നെറ്റില്‍ തെണ്ടി തിരിയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട ഒന്നാണ് വെബ് ബ്രൌസര്‍.. എന്തൊക്കെ നെറ്റില്‍ ഉണ്ടെന്നു കണ്ടെത്താന്‍ ഇവനെ കൂടിയേ തീരൂ.. ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ പരസ്യമായി തെറി പറയുകയും രഹസ്യമായി ഉപയോഗിക്കുകയും ചെയ്യുന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രേമികള്‍ മുതല്‍ മോസില്ല കണ്ടില്ലെങ്കില്‍ കക്കൂസില്‍ പോകുമ്പോള്‍ "ആസി"ല്ലാതവനെ പോലെ പെരുമാറുന്നവര്‍ വരെ ഉണ്ട്. എന്നാല്‍ ഈ രണ്ടു കക്ഷികളെയും ഒന്ന് മാറ്റി പിടിക്കാനാണ് ഈ പോസ്റ്റ് ഇടുന്നത്. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രയോജനം ചെയ്യുമന്ന് കരുതുന്നു..
ഗൂഗിള്‍ ബ്രൊസര്‍ യുദ്ധത്തില്‍ ഇറങ്ങിയപ്പോള്‍ ഇറക്കിയ തുറുപ്പാണ് ഗൂഗിള്‍ ക്രോം. ഇപ്പോഴും മാക്രി കരയുന്നപോലെ ക്രോം ക്രോം എന്ന് ഒച്ചവക്കനല്ലാതെ കാര്യമായ ഒരു ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.. ക്രോമിന്റെ ആരാധകര്‍ ക്ഷമിക്കുക.. ഒള്ളത് പറയുമ്പോള്‍ അംഗീകരിക്കണം കേട്ടോ.
ടാറ്റാ സഫാരിയും ആഫ്രിക്കയിലെ കെനിയ സഫാരിയും മാത്രം കേട്ടിട്ടുള്ളവര്‍ക്ക് പരീക്ഷിക്കാന്‍ ആപ്പിളിന്റെ (നമ്മുടെ സില്‍ക്ക് സ്മിത കടിച്ച അപ്പിളല്ല) ബ്രൌസര്‍ ആണ് ആപ്പിള്‍ സഫാരി.. നമ്മുടെ പ്രിയങ്കരനായ മമ്മൂട്ടി വരെ ഇവന്റെ വലിയ ആരാധകന്‍ ആണ്..
ഓപ്പറ പാടി നടന്നു അധികം പെരെടുത്തെങ്കിലും പിന്നീട് അടിഞ്ഞുകൂടിയ ആളാണ് ഓപറ.. എന്നാല്‍ പുതിയ ഓപ്പറ വല്ല്യ കുഴപ്പം ഇല്ലെന്നു തോന്നുന്നു.
ഇനിയും ചില പിള്ളേരെ പരിചയപ്പെടാം..
1. അവന്ത് ബ്രൌസര്‍ (വല്ല്യ തരക്കേടില്ല.. ഉപയോഗിക്കാറുണ്ട്..)
2.ഗ്രീന്‍ ബ്രൌസര്‍ (അണ്ടര്‍ വെയര്‍ വരെ പച്ച വേണം എന്ന് വാശിയുള്ളവര്‍ വിടല്ലേ.. ഇത് തന്നെ ഉപയോഗിച്ചോ..)
3.)സ്ലീപ്നിര്‍ (എനിക്കിഷ്ടമാണ് .. നിങ്ങള്‍ ഉപയോഗിച്ച് പറ...)
4)മക്സ്തോന്‍ (ശരാശരി..)
5)കെ മെലോണ്‍ (നമ്മുടെ മോസിലയുടെ സഹോദരന്‍... അപ്പോള്‍ അവരുടെ ഫാന്‍സ് ഇഷ്ടപ്പെടും)
6)ഫ്ലോക് (കുഴപ്പമില്ല )
7)സ്ലിം ബ്രൌസര്‍ (സിസ്റ്റത്തില്‍ വല്ല്യ ലോഡ് കൊടുക്കില്ല. ഡയറ്റിംഗ് ചെയ്യുന്നവര്‍ നോക്കണേ..)
Friday, March 12, 2010
Wednesday, March 3, 2010
224.അച്ചുതണ്ട് വരെ മാറിപ്പോയല്ലോ ദൈവമേ..
2012 സിനിമ കണ്ടപ്പോള്‍ മുതല്‍ കൂതറ തിരുമേനിയ്ക്കൊരു പേടി.. ഈ ഭൂമി അങ്ങ് അവസാനിച്ചു പോവുമോ..? എന്തോരം ബൂലോകവാസികളെ തിരുമേനി എഴുതി എഴുതി കൊല്ലുന്നു.. അതിലൂടെയുള്ള അവര്‍ണ്ണനീയമായതും അത്യന്തം ഗോപനീയതുമായുള്ള ആത്മഹര്‍ഷം വളരെ വലുതാണ്. ഭൂമി അവസാനിച്ചുപോയാല്‍ ബ്ലോഗ് എഴുതാന്‍ കഴിയില്ലെന്നുള്ള വിഷമത്തില്‍ ഉറക്കം വരെ നഷ്ടപ്പെട്ടു. ഡയസപാം അഞ്ചു മില്ലി മാറി ഏഴുവരെ ആയി ഇപ്പോള്‍.. ഇനി ഉറങ്ങാന്‍ പത്തു മില്ലിഗ്രാം വരെ കഴിക്കണമോ എന്നുള്ള പേടിയുമുണ്ട്. അല്ല ഭൂമി അങ്ങനെ അങ്ങ് അവസാനിക്കുമോ..? ബൂലോകത്തുള്ള പരമ ദ്രോഹികളെയും വൃത്തികെട്ട അനോണികളെയും നരകിപ്പിച്ചു നശിപ്പിക്കാതെ ഒറ്റയടിക്ക് കൊന്നാല്‍ പിന്നെ എന്തോന്ന് അവസാനം...!
അഞ്ചു വര്‍ഷം മുമ്പൊരു സുനാമി.. പിന്നെ പലയിടത്തും പല തരത്തിലുള്ള ഭൂമി കുലുക്കവും സുനാമികളും പന്നിപ്പനി മുതല്‍ സിനിമാപ്പനി വരെയുള്ള അസുഖങ്ങള്‍ സാമ്പത്തിക മാന്ദ്യം തുടങ്ങി എല്ലാ ഉടായിപ്പുകളും കണ്ടപ്പോള്‍ ഭൂമി അവസാനിക്കാറായി എന്ന് തോന്നിപ്പോയി.. മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയും ഏഞ്ചല്‍ ജോണും ഭഗവാനും മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതവും കണ്ടപ്പോള്‍ ഭൂമി അവസാനിച്ചാല്‍ മതിയെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു.. അഴീക്കോടിന്റെ വളിപ്പുകള്‍ കേട്ടപ്പോള്‍ ആ ആഗ്രഹത്തെ ഊട്ടിയുറപ്പിച്ചു.. ഇടയ്ക്ക് ഒരു അവതാര്‍ 3D കണ്ടപ്പോള്‍ ആ ആഗ്രഹത്തിന് അല്പം മാറ്റമുണ്ടായി എന്നത് നേര്.. അപ്പോള്‍ സിനിമയാണോ ജീവിക്കാന്‍ പ്രേരണ തരുന്നതെന്ന് സംശയമുള്ളവര്‍ "ലയനം " എന്നാ സിനിമ കണ്ടിട്ട് വാ.. എന്നിട്ട് ബാക്കി പറയാം.. അല്ലെങ്കില്‍ ഏഴിമല പൂഞ്ചോല , പുഴയോരത്തു പൂത്തോണി എത്തിയില്ല എന്നീ ഭക്തിഗാനങ്ങള്‍ കേട്ടിട്ട് വന്നാലും മതി.. അല്ലാതെ പിന്നെ.
ഇനി കാര്യം.. ഈ നരസിംഹം പോലെയുള്ള ലാലേട്ടന്‍ " ഭൂമിയുടെ അച്ചു തണ്ട് എന്റെ കൈയിലാണ്... ഞാന്‍ എടുത്തു അമ്മാനമാടും... ശംഭോ മഹാദേവാ സവാരി ഗിരി ഗിരി " എന്നൊക്കെ പുലമ്പുംപോള്‍ സത്യത്തില്‍ ഈ അച്ചുതണ്ട് ഒന്ന് മാറിയാല്‍ എന്ത് പറ്റുമെന്ന് കരുതിയിട്ടുണ്ടോ.. പാര്‍ട്ടിയുടെ അച്ചുതണ്ട് എന്റെ കൈയിലാണ് എന്ന് കരുതുന്ന അച്ചുമാമന്റെ കാര്യം വിട്.. ഇത് കാര്യമായ ഒരു വിഷയമാണ്. ഭൂമി ഒരു സാങ്കല്‍പ്പിക അച്ചുതണ്ടിലാണ് ഇരുപത്തി നാല് മണിക്കൂര്‍ കൊണ്ട് സ്വയം കറങ്ങുന്നതെന്നു ഓച്ചിറക്കാളയ്ക്ക് പോലും അറിയാം (ഈ ഓച്ചിറക്കാളയും ബ്ലോഗര്‍ അരുണ്‍ കായം കുളവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നു കൂതറ തിരുമേനി ഇവിടെ സത്യവാങ്ങ് സമര്‍പ്പിക്കുന്നു). അപ്പോള്‍ അച്ചു തണ്ട് അല്‍പ്പം മാറിയാലോ..?
റിച്ചാര്‍ഡ് ഗ്രോസ് എന്നാ നാസയിലെ ശാസ്ത്രജ്ഞന്‍ ഈ കഴിഞ്ഞ ചിലി ഭൂമികുലുക്കത്തില്‍ ഭൂമിയുടെ അച്ചുതണ്ട് മാറിയെന്നു കണ്ടെത്തി.. (8.8 ആയിരുന്നു ഈ ഭൂമി കുലുക്കത്തിന്റെ തീവ്രത ).. ഈ അച്ചുതണ്ട് മാറിയത് കൊണ്ട് നമുക്കെന്തു നഷ്ടം എന്നാവും ചോദ്യം.. നഷ്ടമല്ലേയുള്ളൂ... അച്ചുതണ്ടില്‍ നിന്ന് മാറിയത് ഏകദേശം എട്ടു സെന്റി മീറ്റര്‍ ആണെന്നാണ് കണ്ടെത്തിയത്... അതുകൊണ്ടുള്ള നഷ്ടം നമുക്ക് ഓരോ ദിവസവും ഒന്നര മൈക്രോ സെക്കണ്ട് നഷ്ടമാവും.. ഇതിലും വല്ല്യ ഭൂമികുലുക്കം ഇന്‍ഡോനേഷ്യയില്‍ (9.1) വന്നപ്പോള്‍ ഇത്രയും വ്യത്യാസം ഉണ്ടാവാഞ്ഞത് ഭൂമികുലുക്കത്തിന്റെ പ്രഭാവ കോണിന്റെ കുറവ് കൊണ്ടായിരുന്നുപോലും.. അത് നന്നായി... അങ്ങനെ അച്ചു തണ്ട് മാറി മാറി ദിവസത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞിരുന്നെങ്കില്‍ നമുക്ക് ഓഫീസില്‍ കുറച്ചു മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതിയാരുന്നു.. അല്ലെ.. എന്തൊരു സുഖം...
വെര്‍ട്ടിക്കല്‍ ആയി ഈ ചലനവും പുനര്‍ സ്ഥാപനവും അല്‍പ്പം കടുത്തുപോയോ എന്ന് തോന്നുന്നു.. കാരണം അന്ന് സുനാമിയുടെ കൂടെ ഉണ്ടായ ഭൂമി കുലുക്കത്തില്‍ മാറിയത് ഏഴു സെന്റി മീറ്റര്‍ ആയിരുന്നെങ്കില്‍ സമയം പോയത് (കുറഞ്ഞത് ) ആറര മൈക്രോ സെക്കണ്ട് ആയിരുന്നു.. ഇങ്ങനെ ഓരോ കുലുക്കത്തിലും സമയം കുറഞ്ഞു പോയാല്‍ പിന്നെ നമ്മള്‍ എന്തോ ചെയ്യും..?
ഇനി ഇതിനൊക്കെ എന്ത് പ്രതിവിധി എന്ന് നോക്കാം.. ഭാരതത്തിലെ ഏറ്റവും ബുദ്ധിശാലികളും പ്രതികരണ ശേഷിയുള്ളവരുമായ കേരള ജനത ഇതിനെതിരെ ശക്തിയായി പ്രവര്‍ത്തിക്കണം.. നമുക്കല്ലേ നൂറു ശതമാനം സാക്ഷരതയുള്ളത്..
* ഒരു മത സൌഹാര്‍ദ്ധ ജാഥയും സമ്മേളനവും നടത്തുക..
*ബന്ത് , ഹര്‍ത്താല്‍ , പണിമുടക്ക് തുടങ്ങിയവാ നടത്തുക.. കഴിവതും ആ സമയം നോക്കി കുറെ അടിച്ചു തകര്‍ക്കലുകള്‍ കൊള്ളയടിക്കല്‍ തുടങ്ങിയവയും നടത്തുക..
*ഭരണകഷിയുടെ നിഷ്ക്രിയ സമീപനത്തിനെതിരെ ശക്തമായി പ്രതിരോധിക്കുക..
*രാഹുല്‍ മോനെ കൊണ്ടുവന്നു രണ്ടു തട്ടുകടകളില്‍ നിന്ന് ദോശ വാങ്ങിക്കൊടുത്തു ഞങ്ങള്‍ പാവങ്ങളുടെ കൂടെയാണെന്ന് തെളിയിക്കുക..
*അമ്മച്ചിയും കേട്ടുള്ള അങ്കിളും ടിവിയില്‍ രണ്ടു പ്രസംഗ പരമ്പര നടത്തുക.. സംസ്ഥാന സര്‍ക്കാരിന്റെ കഴിവ് കേടുകൊണ്ടാണ് ഇത് സംഭവിച്ചതെന്നു പറയുക..
* നമ്മളെല്ലാം പ്രതികരിച്ചില്ലെങ്കില്‍ നമ്മുടെ കുട്ടി സംഘടനകള്‍ക്ക് അവസരം കൊടുക്കുക.. (അടിച്ചു തകര്‍ക്കാന്‍ അവരല്ലേ മിടുക്കര്‍ )
ഈ വമ്പന്‍ പ്രക്ഷോഭത്തില്‍ നിങ്ങളെല്ലാം പങ്കുചെരുമെന്നു കൂതറ തിരുമേനി വിശ്വസിക്കട്ടെ ...

Tuesday, March 2, 2010
223.ഒരു പോസ്റ്റിന്റെ പിന്നിലെ കളികള്‍
കുറിമാനം : ഇതെന്റെ അനുഭവമല്ല.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ സാമ്യം തോന്നിയാല്‍ അത്ഭുതപ്പെടേണ്ട..! സത്യമാവാന്‍ സാധ്യതയുണ്ട്...
കഥയെഴുതുന്നവന്‍ കക്കൂസില്‍ ടിഷ്യൂ പേപ്പറില്‍ കഥ (കവികള്‍ കവിതകള്‍ എഴുതുന്നു എന്നുമാത്രം.) എഴുതുന്നത് പോലെ ബ്ലോഗെഴുത്തുകാര്‍ പോസ്റ്റ് എഴുതുന്ന ചില രീതികള്‍ .. അപാര എഴുത്തിന്റെ അസുഖമുള്ളവര്‍ ലാപ്ടോപ് കക്കൂസില്‍ വെച്ച് പോസ്റ്റ് എഴുതി പബ്ലിഷ് ചെയ്തുവെന്ന് വരാം.. ഇതങ്ങനെയുള്ള രീതിയല്ല.. ചില എഴുത്തിനു നിദാനമാകുന്ന സംഗതികള്‍ അപഗ്രഥിക്കുന്നുവെന്ന് മാത്രം.
രംഗം 1
കൂട്ടുകാരോടൊത്ത് ബാറില്‍ വെള്ളം അടിക്കുമ്പോള്‍ കൂട്ടത്തിലെ തമാശക്കാരനും അത്ര പരിഷ്കാരിയും അല്ലാത്ത ഒരുത്തന്‍ അടിച്ച ജോക്ക് വീണ്ടും വീണ്ടും ഓര്‍ത്ത് പൊലിപ്പിച്ചു തന്റേതെന്ന മട്ടില്‍ മസാല ചേര്‍ത്തു എഴുതി പിറ്റേന്ന് വായനക്കാരുടെ കമന്റില്‍ പുളകം കൊണ്ട് ആത്മനിര്‍വൃതി അടയല്‍. ഇടയ്ക്കിടെ നല്ല തമാശ തട്ടിവിടുന്ന കൂട്ടുകാര്‍ക്കിടയില്‍ പഴഞ്ചന്‍ തമാശ തട്ടി വിടുന്നു. പിന്നീട് അവന്‍ ഇത് കേട്ട് സഹികെട്ട് നല്ല "വിറ്റുകള്‍" ഇറക്കുന്നു. അത് അതേപോലെ തന്നെ ചൂടോടെ പോസ്റ്റില്‍ തട്ടുന്നു.. അപ്പോള്‍ സാര്‍ വീണ്ടും ഒരു ഹിറ്റ് പോസ്റ്റ് കൂടി തട്ടിയല്ലോ എന്നുള്ള കമന്റില്‍ രോമാഞ്ച കഞ്ചുകം അണിയുന്നു.. രോമം ഇല്ലാത്തവന്‍ ഗള്‍ഫ് ഗേറ്റില്‍ ശരീരത്തില്‍ രോമം ഫിറ്റു ചെയ്യുന്ന സാധ്യതകളെ പറ്റി ഓര്‍ത്ത് നെടുവീര്‍പ്പിടുന്നു..
രംഗം 2
അടുത്ത വീരന്‍ മതപരം മാത്രമേ താങ്ങൂ.. പെന്തക്കൊസുകാരന്‍ ഇറക്കുന്ന പുസ്തകവും ഇസ്ലാമിക് പബ്ലിക്കെഷന്റെ പുസ്തകവും അല്ലെങ്കില്‍ മറ്റുള്ള ഹൈന്ദവ പുസ്തകങ്ങളുടെയും മൂന്ന് പേജ് വായിച്ചു തന്നാലായതും മറ്റുള്ളവര്‍ എവിടെയെങ്കിലും വിവരണമോ അവലോകനന്മോ നടത്തിയത് അതേപോലെ പോസ്റ്റില്‍ തങ്ങുന്നു.. അതാതു മതത്തിലുള്ളവന്റെ ഒരു ചെറിയ തലോടലും മറ്റു മതത്തിലുള്ള വായനക്കാരന്റെ ചെറിയ ഉന്തോ തള്ളോ കിട്ടിയാലും കമന്റ് നൂറു കയറുമല്ലോ..അതോടെ ഉള്ളം തണുക്കും..
രംഗം 3
ഇത് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവന്റെ സ്വന്തം.. രാവിലെ തന്നെ വിവരമുള്ള (ആണോ ... ആര്‍ക്കറിയാം ) വിദ്യാഭാസമുള്ള പത്രക്കാര്‍ എഴുതിയ വാര്‍ത്തകള്‍ കുറെ വായിക്കും. യൂണിക്കോഡില്‍ കിട്ടിയാല്‍ അങ്ങനെതന്നെ കോപ്പിയടിക്കാം.. അല്ലെങ്കില്‍ മറ്റു ഫോണ്ടിനെ യൂണിക്കോഡ് ആക്കുന്ന ടൂളുകള്‍ ഉപയോഗിച്ച് കോപ്പിയടിച്ചു പോസ്റ്റ് ഒന്നാക്കും.. അല്പം മാറ്റങ്ങളും ചേരുവകളും ചേര്‍ത്തു ഒരു മികച്ച പോസ്റ്റെന്ന അഭിപ്രായം കിട്ടുമ്പോള്‍ ഒറിജിനല്‍ എഴുതിയവന്റെ കണ്ണില്‍ പെടല്ലേ എന്നുള്ള പ്രാര്‍ത്ഥന മാത്രമായിരിക്കും..
രംഗം 4
കിട്ടിയ കള്ളും (ഓസിനു) കുടിച്ചു വല്ലകവികളും എഴുതിയ കവിതകള്‍ പാടി നടക്കുമ്പോള്‍ ഒന്നും ഓര്‍മ്മ വരാത്തതുകൊണ്ട് കിട്ടിയ വരികള്‍ വെച്ച് പാട്ട് പാടുന്നു.. അല്ലെങ്കില്‍ വായില്‍ വരുന്നത് കോതയ്ക്ക് പാട്ടെന്ന സിദ്ധാന്തം വെച്ച് കവിത ചൊല്ലുന്നു.. പിറ്റേന്ന് അതേപോലെ തന്നെ എഴുതിയെടുത്തു പോസ്റ്റ് ആക്കുമ്പോള്‍ മലയാളത്തിനു മറ്റൊരു കവിയെകൂടി കിട്ടി.. സ്വന്തം കാശിനു കള്ള് വാങ്ങി കുടിച്ചു ബാക്കിയെല്ലാം ചെയ്താലും ഫലം ഒന്നുതന്നെ.. ചവറു പോലെ കവിത നൂറു.. ഏതെങ്കിലും അല്പം ഭേദമായാല്‍ പിന്നെ കവി തന്നെ കവി..
രംഗം..5
അല്പം വിവരം ഉണ്ടെങ്കില്‍ (ഇല്ലെങ്കിലും കുഴപ്പമില്ല.. ഇംഗ്ലീഷ് വായിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മതി ) വല്ല ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിച്ചു ആശയം അടിച്ചുമാറ്റി പോസ്റ്റ് ഇട്ടാല്‍ മതി.. അവര്‍ എവിടെ ഈ ചവര്‍ ബ്ലോഗ് കണ്ടുപിടിക്കും.. നമ്മുടെ പോസ്റ്റ് ഹിറ്റായാല്‍ ഈ കൂപ മണ്ടൂകം രക്ഷപ്പെട്ടില്ലേ.. അല്ല ഇതി തമിഴ്, തെലുഗു, ഹിന്ദി ഒക്കെ അറിയാമെങ്കില്‍ പിന്നെ അവിടെ നിന്നും അടിച്ചു മാറ്റാമല്ലോ... എന്തായാലും ബ്ലോഗ് ഹിറ്റായാല്‍ മതിയല്ലോ..
രംഗം 6
ഇടയ്ക്കെപ്പോഴോ പണ്ട് കണ്ട സിനിമയിലെ കഥ അവ്യക്തമായി ഓര്‍മ്മ വരുമ്പോള്‍ അടിച്ചുമാറ്റി അല്പം ട്വിസ്റ്റ് കൊടുത്ത് വേറെ രീതിയല്‍ ആക്കി പോസ്റ്റ് ഇടാമല്ലോ.. നമുക്കോ ഓര്‍മ്മയില്ല പിന്നല്ല മറ്റുള്ളവര്‍ ഓര്‍ക്കാന്‍.. അഥവാ കണ്ടെത്തിയാല്‍ അതെല്ലാം കേവലം പ്രേരണ മാത്രം ആഎന്നു പറയണം.. അല്ലാതെ.. നമ്മുടെ അനുമാലിക് ചേട്ടന്‍ പറ്റും പ്രിയദര്‍ശന്‍ സിനിമയും ഒക്കെ ഇങ്ങനെ പ്രേരണ കിട്ടി ചെയ്യാറില്ലേ... അതുപോലെ..
നര്‍മ്മം രംഗം 7
ഇനിയുള്ളത് മൂടോടെ അടിച്ചുമാറ്റുക ആണ്.. പിടിച്ചാല്‍ പറയും എനിക്ക് മെയിലില്‍ കിട്ടിയതാണ്.. ആരുടെ ആണെന്ന് അറിയില്ല.. അറിഞ്ഞാല്‍ ക്രെഡിറ്റ് വെക്കാം.
ഇങ്ങനെ എന്തെല്ലാം നൂലാമാലകള്‍ ചെയ്താണ് പോസ്റ്റ് ഇടുന്നത്.. ഇനി ഇട്ടാലോ കമന്റ് വരണം എന്നില്ലല്ലോ. അത്തരം ഒരു ചെറിയ ചാറ്റ് കാണാം..
ബ്ലോഗര്‍ : മാഷെ സുഖമല്ലേ..
മറ്റേ ബ്ലോഗര്‍ : അതെ സുഖം..
ബ്ലോഗര്‍ : ഞാന്‍ ഒരു പോസ്റ്റ് ഇട്ടു കേട്ടോ.. ഒന്ന് വായിച്ചു കമന്റ് ഇടണം..
മറ്റേ ബ്ലോഗര്‍ : മാഷെ സമയം ഇല്ല.. അതുകൊണ്ടാ..
ബ്ലോഗര്‍..: അത് പോട്ടെ വെറുതെ ഒരു കമന്റ് ഇട്ടാല്‍ മതി.. താങ്കളുടെ കമന്റ് കണ്ടാല്‍ പിന്നെ മറ്റുള്ളവരും ഇടും.
മറ്റേ ബ്ലോഗര്‍ : തല്‍ക്കാലം ഞാന്‍ ഒരു സ്മൈലി ഇടാം.. അല്ലെങ്കില്‍ ഒരു തേങ്ങ പൊട്ടിക്കാം..
ബ്ലോഗര്‍ : നീയാര് ശ്രീയോ സ്മൈലി ഇടാന്‍.. അതോ സുല്ലോ വന്നു തേങ്ങാ അടിച്ചിട്ട് പോവാന്‍..
മറ്റേ ബ്ലോഗര്‍ : അല്ല എന്റെ കഴിഞ്ഞാ പോസ്റ്റില്‍ മാഷ് കമന്റ് ഇട്ടില്ല കേട്ടോ... അങ്ങോട്ടും ഇങ്ങോട്ടും വേണം.. ഞാന്‍ മാഷിന്റെ ബ്ലോഗ് ഫോളോ ചെയ്തല്ലോ..എന്നിട്ട് എന്താ എന്റെ ബ്ലോഗില്‍ ഫോളോ ചെയ്യാത്തത്...
ബ്ലോഗര്‍ : ഞാന്‍ ഇപ്പൊ തന്നെ ഫോളോ ചെയ്യാം.. തന്റെ പഴയ പോസ്റ്റില്‍ കമന്റും ഇടാം.. വേണമെങ്കില്‍ എന്റെ ഒന്നോ രണ്ടോ അനോണി കമന്റും ഇടാം..
മറ്റേ ബ്ലോഗര്‍ : ഹഹഹഹ് .. കൊള്ളാം.. അപ്പോള്‍ ഞാനും കമന്റ് ഇടാം.. എന്റെ കൈയിലും ഉണ്ട് കൊറേ അനോണി.. അവരെയും ഇറക്കാം..
ബ്ലോഗര്‍..: ഇങ്ങനെയോക്കയല്ലേ പച്ചപിടിക്കുന്നത്.. പിന്നെ..എല്ലാവരോടും ഒന്ന് പറഞ്ഞരെ ഈ പോസ്റ്റിന്റെ കാര്യം.. അവരെല്ലാം കമന്റ് ഇടാന്‍ പറയണം. മറക്കല്ലേ..
മറ്റേ ബ്ലോഗര്‍ : അപ്പോള്‍ ശരി.. എന്റെ പോസ്റ്റും മറക്കണ്ട..കേട്ടോ..
ബ്ലോഗര്‍.. ഇല്ലെന്നെ.. പിന്നെ ലവന് ഒരു പണി കൊടുക്കാനുണ്ട്. പിന്നെ കാണാം..
മറ്റേ ബ്ലോഗര്‍..: ഓക്കേ.. സീ യൂ..
ഇത്രയും ഇരന്നു പിച്ചയെടുത്തു പോസ്റ്റ് ഇട്ടു കമന്റ് വാങ്ങി അടുത്ത പോസ്റ്റ് ഇടുമ്പോള്‍ അത് മറവിയുടെ ആഴക്കയത്തിലേക്ക് പോവുന്നു.. എന്തിനു ഇങ്ങനെ ചെയ്യണം...അല്ലെ..ബ്ലോഗ് തുടങ്ങുക.. പോസ്റ്റ് ഇടുക.. ബാക്കിയെല്ലാം താനേ വന്നുകൊള്ളും... കാശുകൊടുത്താല്‍ ഭാവന കിട്ടില്ലല്ലോ..

Labels:
നര്‍മ്മം
Subscribe to:
Posts (Atom)