തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, March 2, 2010

223.ഒരു പോസ്റ്റിന്റെ പിന്നിലെ കളികള്‍

കുറിമാനം : ഇതെന്റെ അനുഭവമല്ല.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ സാമ്യം തോന്നിയാല്‍ അത്ഭുതപ്പെടേണ്ട..! സത്യമാവാന്‍ സാധ്യതയുണ്ട്...

കഥയെഴുതുന്നവന്‍ കക്കൂസില്‍ ടിഷ്യൂ പേപ്പറില്‍ കഥ (കവികള്‍ കവിതകള്‍ എഴുതുന്നു എന്നുമാത്രം.) എഴുതുന്നത്‌ പോലെ ബ്ലോഗെഴുത്തുകാര്‍ പോസ്റ്റ്‌ എഴുതുന്ന ചില രീതികള്‍ .. അപാര എഴുത്തിന്റെ അസുഖമുള്ളവര്‍ ലാപ്ടോപ് കക്കൂസില്‍ വെച്ച് പോസ്റ്റ്‌ എഴുതി പബ്ലിഷ് ചെയ്തുവെന്ന് വരാം.. ഇതങ്ങനെയുള്ള രീതിയല്ല.. ചില എഴുത്തിനു നിദാനമാകുന്ന സംഗതികള്‍ അപഗ്രഥിക്കുന്നുവെന്ന് മാത്രം.

രംഗം 1

കൂട്ടുകാരോടൊത്ത് ബാറില്‍ വെള്ളം അടിക്കുമ്പോള്‍ കൂട്ടത്തിലെ തമാശക്കാരനും അത്ര പരിഷ്കാരിയും അല്ലാത്ത ഒരുത്തന്‍ അടിച്ച ജോക്ക് വീണ്ടും വീണ്ടും ഓര്‍ത്ത്‌ പൊലിപ്പിച്ചു തന്റേതെന്ന മട്ടില്‍ മസാല ചേര്‍ത്തു എഴുതി പിറ്റേന്ന് വായനക്കാരുടെ കമന്റില്‍ പുളകം കൊണ്ട് ആത്മനിര്‍വൃതി അടയല്‍. ഇടയ്ക്കിടെ നല്ല തമാശ തട്ടിവിടുന്ന കൂട്ടുകാര്‍ക്കിടയില്‍ പഴഞ്ചന്‍ തമാശ തട്ടി വിടുന്നു. പിന്നീട് അവന്‍ ഇത് കേട്ട് സഹികെട്ട് നല്ല "വിറ്റുകള്‍" ഇറക്കുന്നു. അത് അതേപോലെ തന്നെ ചൂടോടെ പോസ്റ്റില്‍ തട്ടുന്നു.. അപ്പോള്‍ സാര്‍ വീണ്ടും ഒരു ഹിറ്റ്‌ പോസ്റ്റ്‌ കൂടി തട്ടിയല്ലോ എന്നുള്ള കമന്റില്‍ രോമാഞ്ച കഞ്ചുകം അണിയുന്നു.. രോമം ഇല്ലാത്തവന്‍ ഗള്‍ഫ്‌ ഗേറ്റില്‍ ശരീരത്തില്‍ രോമം ഫിറ്റു ചെയ്യുന്ന സാധ്യതകളെ പറ്റി ഓര്‍ത്ത്‌ നെടുവീര്‍പ്പിടുന്നു..

രംഗം 2
അടുത്ത വീരന്‍ മതപരം മാത്രമേ താങ്ങൂ.. പെന്തക്കൊസുകാരന്‍ ഇറക്കുന്ന പുസ്തകവും ഇസ്ലാമിക് പബ്ലിക്കെഷന്റെ പുസ്തകവും അല്ലെങ്കില്‍ മറ്റുള്ള ഹൈന്ദവ പുസ്തകങ്ങളുടെയും മൂന്ന് പേജ് വായിച്ചു തന്നാലായതും മറ്റുള്ളവര്‍ എവിടെയെങ്കിലും വിവരണമോ അവലോകനന്മോ നടത്തിയത് അതേപോലെ പോസ്റ്റില്‍ തങ്ങുന്നു.. അതാതു മതത്തിലുള്ളവന്റെ ഒരു ചെറിയ തലോടലും മറ്റു മതത്തിലുള്ള വായനക്കാരന്റെ ചെറിയ ഉന്തോ തള്ളോ കിട്ടിയാലും കമന്റ് നൂറു കയറുമല്ലോ..അതോടെ ഉള്ളം തണുക്കും..

രംഗം 3
ഇത് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവന്റെ സ്വന്തം.. രാവിലെ തന്നെ വിവരമുള്ള (ആണോ ... ആര്‍ക്കറിയാം ) വിദ്യാഭാസമുള്ള പത്രക്കാര്‍ എഴുതിയ വാര്‍ത്തകള്‍ കുറെ വായിക്കും. യൂണിക്കോഡില്‍ കിട്ടിയാല്‍ അങ്ങനെതന്നെ കോപ്പിയടിക്കാം.. അല്ലെങ്കില്‍ മറ്റു ഫോണ്ടിനെ യൂണിക്കോഡ് ആക്കുന്ന ടൂളുകള്‍ ഉപയോഗിച്ച് കോപ്പിയടിച്ചു പോസ്റ്റ്‌ ഒന്നാക്കും.. അല്പം മാറ്റങ്ങളും ചേരുവകളും ചേര്‍ത്തു ഒരു മികച്ച പോസ്റ്റെന്ന അഭിപ്രായം കിട്ടുമ്പോള്‍ ഒറിജിനല്‍ എഴുതിയവന്റെ കണ്ണില്‍ പെടല്ലേ എന്നുള്ള പ്രാര്‍ത്ഥന മാത്രമായിരിക്കും..

രംഗം 4
കിട്ടിയ കള്ളും (ഓസിനു) കുടിച്ചു വല്ലകവികളും എഴുതിയ കവിതകള്‍ പാടി നടക്കുമ്പോള്‍ ഒന്നും ഓര്‍മ്മ വരാത്തതുകൊണ്ട് കിട്ടിയ വരികള്‍ വെച്ച് പാട്ട് പാടുന്നു.. അല്ലെങ്കില്‍ വായില്‍ വരുന്നത് കോതയ്ക്ക് പാട്ടെന്ന സിദ്ധാന്തം വെച്ച് കവിത ചൊല്ലുന്നു.. പിറ്റേന്ന് അതേപോലെ തന്നെ എഴുതിയെടുത്തു പോസ്റ്റ്‌ ആക്കുമ്പോള്‍ മലയാളത്തിനു മറ്റൊരു കവിയെകൂടി കിട്ടി.. സ്വന്തം കാശിനു കള്ള് വാങ്ങി കുടിച്ചു ബാക്കിയെല്ലാം ചെയ്താലും ഫലം ഒന്നുതന്നെ.. ചവറു പോലെ കവിത നൂറു.. ഏതെങ്കിലും അല്പം ഭേദമായാല്‍ പിന്നെ കവി തന്നെ കവി..

രംഗം..5

അല്പം വിവരം ഉണ്ടെങ്കില്‍ (ഇല്ലെങ്കിലും കുഴപ്പമില്ല.. ഇംഗ്ലീഷ് വായിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മതി ) വല്ല ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിച്ചു ആശയം അടിച്ചുമാറ്റി പോസ്റ്റ്‌ ഇട്ടാല്‍ മതി.. അവര്‍ എവിടെ ഈ ചവര്‍ ബ്ലോഗ്‌ കണ്ടുപിടിക്കും.. നമ്മുടെ പോസ്റ്റ്‌ ഹിറ്റായാല്‍ ഈ കൂപ മണ്ടൂകം രക്ഷപ്പെട്ടില്ലേ.. അല്ല ഇതി തമിഴ്, തെലുഗു, ഹിന്ദി ഒക്കെ അറിയാമെങ്കില്‍ പിന്നെ അവിടെ നിന്നും അടിച്ചു മാറ്റാമല്ലോ... എന്തായാലും ബ്ലോഗ്‌ ഹിറ്റായാല്‍ മതിയല്ലോ..

രംഗം 6

ഇടയ്ക്കെപ്പോഴോ പണ്ട് കണ്ട സിനിമയിലെ കഥ അവ്യക്തമായി ഓര്‍മ്മ വരുമ്പോള്‍ അടിച്ചുമാറ്റി അല്പം ട്വിസ്റ്റ്‌ കൊടുത്ത് വേറെ രീതിയല്‍ ആക്കി പോസ്റ്റ്‌ ഇടാമല്ലോ.. നമുക്കോ ഓര്‍മ്മയില്ല പിന്നല്ല മറ്റുള്ളവര്‍ ഓര്‍ക്കാന്‍.. അഥവാ കണ്ടെത്തിയാല്‍ അതെല്ലാം കേവലം പ്രേരണ മാത്രം ആഎന്നു പറയണം.. അല്ലാതെ.. നമ്മുടെ അനുമാലിക് ചേട്ടന്‍ പറ്റും പ്രിയദര്‍ശന്‍ സിനിമയും ഒക്കെ ഇങ്ങനെ പ്രേരണ കിട്ടി ചെയ്യാറില്ലേ... അതുപോലെ..

നര്‍മ്മം രംഗം 7

ഇനിയുള്ളത് മൂടോടെ അടിച്ചുമാറ്റുക ആണ്.. പിടിച്ചാല്‍ പറയും എനിക്ക് മെയിലില്‍ കിട്ടിയതാണ്.. ആരുടെ ആണെന്ന് അറിയില്ല.. അറിഞ്ഞാല്‍ ക്രെഡിറ്റ് വെക്കാം.

ഇങ്ങനെ എന്തെല്ലാം നൂലാമാലകള്‍ ചെയ്താണ് പോസ്റ്റ്‌ ഇടുന്നത്.. ഇനി ഇട്ടാലോ കമന്റ് വരണം എന്നില്ലല്ലോ. അത്തരം ഒരു ചെറിയ ചാറ്റ് കാണാം..

ബ്ലോഗര്‍ : മാഷെ സുഖമല്ലേ..
മറ്റേ ബ്ലോഗര്‍ : അതെ സുഖം..

ബ്ലോഗര്‍ : ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടു കേട്ടോ.. ഒന്ന് വായിച്ചു കമന്റ് ഇടണം..
മറ്റേ ബ്ലോഗര്‍ : മാഷെ സമയം ഇല്ല.. അതുകൊണ്ടാ..

ബ്ലോഗര്‍..: അത് പോട്ടെ വെറുതെ ഒരു കമന്റ് ഇട്ടാല്‍ മതി.. താങ്കളുടെ കമന്റ് കണ്ടാല്‍ പിന്നെ മറ്റുള്ളവരും ഇടും.
മറ്റേ ബ്ലോഗര്‍ : തല്‍ക്കാലം ഞാന്‍ ഒരു സ്മൈലി ഇടാം.. അല്ലെങ്കില്‍ ഒരു തേങ്ങ പൊട്ടിക്കാം..

ബ്ലോഗര്‍ : നീയാര് ശ്രീയോ സ്മൈലി ഇടാന്‍.. അതോ സുല്ലോ വന്നു തേങ്ങാ അടിച്ചിട്ട് പോവാന്‍..
മറ്റേ ബ്ലോഗര്‍ : അല്ല എന്റെ കഴിഞ്ഞാ പോസ്റ്റില്‍ മാഷ് കമന്റ് ഇട്ടില്ല കേട്ടോ... അങ്ങോട്ടും ഇങ്ങോട്ടും വേണം.. ഞാന്‍ മാഷിന്റെ ബ്ലോഗ്‌ ഫോളോ ചെയ്തല്ലോ..എന്നിട്ട് എന്താ എന്റെ ബ്ലോഗില്‍ ഫോളോ ചെയ്യാത്തത്...

ബ്ലോഗര്‍ : ഞാന്‍ ഇപ്പൊ തന്നെ ഫോളോ ചെയ്യാം.. തന്റെ പഴയ പോസ്റ്റില്‍ കമന്റും ഇടാം.. വേണമെങ്കില്‍ എന്റെ ഒന്നോ രണ്ടോ അനോണി കമന്റും ഇടാം..
മറ്റേ ബ്ലോഗര്‍ : ഹഹഹഹ് .. കൊള്ളാം.. അപ്പോള്‍ ഞാനും കമന്റ് ഇടാം.. എന്റെ കൈയിലും ഉണ്ട് കൊറേ അനോണി.. അവരെയും ഇറക്കാം..

ബ്ലോഗര്‍..: ഇങ്ങനെയോക്കയല്ലേ പച്ചപിടിക്കുന്നത്.. പിന്നെ..എല്ലാവരോടും ഒന്ന് പറഞ്ഞരെ ഈ പോസ്റ്റിന്റെ കാര്യം.. അവരെല്ലാം കമന്റ് ഇടാന്‍ പറയണം. മറക്കല്ലേ..
മറ്റേ ബ്ലോഗര്‍ : അപ്പോള്‍ ശരി.. എന്റെ പോസ്റ്റും മറക്കണ്ട..കേട്ടോ..

ബ്ലോഗര്‍.. ഇല്ലെന്നെ.. പിന്നെ ലവന് ഒരു പണി കൊടുക്കാനുണ്ട്. പിന്നെ കാണാം..
മറ്റേ ബ്ലോഗര്‍..: ഓക്കേ.. സീ യൂ..

ഇത്രയും ഇരന്നു പിച്ചയെടുത്തു പോസ്റ്റ്‌ ഇട്ടു കമന്റ് വാങ്ങി അടുത്ത പോസ്റ്റ്‌ ഇടുമ്പോള്‍ അത് മറവിയുടെ ആഴക്കയത്തിലേക്ക് പോവുന്നു.. എന്തിനു ഇങ്ങനെ ചെയ്യണം...അല്ലെ..ബ്ലോഗ്‌ തുടങ്ങുക.. പോസ്റ്റ്‌ ഇടുക.. ബാക്കിയെല്ലാം താനേ വന്നുകൊള്ളും... കാശുകൊടുത്താല്‍ ഭാവന കിട്ടില്ലല്ലോ..

23 comments:

ഒഴാക്കന്‍. said...

കൂതറ, ഒരു സംശയം! തിരുമേനി ഈ പറഞ്ഞ ഏതിലെങ്കിലും പെടുമോ?...

" പിന്നെ ലവന് ഒരു പണി കൊടുക്കാനുണ്ട്. പിന്നെ കാണാം.. " കരുതി ഇരുന്നോ ചിലപ്പോ പണി തിരുമേനിക്ക് ആവും

dikrutti said...

നമ്മള് ഇപ്പൊ ബ്ലൊഗാന് തുടങിയതെ ഒള്ളു . . ഈ ഗണത്തിലൊന്നും പെടാതിരിക്കാന് ശ്രമിക്കാം . .

പട്ടേപ്പാടം റാംജി said...

ഉള്ളത് പറഞ്ഞാല്‍......
എന്നൊരു പഴചോല്ല് ഓര്‍മ്മ വരുന്നു.

പിന്നെ കമന്റിന്റെ എണ്ണം കുട്ടാന്‍ എല്ലാ കമന്റിനും പ്രത്യേകം മറുപടി കൊടുക്കുന്ന ഒരു രിതിയും നിലവില്‍ ഉണ്ട്.

Raj said...

വേറെ ചിലരുണ്ട്, മറ്റുള്ളവരുടെ ബ്ലോഗില്‍ എന്താണ് കുഴപ്പം എന്ന് നോക്കി നടക്കുന്നവര്‍......

എന്നോട് കളിക്കല്ലേ said...

ഇവിടെ എഴുതുന്നവര്‍ (ഓരോ പോസ്റ്റും അതെഴുതുന്നവരുടെ അഭിപ്രായം ആണ്.)

* ജ്വാലാമുഖി
* കൂതറ തിരുമേനി
* നട്ടപിരാന്തന്‍
* മാപ്ല
* മാളൂ
* കാളിയാര്‍ സര്‍ക്കാര്‍
* മത്താപ്പ്
* ചക്കിയും ചങ്കരനും
* ചാർ‌വാകൻ‌
* പ്രേം
* ജോ l JOE
* അനോണി ആന്‍റെണി (Jr.)
* മനുഷ്യ വിദൂഷകന്‍
* പോങ്ങുമ്മൂടന്‍
* Minesh R Menon
* നീര്‍വിളാകന്‍
* എം.എസ്. രാജ്‌
* അനില്‍ സോപാനം
* ജോണ്‍ ചാക്കോ, പൂങ്കാവ്
* പക്ഷപാതി :: The Defendant
* പിഷാരടി മാഷ്
* ഹരീഷ് തൊടുപുഴ
* നിഷാർ ആലാട്ട്
* ശിഹാബ് ജലീല്‍

ഇതില്‍ എത്രയെണ്ണം കൂതറ തിരുമേനിയുടേത്? നല്ല തമാശ.

എന്നോട് കളിക്കല്ലേ said...

tracking

കുട്ടന്‍ said...

ഞാനും ഒരു ബ്ലോഗ്‌ അങ്ങട് തുടങ്ങി ...............ഈ പറഞ്ഞ രീതികളൊന്നും എനിക്കും ഇല്ല്യട്ടോ........

കൂതറ തിരുമേനി said...

@ എന്നോട് കളിക്കല്ലേ said...

എല്ലാം എന്റെ തന്നെ.. പക്ഷെ മറ്റുള്ളവര്‍ സമ്മതിക്കണം :)

junaith said...

തല്‍ക്കാലം ഞാന്‍ ഒരു സ്മൈലി ഇടാം..
:-))

ചാര്‍ളി[ Cha R Li ] said...

രംഗം 1 , 5, 6
ഇതൊക്കെ സമര്ത്ഥമായി ഉപയോഗിച്ച് 10 ലക്ഷം ഹിറ്റുണ്ടാക്കുന്ന ഒരാളെ എനിക്കറിയാം..
പേരു പറയില്ല..വേണേല്‍ കമന്റിക്കാണിക്കാം..

രഘുനാഥന്‍ said...
This comment has been removed by the author.
രഘുനാഥന്‍ said...

പറഞ്ഞത് മുഴുവന്‍ ശരിതന്നെ തിരുമേനി...


പിന്നെ, പട്ടേപാടം റാംജി സാറിനോട് ഒരു വാക്ക്...

എല്ലാ കമന്റിനും പ്രത്യേകം മറുപടി കൊടുക്കുന്നത് കമന്റിന്റെ എണ്ണം കൂടാന്‍ ആണെന്ന് പറഞ്ഞല്ലോ. ഞാനും അങ്ങനെ ചെയ്യുന്ന ഒരാളാണ്. പക്ഷെ അത് കമന്റിന്റെ എണ്ണം കൂട്ടാന്‍ വേണ്ടി അല്ല കേട്ടോ. ആയിരക്കണക്കിന് നല്ല പോസ്റ്റുകള്‍ ഉണ്ടായിട്ടും നമ്മുടെ ചവറു പോസ്റ്റു വായിച്ച് ഒരു കമന്റു എഴുതുന്നയാള്‍ക്ക് തീര്‍ച്ചയായും ഒരു നന്ദി പ്രത്യേകം കൊടുക്കണം എന്ന ആഗ്രഹം കൊണ്ട് ചെയ്യുന്നതാണ്.

കാക്കര - kaakkara said...

“ഞാനും വന്നൂട്ടൊ”

പകരമായി ഒരു കമന്റ്‌ എനിക്കും കിട്ടിയാലോ!!!

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇതിൽ ഞാൻ ഏതിൽ പെടുമെന്ന് ചിന്തിക്കുകയായിരുന്നു. കൂതറ സാ‍റെ :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

രഘുനാഥന്റെ അഭിപ്രാ‍ായം ശരിയാണ്.ഞാനും ആ അഭിപ്രായക്കാരനാണേ (ഒരു കമന്റ് കിട്ടിയെങ്കിലായി .കിട്ടുമോ ?

രാജേഷ് കെ ആർ said...

ആള് കൂതറയാണെലും പോസ്റ്റ് കൊള്ളാം....

Naseef U Areacode said...

അവലോകനം നന്നായി..(ബാക്കി തിരിച്ച് കമന്റിയതിനു ശേഷം!!)

കൂതറHashimܓ said...

ഞാനീ നാട്ടുകാരനല്ലാ ന്റെ ഗെഡ്യേ.. :)

അപ്പൂട്ടന്‍ said...

ഇതൊന്നുമല്ലാതെ വേറേതെങ്കിലും പോസ്റ്റോ കമന്റോ ചുമ്മാ കോപ്പിയടിച്ചു സോഴ്സ്‌ ഏതെന്നറിയിക്കാതെ വെച്ച്‌ ബ്ലോഗ്‌ വലുതാക്കുന്ന മഹാന്മാരും (ഒരാളെങ്കിലും) ഉണ്ടല്ലോ സാറേ. ഭാഗ്യത്തിന്‌ ലേബലിംഗ്‌ വല്യ പിടിയില്ലാത്തതിനാൽ അഗ്രിഗേറ്ററിൽ മെയിൻ പേജിൽ കാണാറില്ല, ഇല്ലേൽ കമന്റോട്‌ കമന്റായേനെ. (ചിലപ്പോൾ അതും ഒരു ടെക്നിക്‌ ആയിരിക്കും, അവനവന്റെ വീട്ടുകാരിയുടെ മുന്നിൽ "കണ്ടാ, ഞാനാരാ മോൻ" ന്ന് ചോദിക്കാനുള്ള ടെക്നിക്‌)

കൂതറ തിരുമേനി said...

അത്തരക്കാര്‍ ഇവിടെ കളിക്കാന്‍ വരാറില്ല എന്നൊരു ആശ്വാസം ഉണ്ട്..

സാപ്പി said...
This comment has been removed by the author.
സാപ്പി said...

സാപ്പി ഈ ഗണത്തിലേതില്‍ പെടും തിരുമേനീ.... ഏതായാലും കള്ള് മോന്താനോ, മോന്തുന്നവനെ താങ്ങാനോ അറിയില്ല എന്ന് മാത്രമറിയാം..... മറ്റു രംഗങ്ങളില്‍ പെടുമോ.... പെണ്ണു പറയുന്നത്‌ പോലെ "ആ.... എനിക്കറിഞ്ഞൂടാ..."

latha said...

എനിക്ക് ബ്ലൊഗ് ഇല്ല്ലാ... :(