തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, December 26, 2008

12.'പ്രേതബ്ലോഗുകള്‍'

2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്‌. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!

ബ്ലോഗുകളെക്കുറിച്ച്‌ സമീപവര്‍ഷങ്ങളിലുണ്ടായ അമിതാവേശം കെട്ടടങ്ങിത്തുടങ്ങിയതിന്റെ സൂചനയാണ്‌, ഉപേക്ഷിക്കപ്പെടുന്ന ബ്ലോഗുകളുടെ എണ്ണപ്പെരുക്കമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വകാര്യ ഡയറിക്കുറിപ്പെന്ന നിലയില്‍ തുടങ്ങി, സമാന്തരമാധ്യമം, നവമാധ്യമം (New Media) എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നിലയിലേക്ക്‌ മാറിയ 'ബ്ലോഗോസ്‌ഫിയറി' (Blogosphere) ല്‍ എന്തുകൊണ്ട്‌ ഇത്രയേറെ ബ്ലോഗുകള്‍ അനാഥമായി ഉപേക്ഷിക്കപ്പെടുന്നു എന്നകാര്യം ഇനിയും പഠനവിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

ഇത്തരത്തില്‍ അകലാചരമമടഞ്ഞ ബ്ലോഗുകള്‍ നെറ്റില്‍ ശരിക്കുമൊരു ശല്യമായി മാറുകയാണെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. കാരണം, സെര്‍ച്ച്‌എഞ്ചിനുകളില്‍ ഇത്തരം ബ്ലോഗുകളുടെ 'കണ്ണികള്‍'(links) അവശേഷിക്കും. ബ്ലോഗര്‍ തന്റെ ഉദ്യമം ഉപേക്ഷിച്ച കാര്യമൊന്നും സെര്‍ച്ച്‌എഞ്ചിനുകള്‍ അറിയണമെന്നില്ല. നെറ്റില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക്‌, പ്രത്യേകിച്ച്‌ ബ്ലോഗ്‌ സെര്‍ച്ച്‌എഞ്ചിനുകളില്‍ തിരയുന്നവര്‍ക്ക്‌, ഈ കണ്ണികളും സെര്‍ച്ച്‌ഫലമായി മുന്നിലെത്തും. നെറ്റിലെ ശവപ്പറമ്പിലേക്കുള്ള ഇത്തരം കണ്ണികളെ 'പ്രേതബ്ലോഗുകള്‍' (ghost blogs) എന്നാണ്‌ ചില വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്നത്‌.

2007-ല്‍ ലോകത്താകമാനം പത്തുകോടി ബ്ലോഗര്‍മാര്‍ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ കരയ്‌ക്കണയും എന്നാണ്‌ 'ഗാര്‍ട്ട്‌നെര്‍' ഗവേഷണ സ്ഥാപനം നടത്തുന്ന കണക്കു കൂട്ടല്‍. എന്നാല്‍, ആ സംഖ്യ മൂന്നു കോടിയിലേക്ക്‌ ചുരുങ്ങും എന്ന്‌ മറ്റു ചില സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. പത്തുകോടി പേര്‍ ബ്ലോഗിങ്‌ നടത്തുന്നു എന്ന കണക്കു പരിഗണിച്ചാലും അതിലിരട്ടി ബ്ലോഗുകള്‍ മരണമടഞ്ഞു കഴിഞ്ഞു. ദിവസവും ആ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ആരംഭത്തിലെ ആവേശമടങ്ങി ബ്ലോഗിങ്‌ പ്രതിഭാസം ഇപ്പോള്‍ താഴേയ്‌ക്കു വരികയല്ലേ എന്നാണ്‌ വിദഗ്‌ധര്‍ സംശയിക്കുന്നത്‌.

8 comments:

കൂതറ തിരുമേനി said...

'പ്രേതബ്ലോഗുകള്‍'

2006 ഒക്ടോബറിലെ കണക്കു വെച്ച്‌ ദിവസവും ഒരുലക്ഷം ബ്ലോഗു വീതമാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നത്‌. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. സൃഷ്ടിക്കുന്നതിലും വേഗത്തില്‍ ബ്ലോഗുകള്‍ ഉപേക്ഷിക്കപ്പെടുന്നതാണത്‌. അകാല ചരമമടയുന്ന ബ്ലോഗുകളുടെ ശവപ്പറമ്പ്‌ ഇന്റര്‍നെറ്റില്‍ അതിവേഗം വളരുകയാണ്‌. ഇപ്പോള്‍ അവിടെ 20 കോടി ബ്ലോഗുകള്‍ സംസ്‌കാരം കാത്തുകിടക്കുന്നു!

G.MANU said...

മലയാളം ബ്ലോഗിലും ആ പഴയ ഊര്‍ജ്ജം ഇല്ലെന്ന് തോന്നുന്നു... ഒരുതരം മടുപ്പു ബാധിച്ചപോലെ..

അനില്‍ശ്രീ said...

മനുവിന്റെ അഭിപ്രായത്തോട് യോജിക്കാതിരിക്കാനാവില്ല. ഇപ്പോള്‍ കൂടുതലും നടക്കുന്നത് രാഷ്ട്രീയ ചര്‍ച്ചകളും,മത ചര്‍ച്ചകളും, പിന്നെ തമ്മില്‍ തല്ലുമല്ലേ എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യത്തെ രണ്ടും വേണ്ട എന്നു പറയുന്നില്ല. പക്ഷേ അതിന്റെ കൂടെ കാര്യമാത്രപ്രസക്തമായ കാര്യങ്ങളും ചര്‍ച്ചക്ക് വരണം.

പിന്നെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നപോലെ പലരും 'ഒരാവേശത്തിന്' ബ്ലോഗ് തുടങ്ങി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരു പോസ്റ്റ് പോലുമില്ലാത്ത ബ്ലോഗുകളും ധാരാളം കാണാമല്ലോ.

shajkumar said...

The truth

smitha adharsh said...

ഇതെല്ലാം എനിക്ക് പുതിയ അറിവുകളാണ് കേട്ടോ..നന്ദി,പങ്കു വച്ചതിനു..

മയൂര said...

ഇതു പോലെ ഒരെണ്ണം വിക്കിയില്‍ ഉണ്ടല്ലൊ...

കൂതറ തിരുമേനി said...

വിക്കിയില്‍ അല്പം ഈയുള്ളവന്‍റെ സംഭാവനയായിരുന്നുവേന്നറിയുക. (As a registered member i used to write and edit some of content in malayalam wikipedia)

thanks

മയൂര said...

മറുപടിക്ക് നന്ദി, എനിക്കറിയില്ലായിരുന്നു :)