തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, June 29, 2010

234.ഇന്ത്യാക്കാര്‍ക്ക് എന്താ പ്രായപൂര്‍ത്തി ആവില്ലേ...?

ഇതൊരു ചോദ്യമാണ്. കൂതറ തിരുമേനിയെ എന്നും കുഴപ്പിക്കുന്ന ചോദ്യം.നൂറ്റി ഇരുപത്തിഅഞ്ച് കോടിയുള്ള ഇന്ത്യക്കാരെ പിന്നെന്താ കുട്ടികളായിട്ടാണോ കൂതറ തിരുമേനി കാണുന്നതെന്ന് ചോദിച്ചാല്‍ എന്താ സര്‍ക്കാര്‍ അങ്ങനെയാണോ കാണുന്നതെന്ന് തിരികെ ചോദിക്കേണ്ടി വരും. ചോദ്യം സിനിമയുമായി ബന്ധപ്പെട്ടുള്ളതാണ്. സിനിമ ആത്യന്തികമായി കച്ചവടച്ചരക്കാണെങ്കിലും ഒരു കലാകൃതി യാണെന്നാണല്ലോ വയ്പ്പ്. ആ സിനിമയിലെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം.!!

ഇന്ത്യന്‍ സിനിമയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതോ അവരുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതോ തെറ്റാണ്. സെന്‍സര്‍ഷിപ്പ് സദാചാര കാവല്‍ഭടന്മാര്‍ ഉടനെ കത്രികയുമായി ചാടിയിറങ്ങി വെട്ടിനിരത്തല്‍ നടത്തും. സ്ത്രീയുടെ നിപ്പിള്‍, വജൈനല്‍ ഏരിയ എന്നിവ ഒരുകാരണവശാലും കാണിച്ചുകൂടാ. അങ്ങനെയുണ്ടെങ്കില്‍ ഇനി സിഡി വീഡിയോ കാസറ്റില്‍ പോലും പ്രദര്‍ശിപ്പിക്കാന്‍ അനുവാദം കൊടുക്കില്ല. അതായതു തീയേറ്ററില്‍ അല്ല വീഡിയോയിലൂടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കും ഇത് ബാധകം ആണ്. അപ്പോള്‍ ഈ സംഭവങ്ങള്‍ ഒപ്പം ലൈംഗിക വേഴ്ചയും കാണിച്ചുകൂടാ.. ഒകെ. കൂതറ തിരുമേനി സമ്മതിച്ചു. പതിനെട്ടു വയസ്സുള്ള പ്രായം തികഞ്ഞ ഭാരതം ആരു ഭരിക്കണം എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയായ പയ്യന്‍/പയ്യത്തിമാര്‍ക്ക് പോലും ഇതൊന്നും കണ്ടുകൂടാ.. അതല്ല പയ്യന്മാര്‍ക്ക് ഇരുപത്തി ഒന്നാണ് വിവാഹ പ്രായം എന്നതിനാല്‍ കാണണ്ട എന്നാണു തീരുമാനം എങ്കില്‍ ഇരുപത്തി ഒന്ന് പൂര്‍ത്തിയായ പയ്യന്മാര്‍ക്ക് പോലും കാണാന്‍ ഇവ സിനിമാ സ്ക്രീനില്‍ ലഭ്യമല്ല.

പക്ഷെ സിനിമ മേളകള്‍ വരുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇഷ്ടം പോലെയുള്ള ഇറോട്ടിക് സിനിമാകള്‍ എന്നറിയപ്പെടുന്ന കമ്പി പടകള്‍ മേളകളില്‍ യഥേഷ്ടം പ്രദര്‍ശിപ്പിക്കുന്നു. വല്ല്യ സാമൂഹിക, സാംസ്കാരിക നേതാക്കന്മാരും (നേതാക്കികളും) മദാമ്മമാരുടെ മുലകള്‍ കണ്ടു അത്ത്യുത്തമം എന്ന് വിലയിരുത്തുന്നു. നമ്മുടെ നടിമാരുടെ കാണിക്കാന്‍ അവിടെ അവസരം ഇല്ല. അല്ല അതുപോട്ടെ.. അവിടെ പ്രദര്‍ശിപ്പിക്കുമ്പോള്‍ സാധാരണക്കാര്‍ അധികം ഉണ്ടാകാറില്ല. മേലാളന്‍മാര്‍ക്ക് എന്തുമാവാം എന്നായതുകൊണ്ടാവും അവര്‍ക്കിതെല്ലാം സുലഭ്യം.. അപ്പോള്‍ അവിടെ സെന്‍സര്‍ഷിപ്പ് ഇടാന്‍ കൈവിറയ്ക്കുമോ..? അല്ല അല്ലെങ്കിലും അവര്‍ക്കിതൊക്കെ ആവാമല്ലോ..?

നേരത്തെ സ്റ്റാര്‍ ടിവിയില്‍ (സ്റ്റാര്‍ മൂവിസില്‍ ) പതിനെട്ടു വയസ്സ് ഉള്ളവര്‍ക്ക് വേണ്ടി കാണിക്കുന്ന പാതിരാപ്പടങ്ങളില്‍ നടിമാരുടെ മുല കാണിക്കുന്നതിന് വിലക്കില്ലായിരുന്നു.. (ഇംഗ്ലീഷ് പടങ്ങള്‍).. എന്നാല്‍ സുഷമാ സ്വരാജ് വന്നപ്പോള്‍ സ്റ്റാര്‍ ടിവിക്കാരെ വിരട്ടി ഇണ്ടാസ് പുറപ്പെടുവിച്ചു.. (ബിഗ്‌ ബാഡ് മാമാ.., ബൂഗി നൈറ്റ്സ് , സ്ട്രിപ്പെട് ടൂ കില്‍ , പൊയ്സണ്‍ ഐവി ടൂ.. തുടങ്ങിയ സിനിമകള്‍ ചൂണ്ടിക്കാണിച്ചാണ് സുഷമ മാഡം സ്റ്റാര്‍ ടി.വി.ക്കാരെ വിരട്ടിയത്.. അന്ന് ആ വിരട്ടല്‍ കേട്ട് സ്റ്റാര്‍ ടിവിയുടെ എം.ഡി. ജയിംസ് മര്‍ഡോക് മാത്രമല്ല അയാളുടെ അപ്പന്‍ സാക്ഷാല്‍ രൂപേര്‍ട്ട് മര്‍ഡോക് പോലും ചിരിച്ചത്രേ. .. അജന്ത എല്ലോരാ ഗുഹകളുള്ള കാമസൂത്ര, കൊകശാസ്ത്ര തുടങ്ങിയവ ഉള്ള ഭാരതത്തില്‍ എന്തെ ഇപ്പോള്‍ ആരും പ്രായപൂര്‍ത്തി ആകില്ലേ ഈന്നായിരിക്കും ഇഷ്ടന്മാര്‍ ചിന്തിച്ചത്..

മലയാളത്തില്‍ പണ്ടേ ഇത്തരം പടങ്ങള്‍ ഇഷ്ടം പോലെയുണ്ട്. ആദ്യപാപവും കാനനസുന്ദരിയും മറ്റും.. ഇതില്‍ കാനനസുന്ദരി ഏഷ്യാനെറ്റില്‍ പാതിരാപ്പടമായി കാണിച്ചപ്പോള്‍ എല്ലാം (അതെ എല്ലാം ) കാണിച്ചു.. സെന്‍സര്‍ ചെയ്തപ്പോള്‍ കണ്ടിച്ചു കളഞ്ഞത് സിഡിയില്‍ കയറ്റിയതാണ് തങ്ങള്‍ക്കു കിട്ടിയതെന്ന് പറഞ്ഞു ഏഷ്യാനെറ്റ് തലയൂരി. അപ്പോള്‍ കട്ട് ചെയ്തു കളയുന്നത് വീണ്ടും തിരുകി കയറ്റും അല്ലെ.. ഇങ്ങനെ കണ്ടിച്ചു നാഷമാക്കിയ ഒരു പടം (മധുരം ... അതെ രേഷ്മ നായിക ആയി അഭിനയിച്ച അതെ മധുരം) അവസാനം മുഴുവനും തിരികെ കയറ്റി കാസറ്റും സിഡിയും റിലീസ് ചെയ്തു.. എന്താ കഥ.. എന്നാലും സര്‍ട്ടിഫിക്കേറ്റ് ഉള്ള കിന്നാര തുമ്പികള്‍ രാത്രി ഒമ്പത് മണിക്ക് കാണിച്ചു ഏഷ്യാനെറ്റ് വീണ്ടും ആളുകളെ ഞെട്ടിച്ചു.. ശരിക്കും..

അല്ല ഇന്നും പതിനാലു വയസ്സുള്ള പയ്യന്മാര്‍ വിവാഹം കഴിക്കുന്ന നമ്മുടെ ഭാരതത്തില്‍ സ്ത്രീയുടെ നഗ്ന ശരീരം കണ്ടാല്‍ സമൂഹം പിഴച്ചുപോകുമോ.. ഇന്റര്‍നെറ്റില്‍, വിഡീയോ പാര്‍ലര്‍കളില്‍ ധാരാളം പോര്‍ണോ വിഡീയോ ലഭ്യമാണ്.. യുവതലമുറയും മുതിര്‍ന്ന തലമുറകളും യഥേഷ്ടം കണ്ടു സുഖിക്കുന്നുമുണ്ട്. അല്പം തുണ്ട് കയറ്റുന്ന തീയേറ്ററില്‍ ഇന്നും ആളുകള്‍ ക്യൂ നിന്ന് പടം കാണുന്നുണ്ട്. സ്കൂള്‍ പയ്യമാര്‍ തന്നെ എട്ടുവം കൂടുതല്‍. കഷ്ടം.. വിദേശത്തു സ്കൂള്‍ പയ്യന്മാരെ ഇത്തരം ഞരമ്പ് പടം ഓടുന്ന തീയേറ്ററില്‍ കാണാന്‍ കിട്ടില്ല.. അപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആണ് ഇതിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതെന്ന് സ്പഷ്ടം.. ഭാരതത്തില്‍ മിക്ക സംസ്ഥാനത്തും ഉള്ള റെഡ് ലൈറ്റ് സ്ട്രീറ്റുകളില്‍ സ്കൂള്‍ പയ്യന്മാരെ ഇഷ്ടംപോലെ കാണാം.. അപ്പോള്‍ അതൊന്നും നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ ഇത് നിയന്ത്രിച്ചിട്ടു എന്ത് നേടുന്നു.. ലോകത്ത് നീലച്ചിത്രങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുന്‍നിരയില്‍ ഭാരതമുണ്ട്.. തമിഴന്റെയും മലയാളിയുടെയും നീലച്ചിത്രങ്ങളും ഇഷ്ടം പോലെയിറങ്ങുന്നു.. എന്തെ അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടോ.?

എന്നാല്‍ ഇംഗ്ലീഷ് സിനിമകള്‍ സെന്‍സര്‍ ചെയ്യുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ അധികം മുറിച്ചു കളയുന്നില്ല. അതെന്താ മദാമ്മയുടെ മുലകള്‍ കണ്ടോട്ടെ എന്നാണോ..
ഈ ചോദ്യത്തിന് ഉത്തരം വായനക്കാര്‍ തന്നെ തരട്ടെ...

6 comments:

രായപ്പന്‍ said...

ഇന്ത്യാക്കാര്‍ക്ക് എന്താ പ്രായപൂര്‍ത്തി ആവില്ല...????

Anonymous said...

നല്ല സിനിമ ചീത്ത സിനിമ എന്നൊന്നില്ല. എല്ലാ സിനിമകളും സംവിധായകന്റേയെ തിരക്കഥാകൃത്തിലന്റേയോ നടന്റേയോ വികല ആശയങ്ങളുടെ പ്രചരണ തന്ത്രങ്ങളാണ്.

ponmalakkaran said...

എന്താ തിരുമേനി എത്ര ആത്മരോഷം അമ്മിഞ്ഞകള്‍ കാണാനായിട്ട് തന്നെ ഛെ മോശം. വല്ല xxxL സൈറ്റുകളില്‍ പോയി വലിയ വലിയ ഇന്ഗ്ലിഷ് അമ്മിഞ്ഞകള്‍ കണ്ടു രസിക്കട്ടെ പാവം ഇന്ത്യക്കാര്‍...... നമ്മുടെ അമ്മിഞ്ഞകള്‍ എല്ലാം മൂടിപൊതിഞ്ഞു തന്നെ കിടക്കട്ടെ.

കാക്കര kaakkara said...

"എന്നാല്‍ ഇംഗ്ലീഷ് സിനിമകള്‍ സെന്‍സര്‍ ചെയ്യുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ അധികം മുറിച്ചു കളയുന്നില്ല. അതെന്താ മദാമ്മയുടെ മുലകള്‍ കണ്ടോട്ടെ എന്നാണോ..
ഈ ചോദ്യത്തിന് ഉത്തരം വായനക്കാര്‍ തന്നെ തരട്ടെ... "

കത്രിക വെയ്ക്കുന്നത്‌ ഇന്ത്യൻ സിനിമകളിൽ അല്ലേ?

നട്ടപിരാന്തന്‍ said...

തിരുമേനി പഴയ പഞ്ച് ഫോമില്‍ തിരിച്ചെത്തിയതില്‍ വളരെ സന്തോഷം.

ഇത്തരം കൂതറപോസ്റ്റുകള്‍ ബ്ലോഗ് സംസ്കാരത്തിന് യോജിച്ചതല്ലാ‍ത്തതിനാല്‍ ഡീലീറ്റ് ചെയ്യണമെന്ന്...

ബാക്കി സ്വയം തീരുമാനിച്ചോ?

യൂസുഫ്പ said...

എല്ലാം ഒരു ഞഞ്ഞാപിഞ്ഞാ അല്ലേ..?