മലയാളം സിനിമയെപ്പോലെ മലയാളം ബൂലോകവും മാന്ദ്യം നേരിടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അര്‍ത്ഥ സമ്പുഷ്ടമായ പോസ്റ്റുകളും പ്രതീക്ഷാ ജനകമായാ പുതിയ ബ്ലോഗെഴുത്തുകാരും പുതുതായി വരുന്നുണ്ടോ എന്നും സംശയമാണ്. സഹസ്രത്തിന്റെ പോലും കണക്കുകള്‍ പറഞ്ഞിരുന്ന കമന്റു ഭരണികള്‍ ചിലയിടത്ത് ഒഴിഞ്ഞ പാത്രങ്ങള്‍ പോലെയായിരിക്കുന്നു. മുടിചൂടാ മന്നന്മാരായിരുന്ന വിശാലനും കുറുമാനുമൊക്കെ ജീവനോടെയുണ്ടെന്നു തന്നെ അറിയുന്നത് അവരുടെ ഓര്‍ക്കുട്ട് അക്കൌണ്ടില്‍ നിന്നും ചിലര്‍ക്ക് സ്ക്രാപ്പുകള്‍ പോകുന്നത് കാണുമ്പോഴാണ്.. ചില പുതുമുഖ ബ്ലോഗേഴുത്തുകാരാകട്ടെ തങ്ങളുടെ വരവറിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ അല്‍പ്പം ചലനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. വര്‍ഷകാലത്ത് കുത്തൊഴുക്കുള്ള നിളാ നദിയുടെ വേനല്‍ക്കാലത്തെ അവസ്ഥ തന്നെയാണ് ഇപ്പോള്‍ ബ്ലോഗുകള്‍ക്കും.
കൃഷ്ണ തൃഷ്ണ, ഉമേഷ്, വി.എം. ചിത്രകാരന്‍ തുടങ്ങിയവര്‍ പോലും ഇപ്പോള്‍ അധികം എഴുതുന്നത് കാണുന്നില്ല. പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാക്കുമായിരുന്ന കവികളും കവിതാ നിരൂപകന്മാരും തിരക്കൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ ആളൊഴിഞ്ഞു കിടക്കുന്നു. വിവാദങ്ങളോ വാര്‍ത്തകളോ ആകര്‍ഷകങ്ങളോ ഉദ്വേഗം ജനിപ്പിക്കുന്നതോ ആയ ഒരു ബ്ലോഗ് വിശേഷങ്ങളും ഇന്നില്ലെന്നു പറയേണ്ടി വരും.. ആശയപരമായ ദാരിദ്ര്യമാണോ എന്ന് ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കുമെങ്കിലും മിക്കവര്‍ക്കും തങ്ങളെ ബ്ലോഗിലേക്ക് പിടിച്ചു നില്‍പ്പിക്കുന്ന എന്തോ "ഒരിത്" ഇപ്പോള്‍ ഇല്ലെന്നോ അല്ലെങ്കില്‍ വളരെ കുറവെന്നോ പറയുകയാവും സത്യം. ചില ചലനങ്ങള്‍ ചിലയിടത്തൊക്കെ ഉണ്ടെങ്കിലും പൊതുവേ പാമ്പ് ചത്ത പാമ്പാട്ടിയുടെ അവസ്ഥ തന്നെയാണ് ഇപ്പോള്‍ മലയാളം ബ്ലോഗില്‍.
മലയാളത്തില്‍ അയ്യായിരം പോസ്റ്റിട്ടിട്ടു ചെയ്ത പാപങ്ങള്‍ക്ക് തിരുപ്പതിയില്‍ പോയി മുടി മുണ്ഡനം ചെയ്യാമെന്ന് നേര്‍ച്ചയുള്ളതുകൊണ്ട് ബ്ലോഗിലെ തലതെറിച്ച രാജകുമാരന്‍ ബെര്‍ളിതോമസ് മാത്രം നിരന്തരം തന്റെ പോസ്റ്റുകള്‍ ബ്ലോഗില്‍ ചാര്‍ത്തി മുന്നോട്ടു പോകുന്നു. മറുമൊഴിയും ബ്ലോഗ്‌സ്പോട്ടും ഇല്ലെങ്കിലും അനസ്യൂതം തന്റെ എഴുത്തുമായി മുന്നോട്ടു പോകുന്നതുകൊണ്ട് ബൂലോകം മരിച്ചുവെന്നു തോന്നില്ല. ബ്ലോഗന്‍, ബ്ലോഗിനി, ബ്ലോഗുണ്ട, തുടങ്ങിയ വാക്കുകള്‍ സമ്മാനിച്ച ചില എഴുത്തുകാര്‍ പോലും ഇപ്പോള്‍ അധികം എഴുതുന്നത് കാണാറില്ല. റബ്ബറിന്റെ പട്ട മരവിപ്പ് പോലെ മസ്തിഷ്കത്തിന് എഴുത്ത് അല്ലെങ്കില്‍ സാഹിത്യ ചുരത്തിനു മരവിപ്പ് സംഭവിച്ചോ എന്ന് തോന്നിപ്പിക്കുന്നു.. നട്ടപിരാന്തന്‍ അടുത്തിടെ ഒരു സൈറ്റ് തുടങ്ങിയെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചോ എന്ന് പറയാന്‍ വയ്യാ.. ചെറുപ്പക്കാരുടെ വികാരമായിരുന്ന പൊങ്ങുംമൂടനാവട്ടെ ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്നുപോലും അറിയില്ല.
ചിലപ്പോഴൊക്കെ തോന്നാറുണ്ട്, തെറി വിളികളും പാരവെപ്പും ഒരുപരിധിവരെ ആളുകളെ ബ്ലോഗില്‍ നിന്നും അകറ്റി നിര്‍ത്തിയെന്ന് ചിന്തിചിരുന്നെങ്കിലും അതിന്റെ ഗുണ ദോഷ പ്രതികരണങ്ങള്‍ കാണാനെങ്കിലും ഉണ്ടായിരുന്ന തിരക്കുകള്‍ ഇപ്പോള്‍ ഇല്ലെന്നതാണ് സത്യം. അങ്ങനെയെങ്കില്‍ തെറിവിളികളും വിവാദങ്ങളും തിരികെയെത്തി വീണ്ടും ആളുകള്‍ സജീവമായിരിക്കുമെങ്കില്‍ അങ്ങനെ ഒരു സാധ്യതയും തള്ളിക്കളയേണ്ട... അനാവശ്യ ഹോര്‍മോണ്‍ കുത്തിവെച്ചു ആവശ്യത്തിലധികം വളര്‍ന്ന കുട്ടി പിന്നീട് വളര്‍ച്ച മുരടിച്ച മട്ടില്‍ നില്‍ക്കുമ്പോള്‍ തോന്നുന്ന വിഷമം ഇപ്പോള്‍ തോന്നുന്നു.. ചിലരൊക്കെ പുസ്തകങ്ങള്‍ അച്ചടിച്ചതോടെ സജീവ എഴുത്തില്‍ നിന്നും ഒരു വിരക്തി വന്നതുപോലെ മാറി നില്‍ക്കുന്നു.
ഒരുപക്ഷെ മുന്‍തലമുറക്കാര്‍ മാറി നില്‍ക്കുന്നതുകൊണ്ട് തന്നെ സത്യസന്ധമായി പുതിയ എഴുത്തുകാരെ വിമര്‍ശിക്കാനും പ്രോത്സാഹിപ്പിക്കാനും ആരുമില്ല.. പരസ്പരം സുഖിപ്പിച്ചും കേമം എന്നുമാത്രം പറഞ്ഞും ചില പുതുമുഖങ്ങള്‍ കമന്റുകള്‍ ഇടുമ്പോള്‍ എഴുത്തുകാരന് തിരുത്താനുള്ള വെദി പോലും കിട്ടുന്നില്ല... ആശയ ദാരിദ്ര്യത്താല്‍ ഉഴറുന്ന ബ്ലോഗ് എഴുത്തുകാര്‍ക്ക് വീണു കിട്ടുന്ന ചാകരകള്‍ ആവുന്നു ഇപ്പോള്‍ മിക്ക സെലിബ്രിറ്റികളുടെയും മരണങ്ങള്‍. മരിച്ചു നിര്‍ജ്ജീവമായി കിടക്കുന്ന ബ്ലോഗുകളില്‍ മരിക്കുന്ന താരത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പോസ്റ്റുകളുമായി വരുന്നത് കാണുമ്പോള്‍ സത്യത്തില്‍ ആ ബ്ലോഗര്‍ സ്വന്തം ബ്ലോഗിനാണ് ചരമക്കുറിപ്പ് എഴുതേണ്ടത് എന്ന് തോന്നിപ്പോകാറുണ്ട്..
ലോഹിതദാസ്, കൊച്ചിന്‍ ഹനീഫ തുടങ്ങി ഇപ്പോള്‍ ഗിരീഷ് പുത്തന്‍ ചേരി മുതലുള്ളവരുടെ മരണം ഇത്തരം ചരമക്കുറിപ്പ് ബ്ലോഗര്‍മാര്‍ക്ക് ഒരു കച്ചിത്തുരുമ്പു ആണ്. പോസ്റ്റ് വായിക്കാതെ കസറി അളിയാ എന്ന് മാത്രം കമന്റ് ഇടാതിരുന്നാല്‍ മതിയായിരുന്നു...
നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന ബ്ലോഗുകള്‍, മരവിപ്പ് ബാധിച്ച എഴുത്തുകാര്‍ ഇതെല്ലാം പുതിയ ഊര്‍ജ്ജം വീണ്ടെടുത്ത് സജീവമായില്ലെങ്കില്‍ പനപോലെ വളരെപ്പെട്ടെന്നു വളര്‍ന്ന മലയാളം ബ്ലോഗ് അല്പായുസ്സായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോകാന്‍ അധികം കാലം വേണ്ടി വരില്ല.
ഓഫ് : പുതിയ എഴുത്തുകാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്.. വലിയ എഴുത്തുകാര്‍ക്ക് സമയമില്ലാത്തതു കൊണ്ടും എഴുതാത്തത് കൊണ്ടും താരതമ്യേന പോസ്റ്റുകള്‍ അധികം വരാത്തതിനാല്‍ പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടുന്നു...
Thursday, February 11, 2010
Subscribe to:
Post Comments (Atom)
16 comments:
ലോഹിതദാസ്, കൊച്ചിന്‍ ഹനീഫ തുടങ്ങി ഇപ്പോള്‍ ഗിരീഷ് പുത്തന്‍ ചേരി മുതലുള്ളവരുടെ മരണം ഇത്തരം ചരമക്കുറിപ്പ് ബ്ലോഗര്‍മാര്‍ക്ക് ഒരു കച്ചിത്തുരുമ്പു ആണ്. പോസ്റ്റ് വായിക്കാതെ കസറി അളിയാ എന്ന് മാത്രം കമന്റ് ഇടാതിരുന്നാല്‍ മതിയായിരുന്നു... ...- അത് കസറി തിരുമേനി
ഞങ്ങളും വളരട്ടെ തിരുമേനീ
തിരു: പാമ്പാട്ടികളെല്ലാം പാമ്പായതിനാല്‍ ഇപ്പോള്‍ ആരും മകുടി ഊതുന്നില്ല...
ഞമ്മടെ ബ്ലോഗ് പത്രമായ ബ്ലൂത്രം പൂട്ടിയില്ലേ?അതാരിക്കും വിവാദമില്ലാതെന്റെ കാരണം .അല്ലെങ്കില്‍ നമ്മള്‍ക്ക് അതിന്റെ നെഞ്ചത്ത് കയരാമാരുന്നല്ലോ ?ഇപ്പൊ ഒരു വിവരോം ഇല്ല ചത്തോ ആവോ?
നല്ല പോസ്റ്റുകല്‍ കാണാണ്ടായപ്പൊ ഒരു ബ്ലോഗ് ഹര്‍ത്താല്‍ വരെ നടത്തിയതാ ഞാന്‍ , എന്നിട്ടും...
Very good observation....all are wondering and searching for the reason behind it..
Best
Wishes
Manzoor
“ഇസ്ലാം” പോസ്റ്റുകൾ എക്കാലത്തും നല്ല വിളവെടുപ്പ് നടത്തിയിട്ടുണ്ട്. ഇനി വരും കാലങ്ങളിലും ഇത് തുടരുമെന്ന് പ്രതിക്ഷിക്കാം. ആശയ ദാരിദ്ര്യം അനുഭവിക്കുന്ന ബ്ലോഖകന്മാർക്ക് ആശയും ആവേശവുമാണ് “ഇസ്ലാം” പോസ്റ്റുകൾ!. അതിൽതന്നെ “ പർദ്ദ പോസ്റ്റുകൾ”ക്കാണ് സ്കോപ്പ് കൂടുതൽ.
കാല ചാക്രികതയില്‍ പഴയത് ഇല്ലാതാവുകയും പുതിയത് വരികയും ചെയ്യും, ഇതുകൊണ്ടൊന്നും ലോകം അവസാനിക്കില്ല അതോടൊപ്പം എഴുത്തും വായനയും.
പുതിയ ബ്ളോഗുകള്‍ വരുന്നുണ്ടല്ലോ .... www.clipped.in - ഇല്‍ നോക്കൂ. പഴയവര്‍ പൊയാല്‍ പുതിയവര്‍ വരും. നമ്മള്‍ കണ്ടെത്തെണം എന്നു മാത്രം.
വാസ്തവം. മൂന്നു നാലു മാസത്തിലധികമായി മണ്ഡരി ബാധിച്ച തെങ്ങു കണക്കെ ബൂലോകം. എല്ലാവരും മടുത്ത് രംഗമൊഴിഞ്ഞ ഒരു മട്ട്. അഗ്രിഗേറ്ററുകള്‍ തുറന്നാല്‍ പുതുമുഖബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ കാണാമെങ്കിലും വായനക്കു ശേഷം നിരാശപ്പെടാമെന്നത് മാത്രം മിച്ചം. ഓര്‍മ്മയില്‍ വെക്കാന്‍ മാത്രം മികച്ച രചനകള്‍ കാണാന്‍ കിട്ടുന്നില്ല.
രണ്ടു ദിവസമായി ഗൂഗിള്‍ buzz- ലാണ് എല്ലാരുടെയും കൊച്ചു വര്‍ത്താനങ്ങള്‍. ഇനിയിപ്പോ ബ്ലോഗ്ഗേഴ്സിന്, പറയാനുള്ളത് അവിടെ പറഞ്ഞാല്‍ പോരേ എന്നും കൂടെ തോന്നിത്തുടങ്ങിയാല്‍ കെങ്കേമമായി.
കസറി തിരുമേനി!
തിരുമേനിയുടെ രംഗപ്രവേശം തക്ക സമയത്ത്.
അല്ല ഒന്നു ചോദിക്കട്ടെ തിരുമേനി, ദിവസവും നമ്പരിട്ട് പോസ്റ്റ് എഴുതികൊണ്ടിരുന്ന തിരുമേനിക്ക് എന്തു പറ്റി വാതത്തിന്റെയോ അതോ വായുവിന്റെയോ കോപം? വിരക്തി തിരുമേനിയേയും ബാധിച്ചോ?
2009 January (23) കിടിലന്‍ പോസ്റ്റുകള്‍ ഇട്ട തിരുമേനി 2010ല്‍ ഇട്ട്തോ?
വെറും 5 പോസ്റ്റ്! അപ്പോള്‍ ശരിയായ ദാരിദ്ര്യം/ മാന്ദ്യം എവിടാ തിരുമേനി? മനുഷ്യവിദൂഷനന്‍, കുളത്തുമണ്‍, പട്ടികള്, പരേതന്‍,അങ്ങനെ രംഗത്ത് സജീവമായിരുന്ന, എല്ലവരെയും ഒരു പരിധിവരെ വിറപ്പിച്ച പല ബ്ലോഗും ബ്ലോഗര്‌മാരും മൂടി പുതച്ചുറക്കമാണല്ലോ! ശൈത്യകാലമല്ലെ അതാവും ഒരു തണുപ്പ് അല്ലേ തിരുമേനി ? എന്തായാലും തിരുമേനി പഴേ ഫോമില്‍ തിരിച്ചു വരൂ പിറകെ മകുടി ഊതി മറ്റുള്ളവരും എത്തും ..
:)
മലയാളം ബ്ലോഗിങ്ങിന്, ഒന്നും സംഭവിച്ചിട്ടില്ല. ധാരാളം പുതിയ പോസ്റ്റുകള്‍ ഉണ്ടാകുന്നുമുണ്ട്. പിന്നെ താങ്കള്‍ പറഞ്ഞ ചില കക്ഷികള്‍ പോസ്റ്റുന്നത് മാത്രമാണ്, ബ്ലോഗ് എന്ന് ചിന്തിക്കുന്നത് തന്നെയാണ്, മണ്ടത്തരം. അര്‍ഹമായ പരിഗണന ലഭിക്കാതെ പുതുമുഖങ്ങള്‍ ഒതുക്കപ്പെടുകയാണ്. പിന്നെ ബ്ലോഗിലെ മറ്റൊരു സവിശേഷത മസാല ചുവയുള്ള ബ്ലോഗുകള്‍ക്ക് വായനക്കാരും കമന്റുകളും കൂടുന്നു. സംശയം വല്ലതുമുണ്ടെങ്കില്‍ താങ്കള്‍ ഒന്നു ശ്രദ്ധിച്ചു നോക്കൂ.
ഓഫ് : പുതിയ എഴുത്തുകാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്.. വലിയ എഴുത്തുകാര്‍ക്ക് സമയമില്ലാത്തതു കൊണ്ടും എഴുതാത്തത് കൊണ്ടും താരതമ്യേന പോസ്റ്റുകള്‍ അധികം വരാത്തതിനാല്‍ പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടുന്നു...
ഓൺ
ഇത് അല്പത്വമായിപോയില്ലെ?
@നരസിംഹം
കസറി ട്ടോ... കൃഷ്ണനും രാസമാറ്റം വന്നാല്‍ നരസിംഹം ആവുമോ..... ഗോള്ളാം.......
@കാക്കര
അല്പത്തമല്ല അവസരം എന്ന് കരുതിയാല്‍ മതി.. അസാമാന്യ പ്രതിഭയും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ ശക്തമായ ഒഴുക്കില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയൂ. പുതു മുഖങ്ങള്‍ എല്ലാം ഇങ്ങനെ ആവണം എന്നില്ല.. അതുകൊണ്ട് ഭൂരിപക്ഷമായ മറ്റുള്ളവര്‍ക്ക് മത്സരം കുറവുള്ള പോസ്റ്റുകള്‍ കുറവുള്ള സമയം തന്നെ നല്ലത്...
കൂതറ തിരുമേനി,
കമന്റിൽ വ്യക്തതയുണ്ട്, അവസരമായി കാണാം (ഞാനല്ലാട്ടോ!)
Post a Comment