തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, June 25, 2010

232.ആദ്യ മലയാള ബ്ലൂ റേ ഫിലിം മമ്മൂട്ടിയുടെ.

ഹോം വിഡിയോ രംഗത്തെ ഇപ്പോഴത്തെ വിസ്മയം ബ്ലൂ റേ ഡിസ്കില്‍ ആദ്യമായി എത്തുന്ന മലയാളം സിനിമാ മമ്മൂട്ടി നായകനായി അഭിനയിച്ചതും ഹരിഹരന്‍ സംവിധാനം ചെയ്തതും ഗോകുലന്‍ ഗോപാലന്‍ നിര്‍മ്മിച്ചതുമായ പഴശ്ശിരാജാ ആണ്. മോസര്‍ ബെയര്‍ കമ്പനി 799 രൂപയ്ക്ക് ഡിസ്ക് വിപണിയില്‍ എത്തിക്കുന്നു. സാധാരണ ഡിവിഡിയുടെ ഏകദേശം അഞ്ചിരട്ടി ക്ലാരിറ്റിയും 7.1 സൌണ്ടും ആണ് ഇതിന്റെ പ്രത്യേകത. ഡി.ടി.എസിന് പകരം ഡി.ടി.എസ് എച്.ഡി. ആയിരിക്കും ഇതില്‍ എന്നറിയുന്നു. ഏതായാലും അഞ്ചിരട്ടി ക്ലാരിറ്റി മാത്രമല്ല അല്പം വിലയും കൂടുതല്‍ ആണ് സംഭവത്തിനു. ഇപ്പോള്‍ വിപണിയില്‍ ഉള്ള പ്ലാസ്മ, എല്‍.ഈ.ഡി. എല്‍.സി.ഡി ഫ്ലാറ്റ് സ്ക്രീനുകളുടെ യഥാര്‍ത്ഥ സൌന്ദര്യം ആസ്വദിക്കണം എങ്കില്‍ ഈ ഡിസ്ക് കൂടിയേ തീരൂ. അല്ലെങ്കില്‍ ഡിഷ്‌ ആന്റീന വഴിയുള്ള എച്.ഡി. ചാനലുകള്‍ കണ്ടുനോക്കണം.

ദോഷം പറയരുതല്ലോ.. ഒരിക്കല്‍ കണ്ടുപോയാല്‍ പിന്നീട് അതിന്റെ ആരാധകന്‍ ആകുമെന്നതാണ് ഇതിന്റെ ദോഷം. വെറുതെ ഒന്ന് ചെക്ക് ചെയ്യാന്‍ ബ്ലൂ റെ വാങ്ങിയ കൂതറ തിരുമേനി ഇപ്പോള്‍ തമിഴില്‍ ഇറങ്ങിയ പതിനൊന്നു ഡിസ്കും തെലുഗില്‍ ഇറങ്ങിയ നാലില്‍ മൂന്നും (മഗീരധ, അരുന്ധതി, കിംഗ്‌.. നാലാമത്തെ പടം തമിഴില്‍ റീമേക്ക് ചെയ്തത് കൈയില്‍ ഉണ്ട് ) വാങ്ങി.. പടം കാണുന്നതിന്റെ സുഖം പറഞ്ഞാല്‍ മനസ്സിലാകില്ല. കണ്ടുതന്നെ നോക്കണം.

ടെക്നോളജിയോട് അല്പം കമ്പം കൂടുതല്‍ ഉള്ള മമ്മൂട്ടി പടം തന്നെ ആദ്യം വന്നതിന്റെ സന്തോഷത്തില്‍ ആണ് മമ്മൂട്ടി ഫാന്‍സ്‌. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ (ഞാന്‍ ഉള്‍പ്പടെ) ആരും നിരാശര്‍ ആകേണ്ട കാര്യമില്ല. ആയിരത്തില്‍ ഒരുവന്‍ എന്നാ തമിഴ്പടത്തിന്റെ ബ്ലൂ റെ നേരത്തെ ഇറങ്ങി.. അതില്‍ മോഹന്‍ലാലും ഉണ്ട്. പടം തുടങ്ങുന്നതാകട്ടെ ലാലേട്ടന്റെ സുന്ദരമായ മുഖം കാട്ടികൊണ്ടും. എന്നാല്‍ ആദ്യമായി ബ്ലൂ റെ ഡിസ്കില്‍ മുഖം കാട്ടിയ മലയാളി ഇവര്‍ രണ്ടുമല്ല. യുവാക്കളുടെ രോമാഞ്ചമായ നയന്‍താര ആണ് ബ്ലൂ റെ ഡിസ്കില്‍ ആദ്യം വന്നത്. രജനി ചിത്രമായ ശിവജിയുടെ പാട്ട് സീനില്‍. പിന്നീട് ബില്ലയിലൂടെയും, വില്ലിലൂടെയും ഒക്കെ നയന്‍താര ബ്ലൂ റെകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

കാശുകൊടുക്കാതെ ബ്ലൂറെ യുടെ ക്വളിട്ടി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയിര്‍വാണി പോലെയുള്ള സൈറ്റുകളില്‍ നിന്ന് പടം ഡൌണ്‍ലോഡ് ചെയ്യാം. (കൂതറ തിരുമെനിയ്ക്ക് ആ സൈറ്റുമായി ഒരു ബന്ധവും ഇല്ല. ഡൌണ്‍ലോഡ് ചെയ്തു പടം കാണുന്നത് കുറ്റം ആണ്. ആ സൈറ്റില്‍ പടം ഉണ്ടെന്നു പറഞ്ഞാല്‍ അത് കുറ്റമല്ല. ആ നിയമത്തിന്റെ ആനുകൂല്യത്തില്‍ കൂതറ തിരുമേനിയെ ഒരു കോപ്പും ചെയ്യാന്‍ കഴിയില്ല...അല്ലാതെ പിന്നെ..) ഏകദേശം അമ്പത് ജി.ബി. യുള്ള പടത്തിനെ അഞ്ചിലൊന്നും പത്തിലോന്നുമായി കംപ്രസ്സ് ചെയ്തു എം.കെ.വി. ഫോര്‍മാറ്റില്‍ ആണ് അവിടെ കൊടുത്തിരിക്കുന്നത്. വി.എല്‍.സി. പോലെയുള്ള വിഡിയോ പ്ലെയര്‍ ഉപയോഗിച്ച് സിനിമ കാണാം.

മായാവി . ടൂ ഹരിഹര്‍ നഗര്‍ പുതിയ മുഖം പോലെയുള്ള പടങ്ങള്‍ കൂടി ബ്ലൂ റെ ഫോര്‍മാറ്റില്‍ വരുന്നു എന്ന് കേള്‍ക്കുന്നു. എന്നാല്‍ ലാലേട്ടന്റെ ഒരുപടവും ഇതേവരെ അനൌണ്‍സ് ചെയ്തിട്ടില്ല. കേട്ടിട്ടില്ലേ ലേറ്റ വന്താലും ലേറ്റസ്റ്റാ വരും.. അതാ ലാലേട്ടന്‍..

ഓഫ്‌: ഇവരെയൊക്കെ സാധാരണ ക്വാളിറ്റിയില്‍ കണ്ടിട്ട് തന്നെ മടുത്തു.. ഇനിയിപ്പോള്‍ ഹൈ ഡഫനിഷനില്‍ കണ്ടാല്‍ എന്തുചെയ്യും.. (നയന്‍സിന്റെ കാര്യം അല്ല.....)

9 comments:

junaith said...

"മോസര്‍ ബെയര്‍ കമ്പനി രൂപയ്ക്ക് ഡിസ്ക് വിപണിയില്‍ എത്തിക്കുന്നു." എത്ര?

കൂതറ തിരുമേനി said...

799 rs.. thanks dear

രവി said...

..
തിരുമേനി, നന്നായി ഈ മേനി, അയ്യൊ അല്ല, ടിയാന്‍..

ഈ പോസ്റ്റ് എന്ന് പറയാന്‍ വന്നതാ..ഹിഹിഹി
ആശംസകളോടെ..
..

ഒഴാക്കന്‍. said...

റേ..റേ

അപ്പു said...

ഒന്ന് കാണണമല്ലോ ഈ blue-ray

കൂതറHashimܓ said...

ബ്ലൂ റേ ഫിലിം
നീലക്ക് വല്ല റോളും..??

കൂതറ തിരുമേനി said...

yes lot of blues :) there...

വിനു said...

ആയിരത്തില്‍ ഒരുവന്‍ എന്ന പടത്തില്‍ എവിടാ മാഷെ ലാലേട്ടന്‍ .......

ഇരുവര്‍ ലെ ആയിരത്തില്‍ ഞാന്‍ ഒരുവന്‍ എന്ന പാട്ടില്‍ ലാലേട്ടന്‍ ഉണ്ട്

കൂതറ തിരുമേനി said...

sorry its unnai pole oruvan... hero kamal hassan.
mohan lal acted as a police commissioner