തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, December 29, 2009

209.നായര്‍ സമുദായത്തെ "പട്ടികജാതി ലിസ്റ്റില്‍"പെടുത്തണം .

ഡിസം ബര്‍ 20-ന്‌,മാത്റുഭൂമി പത്രത്തില്‍ കണ്ട ഒരുവാര്‍ത്ത സകലകുതറചിന്തകളുടേയും അവലോകനത്തിനായി സമര്‍പ്പിക്കട്ടെ;വാര്‍ത്തയിങ്ങനെ,

"നായന്മാരെ പട്ടികജാതി ലിസ്റ്റില്‍ പെടുത്തണം "

ആര്‍.ബാലക്രിഷ്ണപിള്ള.കൊട്ടാരക്കരയില്‍,എന്‍.എസ്.എസ്.താലൂക്കുയൂണിയന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസം ഗത്തിലാണ്‌ ഈആവശ്യമുന്നയിച്ചത്.

മന്നം മുതല്‍ സുമാരന്‍ നായര്‍ വരെയുള്ള സമുദായപ്രവര്‍ത്തകര്‍ക്ക് കത്താതിരുന്ന ഈവലിയ ആവശ്യം ,അവതരിപ്പിക്കുവാന്‍ സാക്ഷാല്‍"പിള്ളസാറു"വേണ്ടിവന്നു.കേരളസമൂഹത്തിനും ,വിശിഷ്യാ'നായര്‍'ജാതിക്കും വന്നുചേരുവാന്‍ പോകുന്ന 'പുരോഗതി' പത്തുവാചകങ്ങളില്‍ കുറയാതെ എഴുതണം .സമ്മാനാര്‍ഹരെ കാത്തിരിക്കുന്നത്"ആനവാല്‍ മോതിരം "

ശ്രദ്ധിക്കുക:ഗുണവും ,ദോഷവും (ഉണ്ടങ്കില്‍) പ്രത്യേകം അക്കമിട്ടെഴുതുക.

10 comments:

Anonymous said...

നല്ല കാര്യം. നായർ ഇനിമുതൽ പട്ടികജാതിക്കാ‍ർ ചെയ്യുന്ന ജോലികൾ ചെയ്തു തുടങ്ങട്ടെ. തെങ്ങുകയറ്റം മുതൽ പാടത്തെ പണിവരെയുള്ള പണികൾ.ആ പണികൾ ദലിതർക്കു സംവരണം ചെയ്തുവച്ചിട്ടില്ലല്ലോ?

നട്ടപിരാന്തന്‍ said...

ഞങ്ങള്‍ നസ്രാണികള്‍ ക്യൂവിലുണ്ട് നേരത്തെ തന്നെ...

അതിനാല്‍ നായന്മാര്‍ ക്യൂ പാലിക്കുക

നിസ്സഹായന്‍ said...

നായന്മാരുടെ പഴയ കാലത്തെ ഗതികെട്ട പണിയോര്‍ത്താല്‍ പട്ടികജാതിയെന്നല്ല......................മനുഷ്യജാതിക്കൂപോലുമില്ലാത്ത പരിഗണന കൊടുക്കേണ്ട, സഹതാപം അര്‍ഹിക്കുന്ന വര്‍ഗ്ഗം തന്നെ ! യഥാര്‍ത്ഥ മനുഷ്യാന്തസ്സും അഭിമാനവും ഉണ്ടാ‍കുന്നതു വരെ പുതിയൊരു വര്‍ഗ്ഗമായി കണക്കാക്കി 100% സംവരണം തന്നെ കൊടുക്കണം. ST, SC എന്നതു പോലെ NT(Naariya Tribe-നാ‍റിയ ട്രൈബ്) -എന്ന പേരില്‍ 100% സംവരണം!

chithrakaran:ചിത്രകാരന്‍ said...

ഹഹഹ....നിസ്സഹായാ.....കലക്കി !!!
NT(Naariya Tribe-നാ‍റിയ ട്രൈബ്) എന്നതിന്റെ അര്‍ത്ഥം പിടികിട്ടാന്‍ ഈ പോസ്റ്റ് വായിക്കുന്നത് നന്നായിരിക്കും.സംബന്ധവും സ്മാര്‍ത്തവിചാരവും

ചാര്‍വാകന്‍ said...

സത്യാന്വേക്ഷി,നട്ടപിരാന്തന്‍,നിസ്സഹായന്‍,ചിത്രകാരന്‍ വന്നതിനു നന്ദി.
ഇന്നത്തെ പത്രത്തില്‍ എന്‍.എസ്.എസ്.ഔദ്യോഗികമായി ഈആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഹാസ്യാത്മക കമന്റുകള്‍ക്കാണ്‌ പ്രസക്തി.
ജനസം ഖ്യയില്‍ പതിമൂന്നു ശതമാനമുള്ള അറുപത്തഞ്ചു ജാതികള്‍ക്ക് പട്ടികജാതിസം വരണം 8%

ആ 8% കൂടി പിടിച്ചുവാങ്ങാനുള്ള ഉളുപ്പിലായ്മയെ എന്തുവിളിക്കണം ..?
സര്‍ക്കാരുദ്യോഗത്തിനാണല്ലോ ഈ പിടി.12.5% നായര്‍ക്ക് 28% പ്രാതിനിത്യമുള്ളപ്പോളാണിത്.
ഏതായാലും പട്ടികജാതിക്കാര്‍ക്ക് അഭിമാനിക്കാം ,സ്വന്തമായി ആന,ബസ്സുകള്‍,സ്കൂള്‍,പാര്‍ടി എന്നിവയുള്ള നേതാവിനെ ,പട്ടികജാതികളുടെ നേതാവായി കിട്ടുമല്ലോ..?നായന്മാരും ഈകൂട്ടത്തിലോട്ടു വരുന്നതുകൊണ്ട് കഴിവില്ലാത്തവരെന്ന് ആരും പറയില്ലല്ലോ..?

ASURAN said...

ഏതായാലും‘NT’എന്ന വിഭാഗത്തില്‍ പെടുത്തി നമ്പൂതിരിമാര്‍ക്കുകൂടി സംവരണം കൊടുത്താല്‍ കൊള്ളാം. ഒന്നുമില്ലെങ്കിലും ദുഷിച്ചു നാറിയ സംസ്ക്കാരത്തിലെ ഉടയോനും അടിയാനുമായിരുന്നില്ലെ നമ്പൂര്യാരും നായരും ! ക്ഷേമപദ്ധതികളില്‍ രണ്ടു പേര്‍ക്കും സംവരണമാകാം!

ഭാര്‍ഗ്ഗവ ലോകം said...

SC, ST പോലെ NT എന്ന പുതിയ സംവരണ വിഭാഗത്തിന് പേരു നിര്‍ദ്ദേശിച്ച നിസ്സഹായന് അഭിനന്ദനങ്ങള്‍ ! ആനവാല്‍ മോതിരം ഇദ്ദേഹത്തിനു കൊടുത്താല്‍ കൊള്ളാം ! പക്ഷെ, പ്രോത്സാഹന സമ്മാനങ്ങളായി ഓട്ടുകിണ്ടി, നിലവിളക്ക്, തുപ്പല്‍ കോളാമ്പി മുതലായവ കൂടി പ്രഖ്യാപിച്ചാല്‍ കൊള്ളാം !

നിസ്സഹായന്‍ said...

നായരുടെ സംവരണാവശ്യത്തിന് പിന്തുണ കിട്ടുന്നുണ്ട്. ഇന്നത്തെ പത്രത്തില്‍ ‘പാലൊളികുട്ടി’ ആവശ്യം ന്യായമാണെന്ന് തിരിച്ചറിയിച്ചിരിക്കുന്നു. ഒന്നാന്തരം കമ്മ്യൂണിഷ്ട്!

അനോണിമാഷ് said...

പൊലോളികുട്ടി എണ്ണം പറഞ്ഞ കമ്മ്യൂണിസ്റ്റ് തന്നെ..

കാക്കര - kaakkara said...

സംവരണം എന്റെ ജന്മവകാശമോ?
എന്ന പോസ്റ്റും കൂടി വായിക്കുമല്ലോ?

http://georos.blogspot.com/2010/01/blog-post.html