തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, August 16, 2010

238.കോമണ്‍ വെല്‍ത്തും ചില അസാധാരണ സാബത്തിക കളികളും

കോമണ്‍ വെല്‍ത്ത് എന്നാല്‍ എന്താ അതായത് ഞാന്‍ ഉത്തേശിച്ചത് മലയാളത്തില്‍ ലത് എങനെ പറയാം എന്ന്
കോമണ്‍ =സാധാരണ വെല്‍ത്ത്= സാബത്തിക ഗെയിംസ്=കളി
അപ്പോള്‍ സാധാരണ സാബത്തിക കളി
അതായത് സാധാരണ കളിയുടെ പേരില്‍ നടക്കാറുള്ള ചില സാധാരണമായ സാബത്തിക കളികളും മറ്റു പര്യോടികളും

ഹോക്കി കളിക്കാന്‍പോണ പെണ്‍പിള്ളാര്‌ ഹോക്കി മാത്രമല്ല മറ്റു പല കളികളും പ്രാവീണ്യം തെളിയിക്കണം എന്ന് വാശി പിടിക്കുന്ന കോച്ചുമാര്‍ ഉള്ള ഇക്കാലത്ത് കൂതറരാഷ്ട്രീയക്കാരും അല്‍പം കളിക്കണ്ടേ അത് ന്യായമായ അവകാശം അല്ലേ ബുജിക്കും ഈ സംശയം വന്നത് അനിവാര്യം

മമ്മൂട്ടി THE KING സിനിമയില്‍ പറയുന്ന ഒരു നെടുങ്കന്‍ ഡയലോഗ് ഉണ്ട് ഇന്ത്യ എന്താണെന്ന് അറിയണമെങ്കില്‍ എന്ന് തുടങുന്ന ഒരു ഇടിവെട്ട്


കഴിഞ ആഴ്ച ഒരു ഓസ് ട്രിപ്പ് ഒത്തു എന്ന ദില്ലിയും കോമണ്‍ നടക്കുന്ന സ്റ്റേഡിയവും ഒക്കെ ഒന്ന് ചുറ്റാലോ ന്ന് നിരീച്ച് പുറപ്പെട്ടു

മമ്മൂട്ടി അന്ന് പറഞ ഡയലോഗില്‍ തീരെ തെറ്റില്ല്യ ഭരണ സിരാകേന്ദ്രം തന്നെ
ദാരിദ്ര്യം കാണാന്‍ വേറെ എങും പോകണ്ട 4 വയസ്സായ കുട്ടികള്‍ മുതല്‍ കൌമാരക്കാരായ കുട്ടികള്‍ ആണും പെണ്ണും ഒരോ ട്രാഫിക്ക് ബ്ലോക്കിലും അവര്‍ ഉണ്ട് ബൊക്ക വില്‍ക്കാനും പിച്ചയെടുക്കാനും ആയി
നിര്‍ബന്ധ വിദ്യാഭ്യാസം നിയമം മൂലം നടപ്പിലാക്കിയ രാഷ്ട്രീയക്കാരോ നിയമപാലകരോ ഇതൊന്നും കാണുന്നുമില്ല അല്ലെങ്കിലും ബ്യൂറോക്രാറ്റുകള്‍ കണ്ണു കെട്ടിയാണല്ലോ നടപ്പ്.


എയര്‍പോര്‍ട്ടിലെ ഗ്ലാമറസ്സായ കാഴ്ചകള്‍ കഴിഞാല്‍ ഒരോ ട്രാഫിക്ക് ബ്ലോക്കിലും കാണാം അമ്മയും സാരിക്കെട്ടില്‍ ചോരക്കുഞുങളും നേരത്തെ പറഞ കുട്ടികളേയും

ഈ അടുത്ത ദിവസം ആണല്ലോ കോമണ്‍വെല്‍ത്തില്‍ കോടികള്‍ വെട്ടിയെ പല മേലാളന്‍ മാരെയും ടി വി യുടെ കോലായിലും മോന്തായത്തിലും നമ്മള്‍ കണ്ടല്ലോ
ഇതിനിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വാര്‍ത്ത ഉണ്ട് ഒരു പൂര്‍ണ്ണ ഗര്‍ഭിണി കോമണ്‍ വെല്‍ത്ത് ഗീയിംസ് വേദിയുടെ നിര്‍മ്മാണതൊഴിലാളി ആയിരുന്നു അവര്‍ നിറവയറുമായി സ്റ്റേഡിയത്തിന്റെ ഓരത്ത് കിടന്നു പ്രസവിച്ച് മരിച്ചു


ആരോ നല്‍കിയ ഒരു മോഹന സമ്മാനമായിരുന്നു അവളുടെ വയറ്റില്‍ .. ഗെയിംസിന്റെ പേരില്‍ കക്കൂസയിലെ ടോയ്‌ലറ്റ് പേപ്പറില്‍ വരേ കോടികള്‍ വിഴുങിയ മേലാളന്‍മാര്‍ക്ക് ഇതൊന്നും അറിയാന്‍ സമയം ഇല്ല എന്തിനാണ്‌ ഇത്തരം മന്ത്രിമാര്‍ നമുക്ക് രാജ്യം തന്നെ നാറിയില്ലേ ഈ അഴിമതിയുടെ പേരില്‍
 
ഇത് വെറും സാധാരണ സാബത്തിക ഗെയിം അല്ല അസാധാരണ സാബത്തിക ഗെയിം തന്നെ


ദാരിദ്ര്യക്കാന്റെ ഇന്ത്യ പട്ടിണി പാവങളുടെ ഇന്ത്യ ഒരു നേരത്തെ അന്നത്തിനു വേണ്ടി മാനം വില്‍ക്കുന്നവന്റെ ഇന്ത്യ ഐ പി എല്ലും കോമണ്‍ വെല്‍ത്തും നടത്തി കോടികള്‍ കട്ടു തിന്നുന്നവന്റെ ഇന്ത്യ ഇന്ത്യ എന്താണെന്നറിയണമെങ്കില്‍ ന്യൂദില്ലിയില്‍ തന്നെ പോണം  
 
ഇതിന്‌ എന്നെങ്കിലും ഒരു അവസാനം പ്രതീക്ഷിക്കാമോ ?

4 comments:

ലാലപ്പന്‍ said...

തീര്‍ത്തും ശരിതന്നെ. നല്ല പോസ്റ്റ്‌

(പിന്നെ ഈ പറയുന്ന ഡയലോഗ് മമ്മൂട്ടി 'ന്യൂഡല്‍ഹി' സിനിമയില്‍ പറയുന്നതല്ല 'ദി കിംഗ്‌' എന്ന സിനിമയില്‍ പറയുന്നതാണെന്നാണ് എന്റെ ഓര്‍മ്മ. 'സാബത്തിക' മാറ്റി 'സാമ്പത്തിക' എന്നാക്കിയാലും നന്നായിരിക്കും)

ഞാന്‍ : Njan said...

ഡയലോഗ് ദി കിംഗ്‌ എന്ന പടതിലെതാണ്.. ഇവിടെ ഉണ്ട് സാധനം..

ഞാന്‍ : Njan said...

http://www.youtube.com/watch?v=ALI9u-WFUyc

Link was not working previously

സലീഷ്ഭരത് ആസ്ഥാന ബുജി ! said...

SORRY FOR THE MISTAKE ITS CHANGED