സുഹൃത്ത് സദസ്സിലെ ചര്‍ച്ച നിങ്ങള്‍ക്കായി തരുന്നു. ജാതി ചോദിക്കുന്നില്ല സോദരിയെന്നു പാടിയ കവിയുടെ മനസ്സിലെ ജാതി ചിന്ത എങ്ങനെയായിരുന്നു.. അത് വിപ്ലവമായ രീതിയില്‍ ആയിരുന്നോ... അതോ കേവലം കവിതയ്ക്കായി എഴുതിയതോ.... ഭിക്ഷുവിന് (സന്യാസിയ്ക്ക്) ശൂദ്ര സ്ത്രീയോട് ജാതി ചോദിക്കുന്നില്ലായെന്നു പറയാനുണ്ടായ ചേതോവികാരം എന്തായിരുന്നു....
പരാശരനു തോന്നിയ കാമം പോലെ ഒന്നാണോ... ശൂദ്ര സ്ത്രീയുടെ സൗന്ദര്യവും കവിതയില്‍ വിവരിക്കുന്നതിനാല്‍ അങ്ങനെയും വിവക്ഷിക്കാം.. അത് വിട്.. ദാഹം തോന്നി ജലം കിട്ടിയില്ലെങ്കില്‍ മരിക്കുമെന്ന അവസ്ഥയില്‍ ജാതി ഭ്രാന്ത് ഒരു താല്‍ക്കാലികമെന്നപോലെ വിട്ടതാമോ.....? അതോ ജലം കുടിക്കാന്‍ എന്തും പറഞ്ഞു കാര്യം സാധിക്കാനുള്ള അടവോ..? അതോ ഗതികേട് വന്നാല്‍ ജാതിഭ്രാന്ത് മറക്കുമോ...?
പെണ്‍കുട്ടി ജാതിയുടെ പ്രശ്നം ഓര്‍മ്മിപ്പിച്ചെങ്കിലും മറന്ന ഭിക്ഷു ജാതി കണക്കുന്നില്ലായെന്ന വിപ്ലവം കാണിച്ചതാമോ..?
ഒന്നുണ്ട്....
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യന്‍ അങ്ങനെ ചിന്തിച്ചില്ലെങ്കില്‍ എന്ത് ഗുണം...
പക്ഷെ ഒരു ചോദ്യം കൂടെ.... ജാതി പ്രശ്നം മാറണം എന്ന് ഒരു അധകൃതന്‍ കാംക്ഷിച്ചാല്‍ എന്ത് പ്രത്യേകത.. അംഗീകാരം കിട്ടാത്തവന് കിട്ടാന്‍ ആഗ്രഹം ഉണ്ടാവില്ലേ.. എന്നാല്‍ അംഗീകാരം കൊടുക്കാന്‍ മടിക്കുന്നവന്‍ അതായതു മേല്‍ജാതിക്കാരന്‍ സ്വമനസ്സാലെ ജാതി വെവസ്ഥ മാറണം എന്നഗ്രഹിക്കുന്നതല്ലേ കൂടുതല്‍ മഹത്തരം....
അല്ലല്ല എന്ത് കഥയിതു കഷ്ടമേ
അല്ലലാല്‍ അങ്ങ് ജാതി മറന്നുവോ..
നീച നാരി തന്‍ കൈയാല്‍ ജലം വാങ്ങി
ആചമിക്കുമോ ചോല്ലേഴുമാര്യമാര്‍ .........
(അധകൃത സ്ത്രീയുടെ ബോധം കിടിലന്‍)
ജാതി ചോദിക്കുന്നില്ലാ സോദരീ
ചോദിക്കുന്നു നീര്‍ നാവു വരണ്ടപോല്‍
ഭീതി വേണ്ട തരിക എന്നിക്ക് നീ..
എന്തായാലും ഗതികെട്ടാല്‍ എല്ലാ തൊട്ടു കൂടായ്മകളും പോവും... അല്ലെ.. അപ്പോള്‍ ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെന്നാവും കവി നിരൂപിച്ചത്..
Wednesday, January 13, 2010
Subscribe to:
Post Comments (Atom)
8 comments:
എന്തായാലും ഗതികെട്ടാല്‍ എല്ലാ തൊട്ടു കൂടായ്മകളും പോവും.
തീർച്ച !!
ആ ഭിക്ഷുവിനെ ഇന്ത്യാ വിഷനിലെ നികേശ് കുമാറിന്റെ അടുത്തെത്തിച്ചാല്‍ കാര്യം വ്യക്തമാവും, അല്ലെങ്കില്‍ മാഫിയാ നെറ്റിന്റെ അന്വേഷണ ട്റ്റീമിനെ ഏല്‍പ്പിച്ചാലും മതി.
അല്ലെങ്കില്‍ ഉണ്ണിത്താന്‍ സ്റ്റൈലില്‍ . “രാഷ്ട്രീയ പ്രേരിതം “ ആയിരിക്കും.
താങ്കള്‍ ഈ കുറിപ്പിലൂടെ എന്താണ് ലക്ഷ്യമാക്കുന്നതെന്ന് മനസ്സിലായില്ല....
ജാതിയെകുറിച്ചായതിനാല്‍ കഴിഞ്ഞ ദിവസം പോസ്ടിയ ഒരു കവിത സാന്ദര്‍ഭികമായി ഇവിടെ ചേര്‍ക്കട്ടെ,
ഒരു ജാതി കുപ്പായം
--------------------
ഉടുത്തുടുത്ത് പൊടിഞ്ഞു,
പഴകി, പൊഴിഞ്ഞുപോകു-
മെന്നോര്‍ത്തു ചിലര്‍,
ഇഷ്ടമില്ലാക്കുപ്പായം
പിന്നെയും പിന്നെയും
പറഞ്ഞുടുക്കുന്നു.
വിയര്‍പ്പടിഞ്ഞടിഞ്ഞ് നനഞ്ഞു,
തയഞ്ഞു തുരുമ്പിച്ചുപൊട്ടു-
മെന്നോര്‍ത്തു ചിലര്‍,
ചങ്ങലകളും കയ്യാമങ്ങളും
പിന്നെയും പിന്നേയും
തലക്കുമേലും ഉയര്‍ത്തിപിടിക്കുന്നു.
അവര്‍ക്കറിയില്ലേ,
കുപ്പായങ്ങളും ചങ്ങലകളു-
മിന്നുമിന്നലെയുമല്ല,വര്‍-
ക്കൊപ്പവുമല്ല, ഉണ്ടായതെന്ന്?
അവര്‍ക്കും മുന്‍പേ,
ആദിയിലുണ്ടായവയാണ്
കുപ്പായങ്ങളും ചങ്ങലകളുമെന്ന്?
അവര്‍ക്കറിയില്ലേ,
തലമുറകളായിരം വിയര്‍ത്തിട്ടും,
തുരുമ്പിക്കാത്തവയാണീ
ചങ്ങലകളെന്ന്?
തലമുറകളായിരം അലക്കിയിട്ടും,
കീറിപോകാത്തവയാണീ
കുപ്പയങ്ങളെന്ന്?
അവര്‍ക്കറിയില്ലേ,
കുപ്പായമാഴിക്കുവോളമേ
വെളുത്ത കുപ്പായക്കാരനും
കറുത്ത കുപ്പായക്കാരനമുള്ളൂവെന്ന്?
കുപ്പായത്തിനടിയിലും, കുപ്പായമഴിച്ചാലും,
ഉണ്ടവയറും പൊള്ളവയറുമുണ്ടെന്ന്?
മാതൃഭൂമിയിലെ ഒരു ലേഖനവും അതിന്റെ പ്രതികരണവും ഇവിടെ.
@ബിജു
ലളിതം.... ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമല്ലോ... അപ്പോള്‍ ഗതികേടിനുള്ള അവസരം ഉണ്ടാവണം... അത് സ്വമേധയോ അല്ലെങ്കില്‍ സൃഷ്ടിച്ചതോ ആവാമല്ലോ... അല്ലെ.!! :)
എല്ലാം ജാതിയുടെ പേരിൽ പിന്നെങ്ങനെ ജാതി ചിന്ത മാറികിട്ടും
ഗതി കെട്ടാൽ എല്ലാ തൊട്ടുകൂടായ്മകളും പൊവും, ശരി തന്നെ.
പക്ഷേ ബുദ്ധൻ തൊട്ടുകൂടായ്മ അംഗീകരിച്ചിരുന്നില്ലല്ലൊ.
ബുദ്ധഭിക്ഷുക്കളും അതിനെതിരായിരുന്നു.
ദാഹിച്ചാലും, ഇല്ലെങ്കിലും.
(എന്തായാലും ഈ പൊസ്റ്റ് ഒന്നു വായിക്കുമല്ലോ.. http://jayanevoor1.blogspot.com)
Post a Comment