തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, August 25, 2009

177.നട്ടപിരാന്തന്റെ കാമകേളികള്‍


പോലീസുകാരിയെ പീഡിപ്പിച്ച നട്ടപിരാന്തന്‍

മാന്യന്മാരുടെ യഥാര്‍ത്ഥ മുഖം കാണണമെങ്കില്‍ പാതിരാത്രിയില്‍ സൂര്യനുദിക്കണം എന്ന് കേട്ടിട്ടുണ്ട്. പക്ഷെ സൂര്യന്‍ ഉദിക്കാതെ തന്നെ ഇത്തരം വഷളന്മാരുടെ തരികിടകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പാപ്പരാസികള്‍ പുറത്തു വിട്ടിരിക്കുന്നു. കൂതറ തിരുമേനി ഇത്തരം ഒരു മാന്യന്റെ രഹസ്യങ്ങള്‍ പുറത്താക്കുന്നു..

നട്ടപിരാന്തുകള്‍ എഴുതുന്ന മൊട്ടത്തലയനാണ് ഇവിടെ താരം. ബഹറിനിലെ വമ്പന്‍ കമ്പനിയില്‍ ഉന്നതോദ്യോഗസ്ഥനായ ഇദ്ദേഹം വലിയൊരു പകല്‍ മാന്യനാണ്. രാത്രി മയങ്ങിയാല്‍ വെള്ളമടി മുതല്‍ പൂവാലപ്പണി വരെ ത്തുടങ്ങും.. ബഹറിനിലെ മിക്ക നിശാക്ലബുകളും ഇയാള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിത്തുടങ്ങി. ബുര്‍ഖാ സമ്പ്രദായം കുറഞ്ഞുവരുന്ന മനാമയില്‍ പക്ഷെ ഇയാളുടെ ശല്യം മൂലം വീണ്ടും സ്ത്രീകള്‍ മൂടുപടം അണിഞ്ഞു നടപ്പ് തുടങ്ങി.. നിശാചരനും സര്‍വ്വോപരി തോന്ന്യാസിയുമായ ഇയാളെ ഇപ്പോള്‍ ഭാരതത്തിലേക്ക് കെട്ടുകെട്ടിക്കാന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. പക്ഷെ ഇന്ത്യയില്‍ നിന്ന് ഇയാളെ നട്ടപിരാന്തുകളുടെ പേരില്‍ നാടുകടത്തുകയായിരുന്നെന്നും ഇനി ഇന്ത്യയിലേക്ക്‌ ഇയാളെ സ്വീകരിക്കാന്‍ കഴിയില്ലെന്നും മനാമയിലെ ഇന്ത്യന്‍ സ്ഥാനപതി ബഹറിന്‍ സര്‍ക്കാരിനെ അറിയിച്ചു..

അടുത്തിടെ മനാമയിലെ ഒരു ബീച്ച് റിസോര്‍ട്ടില്‍ ഇയാള്‍ നടത്തിയ കൂതറ പരിപാടികള്‍ അതിരുവിട്ടപ്പോള്‍ റിസോര്‍ട്ട് ഉടമ പോലീസിനെ വിളിച്ചു. ഇയാള്‍ വനിതാ പോലീസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും പോലീസുകാരനെ മര്‍ദ്ദിച്ചു അവശനാക്കുകയും ചെയ്തു. അപ്പോള്‍ രംഗത്ത്‌ എത്തിയ കൂതറവിഷന്റെ റിപ്പോര്‍ട്ടര്‍ മോഹിനിയെ ഇയാള്‍ കണ്ണിറുക്കി കാണിക്കുകയും കൂടെ ചെല്ലാന്‍ ക്ഷണിക്കുകയും ചെയ്തു. അവിടെ വിട്ടു പേടിച്ചോടിയ മോഹിനി നല്‍കിയ ഫോട്ടോ ഇവിടെ ചേര്‍ക്കുന്നു.. മോഹിനി ഇപ്പോള്‍ ഭയന്ന് അബോധാവസ്ഥയില്‍ മനാമയിലെ ഒരു ഹോസ്പിറ്റലില്‍ കഴിയുന്നു..

ഇത്തരം സാമൂഹ്യ ദ്രോഹികളെ ശിക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.. കേരളത്തില്‍ ഇദ്ദേഹം ഒരു ആത്മീയ ഗുരുവിന്റെ വേഷത്തിലായിരുന്നു ജീവിച്ചിരുന്നത്.. നിരവധി കുഴല്‍പ്പണം, മാഫിയ, പെണ്‍വാണിഭ കേസുകളില്‍ പ്രതിയായ ഇയാളുടെ പേരില്‍ കൊലപാതക ശ്രമത്തിനെതിരെയും നിരവധി കേസുകള്‍ കേരളത്തിലും കേരളത്തിനു പുറത്തു ഇന്ത്യയ്ക്കകത്തുമായി നിലനില്‍പ്പുണ്ട്. ഇത്തരം സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണം. നാട്ടപിരാന്തു മാത്രമല്ല ഇയാള്‍ ക്രൂരനായ ഒരു ക്രിമിനല്‍ കൂടിയാണ്.. പെണ്‍കുട്ടികളെ വശീകരിച്ചു അവരെ വാണിഭത്തിനായി പ്രേരിപ്പിക്കുന്ന സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു..

പ്രീയപ്പെട്ട വായനക്കാര്‍ ഇയാളെ സൂക്ഷിക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ. ഇത്രയും ക്രൂരനായ ഇയാള്‍ ഒരു മൊട്ടത്തലയനാണ്.. ആറടി ഉയരവും ക്രൌര്യം തുളുമ്പുന്ന കണ്ണുകളും ഉള്ള ഇയാള്‍ നിങ്ങളെയും വശത്താക്കാം.. കാമകെളികളില്‍ ഏര്‍പ്പെട്ട ശേഷം കടന്നുകളയുകയോ ഇരകളെ കൊല്ലുകയോ ആണ് ഇയാളുടെ രീതി.. എന്തായാലും ഈ എസ്ക്ലൂസിവ്‌ റിപ്പോര്‍ട്ടിന് മോഹിനിയോടു കടപ്പാട് അറിയിച്ചു കൊള്ളുന്നു...

4 comments:

ചക്കിയും ചങ്കരനും said...

ഹമ്പട ഭയങ്കരാ :):):)

junaith said...

നട്ടേട്ടാ എന്റെ മൊട്ടേട്ടാ.......

അപ്പൂട്ടന്‍ said...

റിപ്പോർട്ടർ മോഹിനിയോ മോഹനനോ? കണ്ണിറുക്കി കാണിച്ചു എന്നെഴുതിക്കണ്ടതിനാൽ ചോദിച്ചതാ...

premanandan | പ്രേമാനന്ദന്‍ ... said...

തിരുമേനിക്ക് നട്ടപിരാന്തുകളുടെ പൂര്‍വ്വചരിത്രം കൂടുതല്‍ അറിയാന്‍ സാദിചില്ലെന്നു തോന്നുന്നു. ബഹറിനില്‍ പോകുന്നതിനുമുന്‍പ് ദുബായില്‍ ഇദ്ദേഹം ഉണ്ടായിരുന്നു പകല്‍ മുഴുവനും കൊട്ടും സൂട്ടും മാത്രമേ ധരിക്കൂ അവിടെ ഒരു നല്ല ശുദ്ദഹൃദയമുള്ള അറബിയുടെ കീഴിലും എനിക്ക് അറിയാമായിരുന്നു ആ പാവം അറബിയെ അവിടെയാണെങ്കില്‍ മദാമ്മമാരും വെളുവെളുപ്പന്‍ അപ്സരസ്സുകളും ഉള്ളിടമായിരുന്നു, ഈ മാന്യനെന്നു സ്വയംനടിക്കുന്ന നാട്ടപ്പിരന്തു അവിടെ കാലുകുത്തിയതോടെ ദിനം പ്രതി മോഹനാങ്ങികളുടെ എണ്ണവും കുറഞ്ഞു വരാന്‍ തുടങ്ങി, അറബിയാണെങ്കില്‍ നേരിട്ട് അവരുടെ നാട്ടില്‍ ചെന്ന് ഇന്റര്‍വ്യൂ ചെയ്താണ് എടുത്തതെന്നും പറഞ്ഞു, അറബിക്കാണെങ്കില്‍ ആദ്യമൊന്നും മനസ്സിലായതുമില്ല. കാരണം അത്രയ്ക്ക് വിശ്വാസമായിരുന്നു. അവിടത്തെ ന്യൂസ്‌ പേപ്പറില്‍ മൂന്നുദിവസം ഇതുതന്നെയായിരുന്നു. അവിടത്തെ ഓഫീസിലെ ആള്‍ക്കാരെ കള്ളുകുടിയുടെ ബാലപാഠം ചൊല്ലിക്കൊടുത്തതും ഈ മാന്യനാണ്. വലിയ വലിയ കുടിയന്മാര്‍ പോലും തുടക്കം കുറിച്ചത് ഇയാളുടെ കീഴിലാണെന്നാണ്‌ ഇയാള്‍ എല്ലാവരോടും പറഞ്ഞുനടക്കാരുള്ളത് ബഹറിനിലും ഇതുതന്നെയാണോ അവസ്ഥ ... പാവം നാട്ടുകാര്‍ സ്വന്തം നാടിനെ പറയിപ്പിച്ചാല്‍ വെറുതെ ഇരിക്കുമോ അവര്‍ ....