെട്ടുകളെ പേടിക്കേണ്ടതുള്ളു.

ഇത്രയും രാഷ്ട്രിയ സംഭവ വികാസങ്ങള്‍ നടന്നിട്ടും അതൊന്നും നിങ്ങള്‍ കാണരുത് കേള്‍ക്കരുത്‌ പറയരുത് ചര്‍ച്ച ചെയ്യരുത് നിങ്ങള്‍ അന്ധമായി പോയി അരിവാളിന് കുത്തണം എന്ന് പറഞ്ഞാല്‍ അത് അനുസരിക്കാന്‍ നെയ്യാറ്റിന്‍കര ബീഹാറിലും UP യുളും ഒന്നുമല്ല. അവര്‍ CPIM ന്റെ അധര്‍മീക മായ സമീപനങ്ങള്‍ക്ക് തക്ക ഷോക്ക് ട്രീട്മെന്ടു നല്കി ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ന്യുന പക്ഷ പ്രീനനത്തിനും സദാചാര പോലീസുകളുടെ വിളയാട്ടത്തിനും എതിരായി പ്രതികരിച്ചു എന്നതാണ് LDF UDF BJP എന്നീ പ്രധാന കക്ഷികള്‍ക്ക് കിട്ടിയ വോട്ടു നിലവാരം സൂചിപ്പിക്കുന്നത് . മുരളിയുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ് .
പിന്നെ പ്രത്യയശാസ്ത്ര അടിത്തറയും, ലക്ഷ്യവും പരിപാടിയും ഉപേക്ഷിച്ച ഒരു കമ്യുനിസ്റ്റു പാര്‍ട്ടിക്ക് ഒരിക്കലും ജനവികാരം മനസ്സിലാക്കാനോ കാലം മാറിയതും തന്ത്രങ്ങള്‍ മാറിയതും മനസ്സിലാക്കാനോ കഴിയില്ല.

vettathan said...

എം.എല്‍.എ സ്ഥാനം രാജിവെച്ചിട്ടാണ് ശെല്‍വരാജ് പാര്‍ട്ടി വിട്ടത്.അതിനെ കാലുമാറ്റം എന്നു പറയാന്‍ വയ്യ.പോരെങ്കില്‍ റീ ഇലക്ഷനില്‍ ജയിക്കുക എന്നത് സാധാരണഗതിയില്‍ എളുപ്പവുമല്ല.അയാള്‍ ഉന്നയിച്ച കാര്യങ്ങളില്‍ എന്തോ ചിലത് ഉണ്ടെന്ന് തന്നെയാണ് ഇത് നല്‍കുന്ന സൂചന.ടി.പി.യുടെ കൊല നടന്നില്ലായിരുന്നെങ്കില്‍ എല്‍.ഡി.എഫ് പുഷ്പം പോലെ ജയിച്ചെനെ.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഇവിടൊരു പോസ്റ്റ്‌ കണ്ടിരുന്നു..
ഡിലിറ്റിയോ???