തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...
Showing posts with label others. Show all posts
Showing posts with label others. Show all posts

Sunday, January 11, 2009

20.നട്ടെല്ലുള്ള എഴുത്തുകാര്‍ക്ക് സ്വാഗതം

ഇന്നു ബ്ലോഗ് എഴുത്ത് ഒരുതരം സുഖിപ്പിക്കല്‍സ് മാത്രം ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എഴുതുന്നത് വാനക്കാരോട് ഒരു കടമ എന്നരീതിയില്‍ സത്യം തുറന്നെഴുതാന്‍ ചങ്കൂറ്റം ഉള്ള എഴുത്തുകാര്‍ക്ക് കൂതറഅവലോകനത്തില്‍ അവസരം കൊടുക്കുന്നു..

ഇവിടെ ആരും കൂലിയെഴുത്തുകാരില്ല. ഇടതനോ വലതനോ ഇല്ല.സത്യം തുറന്നെഴുതാന്‍ ചങ്കൂറ്റം ഉള്ള ഒരു മനസ്സു മാത്രം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം..

സ്വാഗതം ചെയ്യുന്നു.
(കൂതറഅവലോകനം)

നിങ്ങളുടെ ഇമെയില്‍ ഐഡി ഒരു കമന്‍റ് ആയി ഇടുക..

Friday, January 9, 2009

18.അങ്ങനെ ഷക്കീലയും ബ്ലോഗുന്നു..

കിന്നാരതുമ്പികളിലൂടെ മലയാളയുവതലമുറയെ കീഴടക്കിയ ഷക്കീല 1999 മുതല്‍ മലയാള സിനിമാരംഗത്ത്‌ നിറഞ്ഞു നിന്നൂ.മോഹന്‍ലാലിന്‍റെ രാവണപ്രഭുവും മമ്മൂട്ടിയുടെ രാക്ഷസരാജാവും തീയെറ്ററുകളില്‍ വന്‍ജനക്കൂട്ടം നിറച്ചപ്പോള്‍ രാക്ഷസരാജ്ഞിയായി വന്ന ഷക്കീല ജനങ്ങളെയും ബി-സി.ക്ലാസ് തീയേറ്റര്‍ ഉടമകളെയും നിരാശരാക്കിയില്ല..ഒരു സമയത്ത് അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്നും ആത്മഹത്യയില്‍ നിന്നും സി ക്ലാസ് തീയേറ്റര്‍ ഉടമകളെ രക്ഷിച്ചതില്‍ ഷക്കീല ചിത്രങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാനാവില്ല..

കേരളത്തില്‍ ഒരിക്കലും ഒരു നടിയും തന്‍റെ പ്രഭാവം കൊണ്ടു പടം ഹിറ്റാക്കിയിട്ടില്ല എന്ന ചരിത്രം തിരുത്തിയ നടിയാണ് ഷക്കീല..ഷക്കീലയ്ക്ക് ശേഷം അതാവര്‍ത്തികാനും ആര്‍ക്കും കഴിഞ്ഞിട്ടില്ല..

മോഹന്‍ലാലിനോടൊപ്പം ചോട്ടാമുംബായില്‍ ഇവര്‍ ഒരു ചെറിയ വേഷമണിഞ്ഞു..ഇന്നു തമിഴ്‌നാട്ടിലെ കോടമ്പാക്കത്ത് സ്ഥിരതാമാസ്സമാക്കിയ ഷക്കീല ഒരു ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള തിരക്കിലാണ്. ആന്ധ്രക്കാരിയായ ഇവരുടെ തിരിച്ചു വരവോര്‍ത്ത് ആരാധകര്‍ ഇരിക്കുമ്പോഴാണ് ഇവര്‍ ബ്ലോഗിതുടങ്ങിയ സന്തോഷവാര്‍ത്തപുറത്തുവന്നത്..

ഏതായാലും നിരവധി പുലികളും എലികളും മേയുന്ന മലയാളം ബൂലോകത്ത് ഷക്കീലയ്ക്കും കൂടിയിടം ഉണ്ടാകും എന്ന് കരുതാം..ഏതായാലും ഷക്കീല ഇതിന് വേണ്ടി പ്രത്യേകം ലാപ്ടോപ്പ് വാങ്ങിയോ എന്നറിയില്ല.

പക്ഷെ ഇവരുടെ വരവ് മലയാളം ബ്ലോഗിന് ഒരു രോമാഞ്ചവും ഉണര്‍വും നല്കും എന്നതില്‍ ഒരു സംശയവും ഇല്ല..
ഞങ്ങളുടെ പ്രിയങ്കരിയും കണ്ണിലുണ്ണിയുമായ ഷക്കീലയ്ക്ക് എല്ലാ ഭാവുങ്ങളും നേരുന്നു..

ആരാധകര്‍ കാത്തിരിക്കുന്ന ബ്ലോഗിന്‍റെ വിലാസം

http://i-am-shakeela.blogspot.com/

Sunday, January 4, 2009

15.മമ്മൂട്ടിയുടെ ബ്ലോഗിന്‍റെ അപരന്മാര്‍

സിനിമയില്‍ വില്ലന്മാരെ ഒതുക്കുന്ന മമ്മൂട്ടി പരിചിതമല്ലാത്ത ബ്ലോഗിന്‍റെ ബൂലോഗത്തും കാല്‍വെയ്പ്പ് നടത്തി.. അഭിനന്ദനങ്ങള്‍. നടന്നാലും ഇല്ലെങ്കിലും കുറെ ഉപദേശങ്ങളും ബോഗിലൂടെ കൊടുത്തു.. ഒപ്പം ഫാന്‍സ്‌ അസോസിയേഷന്‍ ഉള്ള പേരിലും ഇല്ലാത്തപേരിലും ആയി കമന്‍റുകളുടെ പെരുമഴയും പെയ്യിച്ചു..

സിനിമാതാരങ്ങളുടെ ബ്ലോഗില്‍ വായനക്കാര്‍ എന്നും കൂടുതലാണ്. സല്‍മാന്‍ ഖാന്‍, അമിതാബ് ബച്ചന്‍ എന്നിവര്‍ അത് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്.. മമ്മൂട്ടി ഒരു പ്രതിഭാശാലിയായ നടനാണ്‌.. അതില്‍ ആര്‍ക്കും ഒരു സംശയവും ഇല്ലാ. എന്നാല്‍ ആ മികവ് ബ്ലോഗിലും കാണിച്ചില്ലെങ്കില്‍ നാണം കേടാവും. ഇതുവായിക്കുന്നവര്‍ക്ക് ഞാന്‍ മോഹന്‍ലാല്‍ ഫാന്‍ ആണെന്ന് തോന്നാം.. അല്ല.. മുമ്പ് ചില താരങ്ങള്‍ (ശ്രീരാമനെ പോലെ) പൊട്ടിയത് പോലെ എഴുനിലയില്‍ പൊട്ടാതെ ഇരുന്നാല്‍ കൊള്ളാം എന്നുമാത്രം... ബ്ലോഗിലെ കമന്റുകള്‍ വായിച്ചാല്‍ അറിയാം.. അതില്‍ ആത്മാര്‍ഥമായി കമന്റ് ഇട്ടവര്‍ കുറവ്.. എല്ലാം വെറും ഫാന്‍സിന്‍റെ സുഖിപ്പിക്കല്‍സ് മാത്രം..

പക്ഷെ ഈ പെരുമഴയില്‍ കുറെ വ്യാജന്മാരും ഒപ്പം കൂടി..

ചിലര്‍ ഐ.ആം.ദ.മമ്മൂട്ടി ആയെങ്കില്‍ ചിലര്‍ ഐ.ആം.മാമൂട്ടി ആയെന്നു മാത്രം...

മമ്മൂട്ടിയുടെ ബ്ലോഗ്

http://i-am-mammootty.blogspot.com/

വ്യാജ മമ്മൂട്ടികളുടെ ബ്ലോഗുകള്‍

1.http://iam-mammootty.blogspot.com/

2.http://iammammootty.blogspot.com/

3.http://mammootty.blogspot.com/

4.http://mamootty.blogspot.com/

5.http://i-am-the-mammootty.blogspot.com/

6.http://i-ammammootty.blogspot.com/

7.http://i-ammamootty.blogspot.com/

8.http://i-am-mamootty.blogspot.com/

9.http://imammootty.blogspot.com/

(ഒന്നിറങ്ങിയാല്‍ വ്യാജന്മാര്‍ ഒമ്പത് ഇറക്കും വ്യാജന്മാര്‍)

Wednesday, December 31, 2008

14.വിവാദ സിനിമാല വീഡിയോ

പതിനാറ് വര്‍ഷം മുമ്പ് നടന്ന ഒരു പാവം കാന്യസ്ത്രീയുടെ അരുംകൊലയും രണ്ടു പുരോതിതന്മാരായ കാമഭ്രാന്തന്മാരുടെയും ഒരു മൂന്നാംകിടവേശ്യയെ വെല്ലുന്ന കാന്യാസ്ത്രീയുടെ വിശുദ്ധവേഷമണിഞ്ഞ ഒരുവളെയും ഹാസ്യപരമായി അവതരിപ്പിച്ച ഏഷ്യനെറ്റിന്‍റെ വിവാദസിനിമാല ഇവിടെ കാണുക..



001



002





എന്നാല്‍ ഈ വ്യഭിചാരികളെയും കൊലപാതകികളെയും തള്ളിപ്പറയാതെ അവരെ മാറോടു ചേര്‍ക്കുന്നസഭ ഇപ്പോള്‍ സിനിമാലയ്ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്..
ഒപ്പം ഇവര്‍ക്ക് പുണ്യവാളപ്പട്ടം കൊടുക്കാന്‍ കച്ചകെട്ടിയിരിക്കുകയാണ് ദീപിക പത്രവും.. അടുത്തിടെ ആര്‍ക്കു വേണ്ടിയും കൂലിയ്ക്ക് പ്രസംഗിക്കുന്ന ഡോ.സുകുമാര്‍ അഴീക്കോടിനെയും ഇത്തരത്തില്‍ ഒരു കൂറ നാടകത്തില്‍ വേഷം അണിയിപ്പിച്ചു..

അതിന്‍റെ വിവരങ്ങള്‍ ഇവിടെ വായിക്കുക..

കേരളത്തിലെ ജനങ്ങള്‍ മണ്ടന്മാരല്ലന്നും മലയാളികള്‍ എല്ലാം സഭ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ അല്ലെന്നും ഓര്‍ത്തില്ലെങ്കില്‍ സഭയിലെ കുഞ്ഞാടുകള്‍ക്ക് മലയാളികളോട് മാപ്പു പറയേണ്ടിവരുന്ന കാലം വിദൂരം അല്ല....

ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു പോസ്റ്റ് ഇവിടെ ഞെക്കി വായിക്കുക.

കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും വിദ്യാഭാസ രംഗത്തും ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ സഭ ഇന്ന് കൊല അരുതെന്നും വ്യഭിചാരം അരുതെന്നും പറഞ്ഞ ക്രിസ്തുവിന്‍റെ വാക്കുകളെ കാറ്റില്‍ പരത്തുകയാണ്.. ഇനിയെങ്കിലും ഈ ക്രിമിനലുകളെ തള്ളിപ്പറഞ്ഞു തങ്ങളുടെ അന്തസ്സ് സഭ കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു..

(കടപ്പാട് : യു.എസ്.മലയാളി.കോം)

Friday, December 26, 2008

12.'പ്രേതബ്ലോഗുകള്‍'

2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്‌. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!

ബ്ലോഗുകളെക്കുറിച്ച്‌ സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ല്‍ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്‌, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകള്‍' (ghost blogs) എന്നാണ്‌ ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്‌.

2007-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ്‌ 'ഗാര്‍ട്ട്‌നെര്‍' ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക്‌ ചുരുങ്ങും എന്ന്‌ മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ്‌ നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ്‌ പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ്‌ വിദഗ്‌ധര്‍ സംശയിക്കുന്നത്‌.

Wednesday, December 24, 2008

11.മൈക്കിള്‍ ജാക്സണ്‍ മരണശയ്യയില്‍.....??

ലോകപ്രശസ്ത പോപ്പ് ഗായകന്‍ മരണശയ്യില്‍ എന്ന് വാര്‍ത്ത. ശ്വാസകോശ സംബന്ധമായ ആസുഖം മൂലം ആദ്ദേഹം മരണക്കിടക്കയില്‍ ആണെന്നും അയാളുടെ ശ്വാസകോശം മാറ്റിവെയ്ക്കണം എന്നുമായിരുന്നു വാര്‍ത്ത.. അതോടൊപ്പം അദ്ദേഹത്തിന്‍റെ കണ്ണിന്‍റെ കാഴ്ചയും നശിച്ചത്രേ....

മാതൃഭൂമിയില്‍ വന്നവാര്‍ത്ത വായിക്കുക...

എന്നാല്‍ ഈ വാര്‍ത്ത അദ്ദേഹത്തിന്‍റെ വക്താക്കള്‍ നിഷേധിച്ചു..

ആ വാര്‍ത്ത ഇവിടെ വായിക്കുക..

എന്നും വിവാദങ്ങളുടെ നായകനായിരുന്നു അദ്ദേഹം..

മൈക്കിള്‍ ജാക്സണ്‍

ഒരു അമേരിക്കന്‍ സംഗീതജ്ഞനാണ് മൈക്കിള്‍ ജോസഫ് ജാക്സണ്‍. 1958 ഓഗസ്റ്റ് 29ന് ജാക്സണ്‍ കുടുംബത്തിലെ ഏഴാമത്തെ കുഞ്ഞായി ജനിച്ചു. പതിനൊന്നാം വയസില്‍ സഹോദരരോടൊത്ത് ആരംഭിച്ച ദ ജാക്സണ്‍ 5 / ദ ജാക്സണ്‍സ് എന്ന സംഗീത സംഘത്തിലൂടെ പ്രൊഫഷണല്‍ സംഗീത രംഗത്ത് അരങ്ങേറ്റം നടത്തി. 1972 മുതല്‍ ജാക്സണ്‍ സോളോ പാടുവാന്‍ ആരംഭിച്ചു. അധികം വൈകാതെതന്നെ ഒരു പോപ് താരമായി മാറിയ ഇദ്ദേഹം "പോപ്പിന്റെ രാജാവ്" എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി.

ഇദ്ദേഹത്തിന്റെ അഞ്ച് സോളോ സ്റ്റുഡിയോ ആല്‍ബങ്ങള്‍ ലോകത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട പോപ് ആല്‍ബങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഓഫ് ദ വാള്‍(1979), ത്രില്ലര്‍ (1982), ബാഡ് (1987), ഡേഞ്ചറസ്(1991)ഹിസ്റ്ററി(HIStory) (1995)1970-കളുടെ അവസാന കാലഘട്ടത്തോടെ ജാക്സണ്‍ ജനപ്രീയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായിമാറി. എംറ്റിവിയിലൂടെ പുറത്തിറക്കപ്പെട്ട ബീറ്റ് ഇറ്റ്, ബില്ലി ജീന്‍ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി അന്ന് ശൈശവ ദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളര്‍ച്ചക്ക് കാരണമായി. ബ്ലാക്ക് ഓര്‍ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990കളിലെ എംറ്റിവിയിലെ മുഖ്യ ആകര്‍ഷകമായി ജാക്സണ്‍.

ഇദ്ദേഹം സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കിമാറ്റി. ചെയ്യുവാന്‍ ശാരീരികമായി വളരെ പ്രയാസമുള്ള റോബോട്ട്, മൂണ്‍വാക്ക് തുടങ്ങിയ നൃത്തശൈലുകള്‍ ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.


മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിക്കുന്ന ജാക്സണ് ‍അനേക കോടി ഡോളറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കായി ചിലവഴിച്ചിട്ടുണ്ട്.[1][2] എന്നാല്‍ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതുള്‍പ്പെടെ പല കേസുകളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്.

റോക്ക് ആന്റ് റോള്‍ ഹോള്‍ ഓഫ് ഫേമിലേക്ക് രണ്ട് തവണ അവരോധിക്കപ്പെട്ട ചുരുക്കം ചില സംഗീതജ്ഞരില്‍ ഒരാളാണ് ജാക്സണ്‍. എട്ട് ഗിന്നസ് വേള്‍ഡ്‌ റെക്കോര്‍ഡുകളും പതിമൂന്ന് ഗ്രാമി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലോകവ്യാപകമായി ഇദ്ദേഹത്തിന്റെ 75 കോടി ആല്‍ബങ്ങള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

മൈക്കിള്‍ ജാക്സണ്‍ മതം മാറുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത സണ്‍ മാഗസിനാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലണ്ടനിലെ ഒരു ഇമാമുമായി ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയതായും മതംമാറ്റത്തിന്റെ ഭാഗമായി ഈ പശ്ചാത്തലമുള്ള പുതിയൊരു ഗാനം ചിട്ടപ്പെടുത്തുന്നു എന്നുള്ളതാണ് സണ്‍ മാഗസിന്‍ പുറത്തുവിട്ട വിവരങ്ങള്‍. മുഹമ്മദ്‌ എന്ന പേരാണ്‌ ഇമാം നിര്‍ദേശിച്ചിരുന്നതെങ്കിലും അല്ലാഹുവിന്റെ അനുയായിയായിരുന്ന മിഖായിലിന്റെ പേര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു


കറുത്തവര്‍ഗക്കാരനായ ജാക്സണ്‍ തന്‍റെ ചര്‍മ്മം ശസ്ത്രക്രിയ വഴി വെളുപ്പിച്ചു എന്നൊരു വന്‍ പരാതി ഉയര്‍ന്നിരുന്നു.. തന്‍റെ കറുത്ത നിറത്തോടും അതേപോലെ കറുത്തവര്‍ഗ്ഗത്തോടും ഉള്ള വെറുപ്പുകൊണ്ടാണത്രെ അയാള്‍ നിറം മാറ്റിയത്..എന്നാല്‍ രോഗം കാരണം ആണ് നിറം മാറ്റിയതെന്ന് അവസാനം ജാക്സണ്‍ ലോകത്തോട്‌ ഏറ്റു പറഞ്ഞു...

ആ വീഡിയോ ഇവിടെ കാണുക.




എന്ത് തന്നെയായാലും ലോകത്തെ ഏറ്റവും പ്രശസ്തരായ വ്യക്തികള്‍ ഇടമുള്ള ഇദ്ദേഹത്തിന്‍റെ ജീവിതം സംഭവബഹുലം തന്നെ..

Wednesday, December 10, 2008

7.കൂട്ടത്തിലെ "ചില കപടസദാചാരകൂട്ടങ്ങള്‍ "...

കൂട്ടം എന്ന കൂട്ടായ്മയില്‍ ഞാന്‍ വല്ലപ്പോഴും എഴുതാറുണ്ട്..സാധാരണ ഗതിയില്‍ എന്തും എഴുതാന്‍ ഉള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു അവിടെ മാന്യന്‍ കളിച്ചു ആളാകാന്‍ നടക്കുന്ന ചില ശ്രമങ്ങള്‍ എന്‍റെ കണ്ണില്‍ പെട്ടു.. അതിനെ അവലോകനം ചെയ്യാന്‍ ശ്രമിക്കുക.. അവരുടെ പൊയ്മുഖം കൂട്ടത്തിനു വെളിയില്‍ ഉള്ളവരെ അറിയിക്കുക അത്രമാത്രം..
കൂട്ടത്തില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഒരു നിരീക്ഷണം..

കൂട്ടത്തില്‍ ആളാകാനും പെരെടുക്കാനും ചില പൊടിക്കൈകള്‍.


എന്‍റെ മസ്തിഷ്ക മൂശയില്‍ ഇത്രയും മാത്രമെ കിട്ടിയുള്ളൂ..

ഒന്നു) വരുമ്പോഴേ ആദ്യം കൂട്ടത്തില്‍ ഏറ്റവും പഴക്കം ചെന്നവര്‍ ആരെന്ന് നോക്കണം..കാരണം അവരെ തെറിവിളിച്ചു വേണം തുടങ്ങാന്‍..അപ്പന്‍റെ തലയില്‍ ചെരയ്ക്കാന്‍ പഠിച്ചവര്‍ പതിവ് തെറ്റിക്കില്ല എന്നറിയുക..

രണ്ടു)കൂട്ടത്തിന്‍റെ നിലവാരം കുറഞ്ഞു,കൂട്ടത്തിന്‍റെ കൂട്ടുകാര്‍ അടിപിടി നടത്തുകയാണ്,കൂട്ടത്തിന്‍റെ അച്ഛന്‍ അമ്മച്ചിയോടെ പിണങ്ങിയിരിക്കുകയാണ് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുക.

മൂന്നു.)കൂട്ടത്തില്‍ വരുന്ന ബ്ലോഗുകളെ കുറ്റം പറയുക.എന്നാല്‍ ഒന്നു എഴുതി നിലവാര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ പറഞ്ഞാല്‍ എല്ലാവരെയും കൊഞ്ഞനം കുത്തി കാണിക്കുക..

നാല്) പറഞ്ഞു തീര്‍ന്നതും വിഴുപ്പലക്കിയതുമായ വിഷയങ്ങള്‍ തിരഞ്ഞു പിടിച്ചു അതിന്‍റെ പോസ്റ്റ്മാര്‍ട്ടം നൂറു പ്രാവശ്യം നടത്തുക..അതിനായി അഭയ,വി.എസ്.എന്നുള്ള പേരുകള്‍ നിരന്തരം ഉരുവിടുക.

അഞ്ചു.)സ്ഥിരമായി ബ്ലോഗുകളിലും,ചര്‍ച്ചകളിലും പങ്കെടുക്കുന്നവരെ തെറിവിളിക്കുക..കാരണം അവര്‍ പ്രതികരണ ശേഷി ഉള്ളവരായത് കൊണ്ടു പ്രതികരിക്കും..അങ്ങനെ അവരുടെ കണ്ണില്‍ ഇങ്ങനെ ഒരെണ്ണം അവതരിച്ചു അറിയിക്കാം..

ആറ്) ഇനി ഇതെല്ലം ചീറ്റി എന്ന് വിചാരിക്കുക.. ഞാന്‍ പോകുന്നു.ഞാന്‍ വരുന്നു എന്ന് പറഞ്ഞു ബാക്കിയുള്ളവരുടെ പ്രതികാരങ്ങള്‍ നോക്കുക..അങ്ങനെ ചിലര്‍ നോക്കിയെങ്കില്‍ അതാവട്ടെ..

ഏഴ്.)കുണ്ടി,മുല,തീട്ടം,മുതലാവ കേട്ടിട്ടില്ല ..ഇതെന്താ എന്നറിയില്ല എന്ന മട്ടില്‍ പ്രതികരിക്കുക.തെറിയോ അതെന്താ.. കേട്ടിട്ടില്ല..ഞാന്‍ മാന്യന്‍ ആണേ എന്ന് ഒച്ചത്തില്‍ കൂവുക..

എട്ട്) കൂട്ടത്തില്‍ ഏത് പെണ്ണുങ്ങള്‍ വന്നാലും അവരെ അമ്മേ പെങ്ങളെ എന്ന് വിളിച്ചു അവര്‍ ചവച്ചു തുപ്പുന്ന എല്ലാം മഹത്തരം എന്ന് ഓതി ഒരു മാന്യന്‍ ഇമേജ് ഉണ്ടാക്കിഎടുക്കുക. ഇതു മനസ്സിലാക്കാന്‍ അവരുടെ പ്രൊഫൈല്‍ നോക്കിയാല്‍ മതി..എല്ലാം സ്ത്രീമയം തന്നെ ആവും..

ഒമ്പത്) ഒരിക്കലും ഒരു കഥയോ ബ്ലോഗോ ലേഖനമോ എഴുതാതിരിക്കുക..കാരണം നടക്കാത്തതില്‍ തലയിട്ടു നാണം കെടാതിരിക്കുക.

പത്ത്) ആര്‍ക്കും മനസ്സിലാവാത്ത കവിത എഴുതുക.അതിന് വിശദീകരണം ഏതെങ്കിലും അറിവുള്ളവനെക്കൊണ്ട് എഴുതിക്കുക. എന്നിട്ട് ആധുനികം എന്ന് പേരും കൊടുക്കുക..

ഇതാണ് പേരെടുക്കാനുള്ള പത്ത് കല്‍പനകള്‍...

നാണം ഇല്ലെടെ..പെണ്‍വേഷം കെട്ടിയ ചില പാവാട ചെറുക്കന്മാരെയും പെങ്ങളെ എന്ന് വിളിച്ചു വേണോ ആണാകാന്‍.. എഴുതു..അന്തസ്സായി...അതിന് കൈയടി വാങ്ങു..അല്ലാതെ ഉടായിപ്പ് കാണിച്ചു ആളാവാന്‍ നാണമില്ലേ.. ആസനത്തില്‍ ആലും അതിന്‍റെ തണലുമായി നടക്കല്ലേ..

ഇനിയും വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതും ചേര്‍ക്കണേ...(ഇതിന്‍റെ പേരില്‍ എന്നെ തൂക്കില്‍ ഏറ്റിയാല്‍ അതിനും ചരമഗീതം പാടാന്‍ വരണ്ട....പെട്ടിയും ബാന്റ് സെറ്റും പറഞ്ഞിട്ടാ ഈ എഴുത്ത്...)ത്ഫൂ .ഫൂ...ഫൂ....

മലയാളിയുടെ കപട സദാചാര പൊയ്മുഖങ്ങളും ഇരട്ടത്താപ് നയങ്ങളും കാണാന്‍ വളരെ നല്ല അവസരം കളയല്ലേ... അരലക്ഷം അംഗങ്ങളില്‍ മൂന്നിലൊന്നും ഇത്തരം കള്ള നാണയങ്ങള്‍ തന്നെ..

Sunday, November 30, 2008

4.ആദരാഞ്ജലികള്‍

കൂതറ അവലോകനം വക ആദരാഞ്ജലികള്‍

രാജ്യം നേരിട്ട ഏറ്റവും ഭയാനകമായ തീവ്രവാദി ആക്രമണത്തില്‍ ഞാന്‍ ദുഃഖിക്കുന്നു..ഇനിയും ഇത്തരം മോശപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ..ഭാരതം ശക്തമാണ്..ശത്രുവിന്‍റെ ഇത്തരം ഭ്രാന്തം പ്രവര്‍ത്തികള്‍ക്ക് നമ്മെ തളര്‍ത്താനാവില്ല..നമ്മള്‍ തളരുകയുമില്ല..

രാജ്യത്തിന് നഷ്ടപ്പെട്ട ധീരന്മാരെ...നിങ്ങള്‍ വീരമൃത്യുവാണ് പൂകിയിരിക്കുന്നത്,.നിങ്ങളുടെ ഓരോ തുള്ളി രക്തത്തിനും ഞങ്ങള്‍ ബാധ്യസ്ഥര്‍ ആണ്.. അത് പാഴാവില്ല...

ജയ് ഹിന്ദ്‌

Saturday, November 22, 2008

1.കൂതറ അവലോകനം

ഓരോ ആഴ്ചകളിലും ഉള്ള പോസ്റ്റുകള്‍ വായിച്ചു ഉള്ളത് ഉള്ളത് പോലെ പറയും...ആരെയും സുഖിപ്പിക്കണോ മനപ്പൂര്‍വം വിഷമിപ്പിക്കാനോ അല്ല..
നേര് നേരായി പറയും..

നിങ്ങളുടെ ബ്ലോഗിന്‍റെ അഡ്രസ് ഒന്നു കമന്‍റില്‍ പോസ്റ്റ് ചെയ്തോ ...