തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, November 25, 2008

3.ശ്രീ.പരട്ട മഹാകവി അവര്‍കളുടെ കവിത...അവലോകനം

ആധുനിക സാഹിത്യ കേരളത്തിന്‍റെ മഹാകവിയായ ശ്രീ.പരട്ടയുടെ "കാല ചക്രത്തിന്‍ വൈരുധ്യം " എന്ന കവിതയാണ് ഈ ലക്കത്തിലെ അവലോകന വിഷയം..

സാഹിത്യത്തിന്‍റെയും ഭാവനയുടെയും ഉത്തുംഗശ്രിന്ഗത്തില്‍ വിരാചിക്കുന്ന ആ മനോഭാവന്‍ മലയാള കവിതയുടെ സമ്പത്താണ്‌.എന്നുമാത്രമല്ല അദ്ദേഹത്തിന്‍റെ കവിതകള്‍ കേരളത്തിലെ വിവിധ യുണിവേഴ്സിറ്റികളില്‍ മാത്രമല്ല സ്കൂളുകളിലും കുട്ടികള്‍ക്ക് പഠനവിഷയം ആക്കേണം.

തുഞ്ചത്ത് എഴുത്തച്ചന്‍ പോലും ശ്രീ.പരട്ട മഹാകവിയോടു പലതും പഠിക്കേണ്ടിയിരുന്നു..എന്തൊരു ഭാവന..എന്തൊരു ലാളിത്യം..വികാരവും സാഹിത്യ സൌകുമാര്യവും നിഴലിച്ചുനില്ക്കുന്ന വരികള്‍..ആധുനിക കാലത്തെന്നല്ല പുരാതന കാലത്തുപോലും ഇത്തരം കവികള്‍ ഉണ്ടായിരുന്നോ എന്ന് സംശയം ആണ്..

നമുക്കു ശ്രീ.പരട്ട മഹാകവിയുടെ കാലത്തു ജീവിച്ചിരുന്നവര്‍ എന്നഭിമാനിക്കാം..മലയാള ഭാഷയെ നീ ധന്യ..ഇതുപോലെ ഒരു കവി നിന്‍റെ ഭാഷയില്‍ എഴുതുന്നല്ലോ...ഈ ഭാഷ ഉപയോഗിക്കുന്നല്ലോ...നീ മതി...ഒരുപക്ഷെ അദ്ദേഹം ഈ ഭാഷ കൈകാര്യം ചെയ്യുന്നു എന്നത് പോലും നിനക്കൊരു അഭിമാനം ആവും ...

പരട്ട മഹാ കവി അവര്‍കളെ...നീണാള്‍ വാഴട്ടെ..

3 comments:

കൂതറ തിരുമേനി said...

മഹാകവിയുടെ കാലത്തു ജീവിച്ചിരുന്നവര്‍ എന്നഭിമാനിക്കാം..മലയാള ഭാഷയെ നീ ധന്യ..ഇതുപോലെ ഒരു കവി നിന്‍റെ ഭാഷയില്‍ എഴുതുന്നല്ലോ...ഈ ഭാഷ ഉപയോഗിക്കുന്നല്ലോ...നീ മതി...ഒരുപക്ഷെ അദ്ദേഹം ഈ ഭാഷ കൈകാര്യം ചെയ്യുന്നു എന്നത് പോലും നിനക്കൊരു അഭിമാനം ആവും ...

പരട്ട മഹാ കവി അവര്‍കളെ...നീണാള്‍ വാഴട്ടെ..

നരിക്കുന്നൻ said...

നമുക്കു ശ്രീ.പരട്ട മഹാകവിയുടെ കാലത്തു ജീവിച്ചിരുന്നവര്‍ എന്നഭിമാനിക്കാം..

ഈ ശ്രീ പരട്ട മഹാകവിയുടെ ബ്ലോഗിൽ ആദ്യമായി കമന്റിടുന്നവനെന്ന സ്ഥാനം എനിക്ക് തന്നെ. കവിതയും അവലോകനവും എല്ലാം നടക്കട്ടേ.....

കൂതറ തിരുമേനി said...

ശ്രീ..നരിക്കുന്നന്‍..നരികള്‍ വസിക്കുന്നകുന്നില്‍ താമസിക്കുന്നവന്‍ (അതോ നാരികളോ??) നരി എന്നതിന് ചിലയിടത്ത് പുലിഎന്നും ചിലയിടത്ത് കുറുക്കന്‍ എന്നും കാണാറുണ്ട്.. പക്ഷെ കുറുക്കന്‍ കുന്നെന്നോ കുറുക്കന്‍മട എന്നോ പറയുക പ്രാസത്തിന്‍ അഭംഗിയായതുകൊണ്ട്‌ താങ്കളെ പുലിമടയില്‍ അല്ലെങ്കില്‍ പുലിക്കുന്നില്‍ എന്നും വിളിക്കാം..

തീര്‍ച്ചയായും താങ്കള്‍ എന്‍റെ ഈ കൂതറ അവലോകന്‍റെയും ശ്രീ.പരട്ട മഹാകവി അവര്‍കളുടെയും ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയും അവിടെ കമന്റ് പോസ്റ്റ് ചെയ്യുകയും ചെയ്തതിന്‍റെ നന്ദി അറിയിച്ചു കൊള്ളട്ടെ..

സമൂഹതിന്മകളെ തുറന്നുകാട്ടുക എന്നതാണ് ശ്രീ പരട്ടകവികളുടെ ലക്ഷ്യം..കൂതറഅവലോകനം ബ്ലോഗുകളുടെ ഒരു പോസ്റ്റ്മാര്‍ട്ടം നടത്തുക എന്നതും.

വീണ്ടും വരുമല്ലോ ..