തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, December 21, 2009

206.ശരണെ.... ഡാഷ് മോനെ....!!

കഴിഞ്ഞ ഒരു പോസ്റ്റില്‍ ബ്ലോഗ്ഗര്‍ ഞാനും എന്റെ ലോകവും (സജി സ്പെയിന്‍) ഇട്ട കമന്റിലൂടെയാണ് ഈ കുഖ്യാത അടിച്ചുമാറ്റല്‍ വീരന്റെ ബ്ലോഗിലെത്തിയത്. എന്തായാലും ഒട്ടനവധി പേരുടെ പോസ്റ്റുകള്‍ തൂക്കിയെടുത്ത് സ്വന്തം ബ്ലോഗില്‍ - കിടിലന്‍ പേരും - (സീറോക്സ് ബ്ലോഗ്‌) ചാര്‍ത്തിയിരിക്കുന്നത് കണ്ടു.. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ ഒട്ടും താല്പര്യമില്ല. എന്നാല്‍ കൂതറ അവലോകനത്തില്‍ കൂതറ തിരുമെനിയെന്ന ഞാനോ അല്ലെങ്കില്‍ അംഗങ്ങള്‍ ആയ ഏതെങ്കിലും ഒരാളുടെയോ ബ്ലോഗ്‌ പോസ്റ്റ്‌ അടിച്ചുമാറ്റി സ്വന്തം ബ്ലോഗില്‍ ചാര്‍ത്തുമ്പോള്‍ മൂന്നുവട്ടം നീ ആലോചിക്കേണ്ടി വരും.. ഈ ബ്ലോഗിന്റെയോ അല്ലെങ്കില്‍ ഏതെങ്കിലും പോസ്റ്റിന്റെയോ ലിങ്ക് കൊടുക്കുന്നതില്‍ പരാതിയില്ലെങ്കിലും ഏതെങ്കിലും പോസ്റ്റ്‌ പൂര്‍ണ്ണമായോ ഭാഗികമായോ അടിച്ചുമാറ്റുന്നതിനു എന്റെ രേഖാമൂലമായ അനുവാദം ആവശ്യമാണ്.ഇവിടെ ഉള്ള പോസ്റ്റുകള്‍ കോപ്പി റൈറ്റ് ചെയ്തതാണ്.. സാധാരണ ബ്ലോഗുകളില്‍ ചെയ്യുന്നുണ്ടോ എന്നറിയില്ലെങ്കിലും ക്രിയേറ്റിവ് കോമണ്‍സില്‍ അമ്പത് ഡോളര്‍ മുടക്കി അംഗം കൂടിയതിന്റെ അഹങ്കാരത്തില്‍ തന്നെ പറയട്ടെ കുഞ്ഞേ.. കോടതി നടപടികളില്‍ തൂങ്ങി നടക്കാന്‍ ഇപ്പോള്‍ ധാരാളം സമയം ഉള്ളതുകൊണ്ടും അത്യാവശ്യം സാമ്പത്തിക മുട്ടില്ലാത്തത് കൊണ്ടും ഇതിന്റെ പേരില്‍ നിയമ നടപടികള്‍ എടുക്കാന്‍ ഒരു മടിയുമില്ല.

നിന്റെ അടിച്ചുമാറ്റല്‍ പ്രക്രിയ അനസ്യൂതം നടത്തുന്നതിനു എന്റെ അനുവാദത്തിന്റെ ആവശ്യമില്ല. എന്റെ ബ്ലോഗില്‍ നിന്ന് അടിച്ചുമാറ്റുമ്പോള്‍ അനുവാദം അത്യന്താപേക്ഷിതമാണ്‌.വളരെ മര്യാദയ്ക്ക് നിന്നോട് പറയുന്നു... ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുന്നതാവും ഭവാന് നല്ലത്.

മുളയ്ക്കും മുമ്പേ ഒരു ബ്ലോഗിന്റെ മണ്ട അടപ്പിച്ചു കളയാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത്..

വിവരമുള്ളവര്‍ക്ക് ഒരു വാക്ക് മതിയാവുമെന്നു കരുതുന്നു.. ചെറ്റത്തരം കാണിക്കുമ്പോള്‍ കുറഞ്ഞപക്ഷം കൂതറ തിരുമേനിയോട് കാണിക്കരുതെന്ന് പറഞ്ഞു കൊള്ളട്ടെ. കൂതറ തിരുമേനി ചെറ്റത്തരം കാണിച്ചു തുടങ്ങിയാല്‍ പിന്നെ മോന് ഓടാന്‍ ഈ ബൂലോകം മതിയാകില്ല..

ശുഭസ്യ ശ്രീഘ്രം......... അപ്പോള്‍ പിന്നെ....

കൂതറ തിരുമേനി..

4 comments:

അലവലാതി said...
This comment has been removed by the author.
ഞാനും എന്‍റെ ലോകവും said...

എന്തായാലും അവൻ പോസ്റ്റ് ഡിലെറ്റ് ചെയ്തു പക്ഷെ കോപ്പിയടി ഇപ്പോഴും നടക്കുന്നു ,ഇന്നും വേറെ പോസ്റ്റ് കോപ്പി അടിച്ചു സ്വന്തമക്കിയിട്ടുണ്ട്

അപ്പൂട്ടന്‍ said...

Can't we report abuse in the blog? I hope Google will come to know about it if too many such reports are placed.

കൂതറ തിരുമേനി said...

@അപ്പൂട്ടന്‍

അബ്യൂസ് ഓപ്ഷന്‍ ചെയ്യാം. ഗൂഗിള്‍ പരമാവധി ആ ബ്ലോഗില്‍ ചെല്ലുന്നവര്‍ക്ക് ഒരു വാര്‍ണിംഗ് സ്ക്രീനില്‍ കൂടി പോകാനുള്ള അവസരം കൊടുക്കുക മാത്രമേ ചെയ്യൂ. ക്ലൈം ചെയ്യുന്ന നമുക്ക് സ്വന്തം കൃതി കോപ്പി റൈറ്റ് ഉള്ളതാണെന്ന് തെളിയിക്കേണ്ടി വരും. ഇതൊരു തലവേദന ആവും. നമ്മുടെ കൃതികള്‍ രജിസ്റ്റര്‍ ചെയ്തു കോപ്പി റൈറ്റ് എടുത്താല്‍ ഗൂഗിള്‍ പ്രസ്തുത ബ്ലോഗോ പോസ്റ്റോ കോപ്പി റൈറ്റ് വയലേഷന്‍ നടത്തിയതിനു ഡിലീറ്റ് ചെയ്യുകയോ ചെയ്യാന്‍ ഉടമയോട് ആവശ്യപ്പെടുകയോ ചെയ്യും.