വായിക്കാന്‍ തക്ക കഠിന ഹൃദയമുള്ളവര്‍ താഴെ ഞെക്കി വായിക്കുക..
പയ്യന്‍സ് എന്ന് പേരായ ഈ കവി "കൂട്ടം" മലയാളി കൂട്ടായ്മയുടെ വെബ്സൈറ്റില്‍ ആണ് തന്‍റെ കവിത എന്ന് പേരിട്ടിരിക്കുന്ന സാഹിത്യ മലവിസര്‍ജ്ജനം നടത്തിരിക്കുന്നത്.സത്യത്തില്‍ തലകെട്ട് അദ്ദേഹത്തിന്‍റെ സാഹിത്യ സൃഷ്ടിയോടെ അതീവ നീതി പുലര്‍ത്തിയിരിക്കുന്നു..
"ഒരു എഴുത്ത്കാരന്‍റെ ഭ്രാന്ത്.."അതോ "ഒരു ഭ്രാന്തന്‍റെ എഴുത്തോ " എന്ന് മാത്രമെ ശങ്കിക്കേണ്ട സംഗതി ഉള്ളു..
"നീര്‍കിളീ നീ ഒരീര്‍കിലി..
നിന്നേ പ്രണയിചു ഞാന്‍..
കിണട്ടില്‍ വെള്ളം കുറഞു..
വാനം വിതുംബി..വിമ്മിഷ്ട്ടം വ്യാമോഹം..!!!"
ഇതില്‍ നീര്‍കിളിയെന്നും ഈര്‍ക്കിലി എന്നും മറ്റും പറഞ്ഞു എന്തോ എഴുതിയിരിക്കുകയാണ്..വിമ്മിഷ്ടം വ്യാമോഹം.. എഴുതാന്‍ പറ്റാത്തതിലുള്ള വിമ്മിഷ്ടമാണോ ഈ വ്യാമോഹത്തിന് കാരണം.
"കടല്‍ ഒരിക്കല്‍ എന്നൊട് പരഞു...
എനിക്കു വിശക്കുന്ന്നു..
ഞാന്‍ പരഞു എനിക്കും..
കടലമ്മ കരയേ തിന്നു..
ഞാന്‍ കടലമ്മയയും..!!"
ഇത്തരം കവിത എഴുതിയാന്‍ വിശന്നു ചാവാനെ കഴിയൂ.
"കുറൂക്കന്‍ കരഞ്ഞ് പശു ഉണര്‍ന്നു...
പൂച്ച്കള്‍ ഒരിയിട്ടു...
അമ്മ പരഞ്ഞു കോഴി നിലവിളിചെന്നു..
ആടുകള്‍ കുറുകി...
അചചന്‍ പറഞു പ്രവുകള്‍ അലറിയെന്നു..
എന്റേ അനുരാഗം പൂത്തു വിടര്‍ന്നു..
ഞനൊന്നും കേട്ടില്ല.."
ഇതാണോ അനുരാഗം പൂത്തുലയാന്‍ നല്ല സാഹചര്യം..ആധുനികമെന്നോ ഉത്തരാധുനികമെന്നോ പേരിടുന്ന ഇത്തരം വൈകൃത മനസ്സിന്‍റെ സൃഷ്ടികള്‍ നല്ല കവിത ദാഹിക്കുന്നു മനസ്സുകള്‍ക്ക് ദാഹമേറാനെ ഉതകൂ.
"കാക്കാത്തിയുടേ തത്ത മൊഴിഞു...
ഞാനൊരു കവിയാവില്ലന്നു...
ക്കാക്കാത്തിയുമതേറ്റു-പറഞു..
നീയൊരു കവിയാവില്ലന്നു...
അക്ഷരമെഴുതാന്‍ അറിയാമങ്കില്‍..
കവിതക്കെന്തുടിവിടേ തടസം..!
ഒന്നര വീര്‍പിനൊ-
രംബതു കവിതകള്‍
എഴുതി തള്ളാം വേണങ്കില്‍...
കാക്കാത്തി-യവള്‍ പാട്ടിനു പൊട്ടേ...
ഞാനൊരു കവിയാണിന്നുമുതല്‍...!"
തുടങ്ങി കാക്കത്തിയെ അവഹേളിക്കുന്ന ദുരവസ്ഥ വരെ ഇതില്‍ കാണാം...കാക്കത്തിയെ തെറിവിളിച്ചാല്‍ കവിതയാകുമോ.നീചമനസ്സിന്‍റെയും സര്‍ഗ്ഗാക്ത്മകതയുടെം മലീമസമായ മനസ്സിന്‍റെ അതിപ്രസരം ഇവിടെ കാണാം..
മാനസ്സിക വിഭ്രാന്തിയില്‍ കവിത ഒഴുക്കാനുള്ള അതീവശ്രമത്തിന്‍റെയും അതില്‍ പരാജയപ്പെട്ടതിന്‍റെയും ശ്രമങ്ങള്‍ നമുക്കിവിടെ ദര്‍ശിക്കാനാവും.തന്‍റെ സാഹിത്യ മലവിസര്‍ജ്ജനത്തിനുള്ള കക്കൂസ് ആണോ കൂട്ടം എന്ന് വരെ തോന്നിപ്പിക്കുന്ന കവിത..പയ്യന്‍സ് എന്ന് പേരില്‍ എഴുതുന്ന മഹാനുഭാവന്‍ സത്യത്തില്‍ ശിശുവല്ലേ എന്നാണു സംശയം..
കാരണം ഒരു പയ്യന്‍റെ സാഹിത്യ നിലവാരം പോലും ഇതിനുണ്ടോ എന്ന് സംശയം..മലയാള കവിതയെ ബലാല്‍സംഗം ചെയ്യാനുള്ള ഇദ്ദേഹത്തിന്‍റെ ധൈര്യത്തിനെ മാത്രം പ്രകീര്‍ത്തിച്ചുകൊണ്ട് നിര്‍ത്തട്ടെ..പയ്യന്‍സിന്‍റെ മറ്റൊരു കവിതയെ പോസ്റ്റ്മാര്‍ട്ടം ചെയ്യാനായി കാത്തിരിക്കുന്നു.
1 comment:
മഹാകവി പയ്യന്‍സിന്‍റെ കവിത ഒരവലോകനം"
ഒരു മഹാകവിയുടെ കവിതകാണ് ഈ ലക്കം അവലോകനത്തിനായി എടുത്തിരിക്കുന്നത്..
വായിക്കാന്‍ തക്ക കഠിന ഹൃദയമുള്ളവര്‍ താഴെ ഞെക്കി വായിക്കുക..
Post a Comment