ഗ്രേറ്റ് ആന്‍ഡമാനീസ് ഭാഷകളുടെ കഥയും ഏതാണ്ട് ഇതുപോലെ തന്നെയാണ്.തെക്കന്‍ , മധ്യ പ്രവിശ്യകളില്‍ സംസാരിച്ചിരുന്ന ആറോളം ഗ്രേറ്റ് ആന്‍ഡമാനീസ് ഭാഷകള്‍ ഇതിനോടകം തന്നെ ചരമ മടഞ്ഞു കഴിഞ്ഞു. ഇന്ന് ആ ഭാഷകള്‍ സംസാരിക്കുന്നവര്‍ ആരും ഈ ഭൂമിയില്‍ അവശേഷിക്കുന്നില്ല. എന്നാല്‍ അധികം പരിഷ്കാരം കടന്നു ചെല്ലാത്ത വടക്കന്‍ പ്രവിശ്യയിലാവട്ടെ നാല് ഭാഷകള്‍ ഉണ്ടായിരുന്നത് രണ്ടെണ്ണം ചരമമടഞ്ഞു കഴിഞ്ഞു.. മറ്റൊരു ഭാഷയായ അകാ ജെറു വാകട്ടെ സംസാരിക്കുന്നവര്‍ ഇന്ന് കേവലം നാല്പതില് താഴെമാത്രം.. മറ്റൊരു ഭാഷയായ അകാ ബോ സംസാരിച്ചിരുന്ന ഏക വ്യക്തി ഇന്ന് മരണമടഞ്ഞു..
അതോടെ ഒരു ഭാഷ കൂടി കാലയവനകയില്‍ മറഞ്ഞു. പതിനായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ഗ്രേറ്റ് ആന്‍ഡമാനീസ് ഭാഷയിലെ അകാ ബോ ഭാഷ സംസാരിച്ചിരുന്ന അകാ ബോ മുത്തശ്ശി ഇന്നുമരണപ്പെട്ടതോടെ മറ്റൊരു യുഗം കൂടി കഴിഞ്ഞു.ബോ മുത്തശിയ്ക്ക് എണ്‍പത്തി ആറ് വയസായിരുന്നു.
മംഗ്ലോയിഡ് ആഫ്രിക്കന്‍ വംശജര്‍ വരെ വസിക്കുന്ന ആന്‍ഡമാനില്‍ ബ്രിട്ടീഷ് ഭരണത്തും പിന്നീടും നടന്ന മാറ്റങ്ങളും മറ്റു ഗോത്ര പ്രശ്നങ്ങളും ഗോത്രങ്ങളുടെ അടിത്തറ തകര്‍ത്തു. അമിത മദ്യപാനവും മറ്റൊരു കാരണം തന്നെ. തലമുറകള്‍ മാറി വന്നതോടുകൂടി ഭാഷകളുടെ നട്ടെല്ല് തകര്‍ത്തു. ഏതായാലും ഹിന്ദി ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്നിട്ടുണ്ടെങ്കിലും ദ്രാവിഡ ഭാഷകളും ആന്‍ഡമാനില്‍ സംസാരിക്കുന്നുണ്ട്.. തനതായ സംസ്കാരവും ഭാഷയും ഇല്ലാതാവുന്നതോടുകൂടി ഒരു യുഗത്തിനു അന്ത്യം കുറിക്കുകയാണ്.
പലപ്പോഴും മറ്റുഭാഷകളുടെയും സംസ്കാരത്തിന്റെയും അധിനിവേശം നമ്മുടെ ഭാഷകളുടെയും സംസ്കാരത്തിന്റെയും അസ്ഥിവാരം തകര്‍ക്കുകയാണ്.. നമ്മുടെ തനതായ സംസ്കാരത്തിന്റെയും മാതൃഭാഷയുടെയും ഭാവി സംരക്ഷിക്കുക നമ്മുടെ കടമയെന്നു നാം തിരിച്ചറിരുന്നെങ്കില്‍.
7 comments:
മറ്റു ഭാഷ പഠിക്കുന്നത് തെറ്റ്ല്ല നമ്മുടെ ഭാഷ നാം തന്നെ ഉപയോഗിക്കാതിരിക്കുന്നത് തെറ്റ്..
ഉദാഹരണത്തിനു ഉപയോഗിക്കാവുന്ന അവസരങളില്‍..ടി വിയിലെ അറിയിപ്പുകള് പോലെയുള്ള കാര്യങളില്...
വളരെ പ്രസ്ക്തമായ പോസ്റ്റ്.എല്ലാതരം അധിനിവേശങ്ങളും തകര്‍ക്കുന്നത് തനതു ജനതയുടെ സാംസ്കാരികമൂലധനത്തെയും,ഒപ്പം ഭാഷയേയുമാണ്.ഇന്ത്യയില്‍ തകര്‍ന്ന ഭാഷയേയും,ജനസമൂഹങ്ങളേയും പറ്റി ഒരു പഠനം നടന്നാല്‍ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പുറത്തുവരും.തിരുമേനിയുടെ ഈ കൊച്ചു കുറിപ്പിന് താഴെ ഒരു കുഞ്ഞൊപ്പ്.
ഇത് താമസിയാതെ നമ്മുടെ മലയാളത്തിനും വന്ന് ഭവിക്കും.
നല്ല ഒരു പോസ്റ്റ്.നന്ദി...
എവിടെയും അധിനിവേശങ്ങളാണ്!
പരാജയം പഴമയ്ക്കും!!
നഷ്ടങ്ങളുടെയും നഷ്ടപ്പെടാനുള്ളവയുടെയും
പട്ടിക ഏറെ നീണ്ടതാണ്.
നന്നായിട്ടുണ്ട്..
ഹിന്ദി അധിനിവേശം താഴെ!
http://georos.blogspot.com/2010/01/blog-post_27.html
നമ്മുടെ മുൻ മുഖ്യമന്ത്രി ശ്രി നായനാർ, മുൻ യു.പി. മുഖ്യമന്ത്രി മുലായമിന്റെ ഹിന്ദി കത്തിന് മലയാളത്തിൽ മറുപടി എഴുതി "ഹിന്ദി അധിനിവേശത്തെ" തടഞ്ഞത് (സത്യത്തിൽ അങ്ങനെ ചെയ്യാൻ നായനാർക്കെ കഴിയു. കൂർമ്മ ബുദ്ധി തമാശക്കാർക്ക് ഇത്തിരി കൂടുതലാണോ?).
കൂതറ തിരുമേനീ
നല്ല ലേഖനവും ഓര്‍മ്മപ്പെടുത്തലും.
ഇതിനെക്കുറിച്ച് വളരെ ഹൃദയസ്പര്‍ശിയായ ഒരു റിപ്പോര്‍ട്ട് “ഹിന്ദു” വില്‍ വന്നിരുന്നു.
ദാ ഈ ലിങ്ക് വഴി പോയാല്‍ അതു വായിക്കാം
ആശംസകള്‍ !
Post a Comment