തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, November 30, 2011

316.മുല്ലപ്പെരിയാര്‍ അന്നും ഇന്നും നാളെയും ..

മുല്ലപ്പെരിയാര്‍ പ്രശ്നം ഇത്ര ചൂടുപിടിച്ചിരിക്കുന്ന ഈ സമയത്തും പ്രശ്നത്തില്‍ നിന്ന് ഓടിയൊളിക്കുന്നതും അതേപോലെ തെറ്റിദ്ധാരണപരവും നിരുത്തിരവാദപരവുമായ പ്രസ്താവനകള്‍ ഇറക്കുന്നവരും ഏറെയുണ്ട്. ഈ പ്രശ്നം ഒരുപക്ഷെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ജനജീവന്റെയും അണക്കെട്ടിന്റെയും അവസ്ഥ ചച്ചകള്‍ നടത്തി ആ തീജ്വാല അണയാതെ സൂക്ഷിച്ചു ജനഹൃദയങ്ങളില്‍ എത്തിച്ചതും അച്ചടി മാടമ്പികളുടെ കണ്ണില്‍ കക്കൂസ് എഴുത്തുകാരും അവരുടെ നിര്‍ഗ്ഗുണരും കാര്യഗൌരവം ഇല്ലാത്ത ചവറുകള്‍ വായിക്കുന്നവരുമായ ബ്ലോഗ്‌ /ബൂലോക മലയാളികള്‍ തന്നെയാണ്. ബൂലോക മലയാളികള്‍ പകര്‍ന്നു കൊടുത്ത ഒരു കൈത്തിരി പിന്നീട് ഒരു വന്‍ തീഗോളമായി മാറുന്നുണ്ടെങ്കില്‍ ഇതിനു പിന്നില്‍ നിസ്വാര്‍ത്ഥമായി സഹകരിച്ച പ്രവര്‍ത്തിച്ച ആ ആളുകളെ നമ്മള്‍ നന്ദിയോടെ ഓര്‍ക്കണം .. ആമുഖത്തില്‍ കൂടുതല്‍ പറയേണ്ടെന്ന മുന്‍ ശൈലി കൈവിടാതെ തന്നെ കാര്യത്തിലേക്ക് പോകാം.

കേരളത്തിലെ മൂന്നര കോടിയിലേറെ ജനങ്ങളില്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ ആളുകളെ നേരിട്ടും അതിന്റെ രണ്ടുമൂന്നിരട്ടി ആളുകളെ പരോക്ഷമായും ബാക്കിയുള്ള മുഴുവന്‍ മലയാളികളുടെ നെഞ്ചില്‍ ഒരിക്കലും ഉറങ്ങാത്ത ഒരു മുറിവായും ബാധിക്കാന്‍ പോകുന്ന ഒരു പ്രശ്നമാണ് മുല്ലപ്പെരിയാര്‍ ഡാം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒരു വാക്ക് സംസാരിക്കുന്നതിനു മുമ്പേ ചില കാര്യങ്ങള്‍ ഓര്‍ക്കുക. കേരളം തമിഴ്നാട്‌ പോലെ തന്നെ തുല്യ പരിഗണ അര്‍ഹിക്കുന്നതും അവകാശങ്ങള്‍ ഉള്ളതുമായ ഒരു സംസ്ഥാനമാണ്. ഇത് മറന്നുകൊണ്ടാവരുത് ഒരു സംസാരവും.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിട്ടു നൂറ്റി പന്ത്രണ്ടു വര്‍ഷം കഴിഞ്ഞു .. ലോകത്തിലെ തന്നെ ഗ്രാവിറ്റി അണക്കെട്ടുകളിലെ മുത്തച്ഛന്‍ ആണ് പെരിയാര്‍ നദിയ്ക്ക് കുറുകെ പണിതിരിക്കുന്ന ഈ അണക്കെട്ട്. ഈ അണക്കെട്ട് തമിഴ്നാടിനു ആവശ്യത്തിനു കാര്‍ഷികാവശ്യത്തിനു ജലം കൊടുക്കുന്നുടെങ്കിലും കേരളത്തിനു തേക്കടി തടാകവും ലഭിച്ചു. അതുകൊണ്ട് തന്നെ മനോഹരമായ ഒരു ടൂറിസം സെന്ററും കിട്ടി. എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടായിരുന്ന നാട്ടു രാജ്യങ്ങള്‍ ആയിരുന്ന മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂറുമായി ബ്രിട്ടീഷ് അധികാരികള്‍ കരാര്‍ ഉണ്ടാക്കിയപ്പോള്‍ നയപരമായ ബലപ്രയോഗം തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അനുഭവിക്കേണ്ടി വന്നു പറയപ്പെടുന്നു. എന്തായാലും ബ്രിട്ടീഷ് ഇന്ത്യയില്‍ അതൊരു അസത്യം ആവാനും വഴിയില്ല. എന്തുതന്നെയാലും മലയാളികളുടെ ശവക്കുഴി തോണ്ടിയെക്കാവുന്ന ആ കരാര്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ തന്നെ നിയമപരമായി അസാധു അവേണ്ടാതായിരുന്നു. അതേപോലെ ആദ്യകരാര്‍ തീര്‍ന്നു പിന്നീട് മുപ്പതു വര്‍ഷം മുമ്പ് അച്യുതമേനോന്‍ സര്‍ക്കാര്‍ ആ കരാര്‍ പുതുക്കി കൊടുത്തപ്പോള്‍ കേവലം പട്ടക്കരാറിന്റെ തുക മാത്രം അല്‍പ്പം കൂട്ടിയതായിരുന്നു വെത്യാസം .. എന്നാല്‍ അമ്പതു വര്‍ഷം മാത്രം ആയുസ്സുള്ള ഈ നിശബ്ദ ജലബോംബ് വന്‍ നാശം സൃഷ്ടിച്ചേക്കും എന്ന് അച്ചുതമേനോനും കൂട്ടരും ഓര്‍ത്തില്ല. അല്ലെങ്കില്‍ ആ കരാറിന്റെ അന്തര്‍ ധാരകള്‍ നമ്മള്‍ അറിഞ്ഞില്ല. ചുണ്ണാമ്പും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അണക്കെട്ട് പിന്നീട് ഒരു വന്‍ നാശത്തിനു വഴിവെക്കുമെന്ന് പിന്നീട് വന്ന ഭരണകൂടങ്ങള്‍ മനസ്സിലാക്കിയെങ്കിലും ആരും അത്ര ഗൌരവം നല്‍കിയില്ല. എന്നാല്‍ പിന്നീട് ഡാമിന്റെ ബലക്ഷയം മനസ്സിലാക്കി ഡാമിന്റെ ഭിത്തിയില്‍ ജലത്തിന്റെ മര്‍ദ്ദം കുറയ്ക്കാന്‍ ജലനിരപ്പ്‌ നൂറ്റി നാല്‍പ്പത്തി രണ്ടു അടിയില്‍ നിന്ന് നൂറ്റി മുപ്പത്തി ആറു അടിയായി കുറച്ചെങ്കിലും തമിഴ്നാട്‌ ബാലക്ഷയത്തെ കുറിച്ച് ( അങ്ങനെവേണം കരുതാന്‍ ) തെറ്റായി കോടതിയെ ബോധ്യപ്പെടുത്തി നൂറ്റി നാല്‍പ്പത്തി രണ്ടു അടിയായി കൂട്ടാന്‍ ഉത്തരവ് നേടിയെടുത്തു. എന്നാല്‍ ഇന്നും തമിഴ്നാടിന്റെ ആവശ്യം ഡാമിന്റെ ഇന്നത്തെ അപകടകരമായ അവസ്ഥ കണക്കിലെടുക്കാതെ ജലനിരപ്പ്‌ ഉയര്‍ത്താന്‍ തന്നെയാണ്. എന്നാല്‍ ജലനിരപ്പ്‌ വീണ്ടും കുറയ്ക്കുകയും നൂറ്റി ഇരുപതു അടിയായി നിര്‍ത്തുകയും ചെയ്താല്‍ അഥവാ ഒരു അപകടം ഉണ്ടായാല്‍ പോലും കേരളത്തിനു താങ്ങാന്‍ കഴിയുന്ന നിലയിലെ ഉണ്ടായൂ. മരണസംഖ്യവും അപകടത്തിന്റെ തോതും താരതമ്യേന കുറവായിരിക്കും.

ഇനി ഒരു ചോദ്യം ... നൂറ്റി ഇരുപതു അടിയായി ജലനിരപ്പ്‌ കുറച്ചു എന്നിരിക്കട്ടെ ... അപകടത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞേക്കും.. എന്നാലും മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ലക്ഷങ്ങള്‍ മരിക്കും. എങ്കില്‍ എന്തിനു ആ പാവം ലക്ഷക്കണക്കിന്‌ ആളുകളുടെ മരണം കാണണം. ആ മരണം ഒഴിവാക്കുവാനുള്ള ബാധ്യത സര്‍ക്കാരിനു ഇല്ലേ.? ഇന്നത്തെ അവസ്ഥയില്‍ മുല്ലപ്പെരിയാര്‍ ഡാം എത്ര കാലം നില്‍ക്കും എന്ന് പറയാന്‍ കഴിയില്ല. ഇന്നത്തെപ്പോലെയുള്ള പ്രവചനാതീതമായ മഴയും ഉരുള്‍ പൊട്ടലും ഭൂമി കുലുക്കവും എല്ലാം തന്നെ ഒരു ഡാം പൊട്ടാന്‍ കഴിയുന്ന കാര്യങ്ങളാണ്‌. ഇടയ്ക്കിടെ ഉണ്ടാവുന്ന ചെറു ഭൂമികുലുക്കങ്ങള്‍ അതിന്റെ ശക്തി കൂടിയ രീതിയില്‍ ( റിക്ചര്‍ സ്കെയിലില്‍ ആറോ അതിനു മുകളിലോ ) ഉണ്ടായാല്‍ പിന്നീട് ഒരു ദൈവത്തിനും ഡാമിനെയോ ജനങ്ങളെയോ രക്ഷിക്കാന്‍ പറ്റില്ല. കേരളത്തിലെ പല ആള്‍ ദൈവങ്ങളും പിന്നീട് ജീവനോടെ കാണുമോ എന്നുതന്നെ അറിയില്ല. സാധാരണ ജനങ്ങളെ ഈ വിപത്തില്‍ നിന്ന് രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല . എന്നാല്‍ അതിന്റെ ഗൌരവത്തോടെ പ്രവര്‍ത്തിക്കുന്ന രീതി തമിഴ്നാടിനോളം ശക്തമാണോ എന്നകാര്യത്തില്‍ സംശയം ഉണ്ട്. കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പാവം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കുതിര കയറിയിട്ട് കഥയില്ല. മാഡവും മാഡത്തിന്റെ പാവയായ മനോമോഹന സിംഹവും ഇതില്‍ ശക്തിയായി ഇടപെടണം. കേരളം ജയിപ്പിച്ചു വിട്ട അല്ലെങ്കില്‍ പൊതുജനങ്ങള്‍ എന്നാ കഴുതകള്‍ ജയിപ്പിച്ചു വിട്ട ആ എം പി മാറും എം എല്‍ എ മാറും കേന്ദ്ര മന്ത്രിമാരും ഇതില്‍ ആത്മാര്‍ഥമായി ഇടപെടണം. ദേശീയ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ ആയാലും പ്രാദേശീയ പ്രശ്നങ്ങള്‍ തന്നെയാവണം അവരുടെ ആദ്യത്തെ ആവശ്യം. മുന്‍ഗണന മറന്നു പ്രവര്‍ത്തിച്ചാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ട് വോട്ടു ചോദിക്കാന്‍ ദേശീയ അണികളുടെ അടുത്തല്ല ഈ പാവം കേരളീയ വോട്ടരുമാരുടെ അടുത്തു തന്നെ ഇവര്‍ക്ക് വരേണ്ടി വരും.

തമിഴന്‍ ഒരു വോട്ടു കൊടുത്ത് ഏതു പാര്‍ട്ടിക്കാരെ ജയിപ്പിച്ചാലും ആ നേതാക്കന്മാരുടെ പ്രധാന ലക്ഷ്യം തമിഴനു വേണ്ടി എന്നതാണ്. ജയവും ഭരണവും രാഷ്ട്രീയത്തിന് വേണ്ടിയും പാര്‍ട്ടിയ്ക്ക് വേണ്ടിയും ആണെങ്കിലും പൊതുവായ വിഷയത്തില്‍ എന്നും രണ്ടു കൂട്ടുകാര്‍ക്കും തമിഴ്നാടിന്റെ നേട്ടം മാത്രം ആയിരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരുണാനിധിയും ജയലളിതയും ഒന്നാണ്. അതേപോലെ ഡാം 999 സിനിമ നിരോധിക്കേണ്ട വിഷയത്തില്‍ രണ്ടുപേര്‍ക്കും ഒരേ സ്വരം തന്നെയായിരുന്നു. സാധാ തമിഴന്റെ മനസ്സില്‍ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ യാഥാര്‍ത്ഥ്യം ഒരിക്കലും വരാതെയിരിക്കാന്‍ അവര്‍ എന്നും ശ്രമിക്കും. തമിഴ്നാടിന്റെ ആവശ്യങ്ങള്‍ക്ക് ജലം കൊടുക്കാത്ത വില്ലന്റെ മുഖം കേരളത്തിനു കൊടുക്കാനാണ് എന്നും അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഡാം തകര്‍ന്നാല്‍ എങ്ങനെ തമിഴനു ജലം ലഭിക്കും എന്ന് അവര്‍ ചിന്തിക്കാന്‍ അവര്‍ക്ക് അവസരം കൊടുക്കുന്നില്ല. അതേപോലെ ജലം തമിഴ്നാടിന്റെ ആവശ്യമാണെന്നും അത് കൊടുക്കാന്‍ കേരളം തയ്യാറാണ് എന്നും തമിഴന്റെ മനസ്സില്‍ എത്തിക്കാന്‍ നേതാക്കള്‍ സമ്മതിക്കില്ല. കാരണം അവരുടെ നിലനില്‍പ്പിനു ആ രഹസ്യം ആവശ്യമാണ്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്ന് മനസിലാക്കുക.

അമ്പത് വര്‍ഷം ആയുസ്സുള്ള ഒരു ഡാം ഇന്ന് ജീര്‍ണ്ണാവസ്ഥയില്‍ ആണ് നില്‍ക്കുന്നത്. നൂറ്റി നാല്‍പ്പത്തി രണ്ടു അടിയില്‍ ഈ ഡാം തകര്‍ന്നാല്‍ ഈ ഡാം മാത്രമല്ല ഏകദേശം ഇതിലെ ജലം വന്നു നിറയുന്ന ഇതിന്റെ പാതയില്‍ വരുന്ന അനേകം ഡാമുകളും തകരും. ഫലം മുപ്പതോ നാല്‍പ്പതോ ലക്ഷം ആളുകളുടെ കൂട്ട മരണമാവും ഉണ്ടാകുക. ആലപ്പുഴ , ഇടുക്കി , എറണാകുളം , കോട്ടയം ജില്ലകള്‍ ഇല്ലാതാവുമ്പോള്‍ ഒരു കാര്യം കൂടി ഓര്‍ക്കണം .. പല കെമിക്കല്‍ ഫാക്ടറികളും കൊച്ചിയിലുണ്ട്‌. പല വ്യവസായ യൂണിറ്റുകളും , വിമാന , കപ്പല്‍ താവളങ്ങളും തുടച്ചു മാറ്റിപ്പോകും.. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ന്നു പോകും. ഒരു റോഡും പാലവും പണിയാന്‍ ദശാബ്ദം വേണ്ട സര്‍ക്കാര്‍ ഈ നാശത്തെ നേരിടാന്‍ എത്ര യുഗങ്ങള്‍ വേണ്ടിവരും. കേരളം ഏകദേശം രണ്ടായി മുറിച്ചു മാറ്റപ്പെടും എന്ന് ഓര്‍ക്കേണ്ടി വരും. ഈ നാശത്തെ എങ്ങനെ നേരിടും. തുടരെ ഭൂമികുലുക്കങ്ങള്‍ ഉണ്ടാവുന്ന ആ മേഖലയില്‍ ഡാം നാശത്തിനു വേണ്ടിവരുന്ന ഒരു ഭൂമികുലുക്കം ഉണ്ടാവില്ല എന്ന് പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ..? നൂറ്റി നാല്‍പ്പത്തി രണ്ടായി ജല നിരപ്പ് ഉയര്‍ത്തി തമിഴന്റെ മുമ്പില്‍ നിന്നാല്‍ നാളെ ഉണ്ടാവുന്ന അത്യാഹിതം കേന്ദ്ര ഗവണ്‍മെന്റ് ഇല്ലാതാക്കാന്‍ കഴിയുമോ..? അണക്കെട്ട് ശക്തിയുള്ളതാണ് എന്ന് ജയലളിത പറയുമ്പോള്‍ അംഗീകരിക്കാന്‍ മന്‍മോഹന്‍ സിംഗ് തയ്യാറായാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ പിന്നീട് ദേശീയ ദുരന്തമായി കാണേണ്ടുന്ന അവസ്ഥയില്‍ കൊണ്ട് വരും. എന്നാല്‍ അന്ന് അവരൊക്കെ എന്ത് പറയും. പറഞ്ഞാല്‍ തന്നെ എന്ത് ഗുണം..?

കേരളത്തില്‍ ഇന്നും ഇതിന്റെ കാര്യഗൌരവം അറിയാത്ത ജനകോടികള്‍ തന്നെയുണ്ട്‌. അവരെ അതറിയിക്കാന്‍ ( കാര്യം അറിയിക്കുക എന്നത് കൊണ്ട് പേടിപ്പിച്ചു കൊല്ലുക എന്നതല്ല ഉദ്ദേശം ) രാഷ്ട്രീയ നേതാക്കള്‍ , സിനിമാ താരങ്ങള്‍ , ആത്മീയ ആചാര്യന്മാര്‍ എല്ലാം തന്നെ മുന്‍കൈ എടുക്കണം . കാരണം ഇത് നാല് ജില്ലയുടെ പ്രശ്നമല്ല. കേരളം മലയാളി എന്നത് നമ്മളാണ് .. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ നമ്മുടെയാണ്. ഓരോ മലയാളിയുടെയും ആണ്. ഇതില്‍ നിന്ന് മാറി നില്ക്കാന്‍ ഒരു സൂപ്പര്‍ താരങ്ങള്‍ക്കും ആവില്ല. കാവേരി ജലത്തിന്റെ പ്രശ്നത്തില്‍ തമിഴ് താരങ്ങള്‍ ആ കൂട്ടായ്മ കാണിച്ചിട്ടുണ്ട്. മലയാള താരങ്ങളും ആ കൂട്ടായ്മ കാണിക്കണം. അമ്മയും ഫെഫ്കയും മാക്ടയും പിന്നീട് കാക്കത്തോള്ളയിരം സംഘടനയും ഈ വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ല.

അവസാനമായി ഒരു കാര്യം കൂടി പറയട്ടെ..

തമിഴന്റെ ആത്മാര്‍ത്ഥത കണ്ടിട്ടെങ്കിലും പഠിക്കൂ. കാര്യമായ വിഷയം വരുമ്പോള്‍ പ്രശ്നത്തെ നേരിടേണ്ടി വരുമ്പോള്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും അല്ല. കേരള കോണ്‍ഗ്രസ്സും ലീഗും ഇടതുപക്ഷവും ബിജെപിയും അല്ല മലയാളികള്‍ ആണെന്ന മനസ്സോടെ ഈ പ്രശ്നത്തില്‍ ഇടപെടൂ.. ജനങ്ങള്‍ ഇടപെട്ടാല്‍ അവരുടെ ശക്തി മറ്റുള്ളവര്‍ മനസ്സിലാക്കിയാല്‍ പിന്നെന്തു പ്രശ്നം .. ജനകീയ ശക്തിക്ക് മുമ്പില്‍ ഭരണകൂടങ്ങള്‍ തന്നെ കടപുഴകുന്നത് നാം അടുത്തിടെ കണ്ടു.. പിന്നയാണോ ഒരു അണക്കെട്ട്.. പാണ്ടിയ്ക്ക് നമ്മള്‍ വെള്ളം കൊടുക്കും. പക്ഷെ വെള്ളം കുടിച്ചു മരിക്കാന്‍ നമ്മള്‍ നമ്മുടെ സഹോദരങ്ങളെ വിട്ടു കൊടുക്കില്ല.....!!

3 comments:

ഹരീഷ് തൊടുപുഴ said...

:(

The Pony Boy said...

ഒന്നാമത് ജനങ്ങൾ പരിപൂർണ്ണമായും ബോധവാന്മാരല്ല...മരണഭയത്തിന്റെ ട്രോമ അനുഭവങ്ങളിലൂടെ അവർ കടന്ന് പോകണം...എങ്കിലേ ആയുധമെടുത്ത് തെരുവിലേക്കിറങ്ങൂ...

ഈ അഗ്നി കൊളുത്തിക്കൊടുത്തത് ഫേസ്ബുക്ക് ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല...എന്റെ ഒരുപിടി കുട്ടുകാരും ഇത് സ്പ്രേഡ് ചെയ്യുന്നതിൽ മുൻപന്തിയിൽ ഉണ്ട്.....

എന്റെ അഭിപ്രായത്തിൽ കോടതിയെ പരിപൂർണ്ണമായും അവഗണിച്ചു പുതിയ ഡാമിന്റെ പണികൾ ദിവസങ്ങൾക്കകം ആരംഭിക്കാനുള്ള നട്ടെല്ല് ഈ രാഷ്ട്രീയ നാറികൾ കാണിക്കണം എന്നാണ്..കോടതിയലക്ഷ്യം എന്ന കേസല്ലേ..അത് പിന്നെ ടോം&ജെറി കാണുന്നത് പോലെ നിസ്സാരമായിട്ട് നേരിട്ടാൽ പോരെ...

ഇത് വംശീയവിദ്വേഷമായാലും സാരമില്ല..തമിഴന്റെ അഹങ്കാരത്തിന് താളം തുള്ളാൻ ഉള്ളതല്ല മലയാളി.....

ChethuVasu said...

ചില കാര്യങ്ങള്‍ :

1 . ഈ ഡാമിന് ശേഷം മറ്റൊരു ഡാം (തടയയണ കൂടി എത്രയും വേഗം നിര്‍മ്മിക്കണം (ഈ ഡാം നിലനിര്‍ത്തിക്കൊണ്ട് തന്നെ ) .അതിനു ആരോടും ചോദിക്കേണ്ട കാര്യമില്ല.
2 . ഈ ഡാം കാലപ്പഴക്കം എത്തിയത് കൊണ്ട് എത്രയും വേഗം പൊളിച്ചു കളയണം .. കാലപ്പഴക്കം വന്ന ബസുകള്‍ കുറെ ക്കാലം കൂടി ഓടും എന്നത് കൊണ്ട് മാത്രം അവ റോഡില്‍ ഇറക്കാന്‍ പാടില്ലല്ലോ അത് പോലെ
3 . ഈ ഡാമിനെ പറ്റി പ്രചരിപ്പിക്കുന്ന അതിശയോക്തിപരമായ പ്രചാരങ്ങള്‍ അവസാനിപ്പിക്കണം . ഡാം പൊടിയാല്‍ തന്നെ പുട്ടുന്ന ഭാഗത്തിന് മേലെ ഉള്ള ഘാന അടി വെള്ളമാണ് താഴോട്ടോഴുക , ബാക്കിയുള്ള വെള്ളം അവിടെ തന്നെ നില്‍ക്കും . മുല്ല പ്പെരിയന്‍ ഡാമിന്റെ ഏറ്റവും താഴെ ഉള്ള വീതി 43 മീറ്റര്‍ ആണ് എന്ന് ഓര്‍ക്കുക .. അതൊന്നും പൂര്‍ണമായി പൊളിഞ്ഞു പോകാന്‍ പൌകുന്നില്ല . സാധാരണ ഗതിയില്‍ തകരുന്നത് ഏറ്റവും മേലെ ഉള്ള വീതി കുറഞ്ഞ ഭാഗം ആയിരിക്കും അതിനു മേലെ ഉള്ള വെള്ളം എത്ര ഖന അടി ഉണ്ടോ അത്ര മാത്രമേ പുറത്തേക്കൊഴുകി ഇടുക്കി ഡാമില്‍ വന്നു ചേരൂ .

മാത്രവുമല്ല , ഡാം പൊട്ടിക്കഴിഞ്ഞാല്‍ ഈ വെള്ളം ( പൊട്ടുന്നതിനു മേലെ നിരപ്പില്‍ ഉള്ളത് ) ഒറ്റയടിക്ക് ഒഴുകി ഇടുക്കി ഡാമില്‍ ഇതും എന്നത് ശരിയല്ല . അത് കൊണ്ട് ഒറ്റയടിക്ക് ഇടുക്കി ഡാമിന് ഇത്ര കണ്ടു വെള്ളത്തിന്റെ തള്ളല്‍ അനുഭവപ്പെടുകയും ഇല്ല .

ഇങ്ങനെ ഒക്കെ ആണെങ്കിലും , കാലപ്പപഴക്കം വന്ന ഒരു ഡാം നില നിര്‍ത്തുന്നത് , ശാസ്ത്രതോടും സമൂഹത്തോടും ഉള്ള നന്ദികേടാണ് ,ധിക്കാരമാണ് . അത് എത്രയും പെട്ടെന്ന് പുതുക്കി പണിയുക .
.
ഒരാള്‍ പോലും അത് മൂലം മരണപ്പെട്ടു കൂടാ .ശാസ്ത്രവും സാങ്കേതിക വിദ്യയുഉം വേണ്ടിടത്ത് വേണ്ട രീതിയില്‍ ഉപയോഗിക്കതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ് .