തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, January 8, 2009

17.പാലസ്തീനുവേണ്ടി കണ്ണീരോഴുക്കുന്നവര്‍ ഒരുപ്രാവശ്യം വായിക്കുക..

ഇന്നു ഇസ്രയേല്‍ പാലസ്തീനെ ചുടുന്നു,കുട്ടികളെയും സ്ത്രീകളെയും ബോധമില്ലാതെ കൊന്നൊടുക്കുന്നു എന്നൊക്കെ വിളിച്ചു കൂവി തങ്ങളുടെ സഹജീവികളോട് സ്നേഹം പ്രകടിപ്പിക്കുകയാണ്..

വേറെ ചിലരാകട്ടെ ശ്രീലങ്കയിലെ പട്ടാളക്കാര്‍ കൊന്നൊടുക്കുന്ന തമിഴരെ ഓര്‍ത്താണ് കരയുന്നത്..സത്യത്തില്‍ ചില മലയാളി എം.പി.മാര്‍ ഇസ്രായേലിനോട് ബന്ധം വേര്‍പെടുത്താന്‍ വരെ ഉപദേശിച്ചുകളഞ്ഞു.. ഏതായാലും അതിനുവേണ്ടി രാജിവെയ്ക്കാന്‍ തയ്യാറാവാത്തത് പുണ്യം..

പക്ഷെ ഇസ്രായേലിനു വേണ്ടി കൊലവിളി നടത്തുന്നവര്‍ നടത്തുക തന്നെ ചെയ്യൂ..പക്ഷെ അതിന് മുമ്പ് ഒരഞ്ചു മിനിറ്റ് ഇതൊന്നു വായിക്കാന്‍ കൃപയുണ്ടാകുമോ..ഞാന്‍ മോസാദിനെയും ജൂതന്മാരെയും വെള്ളപൂശാനല്ല എഴുതുന്നത്.. എന്‍റെ അപ്പനും അമ്മയും ജൂതന്മാരും അല്ല..

പക്ഷെ ഈലോക ജനസംഖ്യയുടെ കേവലം 0.2% മാത്രമാണ് ജൂതന്മാര്‍.. അതും ലോക ജൂതജനസംഖ്യയുടെ മൂന്നിലോന്നുമാത്രമേ ഇസ്രായേലില്‍ ഉള്ളൂ.. മൂന്നില്‍ ഒന്നു അമേരിക്കയിലും ബാക്കി ലോകത്താകമാനം ചിതറിയും ജീവിക്കുന്നു. പക്ഷെ ഇത്രയും ചെറിയ ഒരു ജനത അതായത് ഏകദേശം അറുപതുലക്ഷം ജൂതന്മാര്‍ എങ്ങനെ അറബികളെ മുഴുവന്‍ വിറപ്പിക്കുന്നു..ആലോചിട്ടുണ്ടോ..??

പൊതുവെ അതീവബുദ്ധിമാന്‍മാരായ ജൂതന്മാര്‍ പ്രശ്നക്കാരല്ല.. ബിസിനസ്,സിനിമ,കല,ശാസ്ത്രം,തുടങ്ങിയ മേഖലകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ ആണ്. സ്പോര്‍ട്സ് തുടങ്ങിയ മേഖലകളിലും അവര്‍ നിപുണര്‍ തന്നെ.. തങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹം വളര്‍ത്തുന്നവര്‍ തന്നെ..ലോകത്തിലെ ശാസ്ത്രഞ്ജന്‍മാരില്‍ ഏറ്റവും കേമനായിരുന്ന ആല്‍ബെര്‍ട്ട് ഐന്‍സ്ടിന്‍,ചെല്സീ ഫുട്ട്ബോള്‍ ക്ലബിന്‍റെ ഉടമ റോമന്‍ അബ്രോമോവിച്ച്,ഇന്‍റെല്‍ കമ്പനിയുടെ ഉടമ ക്രൈഗ് ബാരറ്റ് തുടങ്ങിയവര്‍ മാത്രമല്ല അമേരിക്കയിലെ പ്രശസ്ത സിനിമനിര്‍മാണ കമ്പനികള്‍ വാര്‍ണര്‍,യൂണിവേര്‍സല്‍,തുടങ്ങി മിക്കവയും ഇവരുടെ തന്നെ..

സിനിമ ലോകത്തിലെ മിക്ക പ്രശസ്തരും ജൂതര്‍ തന്നെ..(സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് വരെ) ഇന്ത്യയില്‍ തന്നെ ഇപ്പോഴും പതിനയ്യായിരം ജൂതരുണ്ട്.. അവരുടെ പേരില്‍ വല്ല കേസും ഇവിടെ നിലവിലുണ്ടോ എന്ന് അന്വേഷിച്ചു നോക്കുക...പൊതുവെ ഏത് രംഗത്തായാലും വളരാനും അതുവഴി സമൂഹത്തിന് തങ്ങളാലാവുന്ന സംഭാവന നല്‍കുന്നവരാണ് ജൂതന്മാര്‍..കേരളത്തിലെ മുമ്പുണ്ടായിരുന്ന ജൂതന്മാരെകുറിച്ചു മട്ടാഞ്ചേരിയില്‍ തിരക്കിയാല്‍ അറിയാം.. ഇന്നും മലയാളികളോട് നന്ദിയുള്ള സമൂഹമാണ് ജൂതന്മാരുടെ. നമ്മുടെ ആറ്റം ബോംബിന്‍റെ പിതാവിന്‍റെ (ഹോമിബാബ) ഭാര്യയും ജൂതതന്നെ..

.ഇനി പാലസ്തീനികളെ പറ്റി.. ഒരിക്കല്‍ ജൂതന്മാരെ തകര്‍ത്ത് ചിന്നഭിന്നമാക്കി ചിതറിച്ചവരാണ് പാലസ്തീനികള്‍.കുവൈറ്റ് ഇറാക്ക് ആക്രമിച്ചപ്പോള്‍ കുവൈറ്റിനെ കൊള്ളയടിച്ച മാന്യന്മാരായ പാലസ്തീനികളെ കുവൈറ്റില്‍ അക്കാലത്ത് താമസിച്ച മലയാളികള്‍ മറക്കില്ല..

ഹമാസും,ഫത്തായും,പി.എല്‍.ഓ.യും തുടങ്ങി നൂറ്റിഅറുപതില്‍ താഴെ തീവ്രവാദി സംഘടനകളെ വച്ചുപുലര്‍ത്തുന്ന മഹാന്മാരാണ് പാലസ്തീനികള്‍..നമ്മുടെ എല്‍.ടി.ടി.ഇ. ചാവേര്‍ ബോംബിങ്ങില്‍ വിദഗ്ദപരിശീലനം നടത്തിയതും ഹമാസില്‍ നിന്നായിരുന്നുവേന്നോര്‍ക്കണം. ഇന്നും ലഷ്കറിന്റെ മാത്രമല്ല,ഹിസ്ബുള്‍ മുജാഹിദിന്‍റെയും,അല്‍ ക്വൈദയുടെയും ഭീകരന്മാരും ഇവിടെ ആഥിത്യം കിട്ടുകയും ആശയങ്ങളും തന്ത്രങ്ങളും കൈമാറാനും വരാറുണ്ട്‌..ഒപ്പം ഹിസ്ബുള്ളയും (ലബനോന്‍) .എല്‍.ടി.ടി.ഇ.ചാവേറാക്രമണം നടത്തികൊന്ന രാജിവ്ഗാന്ധിയെ മറന്നു പോയോ.. അതില്‍ പിന്നെയാ എല്‍.ടി.ടി.ഇ. ഇവിടെ നിരോധിക്കപ്പെട്ടത്..

ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദിപരിശീലനകേന്ദ്രത്തില്‍ മക്കളെ അയക്കുന്ന അമ്മമാരും,ഭര്‍ത്താക്കന്‍മാരെ വിടുന്ന ഭാര്യമാര്‍ അതിന് തിരിച്ചടി പ്രതീക്ഷിക്കെണ്ടേ.. അന്ന് സന്തോഷിക്കുന്ന അവര്‍ ഇന്നു കരയുന്നതില്‍ തെറ്റുണ്ടോ.. "കാറ്റു വിതയ്ക്കുന്നവന്‍.കൊടുങ്കാറ്റ് കൊയ്യും " എന്നാണു പ്രമാണം. സൗദി അറേബ്യയില്‍ നിന്നും ഇറാനില്‍ നിന്നും കോടികള്‍ തീവ്രവാദത്തിന് വേണ്ടി ഒഴുകിയെത്തുമ്പോള്‍ ആയുധം വാങ്ങുന്ന പാലസ്തീനികള്‍ എന്തുകൊണ്ട് ഇന്നു നിലവിളിക്കുന്നു..

ഇസ്രായേലിനു ചുറ്റും അവര്‍ക്ക് ശത്രുക്കള്‍ മാത്രമെ ഉള്ളൂ.. മിത്രങ്ങള്‍ പോയിട്ട് അനുഭാവപൂര്‍വ്വം നോക്കുന്നവര്‍ പോലുമില്ല..അവരുടെ അദ്ധ്വാനം,ബുദ്ധി അതാണവരെ വളര്‍ത്തിയത്.. അനസ്യൂതമായ തമ്പുരാന്‍ കൊടുത്ത എണ്ണയുടെ ഹുങ്കില്ലാതെയാണവര്‍ വളര്‍ന്നത്‌. മടിയന്മാരായ അറബികള്‍ സുഖിച്ചു നടന്നപ്പോള്‍ എല്ലാ ജൂതന്മാര്‍ക്കും നിര്‍ബന്ദമായി സൈനികപരിശീലനം കൊടുത്ത് വിദ്യാഭാസത്തിലും ആധുനീകരണത്തിലും ഊന്നല്‍ കൊടുത്തു അവരെ ആ മേഖലയിലെ ശക്തിയാക്കി..

പിന്നെ പാലസ്തീന്‍ എന്താണ് പ്രതീക്ഷിക്കുന്നത്... ഇന്ത്യയുടെ നെഞ്ചത്തു പാകിസ്താന്‍ സംഹാരതാണ്ഡവം ആടിയശേഷം അതിന്‍റെ തെളിവുമായി ഊരുതെണ്ടുന്ന ഇന്ത്യയുടെ പ്രതികരണരീതിപോലെ ലോകരാജ്യങ്ങളുടെ പിന്നാലെ ഹാമാസിന്‍റെ തീവ്രവാദികളെപ്പറ്റി തെളിവുമായി ഇസ്രയേല്‍ നടക്കണോ... ? ലോകത്തിന്‍റെ കോണുകളില്‍ ജൂതന്മാരെ പറപ്പിച്ചപ്പോള്‍ നല്ല രസമായിരുന്നു.. ? തീവ്രവാദി ആക്രമണങ്ങളില്‍ ജൂതന്മാരെ വിറപ്പിച്ചപ്പോള്‍ രസമായിരുന്നു..? പക്ഷെ ഇപ്പോള്‍ കളിമാറിയപ്പോള്‍ ലോകത്തിന്‍റെ സഹായം എന്തിന് പാലസ്തീന്‍ ചോദിക്കുന്നു..?

സത്യത്തില്‍ നമ്മുടെ ശാപമായ പാകിസ്ഥാനി തിവ്രവാദികള്‍ക്ക് പോലും സഹായവും പരിശീലവും നല്കുന്ന പാലസ്തീന് വേണ്ടിതന്നെ വാദിക്കണോ..?

നാസികള്‍ ജൂതന്മാരെ വേട്ടയാടാന്‍ പ്രധാനകാരണം എന്തായിരുന്നു..തങ്ങളാണ് കേമന്മാര്‍ എന്ന ഹിറ്റ്ലര്‍ ചിന്താഗതി തങ്ങളേക്കാള്‍ സമര്‍ത്ഥന്‍മാരായ ജൂതന്മാരെ കൊല്ലുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു..ഇന്ത്യയില്‍ ജൂതന്മാര്‍ക്ക് പകരം (15000 ഇന്നും ഉണ്ട് ) അത്തരം പാലസ്തീനികള്‍ ആയിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന് ആലോചിട്ടുണ്ടോ..?

ഇതിന്‍റെ അവസാനം ഇത്രയും പറഞ്ഞു കൊള്ളട്ടെ.. പാലസ്തീന്‍ പടര്‍ത്തുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയും തീവ്രവാദവും,ചാവേര്‍ ആക്രമണവും അതിന് തങ്ങളുടെ മക്കളെയും ഭര്‍ത്താവിനെയും അയക്കുന്നവരെയുംകുറിച്ചു വേവലാതിപെടേണ്ട കാര്യമില്ല..ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും..സ്വാഭാവികം.. തീവ്രവാദം എന്നുള്ള ശാപത്തിന്‍റെ ഫലങ്ങള്‍ നമ്മളും അനുഭവിക്കുന്നില്ലേ.. എന്നിട്ടും അതിന്‍റെ തായ് വേരായ പാലസ്തീനോട് സഹതാപം.. നാളെ നമ്മെ (ബോംബെയിലെ തീവ്രവാദി ആക്രമണം) ആക്രമിച്ചതിന്‍റെ പകരം ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാലും ഇതുപോലെ കുറെ കുഞ്ഞുങ്ങളും സ്ത്രീകളും മരിക്കും.. അതവര്‍ തങ്ങളുടെ പ്രീയപ്പെട്ടവരെ ജിഹാദികള്‍ അക്കിയതിന്‍റെ ഫലം എന്നെ പറയാനാവൂ..

ഒരു സഭ്യമായ ജീവിതരീതിയുടെ ശത്രുക്കള്‍ ആണ് തീവ്രവാദവും തീവ്രവാദികളും..അവരെ സഹായിക്കുന്നവര്‍ തിരിച്ചടിയുണ്ടാകുമ്പോള്‍ ലോകത്തിന്‍റെ കരുണയ്ക്ക് കേഴാന്‍ അര്‍ഹരല്ല.. കൂടുതല്‍ ചൊറിഞ്ഞാലും തിരിച്ചടിയ്ക്കാതിരിക്കാന്‍ ഇസ്രായേലിന്‍റെ ദേശീയപിതാവ് മഹാത്മാഗാന്ധിയല്ല എന്ന് പാലസ്തീനികള്‍ മനസ്സിലാക്കട്ടെ.. ഇതുകൊണ്ടു ഒരു തീവ്രവാദികളുടെ മട തകര്‍ക്കാനായാല്‍ നമ്മുക്കും അത് ആശ്വാസം തരുന്നതാണ്..

ചുമ്മാതെ ആളുകള്‍ മരിക്കുമ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കാതെ സമചിത്തതയോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാവും നല്ലത്..

Wednesday, January 7, 2009

16.കോടതിമുറിയിലെ ഇടയലേഖനം

അഭയകൊലക്കേസിന് പ്രായം പതിനാറ് കഴിഞ്ഞു. അതിനെക്കുറിച്ച് പലരും പറഞ്ഞും വായിച്ചും അറിയാത്തതായി ഒന്നുമില്ല.. എന്നാല്‍ ഞാന്‍ അതിന്‍റെ ഇന്നത്തെ അവസ്ഥയെ പലരുടെയും കാഴ്ചപ്പാടോട് നോക്കിക്കാണുകയും ഒപ്പം അവയ്ക്കുനേരെ കോടതിയുടെ പ്രതികരണവുമാണ് വിഷയമാക്കുന്നത്.

അഭയയുടെ കൊലക്കേസിലെ ഏറ്റവും വലിയനഷ്ടം സംഭവിച്ചത് അഭയയുടെ ആത്മാവിനാണ്.. അത്മാവുണ്ടോ ഇല്ലയോ എന്ന് ചോദിച്ചു യുക്തിവാദികള്‍ എന്‍റെ തലയില്‍ കയറി നിരങ്ങണ്ട.കാരണം കാലമിത്രയും ആയിട്ടും കര്‍ത്താവിന്‍റെ മണവാട്ടിയാകാന്‍ തിരുവസ്ത്രം അണിഞ്ഞിട്ടും അഭയയുടെ രക്ഷയ്ക്ക് സാക്ഷാല്‍ കര്‍ത്താവോ കര്‍ത്താവിന്‍റെ മാലാഖകളോ വന്നില്ല.. കുറഞ്ഞപക്ഷം അഭയം പ്രാപിക്കുന്നവരെ രക്ഷിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടല്ലോ.. പോട്ടെ തല്‍ക്കാലം അദ്ദേഹത്തിനെ വെറുതെ വിടുന്നു...

അഭയയുടെ വീട്ടുകാര്‍

കേസിന്‍റെ ആദ്യഘട്ടങ്ങളില്‍ കുറ്റവാളികളെ പിടികൂടാന്‍ കാട്ടിയിരുന്ന ആവേശം ഇടയ്ക്ക് കുറഞ്ഞെന്നുമാത്രമല്ല അതിന് വേണ്ടി ഓടി നടന്ന ജോമോന്‍ പുത്തെന്‍പുരയ്ക്കലിന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നുകയും അദ്ദേഹത്തിനെ അവഹേളിക്കുകയും ചെയ്ത അഭയാപിതാവിന്‍റെ നഷ്ടം എന്തായാലും അന്ന് മലയാളികള്‍ തിരിച്ചറിഞ്ഞതാണ്. പണത്തിനുമേലെ അപ്പനും പറക്കില്ലല്ലോ..ഇന്നു ഒരു പക്ഷെ സമയം മലക്കം മറിയുമെന്ന തിരിച്ചറിവാകാം വീണ്ടും സഭയ്ക്കും പുരോഹിതന്മാര്‍ക്കും നേരെ വാളോങ്ങാന്‍ ആദ്ദേഹത്തെ പ്രേരിപ്പിച്ചത്..

ജോമോന്‍ പുത്തെന്‍പുരയ്ക്കല്‍

ഒരു പക്ഷെ ഏവരുടേയും ചോദ്യം ഇതാവും.. ഇതുകൊണ്ടു ജോമോന്‍ എന്ത് നേടി.. ലോകത്ത് ഒരു ബാങ്കിലും അദ്ദേഹത്തിന് അഭയകേസുമൂലം പണം സമ്പാദിക്കാനായി എന്ന് തെളിഞ്ഞിട്ടില്ല..എന്നാല്‍ മാനസിക,ശാരീരിക മര്‍ദ്ദനം ആവോളം ലഭിക്കുകയും ചെയ്തു.. ഒരു പക്ഷെ അദ്ദേഹത്തിന് ആവോളം പ്രസിദ്ധി ഇതുമൂലം ലഭിച്ചെങ്കിലും അഭയകേസിനു എന്നും ജീവന്‍ കേടാതിരിക്കാനും സഭയുടെ ഉറക്കംകെടുത്താനും ഒരാളെ കിട്ടിയെന്നതാണ് അദ്ദേഹത്തിന്‍റെ പ്രസക്ത്തി..

സഭയുടെ കാഴ്ചപ്പാടില്‍

ക്നാനായ കത്തോലിക്കാ സഭയോ മേത്രാന്മാരോ എങ്ങനെ ഇതില്‍ പ്രതികരിക്കാന്‍ കഴിയും...കാരണം അന്ന് നടന്നുവെന്ന് പറയുന്ന വ്യഭിചാരകഥ അവര്‍ക്ക് പുതുമയുള്ളതാണോ.? ഇനിയും വേറെയും അച്ചന്മാരും കന്യാസ്ത്രീമാരും ഉള്ള സഭയില്‍ ഇവരെ തള്ളിപ്പറഞ്ഞാല്‍ മറ്റു കഥകള്‍ ഈ കുറ്റാരോപിതര്‍ കോടതിയില്‍ വെളിപ്പെടുത്തിയാല്‍ പിന്നെ ജനം ഇവരെയൊക്കെ വെറുതെ വിടുമോ.. തന്നെയുമല്ല കേള്‍ക്കുന്ന ജനത്തിന് അത്ഭുദം ആണെങ്കിലും സഭയില്‍ സാധാരണ സംഭവം മാത്രമാണ്..

ഇതിന്‍റെയൊക്കെ വിശദീകരണം ആഴത്തില്‍ പറഞ്ഞാല്‍ പിന്നെ ഒരു മഞ്ഞപ്പത്രത്തിന്‍റെ നിലയിലേക്ക് ബ്ലോഗിനെ കൊണ്ടുപോകേണ്ടിവരും.. പക്ഷെ രണ്ടുലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള മേല്‍പ്പടിസഭ ഒന്നോര്‍ത്താല്‍ കൊള്ളാം ..കേരളത്തിലെ ജനസംഖ്യ നാല് കോടിയാണ്.. ഭാരതത്തിന്‌ പോലും നാണംകേടുണ്ടാക്കുന്ന ഈകാര്യം സഭവേണ്ടും വിധം പ്രതികരിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രതികരിച്ചാല്‍ പിന്നെ ......?? പക്ഷെ കേരളത്തിലെ ജനങ്ങള്‍ വെറും കടലാസ് പുലികള്‍ ആണെന്ന് രാഷ്ട്രീയക്കാരേക്കാള്‍ നന്നായി സഭയ്ക്കും അവരെ ഭരിക്കുന്ന മേലാളന്മാര്‍ക്കും അറിയാം..

പൂത്ത്രുക്കയും കൊട്ടൂരനും മറ്റവളും..

ഒരു തെറ്റ് ചെയ്തുപോയി... എന്താ ചാകാന്‍ കഴിയുമോ.. കല്യാണം കഴിക്കരുതെന്നത് സഭയുടെ തീരുമാനമല്ലേ.അല്ലാതെ ഇവരുടെ അല്ലല്ലോ.. മറ്റുള്ളവര്‍ കഴിക്കുന്ന ഭക്ഷണം കഴിക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ വികാരങ്ങളും ഉണ്ടായാല്‍ ഇവരെ കുറ്റം പറയാന്‍ കഴിയുമോ.. പിന്നെ സെഫി നടത്തിയ ഉടായിപ്പ് നാടകങ്ങള്‍ (ശസ്ത്രക്രിയയും,ശരീര അസ്വാസ്ത്യ നാടകവും പോട്ടെന്നു വച്ചേക്കൂ.) അതും നമുക്കു തല്‍ക്കാലം കണ്ണടയ്ക്കാം. കുറ്റം ചെയ്താലും ജീവിക്കാന്‍ അവര്‍ക്കും കൊതിയുണ്ടാകുമല്ലോ. തന്നെയുമല്ല അവരുടെ കണ്ണില്‍ വെറും ഒരു പ്രവര്‍ത്തിയില്‍ കഴിഞ്ഞുമറ്റൊന്നുമില്ല.. അവരെയും തല്‍കാലം ഞാന്‍ അവലകനത്തില്‍ നിന്നും ഒഴിവാക്കുന്നു.. കുറ്റവാളികള്‍ രക്ഷപ്പെടുവാന്‍ കാട്ടുന്ന സ്വാഭാവിക പ്രവര്‍ത്തികള്‍ മാത്രം..

മാധ്യമങ്ങള്‍..

കേരളത്തില്‍ മാധ്യമങ്ങള്‍ മൂലം നിലനിന്ന ഒരു കേസാണിത്..ഇന്നു കോടതി വിമര്‍ശിച്ച മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എന്നെ കോടതിയുടെ ചുവപ്പ് നാടകളില്‍ ഒതുങ്ങിപോയേനെ..ന്യൂ ഇന്ത്യാ എക്സ്പ്രെസ്സ് മാത്രമല്ല കേരളത്തിലെ ദീപിക ഒഴികെ എല്ലാ പത്രങ്ങളും ടിവി ചാനലുകളും ഇതിന്‍റെ ക്രെഡിറ്റ് അവകാശപ്പെടാം.. ഇവരെ വിമര്‍ശിച്ച കോടതി സത്യത്തില്‍ സഭയ്ക്ക് വേണ്ടി മണിയടിക്കുകയായിരുന്നു.

ലഡ്ഡുകൊടുത്ത മാന്യമാര്‍.

സത്യത്തില്‍ ഇവരാണ് ആധുനിക ലോകത്തെ യൂദാസ്.. സ്വന്തം അമ്മയേം പെങ്ങളെയും വ്യഭിചരിക്കാന്‍ ജാരനോട് ഒപ്പം പറഞ്ഞുവിട്ടിട്ട് അവര്‍ക്ക് വിളക്ക്പിടിക്കുന്ന മാന്യന്മാര്‍.. ഇവര്‍ സത്യത്തില്‍ സമൂഹത്തിന്‍റെ നേരെ കൊഞ്ഞനം കുത്തി കാണിക്കുകയാണ് ചെയ്തത്..പക്ഷെ കേരളത്തിലെ ജനങ്ങള്‍ പ്രതികരിച്ചാല്‍......പലസംസ്ഥാനങ്ങളിലും ഇതിന്‍റെ മോശം വശം സഭ അറിഞ്ഞതാണ്.. ഇന്നും ഒരു കന്യാസ്ത്രീ തിരിച്ചറിയല്‍പരേഡില്‍ തന്നെ ബലാല്‍സംഗം ചെയ്തവരുടെ മുഖം തിരിച്ചറിയാന്‍ പങ്കെടുക്കുന്നുവന്നതും ഒരു സത്യം മാത്രമാണ്..

കേരളത്തിലെ ജനങ്ങള്‍

ഏറ്റവും ആത്മസംയമനം ഉള്ളവരാണ് തങ്ങള്‍ ഈ കേസില്‍ മലയാളികള്‍ തെളിയിച്ചു..കാരണം മലയാളികളുടെ ക്ഷമയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളുടെ ഘോഷയാത്രയാണ് ഇതുവരെ നടന്നത്..

സി.ബി.എ.

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും ശ്രമിച്ചാല്‍ തെളിയിക്കാന്‍ കഴിയാത്ത കേസുകള്‍ തെളിയിക്കാന്‍ കഴിയുമെന്ന ജനങ്ങളുടെ വിശ്വാസം ഇതുവരെ കാത്തുസൂക്ഷിച്ച ഇവരുടെ വിശ്വാസ്യതയെ കോടതി ചോദ്യം ചെയ്യുകയും ചെയ്തു.. സത്യത്തില്‍ സി.ബി.ഐ.നടത്തിയ ആത്മാര്‍ത്ഥ ശ്രമങ്ങളുടെ വിലയിടിച്ചു കാണിക്കുകയാണ് കോടതി ചെയ്തത്..ഇന്ത്യയിലെ ഏറ്റവും നല്ല തലച്ചോറുകള്‍ ഉള്ള സി.ബി.ഐ. ലോകത്തിലെ തന്നെ ഏറ്റവും നല്ല കുറ്റാന്വേഷണ വിഭാഗം ആണെന്ന് കോടതി മനസ്സിലാക്കിയാല്‍ നല്ലത്..

കോടതി..

ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയായ ഇന്ത്യയിലെ ദുഷിക്കാത്ത സര്‍ക്കാര്‍ സംവിധാനം ജൂഡിഷ്യറിയാണെന്ന് കരുതിയ ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തീരുമാനം ആണ് കോടതിയില്‍ നിന്നുണ്ടായത്,. സി.ബി.ഐ. യെ മാത്രമല്ല മാധ്യമങ്ങളെയും കോടതി വെറുതെ വിട്ടില്ല. ജസ്ടിസിനു ശമ്പളം തരുന്നത് സഭയാണെന്ന് തോന്നിപ്പിക്കുന്ന പ്രകടങ്ങള്‍ ആയിരുന്നു ജസ്റ്റിസ് ഹേമയുടെ... മൂന്നു കുറ്റാരോപിതരെയും മാലഖകളെ പോലെ വാഴ്ത്തിയ ഹേമ തന്‍റെ റോള് ആങ്ങേയറ്റം ഭംഗിയാക്കി. പക്ഷെ തന്‍റെ മുകളില്‍ സുപ്രീം കോടതിയും തലയ്ക്കു മുകളില്‍ ദൈവവും ഉണ്ടെന്നു മറന്നു പോയ ജസ്റ്റിസ് അക്ഷരാര്‍ത്ഥത്തില്‍ ആഭാസന്മാരുടെ രക്ഷയ്ക്ക് വേണ്ടിയുള്ള പറന്നാട്ടമായിരുന്നു. അവസാനം "കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്താണെന്നറിയില്ല..ഇവരോട് പൊറുക്കണേ എന്നുള്ള " വാചകത്തോടെ തന്‍റെ ഇടയലേഖനം അവസാനിപ്പിച്ചു..

കുറ്റവാളികളെ രക്ഷിക്കാന്‍ ഇത്ര മോഹം ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടിവാദിക്കാന്‍ ഹാജാരാകണമായിരുന്നു. അല്ലാതെ അവരുടെ ആസനംതാങ്ങുന്ന ഒരിടമായി കോടതിയെ തരം താഴ്ത്തരുതായിരുന്നു.അങ്ങനെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ ഏറ്റവും മോശമായ ഒരു ദിവസം സമ്മാനിച്ചുകൊണ്ട് ഹേമവിധിപറഞ്ഞപ്പോള്‍ സത്യത്തില്‍ അഭയാകേസ് നിന്നു പോകുകയായിരുന്നു.. എന്നാല്‍ ജസ്റ്റിസ് സമ്പത്തിനെ പോലെ നിയമം വ്യഭിച്ചരിക്കുന്നവര്‍ക്കുല്ലതല്ല എന്നറിയാവുന്നവര്‍ ഇതില്‍ ഇടപെട്ടു എന്നതില്‍ സന്തോഷം ഉണ്ട്..

നാളെ ഈ കേസ് എന്ത് തന്നെയാകട്ടെ...ആരെ വേണമെങ്കിലും ശിക്ഷിക്കട്ടെ...പക്ഷെ അഭയാ ഹേമയുടെ സഹോദരിയോ മകളോ ആയിരുന്നെങ്കില്‍ മുപ്പതു വെള്ളികാശിന് കര്‍ത്താവിനെ ഒറ്റിയ യൂദാസിന്‍റെ പ്രകടം ആവര്‍ത്തികുമായിരുന്നൂ....??

സത്യത്തില്‍ സിസ്റ്റര്‍ സെഫിയോടു പോലും ഇത്ര അറപ്പ് തോന്നുന്നില്ല ജസ്റ്റിസ് ഹേമ അമ്മച്ചി......

Sunday, January 4, 2009

15.മമ്മൂട്ടിയുടെ ബ്ലോഗിന്‍റെ അപരന്മാര്‍

സിനിമയില്‍ വില്ലന്മാരെ ഒതുക്കുന്ന മമ്മൂട്ടി പരിചിതമല്ലാത്ത ബ്ലോഗിന്‍റെ ബൂലോഗത്തും കാല്‍വെയ്പ്പ് നടത്തി.. അഭിനന്ദനങ്ങള്‍. നടന്നാലും ഇല്ലെങ്കിലും കുറെ ഉപദേശങ്ങളും ബോഗിലൂടെ കൊടുത്തു.. ഒപ്പം ഫാന്‍സ്‌ അസോസിയേഷന്‍ ഉള്ള പേരിലും ഇല്ലാത്തപേരിലും ആയി കമന്‍റുകളുടെ പെരുമഴയും പെയ്യിച്ചു..

സിനിമാതാരങ്ങളുടെ ബ്ലോഗില്‍ വായനക്കാര്‍ എന്നും കൂടുതലാണ്. സല്‍മാന്‍ ഖാന്‍, അമിതാബ് ബച്ചന്‍ എന്നിവര്‍ അത് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്.. മമ്മൂട്ടി ഒരു പ്രതിഭാശാലിയായ നടനാണ്‌.. അതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ലാ. എന്നാല്‍ ആ മികവ് ബ്ലോഗിലും കാണിച്ചില്ലെങ്കില്‍ നാണം കേടാവും. ഇതുവായിക്കുന്നവര്‍ക്ക് ഞാന്‍ മോഹന്‍ലാല്‍ ഫാന്‍ ആണെന്ന് തോന്നാം.. അല്ല.. മുമ്പ് ചില താരങ്ങള്‍ (ശ്രീരാമനെ പോലെ) പൊട്ടിയത് പോലെ എഴുനിലയില്‍ പൊട്ടാതെ ഇരുന്നാല്‍ കൊള്ളാം എന്നുമാത്രം... ബ്ലോഗിലെ കമന്റുകള്‍ വായിച്ചാല്‍ അറിയാം.. അതില്‍ ആത്മാര്‍ഥമായി കമന്റ് ഇട്ടവര്‍ കുറവ്.. എല്ലാം വെറും ഫാന്‍സിന്‍റെ സുഖിപ്പിക്കല്‍സ് മാത്രം..

പക്ഷെ ഈ പെരുമഴയില്‍ കുറെ വ്യാജന്മാരും ഒപ്പം കൂടി..

ചിലര്‍ ഐ.ആം.ദ.മമ്മൂട്ടി ആയെങ്കില്‍ ചിലര്‍ ഐ.ആം.മാമൂട്ടി ആയെന്നു മാത്രം...

മമ്മൂട്ടിയുടെ ബ്ലോഗ്

http://i-am-mammootty.blogspot.com/

വ്യാജ മമ്മൂട്ടികളുടെ ബ്ലോഗുകള്‍

1.http://iam-mammootty.blogspot.com/

2.http://iammammootty.blogspot.com/

3.http://mammootty.blogspot.com/

4.http://mamootty.blogspot.com/

5.http://i-am-the-mammootty.blogspot.com/

6.http://i-ammammootty.blogspot.com/

7.http://i-ammamootty.blogspot.com/

8.http://i-am-mamootty.blogspot.com/

9.http://imammootty.blogspot.com/

(ഒന്നിറങ്ങിയാല്‍ വ്യാജന്മാര്‍ ഒമ്പത് ഇറക്കും വ്യാജന്മാര്‍)