കലാസ്വാദനം എന്നത് ഇപ്പോള്‍ തെറി വിളികളും കേവല ഗ്വാ ഗ്വാ വിളികളുമായപ്പോള്‍ തിലകന്റെ പ്രശ്നം കേവലം വിവാദമെന്നനിലയില്‍ ഒതുങ്ങി പോവുമെന്ന് തോന്നുന്നു. എക്കും പൂക്കുമറിയാത്ത നിലയിലേക്ക് സംസാരിക്കാന്‍
അഴീക്കോട് അഥപധിക്കുന്ന നിലയിലേക്ക് എത്തി കാര്യങ്ങള്‍. ഇത്തരത്തില്‍ പോയാല്‍ കാതലായ പ്രശ്നത്തില്‍നിന്നും മാറി മോഹന്‍ലാലും അഴീക്കോടും തമ്മിലുള്ള അല്ലെങ്കില്‍ ഉണ്ടായ സ്പര്‍ദ്ധയുടെ വിഴുപ്പലക്കല്‍ മാത്രമായി പോകുമെന്ന് ഏതാണ്ട് ഉറപ്പായി . തിലകന്‍ പ്രശ്നം കേവലം ഒരു റോള്‍ കൊടുക്കലോ ഒതുക്കലോ മാത്രമല്ല. മലയാള സിനിമയുടെ പ്രക്ഷകര്‍ എന്ന വിഡ്ഢികളുടെ പ്രതികരണ ശേഷിയുടെ ശക്തി തെളിയിക്കാനുള്ള അവസരമാണ്.
ആദ്യം അതിനെ കുറിച്ചായിക്കൊള്ളാം.
ഏകദേശം ഒരു മില്ല്യന്‍ അമേരിക്കന്‍ ഡോളറോളം (അതില്‍കൂടുതല്‍ ആയെന്നും വരാം). മുടക്കി സിനിമ എടുക്കുന്ന വ്യക്തി - നിര്‍മ്മാതാവ് - മലയാളം സിനിമയെയും അതിലൂടെ മലയാളത്തേയും മലയാള സംസ്കാരത്തെയും ഉദ്ധരിച്ചു കൊള്ളാമെന്നു കരുതുന്നവന്‍ കേവലം ഭോഷന്‍ മാത്രമായിരിക്കും. സിനിമയെന്നത് ഒരു കലയും സാഹിത്യത്തിന്റെ ദൃശ്യ സൃഷ്ടി ആണെന്നിരിക്കലും കാശുമുടക്കി കാശുണ്ടാക്കുന്ന ഒരു ബിസിനസ് തന്നെയാണ്.. അപൂര്‍വ്വം ആളുകള്‍ കലയോടുള്ള അഭിനിവേശവും ചിലര്‍ മറ്റുള്ള ആഗ്രഹങ്ങള്‍ നിറവേറാന്‍ ഉള്ള വേദിയായും കണ്ടു സിനിമയെടുത്തെന്നു വരും. ഇതില്‍ മറ്റുള്ള ആഗ്രഹങ്ങള്‍ എന്നത് സിനിമാ നടികള്‍ മറ്റുള്ള പെണ്ണുങ്ങളെ പോലെതന്നെയാണെന്നു മനസ്സിലാക്കി കഴിയുമ്പോള്‍ തീര്‍ന്നുകൊള്ളും. പെരുവഴിയിലായവന്‍ എന്ത് സിനിമയെടുക്കാന്‍? പിന്നീടുള്ള കലാസ്നേഹം കൊണ്ട്
സിനിമയെടുക്കുന്നവന്‍ പിന്നീട് വിശപ്പിന്റെ വിളികേള്‍ക്കുമ്പോള്‍ പരിപാടി അവസാനിപ്പിക്കും. പറഞ്ഞുവരുന്നത് സിനിമയില്‍ പണം മുടക്കുന്നവന്‍ ആത്യന്തികമായി പണമുണ്ടാക്കാന്‍ തന്നെയാണ് വരുന്നത്.. എന്തുകൊണ്ട് സിനിമയില്‍ തന്നെ മുടക്കുന്നുവെന്നു സംശയിക്കുന്നവര്‍ക്ക് ഒരു വാക്കില്‍ പറഞ്ഞുതരാം, നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം ... അത്ര തന്നെ.. സിനിമയെന്ന ഗാംബ്ലിംഗ് തരുന്ന റിസള്‍ട്ട് വളരെപ്പെട്ടെന്നു തന്നെയാണ്, ഒപ്പം കുറച്ചുനാളെങ്കിലും "താര"ങ്ങളുടെ ഒപ്പം സമയം ചിലവഴിക്കാനുള്ള അവസരവും.
അതുപോലെ കാശുമുടക്കുന്ന നിര്‍മ്മാതാവിനും അത് വേണ്ടാം വണ്ണം ചിലവഴിച്ചു സംവിധാനം ചെയ്യുന്ന ആള്‍ക്കും ആരെ എടുക്കണം ആരെ അഭിനയിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരവും അവകാശവുമുണ്ട്. അതുപോലെ തന്നെ ആരെ ഒഴിവാകണം ആരെ വിളിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും.. എന്നെ എടുത്തോണം എന്നുപറയാനുള്ള ആജ്ഞാശക്തി ആര്‍ക്കെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ഇനി തിലകനോട് അനീതി ചെയ്തെന്നു തോന്നുന്നെങ്കില്‍ ഇതിനെ നിയമപരമായ നീക്കങ്ങളിലൂടെ നേരിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.. എന്റെ വീട്ടില്‍ ആരൊക്കെ വരണം എന്ന് ഞാന്‍ തീരുമാനിക്കുന്നത് പോലെ ആരൊക്കെ എന്റെ പടത്തില്‍ അഭിനയിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനും സംവിധായകനും ഉണ്ടല്ലോ. അതിനെ ചോദ്യം ചെയ്യാന്‍ ഒരു നിയമത്തിനുമാവില്ല... ഉണ്ടായിരുന്നെങ്കില്‍ ഒരിക്കല്‍ സാക്ഷാല്‍ സുരേഷ് ഗോപിയും ഇന്ന് ക്യാപ്ടന്‍ രാജുവുമൊക്കെ വീട്ടില്‍ ഇരിക്കില്ലായിരുന്നു. എന്നാല്‍ ഇത് ന്യായമല്ല എന്ന് തോന്നിയാല്‍ പ്രതികരിക്കാന്‍ ഉള്ള അവസരവും സ്വാതന്ത്ര്യവും പ്രേക്ഷകര്‍ എന്ന വിഡ്ഢികള്‍ക്കുണ്ട്.
സൂപ്പര്‍താരത്തിന്റെ കാശുവാങ്ങി ഫാന്‍സ് എന്ന കോമാളി വേഷം കെട്ടുന്ന ആളുകളുടെ കാര്യമല്ല ഇവിടെ പറയുന്നത്.. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം കൊടുത്ത് ടിക്കെറ്റ് വാങ്ങി ഇവന്മാരുടെയൊക്കെ സിനിമയുടെ ആദ്യ ഷോ കാണുന്ന കൂതറകളുടെ കാര്യമാണ് ഇവിടെ പറഞ്ഞത്.. മലയാളം സിനിമ ഭാരതത്തിന് പുറത്തു റിലീസ് ചെയ്തു പണമുണ്ടാക്കി കൊള്ളാമെന്നു ചിന്തിക്കുന്ന ഏതെങ്കിലും നിര്‍മ്മാതാക്കള്‍ ഉണ്ടെന്നു കൂതറ തിരുമേനി കരുതുന്നില്ല. കഥയുടെയും ആവിഷ്കാരത്തിന്റെയും പ്രത്യേകത കൊണ്ടുതന്നെ മലയാളികള്‍ എന്ന "പുത്തി" ജീവികള്‍ക്ക് മാത്രമേ നമ്മുടെ സിനിമകള്‍ ദഹിക്കൂ.. അതുകൊണ്ട് ഡബ് ചെയ്തു തമിഴന്റെയോ തെലുങ്കന്റെയോ നാട്ടില്‍ കാണിച്ചു കാശുണ്ടാക്കാനും നിവൃത്തിയില്ല.. നമ്മുടെ പാവം മലയാളികള്‍ തന്നെ ടിക്കെറ്റ് എടുത്താലെ ഇവന്റെയൊക്കെ സിനിമകള്‍ മുങ്ങിപ്പോവാതെ കര കാണുകയുള്ളൂ. പക്ഷെ എന്ത് കോപ്രായം കാണിച്ചാലും അല്ലെങ്കില്‍ ഏതു ചാണകം വിളമ്പിയാലും വിഴുങ്ങാന്‍ വാ തുറക്കുന്ന നാറികള്‍ ഉള്ളപ്പോള്‍ ഈ സിനിമയൊക്കെ ഇവിടെ ഓടുകയും വീണ്ടും സൂപ്പര്‍ താരങ്ങള്‍ എന്ന നടന്മാരുടെ കോപ്രായങ്ങളും കോപ്രായ സിനിമകളും ഇവിടെ ഓടിക്കൊണ്ടിരിക്കും. തിലകനോടുള്ള സ്നേഹം യാഥാര്‍ത്ഥ്യം ആണെങ്കില്‍ അയാളെ ഒഴിവാക്കിയ സിനിമ ബഹിഷ്കരിച്ചു അതിനെ മുക്കി കളയാനുള്ള ചങ്കൂറ്റം നമുക്കുണ്ടാവണം.. അത് മലയാളികളില്‍ നിന്ന് പ്രതീക്ഷിക്കുന്നവന്‍ തികച്ചും മണ്ടനായിരിക്കും. അഥവാ അങ്ങനെ ഒരു പ്രതികരണ ശേഷി മലയാളികള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ പല നേതാക്കന്മാരും എന്നെ രാഷ്ട്രീയം പോലും ഉപേക്ഷിച്ചേനെ.. പിന്നല്ലേ നമ്മുടെ സൂപ്പര്‍ താരങ്ങളെ ഓടിക്കുന്നത്..
തിലകനും മലയാളികളില്‍ അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിക്കുന്നുവെങ്കില്‍ അയാളെക്കാള്‍ വല്ല്യ മണ്ടന്‍ ആരെങ്കിലും ഉണ്ടെന്നു കൂതറ തിരുമേനി കരുതുന്നില്ല.
എന്തായാലും ഏത് കാര്യത്തിലും തന്റെ അഭിപ്രായം വേണമെന്ന് ശഠിക്കുന്ന സുകുമാര്‍ അഴീക്കോട് ഈ വിഷയത്തിലും ഇടപെട്ടത് പുതുമയായി തോന്നിയില്ല. കേരളത്തിന്റെ സാംസ്കാരിക നായകനായി പട്ടം കല്‍പ്പിച്ചു ചാര്‍ത്തിക്കിട്ടിയ സുകുമാര്‍ അഴീക്കോടിന്റെ ചില ആരോപണങ്ങളും പ്രത്യാരോപണങ്ങളും കേട്ടപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി. "ഇദ്ധേഹത്തെക്കാള്‍ ആ പദവി അലങ്കരിക്കാന്‍ പറ്റിയ ആരും തന്നെ കേരളത്തിലില്ല".. പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് എത്ര സത്യം.. ഇത് ദൈവത്തിന്റെ സ്വന്തം നാടല്ല ഭ്രാന്തന്മാരുടെ നാടുതന്നെ.. മോഹന്‍ലാലിന്റെ സൌന്ദര്യത്തെ പറ്റിവരെ അഴീക്കോട് വിമര്‍ശിക്കുന്നു.. തലയിലെ രോമത്തിന്റെ അളവെടുത്തിട്ടു സൌന്ദര്യം അളക്കുന്ന അഴീക്കോടിനെ പറ്റി എഴുതിയാല്‍ അതിനെ സമയത്തെ പാഴാക്കി കളയുന്നോ എന്നുപോലും തോന്നുന്നു.. സുകുമാര്‍ അഴീക്കോട് മോഹന്‍ലാലിനേക്കാള്‍ സുന്ദരന്‍ ആണെന്ന് ഒരു പക്ഷെ അദ്ദേഹത്തിന്റെ മാതാവിന് ഒരു പക്ഷെ തോന്നിയേക്കാം.. (അല്ലാതെ ഭാര്യയും കുട്ടികളും ഇല്ലല്ലോ..) ഇനി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ സിനിമയില്‍ അഭിനയിക്കാനുള്ള അതിമോഹമാണോ ഇതുപറയാന്‍ കാരണം എന്ന് സംശയം തോന്നുന്നു.
.. എങ്കില്‍ മലയാളികളെപോലെ ഭാഗ്യശൂന്യര്‍ ആരും ഉണ്ടായില്ലെന്ന് പറഞ്ഞുപോവും. മോഹന്‍ലാലിനെ കുങ്കുമം ചുമക്കുന്ന കഴുതയായി ഒക്കെ ഈ വ്യക്തി വിവരിച്ചു.
മോഹന്‍ലാലെന്ന നടനെ ആരാധിക്കുന്നവരോ അറിയുന്നവരോ അദ്ദേഹത്തില്‍ നിന്ന് ബൌദ്ധികമായി ഓന്ന്യദ്ധത്തിലുള്ള ഒരു മറുപടി ചിലപ്പോള്‍ പ്രതീക്ഷില്ലെന്നു വരും. കാരണം മോഹന്‍ലാല്‍ ഒരു നടനാണ്.. അയാളില്‍ നിന്ന് മികച്ച നടനം ആണ് ഏവരും പ്രതീക്ഷിക്കുന്നത്.. എന്നാല്‍ കുട്ടികള്‍ക്ക് വിദ്യ പറഞ്ഞുകൊടുത്ത അധ്യാപകനും എഴുത്തുകാരനും സാഹിത്യ രംഗത്തെ മുടിചൂടാമന്നനുമായ അഴീക്കോട് മാഷില്‍ നിന്ന് അല്പം സഭ്യവും സംയമനവും ഉള്ള വാക്കുകള്‍ ആണ് സാംസ്കാരിക കേരളം പ്രതീക്ഷിച്ചത്.. ചന്തയിലെ ചുമടെടുപ്പ്കാരനെക്കാളും മീന്‍കാരനെക്കാളും മോശമായ രീതിയില്‍ സംസ്കാരിക്കുന്ന അഴീക്കോടിനെ ഇനി സാംസ്കാരിക നായകന്‍ എന്നുവിളിക്കുന്നനെ മുക്കാലിയില്‍ക്കെട്ടി അടിക്കണം. അല്ലെങ്കില്‍ തന്നെ തിലകനും അമ്മയും തമ്മിലുള്ള പ്രശ്നത്തിന് ഒരു പൊതുജനത്തിന്റെ പ്രതികരണം എന്ന നിലയില്‍ അല്ലാതെ ഔദ്യോഗികമായി തീര്‍ക്കാന്‍ അഴീകോട് ആരാണ്..? കേരളത്തില്‍ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാമെന്ന് സര്‍ക്കാരിന്റെ ഇണ്ടാസ് വാങ്ങിയ പുള്ളിയോന്നുമല്ലോ ഈ അഴീക്കോട്. പ്രായമാവുമ്പോള്‍ മനുഷ്യരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും എന്ന് കേട്ടിട്ടുണ്ട്.. ഇതിനി അങ്ങനെ ആണോ ആവോ.. ?
ഇത്തരം ആളുകളുടെ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്ന പത്ര പ്രവര്‍ത്തകരും ചാനല്‍ ശപ്പന്മാരും ഒന്ന് മനസ്സിലാക്കുക. വാര്‍ത്തകള്‍ വിറ്റു അപ്പം വാങ്ങുന്ന നിങ്ങള്‍ ഇത്തരം സംസ്കാര ശൂന്യരുടെ വാര്‍ത്തകള്‍ നിരന്തരം പ്രക്ഷേപണം ചെയ്യുമ്പോള്‍ നാറുന്നത് നിങ്ങളും കൂടിയാണ്.. ചാണകം വില്‍ക്കുന്നവനെ ചന്ദനം മണക്കാന്‍ ബുദ്ധിമുട്ടാണല്ലോ. നിങ്ങളെപ്പോലെയുള്ളവര്‍ ഇവര്‍ക്ക് അമിത പ്രാധാന്യമോ അല്ലെങ്കില്‍ പ്രാധാന്യം തന്നെയോ നല്‍കാതിരുന്നാല്‍ അത് സാംസ്കാരിക കേരളത്തോട് കാണിക്കുന്ന ഏറ്റവും നല്ല പുണ്യമാവും.. തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറുമെന്നു ഓര്‍ത്താല്‍ മതി.. അല്ലാതെ അമിതപ്രാധാന്യം നല്‍കി ഇവരുടെയൊക്കെ വിഴുപ്പലക്കല്‍ ചൂടപ്പം പോലെ മലയാളികളുടെ സ്വീകരണ മുറിയിലെത്തിക്കുമ്പോള്‍ അവസാനം നിങ്ങളെയും ഞങ്ങള്‍ വെറുത്തു തുടങ്ങും.. ഈ പരനാറികളുടെ മുഖം കാണുന്നതില്‍ എത്രയോ നല്ലതാണു ആനിമല്‍ പ്ലാനറ്റില്‍ വല്ല മൃഗങ്ങളുടെ മുഖം കാണുന്നത്..
മലയാളം സിനിമയില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും മുമ്പും താരങ്ങളും സൂപ്പര്‍ താരങ്ങളും വന്നിട്ടുണ്ട്.. അവരുടെ ഒരു സിനിമ പോലും കാണാത്ത ആളുകളും നമ്മുടെ സമൂഹത്തിലുണ്ട്. ഒരിക്കലും പ്രേംനസീറിന്റെയും സത്യന്റെയും സിനിമ കാണാത്ത ആളുകളെ എനിക്കറിയാം.. അതുപോലെ നാളെ ഈ സിനിമാ സൂപ്പര്‍ താരങ്ങളും കാല യവനികയ്ക്കുള്ളില്‍ മറയും. ഓരോ താരങ്ങളും നടന്മാരും ഓരോ കാലഘട്ടങ്ങളുടെ ശബ്ദമാണ്.. കാലഘട്ടം മാറുമ്പോള്‍ ആ ശബ്ദവും മാറും.. ജീവിതത്തിന്റെയും ലോകത്തിന്റെയും പ്രത്യേകത തന്നെ ഈ മാറ്റങ്ങള്‍ ആണല്ലോ.. ഒരുപക്ഷെ തിലകനോടുള്ള അവഗണന നാളെ കാലത്തിന്റെയും ചരിത്രത്തിന്റെയും ഏടുകളില്‍ ഒരു കറുത്ത എടായിരിക്കും.. പിന്നീടുണ്ടാവുന്ന തലമുറകള്‍ക്ക് ഈ സൂപ്പര്‍ താരങ്ങളോട് ഈ സോഫ്റ്റ് കോര്‍ണര്‍ ഉണ്ടാവണം എന്നില്ലല്ലോ.. അവരുടെ മനസ്സില്‍ കഴിവുള്ള ഒരു നടനോട് കാട്ടിയ ക്രൂരത എന്നും മറയാതെ കിടക്കും.. പക്ഷെ തിലകനും മനസ്സിലാക്കേണ്ട കാര്യം ഒരു കൈ അടിച്ചാല്‍ ശബ്ദം ഉണ്ടാവില്ല.. ഇതിനിടയില്‍ ആടുകളെ കൂട്ടിഇടിപ്പിച്ചു രക്തം കുടിക്കുന്ന അഴീക്കൊടന്മാരും അതിന്റെ വാര്‍ത്തയില്‍ അരി മേടിക്കുന്ന മാധ്യമ പ്രവര്‍ത്തകരും.
ഇതെല്ലാം ഒന്ന് നിന്നിട്ട് വേണം കൂതറ തിരുമേനിക്ക് ഒരു പടം പിടിക്കാനും ഒരു പടം കാണാനും..
Friday, February 26, 2010
Subscribe to:
Post Comments (Atom)
18 comments:
"അതുപോലെ തന്നെ ആരെ ഒഴിവാകണം ആരെ വിളിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും.. " “എന്റെ വീട്ടില്‍ ആരൊക്കെ വരണം എന്ന് ഞാന്‍ തീരുമാനിക്കുന്നത് പോലെ ആരൊക്കെ എന്റെ പടത്തില്‍ അഭിനയിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനും സംവിധായകനും ഉണ്ടല്ലോ. അതിനെ ചോദ്യം ചെയ്യാന്‍ ഒരു നിയമത്തിനുമാവില്ല...” എന്ന വരികള്‍ തിലകന്‍ വിഷയം താങ്കള്‍ മനസ്സിലാക്കിയത് ശരിയായിട്ടില്ല എന്ന് വന്നത് കഷ്ടമല്ലേ.
ഒരു നടന്റെ ഡെയ്റ്റ് ബ്ലോക്ക് ചെയ്തിട്ട് പിന്നീട് സമയം ആകുമ്പോള്‍ ആവശ്യമില്ല എന്ന് പറയുന്നതിനെ എങ്ങിനെ ന്യായീകരിക്കും? ആ ബ്ലോക്ക് ചെയ്ത ഡെയ്റ്റില്‍ മറ്റ് അവസരങ്ങള്‍ വരുമ്പോള്‍ അത് ഏറ്റെടുക്കാതിരുന്നതിലൂടെയുണ്ടാകുന്ന നഷ്ടത്തിന് ആര് ഉത്തരം പറയും? തിലകനും അത് തന്നെയല്ലേ ഉന്നയിച്ചിരിക്കുന്നതും അത് കൊണ്ട് തന്നെ ഈ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് ശാഠ്യം പിടിച്ചതും.
തിലകന്‍ പ്രശ്നത്തിലെ ഈ കാതല്‍ ഇന്ന് ആരും ചര്‍ച്ച ചെയ്യുന്നില്ല... അത് അങ്ങിനെയാക്കി തീര്‍ക്കുവാന്‍ താര “ഇന്നസെന്റുകള്‍” കണ്ടെത്തിയ വൃത്തികെട്ട അടവാണ് അഴീക്കോട് വിവാദം.
@മനോജ്
ഒരു പടത്തില്‍ അഭിനയിക്കാന്‍ എഗ്രിമെന്റ് ചെയ്തു തന്റെതല്ലാത്ത കാരണത്താല്‍ ഒഴിവാക്കിയാല്‍ ഉണ്ടാവുന്ന നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാം എന്നാണു അറിവ്.. സ്വമേധയാ മാറുകയെങ്കില്‍ തിരിച്ചും.. എന്നാല്‍ ഒരു നടനെ അതെന്തു കാരണം കൊണ്ടായാലും എടുക്കേണം അഭിനയിപ്പിക്കണം എന്നാണു നിയമം എങ്കില്‍ വാങ്ങിയ അഡ്വാന്‍സ് തിരിച്ചു നല്‍കാതെയും നല്‍കിയിട്ടും നടന്മാര്‍ മാറുമ്പോള്‍ അത്തരം ഒരു നഷ്ടപരിഹാരം നടന്മാരും നല്‍കേണ്ടി വരും.. ദിലീപ് തുളസീദാസ് പ്രശ്നം ഓര്‍മ്മയുണ്ടെന്ന് കരുതട്ടെ.
@മനോജ്
താങ്കള്‍ പറഞ്ഞ കാര്യത്തില്‍ പൂര്‍ണ്ണമായും യോജിക്കുന്നു.. എന്നാല്‍ ഇതിനെ നിയമ നടപടികൊണ്ട് നേരിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.. സാധാരണ വ്യവസായം പോലെയുള്ള നിയമങ്ങള്‍ ഇവിടെയില്ലല്ലോ .. അതുകൊണ്ട് തന്നെ അത്തരം അയിത്തം കല്പ്പിക്കലുകളില്‍ അന്തിമതീരുമാനം എടുക്കേണ്ടത് പൊതുജനം എന്ന കഴുതകള്‍ ആണ്.
തിലകനെന്ന നടനെ ചില ആളുകളുടെ വ്യക്തി താല്പര്യം / അഹന്ത /ഈഗോ കാരണം ഒഴിവാക്കിയതിന്റെ തുടര്‍ന്നടപടി ഒന്നും നിയമത്തിന്റെ വഴിയിലൂടെ മാറ്റാന്‍ കഴിയില്ല... കാരണം ഇത് സര്‍ക്കാര്‍ ജോലി അല്ലല്ലോ..
സുകുമാര്‍ അഴീക്കോടെന്ന വ്യക്തിയുടെ പൊതു സ്വീകാര്യത ദിവസം തോറും കുറഞ്ഞ് വരികയാണ്.ഒരു ദിവസം ഒരു പ്രസംഗം എങ്കിലും നടത്തിയില്ലെങ്കില്‍ ഉറക്കം വരില്ലെന്ന് മുമ്പ് ഒരു സമ്മേളനത്തില്‍ വലിയ ക്രെഡിറ്റായാണ് അദ്ദേഹം പറഞ്ഞത്. വാര്‍ദ്ധക്യം എന്ന സംഗതി മനുഷ്യന്റെ സ്വഭാവ രീതികളില്‍ വരുത്തുന്ന മാറ്റം കാണാന്‍ ഉദാഹരണങ്ങളായെടുക്കാവുന്നതാണ് തിലകന്റേയും അഴീക്കോടിന്റെയും ഒക്കെ പ്രസ്ഥാവന. ഇന്നസെന്റില്‍ നിന്നും അത്രക്കു പ്രതീക്ഷിച്ചാല്‍ മതി.
പോസ്റ്റ് നന്നായിട്ടുണ്ട്. അഴീക്കോടിന്റെ രോഗം പ്രായാധിക്യത്തിന്റേതാണെന്ന് കരുതുന്നത് തെറ്റായിരിക്കും. എല്ലാറ്റിലും ഇടപെട്ട് അഭിപ്രായം പറയാനുള്ള സവിശേഷമായ അവകാശം തനിക്കുണ്ടെന്നും അതൊക്കെ മറ്റുള്ളവര്‍ മുഖവിലക്കെടുക്കുന്നുണ്ടെന്നുമുള്ള ഒരു ധാര്‍ഷ്ട്യം അയാള്‍ക്ക് പണ്ടേ ഉള്ളതാണ്. മുഖ്യമന്ത്രി വി.എസ്സിനേക്കാളും സമൂഹത്തില്‍ തനിക്ക് സ്പേസ് ഉണ്ടെന്ന് ഒരിക്കല്‍ അയാള്‍ അവകാശപ്പെട്ടതാണല്ലൊ. കണക്ക് പറഞ്ഞ് ഫീസ് വാങ്ങി പ്രസംഗിച്ചു കൊടുക്കുക എന്നത് മാത്രമാണ് അയാളുടെ ഇക്കാലമത്രയുമുള്ള സാംസ്ക്കാരികപ്രവര്‍ത്തനം. ആളുകളെ കൂട്ടാന്‍ ഒരു പ്രാസംഗികന്‍ വേണമല്ലൊ എന്ന ചിന്തയിലാണ് പല സംഘാടകരും അയാളെ പ്രസംഗിക്കാന്‍ വിളിക്കാറുള്ളത്. ഇടത്പക്ഷവേദികള്‍ കുറെ കിട്ടാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ക്ക് തലക്കനം ക്രമാതീതമായി വര്‍ദ്ധിച്ചതെന്ന് തോന്നിയിട്ടുണ്ട്. അയാള്‍ക്ക് സങ്കീര്‍ണ്ണമായ എന്തൊക്കെയോ കോമ്പ്ലക്സുകള്‍ പണ്ടു മുതലേ ഉണ്ട്. അതിന്റെയൊക്കെ ബഹിര്‍സ്പുരണങ്ങളാണ് അയാളുടെ നിലപാടുകളിലും പ്രസംഗങ്ങളിലും മറ്റും കാണാന്‍ കഴിയാറുള്ളത്.
koothare .... tharayaakathe
" ചന്തയിലെ ചുമടെടുപ്പ്കാരനെക്കാളും മീന്‍കാരനെക്കാളും മോശമായ രീതിയില്‍ സംസ്കാരിക്കുന്ന അഴീക്കോടിനെ ഇനി സാംസ്കാരിക നായകന്‍ എന്നുവിളിക്കുന്നനെ....."കൂതറേ നമ്മുടെ മഹനീയ കേരള സംസ്കാരമെന്നു പറയുന്നത് താങ്കൾ ഈ പറഞ്ഞവരുടെതു കൂടിയാണ്. അവരും താരങ്ങളും തമ്മിൽ എന്തു വ്യത്യാസം , പിന്നെ അഴീക്കോടിന്റെ കാര്യം അദ്ദേഹത്തിന്റെ(അയാളുടെ) സ്വീകാര്യത പിണറായിവിജയന്റെ കാര്യത്തിലുള്ള മറുപടിയിൽ കേരളം കേട്ടതാണ്, പിന്നെ ഒരു സമാധാനം മലയാള സിനിമയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന സൂപ്പർ കോക്കസ്സുകൾക്ക് ഇതു പോലെ അനുയോജ്യമായ ഒരു മറുപടി പറയാൻ വേറെയാരാണുള്ളത്.
അഴിക്കോടിന്റെ വാക്കുകളെ നമുക്ക് കാണാതിരിക്കാം . പക്ഷെ അഴികൊടിനെതിരെ നമ്മുടെ അമ്മ പ്രസിഡണ്ട് ഇരിഞ്ഞാലക്കുട ജോക്കെര്‍ പറയുന്ന വാക്കുകളെ സാംസ്കാരിക കേരളം വെറുതെ കേട്ടിരിക്കണോ?
"അഴീക്കോട് ആദ്യം സ്വയം വിമര്‍ശനമാണ് നടത്തേണ്ടത്. ഇനിയുള്ള കാലം നല്ല ചിന്തകളുമായി, ആരേയും ദ്രോഹിക്കാതെ, നല്ല സിനിമകള്‍ കണ്ട് രാമനാമജപം നടത്തി കഴിയുകയാണ് നല്ലത് -ഇന്നസെന്റ് പറഞ്ഞു. തിലകനുമായി ചെറിയ പ്രശ്‌നമാണുള്ളത്. അത് സംഘടനാതലത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കും. തിലകനെ 'അമ്മ'യില്‍ നിന്ന് വിലക്കിയിട്ടില്ല"
സിനിമ ഒരു സംസ്ക്കാരത്തെ ആണ് പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ അഴിക്കോടിന്റെ ഇടപെടല്‍ ഒരു അപരാധമായി കണക്കാന്‍ കഴിയുമോ? പക്ഷെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളത്തില്‍ സിനിമ ഒരു തെരുക്കുത്തോ സുപര്‍ താരങ്ങളുടെ കെട്ട് കാഴ്ചയോ ആണ്. സല്ലപമോ ആധാരമോ ചമയമോ പരിനയമോ പോലുള്ള ഒരു സിനിമയെങ്കിലും ചുണ്ടി കാണിക്കാമോ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ? വൃദ്ധന്മാരായ മെഗാതാരങ്ങള്‍ തങ്ങളുടെ മൈലേജ് kuttaan പടച്ചുവിടുന്ന ഫാന്‍സ് ഭുത ഗണങ്ങളുടെ തോന്നിവസങ്ങലാണ് തിയെറ്റരുകളില്‍ നടക്കുന്നത് .
തിപ്പെട്ടി കമ്പനി അടക്കം പല പരിപാടികളും നടത്തി പൊളിഞ്ഞു സിനിമയിലെത്തിയ ഇരിഞ്ഞാലക്കുട സാര്‍ ഇപ്പോള്‍ താരങ്ങളുടെ ജിഹ്വയായി മാറി അഴിക്കോടിനെ തെരിപരയുന്നത് കേള്‍ക്കുമ്പോള്‍ അടുത്ത് തന്നെ അമ്മ കമ്പനിയും പുട്ടുമെന്നു ഉഹിക്കം . മലയാളസിനിമക്ക് ഭരിച്ച സംഭാവനകള്‍ നല്‍കിയ ഇന്റര്‍വെല്‍ ബാബുവും കുടെയുള്ളപ്പോള്‍ ( തിലകനെ അച്ചടക്കം പധിപ്പിക്കുന്നത് ഈ മഹാനത്രേ! ) അത് ഏറെക്കുറെ ഉറപ്പാണ്.
സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ആക്രമനതെക്കുരിച്ചു ആദ്യം പറഞ്ഞത് തിലകനല്ല മറിച്ച് ശ്രിനിവാസനാണ് ( ഉദയനാണ് താരം മറന്നു പോയോ) ഫാന്‍സ് അസോസിയേഷന്‍ വെട്ടുകിലെകളെ പോലെയാണെന്നും ആദ്യം പറഞ്ഞത് 2003 വര്‍ഷം പുറത്തിരഞ്ഞിയ ഉദയനാണ് താരത്തിലാണ് . അതിനെ ഒരു എന്റെര്‍തൈനെര്‍ ആയി തള്ളിക്കളഞ്ഞു യാത്ര ചെയ്തതാണ് പ്രശ്നങ്ങള്‍ ഇവിടെ എത്തിച്ചത് .
വായനയും സിനിമയും ഒരു പോലെ ഗൌരവമായി കാണുന്ന ശ്രിനിവാസണോ സത്യന്‍ അന്തിക്കാടോ അടുരോ കമലോ പോലുള്ള സിനിയര്‍ ആളുകളെല്ലാം ഈ പ്രശ്നത്തില്‍ ഒന്നും പറഞ്ഞിട്ടില ( എന്റെ അറിവില്‍) . ഒരു പക്ഷെ സംഘടനയോടുള്ള ബന്ധം കാരണം നാളെ അവര്‍ താരങ്ങള്‍ക്ക് ജയ് വിളിക്കില്ല എന്ന് പറഞ്ഞുകുടാ .
മുറിവിനു മരുന്ന് വെക്കുന്നതിനു പകരം രോഗിയെ മണ്ണിട്ടുമുടുന്ന അമ്മയും മടംബിതരം കൊണ്ടു ഗോഗോ വിളിക്കുന്ന പത്തനാപുരം കേസവനും നേരെചൊവ്വേ ഒരു നല്ല പടം പോലും പിടിക്കാത്ത ഉണ്ണികൃഷ്ണ പ്രഭ്വിതികളും താരങ്ങള്‍ക്ക് വേണ്ടി ചാവേര്‍ ആവുന്ന ഫാന്‍സ് കുട്ടിക്കുരങ്ങന്മാരും ശ്രിനിവാസന് ഒരു നല്ല സിനിമക്കുള്ള സ്കോപാനു നല്‍കുന്നത് . അതെടുക്കാന്‍ അദ്ദേഹം ധൈര്യം കാണിക്കോമോ എന്ന് കണ്ടറിയാം .
ഇടവേളകളില്‍ മാത്രം കാണുന്ന "വാവു"വിനെയും "ഇന്നാനി"സെന്റിനെയും അമ്മ ബഹുമാനിക്കുമായിരിക്കും... കുറഞ്ഞപക്ഷം പൊതുജനങ്ങള്‍ മൈന്‍ഡ് ചെയ്തെന്നു വരില്ല. അതുപോലെ തന്നെ ഈ രണ്ടു മൈകുണാപ്പന്‍മാരെയും തലയ്ക്കകത്ത് ആള്‍ത്താമസം ഉള്ളവരുടെ ഗണത്തില്‍ ആരും പെടുത്തുകയുമില്ല. അഴീക്കോട് എന്ത് ചെയ്യണം എന്ന് പറയാനോ തീരുമാനിക്കാനോ ഉള്ള ഒരധികാരവും ഈ അമ്മയുടെ കൊണാപ്പന്‍മാര്‍ക്കില്ല. അമ്മയില്‍ അംഗം അല്ലാത്തിടത്തോളം സുകുമാര്‍ അഴീക്കോട് അവരെ പേടിക്കേണ്ട കാര്യവുമില്ല.
എന്നാല്‍ വിദ്യാഭാസവും വിവരവും (കുറഞ്ഞപക്ഷം അങ്ങനെ വിശ്വസിക്കാനെങ്കിലും ഉള്ള) അഴീക്കോടിന് ഇത്തരത്തില്‍ ഉള്ള സംസാരം ഒഴിവാക്കാമായിരുന്നു. അഴീക്കോടിന് സിനിമയെ പറ്റി പറയാനുള്ള അധികാരമില്ല അവകാശമില്ല എന്നൊന്നും കൂതറ തിരുമേനി പറയില്ല. എന്നാല്‍ മോഹന്‍ലാലിനെയും മറ്റും നേരിടുന്ന വിലകുറഞ്ഞ രീതി കണ്ടു എഴുതിപ്പോയതാണ്.. കുങ്കുമം ചുമക്കുന്ന കഴുതയും, വിരൂപനായ വ്യക്തിയും എന്നൊക്കെ പറഞ്ഞാല്‍ പിന്നെ പ്രതികരിച്ചു പോവില്ലേ.. സ്വന്തം രൂപത്തിലും നിറത്തിലും ഉള്ള അപകര്‍ഷതാബോധമല്ലേ അയാളെക്കൊണ്ട് ഇങ്ങനെ പ്രതികരിപ്പിക്കാന്‍ കാരണമായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ ഈശ്വരോ രക്ഷതു..
തിലകന്റെ കാര്യം നിയമപരമോ സംഘടനാ പരമോ (കാരണം സംഘടന - അതമ്മ ആയാലും മറ്റെന്തു ആയാലും) സൂപ്പര്‍ താരങ്ങളുടെ പിന്നാലെ തുപ്പലും ഒലിപ്പിച്ചു നടക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണകരമായ ഫലം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കേരളത്തിലെ സിനിമാ പ്രേമികള്‍ /ജനലക്ഷങ്ങള്‍ പ്രതികരണ ശേഷി ഇല്ലാത്ത ഷണ്ഡന്‍മാരല്ലയെങ്കില്‍ ഇവര്‍ക്ക് തക്കതായ മറുപടി കൊടുക്കും.. ഫാന്‍സ് എന്നാ കൊമാളികള്‍ക്ക് സ്വന്തം തറവാട് വിറ്റു പണം കൊടുത്ത് പടം ഹിറ്റാക്കാന്‍ ഒരു നടനും കഴിയുമെന്ന് തോന്നുന്നില്ല.
കഴിവുറ്റ വേഷങ്ങള്‍ ചെയ്യാന്‍ കഴിയുന്ന തിലകനിലൂടെ നല്ല വേഷങ്ങള്‍ ഒരുപക്ഷെ നമുക്ക് കിട്ടില്ലായെന്നതും ആ വേഷങ്ങള്‍ തിലകന്റെ ഏഴു അയല്‍വക്കത്ത് പോലും അഭിനയിക്കാന്‍ കഴിയാത്ത നെടുമുടി അഭിനയിച്ചു കുളം ആക്കുന്നതും നാം കാണേണ്ടി വരും. അതും നമ്മുടെ ഗതികേട്... പക്ഷെ അതിനോടൊപ്പം ഒരു കാര്യം കൂടിയുണ്ട്. സിനിമയിലെ പോലെ കാരണവര്‍ വേഷം തിലകന്‍ സംഘടനയിലോ പൊതുരംഗത്തോ കാണിക്കയുമരുത്. ഒപ്പം അഴീക്കൊടിനെപോലെയുള്ള "ശംഷ്കര" പുങ്ങവന്മാരുടെ പിന്നാലെ പോകുന്ന മാധ്യമ പ്രവര്‍ത്തകരെ ചൂലും കൊണ്ടടിക്കണം.
ഈ വിവാദങ്ങള്‍ കൊണ്ട് ഈ നടന്മാരെയും സാംസ്കാരിക നേതാക്കന്മാര്‍ എന്നവകാശപ്പെടുന്നവരെയും വിഗ്രഹങ്ങളായി ആരാധിക്കുന്നവരുടെ ബുദ്ധി തെളിഞ്ഞാല്‍ അതൊരു നല്ല കാര്യമായി സമൂഹത്തിനു അനുഭവപെടും.
ഷാജി ഖത്തര്‍.
ഒരു വില്ലന്റെയും ഒരുപാട് നായകന്മാരുടെയും കരളലിയിക്കുന്ന കദന കഥ ....അഴിയാത്ത കോഡുകള്‍...
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു..
“ആ പോണതൊരു കലാകാരനാണോ,എങ്കിൽ അവന്റെ കാലുതല്ലിയൊടിക്കൂ...“എന്നു ജനങ്ങളെ കൊണ്ടു പറയുന്നതുവരെ എത്തിയിരിക്കുന്നു കാര്യങ്ങൾ...
വെള്ളിത്തിരക്കു പിറകിലെ അന്തർനാടകങ്ങൾ....
വായിക്കാൻ രസമുണ്ട്....
തിലകൻ പ്രശനം ആദ്യാവസാനം തൊഴിൽ പ്രശ്നമായി ചുരുക്കി കാണേണ്ടതല്ല.വൻ മൂലധനത്തിന്റേയും,സുഖസൌകര്യങ്ങളുടേയും,പ്രശസ്തിയുടെയും മേഖലയാണത്.ഇതിലൊന്നും താല്പര്യമില്ലന്ന് ചിലർ ചുമ്മാപറയും.ജീവിതത്തിന്റെ അവസാന നിമിഷത്തിലും ആസക്തിയൊട്ടും കുറയുകയുമില്ല.കഴിവുകൾ മാത്രമല്ല ഒരു കലാകാരനെ നിലനിർത്തുന്നത്.മറിച്ച് മെയ് വഴക്കം കൂടിയാണല്ലോ.തിലകനതില്ലാതെ പോയതിനു കാരണം അരനൂറ്റാണ്ടായുള്ള ശീലമാണു.തമിഴ്നാട്ടിലേ പോലെ രസികർ മൺറം വന്നപ്പോഴേ ഈ ദുരന്തം കാണണമായിരുന്നു.പൊതു വിഷയങ്ങൾ അവതരിപ്പിച്ചിരുന്ന,നാടകം-കഥാപ്രസംഗങ്ങൾ നാടുകടന്നു.സിനിമ വേറേയേതോ വേഷത്തിൽ_ ചുറ്റികറങ്ങുന്നു.അഴിക്കോടു പറഞ്ഞപോലെ'കാലാവധി കഴിഞ്ഞ പടു മരങ്ങൾ'മറ്റൊന്നിനും വളരാൻ ഇടം കൊടുക്കില്ലങ്ങിൽ "വെട്ടി"കളയുകതന്നെയാണു നല്ലത്.ആ മനസ്സ് പൊതുജനത്തിനില്ലന്നതാണു ദുരന്തം.
ഈ വിവാദവുമായി ബന്ധപ്പെട്ട് അഴീക്കോടന്‍ മാഷ് പറഞ്ഞ വാക്കുകള്‍ ആരൊക്കെയോ അദ്ദേഹത്തിനു കല്‍പ്പിച്ച് നല്‍കിയിരിക്കുന്ന സാംസ്ക്കാരിക നായകന്‍ പദവിക്ക് ചേര്‍ന്നതായില്ല..അഴീക്കോടന്‍ മാഷിനെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കില്‍ അതു അദ്ദേഹത്തിന്‍റെ നല്ല ഭാഷ ഉപയോഗിക്കാനുള്ള കഴിവു ഒന്നുകൊണ്ടു മാത്രമാണ്...ആ കഴിവും ഇല്ലാതായാല്‍ അഴീക്കോടന്‍ മാഷ് വെറും സാദാ സുകുമാരന്‍ ചേട്ടന്‍ മാത്രമാണന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം....
അമ്മയും ഫെഫ്കയും ഒക്കെ കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ഒറ്റ വിശേഷണം മാത്രേ മനസ്സില്‍ വരുന്നുള്ളൂ..
"കിണറ്റിലെ തവളകള്‍"
ഉന്നതമായ ചിന്തയും സംസാരവും സ്ക്രിപ്റ്റ് കാണാതെ പഠിച്ചു അഭിനയിക്കുമ്പോള്‍ മാത്രമേ ഉള്ളു...ജീവിതത്തില്‍ ഇല്ല എന്ന് തോനുന്നു.
അഴീക്കോട് പിന്നെ പണ്ടേ ഒരു പ്രസംഗത്തില്‍ മിനിമം രണ്ടു എന്ന തോതിലല്ലേ പറയുന്നേ.. കല്ലി വല്ലി
മോഹൻലാൽ അഴിക്കോടിനെ “അയാൾ” എന്ന് വിളിച്ച്പോലും!!!
ഇന്നസ്സന്നിന്റെ വാക്കിൽ തന്നെ കാക്കരയും ചോദിക്കുകയാണ് “ഇയാൾ ആരാ”. അഴിക്കോടും മാന്യത പുലർത്തണം!
മോഹൻലാൽ അഭിനയം നിറുത്തണോ അഴിക്കോട് പ്രസംഗം നിറുത്തണൊ അതല്ലെ പ്രശ്‌നം?
ഇനി മോഹൻലാലും മമ്മൂട്ടിയും അഭിനയം നിറുത്തണം എന്ന് പറയുന്നവർ, ഴിക്കോട് പ്രസംഗം, യേശുദാസ് പാട്ട്, അച്ചുതാനന്ദൻ രാഷ്ട്രീയം, ബ്ലോഗിലെ പുളികൾ ബ്ളോഗെഴുത്ത് അങ്ങനെ എന്തെല്ലാം നിറുത്തണമെന്ന് അവശ്യപ്പെടാം.
തിലകൻ പ്രശ്നം യഥാർത്തതിൽ സംഘടന ഗുണ്ടായിസമാണ്, അവിടെ എന്റെ പിൻതുണ തിലകനുമാണ്.
"എല്ലാറ്റിലും ഇടപെട്ട് അഭിപ്രായം പറയാനുള്ള സവിശേഷമായ അവകാശം തനിക്കുണ്ടെന്നും അതൊക്കെ മറ്റുള്ളവര്‍ മുഖവിലക്കെടുക്കുന്നുണ്ടെന്നുമുള്ള ...."
Sri. KPS,
ഈ പ്രസ്താവന താങ്കള്‍ക്കാണ് കൂടുതല്‍ ചേര്‍ച്ച.
Post a Comment