തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...
Showing posts with label ഇന്ത്യാ വിഷന്‍. Show all posts
Showing posts with label ഇന്ത്യാ വിഷന്‍. Show all posts

Tuesday, May 31, 2011

272.വീ. ഡീ. സതീശന്‍ എന്ന കടലാസ് പുലി!


കോണ്‍ഗ്രസ്സ് MLA വീ.ഡീ.സതീശന്‍ എന്തോ ഒരു മഹാ സംഭവമാണ് എന്ന നിലയിലാണ് കേരളത്തിലെ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതും വാര്‍ത്തകള്‍ പടച്ചു വിടുന്നതും.ഇതിനു ഇന്ത്യ വിഷന്‍ എന്ന ചാനല്‍ നടത്തുന്ന അശ്രാന്ത പരിശ്രമം ഒരു പരിധി വരെ വിജയിച്ചു എന്ന് വേണം ആമുഖമായി പറയുവാന്‍. പക്ഷെ വീ ഡി സതീശന്‍ കേരളത്തില്‍ തന്‍റെതായി എന്ത് സംഭാവനയാണ് നല്‍കിയത് എന്നത് പരിശോധിച്ചാല്‍ വട്ട പൂജ്യമാണ് എന്നതാണ് ഉത്തരം. പിന്നെ മാധ്യമങ്ങളില്‍ എങ്ങിനെ നിറഞ്ഞു നില്‍ക്കുന്നത് എന്നതിനുത്തരം മൂക്കില്ല രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന് മാത്രമാണ് .

സവിശേഷമായ വസ്തുത സതീശന് തന്‍റേതായ ഒരു ശൈലി ഇല്ലെന്നു തന്നെ. സതീശന്‍ മറ്റു പലരെയും അനുകരിച്ചു ചില ഗിമ്മിക്കുകള്‍ കാട്ടി കൈയ്യടി വാങ്ങാനും ജന ശ്രദ്ധ ആകര്‍ഷിക്കാനും ശ്രമിക്കുന്നു എന്ന് മാത്രം.2001 ലെ UDf തരംഗത്തില്‍ പറവൂരില്‍ ജയിച്ചു കയറിയ സതീശന്‍ തൃപ്പൂണിത്തുറ എം എല്‍ എ കെ ബാബുവിന്‍റെ പ്രവര്‍ത്തന ശൈലിയാണ് പിന്തുടര്‍ന്നു മണ്ഡലത്തില്‍ ജനകീയനയതു. . ഈ ശൈലിയെന്നാല്‍ കല്യാണം മരണം പുല കുളി അടിയന്തിരം ചോറൂണ് തുടങ്ങിയ ചടങ്ങുകള്‍ കേട്ടറിഞ്ഞു ചെന്ന് വീട്ടുകാരെയും നാട്ടുകാരെയും സുഖിപ്പിച്ചു ജനകീയനാവുകയെന്നതാണ്. അങ്ങിനെ രാഷ്ട്രിയ പ്രവര്‍ത്തനത്തിന്നു പകരം വയ്ക്കാവുന്ന ഒരു ബദല്‍ മാതൃകയാണ് ബാബുവും സതീശനും പ്രാവര്‍ത്തികമാക്കിയതും വിജയം കണ്ടതും. ബാബു കുറച്ചു കൂടി ജനങ്ങളുടെ പ്രശന്ങ്ങളിലും ഇടപെടുന്ന നേതാവ് കൂടിയാണ് എന്നത് മറച്ചു വയ്ക്കുന്നില്ല.

വി.ഡി സതീശന്‍ ഇപ്പോള്‍ ഒരു ജൂനിയര്‍ അച്ചുതാനന്തനാകുവാന്‍ പഠിക്കുകയാണ് എന്നതാണ് മറ്റൊരു വസ്തുത. കോടതി വ്യവഹാരങ്ങ ളുമായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുവാനുള്ള ശ്രമങ്ങളില്‍ ഇങ്ങിനെ ഒരു വിലയിരുത്തല്‍ നടത്തുവനെ നമുക്ക് കഴിയുകയുള്ളൂ. ശ്രദ്ധേയമായ വസ്തുത ലോട്ടറി വിഷയത്തില്‍ എന്തോ വലിയ റിസര്‍ച്ച് ചെയ്തു ഹോംവര്‍ക്ക് ചെയ്തു ഐസ്സക്കു മായുള്ള സംവാദത്തിലും പത്ര സമ്മേളനത്തിലും ചില ഉണ്ടായില്ല വെടി പൊട്ടിച്ചു എന്നതിലപ്പുറം മറ്റൊന്നും പുതുമുയു ള്ളതായി കാണുവാന്‍ കഴിഞ്ഞില്ല.


സ്വന്തം പാര്‍ട്ടി കേന്ദ്രം ഭരിക്കുമ്പോള്‍ കേന്ദ്ര മന്ത്രിയും , കോണ്‍ ഗ്രസ്സ് പാര്‍ട്ടി വക്താവും സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി ഒത്താശ ചെയ്തപ്പോള്‍ കോടതിയില്‍ മാര്‍ട്ടിനു വേണ്ടി ഹാജരാകാന്‍ പഞ്ഞെത്തിയപ്പോള്‍ മൌനം പാലിച്ച സതീശന് കോടതിയുടെ വിമ്മര്‍ശനം കേട്ടുവെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ അത് ജനങ്ങലില്‍ നിന്ന് മറച്ചു വച്ച് എന്നതാണ് യാഥാര്‍ത്ഥ്യം. ഉര്‍വശി ശാപം ഉപകാരം! ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ പഠിക്കാനും ലോട്ടറി വിഷയം അവതരിപ്പിക്കാനും അല്‍പ്പം പിന്നിലാണെന്നത് കൊണ്ട് "ലോട്ടറി അടിച്ച" പോലെ കിട്ടിയ അവസരമാണ് സതീശനെ ദൃശ്യ മാധ്യമങ്ങളുടെ വെള്ളി വെളിച്ചത്തില്‍ എത്തിച്ചത്.കോടതി വിധി വന്നതോടെ ലോട്ടറി കേസ്സില്‍ സാന്‍റിയാഗോ മാര്‍ട്ടിനെ പൂട്ടിയതിന്‍റെ ചാമ്പ്യനായി പ്പോലും ചില മാധ്യമങ്ങള്‍ സതീശനെ അവതരിപ്പിക്കുന്നത്‌ ലജ്ജാകരമാണ്. അത് ഒരു പക്ഷെ CPIM നെതിരെ VS നെ അവതരിപ്പിച്ചു വിഭാഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു ഒടുവില്‍ നിര്‍ ണായക സമയത്ത് VS കത്തിക്കയറി LDF നു മുന്നേറ്റം സമ്മാനിച്ചപ്പോള്‍ വേലിയിലിരുന്ന പാമ്പിനെ വേണ്ടാത്തിടത്തു വച്ച അനുഭവമായി മലയാള മനോരമക്ക് മറ്റു വലതു പക്ഷ മാധ്യമങ്ങള്‍ക്കും . ഇനി അങ്ങിനെ VS പേര് എടുക്കേണ്ട എന്ന നിലയിലാണ് വലതു പക്ഷ മാധ്യമങ്ങള്‍ സതീശനെ ഉയര്‍ത്തികൊണ്ടു വരുന്നത് എന്ന് വേണം അനുമാനിക്കാന്‍.

മന്ത്രി സ്ഥാനത്തിന് പരിഗണിച്ചു തഴയപ്പെട്ടപ്പോള്‍ സതീശന്‍ പറഞ്ഞ തമാശ വളരെ ശ്രദ്ധേയമാണ് . സന്റി യഗോ മാര്‍ട്ടിനെ പോലുള്ളവര്‍ക്ക് എവിടെയും സ്വാധിനം ചെലുത്താന്‍ കഴിയും എന്നാണു താന്‍ ഒഴിവാക്കപ്പെട്ടതിണെ ക്കുറിച്ച് സതീശന്റെ കണ്ടെത്തല്‍ . കേരളത്തില്‍ മന്ത്രിമാരെ തീരുമാനിച്ചത് ജാതി പരിഗണനയും ഗ്രൂപ്പ് സമവാക്ങ്ങളുമാണെന്ന് സുവ്യക്തം. അതില്‍ ആകെ ഇടപെട്ടത് അന്റണിയും , ഉമ്മന്‍ ചാണ്ടിയും, ചെന്നിത്തലയും, സോണിയ ഗാന്ധിയുമാണെന്നിരിക്കെ ഇവരില്‍ ആരെയാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍ സ്വാധീനിച്ചതു എന്ന് സതീശന്‍ വ്യക്തമാക്കണം. ഇനിയും ഉണ്ടായില്ല വെടി പൊട്ടിച്ചു കേരള ജനതയെ പറ്റിച്ചു ഒരു രക്തസാക്ഷി പരിവേഷം നേടാനുള്ള ശ്രമം അവസാനിപ്പിക്കണം.

കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയ രമേശ്‌ ചെന്നിത്തല ഗ്രൂപ്പിനൊപ്പം നിന്ന സതീശന്‍ ഉമ്മന്‍ ചാണ്ടിയോടാണ് ഇന്ന് വിധേയത്വം .പക്ഷെ ഇവിടെ ഒരു സുധീരന്‍ ശൈലിയാണ് സതീശന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നത്. മന്ത്രി സ്ഥാനത്തുനിന്ന് തഴയപ്പെട്ടപ്പോഴാണ് ഇനി താന്‍ ഗ്രൂപ്പിനതീതനായി പാര്‍ട്ടിയും ഗവ: ചെയ്യുന്ന "നല്ല" കാര്യങ്ങളെ പിന്തുണക്കും എന്ന് പറഞ്ഞിരിക്കുന്നത്.അതായത് ശിഷ്ട കാലം സുധീരനെപ്പോലെ ഗവ; നെതിരെ വിമ്മര്‍ശനവുമായി കയ്യടി നേടാന്‍ ശ്രമിക്കുമെന്നാണ് ഇന്ത്യ വിഷനില്‍ അദ്ദേഹം പറഞ്ഞത്തില്‍ നിന്ന് വായിചെടുക്കേണ്ടത്. അതിന്‍റെ തുടക്കമെന്നോണം ആണ് തദ്ദേശ വകുപ്പ് വിഭജനത്തെ വിമ്മര്‍ശിച്ചു സുധീരനോപ്പംചില വാചക കസ്സര്‍ത്തുകള്‍ നടത്തിയത് . ഇതിനെ ഒരു തുടക്കമായി വേണം കാണാന്‍.
മറ്റൊന്ന് താന്‍ ഒരു മതേതര വാദിയാണെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം മുഖാമുഖത്തില്‍ അവകാശപ്പെട്ടത് . ഇത് ഒരു ആന്റണി പരിവേഷത്തിനുള്ള ശ്രമമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മന്ത്രിസഭ രൂപികരണ വേളയിലും മറ്റും കേരളത്തിലെ മത മൌലീക വാദികളും ജാതികോമരങ്ങളും ഉറഞ്ഞു തുള്ളിയപ്പോള്‍ എന്തെ തനിക്ക് മന്ത്രി സ്ഥാനം പോയെ എന്ന് വിലപിക്കാനല്ലാതെ ജാതി മത സംഘടനകളുടെ പേക്കുത്തുകളെ വിമ്മര്‍ശിച്ചില്ല . മതേതരവാദിയായ കോണ്‍ ഗ്രസ്സ്കാരന്‍ എന്ന് സതീശന്‍ സ്വയം അവകാശപ്പെടുമ്പോള്‍ അത് നെഹ്രുവിന്‍റെ പോലെയോ , കുറഞ്ഞത്‌ ആര്യാടന്‍ മുഹമ്മദിന്റെ നിലവാരം ആര്‍ജ്ജിക്കാന്‍ ഇനിയും എത്രയോ ജന്മം ജനിക്കണം എന്നെ ഇപ്പോള്‍ പറയുന്നുള്ളൂ.

മാധ്യമങ്ങള്‍ ഇത്തരക്കാരോട് എടുക്കുന്ന നിലപാട് സംശയാസ്പദമാണ്. വാര്‍ത്ത ദാരിദ്ര്യം കൊണ്ടോ പാര്‍ട്ടി, മുന്നണിയുടെ അകത്തളങ്ങളില്‍ ചര്‍ച്ചകള്‍ ചോര്‍ത്തിയെടുക്കാനും മറ്റും ഇടതു പക്ഷമെന്നോ വലതു പക്ഷമെന്നോ വ്യത്യാസമില്ലാതെ ചില നേതാക്കളെ കൈയ്യിലെടുക്കുന്ന സമീപനം കേരളത്തില്‍ ദൃശ്യ മാധ്യമങ്ങളിലും കണ്ടു വരുന്നു. അത്തരം ഒരു സമീപനമല്ലേ സതീശന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ഉദ: തിരെഞ്ഞെടുപ്പിന്നു മുന്‍പും പിന്‍പുമായി സതീശനുമായി ഇന്ത്യ വിഷന്‍ നടത്തിയ രണ്ടു പൈങ്കിളി "മുഖാമുഖം" അനര്‍ഹമായ ഒരു പ്രാധാന്യം സതീശന് നല്‍കാന്‍ വെമ്പുന്നതായി തോന്നി.  അല്‍പ്പം നിലവാരമുള്ള "വാരാന്ത്യം" എന്ന പരിപാടിയുടെ അവതാരകന്‍ അഡ്വ: ജയശങ്കര്‍ പോലും സതീശന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍ കേഴുന്നത് കണ്ടാല്‍ CPI ക്കാര്‍ പോലും തലയില്‍ കൈ വച്ച് പോകും .
കേരളത്തിലെ മാധ്യമങ്ങള്‍ സത്യസന്തമായി പ്രവര്‍ത്തിക്കെണ്ടാതിലെക്കാണ് സതീശനെ പ്പോലുള്ള മാധ്യമ സൃഷ്ടികളുടെ വളര്‍ച്ച വിരല്‍ ചൂണ്ടുന്നത് . സതീശനെ പോലുള്ള കടലാസ് പുലികളെ സൃഷ്ടിച്ചു രാഷ്ട്രിയ രംഗത്തെ അവശേഷിക്കുന്ന പ്രതീക്ഷയും തല്ലിക്കെടുത്തുന്ന സമീപനം കേരളത്തിന്ന് ആപത്താണ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.


സത്യമേവജയതേ