ബ്ലോഗിങ്ങ് എന്നത് വെറുമൊരു എഴുത്തല്ല. മറിച്ചൊരു കലയാണ്. ആര്‍ക്കും മുതല്‍മുടക്കില്ലാതെ ബ്ലോഗ്ഗറില്‍ ഒരു പേരു രെജിസ്റ്റര്‍ ചെയ്തു പതിയെ തുടങ്ങാവുന്ന നിസ്സാരപണി..പക്ഷെ അതില്‍ അഗ്രഗണ്യന്‍ ആവുന്നത് നിസാരം അല്ല.. കുറുമാന്,വിശാലമനസ്കന്,അനോണി ആന്റണി, കൊച്ചുത്രേസ്സ്യ, പഴമ്പുരാണംസ്,നട്ടപിരാന്തന് തുടങ്ങി ചിത്രകാരന് വരെ നീളുന്നു ആ നിര.. എന്നാല്‍ അവര്‍ക്കാര്‍ക്കും കൈയെത്തി പിടിക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ് ബെര്‍ളിതോമസ് എന്ന ഈ വിടുവായന്.
മിക്ക ബ്ലോഗര്‍ മാറും പിന്മൊഴി,മറുമൊഴി തുടങ്ങിയവയിലും കൂട്ടത്തിലും തുടങ്ങി സമൂഹജീവികള്‍ ആണെങ്കില്‍ ഇതിലൊന്നും പെടാതെ സ്വതന്ത്രബ്ലോഗിങ്ങ് നടത്തുകയാണ് ഇയാള്‍.അഞ്ചു ലക്ഷത്തോളം കഴിഞ്ഞു ഇയാളുടെ വായനക്കാര്‍.. അടുത്തിടെ നടന്ന സര്‍വേപ്രകാരം കേരളത്തിലെ അല്ലെങ്കില്‍ മലയാളബ്ലോഗ് എഴുതുന്ന (ഏറ്റവും കൂടുതല്‍ വായനക്കാര്‍ ഉള്ള അഞ്ചു ബ്ലോഗ് എഴുത്തുകാര്‍) ബെര്‍ളി ഒഴിച്ചുള്ളഅഞ്ചു മുമ്പന്‍ എഴുത്തുകാരുടെ സൈറ്റില്‍ വരുന്ന വായനക്കാരുടെ എണ്ണം നോക്കിയാല്‍ ബെര്‍ളിയുടെ മാത്രം സൈറ്റില്‍ വരുന്നതിന്റെ പകുതിയില്‍ താഴെമാത്രമേ വരൂ..
എന്താണ് ഇയാളുടെ ബ്ലോഗിന്റെ പ്രത്യേകത
..ഇയാള്‍ ആഭാസന് ആണോ... ഇയാളുടെ ബ്ലോഗ് അശ്ലീലം ആണോ.. ഇയാള്‍ പ്രത്യേക ജനുസ്സില്‍ പെട്ട എഴുത്തുകാരന് ആണ്.. സ്വയം ഏറ്റവും മഹാന് എന്ന് വര്‍ണിക്കുന്ന പോസ്റ്റിനു പിന്നാലെ സ്വയം മണ്ടന്‍,വിഡ്ഢി എന്ന് പറയുന്ന പോസ്റ്റ് വരും..അതെ പോലെ ക്ലാസ് എന്നതുപോലെ വെറും ചീപ് എന്ന രീതിയിലും വരും.. ചില പോസ്റ്റുകള്‍ മലയാള ഭാഷയിലെ നാഴികകല്ലുകള്‍ എങ്കില്‍ ചിലത് മുത്തുച്ചിപ്പിയില്‍ മാത്രം കൊള്ളിക്കാവുന്നതും.. ക്രിസ്മസ് പറഞ്ഞ പോസ്റ്റ് നോക്കിയാല്‍ വെറും തറ എന്നല്ല കൂതറ എന്നും പറയണം..
മലയാള ഭാഷയ്ക്കുള്ള സംഭാവന..
കോട്ടയം പുഷ്പനാഥ് പുഷ്പരാജ് എന്ന കഥാപാത്രത്തെ നല്‍കിയത് പോലെ മലയാളത്തിനു ചാര്‍ലി എന്ന കഥാപാത്രത്തെ ഇയാള്‍ നല്കുകയുണ്ടായി.. ഒരു പക്ഷെ ഒരു ബ്ലോഗ് എഴുത്തുകാരും തങ്ങളുടെ കഥാപാത്രത്തെ ഇത്ര പ്രശസ്തനാക്കാന്‍ കഴിഞ്ഞിട്ടില്ല.. അതേപോലെ കേരളത്തിലെ ഒട്ടുമില്ല എഴുത്തുകാരും ഇയാളെ തെറി വിളിക്കാറുണ്ടെങ്കിലുംഇയാളുടെ സൈറ്റില്‍ ഒരു ദിവസം എങ്കിലും പോയില്ലെങ്കില്‍ ഉറക്കം വരാത്തവര്‍ ആണത്രേ.. പലരും പക്ഷെ അവിടെ കമന്റുകള്‍ എഴുതിന്നില്ല എന്ന് മാത്രം.ഏറ്റവും കൂടുതല്‍ ആക്രമിക്കപെട്ട ബ്ലോഗര്‍..പലപ്പോഴും മിക്കവാറും ഇയാലോടുള്ള അസൂയമൂത്ത് മിണ്ടാതെ ബ്ലോഗ് വായിച്ചു സ്ഥലം വിടുകയാണ് പതിവ്..എന്നാല്‍ ചില ബ്ലോഗുകള്‍ കണ്ടു ഇയാളുടെ നേരെ ഫത്ത്വാ പ്രഖ്യാപിച്ചു കടന്നാക്രമണം നടത്തുകയാണ് പതിവ്.. നഴ്സ്,പനച്ചൂരാന് തുടങ്ങിയ പോസ്റ്റുകളില്‍ ഇയാളെ കൊല്ലാന്‍ നടന്നവര്‍ പക്ഷെ അനുദിനം വളരുന്ന ബെര്‍ളിയുടെ വളര്‍ച്ചയില്‍ തീയില്‍ നെയ്യോഴിച്ചത് പോലെ മാത്രമെ ചെയ്തുള്ളൂ..
എഴുത്തിന്റെ വേഗത..
ഏകദേശം നാനൂറ്റിഇരുപതു പോസ്റ്റുകള്‍ തന്റെ ബെര്‍ളിത്തരങ്ങളില്‍ മാത്രം പോസ്റ്റിയ ഇയാള്‍ക്ക് വേറെയും മൂന്ന് ബ്ലോഗുകള്‍ ഉണ്ട്. ഒരു ബ്ലോഗര്‍ക്കും തകര്‍ക്കാനാവാത്ത രീതിയില്‍ ഇയാള്‍ അനുദിനം പോസ്റ്റുകള്‍ എഴുതികൊണ്ടിരിക്കുന്നു.. ഇന്നു സാമ്പത്തിക മാന്ദ്യം ലോകം മുഴുവന്‍ ബാധിച്ച ഈ സമയത്തു ആശയമാന്ദ്യവും ബൂലോകത്ത് പടര്‍ന്നു പിടിച്ചു.. മിക്ക മുന്‍നിര എഴുത്ത്കാരും തങ്ങള്‍ വെറുതെ ഒന്നു മാറി നില്ക്കുന്നു എന്നപേരില്‍ അടുത്ത പോസ്റ്റുകള്‍ക്ക് വേണ്ടി ചിന്തിച്ചു മുടിപൊഴിയുമ്പോള് ബെര്‍ളി എഴുതി എഴുതി മുന്നേറുകയാണ്..
ചിലരാവട്ടെ മണ്ടനായ ബെര്‍ളിയുടെ കൂടെ കൂടി ചായയും വടയും വാങ്ങി കൊടുത്തു സംസാരിച്ചു അവസാനം സംസാരത്തില്‍ നിന്നും വീണുകിട്ടുന്ന നമ്പരുകള്‍ എടുത്തു ബ്ലോഗ് ആക്കി തങ്ങളുടെ ആശയ ദാരിദ്ര്യം ദൂരികരിക്കുകയാണ്. തലച്ചോറിനു ഇന്‍ഷുറന്‍സ് ഈ അടുത്തിടെ ബെര്‍ളിയുടെ തലച്ചോറിനു ആറുകോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തത്രേ.. എന്നാല്‍ ചന്തയില്‍ വില്‍ക്കുകയാനെങ്കില്‍ എത്ര രൂപയ്ക്ക് വേണമെങ്കിലും വാങ്ങാന്‍ തയ്യാറായി ചില ഗള്‍ഫ്,അമേരിക്കന്‍ ബ്ലോഗര്‍മാര്‍ തയ്യാറാണെന്നും ശ്രുതിയുണ്ട്.
ബ്ലോഗിന്റെ ശക്തി..
അടുത്തിടെ ബ്ലോഗിങ്ങ് രംഗത്തെ സാധ്യത മുന്നില്കണ്ടുകൊണ്ടു ഗൂഗിള്‍ കമ്പനിയുടെ സി.ഇ.ഓ ബെര്ലിയ്ക്ക് ഒരുലക്ഷം ഡോളര്‍ കൊടുക്കുകയുണ്ടായി.. തങ്ങളുടെ പരസ്യം അവിടെ നാട്ടാന്‍ അഭ്യര്‍ഥിയ്ക്കുകയും അങ്ങനെ ഗൂഗിള്‍ അവിടെ പരസ്യകൊടി നാട്ടുകയും ചെയ്തു.ഉപസംഹാരം..ബ്ലോഗിങ്ങ് വഴി കോടീശ്വരനായ ബെര്‍ലിയോടു എനിക്ക് ഒന്നേ പറയാനുള്ളൂ.. ബില്‍ഗേട്സ് കോടീശ്വരന് ആയപ്പോള്‍ സമ്പത്തു എല്ലാം ചാരിറ്റിയ്ക്ക് കൊടുക്കുന്നത് പോലെ താങ്കളുടെ ബ്ലോഗ് ആത്മീയമാര്‍ഗ്ഗത്തില്‍ കൊണ്ടു വരണം.. കാരണം താങ്കള്‍ക്ക് മാത്രം എഴുതിയാല്‍ മതിയോ.. ബാക്കിയുള്ളവരും ജീവിക്കണ്ടേ..
ഇഷ്ടം പോലെ ഉണ്ടാക്കിയില്ലേ.. ഇനി നിര്‍ത്ത്.. അല്ലെങ്കില്‍ താങ്കള്‍ എഴുതുന്ന കാലത്തോളം ഞങ്ങളുടെ സൈറ്റില്‍ ആരും വരില്ല..അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കും.. ഒള്ള കാര്യം പറഞ്ഞേക്കാം..
എങ്കിലും മനസ്സാല്‍ നമിക്കട്ടെ സോദര...
Saturday, December 27, 2008
Subscribe to:
Post Comments (Atom)
7 comments:
ബെര്‍ളിതോമസ് എന്ന വിടുവായന്..
ബ്ലോഗിങ്ങ് എന്നത് വെറുമൊരു എഴുത്തല്ല. മറിച്ചൊരു കലയാണ്. ആര്‍ക്കും മുതല്‍മുടക്കില്ലാതെ ബ്ലോഗ്ഗറില്‍ ഒരു പേരു രെജിസ്റ്റര്‍ ചെയ്തു പതിയെ തുടങ്ങാവുന്ന നിസ്സാരപണി..പക്ഷെ അതില്‍ അഗ്രഗണ്യന്‍ ആവുന്നത് നിസാരം അല്ല.. കുറുമാന്,വിശാലമനസ്കന്,അനോണി ആന്റണി, കൊച്ചുത്രേസ്സ്യ, പഴമ്പുരാണംസ്,നട്ടപിരാന്തന് തുടങ്ങി ചിത്രകാരന് വരെ നീളുന്നു ആ നിര.. എന്നാല്‍ അവര്‍ക്കാര്‍ക്കും കൈയെത്തി പിടിക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ് ബെര്‍ളിതോമസ് എന്ന ഈ വിടുവായന്.
ബെര്‍ളിക്ക് പകരം ബെര്‍ളി മാത്രം....
BERLY THE GREAT :)
ഓരോരുത്തരും അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് എഴുതുന്നു.അയാള്‍ കഴിവുള്ള വ്യക്തി ആണ്.അത് കൊണ്ടാണല്ലോ മനോരമയില്‍ അയാള്‍ക്ക് എഴുതാന്‍ സാധിക്കുന്നത്.
താങ്കള്‍ക്കാവുന്നത് താങ്കളും ചെയ്യൂ..എന്തിനാ ഇങ്ങനെയൊക്കെ..?
കൊള്ളാം.
നന്നായിട്ടുണ്ട്.
ബര്‍ളിയുടെ പേരു കണ്ടതുകൊണ്ടു മാത്രം, ഇതുവരെ കയറിയിട്ടേ ഇല്ലാത്ത ഈ ബ്ലോഗ്ഗില്‍ എത്തിനോക്കാനായി.
താങ്കളുടെ ശ്രമം വിജയിച്ചിരിക്കുന്നു,
ആശംസകള്‍.
ഓരോരുത്തരും അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് എഴുതുന്നു.അയാള്‍ കഴിവുള്ള വ്യക്തി ആണ്.അത് കൊണ്ടാണല്ലോ മനോരമയില്‍ അയാള്‍ക്ക് എഴുതാന്‍ സാധിക്കുന്നത്.
താങ്കള്‍ക്കാവുന്നത് താങ്കളും ചെയ്യൂ..എന്തിനാ ഇങ്ങനെയൊക്കെ..?
Berly fans nu ithokke oru santhosham alle??
Post a Comment