തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, January 3, 2010

210.ദൈവത്തിന്റെ സ്വന്തം നാട് ത്ഫൂ....

കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച വിവേകാനന്ദനെ ഒരിക്കല്‍ കൂടി നമിച്ചുകൊണ്ട് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന വിഡ്ഢികളെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് വിശ്വസിക്കുകയും ഇത്തരം അബദ്ധ ജടിലമായ പ്രസ്താവനകള്‍ക്ക് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരുടെ സമനിലയെക്കുറിച്ച് സംശയിച്ചുകൊണ്ട്‌ വീണ്ടും ബധിര കര്‍ണ്ണങ്ങളില്‍ കുഴലൂത്ത് നടത്താനാണീ പോസ്റ്റ്‌.

അപകടങ്ങള്‍ പുരോഗമന സംസ്കാരത്തിന്റെ ഭാഗമാണെന്നു ചിലരെങ്കിലും വിശ്വസിക്കുന്നു. അനസ്യൂതം വളരുന്ന വാഹനങ്ങളും തിക്കും തിരക്കും അപകടങ്ങള്‍ വരുത്തുന്നത് അംഗീകരിക്കാമെങ്കിലും മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കുന്ന സംസ്കാരത്തിനും സമീപനത്തിനും അറുതി വരണമെന്ന് ചിന്തിക്കുന്ന സാധാരണ ഒരു പൗരന്‍ എന്നനിലയില്‍ കേരളത്തില്‍ കൂടിവരുന്ന അപകടങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. പുതുവത്സരത്തില്‍ കേരളം കണ്ട ടാങ്കര്‍ ലോറി അപകടവും അത്തരം ഒന്നുതന്നെ.

കേരളത്തിലെ ഫയര്‍ ഫോഴ്സിന്റെ ദയനീയാവസ്ഥ പത്രങ്ങളില്‍ കൂടി വായിച്ചറിയാന്‍ പറ്റി.. ഫയര്‍ ഫോഴ്സിന്റെ നവീകരണത്തിന് ആവശ്യമായ പണം കൊടുക്കാന്‍ പോലും കഴിയാത്ത ദയനീയത നമ്മുടെ സര്‍ക്കരിന്നുണ്ടത്രേ. കഷ്ടം. അപകടങ്ങളെ കേവലം ഒരു പത്രവാര്‍ത്തയായി കാണാന്‍ നമുക്കും കഴിയുന്നു... തട്ടേകാടും തേക്കടി ബോട്ടപകടവും ഇപ്പോള്‍ കരുനാഗപ്പള്ളിയും അങ്ങനെ അങ്ങനെ ഓരോ അപകടങ്ങളും കേവലം പത്രക്കാര്‍ക്കും ചാനല്‍ കഴുകന്മാര്‍ക്കും ആഘോഷിക്കാന്‍ ഒരവസരമായി മാറുന്നു. ഒപ്പം രംഗ ബോധമില്ലാത്ത കോമാളികളെ പോലെ മൊബൈല്‍ കാമറകളുമായി വീഡിയോ പിടിക്കാനിറങ്ങുന്ന ഒരു കൂട്ടം വിവരദോഷികളും..വങ്കത്തരത്തിനു കൈയും കാലും വച്ച ഇത്തരം മൊബൈല്‍ കാമറ ശവങ്ങളെ കല്‍ത്തുറുങ്കില്‍ അടക്കേണ്ട കാലം തന്നെ അതിക്രമിച്ചിരിക്കുന്നു....

അടിസ്ഥാന സൌകര്യങ്ങളുടെ വളര്‍ച്ച പോലെ പ്രാധാന്യം ഉള്ള ഒന്നുതന്നെയാണ് ഫയര്‍ ഫോഴ്സിന്റെ നവീകരണവും. ഫയര്‍ ഫോഴ്സിലെ സേനാംഗങ്ങള്‍ ഡിങ്കനോ സൂപ്പര്‍മാനോ ഒന്നുമല്ല. എന്നെയും നിങ്ങളെയും പോലെ മജ്ജയും മാംസവുമുള്ള മനുഷ്യര്‍ തന്നെയാണു.. അവരുടെ ആവശ്യങ്ങള്‍ കേവലം അവരുടെരക്ഷയെ കരുതിമാത്രമല്ല. അവര്‍ നേതൃത്വം കൊടുത്തും നേരിട്ടും ചെയ്യുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയോടെ കര്‍ത്തവ്യം ചെയ്യുവാനാണ്.. തേക്കടി ദുരന്തത്തില്‍ ഫയര്‍ ഫോഴ്സിന്റെ അവശ്യ സാധനങ്ങളുടെ അപര്യാപ്തത നാമെല്ലാം കണ്ടതാണ്. ഫ്ലഡ് ലൈറ്റുകളും മറ്റു സാധനങ്ങളും ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ കൂടുതല്‍ ജീവന്‍ രക്ഷിക്കുവാനായേനെ..

ഭരിക്കുന്ന പാര്‍ട്ടിയ്ക്കും പ്രതിപക്ഷത്തിനും സാറ്റലൈറ്റ് ചാനലുകള്‍ വരെയുള്ള കേരളം പട്ടിണിപ്പാവങ്ങളുടെ മാത്രം സംസ്ഥാനമാണെന്ന് വിശ്വസിക്കുന്നവര്‍ ചന്ദ്രഗ്രഹവാസികള്‍ മാത്രമായിരിക്കും.. സ്വകാര്യ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന സ്ഥാപനങ്ങളില്‍ നടത്തപ്പെടുന്ന പണമൊഴുക്ക് ഏവര്‍ക്കും അറിയാവുന്നതാണ്.. ഹോസ്പിറ്റല്‍, ഹോട്ടല്‍ സമുച്ചയങ്ങള്‍ മാത്രമല്ല സ്വകാര്യ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന വിമാനത്താവളം വരെ നമുക്ക് സുപരിചിതമാണ്..

സര്‍ക്കാരിന് പണം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ സ്വകാര്യ നിക്ഷേപങ്ങളും ഹ്രസ്വ, ദീര്‍ഘ കാലാടിസ്ഥാനത്തിനുള്ള നിക്ഷേപങ്ങളും വാങ്ങി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണ പ്രക്രിയകളും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
അടുത്തിടെ ഒരു പ്രവാസ ബ്ലോഗറുടെ പോസ്റ്റില്‍ വായിച്ച കഫം തുപ്പി മാര്‍ബിള്‍ പതിച്ചിരിക്കുന്ന കേരളം ഇന്ന് ഏതറ്റം വരെയെത്തിയിരിക്കുന്നു... അടിസ്ഥാന സൌകര്യങ്ങള്‍ ഇപ്പോള്‍ കടലാസില്‍ പോലും കാണാന്‍ കഴിയാത്ത ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിച്ചാല്‍ ദൈവത്തിനുപോലും നാണക്കേട്‌ തന്നെ..

ഒരുപക്ഷെ ഇത്തരം അപകടങ്ങള്‍ നിത്യസംഭവങ്ങള്‍ ആണെന്നുള്ള തോന്നലാവാം ആരെയും പ്രതികരിക്കാന്‍ തോന്നിപ്പിക്കാത്തത്..

എഴുതും തോറും നാറുമെന്നതിനാല്‍ നിര്‍ത്തുന്നു..

5 comments:

VINOD said...

ഇപ്പോള്‍ വരും , ഇടതെന്നും, വലതെന്നും, ,നായര്‍ , നമ്പൂരി , മുസ്ലിം , നസ്രാണി എന്നൊക്കെ പറഞ്ഞു ഓരോ വിവരം കേട്ടവന്മാര്,
ഞങ്ങളുടെ പാര്‍ട്ടി അഞ്ചു കൊല്ലം മോട്ടിച്ചപ്പോള്‍ ഇതിലും ഭേദം ആയ്യിരുന്നു, ഇപ്പോള്‍ ടെ ഇവര് കൂടുതല്‍ മേടിച്ചു എന്നൊക്കെ പറഞ്ഞു തുടങ്ങും.
ആണും പെണ്ണും കേട്ട കള്ള രാഷ്ട്രീയ കൂതരകള്‍ക്ക് കുട പിടിക്കുന്ന ചിന്ത ശക്തി ഇല്ലാത്ത, തെറ്റിനെ തെറ്റന്ന് പോലും പറയാന്‍ കഴിവില്ലാത്ത കുറെ കോമാളികള്‍ .
കേരളം നന്നവില്ല. നേതാക്കള്‍ അല്ല നമ്മുടെ പ്രശനം , അവന്റെ ഒക്കെ കോണകം പോലും കഴുകി കൊടുക്കാന്‍ മടി ഇല്ലാത്ത പ്രവര്‍ത്തകരും , ബുദ്ധി ജീവി അവസരവാദി അനുഭാവികളും അന്ന്.
ഞാന്‍ ഒന്ന് കൂടി നീതി തുപ്പുന്നു ഇവന്റെ ഒക്കെ മുഖത്തു , ഭ .

കണ്ണനുണ്ണി said...

പ്രതികരനതിഎ രോഷവും ആത്മാര്‍ഥതയും ഒക്കെ മനസിലാവുന്നുണ്ട് .
പക്ഷെ എന്ത് ചെയ്യാം മാഷെ ഇതും വീഴുക ബധിര കര്‍ണ്ണങ്ങളില്‍ തന്നെ

Pheonix said...

മൊബൈലിന്റെ ദുരുപയോഗത്തെപറ്റി താങ്കള്‍ സൂചിപ്പിച്ചത് ശരിയാണ്. ഒരു തരം ശവം തീനി കഴുകന്മാരുടെ രീതിയാ അത്തരക്കാര്‍ക്ക്. കുറെ മുന്പ് കേരളത്തിലെ ഒരു പട്ടണത്തില്‍ ജീപ്പില്‍ ആത്മഹത്യ ചെയ്ത കമിതാക്കളുടെ ബോഡി എടുക്കുന്നത് മൊബൈലില്‍ ചിലര്‍ ഷൂട്ട് ചെയ്യുന്നത് ഒരു ചാനലില്‍ കാണിച്ചിരുന്നു. കരുനാഗപ്പിള്ളിയിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വളരെ പ്രസക്തം!

ശ്രീക്കുട്ടൻ said...

എന്തിനാ ഈ മനുഷ്യക്കോലങ്ങള്‍ ഇതൊക്കെ മൊബൈലില്‍ പകര്‍ത്തുന്നത്? ഓ എനിക്കും ക്യാമറയുള്ള മൊബൈല്‍ ഉണ്ടെന്ന് കാണിക്കാന്‍ അല്ലാതെന്തിനാ..

ഷൈജൻ കാക്കര said...

ഒരു നടപാലം നിർമിക്കാൻ 50 ലക്ഷം രൂപ ചിലവ്‌. പൈസയില്ല!

വഞ്ചി മറിഞ്ഞ്‌ കുട്ടികൾ മരിച്ചപ്പോൾ സഹായധനവും മറ്റൂ ചിലവുകളും കൂട്ടി ഒരു കോടി. പൈസ ഇഷ്ടംപോലെ.