തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, April 5, 2011

263.ആപ്പിലായ കോണ്‍ഗ്രസ്സ് !






ലോട്ടറി വിഷയത്തില്‍ CBI അന്വേഷണമാകമെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കുകവഴി ചിദംമ്പരത്തിന്‍റെയും , ചാണ്ടിയുടെയും ,VD സതീശന്‍റെയും നില ഏതാണ്ട് ഈ കുരങ്ങന്‍റെ പോലെയായി. ഈ നാട്ടില്‍ കോടതികള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ കൊണ്ഗ്രസ്സു ഇന്ത്യയെത്തന്നെ കാട്ടുകള്ളന്മ്മാര്‍ക്ക് തീറെഴുതി കൊടുത്തേനെ.
കഴിഞ്ഞ വാരം കേന്ദ്ര മന്ത്രി ആന്റണിക്കും പറ്റി സമാനമായ ഒരു അമളി.
2006 ല്‍ വയനാട്ടില്‍ പ്രചാരണത്തിന് എത്തുമ്പോള്‍ കണ്ട ചിത്രമല്ല ഇപ്പോഴെന്ന ആന്റണിയുടെ പ്രസംഗം അദ്ദേഹത്തിന്നു തന്നെ വിനയാകുന്നു. അന്ന് വരുമ്പോള്‍ പട്ടിണിമരണങ്ങളും കര്‍ഷകആത്മഹത്യയുമായിരുന്നു വയനാട്ടില്‍. ഇന്ന് സ്ഥിതിയാകെ മാറിയെന്നാണ് ആന്റണി കല്‍പ്പറ്റയില്‍ പ്രസംഗിച്ചത്. കരയുന്ന മുഖങ്ങള്‍ക്കുപകരം ചിരിക്കുന്ന മുഖമാണ് ഇന്ന് കാണുന്നത്. കാര്‍ഷികത്തകര്‍ച്ചയെന്ന പ്രശ്നവും ഇന്നില്ല. അന്ന് കേരളത്തില്‍ യുഡിഎഫും കേന്ദ്രത്തില്‍ യുപിഎയുമായിരുന്നു എന്നത് ആന്റണി മറന്നതായിരിക്കുമോയെന്നാണ് പ്രസംഗം കേട്ട അണികള്‍തന്നെ ചോദിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് വയനാട് ഏറെ മാറിയെന്ന് സമ്മതിക്കാനും അദ്ദേഹം മറന്നില്ല. പക്ഷെ ആന്റണിയുടെ തൊലിക്കട്ടിയും ആദര്‍ശത്തിന്‍റെ പോയ്മുഖവും അഴിഞ്ഞു പോയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആന്റണിയുടെ കേരള പര്യടനം സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ വെളിവുള്ളവര്‍ ആരെങ്കിലും പറയുമോ സോണിയാഗാന്ധിയും ,മന്‍മോഹന്‍ സിങ്ങുമാണ് കരഷകരുടെ പട്ടിണി മാറ്റിയതെന്ന്. അമ്പാനിയുടെയും, TATAയുടെയും, റാഡിയുടെയും , എ രാജയുടെയുമൊക്കെ പട്ടിണി മാറ്റി എന്ന് പറഞ്ഞാല്‍ സമ്മതിക്കാം. 1978 ല്‍ ഇന്ദിരാ ഗാന്ധിക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കൊടുത്തു എന്ന് പറഞ്ഞു കൊണ്ഗ്രസ്സില്‍ നിന്ന് രാജിവച്ചു പുറത്തു പോയ ഈ ആദര്‍ശവാദി ഇന്ന് ഐസ് ക്രീം കേസ്സിലെ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചു സംസാരിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്‌ കണ്ടു ഓക്കാനം വന്നു എന്ന് പറയാതെ വയ്യാ. പഞ്ചസാര ഇറക്കുമതിയില്‍ അഴിമതി നടന്നു എന്ന് വാര്‍ത്ത വന്നപ്പോഴേ മന്ത്രി സ്ഥാനം രാജിവച്ച ടിയാന്‍ ഇന്ന് ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതികള്‍ തന്‍റെ സഹ പ്രവര്‍ത്തകര്‍ നടത്തിയിട്ടും ഒരു ഉളുപ്പുമില്ലാതെ മന്ത്രി സഭയില്‍ കണ്ണും വായും ചെവിയും പൊത്തിയിരിക്കുന്ന അവസ്ഥയാണ്.പാലും മുട്ടയും ഇറച്ചിയും ഒക്കെ പോഷകമൂല്യമുള്ള നല്ല ആഹാര പദാര്‍ഥങ്ങള്‍ തന്നെ പക്ഷെ ചീഞ്ഞാല്‍ ദുര്‍ഗന്ധം അസഹ്യമാണ്. എടുത്തു തോട്ടിലെറിഞ്ഞേ മതിയാകൂ . ആന്‍റെണിയുടെ ആദര്‍ശത്തിന്‍റെയും കഥ ഏതാണ്ട് ആ നിലയിലായോ എന്ന സംശയം കേരള ജനതയില്‍ ബലപ്പെട്ടു വരുന്നു.

ഭരണവിരുദ്ധ വികാരമില്ലാത്ത കേരളചരിത്രത്തിലെ ആദ്യ നിയമ സഭ തിരഞ്ഞെടുപ്പില്‍ ജനവിധി LDF ഭരണത്തിന്‍റെ തുടര്‍ചക്ക് വഴിതെളിക്കട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട്.......


സത്യമേവജയതേ!



No comments: