തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, September 17, 2010

243.ആക്ഷന്‍ രംഗത്ത് അണ്ടര്‍വെയര്‍ യൂണിഫോറം...!!

കുറെനാളായി കൂതറ തിരുമേനിയെ കുഴക്കുന്ന ഒരു പ്രശ്നമാണ് ഇത്. മലയാള സിനിമാ താരങ്ങള്‍ ( പാണ്ടികളും തെലുങ്കനും ചെയ്യുന്നുണ്ടോ എന്നറിയില്ല) ആക്ഷന്‍ രംഗത്ത് നല്ല ഉജാല മുക്കിയ അണ്ടര്‍ വെയര്‍ ധരിച്ചാണ് വരുന്നത്. സമൂഹത്തിലെ ഏതു രംഗത്ത് ഉള്ള നായകനും വില്ലനും കൈലിയോ മുണ്ടോ ഉപയോഗിച്ചാണ് അടിക്കുന്നതെങ്കില്‍ അടിയില്‍ ധരിക്കുന്നത് അണ്ടര്‍ വെയര്‍ ആയിരിക്കും. കേരള സമൂഹത്തില്‍ ആദ്യകാലത്ത് ആളുകള്‍ സ്വതന്ത്രനായി നടന്നിരുന്നെങ്കിലും പിന്നീട് കൗപീനത്തിലും അണ്ടര്‍ വെയറിലും തങ്ങളുടെ സമ്പാദ്യം ഒളിച്ചു സൂക്ഷിച്ചിരുന്ന മലയാളികള്‍ പിന്നീട് കാലുള്ളതും ഇല്ലാത്തതതുമായ ജട്ടിയിലേക്ക് മാറി. ചിലയിടത്ത് ഇപ്പോഴും തയ്യല്‍ക്കാര്‍ വരയുള്ള അണ്ടര്‍ വെയര്‍ തയ്ക്കുന്നുണ്ടെങ്കിലും ഉപയോഗം ചില വൃദ്ധന്മാര്‍ മാത്രമാണ് . അപൂര്‍വ്വം പട്ടിക്കാട്ടില്‍ താമസിക്കുന്നവരും ഉപയോഗിക്കുന്നുണ്ട്. ജട്ടിവിരോധികള്‍ അണ്ടര്‍ വിയറിനോടുള്ള അടുപ്പത്തിന് കാരണം അല്പം അയഞ്ഞതും മുള്ളാന്‍ സൌകര്യമുള്ളതും ഒപ്പം കാറ്റ് കയറി യന്ത്രഭാഗങ്ങളെ തണുപ്പിക്കാന്‍ കഴിവുള്ളതും എന്നരീതിയിലാണ് തങ്ങളുടെ അണ്ടര്‍ വിയര്‍ സ്നേഹം കാണിക്കുന്നത്. എന്നാല്‍ ആധുനിക കാലത്തെ പയ്യന്മാര്‍ ജട്ടിയോടുള്ള തങ്ങളുടെ കൂറ് എന്നെ പ്രകടിപ്പിച്ചു കഴിഞ്ഞു.

സിനിമയിലെ താരങ്ങള്‍ ഐ.എ. എസ്സുകാര്‍ മുതല്‍ ഐ. ടി.ക്കാര്‍ വരെ അടിരംഗങ്ങളില്‍ അണ്ടര്‍ വെയര്‍ സ്നേഹം കാണിക്കുന്നു. ഇനി അടൂര്‍ ഗോപാലകൃഷ്ണന്റെ പടം പോലെ യാഥാര്‍ത്ഥ ലോകം വരച്ചുകാട്ടുന്ന ചേട്ടന്മാരുടെ പടത്തിലും ഈ അണ്ടര്‍ വെയര്‍ സ്നേഹം തലപൊക്കുന്നു. പലപ്പോഴും പോക്കിയുടുക്കുന്ന ലുങ്കിക്ക് താഴെ ഈ അണ്ടര്‍വെയര്‍ തലനീട്ടി ചിരിച്ചു കാണിക്കുന്നു. എന്നാല്‍ ഇന്ദ്രജീത്, പ്രിഥ്വിരാജ് പോലെയുള്ള താരങ്ങള്‍ തങ്ങള്‍ക്കു ജട്ടിയോടുള്ള പ്രതിബദ്ധത മറക്കാറില്ല. അവരും ഇടയ്ക്കിടെ ഈ അണ്ടര്‍വെയര്‍ ഭൂതത്തിന്റെ അടിമകളാണെന്ന് തോന്നിപ്പിച്ചുകൊണ്ട്‌ അണ്ടര്‍ വെയറുകളുമായി വരാറുണ്ട്. ആട്ടെ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതുപയോഗിചിട്ടുണ്ടാവുമോ ആവൊ..?

ഇനി അമ്മയുടെ പെരുമാറ്റ/അഭിനയ ചട്ടങ്ങളില്‍ ഈ അണ്ടര്‍വെയര്‍ യൂണിഫോമിന്റെ നിയമങ്ങളും ഉണ്ടോ.. അറിയില്ല. ഇനി അണ്ടര്‍ വെയര്‍ ധരിക്കാത്തത് കൊണ്ടാണോ തിലകനെ പുറത്താക്കിയതെന്നും അറിയില്ല. ഇനി മാന്യമായ വേഷമല്ല ജട്ടി എന്നതിനാലാണോ അണ്ടര്‍ വെയര്‍ ധരിക്കുന്നതെന്നും അറിയില്ല. കാലുള്ള നോര്‍ത്ത് ഇന്ത്യന്‍ ജട്ടികള്‍ ധരിച്ചാല്‍ ബ്രീഫെന്ന കുഞ്ഞന്‍ ജട്ടി ധരിക്കുന്നത് കൊണ്ടുള്ള വിഷമം ഒഴിവാക്കാം.. അണ്ടര്‍വെയര്‍ ധരിച്ചതുകൊണ്ട് അടിയില്‍ ജട്ടി ഇടാതെ സംഘടന രംഗത്ത് പ്രത്യക്ഷപ്പെട്ടു വിശ്വരൂപം ദൃശ്യമായ പ്രശ്നങ്ങളും ചില നടന്മാര്‍ക്ക് ഉണ്ടായിട്ടുണ്ട്. അതോ ജട്ടിയോടുള്ള അവഗണന കാട്ടാനാണോ ഈ അണ്ടര്‍ വെയര്‍ സ്നേഹം എന്നും അറിയില്ല.

ഇനി കൂതറ തിരുമേനി എന്തിനു അണ്ടര്‍ വെയറിന്റെ വാലില്‍ തൂങ്ങുന്നു എന്ന് ചോദ്യത്തിനുള്ള ഉത്തരങ്ങള്‍..

1.പലപ്പോഴും കീറിപ്പറിഞ്ഞ കുപ്പായത്തിന്റെ അടിയില്‍ കഴുകി വെളിപ്പിച്ചു ഉജാലമുക്കിയ അണ്ടര്‍വെയറൂമായി വരുന്ന വില്ലന്‍/കോമഡി താരങ്ങള്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ആകെപ്പാടെ അണ്ടര്‍വെയര്‍ മാത്രമേ കഴുകി ഉപയോഗിക്കുകയുള്ളൂ എന്ന് തോന്നിപ്പിക്കുന്നു.

2.ആളുകളെ ചിരിപ്പിക്കാന്‍ മുട്ടോളമെത്തുന്ന അണ്ടര്‍വെയര്‍ ധരിക്കുന്ന പ്രവണ കാണുമ്പോള്‍ കരയാനാണ് തോന്നുന്നത്.

3.ബാബു ആന്റണിയ്ക്കും മാള അരവിന്ദനും വേണമെങ്കില്‍ അളവെടുക്കാതെ അണ്ടര്‍വെയര്‍ തയ്ക്കാം. കൃഷ്ണന്‍കുട്ടി നായര്‍ക്കും ബാലകൃഷ്ണനും ഒരേ വണ്ണത്തില്‍ അണ്ടര്‍ വെയര്‍ തയ്ക്കാം.. മുറുക്കാന്‍ ചരട് മതിയല്ലോ.. പക്ഷെ ഇതും ധരിച്ചു രംഗത്ത് വരുമ്പോഴുള്ള വിരോധാഭാസം അസഹനീയമാണ്.

വസ്ത്രാലങ്കാരം കേവലം തയ്യല്‍ക്കാര്‍ ചെയ്യേണ്ട കാര്യമല്ല. അത് സംവിധാനം പോലെ ,ഒരു അറിവും കഴിവും വേണ്ട ഒരു കലയാണ്.. അല്ലെങ്കില്‍ ഇത്തരം കൂതറ രംഗങ്ങള്‍ ആവര്‍ത്തിക്കും.. ഇതിനുവേണ്ടി അമ്മ ഒരു ഡ്രസ്സ്‌ കോഡ്‌ ഉണ്ടാക്കും എന്നുകരുതുന്നു.

3 comments:

യൂസുഫ്പ said...

അതിപ്പൊ, തിരുമേനി പുതിയ തരം അണ്ടർവെയറുകൾക്ക് എലാസ്റ്റിക്കിന്റെ ഭംഗിയേ ഉള്ളു.ഗുണനിലവാരം കുറവാ...എങ്ങാനും ആ തുന്നു വിട്ടാൽ പോയില്ലെ കാര്യം.സൂപ്പർ താരങ്ങളുറ്റെ ആരാധികമാർ ഞെട്ടിപ്പൊകില്ലേ?.

jayarajmurukkumpuzha said...

valare rasakaramayi ........ aashamsakal.....

Pony Boy said...

വളരെ വ്യത്യസ്ഥമായ ചിന്ത..കൊള്ളാം...

പക്ഷേ ഒന്നോർക്കണം തോമാച്ചായൻ തുണിപറിച്ചടിക്കുമ്പോഴും കാണാനഴക് കുട്ടിനിക്കറിനാണ്...സ്വിമ്മിംഗ് രംഗങ്ങളിൽ മാത്രമേ ബ്രീഫ് യോജിക്കുകയുള്ളൂ..നാടനടിക്ക് നാടൻ ബർമുഡ.