തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, December 24, 2008

11.മൈക്കിള്‍ ജാക്സണ്‍ മരണശയ്യയില്‍.....??

ലോകപ്രശസ്ത പോപ്പ് ഗായകന്‍ മരണശയ്യില്‍ എന്ന് വാര്‍ത്ത. ശ്വാസകോശ സംബന്ധമായ ആസുഖം മൂലം ആദ്ദേഹം മരണക്കിടക്കയില്‍ ആണെന്നും അയാളുടെ ശ്വാസകോശം മാറ്റിവെയ്ക്കണം എന്നുമായിരുന്നു വാര്‍ത്ത.. അതോടൊപ്പം അദ്ദേഹത്തിന്‍റെ കണ്ണിന്‍റെ കാഴ്ചയും നശിച്ചത്രേ....

മാതൃഭൂമിയില്‍ വന്നവാര്‍ത്ത വായിക്കുക...

എന്നാല്‍ ഈ വാര്‍ത്ത അദ്ദേഹത്തിന്‍റെ വക്താക്കള്‍ നിഷേധിച്ചു..

ആ വാര്‍ത്ത ഇവിടെ വായിക്കുക..

എന്നും വിവാദങ്ങളുടെ നായകനായിരുന്നു അദ്ദേഹം..

മൈക്കിള്‍ ജാക്സണ്‍

ഒരു അമേരിക്കന്‍ സംഗീതജ്ഞനാണ് മൈക്കിള്‍ ജോസഫ് ജാക്സണ്‍. 1958 ഓഗസ്റ്റ് 29ന് ജാക്സണ്‍ കുടുംബത്തിലെ ഏഴാമത്തെ കുഞ്ഞായി ജനിച്ചു. പതിനൊന്നാം വയസില്‍ സഹോദരരോടൊത്ത് ആരംഭിച്ച ദ ജാക്സണ്‍ 5 / ദ ജാക്സണ്‍സ് എന്ന സംഗീത സംഘത്തിലൂടെ പ്രൊഫഷണല്‍ സംഗീത രംഗത്ത് അരങ്ങേറ്റം നടത്തി. 1972 മുതല്‍ ജാക്സണ്‍ സോളോ പാടുവാന്‍ ആരംഭിച്ചു. അധികം വൈകാതെതന്നെ ഒരു പോപ് താരമായി മാറിയ ഇദ്ദേഹം "പോപ്പിന്റെ രാജാവ്" എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി.

ഇദ്ദേഹത്തിന്റെ അഞ്ച് സോളോ സ്റ്റുഡിയോ ആല്‍ബങ്ങള്‍ ലോകത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട പോപ് ആല്‍ബങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഓഫ് ദ വാള്‍(1979), ത്രില്ലര്‍ (1982), ബാഡ് (1987), ഡേഞ്ചറസ്(1991)ഹിസ്റ്ററി(HIStory) (1995)1970-കളുടെ അവസാന കാലഘട്ടത്തോടെ ജാക്സണ്‍ ജനപ്രീയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായിമാറി. എംറ്റിവിയിലൂടെ പുറത്തിറക്കപ്പെട്ട ബീറ്റ് ഇറ്റ്, ബില്ലി ജീന്‍ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി അന്ന് ശൈശവ ദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളര്‍ച്ചക്ക് കാരണമായി. ബ്ലാക്ക് ഓര്‍ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990കളിലെ എംറ്റിവിയിലെ മുഖ്യ ആകര്‍ഷകമായി ജാക്സണ്‍.

ഇദ്ദേഹം സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കിമാറ്റി. ചെയ്യുവാന്‍ ശാരീരികമായി വളരെ പ്രയാസമുള്ള റോബോട്ട്, മൂണ്‍വാക്ക് തുടങ്ങിയ നൃത്തശൈലുകള്‍ ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.


മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിക്കുന്ന ജാക്സണ് ‍അനേക കോടി ഡോളറുകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കായി ചിലവഴിച്ചിട്ടുണ്ട്.[1][2] എന്നാല്‍ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതുള്‍പ്പെടെ പല കേസുകളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്.

റോക്ക് ആന്റ് റോള്‍ ഹോള്‍ ഓഫ് ഫേമിലേക്ക് രണ്ട് തവണ അവരോധിക്കപ്പെട്ട ചുരുക്കം ചില സംഗീതജ്ഞരില്‍ ഒരാളാണ് ജാക്സണ്‍. എട്ട് ഗിന്നസ് വേള്‍ഡ്‌ റെക്കോര്‍ഡുകളും പതിമൂന്ന് ഗ്രാമി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലോകവ്യാപകമായി ഇദ്ദേഹത്തിന്റെ 75 കോടി ആല്‍ബങ്ങള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.

മൈക്കിള്‍ ജാക്സണ്‍ മതം മാറുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത സണ്‍ മാഗസിനാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലണ്ടനിലെ ഒരു ഇമാമുമായി ഇത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയതായും മതംമാറ്റത്തിന്റെ ഭാഗമായി ഈ പശ്ചാത്തലമുള്ള പുതിയൊരു ഗാനം ചിട്ടപ്പെടുത്തുന്നു എന്നുള്ളതാണ് സണ്‍ മാഗസിന്‍ പുറത്തുവിട്ട വിവരങ്ങള്‍. മുഹമ്മദ്‌ എന്ന പേരാണ്‌ ഇമാം നിര്‍ദേശിച്ചിരുന്നതെങ്കിലും അല്ലാഹുവിന്റെ അനുയായിയായിരുന്ന മിഖായിലിന്റെ പേര്‍ സ്വീകരിക്കാന്‍ തീരുമാനിച്ചെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു


കറുത്തവര്‍ഗക്കാരനായ ജാക്സണ്‍ തന്‍റെ ചര്‍മ്മം ശസ്ത്രക്രിയ വഴി വെളുപ്പിച്ചു എന്നൊരു വന്‍ പരാതി ഉയര്‍ന്നിരുന്നു.. തന്‍റെ കറുത്ത നിറത്തോടും അതേപോലെ കറുത്തവര്‍ഗ്ഗത്തോടും ഉള്ള വെറുപ്പുകൊണ്ടാണത്രെ അയാള്‍ നിറം മാറ്റിയത്..എന്നാല്‍ രോഗം കാരണം ആണ് നിറം മാറ്റിയതെന്ന് അവസാനം ജാക്സണ്‍ ലോകത്തോട്‌ ഏറ്റു പറഞ്ഞു...

ആ വീഡിയോ ഇവിടെ കാണുക.




എന്ത് തന്നെയായാലും ലോകത്തെ ഏറ്റവും പ്രശസ്തരായ വ്യക്തികള്‍ ഇടമുള്ള ഇദ്ദേഹത്തിന്‍റെ ജീവിതം സംഭവബഹുലം തന്നെ..

2 comments:

കൂതറ തിരുമേനി said...

മൈക്കിള്‍ ജാക്സണ്‍ മരണശയ്യയില്‍.....??

ലോകപ്രശസ്ത പോപ്പ് ഗായകന്‍ മരണശയ്യില്‍ എന്ന് വാര്‍ത്ത. ശ്വാസകോശ സംബന്ധമായ ആസുഖം മൂലം ആദ്ദേഹം മരണക്കിടക്കയില്‍ ആണെന്നും അയാളുടെ ശ്വാസകോശം മാറ്റിവെയ്ക്കണം എന്നുമായിരുന്നു വാര്‍ത്ത.. അതോടൊപ്പം അദ്ദേഹത്തിന്‍റെ കണ്ണിന്‍റെ കാഴ്ചയും നശിച്ചത്രേ....

നരിക്കുന്നൻ said...

ഈ വാർത്ത ഞാനും കേട്ടു.

സംഭവ ബഹുലമായ ഒരു ജീവിതം തന്നെയായിരുന്നു മൈക്കിൾ ജാക്സന്റേത്.