തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, March 3, 2010

224.അച്ചുതണ്ട് വരെ മാറിപ്പോയല്ലോ ദൈവമേ..

2012 സിനിമ കണ്ടപ്പോള്‍ മുതല്‍ കൂതറ തിരുമേനിയ്ക്കൊരു പേടി.. ഈ ഭൂമി അങ്ങ് അവസാനിച്ചു പോവുമോ..? എന്തോരം ബൂലോകവാസികളെ തിരുമേനി എഴുതി എഴുതി കൊല്ലുന്നു.. അതിലൂടെയുള്ള അവര്‍ണ്ണനീയമായതും അത്യന്തം ഗോപനീയതുമായുള്ള ആത്മഹര്‍ഷം വളരെ വലുതാണ്‌. ഭൂമി അവസാനിച്ചുപോയാല്‍ ബ്ലോഗ്‌ എഴുതാന്‍ കഴിയില്ലെന്നുള്ള വിഷമത്തില്‍ ഉറക്കം വരെ നഷ്ടപ്പെട്ടു. ഡയസപാം അഞ്ചു മില്ലി മാറി ഏഴുവരെ ആയി ഇപ്പോള്‍.. ഇനി ഉറങ്ങാന്‍ പത്തു മില്ലിഗ്രാം വരെ കഴിക്കണമോ എന്നുള്ള പേടിയുമുണ്ട്. അല്ല ഭൂമി അങ്ങനെ അങ്ങ് അവസാനിക്കുമോ..? ബൂലോകത്തുള്ള പരമ ദ്രോഹികളെയും വൃത്തികെട്ട അനോണികളെയും നരകിപ്പിച്ചു നശിപ്പിക്കാതെ ഒറ്റയടിക്ക് കൊന്നാല്‍ പിന്നെ എന്തോന്ന് അവസാനം...!

അഞ്ചു വര്‍ഷം മുമ്പൊരു സുനാമി.. പിന്നെ പലയിടത്തും പല തരത്തിലുള്ള ഭൂമി കുലുക്കവും സുനാമികളും പന്നിപ്പനി മുതല്‍ സിനിമാപ്പനി വരെയുള്ള അസുഖങ്ങള്‍ സാമ്പത്തിക മാന്ദ്യം തുടങ്ങി എല്ലാ ഉടായിപ്പുകളും കണ്ടപ്പോള്‍ ഭൂമി അവസാനിക്കാറായി എന്ന് തോന്നിപ്പോയി.. മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കിയും ഏഞ്ചല്‍ ജോണും ഭഗവാനും മമ്മൂട്ടിയുടെ പട്ടണത്തില്‍ ഭൂതവും കണ്ടപ്പോള്‍ ഭൂമി അവസാനിച്ചാല്‍ മതിയെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു.. അഴീക്കോടിന്റെ വളിപ്പുകള്‍ കേട്ടപ്പോള്‍ ആ ആഗ്രഹത്തെ ഊട്ടിയുറപ്പിച്ചു.. ഇടയ്ക്ക് ഒരു അവതാര്‍ 3D കണ്ടപ്പോള്‍ ആ ആഗ്രഹത്തിന് അല്പം മാറ്റമുണ്ടായി എന്നത് നേര്.. അപ്പോള്‍ സിനിമയാണോ ജീവിക്കാന്‍ പ്രേരണ തരുന്നതെന്ന് സംശയമുള്ളവര്‍ "ലയനം " എന്നാ സിനിമ കണ്ടിട്ട് വാ.. എന്നിട്ട് ബാക്കി പറയാം.. അല്ലെങ്കില്‍ ഏഴിമല പൂഞ്ചോല , പുഴയോരത്തു പൂത്തോണി എത്തിയില്ല എന്നീ ഭക്തിഗാനങ്ങള്‍ കേട്ടിട്ട് വന്നാലും മതി.. അല്ലാതെ പിന്നെ.

ഇനി കാര്യം.. ഈ നരസിംഹം പോലെയുള്ള ലാലേട്ടന്‍ " ഭൂമിയുടെ അച്ചു തണ്ട് എന്റെ കൈയിലാണ്... ഞാന്‍ എടുത്തു അമ്മാനമാടും... ശംഭോ മഹാദേവാ സവാരി ഗിരി ഗിരി " എന്നൊക്കെ പുലമ്പുംപോള്‍ സത്യത്തില്‍ ഈ അച്ചുതണ്ട് ഒന്ന് മാറിയാല്‍ എന്ത് പറ്റുമെന്ന് കരുതിയിട്ടുണ്ടോ.. പാര്‍ട്ടിയുടെ അച്ചുതണ്ട് എന്റെ കൈയിലാണ് എന്ന് കരുതുന്ന അച്ചുമാമന്റെ കാര്യം വിട്.. ഇത് കാര്യമായ ഒരു വിഷയമാണ്‌. ഭൂമി ഒരു സാങ്കല്‍പ്പിക അച്ചുതണ്ടിലാണ് ഇരുപത്തി നാല് മണിക്കൂര്‍ കൊണ്ട് സ്വയം കറങ്ങുന്നതെന്നു ഓച്ചിറക്കാളയ്ക്ക് പോലും അറിയാം (ഈ ഓച്ചിറക്കാളയും ബ്ലോഗര്‍ അരുണ്‍ കായം കുളവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നു കൂതറ തിരുമേനി ഇവിടെ സത്യവാങ്ങ് സമര്‍പ്പിക്കുന്നു). അപ്പോള്‍ അച്ചു തണ്ട് അല്‍പ്പം മാറിയാലോ..?

റിച്ചാര്‍ഡ് ഗ്രോസ് എന്നാ നാസയിലെ ശാസ്ത്രജ്ഞന്‍ ഈ കഴിഞ്ഞ ചിലി ഭൂമികുലുക്കത്തില്‍ ഭൂമിയുടെ അച്ചുതണ്ട് മാറിയെന്നു കണ്ടെത്തി.. (8.8 ആയിരുന്നു ഈ ഭൂമി കുലുക്കത്തിന്റെ തീവ്രത ).. ഈ അച്ചുതണ്ട് മാറിയത് കൊണ്ട് നമുക്കെന്തു നഷ്ടം എന്നാവും ചോദ്യം.. നഷ്ടമല്ലേയുള്ളൂ... അച്ചുതണ്ടില്‍ നിന്ന് മാറിയത് ഏകദേശം എട്ടു സെന്റി മീറ്റര്‍ ആണെന്നാണ് കണ്ടെത്തിയത്... അതുകൊണ്ടുള്ള നഷ്ടം നമുക്ക് ഓരോ ദിവസവും ഒന്നര മൈക്രോ സെക്കണ്ട് നഷ്ടമാവും.. ഇതിലും വല്ല്യ ഭൂമികുലുക്കം ഇന്‍ഡോനേഷ്യയില്‍ (9.1) വന്നപ്പോള്‍ ഇത്രയും വ്യത്യാസം ഉണ്ടാവാഞ്ഞത്‌ ഭൂമികുലുക്കത്തിന്റെ പ്രഭാവ കോണിന്റെ കുറവ് കൊണ്ടായിരുന്നുപോലും.. അത് നന്നായി... അങ്ങനെ അച്ചു തണ്ട് മാറി മാറി ദിവസത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞിരുന്നെങ്കില്‍ നമുക്ക് ഓഫീസില്‍ കുറച്ചു മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതിയാരുന്നു.. അല്ലെ.. എന്തൊരു സുഖം...

വെര്‍ട്ടിക്കല്‍ ആയി ഈ ചലനവും പുനര്‍ സ്ഥാപനവും അല്‍പ്പം കടുത്തുപോയോ എന്ന് തോന്നുന്നു.. കാരണം അന്ന് സുനാമിയുടെ കൂടെ ഉണ്ടായ ഭൂമി കുലുക്കത്തില്‍ മാറിയത് ഏഴു സെന്റി മീറ്റര്‍ ആയിരുന്നെങ്കില്‍ സമയം പോയത് (കുറഞ്ഞത്‌ ) ആറര മൈക്രോ സെക്കണ്ട് ആയിരുന്നു.. ഇങ്ങനെ ഓരോ കുലുക്കത്തിലും സമയം കുറഞ്ഞു പോയാല്‍ പിന്നെ നമ്മള്‍ എന്തോ ചെയ്യും..?

ഇനി ഇതിനൊക്കെ എന്ത് പ്രതിവിധി എന്ന് നോക്കാം.. ഭാരതത്തിലെ ഏറ്റവും ബുദ്ധിശാലികളും പ്രതികരണ ശേഷിയുള്ളവരുമായ കേരള ജനത ഇതിനെതിരെ ശക്തിയായി പ്രവര്‍ത്തിക്കണം.. നമുക്കല്ലേ നൂറു ശതമാനം സാക്ഷരതയുള്ളത്..

* ഒരു മത സൌഹാര്‍ദ്ധ ജാഥയും സമ്മേളനവും നടത്തുക..

*ബന്ത് , ഹര്‍ത്താല്‍ , പണിമുടക്ക്‌ തുടങ്ങിയവാ നടത്തുക.. കഴിവതും ആ സമയം നോക്കി കുറെ അടിച്ചു തകര്‍ക്കലുകള്‍ കൊള്ളയടിക്കല്‍ തുടങ്ങിയവയും നടത്തുക..

*ഭരണകഷിയുടെ നിഷ്ക്രിയ സമീപനത്തിനെതിരെ ശക്തമായി പ്രതിരോധിക്കുക..

*രാഹുല്‍ മോനെ കൊണ്ടുവന്നു രണ്ടു തട്ടുകടകളില്‍ നിന്ന് ദോശ വാങ്ങിക്കൊടുത്തു ഞങ്ങള്‍ പാവങ്ങളുടെ കൂടെയാണെന്ന് തെളിയിക്കുക..

*അമ്മച്ചിയും കേട്ടുള്ള അങ്കിളും ടിവിയില്‍ രണ്ടു പ്രസംഗ പരമ്പര നടത്തുക.. സംസ്ഥാന സര്‍ക്കാരിന്റെ കഴിവ് കേടുകൊണ്ടാണ് ഇത് സംഭവിച്ചതെന്നു പറയുക..

* നമ്മളെല്ലാം പ്രതികരിച്ചില്ലെങ്കില്‍ നമ്മുടെ കുട്ടി സംഘടനകള്‍ക്ക് അവസരം കൊടുക്കുക.. (അടിച്ചു തകര്‍ക്കാന്‍ അവരല്ലേ മിടുക്കര്‍ )

ഈ വമ്പന്‍ പ്രക്ഷോഭത്തില്‍ നിങ്ങളെല്ലാം പങ്കുചെരുമെന്നു കൂതറ തിരുമേനി വിശ്വസിക്കട്ടെ ...

5 comments:

Naseef U Areacode said...

തിരുമേനി ഒന്നു പറഞ്ഞാല്‍ മതി.. സമരത്തിന് ഞങ്ങള്‍ തയ്യാര്‍..
നിരന്തരാഹാര സമരമായാല്‍ കൂടുതല്‍ നന്നായി...

റോഷ്|RosH said...

ഭൂമികുലുക്കത്തിന് തീവ്രത 88???
ഒരു കുത്ത് വിട്ടുപോയോ തിരുമേനി?

കൂതറ തിരുമേനി said...

@ റോഷ്|RosH

thanks... changed it

അപ്പൂട്ടന്‍ said...

മാറിപ്പോയ അച്ചുതണ്ട്‌ അച്ചുതന്റെ വീട്ടിൽ വന്ന് മാപ്പുപറയണം എന്നൊരു പ്രമേയം പാസാക്കിയാലോ.

ഭൂമികുലുക്കത്തിന്‌ വിലക്കേർപ്പെടുത്താം, പ്രസംഗത്തൊഴിലാളികളെക്കൊണ്ട്‌ ചീത്തവിളിപ്പിക്കാം, പോലീസ്‌ കേസെടുപ്പിക്കാം, പിന്നീട്‌ സിബിഐ അന്വേഷണം നടത്തിക്കാം....

നമ്മക്കാണോ ഓപ്‌ഷനു പഞ്ഞം.

ഒരു നുറുങ്ങ് said...

“അപ്പോള്‍ അച്ചു തണ്ട് അല്‍പ്പം മാറിയാലോ..?“

“... അങ്ങനെ അച്ചു തണ്ട് മാറി മാറി ദിവസത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞിരുന്നെങ്കില്‍ നമുക്ക് ഓഫീസില്‍ കുറച്ചു മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതിയാരുന്നു.. അല്ലെ.. എന്തൊരു സുഖം...“

അതേയതെ,പിന്നേ...ജോലിയേ ചെയ്യേണ്ടി
വരില്ലട്ടോ...കൂതറമാഷേ!!