മലയാളത്തെ തമിഴിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ച എഴുത്തച്ഛനും ആധുനിക കവി കുട്ടപ്പന് ചിതല്‍ത്തോണിയും പേനയുന്തിയതും ഉന്തുന്നതും കവിയതയെഴുതാനാണ്. ഗദ്യ രൂപത്തിലുള്ള അക്ഷരങ്ങളുടെ പറക്കിവെയ്ക്കലുകളും ഗദ്യത്തിലുള്ള വാക്കുകളുടെ ചിത്രരചനയും പദ്യമെഴുത്തും, വരിമുറിച്ചെഴുത്തും പദ്യങ്ങളും എല്ലാമെഴുതുന്നതും മാത്രമല്ല സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന മലയാണ്മയെ മാനഭംഗപ്പെടുത്തുന്നവര്‍വരെ ഇക്കൂത്തത്തിലുണ്ട്. സാഹിത്യത്തെ നശിപ്പിക്കാന്‍ പേരുദോഷം കേള്‍പ്പിക്കാന്‍ തന്റെ അശ്വമേധം നടത്തുന്നവര്‍, തന്റെ അശ്വത്തെ ആരെങ്കിലും തടുത്താല്‍ അവര്‍ക്കുനേരെ വാളെടുക്കുന്നവര്‍.
ചില കവിതാ രചനകളെ ഒന്ന് നോക്കാം, അല്ലെങ്കില്‍ കവിതയുടെ (സാഹിത്യ സഗ്ഗാത്മകതയ്ക്ക് വിളക്ക് തെളിച്ച അസുലഭവും അവര്‍ണ്ണനീയവുമായ മഹത് മുഹൂര്‍ത്തത്തെ എന്ന് അപഗ്രഥിക്കാം). രചനയ്ക്ക് വഴിവെച്ച കാരണം ഒന്ന് നോക്കാം.
സുപ്രഭാതത്തില്‍ ശോധനയുടെ സമയമെറിയപ്പോള്‍ (മലബന്ധം വന്നപ്പോള്‍) കിട്ടിയ കൂടുതല്‍ സമയം എന്തുചെയ്യുമെന്ന് ചിന്തിച്ചപ്പോള്‍ (അല്ല എന്ത് ചെയ്യാന്‍..!!) വായിലും മനസ്സിലും വന്ന വാക്കുകളും വാചകങ്ങളും ടിഷ്യൂ പേപ്പറില്‍ കുറിച്ച് പിന്നീട് കംപ്യൂട്ടറിലും അല്ലെങ്കില്‍ പേപ്പറിലും കുറിച്ച് വെയ്ക്കുന്നവര്‍ അതിനെ കവിത എന്നാ പേരില്‍ വിളിക്കുമ്പോള്‍ ഒരു കക്കൂസ് കവിതയില്‍ പുനര്‍ജ്ജനിക്കുന്നു.. ഇതിനെ കഥയെന്നോ, നിരൂപണമെന്നോ വിളിക്കാന്‍ കഴിയാത്തതുകൊണ്ടും കവിതയെന്നു വിളിച്ചാല്‍ ഒട്ടുമിക്ക മനുഷ്യരും പ്രതിഷേധിക്കില്ല എന്നറിയാം എന്നതുകൊണ്ടും കവിതയെന്നു വിളിക്കുന്നു...
ചിലരാവട്ടെ തങ്ങളുടെ മനസ്സില്‍ രൂപം കൊള്ളുന്ന ആശയത്തെ വിവരിക്കാനോ അവതരിപ്പിക്കാനോ വാക്കുകള്‍ വാരി വിതറുന്നു. പലപ്പോഴും ആശയത്തെ അതേപോലെ അവതരിപ്പിക്കാനാത്ത ഗതികേടില്‍ ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ പദ സമ്പത്തത്തിന്റെ അഭാവത്തില്‍ എന്തൊക്കെയോ ആയി മാറുന്നു.. അതിനെയും കവിതയെന്ന ഓമനപ്പേരില്‍ വിളിക്കുന്നു.. അങ്ങനെ പല ഹൃദ്യവും ദാരുണവുമായ സന്ദര്‍ഭങ്ങളില്‍ കവിത രൂപം കൊള്ളുന്നു...
പക്ഷെ അതുപോലെ ആശയവും എഴുത്തും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത കവിതകളും കാണാം.. ചിലപ്പോഴാകട്ടെ വളരെ ചെറിയ ഒരു ആശയത്തെ വിവരിക്കാന്‍ വാരിവലിച്ചു കസര്‍ത്തുന്നത് കണ്ടാല്‍ ഭയന്നുപോകും..
വായില്ലാക്കുന്നിലപ്പന്‍ വാ തുറക്കുന്നു,
ബുദ്ധന് വാളെടുക്കുന്നു..
ബിംബിസാരന്റെ അജം ചത്തുവീഴുന്നു...
ഒരിക്കലും മിണ്ടാത്ത വായില്ലാക്കുന്നിലപ്പനും (നമ്മുടെ പറയി പെറ്റ പന്തീരു കുലത്തിലെ കക്ഷി തന്നെ... ) വാ തുറക്കുവാന്‍ എന്തുപറ്റി എന്നുള്ള ചോദ്യം വരുമ്പോള്‍ അഹിംസാവാദിയായ ബുദ്ധന് വാളെടുക്കുന്ന സന്ദര്‍ഭവും ഉണ്ടായോ എന്ന് സംശയിക്കുന്ന അടുത്ത വരി വരും.. അതുകഴിഞ്ഞപ്പോള്‍ ബിംബിസാരന്റെ അജം (ബിംബിസാരന് ആട് വളര്ത്തുകാരന് ആണോ എന്ന് ചോദിക്കരുത്. മഗധ ചക്രവര്‍ത്തിയായിരുന്ന ബിംബിസാരന് നടത്തിയ അജബലിയാണോ അന്ന് മനസ്സിലാക്കണമെങ്കില്‍ ചരിത്രവും പഠിക്കേണ്ടി വരും..) അതുപോലെ "മഹാലക്ഷ്മി ചൂലെടുക്കുന്നു" എന്നൊക്കെ കവി എഴുതിയെന്നും വരും. അക്ഷരങ്ങളുടെ വാരി നിരത്തലുകളില്‍ കവിതയെഴുതാം..
മുട്ടിന്റെ മുകളിലുള്ള തുട
അതിന്റെ നനുനനുത്ത രോമങ്ങള്‍
രോമനിവരണ ക്രീമുകളാല്‍
കൊഴുമുട്ട കണക്കെ മിനുമിനുപ്പിക്കുന്ന
തുട
അത് നിന്റെ തുട...
ഇത് കവിതയോ വിവരദോഷമോ, അതോ ശുദ്ധ ദോഷമോ... തുടയിലെ രോമത്തെ കളഞ്ഞു മിനുക്കുന്നതിലും കവിത കണ്ടെത്തിയിരിക്കുന്നു... എന്തിനെ കുറിച്ച് കവിതയെഴുതണം എന്നില്ല. നിബന്ധനയുമില്ല... വിവരദോഷത്തിനു വിളക്കുകത്തിച്ചു ആരാധന തുടങ്ങിയലെന്തുചെയ്യും എന്നതാണ് അടുത്ത ചോദ്യം..
അടുത്ത പ്രധാന വിമര്‍ശനവും ആരോപണവും, ചൊല്ലുകവിതയിലെ കവിതമരിക്കുന്നുവെന്നാണ്... കവിത മനോഹരമായി ചെല്ലുന്നത് ഒരു കഴിവാണ്.. കഥ മനോഹരമായി കഥിക്കുന്നതും കവിത ചൊല്ലുന്നതും ഒരു ദൈവീകാനുഗ്രഹം/സിദ്ധി യുള്ളവര്‍ക്ക് മാത്രം കഴിയുന്നതാണ്.. അതിനെ വിമര്‍ശിക്കുന്നവര്‍ പലരും വൃത്തികെട്ട ശബ്ദത്തിന്റെ ഉടമകളോ അല്ലെങ്കില്‍ മനോഹരമായി കവിത ചൊല്ലാനോ കഴിവില്ലാത്തവരും അല്ലെങ്കില്‍ ആര്‍ക്കും മനോഹരമായി കവിതചൊല്ലാന്‍ കഴിയാത്ത രീതിയില്‍ എഴുതുന്നവരോ ആയിരിക്കും.. കവികളുടെ ശബ്ദം ഗാനഗന്ധര്വ്വന് യേശുദാസ് പോലെ ആവണം എന്നില്ല. തന്റേതായ ശൈലിയില്‍ കവിത ചെല്ലുന്നത് പിന്നീട് സ്വീകാര്യമായിക്കൊള്ളും.. മുരുകന് കാട്ടാക്കട, അനില്‍ പനച്ചൂരാന്, കടമ്മനിട്ട, മധുസൂദനന് നായര്‍ വരെ ഈ കാറ്റഗറിയില്‍ പെട്ടവരാണ്.
വളരെ മനോഹരമായി കവിത ആലപിച്ചു കവി സദസ്സുകളിലും കവിയരങ്ങുകളിലും തങ്ങളുടെ പ്രഭാവം തെളിയിച്ചവര്‍.. ഒരുപക്ഷെ ഇവരുടെയൊക്കെ പരിശ്രമാഫലം കൊണ്ടാവും ഇന്ന് കവിതകളുടെ സി.ഡി.യും കാസറ്റുകളും വിറ്റുപോവുന്നതും കൂടുതല്‍ ആളുകള്‍ കവിതകള്‍ കേള്‍ക്കുന്നതും.. ചോല്ലുകവിതകള്‍ എല്ലാം മേല്‍ത്തരം എന്നാവണം എന്നില്ല എങ്കിലും കവിയുടെ ഭാവം സ്വരം വികാരം എല്ലാം കവിതയില്‍ തെളിഞ്ഞു നില്‍ക്കുമെന്നും ഒരു ഗുണമുണ്ട്.. ഒരുപക്ഷെ അതുകൊണ്ട് തന്നെ കവിത വായനയെക്കാള്‍ കൂടുതല്‍ ഹൃദ്യം ആവുമെന്നും അഭിപ്രായമുണ്ട്..
ബ്ലോഗിലും കവിതകള്‍ എഴുതുന്നവര്‍ തങ്ങളുടെ ശബ്ദത്തില്‍ ആലപിച്ചാല്‍ കൂടുതല്‍ കവിതകള്‍ സ്വീകാര്യമായി കൊള്ളും എന്ന് തോന്നുന്നു..
"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത
കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ട് എന്നും" എന്നകവിത കവിത കവിയുടെ സ്വരത്തില്‍ കേട്ടപ്പോള്‍ സ്റ്റീരിയോ അടിച്ചു പൊളിച്ചാലോ എന്ന് ആലോചിട്ടുണ്ട്. എന്നാല്‍ പിന്നീട് സിനിമയില്‍ കേട്ടപ്പോള്‍ മനോഹരമായി ആലപിക്കുന്നത് കേട്ടപ്പോള്‍ കൂടുതല്‍ ആസ്വദിക്കാനായി എന്നത് വേറെ കാര്യം. എന്നാലും ആ കവിയുടെ ആലാപനത്തില്‍ കൂടുതല്‍ വികാരം ഉള്‍ക്കൊണ്ടിരുന്നത് സത്യമാണ്.. ആ ഉള്‍പ്പെടല്‍ സിനിമയില്‍ ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്..
എന്തായാലും വായനയുടെ സമയം കുറഞ്ഞതും സ്പീക്കിംഗ് ബുക്കുകളുടെ അതിപ്രസരവും ഇനി കവിതകളും സ്പീക്കിംഗ് ബുക്കുകളെ പോലെ ചൊല്ലു കവിതയുടെ കാലമാണോ വരുന്നതെന്ന് സംശയിക്കേണ്ടി വരുന്നു.. വിമര്‍ശനങ്ങളും വിവാദങ്ങളും കൂടുതല്‍ വരുമ്പോള്‍ കൂടുതല്‍ കവിതകളും വരും... അതുകൊണ്ട് വിവാദങ്ങളും വിമര്‍ശനങ്ങളും കവികളുടെ മണ്ടയടപ്പിക്കുകയല്ല കവിതയെ വളര്‍ത്തുകയാണെന്ന് വേണം പറയാന്‍..
Saturday, February 13, 2010
Subscribe to:
Post Comments (Atom)
8 comments:
തിരുമനസ്സേ,
കവിതകളെ വിചാരണ ചെയ്തത് നന്നയി. ഇത് അനിവാര്യമായിരുന്നു.
ആശംസകള്‍
ഈ കവിതകളുടെ ഒരു കാര്യം..
അപ്പൊ ഇതൊക്കെയാണ് കവിത അല്ലേ..
ഞാനും നാളെ കവിത എഴുതും നോക്കിക്കോ.. :)
ഇത് ഒരു കവിതാ ബ്ലോഗ് ആണ്. കണ്ടിട്ട് കൊള്ളാമെന്ന് തോന്നി. കൂതറയുടെ അഭിപ്രായം പറയുമോ? ബൂലോക ഗവികളുടെ കൂട്ടത്തില്‍ പെട്ട ആളാണെന്ന് തോന്നുന്നില്ല
http://meenachilma.blogspot.com/
തിരുമേനീ വളരെ നാളുകൾക്കു ശേഷമാണ് ഇവിടത്തോട്ട് അടിയൻ തിരിഞ്ഞുനോക്കുന്നത് കൂതറ തിരുമേനി എന്ന നാമകരണത്തിനു ശേഷം ഈ ബ്ലോഗു വിട്ടു പോയതാണ് ഞാൻ ഇപ്പോ വീണ്ടും വന്നിരിക്കുന്നു...കവിതാലാപനം തന്നെയാണ് വായനയെക്കാൾ ഏറെ ഹൃദ്യമാവുന്നത് എന്നെനിക്കും തോന്നുന്നു ...നാടകക്കാരന്റെ ഒരു എളിയ ശ്രമം ഈ കാര്യത്തിൽ ഉണ്ടായിട്ടുണ്ട് അതിനായി
http://mridhulam.blogspot.com ഈ ലിങ്കിൽ പോയി സനാതനന്റെ നങ്കൂരം എന്ന പോസ്റ്റു തൊട്ട് പിന്നിലേക്ക് ഒരു മൂന്നു നാലു പോസ്റ്റുകൾ നോക്കുക ....സ്റ്റിരിയോ തല്ലിപ്പൊളിക്കരുത് എന്നൊരപേക്ഷയും ഉണ്ട്
“....ഇന്ന് കവിതകളുടെ സി.ഡി.യും കാസറ്റുകളും വിട്ടുപോവുന്നതും...”
അക്ഷരത്തെറ്റ് തിരുത്തുമല്ലൊ...വിറ്റു പോകുന്നതും
@വിശ്വാമിത്രന്
നല്ല കവിതകള്‍.. പക്ഷെ അധികം ആരും ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു..
@നാടകക്കാരന്
വളരെ നല്ല ശബ്ദം .. ഒരു ചലഞ്ച് തരട്ടെ...... എന്റെ കൂതറ മഴയെന്ന കവിത ഒന്ന് പാടാന്‍ ധൈര്യം ഉണ്ടോ..?
അസ്സലായിരിക്കുണു! ഇതൊന്നും ആരും പറയുന്നില്ല എന്നു വിചാരിച്ചു വികടസരസ്വതി വിളയാടിയ നേരത്തു നോമും രണ്ടു പറഞ്ഞു. അതുമൊന്നു കാണുക.
എന്താ പറയുക, പറമ്പിൽ നിറയെ നാളീകേരമുണ്ടെന്നു കരുതി, നാഴിയുരിച്ചോറിന്റെ കഞ്ഞിക്കു നാലു തേങ്ങയുടെ പാലൊഴിക്കുന്നതുപോലെയാ, ഇപ്പോ 'കപി'കളുടെ ആർമാദം!
Post a Comment