തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, September 10, 2010

242.കള്ളടിച്ചു മരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പണം കൊടുക്കണോ...?

സത്യത്തില്‍ കേരളത്തില്‍ വിദേശ മലയാളികളെക്കാള്‍ നേരെചൊവ്വേ സര്‍ക്കാരിനു പണം കൊടുക്കുന്നത് കള്ളു കുടിയന്മാരാണ്. സ്വന്തം കുടുംബം നന്നാക്കാന്‍ ഗള്‍ഫിലും വിദേശത്തും കഷ്ടപ്പെടുന്നവര്‍ സര്‍ക്കാരിനു നല്‍കുന്നത് തേങ്ങാക്കുലയാണ്. എന്നാല്‍ സ്വന്തം സംസ്ഥാനത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുള്ള പാവം കുടിയന്മാര്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചിലപ്പോഴൊക്കെ മുഴുവന്‍ തന്നെയും ഷാപ്പിലൂടെയും ബാറിലൂടെയും സിവില്‍ സപ്ലൈസിന്റെ കൌണ്ടറിലൂടെയും സര്‍ക്കാരിന്റെ ഖജനാവിലെത്തിക്കുന്നു. ഈ പാവം കുടിയന്മാര്‍ക്ക് ജാതി, മത രാഷ്ട്രീയ വ്യത്യസമില്ല. ഇവരോരിക്കലും സര്‍ക്കാരിന്റെ വിദേശനയത്തെയോ, ദിനാറിന്റെ/റിയാലിന്റെ വിലക്കുറവിനെയോപ്പറ്റി പരാതി പറയുന്നില്ല. എയര്‍ ഇന്ത്യ ഇവരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കുന്നില്ല.

എന്നും നഷ്ടത്തിന്റെയും കമ്മിയുടെയും കണക്കു പറയുന്ന കേരള സര്‍ക്കാരിന്റെ (അതിപ്പോ ഇടതന്‍ ഭരിച്ചാലും വലതന്‍ ഭരിച്ചാലും) ഖജനാവ് നിറയ്ക്കാന്‍ ഈ പാവങ്ങള്‍ നടത്തുന്ന പെടാപ്പാടിനെ ആരും ഇവിടെ കാണുന്നില്ല. രാവിലെ മുതല്‍ രാത്രി വരെ ജോലിചെയ്തു വീട്ടില്‍ കിടന്നുറങ്ങേണ്ട ഈ പാവങ്ങള്‍ രാജ്യത്തിനുവേണ്ടി റോഡിലും കാനയിലും ഓടയിലും കിടന്നുറങ്ങുന്നു. പട്ടാളക്കാര്‍ക്ക് പോലും ബാരക്കുകളും ക്വോട്ടെഴ്സും ഉള്ളപ്പോള്‍ ഈ പാവങ്ങള്‍ തങ്ങളുടെ മുഖത്തു മുള്ളുന്ന നായകളുടെയും ശരീരത്തില്‍ വീഴുന്ന മഴയും വകവെയ്ക്കാതെ റോഡില്‍ ഉറങ്ങി തങ്ങളുടെ പ്രതിബദ്ധത കാണിക്കുന്നു. ഒന്നും അല്ലെങ്കില്‍ ഇത്രയും ആത്മാര്‍ത്ഥ സ്നേഹം ആരെക്കെങ്കിലും ഉണ്ടോ..

ഇവിടെ ഈഴവനും നായര്‍ക്കും മുസ്ലീമിനും ക്രിസ്ത്യാനിക്കും പ്രതിനിധികളുണ്ട്‌. അവരുടെ ആവശ്യങ്ങള്‍ സര്‍ക്കരിലെത്തിക്കാന്‍ ആളുകളും ഉണ്ട്. ഈ പാവങ്ങളുടെ ആവശ്യങ്ങള്‍
എത്തിക്കാന്‍ ആരുണ്ട്‌. കള്ളോ പട്ട ചാരായമോ എന്നല്ല എന്തുകിട്ടിയാലും അടിക്കാനുള്ള മനസ്സുള്ള ഈ പാവങ്ങള്‍ക്ക് അതിന്റെ അഹങ്കാരമില്ല. ഉണ്ടാക്കുന്നതോ രാമനോ റഹീമോ അതല്ല മാത്യൂസോ ആയാലും ഇവര്‍ക്കൊരു പ്രശ്നമില്ല. കുടുംബത്തേക്കാള്‍ ഇഷ്ടം രാജ്യത്തോടുള്ളതുകൊണ്ടാണല്ലോ റോഡില്‍ കിടക്കുന്നത്. എന്നിട്ടും ഇവര്‍ക്ക് സൌകര്യമായി വാളുവേയ്ക്കാനുള്ള സൗകര്യമോ റോഡില്‍ കിടന്നുറങ്ങാനുള്ള സൗകര്യമോ സര്‍ക്കരുണ്ടാക്കിയില്ല. കഷ്ടം. എല്ലാ ഓണത്തിനും ക്രിസ്തുമസ്സിനും ജില്ലകളും പട്ടണങ്ങളും തമ്മില്‍ മത്സരം ഉണ്ടാകാറുണ്ട്. എന്ത് ശാന്തമായ മത്സരങ്ങള്‍. ചാലക്കുടിയും (അയ്യോ കുടിച്ചു കുടിച്ചാണോ ഈ പേര് കിട്ടിയതെന്നുപോലും സംശയിക്കണം) കരുനാഗപ്പള്ളിയും എന്നല്ല പല പട്ടണങ്ങളും തമ്മില്‍ കടുത്ത മത്സരങ്ങള്‍ ആണ്. ഒരിക്കല്‍ തോറ്റാല്‍ അടുത്തതവണ നിന്നെ തോല്‍പ്പിക്കുമെന്ന് അച്ചാര്‍ തൊട്ടുനക്കി പ്രതിജ്ഞ ചെയ്യുന്നു.

ഈഥൈല്‍ ആല്‍ക്കഹോള്‍ കുടിക്കാനുള്ള വ്യാമോഹമില്ല. പക്ഷെ മീഥൈല്‍ കലക്കി തരുന്നത് തന്തയില്ലായ്മയല്ലേ..!! അത് കുടിച്ചാല്‍ ഞങ്ങളൊക്കെ ഫ്യൂസകുമെന്നു അറിയില്ലേ. ഒന്നുമല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ കുട്ടിചോറക്കിയ ഈ നാടിനെ ഞങ്ങള്‍ കുടിയന്മാര്‍ ലോകപ്രശസ്തമാക്കിയില്ലേ. ബ്രിട്ടീഷ്കാര് പോലും സാമ്പത്തികമാന്ദ്യം മൂലം വെള്ളമടി കുറച്ചപ്പോള്‍ നാടിനെ നാണം കെടുത്താതിരിക്കാന്‍ ഉള്ളത് വിറ്റു പറക്കി വെള്ളമടിച്ചു നാടിന്‍റെ മാനം കാത്ത വീര പുത്രന്മാരല്ലേ ഞങ്ങള്‍. ഇനി പറ ഞങ്ങള്‍ക്ക് ഒരു ആനുകൂല്യമെങ്കിലും കിട്ടുന്നുണ്ടോ..? ഒരു ഐഡി കാര്‍ഡ് എങ്കിലും ഉണ്ടോ..? വല്ല പെന്‍ഷനോ വല്ലതുമുണ്ടോ.. ഒരു പുണ്ണാക്കും ഇല്ല. കുടിയന്മാരെന്നുള്ള പേര് മാത്രം. ചിലതെണ്ടികള്‍ ഞങ്ങളെ പാമ്പുകള്‍ എന്നുവിളിച്ചുവരെ ആക്ഷേപിക്കുന്നു..കഷ്ടം എന്നിട്ടും ആരെങ്കിലും പരാതി പറയുന്നുണ്ടോ.. ലതാണ്.. ലതാണ് രാജ്യസ്നേഹം..

ഒന്നാം തീയതിയും ഗാന്ധി ജയന്തിക്കും സര്‍ക്കാര്‍ കാണിക്കുന്ന തോന്ന്യവാസത്തിന് അടുത്തുള്ള പട്ടാളക്കാരുടെ അടുത്തുനിന്നു കുപ്പിവാങ്ങിയാണ് രാജ്യസ്നേഹം പ്രകടിപ്പിക്കുന്നത്. ഇനി പറ ഇത്ര രാജ്യസ്നേഹം ആര്‍ക്കെങ്കിലുമുണ്ടോ.. എത്രയോ പേര്‍ വൈപ്പിനിലും കല്ലുവാതുക്കലും ജീവിക്കുമ്പോഴും ഞങ്ങള്‍ സര്‍ക്കാരിനു കാശ് കിട്ടട്ടെയെന്നു കരുതി വെള്ളം അടിച്ചു സ്വന്തം ജീവിതം നശിപ്പിക്കുന്നു. കേരളത്തില്‍ കുടിക്കുന്നതിന്റെ നാലിലൊന്നുപോലും കള്ളു ചെത്തുന്നില്ലെന്നു അറിയുന്ന സര്‍ക്കാര്‍ പിന്നെന്തിനു കള്ളുഷാപ്പിനു ലൈസന്‍സ് കൊടുക്കുന്നു. അപ്പോള്‍ എല്ലാം അറിഞ്ഞുകൊണ്ടുള്ള ഡിങ്കോള്‍ഫി തന്നെ.. പാവം ഞങ്ങള്‍ അവിടെയും ലവന്മാരക്കപ്പെടുന്നു.. അല്ലെ... മാണിച്ചനും, തത്തയും , ദ്രവ്യനും തുടങ്ങി എത്രയോ ദ്രോഹികള്‍ ഞങ്ങളെ വഴിയധാരമാക്കുന്നു.. എന്നിട്ടും.. എന്നിട്ടും... പാവം ഞങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെടുന്നു..

പട്ടാളക്കാര്‍ പെന്‍ഷന്‍ ആകുമ്പോള്‍ പെന്‍ഷന്‍ കൊടുക്കുമ്പോള്‍ ഞങ്ങളുടെ വിലയേറിയ സേവനം എന്തെ മറന്നുപോകുന്നു. ഞങ്ങളും ഈ സമ്പത്ത് വ്യവസ്ഥയുടെ ഏറ്റവും വലിയ കണ്ണിയല്ലേ... എന്തെ ഞങ്ങളെ മറന്നുപോകുന്നു.. വിഷമദ്യത്തില്‍ നിന്ന് രക്ഷപ്പെട്ട ഓരോരുത്തരെയും സംസ്ഥാനരത്നം അവാര്‍ഡ് കൊടുത്ത് ബഹുമാനിക്കണം..

ഗാന്ധി കേരളത്തെക്കുറിച്ച് ഇന്ന് കേട്ടിരുന്നെങ്കില്‍ ഗോഡ്സെ കൊല്ലാതെ തന്നെ ആത്മഹത്യ ചെയ്തേനെ.. ഇന്ത്യയില്‍ മദ്യ നിരോധനം നടക്കില്ലെന്നു കരുതുന്നവര്‍ ഗുജറാത്ത്‌ എന്നാ സംസ്ഥാനത്തെപ്പറ്റി കേള്‍ക്കണം. അതിനു ചങ്കൂറ്റം വേണം.. അല്ലെങ്കില്‍ ഇതുപോലെ ആഘോഷവും സങ്കടവും സന്തോഷവും കുടിച്ചു തീര്‍ക്കാന്‍ മാത്രമറിയുന്ന ഒരു ജനതയുടെ മരണത്തിന്റെ വാര്‍ത്തകള്‍ എന്നും കേള്‍ക്കാനുള്ള ചങ്കൂറ്റവും വെയ്ക്കണം. ഇന്ന് ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറയുന്ന പ്രതിപക്ഷം ഭരിക്കുകയിരുന്നെങ്കില്‍ എന്നത് പിണ്ണാക്ക് കാണിക്കും എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങാത്ത എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ലെന്നു പറയുന്ന മലയാളികളെ ഇങ്ങനെ കുടിച്ചു മരിക്കാന്‍ അനുവദിച്ചു മരിച്ചവരുടെ നെഞ്ചത്ത് ഒരു റീത്ത് വെച്ച് ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും എന്ന് പറയേണ്ട ധൈര്യം മാത്രം സര്‍ക്കാര്‍ കാണിച്ചാല്‍ മതി.

7 comments:

പ്രതികരണൻ said...

ചാലക്കുടിയെ കരുനാഗപ്പള്ളിക്കാർ കുടിച്ചുതോല്പിച്ചതിനു പിന്നിൽ, ഈയിടെ അവിടെ വന്നു കൂടിയ ആൾക്കൂട്ടത്തിനു വല്ല പങ്കും ഉണ്ടോ?

Pony Boy said...

ഗുജറാത്തിൽ പെർമിറ്റ് വഴി മദ്യം കിട്ടും.1 ബോട്ടിൽ/വീക്ക് എന്നാണത്രേ അളവ്...

സമ്പൂർണ്ണ മദ്യ നിരോധനം വ്യക്തിസ്വാതന്ത്രങ്ങൾക്കുമേൽ ഒരു കടന്നു കയറ്റമാണെങ്കിലും കേരളത്തിൽ അത് അത്യാവശ്യമാണ്..ഒന്നുകിൽ നിരോധിക്കുക അല്ലേൽ വിദേശങ്ങളില്ലുള്ളതുപോലെ മാന്യമായ രീതിയിൽ ഇഷ്ടം പോലെ പെർമിറ്റഡ് ഷോപ്പുകൾ വഴി വിറ്റഴിക്കുക..

sanju said...

ഒരു കരുനാഗപ്പള്ളിക്കാരനും നെഗളിക്കണ്ട നമ്മള്‍ ബാലരാ‍മപുരം അടുത്തതവണ ഫസ്ടടിച്ചിരിക്കും.

sanju said...

ഒരു കരുനാഗപ്പള്ളിക്കാരനും നെഗളിക്കണ്ട നമ്മള്‍ ബാലരാ‍മപുരം അടുത്തതവണ ഫസ്ടടിച്ചിരിക്കും.

vavvakkavu said...

ഞങ്ങൾ കരുനാഗപ്പള്ളി താലൂക്കിനെ പിറകിലാക്കാനാവില്ല സഞ്ജു. ഒന്നാമതെത്തിയ കരുനാഗപ്പള്ളിയും നാലാമതെത്തിയ ഓച്ചിറയും ഏഴാമതെത്തിയ വവ്വാക്കാവും കരുനാഗപ്പള്ളി താലൂക്കിൽ തന്നെ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>സത്യത്തില്‍ കേരളത്തില്‍ വിദേശ മലയാളികളെക്കാള്‍ നേരെചൊവ്വേ സര്‍ക്കാരിനു പണം കൊടുക്കുന്നത് കള്ളു കുടിയന്മാരാണ്<

ഇനിയെന്ത് പറയാൻ..എല്ലാ പറഞ്ഞില്ലേ..:)

ഈ കിട്ടുന്നതൊക്കെ വേറെ വഴിക്ക് പോകുന്നത് കാണാത്ത സർക്കാരിനോട് എന്ത് പറയാൻ..

അവലോകനം നന്നായി

Rahul C Raju said...

hmm.... though i understand the d spirit of this article, cant agree to d proposed complete ban on alcohol.
d example quoted is dat of d state Gujarat; but please do accept d stats, dat d availability of spurious liquor is at its maximum in Gujarat. And again, d reason for d blanklet ban on alcochol in Gujarath rather sounds crazy. Because MK Gandhi was for prohibition, wts d whole point in punishing the entire state????

And, comin to kerala, i believe its high tym d politicians show some guts to lift some funny policies like liquor made available at MRP only through bevcos, bevcos being closed on 1st etc.
The existing pricin plocy of alcohol in kerala is commendable (beer cheaper, and hard liquor costlier). So, do make liquor available through permitted stores, like in bangalore (more, star bazaar, total, spar)...
Only practical way to curb spurious liquor tragedy is to make branded liquor available for cheap (after accepting the fact, consumption of liquor is an individual's choice and state has no say in that matter, whatsoever). Though a blanket ban can be successful, if the predictable after math; ie, availability of illicit alcohol,can be curtailed (highly unlikely), that just not ought to be the way the government should function, as it curtails personal freedom.