തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, December 19, 2008

9.എഷ്യാനെറ്റിനെ സംസ്കാരം ഇനി ഞങ്ങള്‍ പഠിപ്പിക്കും..

മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനലായ എഷ്യാനെറ്റിനെ സംസ്കാരം പഠിപ്പിക്കുമെന്നും സിനിമാലയെ ജപമാല ആക്കുമെന്നും യുവദീപ്തി വ്യക്തമാക്കി..

ഇനി മുതല്‍ എല്ലാ ആഴ്ചയും സിനിമാല (അടുത്താഴ്ച മുതല്‍ ജപമാല) പ്രക്ഷേപണം ചെയ്യേണ്ട വിഷയം ഞങ്ങള്‍ പള്ളിക്കാരും വിശ്വാസികളും ചേര്‍ന്നു തീരുമാനം എടുക്കുമെന്നും പിന്നീട് അരമനയില്‍ നിന്നു തിരുമേനിയും ചേര്‍ന്നു അംഗീകാരം കൊടുത്തശേഷം മാത്രമെ പ്രക്ഷേപണം നടത്താന്‍ പാടുള്ളൂ എന്ന് തീരുമാനം ആയിട്ടുണ്ട്‌..

അശ്ലീലവും ആഭാസവും കുത്തിത്തിരുകി പരിപാടികള്‍ സംപ്രേക്ഷണം ചെയ്ത് ക്രിസ്ത്യന്‍ സമുദായത്തെ താറടിച്ചു കാട്ടുന്നു എന്ന ആക്ഷേപം വളരെ പഴയതായിട്ടും ഏഷ്യനെറ്റ് ഒരു നടപടിയും കൈക്കൊള്ളുന്നില്ല.. വഴിതെറ്റുന്ന യുവതല മുറയ്ക്കായി ശാലോം ടിവി,,പവര്‍ വിഷന്‍ മാത്രമാണ് ആശ്വാസം. ടിവി കാണാന്‍ കഴിയാത്തവര്‍ മലങ്കര റേഡിയോ കേള്‍ക്കട്ടെ..ജീവന്‍ ടിവിയെങ്കിലും കുറഞ്ഞപക്ഷം ഇവര്‍ കാണട്ടെ എന്നാണു ഞങ്ങളുടെ തീരുമാനം.

തന്നെയുമല്ല യുവജനങ്ങളില്‍ സംസ്കാരം കുത്തിനിറയ്ക്കാന്‍ ഞങ്ങള്‍ ഉണ്ടാക്കിയ കൌണ്‍സില്‍ അടുത്ത പ്രോഗ്രാമുകള്‍ ഏഷ്യാനെറ്റില്‍ എതെല്ലാം ഇടേണം എന്നും തീരുമാനിക്കും..ഫാദര്‍ കൊട്ടൂരന്‍,ഫാദര്‍ പൂത്രുക്ക,സിസ്റ്റര്‍ സെഫി തുടങ്ങിയവര്‍ ജയിലില്‍ നിന്നു ഇതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കും..മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആത്മീയ പാത ഞങ്ങള്‍ കാട്ടികൊടുക്കും..

മതത്തിലും ആത്മീയതയിലും ഊന്നി വേണം മാധ്യമ ധര്‍മ്മം.ഇനി അഥവാ ഏഷ്യനെറ്റ് ഞങ്ങളുടെ വികാരം മാനിചില്ലെങ്കില്‍ യുറോപ്പിലും അമേരിക്കയിലും കിടക്കുന്ന ഞങ്ങളുടെ കുഞ്ഞാടുകളോട് ഏഷ്യാനെറ്റിന്‍റെ സബ്സ്ക്രിപ്ഷന്‍ നിര്‍ത്താനും ആവശ്യപ്പെടും,..അങ്ങനെ അവരെ ഒരു പാഠം പഠിപ്പിക്കും..

ഇനി അഥവാ കേള്‍ക്കാത്ത പക്ഷം അവരുടെ ചാനലില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഉപവാസപ്രാര്‍ത്ഥന, മാതാവിനോടുള്ള പ്രത്യേക കുര്‍ബാന തുടങ്ങിയവയും സ്റ്റാര്‍ട്ട് ചെയ്യും.എന്തായാലും ഉപഗ്രഹം വഴിയാണല്ലോ പ്രക്ഷേപണം ... കര്‍ത്താവ് അവിടെ ഉപഗ്രത്തിന്‍റെ ട്രാന്‍സ്പോണ്ടര്‍ കേടാക്കാന്‍ പ്രത്യേകം പ്രാര്‍ഥനയും ഉണ്ടാകും..

ഇനി ഏഷ്യാനെറ്റ് പേരു മാറ്റി യേശുനെറ്റ് ആക്കണമെന്നും ഞങ്ങളുടെ യുവജനവിഭാഗം തീരുമാനിച്ചിട്ടുണ്ട്..ഇതൊന്നും അനുസരിക്കാത്ത പക്ഷം കൂടുതല്‍ തീവ്രമായ രീതികളും ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.. ചാനല്‍ വയ്ക്കുന്ന അന്യമതത്തില്‍ പെട്ടവരുടെ വീടുകളില്‍ തൂറി വയ്ക്കുക,ഏഷ്യാനെറ്റിന്‍റെ ജോലിക്കാരെ പ്രാകി മുടിക്കുക. കാണുമ്പോള്‍ തന്തയ്ക്കു വിളിയ്ക്കുക തുടങ്ങിയവയും പെടും..

പാലില്‍ കുളിച്ച വിശുദ്ധന്മാര്‍ മാത്രം ഉള്ളതും ഒരു മോശക്കാരന്‍ ആയ വിശ്വാസികളോ പുരോഹിതരോ ഇല്ലാത്ത സഭയെ കുറ്റം പറയാന്‍ ഏഷ്യാനെറ്റിനു എന്തധികാരം എന്നും ചോദ്യം ഉയര്‍ന്നു..

ബാകിയെല്ലാം അടുത്ത സിനിമാല സോറി ജപമാല കണ്ടിട്ടാകാം.

4 comments:

മനുഷ്യ വിദൂഷകന്‍ said...

എഷ്യാനെറ്റിനെ സംസ്കാരം ഇനി ഞങ്ങള്‍ പഠിപ്പിക്കും..

മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനലായ എഷ്യാനെറ്റിനെ സംസ്കാരം പഠിപ്പിക്കുമെന്നും സിനിമാലയെ ജപമാല ആക്കുമെന്നും യുവദീപ്തി വ്യക്തമാക്കി..

ഇനി മുതല്‍ എല്ലാ ആഴ്ചയും സിനിമാല (അടുത്താഴ്ച മുതല്‍ ജപമാല) പ്രക്ഷേപണം ചെയ്യേണ്ട വിഷയം ഞങ്ങള്‍ പള്ളിക്കാരും വിശ്വാസികളും ചേര്‍ന്നു തീരുമാനം എടുക്കുമെന്നും പിന്നീട് അരമനയില്‍ നിന്നു തിരുമേനിയും ചേര്‍ന്നു അംഗീകാരം കൊടുത്തശേഷം മാത്രമെ പ്രക്ഷേപണം നടത്താന്‍ പാടുള്ളൂ എന്ന് തീരുമാനം ആയിട്ടുണ്ട്‌..

സന്തോഷ്‌ കോറോത്ത് said...

Paathirapadam undaakumo;)?

krish | കൃഷ് said...

ദേ, കാത്തലിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഏഷ്യാനെറ്റിലെ സിനിമാല പരിപാടിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നെന്ന് വാര്‍ത്ത:
ദാ ഇവിടെ:

ആരെങ്കിലും സഭക്കെതിരെ തമാശയായിപ്പോലും ഒരക്ഷരം മിണ്ടിയാല്‍, അത് ഇനി കോമഡിക്കാരാണെങ്കിലും സഭ വിടൂല്ലാ. കോടതി കേറ്റുമെന്ന്. എന്താ ഹുങ്ക്!!

ഇങ്ങനെയാണ് സ്ഥിതിയെങ്കില്‍, സന്തോഷ് മാധവനും, ബ്രദര്‍ തങ്കുവിനും തങ്ങള്‍ക്കും, കോമഡിക്കാര്‍ക്കെതിരെ കോടതിയെ സമീപിക്കാമല്ലോ.
പിന്നെ രാഷ്ട്രീയക്കാരായ, കരുണാകരന്‍, മുരളി, അച്ചുമാമന്‍, ഉമ്മന്‍ ചാണ്ടി, മാണി, ചെന്നിത്തല, പിണറായി, സുധാകരന്‍, വെള്ളാപ്പിള്ളി, വെളിയം തുടങ്ങി സകലര്‍ക്കും സിനിമാലക്കും അതുപോലുള്ള മറ്റു പരിപാടികള്‍ക്കുമെതിരെ കോടതിയില്‍ പോകാവുന്നതാണ്. ടെലിവിഷന്‍ കാണികളുടെ കഷ്ടകാലം.!!

***

കാത്തോലിക്കാസഭക്കാരുടെ ബ്ലോഗില്‍ പോസ്റ്റിയ കമന്റാണിത്.. ഇവിടെയും കിടക്കട്ടെ.

മനുഷ്യ വിദൂഷകന്‍ said...

എന്നാല്‍ തെറ്റുകാരെ ഇപ്പോഴും ചുമക്കാന്‍ മടിയില്ല..