തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, February 12, 2011

256.പെണ്ണില്ലാഞ്ഞാല്‍ പെങ്ങളെ കെട്ടാന്‍ പോലും മടിക്കാത്തവര്‍ !



യഥാര്‍ത്ഥ രാജ്യദ്രിഹികള്‍ ആര്? കോര്‍പറേറ്റ് മാഫിയ ബന്ധമുള്ള രാഷ്ട്രിയക്കാരോ അതോ അവര്‍ കാണിക്കുന്ന അഴിമതിയും അനീതിയും കണ്ടില്ലെന്നു നടിച്ചു അവരെ അധികാരത്തില്‍ എത്തിക്കാന്‍ വെമ്പുന്ന വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന മത ജാതി സംഘടനകളോ? ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് മേനി പറയുമ്പോഴും വിഭജനം തൊട്ടു തുടങ്ങിയ ഈ ജാതി മത ശക്തികളുടെ ദു:സ്വാധീനം ഒരു ശാപമായി ഇന്ത്യയെ വേട്ടയാടുന്നു. ഉത്തരേന്ത്യയില്‍ സ്ഥാനാര്‍ ത്ഥി നിര്‍ണയം മുതല്‍ മുഖ്യമന്ത്രിയെ വരെ തിരഞ്ഞെടുക്കുന്നതില്‍ ഇന്നും ജാതി മത പ്രാധിനിത്യം ഒന്ന് മാത്രമാണ്. വിദ്യാസമ്പന്നരായ, രാഷ്ട്രിയ പ്രബുദ്ധമെന്നു ഊറ്റം കൊള്ളുന്ന കേരളത്തിലും ഇന്ന് തിരഞ്ഞെടുപ്പില്‍ വോട്ടു ബാങ്കുകള്‍ കൈവശം വെച്ച് പോരുന്ന ജാതി മത മേലദ്ധ്യക്ഷന്‍ മാരാണ് യഥാര്‍ഥത്തില്‍ രാഷ്ട്രിയ രംഗത്തുള്ള അപചയങ്ങള്‍ക്കും കാരണം. കേരളത്തില്‍ ആരോപണ വിധേയാരായ , അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന എല്ലാ നേതാക്കളും ഒന്നല്ലെങ്കില്‍ മറ്റൊരു മതത്തിന്‍റെ അല്ലെങ്കില്‍ ജാതിയുടെ വക്താക്കളാണ് . കുഞ്ഞാലികുട്ടി , ബാലകൃഷ്ണ പിള്ള , ടി. എം .ജേക്കബു , മുനീര്‍,പി.ജെ. ജോസെഫ്, നീല ലോഹിതാക്ഷന്‍ നാടാര്‍ ,അങ്ങിനെ പോകുന്നു ആ ലിസ്റ്റ്

ഭരണത്തില്‍ വരാനും , ആഴി മതി നടത്താനും , പൊതുമുതല്‍ വിറ്റും സ്വത്ത് സമ്പാദിക്കാനും ആ പണം ഉപയോഗിച്ച് പെണ്ണ് പിടിക്കാനും നീതി പീOത്തെ പ്പോലും വിലക്ക് വാങ്ങാനും അങ്ങിനെ കേരളത്തിലെ ജനങ്ങളെ കൊഞ്ഞനം കുത്തി കാണിക്കാനും ഈ കുഞ്ഞാലികുട്ടിമാര്‍ക്ക് ഇത്ര ധിക്കാരം ലഭിച്ചത് തങ്ങളുടെ പിന്നിലെ വോട്ടു ബാങ്കുകളുടെ ബലത്തില്‍ മാത്രമാണ്.അതുകൊണ്ട് തന്നെയാണ് ഈ വോട്ടു ബാങ്ക്ര്‍മാര്‍ (Vote Bankers ) ഇത്തരം സാമൂഹ്യവിപത്തിനെ കണ്ടില്ലെന്നു നടിച്ചു അവര്‍ക്കെതിരെ ഒരു പ്രസ്താവനക്ക് പോലും നടത്താന്‍ മുതിരാത്തത്‌. ഇപ്പോള്‍ അവരില്‍ പലരുടെയും ഒറ്റ ലക്‌ഷ്യം ഉമ്മന്‍ ചാണ്ടിയെ മുഖ്യ മന്ത്രിയായി വാഴിക്കണം എന്ന് മാത്രം . പരമ ദയനീയം! സത്യസന്ധരായ രാഷ്ട്രിയ നേതാക്കള്‍ ഇല്ലാഞ്ഞിട്ടോ അതോ അതിന്‍റെ ആവശ്യകത കേരളത്തില്‍ ഇല്ലെന്നു കരുതിയിട്ടോ മത ജാതി സംഘടനകള്‍ ഈ കശ്മലന്മാര്‍ക്ക്‌ വേണ്ടി കുഴലൂത്ത് നടത്തുന്നത്. പെണ്ണില്ലാഞ്ഞാല്‍ പെങ്ങളെ കെട്ടാന്‍ പോലും മടിക്കാത്തവര്‍ ആയെ ഇത്തരം മത ജാതി സംഘടനകളെ കാണാന്‍ കഴിയൂ.

ഒരു മെഡിക്കല്‍ / എഞ്ചിനീയ റിങ്ങ് കോളേജിനോ വേണ്ടി അല്ലെങ്കില്‍ റിയല്‍ എസ്റ്റെറ്റു താല്‍ പ്പര്യങ്ങല്‍ക്കുവേണ്ടി കള്ള പ്പണ ത്തിന്‍റെയും ചാക്ക്
രാധാകൃഷ്ണന്റെയും സാന്‍റിയാഗോ മാര്‍ട്ടിന്‍ മാരുടെയ്മൊക്കെ സ്വൈര്യ വിഹാരത്തിന്നായി ആണ് വോട്ടു ബാങ്കുകള്‍ മൂല്യ ച്യുതി സംഭവിച്ച രാഷ്ട്രിയക്കാര്‍ക്ക് കൂടു നില്‍ക്കുന്നത് .ഓരോ തിരഞ്ഞെടുപ്പിന്നു ശേഷവും ഇത് കേരള ജനതയുടെ സ്വൈര്യ ജീവിതത്തിന്നും സമൂഹത്തിന്റെ നിലനില്പ്പിന്നു തന്നെ അപകടമായി വളരുകയാണ് എന്നത് ഭീതി ജനകമാണ്. രാഷ്ട്രിയക്കാരെ കയ്യിലെടുത്തു മാഫിയകള്‍ സര്‍വ രംഗങ്ങളും കൈയ്യടക്കുന്നു. അഴിമതിക്ക് കൂട്ട് നില്‍ക്കാത്ത തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത ആരുടെ വീട്ടിലും പിഞ്ചു കുഞ്ഞുങ്ങലെയടക്കം ജീവനോടെ തൂക്കിലേറ്റാന്‍ പാകമായ കുറുക്കു കയറുമായി മാഫിയകള്‍ അയക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഏത് സമയവും കടന്നു ചെല്ലാം.ഉദ; നിങ്ങളുടെ ഭൂ സ്വത്തില്‍ ഏതെങ്കിലും ഭൂ മാഫിയക്ക് അതിയായ താല്‍പ്പര്യം തോന്നിയാല്‍ , നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങള്‍ ആഴിമതിയെ എതിര്‍ത്താല്‍ ,ആഴി മതിക്കു കൂട്ട് നിന്നില്ലെങ്കില്‍ പോലും നിങ്ങള്‍ മേല്‍ പറഞ്ഞ ശിക്ഷക്ക് വിധേയമാകാം എന്നാണ് ഈ മൂല്യച്യുതികളുടെ ചൂണ്ടു പലക.
മറ്റൊന്ന് സാധാരണ ജനങ്ങള്‍ക്ക്‌ അവസാന അത്താണി ഇന്നും കോടതികളാണ്. കോടതിയിലുള്ള പൌരന്‍റെ ഉറപ്പ് "കുറുപ്പിന്‍റെ ഉറപ്പായി" മാറ്റുന്നവര്‍ നല്‍കുന്ന സന്ദേശം നിയമ വ്യവസ്ഥയിലും സാധാരണക്കാരന് വലിയ പ്രതീക്ഷ വേണ്ട. പണവും അധികാരവുമുള്ളവനെതിരെ വ്യവഹാരം നടത്തി ആയുസ്സും ദ്രവ്യവും കളയേണ്ട്തില്ലാ എന്ന് സാരം. നിയമ വ്യവസ്തക്കുണ്ടായ ഈ അപ്ച്ചയത്തിന്നു ഉന്നത പദവി അലങ്കരിച്ച ഒരു മലയാളിയുടെയും അദ്ദേഹത്തിന്റെ മരുമകനെയും ഇന്ത്യന്‍ ജനത എന്നും ശപിക്കും. തീര്‍ച്ച. ഏ. രാജ മുതല്‍ കുഞ്ഞാലികുട്ടി വരെയുള്ളവര്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ പാഠമാണ് ഇത്. കുഞ്ഞാലികുട്ടി നടത്തിയ ഈ ഹീനമായ നടപടിയെ ഒരു കേരളത്തിലെ ഒരൊറ്റ പ്രബല മുസ്ലീം മത നേതാക്കന്മാരും അപലപിച്ചുപോലും കണ്ടില്ല എന്നത് പരമ ദയനീയമാണ്. മാത്രമാല്ല കുഞ്ഞാലികുട്ടിക്കെതിരെ ജീവസുറ്റ തെളിവുകളെ കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കുന്ന ലീഗ് നേതൃത്വത്തിന്റെ ദാര്‍ഷ്ട്യം മുസ്ലീം വോട്ടു ബാങ്കിന്‍റെ ശക്തിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം .ഇത് കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ സാധാരണക്കാരായ മുസ്ലീം മത വിശ്വാസികളെ കൂടി ഇരകളായി മാറ്റുന്നു എന്നത് ഖേദകരമാണ്.

മറ്റൊന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രിയ നേതൃത്വം കൈകൊണ്ട നിലപാടുകളും അവരെ തിരുത്താന്‍ ശ്രമിക്കാത്ത മത നേതാക്കളും ഒരു പോലെ കുറ്റക്കാരാണ്. മുവാറ്റുപുഴയിലെ അദ്ധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ തീവ്ര വാദികളുടെ വോട്ടു വേണ്ട എന്ന് പറയാന്‍ ഒക്കത്തില്ല എന്ന് ജന സമക്ഷം തുറന്നു പറഞ്ഞ UDF നേതാക്കളാണ് മാണിയും, ഉമ്മന്‍ചാണ്ടിയും. കേരള ജനതയെ ഞെട്ടിച്ച ഈ സംഭവത്തില്‍ പ്രസ്തുത നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികള്‍ക്കു അനുകൂല നിലപാടെടുത്തപ്പോള്‍ കത്തോലിക്ക സഭയടക്കം മറുത്തൊരക്ഷരം ഉരിയാടിയില്ല എന്നത് വേദനയോടെ ഓര്‍ക്കുന്നു.മാത്രമല്ല ആ അദ്ധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു മുസ്ലീം മത മൌലീക വാദികളോട് ഐക്യ ദാര്‍ഷ്ട്യം പ്രഖ്യാപിച്ച കത്തോലിക്ക സഭ യുടെ ഏക ലക്‌ഷ്യം വിശ്വാസികളോ അവരുടെ ക്ഷേമമോ അല്ല ,അധികാര സ്ഥാനങ്ങളില്‍ സ്വാധീനം ഉറപ്പിക്കുകയാണ് എന്നത് മറനീക്കി പുറത്തു വന്നു. ഇനിയൊരു UDF ഭരണം വന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൈയ്യാളുന്ന മുസ്ലീം ലീഗിനെയോ അവരുടെ വോട്ടു ബാങ്കുകളെയോ പിണക്കാന്‍ കത്തോലിക്ക സഭക്ക് തീരെ മനസ്സില്ലാ എന്ന വിളമ്പരമായി വേണം അദ്ധ്യാപകന്‍റെ സസ്പെന്‍ഷനെ കാണാന്‍ . അതിനിപ്പോ ആരാ സഭയോട് ചോദിക്കാന്‍ എന്ന ധാര്‍ഷ്ട്യം കൂടിയുണ്ട് ഇതിനു പിന്നില്‍ . ഇങ്ങിനെ എത്തിക്സ് ഇല്ലാത്ത രാഷ്ട്രിയ നേതാക്കളും , സഭകളും കേരള ജനതയുടെ എന്ത് സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയും എന്നതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് .

കള്ളപ്പണക്കാരെ സംരക്ഷിക്കുക എന്നത് കേന്ദ്ര സര്‍ക്കാര്‍ നയം എന്ന് പ്രണാബു മുഖര്ജീ പറയാതെ പറഞ്ഞു കഴിഞ്ഞു. പക്ഷെ കള്ള നോട്ടു കേസ് അതീവ ഗൌരവമായ ഒരു രാജ്യദ്രോഹ കുറ്റമാണ്. മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം ശരിയെങ്കില്‍ കുഞ്ഞാലികുട്ടി രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കാന്‍ കൂട്ട് നിന്നു എന്നതാണ് . അല്ല മുഖ്യമന്ത്രി പറഞ്ഞതില്‍ കഴ്മ്പില്ലെങ്കില്‍ അദ്ധേഹത്തിനെതിരെ മാനനഷ്ടത്തിന്നു കേസ് കൊടുക്കണമായിരുന്നു. ഒരു സാധാരനക്കാരന്നു അഞ്ചു സെന്ടു ഭൂമി വാങ്ങി ഒരു കൂര പോലും കെട്ടാന്‍ കഴിയാത്ത നിലയിലേക്ക് കേരളത്തിലെ ഭൂമിയുടെ വില വര്‍ദ്ധിപ്പിച്ച മാഫിയാകളുടെ "ഇന്ധനം" ഈ കള്ളനോട്ടും കള്ള പ്പണവും ആണെന്ന് വ്യക്തം.ഇതിനു കൂട്ട് നിന്ന രാഷ്ട്രിയ കശ്മലന്മാര്‍ക്ക് വേണ്ടിയാണ് UDF ഭരണം വീണ്ടും വരണം എന്ന് വോട്ടു ബാങ്ക് രാഷ്ട്രിയക്കാര്‍ ശഠിക്കുന്നത്.രാജ്യദ്രോഹിയെ വച്ച് വാഴിക്കാന്‍ ലോകത്ത് ഒരു മതവും പറയുന്നില്ല ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കുന്നു. .

ക്രിസ്ത്യന്‍ , മുസ്ലീം മതവിശ്വാസത്തിന്റെയും ,നായര്‍,ഇഴവ വിഭാഗത്തിന്റെയുമൊക്കെ വക്താക്കളായി രാഷ്ട്രിയ പാര്‍ട്ടികളുമായി വിലപേശാന്‍ ഈ മത നേതാക്കള്‍ക്ക് ആര് അനുവാദം കൊടുത്തു എന്നത് ആരും ചോതിക്കരുത്.ദൈവം കഴിഞ്ഞാല്‍ പിന്നെ അവരാണ് വിശ്വാസികളുടെ മൊത്തം അവകാശികള്‍ . ഇത്തരക്കാര്‍ ആവശ്യപ്പെടുന്ന സ്കൂളും കോളേജും മാത്രമല്ല കേന്ദ്ര മന്ത്രിമാരെ പ്പോലും വീതം വച്ച് കൊടുത്തു കൊണ്ഗ്രസ്സു ജാതി മത വോട്ടു ബാങ്കുകളെ വളമിട്ടു കൊടുക്കുന്നു. ഒരു ഉളുപ്പുമില്ലാതെ ക്രിസ്ത്യന്‍ , മുസ്ലിം , നായര്‍ , ഈഴവ വര്‍ഗ്ഗീയതയെ കയ്യിലെടുത്തു തിരഞ്ഞെടുപ്പ് വിജയിക്കുകയെന്നു മാത്രമാണ്.തത്വ ദീക്ഷയില്ലാത്ത ഈ ആത്മഹത്യാപരമായ സമീപനമാണ് കേരളത്തിലും ഇത്തരം അഴി മതിക്കാരും , സ്ത്രീ പീഡനക്കാരും മന്ത്രിയായും നേതാവായും വിലസുന്നത്. പ്രത്യുപകാരമായി മത ജാതി സഭ സംഘടനാ നേതാക്കള്‍ വേഴാമ്പലിനെ പ്പോലെ UDF ഭരണത്തിന്നായി കാത്തിരിക്കുന്നത് . കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്തുപാകിയ രാജ്യദ്രോഹികളുടെ വരെ പ്രതീക്ഷയാണ് UDF. തങ്ങള്‍ക്ക് എല്ലാ പരിരക്ഷയും ലഭിക്കുമെന്നും , അവരുടെ കേസ്സുകള്‍ അലിഞ്ഞില്ലാതാകുമെന്നാണ് അവര്‍ ഉറച്ചു വിസ്വസിക്കുന്നുവെങ്കില്‍ കേരളം ഇനി എങ്ങോട്ട് എന്ന് പറയേണ്ടതില്ലല്ലോ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്ന ഒരു UDF ഭരണത്തില്‍ മൂവാറ്റുപുഴ് കൈവെട്ടു കേസടക്കമുള്ള പല തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ ഗതിയെന്താകുമെന്നു കേരള ജനതയ്ക്ക് ആശങ്കയുണ്ട്.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ .

സമീപ ഭാവിയില്‍ ഇടതു പക്ഷത്തിനിടയിലും വോട്ടു ബാങ്കുകളെ രഹസ്യമായും ചിലപ്പോള്‍ പരസ്യമായും പരിണയിക്കുന്നത് ലജ്ജാകരമാണ്. കേരളത്തില്‍ വോട്ടുബാങ്ക് മുതലാളിമാരെക്കാള്‍ വോട്ടു മതേതര വിശ്വാസികള്‍ക്കാണ് എന്ന് ഇടതു പക്ഷം പലപ്പോഴും വിസ്മരിച്ചു പോകുന്നു. ഇതു ഒരു നല്ല കീഴ്വഴക്കം ആല്ല എന്ന് അവരെയും ഓര്‍മിപ്പിക്കുന്നു.ന്യുനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും നാടിന്നു ആപത്താണെന്ന് ഇടതുപക്ഷത്തി ന്‍റെ കറകളഞ്ഞ നിലപാടില്‍ ഉറച്ചു നിന്നില്ലെങ്കില്‍ കൂടെയുള്ള മതേതര വാദികളുടെ പിന്തുണയില്‍ ഇടിവ് സംഭവിക്കും . അത് കേരളത്തിനെ നിലനില്പ്പിന്നു തന്നെ ദോഷകരമാകും എന്ന് പറയാതെ വയ്യാ.
നിര്‍ണായകമായ ഒരു തിരെഞ്ഞെടുപ്പിനെയാണ് കേരളം അഭിമുഖികരിക്കുവാന്‍ പോകുന്നത് .ഈ തിരഞ്ഞെടുപ്പിലെങ്കിലും ജാതി മത സംഘടനകള്‍ തങ്ങളുടെ സ്വാര്‍ഥ താല്പര്യങ്ങള്‍ മാറ്റി വച്ച് മൂല്യങ്ങള്‍ക്ക് വേണ്ടി സംശുദ്ധമായ
രാഷ്ട്രി യത്തിന്നു വേണ്ടി കേരളത്തിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് പ്രത്യാശിക്കുന്നു. ഇവിടെ ജാതി മത പരിഗനകള്‍ മാറ്റി നിറുത്തി മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചു ,അഴിമതിക്കാരെ ഒറ്റപ്പെടുത്താനും മാഫിയ ബന്ധമുള്ള നേതാക്കളെ നിയമസഭയില്‍ നിന്ന് നിഷ്കാസനം ചെയ്യാനും , അങ്ങിനെ സമൂഹം നേരിടുന്ന എല്ലാ മൂല്യ ച്യുതികല്‍ക്കെത്രെയും പ്രതികരിക്കാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കേരള ജനത കാണുമെന്നു നമുക്ക് പ്രത്യാശിക്കാം. മറിച്ചു സമ്പവിച്ചാല്‍ കേരളം അശാന്തിയുടെ വിലനിലമാകുമെന്നു ഓര്‍മപ്പെടുത്തട്ടെ.

സത്യമേവജയതേ
വോട്ടു ബങ്കുകളെ കുറിച്ചുള്ള എന്‍റെ പഴയ പോസ്റ്റു വായിക്കുവാന്‍ ഇവിടെ http://satyamevajayatepravasi.blogspot.com/2010/10/blog-post_19.html ക്ലിക്ക് ചെയ്യുക.
,

Friday, February 11, 2011

255."UDF ന്‍റെ ടൈം, നല്ല ബെസ്റ്റ് ടൈം".


  കഷ്ടകാല  സമയത്ത്  ലിംഗവും  പാമ്പാകും  എന്ന ചൊല്ല്  പോലെയാണ് UDF ന്  തിരഞ്ഞെടുപ്പ്  അടുത്തു നില്‍ക്കുന്ന സമയത്ത് വരുന്ന ഓരോ പൊല്ലാപ്പും. ഐസ് ക്രീം കേസ്സ് പുതിയ വെളിപ്പെടുത്തലുകള്‍ കൊടുത്ത ആഘാതം മാറുന്നതിനു മുന്‍പേ ഇതാ വരുന്നു  ഇടമലയാര്‍ അഴിമതി കേസ്സില്‍ UDF നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളക്ക് പൊതുമുതല്‍ ദുര്‍വിനിയോഗം    അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ക്ക് കഠിനതടവ് ലഭിച്ചിരിക്കുന്നത്  . മുന്‍ ഭരണ കാലങ്ങളില്‍ ചെയ്തു കൂട്ടയ കൊടും പാപങ്ങള്‍ക്ക്‌ ഒന്നൊന്നായ് UDF നെ വരിഞ്ഞു മുറുക്കുന്ന കാഴ് ചയാണ് ഇപ്പോള്‍ കേരളം കാണുന്നത്  . കഴിഞ്ഞ ആറു മാസമായി കേന്ദ്ര സര്‍ക്കാരിന്റെയും ,കോണ്‍ ഗ്രസിന്റെയും  അഴി മതി കഥകള്‍ മാത്രം കേട്ട് നെടുവീര്‍പ്പിടുന്ന  ജനത്തിന്നു  ഒരു ആശ്വാസ  മഴ  പോലെ ലഭിച്ച ഈ സുപ്രീം കോടതി വിധി തികച്ചു പ്രശംസനീയമാണ്. കേരളത്തില്‍ ഒരു നിര്‍ണായക തിരഞ്ഞെടുപ്പിന്നു  ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒന്നേ പറയാനാകൂ "UDF ന്‍റെ ടൈം നല്ല ബെസ്റ്റ് ടൈം".
                                       കൂനിന്‍ മേല്‍ കുരു പോലെ വന്ന രണ്ടു പ്രഹരങ്ങളും പ്രബലരായ രണ്ടു UDF നേതാക്കളെയാണ് ഇനി  പൂജപ്പുരക്കോ അതോ വിയ്യൂര്‍ക്കോ പോകേണ്ടത്   എന്നാ ആശങ്കയിലേക്ക്   തള്ളി വിട്ടിരിക്കുന്നത്.ഈ വിധി ക്ക് സവിശേഷ പ്രാധാന്യമുണ്ട് കാരണം പൊതുമുതല്‍ ദുര്യോപയോഗം  ചെയ്യുന്ന എല്ലാവര്ക്കും അത് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന രാഷ്ട്രിയ നേതാക്കലാണെങ്കിലും  നിയമ വ്യവസ്ഥക്ക് കീഴടങ്ങേണ്ടി  വരും enn  തിരിച്ചറിവ്    സാധാരണ നികുതി ദായകന് ആശ്വാസം നല്‍കുന്നു. രണ്ടു, കോടതികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലയളവിലാണ് ഇങ്ങിനെ ഒരു സു പ്രധാന വിധി രാഷ്ട്രിയ നേതാവിന്റെ അഴി മതിയുമായി ബന്ധപ്പെട്ടു പുറത്തു വന്നിരിക്കുന്നത്.നഷ്ട്ടപ്പെടുമെന്നു  ഭയപ്പെട്ട അന്തസും പ്രതാപവും ഇന്ത്യന്‍ കോടതികള്‍ക്ക് വീണ്ടെടുക്കാന്‍    കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
                                   "കഷ്ടകാലം പിടിച്ചവന്‍ തല മൊട്ട യടിച്ചപ്പോള്‍ കല്ല് മഴ പെയ്തു" എന്ന പോലായി ഉമ്മന്‍ ചാണ്ടി യുടെ അവസ്ഥ . കഴിഞ്ഞ അഞ്ചു വര്‍ഷമായി മുഖ്യമന്ത്രി കുപ്പായവും തുന്നി  കാത്തിരിക്കുന്ന  അദ്ദേഹത്തിന്‍റെ സകല പ്രതീക്ഷകളും അസ്ഥാനത്താക്കുന്ന വാര്‍ത്തകളാണ്  ഓരോ ദിവസവും പുറത്തു വരുന്നത് .ഓരോന്നിനോടും എങ്ങിനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ  ഒരു സ്ഥല ജല വിഭ്രാന്തി വന്ന മട്ടാണ്  ഈ സ്വപ്ന ലോകത്തെ ബാലഭാസ്ക്കാരന്. അല്ലെങ്കില്‍ ഉത്തരവധിത്വമുള്ള  ഒരു പൊതു പ്രവര്‍ത്തകന്‍ കുഞ്ഞാലികുട്ടിയെ ന്യയീകരിക്കുമോ  ? കുഞ്ഞാലികുട്ടി താന്‍ "വഴി വിട്ടു പലതും പലര്‍ക്കും ചെയ്തു കൊടുത്തിട്ടുണ്ട്" എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അതിനകത്തെ ഭരണഘടനാ ലംഘനം പോലും അറിയാതെ കുഞ്ഞാലികുട്ടിയെ അഭിനന്ദിച്ച  കുഞ്ഞുകുഞ്ഞിന്‍റെ   നില പരുങ്ങലിലാണ് ."വിനാശകാലേ വിപരീത ബുദ്ധി".  പിന്നെ പാര്‍ട്ടിക്കും  ജനങ്ങള്‍ക്കും വേണ്ടാത്ത പി ശശിയെ ഉയര്‍ത്തി പിടിക്കാന്‍  വിവരമുള്ള  ആരെങ്കിലും തയാറാകുമോ?ഇനി ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ കൂടുതല്‍ ഒന്ന് പറയാനില്ലാതെ  തലക്കു കയ്യും കൊടുത്തിരിക്കുന്ന ചിത്രംമാണ് മനോരമക്ക് പോലും കൊടുക്കേണ്ടി വന്നത്.
                       കുഞ്ഞാലികുട്ടി ബാലകൃഷ്ണപിള്ള  തിരിച്ചടികളില്‍ ഏറ്റവും വലിയ വിജയം മതേതര വിശ്വാസികള്‍ക്കാണ്  . കാരണം ഇവര്‍ രണ്ടു പേരും കേരളത്തിലെ രണ്ടു പ്രബല ജാതി രാഷ്ട്രിയത്തിലെ  മാടമ്പി മാരായി ജനത്തെ കാലങ്ങളായി കബിളിപ്പിക്കുന്നവരാന് . തങ്ങളുടെ പിന്നില്‍ ശക്തമായ വോട്ടു ബാങ്കുകള്‍ ഉണ്ട് എന്ന ധിക്കാരവും ധാര്ഷ്ട്യവുമാണ് ഇവര്‍ക്കൊക്കെ അഴി മതി നടത്താനും , നിയമ വ്യവസ്ഥയെ പ്പോലും വിലക്കെടുക്കാനും കഴി യുന്ന നിലയില്‍ വളര്‍ത്തിയത്. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം  ചതിക്കും എന്നാ പോലെയാണ്  ഈ രണ്ടു വോട്ടു ബാങ്ക് രാഷ്ട്രി യാക്കാര്‍ക്കും    തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് അടക്കമുള്ള ശിക്ഷ  വരാന്‍ പോകുന്നത്.
                                താന്‍ "വാലുള്ള" നായരാണ് എന്ന് പറഞ്ഞു കേരളത്തിലെ സകല നായന്മാരെയും ഇക്കിളി പെടുത്തിയ പിള്ളയുടെ വോട്ടു ബാങ്ക് തന്ത്രം പൊളിഞ്ഞ വ്യസനത്തിലാണ് എന്‍ എസ് എസ് വിശിഷ്യാ സുകുമാരന്‍ നായര്‍ . UDF ന് ഏറ്റ രണ്ടു പ്രഹരത്തിലും ഉള്ളില്‍ ചിരിക്കുന്ന  മാണി യും ഒന്നോര്‍ക്കുന്നത്‌ നന്ന് . കേരള കോണ്ഗ്രസ്സിന്റെ സ്ഥാപക ജനറല്‍ സെക്രടറി കൂടി രാഷ്ട്രിയ കളം വിട്ടു പോകുന്നതോടെ(ജോസ്സെഫിനെ നേരത്തെ മാണി വീട്ടില്‍ ഇരുത്തിയത് ഓര്‍ക്കുമല്ലോ)   കേരള കോണ്ഗ്രസ്സിന്റെ തന്നെ പ്രസക്തി  ഇല്ലാതാകുന്നു. പ്രാദേശിക പാര്‍ട്ടികള്‍  ഇന്ത്യന്‍ രാഷ്ട്രിയമെന്നും   മലീമസമാക്കിയിട്ടെയുള്ളൂ  .അഴി മതി നടത്തുക എന്നത് അവരുടെ പാര്‍ട്ടി പരിപാടി പോലെയാണ് എന്ന്  ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
                                                 UDF നെ ഈ വന്‍ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട ത് ആരെന്നു ചോതിക്കെണ്ടതില്ല  , സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ    പോലെ വണ്‍ ഡേ   ക്രിക്കറ്റില്‍ ഡബിള്‍ സെഞ്വ് റി   നേടിയ ഫോമിലാണ് അച്യുതാനന്ദന്‍ . തികച്ചു അഭിനന്ദനാര്‍ഹാമായ  നേട്ടം . ഒരു രണ്ടാം ഇന്നിങ്ങ്സിനുള്ള സാധ്യത കൂടി   ഇതുവഴി രൂപപെട്ടു  വരുന്നു എന്നതാണ് മറ്റൊരു സവിശേഷത  ഒപ്പം പോളിറ്റ് ബ്യുറോയിലേക്കുള്ള  പുനപ്രവേശന സാദ്ധ്യതയും.
തിരഞ്ഞെടുപ്പ് അടുത്ത ഈ സാഹചര്യത്തില്‍ UDF ന് കൂടുതല്‍ കാള രാത്രികള്‍ സമ്മാനിക്കാന്‍ പോന്ന  തെളിവുകള്‍ ഇന്ത്യ വിഷന്‍ മുഖ്യ മന്ത്രി ക്ക്  കൈമാറി ക്കഴിഞ്ഞു എന്നാണു  അറിയാന്‍ കഴിയുന്നത്‌. ആവനാഴിയില്‍  കയ്യാമം ഇനിയും ബാക്കി എന്ന് സാരം. അതില്‍ കോതമംഗലം പെണ്‍വാണിഭ കേസടക്കം ഒതുക്കി തീര്‍ക്കാന്‍ ഒരു UDF ലെ ഒരു സമുന്നത നേതാവ് ഇടപെട്ടു എന്നാണു കേള്‍വി .അത്  ആരെന്നു അറിയാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ കാതോര്‍ത്തിരിക്കുന്നു  . 

സത്യമേവജയതേ

http://satyamevajayatepravasi.blogspot.com/

Thursday, February 10, 2011

254. വീട്ടില്‍ ഇരുന്നു അല്‍പ്പം പണം ഉണ്ടാക്കിക്കൂടെ...!?

മിക്കപ്പോഴും ഇന്റര്‍നെറ്റില്‍ കാണുന്ന ഇത്തരം പരസ്യങ്ങള്‍ പണമോ ഒരു വേണ്ടയ്ക്കായോ തരുകയില്ല. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ഇതിനു അപവാദം തന്നെ.

ഈ സൈറ്റില്‍ ഞെക്കിയത് കൊണ്ടോ കേവലം രജിസ്റ്റര്‍ ചെയ്തത് കൊണ്ടോ പണം കിട്ടില്ല. അവര്‍ തരുന്ന ജോലി ചെയ്‌താല്‍ (ഡാറ്റാ എന്‍ട്രി) മാന്യമായ പണം ഉണ്ടാക്കാം. ഇതിലൂടെ കോടീശ്വരന്‍ ആകാമെന്ന് ഞാന്‍ പറയില്ല. മാന്യമായ പൈസ ഉണ്ടാക്കാം. സ്വന്തം വീട്ടില്‍ ഇരുന്നു അല്പം പണം മാന്യമായ രീതിയില്‍ ഉണ്ടാക്കാന്‍ താല്പര്യം ഉള്ളവര്‍ മാത്രം ഞെക്കി ചേര്‍ന്ന് അവര്‍ തരുന്ന ജോലി ചെയ്തു മാന്യമായി അല്‍പ്പം പണം ഉണ്ടാക്കട്ടെ എന്ന് കരുതുന്നത് കൊണ്ട് ഈ ലോഗോ സൈറ്റില്‍ കൊടുക്കുന്നു.

പണം ഉണ്ടാക്കുന്നത് ആര്‍ക്കും കൊടുത്ത് സഹായിക്കാന്‍ കഴിയില്ല. എന്നാല്‍ ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞുകൊടുക്കാന്‍ കഴിയും. അതിനാല്‍ ചെയ്യുന്നു.

മുന്നറിയിപ്പ്. : ഇതൊരു ലൊടുക്കു വിദ്യയോ ലോട്ടറിയോ അല്ല. കഷ്ടപ്പെട്ടാല്‍ പണം ഉണ്ടാക്കാനുള്ള ഒരുമാര്‍ഗ്ഗം മാത്രം.. വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്കും നല്ലൊരു മാര്‍ഗ്ഗം.. നന്ദി.