തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, April 11, 2011

264.മനസാക്ഷിയുള്ളവര്‍ പ്രതികരിക്കുക!







ഈ കുരുന്നുകളെ ഓര്‍മയില്ലേ , കേരളത്തിലെ രാഷ്ട്രിയ മാഫിയ അവിശുദ്ധ ബന്ധത്തിന്‍റെ രക്തസാക്ഷികള്‍ .പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമെന്റ്സിലെ ശശിന്ദ്രന്റെ മക്കള്‍. വ്യാസും, വിവേകും ഇവരെ തൂക്കാന്‍ വിധിച്ചത് ഇന്ത്യന്‍ നിയമ വ്യവസ്ഥയല്ല, മറിച്ചു കേരളത്തില്‍ വളര്‍ന്നു വരുന്ന രാഷ്ട്രിയ പിന്തുണയുള്ള മാഫിയകളാണ് .CBI ഫയല്‍ ചെയ്ത FIR പ്രകാരം ഒന്നാം പ്രതി മലബാര്‍ സിമെന്റ്സ് MD സുന്ദര മൂര്‍ത്തി രണ്ടാം പ്രതി MD യുടെ പെഴ്സണല്‍ സ്റ്റാഫു അംഗം സൂര്യ നാരായണന്‍ മൂനാം പ്രതി കരാറുകാരനും വിവാദ വ്യവസായിയുമായ ചാക്ക് രാധാകൃഷ്ണന്‍ എന്നിവരാണ് . ഇവരൊക്കെ കുഞ്ഞാലികുട്ടിയുടെയും UDF ന്‍റെയും സന്തത സഹചാരികളാണെന്ന് മലയാളികളെ ഒര്മിപ്പിക്കേണ്ട കാര്യമല്ല, അണ്ണാ ഹസാരെയുടെ അഴിമതിക്കെതിരായ സമരം ഇന്ത്യയിലെ ജനകോടികള്‍ ഏറ്റെടുക്കുകയും അതിനു മുന്നില്‍ കൊണ്ഗ്രസ്സു നേതൃത്വം കൊടുക്കുന്ന കേന്ദ്ര ഗവ:
മുട്ടുമടക്കിയതി ന്‍റെ വിജയം ആഘോഷിക്കുന്ന ഈ അവസരത്തില്‍ കേരള ജനതയും ഈ കുരുന്നുകളെ വിസ്മരിക്കാതെ അഴിമതിക്കാരെയും , മാഫിയാ ബന്ധമുള്ള രാഷ്ട്രിയക്കാരെയും വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാകുമെന്ന് പ്രത്യാശിക്കുന്നു.

മുന്‍ UDF ഭരണകാലത്താണ് മലബാര്‍ സിമെന്റ്സിലെ അഴിമതിയും ,കുഞ്ഞാലികുട്ടിയുടെയും വ്യവസായി മാഫിയ ബന്ധങ്ങളുടെയും തുടക്കം ആ ബന്ധത്തിന്‍റെ ബീഭത്സമായ ഒരു മുഖമാണ് ശശിന്ദ്രന്‍ന്‍റെയും ,മക്കളുടെയും അരുംകൊല . ട്രെയിന്‍ അല്‍പ്പം വൈകിയില്ലായിരുന്നെങ്കില്‍ ഈ കുരുന്നുകളുടെ അമ്മയെകൂടി ക്വട്ടെഷന്‍ സംഘങ്ങള്‍ ഇല്ലാതാക്കിയേനെ. ഇതിനൊക്കെ നേതൃത്വം കൊടുത്തതതായി സിബിഐ യും കേരളത്തിലെ ഭൂരിപക്ഷം ജനതയും കരുതുന്ന ചാക്ക് രാധാകൃഷ്ണന്‍ UDF ന്‍റെ യും വിശിഷ്യ കുഞ്ഞാലികുട്ടിയുടെയും ഏറ്റവും അടുത്ത സുഹൃത്താണ് എന്നത് അങ്ങാടി പാട്ടാണ്. ഐസ് ക്രീം പാരലര്‍ കേസ്സില്‍ നിന്ന് എന്ത് വിലകൊടുത്തും കുഞ്ഞാലികുട്ടിയെ സഹായിക്കാന്‍ കെ. അജിതയെ സമീപിച്ചതും , 2006 ലെ തിരഞ്ഞെടുപ്പില്‍ വി. എസ്സിനെ പരാജയപ്പെടുത്താന്‍ പൈസ ഒഴുക്കിയതും ഒക്കെ കേരള ജനതയെ ഓര്‍മിപ്പിക്കെണ്ടതില്ല.അതിന് തക്ക തിരിച്ചടി ഉമ്മന്‍ ചാണ്ടിക്കും , കുഞ്ഞാലികുട്ടിക്കും കേരള ജനത കൊടുക്കും എന്നാണ് എന്‍റെ പ്രതീക്ഷ.
കേരളം ഇത്തരം മാഫിയാകളുടെ വിളനിലമാകുന്നു എന്നത് ഗൌരവമായി ചിന്തിക്കേണ്ട കാലം അതിക്രമിക്കുന്നു. വടക്കെ ഇന്ത്യയില്‍ IAS ഓഫീസറെ എണ്ണ മാഫിയ ജീവനോടെ കത്തിച്ചു എന്നൊക്കെ നിര്‍വികാരതയോടെ വായിച്ചു പോകുന്ന മലയാളി അറിയുന്നില്ല ഇവിടെയും മാഫിയ ക്വട്ടേഷന്‍ സം ഘങ്ങള്‍ എത്ര ശക്തമായ വേരുകള്‍ ഉണ്ടാക്കിയിരിക്കുന്നു എന്നത്. ഭൂമാഫിയാ ,മണല്‍ മാഫിയ എന്നിവര്‍ക്കെതിരെ നടപടിക്കു ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്തന്‍മാര്‍ ടിപ്പര്‍ ലോറിക്കടിയില്‍ പ്പെട്ടു ജീവന്‍ മരണപോരാട്ടം നടത്തുന്ന അനേകം സമ്പവങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട്ചെയ്യുമ്പോള്‍ അഴിമതിക്കും ,അനീതിക്കും എതിരെ സാധാരണക്കാരന്‍ പ്രതികരിച്ചാല്‍ എന്താകുമെന്നു ശശിന്ദ്രനും കുടുമ്പവും തങ്ങളുടെ ജീവിതം കൊണ്ട് നമ്മെ ഓര്‍മപ്പെടുത്തിയത് കേരളം ഈ തിരഞ്ഞെടുപ്പ് വേളയില്‍ അനുസ്മരിക്കും എന്ന് തന്നെ കരുതാം.
ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ് കെ. കെ. രാമചന്ദ്രന്‍ മാസ്റ്ററുടെ ട്രാവന്‍കൂര്‍ ടൈട്ടനിയവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍. ചാണ്ടിയും ചെന്നിത്തലയുടെയുമൊക്കെ യഥാര്‍ഥ മുഖം വെളിവാക്കുന്ന ഈ ആരോപണങ്ങള്‍ ഒരു മുന്‍ മന്ത്രിയും KPCC സെക്രട്ടറിയുമാണ് ഉന്നയിച്ചത് . സാധാരണക്കാര്നായിരുന്നുവെങ്കില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നേ വല്ല കാര്‍ അപകടത്തില്ലോ മറ്റോ ഇല്ലാതാകുമായിരുന്നു. മറ്റൊരു ഉദ: 2G സ്പെക്ട്രം അഴിമതിയില്‍ മന്ത്രി രാജയുടെ കൂട്ടാളി ബാഷയുടെ സംശയകരമായ സാഹചര്യത്തില്‍ ഉണ്ടായ മരണം.

ഇതൊക്കെയാണ് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ എന്നിരിക്കെ കേരള ജനത മാഫിയ ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ള , സൌഹൃദം പങ്കിടുന്ന സ്ഥാനാര്‍ഥികളെ ഈ തിരഞ്ഞെടുപ്പില്‍ പരാജയ പ്പെടുത്തണം എന്ന് അഭ്യര്‍ഥിക്കുന്നു. അങ്ങിനെ പറയുമ്പോള്‍ LDF ന്‍റെ വ്യവസായ മന്ത്രി കൂടിയായിരുന്ന എളമരം കരീം സമീപകാലത്ത് മലബാര്‍ സിമെന്‍റെസിലെ ഒന്നാം പ്രതി കൂടിയായ MD മൂര്‍ത്തിയെ സന്ദര്‍ശിച്ചതും,HMT ഭൂമി ഇടപാടും അതിന്‍റെ പിന്നിലെ താല്‍പ്പര്യങ്ങളും കീനാലുരും ഒക്കെ ചര്‍ച്ച ചെയേണ്ടാതായിരുന്നു.V .S . ന്‍റെ നേതൃത്വത്തിലെ LDF സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും , മാഫിയകള്‍ക്കും ഒരു പേടി സ്വപ്നമായിരുന്നു എന്നതു ഒരു സത്യമാണ് . ഇതിനു പ്രധാനമായ കാരണം V .S . ന്‍റെ ചില കര്‍ക്കശ നിലപാടുകളും , LDF ന്‍റെ നയ സമീപനങ്ങലുമായിരുന്നു . എങ്കിലും കരീമിന്‍റെ ഈ പ്രവര്‍ത്തിയും ഇത്തരം ചില നടപടികളും ഒരു കമ്യുണിസ്റ്കാരന് ചേരുന്നതല്ല എന്ന് പറയേണ്ടി വരും.അതും വിലയിരുത്തി വേണം തിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ എന്ന് തന്നെയാണ് എന്‍റെ വ്യക്തമായ അഭിപ്രായം. ഇത്തരം വിഷയങ്ങളില്‍ കൊടിയുടെ നിറം നോക്കാതെ കാട്ടു കള്ളന്മാര്‍ക്കെതിരെ പ്രതികരിക്കേണ്ടി വരിക ജനതയുടെ കര്‍ത്തവ്യമാണ്.
കേരള ജനത കതിരും പതിരും തിരിച്ചറിഞ്ഞ് ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്നും അങ്ങിനെ വി എസ് നെ ഭരണ തുടര്‍ച്ചക്കും അഴിമതിക്കെതിരായുള്ള പോരാട്ടത്തിലും സാമൂഹ്യ സുരക്ഷയ്ക്ക് വേണ്ട പദ്ധതികളുടെ നടത്തിപ്പിനും സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.



സത്യമേവജയതേ.







1 comment:

അനില്‍ഫില്‍ (തോമാ) said...

ഇന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം, നാളയും മറ്റന്നാളും അവസാനവട്ട ഉറപ്പിക്കലുകളുടെയും അടിയൊഴുക്കുകളുടെയും ദിനം. നിശ്ശബ്ദ പ്രചാരണവും സ്ലിപ്പ് വിതരണവും ഈ രണ്ട് ദിവസവും തുടരും. എന്നാല്‍ കഴിഞ്ഞ നിരവധി തവണ മുറതെറ്റിക്കാതെ തിരഞ്ഞെടുപ്പിനു തൊട്ട് മുന്‍പുള്ള നിശ്ശബ്ദ പ്രചാരണദിവസങ്ങളില്‍ മാധ്യമ മാധ്യമ മുത്തശ്ശിയുടെ ഒരു കലാ പരിപാടിയുണ്ട് ഇടതു മുന്നണിക്ക് എതിരായി വമ്പന്‍ നുണപ്രചാരണം അഴിച്ചു വിടുന്ന എതാനും നുണബോമ്പുകള്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്ന ഏര്‍പ്പാട്. ഉദാഹരണത്തിന് സീപീയെം ലോക്കല്‍ കമ്മറ്റിയോഫീസില്‍ നിന്നു 10 ന്യൂക്ലിയര്‍ ബോമ്പുകള്‍ പിടിച്ചെടുത്തു, മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഏതെങ്കിലും ന്യൂനപക്ഷ സമുദായാംഗമായ സ്ത്രീയെ കൂട്ട ബലാല്‍സംഗം ചെയ്തു അല്ലെങ്കില്‍ ഏതെങ്കിലും പുരോഹിതനേയൊ,പൂജാരിയെയൊ, മൗലവിയെയൊ,ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചു, ഏതെങ്കിലും എസ്സെന്‍ഡീപീ ഗുരുമന്ദിരം തകര്‍ത്തു തുടങ്ങിയവ.


വടക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് തെക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന പത്രത്തില്‍ സംഭവം നടന്നതായി അവതരിപ്പിക്കുന്നത് വടക്കന്‍ കേരളത്തിലും ആയിരിക്കും. ഇപ്പ്രാവശ്യവും അതിനു മാറ്റം ഒന്നും ഉണ്‍ടാവില്ല. ഒന്നാമത്തെ കാരണം ഈ ബോമ്പിനെ പൊതുവേദിയില്‍ തുറന്നു കാട്ടാന്‍ ഇടതു മതേതര പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അവസരം, സമയം ലഭിക്കില്ല, അതുകൊണ്ടുതന്നെ ദുര്‍ബല മനസ്കരായ കുറേ ആളുകളില്‍ എങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഈ നുണബോമ്പുകള്‍ക്ക് കഴിയും. യാധാര്‍ഥ്യം ജനങ്ങള്‍ക്കു മുന്നില്‍ എത്തുമ്പോളേക്കും തിരഞ്ഞെടുപ്പ് കഴിഞ്ഞ് അത്ന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടാവും (ഇത്തരം കളികളെപ്പറ്റി തിരക്കുണ്ടാക്കി പോക്കറ്റടിക്കുന്നവര്‍ എന്ന പോസ്റ്റില്‍ ഞാന്‍ മുന്‍പ് പ്രതിപാദിച്ചിട്ടുണ്ട്). ജാഗ്രതയോടെ ഇരിക്കുകയും ഉടനടി മറുമരുന്ന് വിതരണം ചെയ്യുകയുമാണ്ഏക പോംവഴി. ഈ നുണബോമ്പുകള്‍ വരും മുന്‍പ് തന്നെ ഇങ്ങനെ ഉള്ള ഒന്നു വരും എന്നു ജനങ്ങള്‍ക്കുമുന്നിലും തിരഞ്ഞെടുപ്പ് കമ്മീഷണിലും മുന്നറിയിപ്പ് കൊടുക്കണം.


അതുപോലെ മാധ്യമ മുത്തശ്ശിയും യൂഡീയെഫ് നേതാക്കളും ചേര്‍ന്ന് സ്ഥിരമായി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മറ്റൊരു നാടകമാണ് പ്രചാരണ സമാപന സമയത്ത് ഇടതുമുന്നണിയുടെ പ്രവര്‍ത്തകരുടെ അടുത്ത് പ്രകോപനം സൃഷ്ടിക്കുകയും തുടര്‍ന്ന് കേരളമാകെ വ്യാപക സംഘര്‍ഷം എന്ന വാര്‍ത്തയും. ഇതിനകം തന്നെ നിരവധി നാടകങ്ങളും (ഷാജഹാന്റെ തിരുമുറിവ്, കെട്ടിവെക്കാനുള്ളകാശ്, അളിയനും ഞാനും, ഹരിപ്പാട്ടെ എലിമിനേഷന്‍ റൌണ്ട്, എന്റെ കുപ്രശ്സ്തി, ഭാര്യക്കു ജലദോഷം എനിക്കു പരോള്‍ etc.) നുണപ്രചാരണങ്ങളും അവതരിപ്പിക്കപ്പെടുകയും അതിന്റെയെല്ലാം യാധാര്‍ഥ്യം പുറത്തുവന്നു പരിഹാസ്യരാകുകയും ചെയ്തതിനാല്‍ ഇപ്പോള്‍ ജനമനസുകളില്‍ ഇടതുപക്ഷത്തിനു വ്യക്തമമായ മേല്‍ക്കൈ ലഭിച്ചിരിക്കുന്ന ഈ അവസരത്തില്‍ അത് തകര്‍ക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും കൂടുതല്‍ നാറിയ നാണംകെട്ട തറവേലകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നു നിശ്ചയം.


അതിനാല്‍ മാനായി എത്തുന്ന മാരീചന്മാരെ തിരിച്ചറിയാന്‍ ഉത്തിഷ്ടത ജാഗ്രത.