തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, November 13, 2011

315.യൂടൂബില്‍ ഒരു ക്ലിക്കിന് നാല് രൂഭാ.... ഭാ.....!!


സന്തോഷ്‌ പണ്ഡിറ്റിന് അമേരിക്കയിലെ ഇന്റര്‍നെറ്റ്‌ സ്റ്റാറ്റിക് റിസേര്‍ച് റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ( അതോ ഇന്ത്യയിലോ ) ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ യൂടൂബില്‍ നേടിയ ആളെന്ന ബഹുമതി കിട്ടിപോലും.. ഒരു ക്ലിക്കിന് നാല് രൂപ വെച്ച് കാല്‍ക്കൊടി ഹിറ്റിന് ഒരു കോടിയില്‍ പരം രൂപ..! എന്താ ഒന്ന് ട്രൈ ചെയ്തു നോക്കുന്നോ...പെട്ടെന്ന് കോടീശ്വരന്‍ ആവാനുള്ള മാര്‍ഗ്ഗമാണ് ഇത്. ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഓരോ മലയാളിയും ( കുറഞ്ഞപക്ഷം കേട്ടതില്‍ പാതിയെങ്കിലും ) ഈ വാര്‍ത്ത തങ്ങളാല്‍ കഴിയും വിധം പറഞ്ഞും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തും പരത്താന്‍ തോന്നി. ഒപ്പം പണ്ഡിറ്റിന്റെ ഭാഗ്യത്തിലും അപാര ബുദ്ധിശക്തിയിലും അത്ഭുദപരതന്ത്രനായി വിജ്രുംഭിത പുളകിതനായി അങ്ങനെ നിന്നുകൊടുത്തു. എന്നാലും പണ്ഡിറ്റിന്റെ ഭാഗ്യം അല്ലെ..! എന്നാല്‍ ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിട്ടു ഭാഗ്യം നോക്കാം.

സന്തോഷ്‌ പണ്ഡിറ്റ് മിടുക്കനും ബുദ്ധിശാലിയും കഴിവുള്ളവനും ആണെന്ന കാര്യത്തില്‍ കൂതറ തിരുമെനിയ്ക്ക് ഒരു സംശയവും ഇല്ല. അപാരബുദ്ധിയും വിവേചന ശേഷിയും ഉണ്ടെന്നു അഭിമാനിയ്ക്കുന്ന മലയാളികള്‍ക്ക് മുഖമടച്ചു ആട്ടും തലയ്ക്കു ഒരടിയും തന്നു നിങ്ങള്‍ "വിഡ്ഢികള്‍ " ആണെടാ ഡാഷ് മക്കളെ എന്ന് പറയാന്‍ ആ ചെറുപ്പക്കാരന് കഴിഞ്ഞു. ആദ്യം പൊട്ടന്‍ കളിച്ചു നിന്ന സന്തോഷ്‌ പിന്നീട് നികേഷ്കുമാറിന്റെ പ്രോഗ്രാമിലും ഏഷ്യാനെറ്റിലും അത്ര പാവമല്ല താനെന്നു തെളിയിച്ചു കഴിഞ്ഞു. തെളിയിക്കണം എന്നെ കൂതറ തിരുമേനി പറയൂ.. കാരണം ആര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല പണ്ഡിറ്റെന്നു തെളിയണം എന്നാഗ്രഹിക്കുന്ന സന്തോഷ്‌ പണ്ഡിറ്റിന്റെ ഒരു കടുത്ത ആരാധകന്‍ ആണ് കൂതറ തിരുമേനിയും. മലയാളത്തില്‍ ഒരുത്തനും പണ്ഡിറ്റ്‌ ചെയ്ത കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാനുള്ള ഗട്ട്സ് ഇല്ല. മനോരമയുടെ പ്രോഗ്രാമില്‍ വാണി വിശ്വനാഥിന്റെ ഭര്‍ത്താവായ ബാബുരാജിന്റെ സംസാരം കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നുപോലും മറന്നുപോയി.. മലയാള സിനിമയില്‍ ഒരു പുണ്ണാക്കും അല്ലാത്ത അയാളും കൂടെ രണ്ടു വിവര ദോഷികളും ( അവരുടെ പേര് പോലും ഓര്‍മ്മയില്ല ) ഒപ്പം ഒരു മനോരോഗിയും ( ഡോക്റ്റര്‍ എന്നാണ് പറഞ്ഞത് എന്ന് തോന്നുന്നു ) സന്തോഷിന്റെ കൂട്ട ബലാല്‍സംഗം ചെയ്യാന്‍ പാന്റ്സ് ഊരിയപ്പോള്‍ അവരുടെ മാത്രമല്ല അവിടെ ഇരുന്നു ചൊറിയാന്‍ തുടങ്ങിയ മുഴുവന്‍ ആളുകളെയും ഷണ്ഡീകരിക്കാന്‍ (അതും വാക്കുകള്‍ കൊണ്ട് ) സന്തോഷിനു കഴിഞ്ഞു.. ഒരിക്കല്‍ കൂടി സന്തോഷ്‌ മിടുക്കനെന്ന് തെളിഞ്ഞു.

ഇനി ചില കാര്യങ്ങള്‍ .. യൂടൂബില്‍ നല്ല വരുമാനം കിട്ടും എന്നാ കാര്യത്തില്‍ കൂതറ തിരുമെനിയ്ക്ക് ഒരു സംശയവും ഇല്ല. രണ്ടുമൂന്നു വര്‍ഷമായി നൂറോളം വിഡിയോ അപ്ലോഡ് ചെയ്തു മുപ്പത്തി അഞ്ചു ലക്ഷം ഹിറ്റ് കിട്ടിയ കൂതറ തിരുമേനിക്ക് അറിയാം ഈയിനത്തില്‍ എത്ര കിട്ടുമെന്ന്. ആയിരം ഹിറ്റുകള്‍ക്ക് ഒരു ഡോളര്‍ ആണ് യൂടൂബ് കൊടുക്കുന്നത്. അതായതു അമ്പത് രൂപ. അപ്പോള്‍ ഒരു ഹിറ്റിന് എത്ര കിട്ടി? ഇനി യൂടൂബ് പരിശോധിച്ചാല്‍ ഒരു കാര്യം കാണാം.. സന്തോഷ്‌ പണ്ഡിറ്റിന്റെ ആകെ വിഡിയോ ആണ് കാല്‍ക്കൊടി ഹിറ്റുകള്‍ നേടിയിരിക്കുന്നത് . എന്നാല്‍ ഈ വിഡിയോ അതും ഏകദേശം തൊണ്ണൂറു ശതമാനവും മറ്റു പലരും ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. അപ്പോള്‍ സന്തോഷിനു എങ്ങനെ കാശു കിട്ടും. ഒരു വിഡിയോ അപ്ലോഡ് ചെയ്തു അതിനു ഹിറ്റ് കിട്ടുന്നു എന്ന് കണ്ടാല്‍ യൂടൂബില്‍ നിന്ന് തന്നെ അതിനെ മോണിട്ടാറൈസ് ചെയ്യാന്‍ ചോദിക്കും. അപ്പോള്‍ ബാങ്ക് ഡീറ്റൈല്‍സ് ഒക്കെ കൊടുത്താല്‍ ആ തുക നമുക്ക് യൂടൂബ് ( അതിന്റെ മുതലാളി ഗൂഗിള്‍ ) അയച്ചു തരും. പെയ്പാല്‍ ആയോ അല്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ആയോ തരും.

യൂടൂബില്‍ സാധാരണ ഗതിയില്‍ രണ്ടു രീതിയില്‍ ആണു ഗൂഗിള്‍ പരസ്യം കൊടുക്കുന്നത്. ഒന്ന് വിഡിയോ തുടങ്ങുന്നതിനു മുമ്പേ ട്രെയിലര്‍ ആയി കൊടുക്കും. ഈ ട്രെയിലര്‍ തുടക്കം മുതല്‍ ഏതാനും സെക്കണ്ട് കണ്ടേ പറ്റൂ.. പിന്നീട് വേണമെങ്കില്‍ മുഴുവന്‍ പരസ്യം കാണുകയോ അല്ലെങ്കില്‍ സ്കിപ് ചെയ്യുകയോ ചെയ്യാം. എന്നാല്‍ കൂടുതലും സിനിമ ട്രെയിലര്‍ /ഗെയിം ട്രെയിലര്‍ മുതലായവ ആണ് ഇങ്ങനെ കൊടുക്കാറ്. അല്ലാതെ കൊടുക്കുന്ന പരസ്യം വിഡിയോ ഓടിത്തുടങ്ങുമ്പോള്‍ വീഡിയോയുടെ മുകളില്‍ ചെറിയ ഒരു ബോക്സ് ആയി വരുന്ന പരസ്യങ്ങള്‍ ആണ് മറ്റുള്ളവ.. ഗൂഗിളിന്റെ യൂടൂബ് വരുമാനങ്ങളില്‍ പ്രധാനമാണ് ഇത്. പിന്നീട് ഉള്ളത് പെയിഡ് സബ്സ്ക്രിപ്ഷന്‍, ലൈവ് സ്ട്രീമിംഗ് തുടങ്ങിയവ ആണ്.. ഒന്നിലും ഒരു ക്ലിക്കിന് നാല് രൂപ കിട്ടുമെന്ന് തോന്നുന്നില്ല. കമ്മ്യൂണിറ്റി ചാനലിലൂടെ ( യൂടൂബ് ) പ്രശസ്തയായ നതാലി ട്രാന്‍ നൂറ്റി നാല്‍പ്പതു മില്ല്യന്‍ ഹിറ്റിന് കിട്ടിയത് ഒരു ലക്ഷം ഡോളര്‍ ആണ്.. മറ്റുള്ള എല്ലാവര്‍ക്കും ഇതേ റേറ്റില്‍ തന്നെയാണ് യൂടൂബ് പേ ചെയ്തത്. അപ്പോള്‍ കണക്കു അല്പം അറിയാവുന്നവര്‍ ഒന്ന് കണക്കാക്കി നോക്ക്..! എന്നാല്‍ യൂടൂബ് ആണു സന്തോഷിന്റെ സിനിമയ്ക്ക് ഇത്ര പ്രചാരം നേടിക്കൊടുക്കാന്‍ സഹായിച്ചതെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട..

യൂടൂബിലൂടെ ആര്‍ക്കും വിഡിയോ അപ്ലോഡ് ചെയ്യാം.. അപ്ലോഡ് ചെയ്തു സൂപ്പര്‍ സ്റ്റാര്‍ ആയ ഒരാളെക്കുറിച്ച് അടുത്ത പോസ്റ്റില്‍ .

( സന്തോഷ്‌ പണ്ഡിറ്റിന്റെ കടുത്ത ആരാധകന്‍ ആണ് ലേഖകന്‍ .. ഫോണിലൂടെ സംസാരിച്ചു ( മൂന്നു തവണ ) ജന്മസാഫല്യം അടഞ്ഞിട്ടിരിക്കുകയാണ് ഇപ്പോള്‍ )

10 comments:

A.K. Saiber said...

സന്തോഷിന്റെ ഡയലോഗ് കേട്ടപാതി കേള്‍ക്കാത്തപാതി പത്രക്കാരും വിഷ്വല്‍ മീഡിയയും വാര്‍ത്ത കൊട്ടിഘോഷിക്കുകയല്ലേ. ഒരു അഭിമുഖക്കാരന്‍പോലും ഇതിന്റെ വസ്തുത ചോദിക്കാന്‍ ശ്രമിച്ചില്ലല്ലൊ എന്നോര്‍ത്ത് അതിശയം തോന്നിയിട്ടുണ്ട്.
എന്റെ ആനിമേഷന്‍ വര്‍ക്കുകളില്‍ 19 എണ്ണം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തതിന് 78 ലക്ഷത്തില്പരം ഹിറ്റാണുള്ളത്. ഒരു പക്ഷെ മലയാളത്തില്‍ ഏറ്റവും കുറച്ച് ക്ലിപ്പുകള്‍ക്ക് ലഭിക്കുന്ന കൂടിയ ഹിറ്റാണെന്നുതോന്നുന്നു ഇത് . യൂട്യൂബുമായി റവന്യൂ ഷെയര്‍ ചെയ്യത്തതിനാല്‍ എനിക്ക് വരുമാനമൊന്നുമില്ല, ഞാന്‍ ശ്രമിച്ചിട്ടുമില്ല.

E.A.SAJIM THATTATHUMALA said...

അപ്പോൾ അങ്ങനെയൊക്കെയാണു കാര്യങ്ങൾ!

faisu madeena said...

അറിയാവുന്നവര്‍ അപ്പോള്‍ തന്നെ അത് പുച്ചിച്ചു തള്ളിയിരുന്നു ..കാരണം ഗൂഗിള്‍ കമ്പനി അത്ര പൊട്ടന്മാര്‍ അല്ല എന്ന് ബുദ്ധിയുള്ളവര്‍ക്ക് അറിയാം ...

Satheesan .Op said...

കാള പെറ്റോ..??കയറെവിടെ.??

സന്യാസി said...

ബൂലോകത്തും സന്തോഷ്‌ പണ്ഡിറ്റ് മാര്‍ ഇത് കൂടി വായിക്കണേ

Lipi Ranju said...

യൂട്യൂബില്‍ വീഡിയോസ് അപ്‌ലോഡ് ചെയ്യാറുള്ളതുകൊണ്ട് ആ വീഡിയോസ് അപ്‌ലോഡ് ചെയ്ത ആള്‍ക്കല്ലേ പൈസ കിട്ടുക എന്ന് ഞാനും ചിന്തിച്ചിരുന്നു... അതുകൊണ്ടു തന്നെ സന്തോഷ്‌ ആ പറഞ്ഞതിലെ മണ്ടത്തരം മനസിലായിരുന്നു... പക്ഷെ ഒരു ക്ലിക്കിനു നാല് രൂപ എന്ന നുണ ഇത്ര പരസ്യമായി എല്ലാ ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടും
ആരും മറുചോദ്യം ചോദിക്കാതിരുന്നതു കണ്ടപ്പോ സത്യമാവും എന്നാ കരുതിയെ ! തെറ്റിദ്ധാരണ മാറ്റിയതിനു നന്ദിയുണ്ട്ട്ടോ..

കൂതറ തിരുമേനി said...

10.Natalie Tran 1lakh dollar 133 million hits
9.the young turks 1.12 lakh dollar 153 million hits
8.smosh 1.13 lakh dollar 154 million hits
7.medicore films 1.16 lakh dollar 159 million hits
6.shay carl 1.4 lakh dollar 192 million hits
5.fred figglehon 1.46 lakh dollar 200 million hits
4.ryan higa 1.51 lakh dollar 206 million hits
3.philip defranko 1.81 lakh dollar 248 million hit
2.annoying orange 2.88 lakh dollar 349 million hits
1.shane dawson 3.15 lakh dollar 431 million hits.

കൂതറ തിരുമേനി said...

@ ലിപി

ഇവരാണ് യൂടൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ പൈസ ഹിറ്റിന്റെ കണക്കു പറഞ്ഞു പണം വാങ്ങിയത്. സന്തോഷ്‌ ആകെ നേടിയ ഹിറ്റുകള്‍ രണ്ടര മില്ല്യന്‍ .. പലരായി അപ്ലോഡ് ചെയ്ത വിഡിയോകളിലൂടെ . ഇതിലൂടെ പുള്ളിയ്ക്ക് എങ്ങനെ പൈസ കിട്ടും. ഇനി അതെല്ലാം പല പേരുകളില്‍ പുള്ളി തന്നെയാണ് അപ്ലോഡ് ചെയ്തത് എന്ന് കരുതുക. എന്നാലും പുള്ളിയ്ക്ക് കിട്ടുക ഏകദേശം രണ്ടായിരം മുതല്‍ രണ്ടായിരത്തി അഞ്ഞൂറ് വരെ ഡോളര്‍ വരെ. എന്ന് പറഞ്ഞാല്‍ ഒന്നേകാല്‍ ലക്ഷം രൂപ. അഞ്ചുലക്ഷം ആണല്ലോ ടിയാന്‍ മുടക്കിയത്. എങ്ങനെ യൂടൂബിലൂടെ ആശാന്‍ മുടക്കുമുതല്‍ കണ്ടെത്തി.. !! അയാള്‍ പറയുന്നത് ചൂടോടെ വിഴുങ്ങുന്ന വിവരദോഷികള്‍ ഇതൊന്നും അറിയുന്നില്ല. സന്തോഷിനു ഇതെല്ലം അറിയാമെന്നു തന്നെയാണ് എന്റെ വിശ്വാസം .. ഇന്റര്‍നെറ്റ്‌ ഇത്രയൊക്കെ ജനങ്ങള്‍ ഉപയോഗിക്കുന്നുടെങ്കിലും നൂറു ശതമാനം "സാച്ചരത " ഉണ്ടെന്നു പറഞ്ഞാലും കേരളത്തിലെ ജനം ബീഹാറിലെ വിദ്യാഭാസം ഇല്ലാത്തവരെക്കള്‍ വിഡ്ഢികള്‍ ആണ്. അത് സന്തോഷിനെ പോലെയുള്ളവര്‍ക്ക് അറിയാം .. തെളിയിക്കുകയും ചെയ്തു. വിദ്യാഭാസം ചെയ്ത വിഡ്ഢികള്‍ ..

jayarajmurukkumpuzha said...

enthayalum pullikkaran shradhikkappettu......

P V Ariel said...

അടുത്തിടെ കണ്ട മറ്റൊരു യു ട്യൂബ് വീഡിയോവില്‍ സന്തോഷ്‌ പന്ദിട്ടിനുഎ
ഒരു പൈസ പോലും ആയിനത്തില്‍ കിട്ടിയില്ലാ എന്ന് താന്‍ തന്നെ പറഞ്ഞത്
കേള്‍ക്കാനിടയായി. കാരണം താന്‍ രേജിസ്റെര്‍ ചെയ്യാഞ്ഞതു തന്നെ.
ആരോ പറഞ്ഞതുപോലെ, കാള പെറ്റൂന്നു....പറഞ്ഞത് പോലിരിക്കുന്നു
ഏതായാലും കൂതറ തിരുമേനി ഈ ബ്ലോഗിലൂടെ ആ സത്യം പറഞ്ഞത്
നന്നായി
ബ്ലോഗ്‌ കലക്കുന്നുണ്ടല്ലോ ആശാനെ അല്ല തിരുമേനീ