തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, February 27, 2010

222.മാഡ് ഫനാറ്റിക് ഹുസൈന്‍

കഴിഞ്ഞ പോസ്റ്റില്‍ തന്റെ ബ്ലോഗിന്റെ പരസ്യം കമന്റായിട്ട അഭിമന്യുവിനു ഈ പോസ്റ്റ്‌ സമര്‍പ്പണം

കൂതറ തിരുമേനി പണ്ടേ എഴുതിത്തള്ളിയ ഒരു മഹാശയനാണ് മക്ബൂല്‍ ഫിദാ ഹുസൈന്‍ എന്നാ എം.എഫ്.ഹുസൈന്‍. കൂതറ തിരുമേനി എഴുതി തള്ളിയാലും ഇല്ലങ്കിലും ഹുസൈന്‍ സാഹിബിനു കഞ്ഞികുടി മുട്ടില്ല. എന്നാല്‍ കഴിഞ്ഞ പോസ്റ്റില്‍ കമന്റായി പരസ്യം പതിപ്പിച്ച അഭിമന്യുവിന്റെ പോസ്റ്റില്‍ എം.എഫ്.ഹുസൈന്റെ ഖത്തറി പൌരത്വം ഇന്ത്യയ്ക്ക് എതോവല്ല്യ നഷ്ടമാണെന്ന രീതിയിലുള്ള സമീപനത്തിന്റെ ഒരു എതിരഭിപ്രായമാണീ പോസ്റ്റ്‌.

എം.എഫ്.ഹുസൈന്റെ വരയ്ക്കാനുള്ള കഴിവിനെ കൂതറ തിരുമേനി ഒരിക്കലും നിസ്സാരവല്‍ക്കരിച്ചു കാണുന്നില്ല. നല്ല കഴിവുള്ള ഒരാള്‍ത്തന്നെ അയാള്‍. സ്വര്‍ണ്ണം കായ്ക്കുന്ന മരമായാലും പുരയിലേക്ക്‌ ചാഞ്ഞാല്‍ മുറിക്കുമെന്നു ചിലരെങ്കിലും കേട്ടിട്ടുണ്ടാവുമല്ലോ..ഏതാണ്ട് ഈ അവസ്ഥ തന്നെയാണ് ഈ ശ്രീമാന്റെയും.. എഴുപതുവര്‍ഷം വരച്ചു ഒരു വരപ്പന്‍ തിരുമേനി ആയശേഷം ഇടയ്ക്കിടെ ഹൈന്ദവ ദേവതകളെ നഗ്നരായി വരച്ചു വിപ്ലവം സൃഷ്ടിച്ച വെന്ദ്രനാണ് ഈ എം.എഫ്.ഹുസൈന്‍ സാഹിബ്. ഇതിലിപ്പോ എന്താണ് കുഴപ്പം എന്ന് ചിലര്‍ക്ക് തോന്നാം. സരസ്വതിയുടെ മുല എന്നാ പോസ്റ്റിന്റെ ശേഷം ഭാരതത്തിലെ അതും ഏറ്റവും മത സൌഹര്‍ദ്ധമുള്ള കേരളത്തിലെ (?) ബൂലോകത്തില്‍ ചിത്രകാരനെതിരെ വാളെടുത്തു ചിത്രകാരനെ ഒതുക്കിയ കാര്യം ആരും മറന്നുകാണില്ലല്ലോ. അപ്പോള്‍ അത്രകണ്ട് മത സൌഹര്‍ദ്ധമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അയാള്‍ക്കെതിരെ എങ്ങനെ പ്രതികരിച്ചുവെന്നും പ്രതികരിക്കണമെന്നും പ്രത്യേകം പറയണോ.. ഹിന്ദു മതഭ്രാന്തമാര്‍ ഹുസൈനെ ബിരിയാണി വെച്ചുകഴിക്കുമെന്നു ഭയന്ന് ഗള്‍ഫ് നാടുകളിലേക്ക് ഹുസൈന്‍ മുങ്ങി..

എന്നാല്‍ ഇതിനുമുമ്പ് ചിലകാര്യങ്ങള്‍ കൂടി പറയാം... കുര്‍ട്ട് വെസ്റ്റ്‌ഗാര്‍ഡിനെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.. ഡെന്മാര്‍ക്കിലെ ജൈലാണ്ട്സ് പോസ്റ്റെനില്‍ മുഹമ്മദ്‌ നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച പുള്ളി. അന്നേ ഇയാള്‍ക്കെതിരെ ഫത്വ പ്രഖ്യാപിച്ചിരുന്നു.. കലാപങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ മരിച്ച ആ സംഭവത്തില്‍ ഡാനിഷ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വരെ ഗള്‍ഫില്‍ വിലക്കേര്‍പ്പെടുത്തി.. നാല് വര്‍ഷത്തിനു ശേഷം കഴിഞ്ഞ മാസവും അയാള്‍ക്കെതിരെ വധശ്രമം നടന്നു.. എന്തുകൊണ്ട്..? ഒരു കാര്‍ട്ടൂണ്‍ ആയിരുന്നു കാരണം.. സല്‍മാന്‍ റുഷ്ദിയെ അറിയില്ലേ. ചെകുത്താന്റെ വചനങ്ങള്‍ എഴുതിയ ആള് തന്നെ.. ഇപ്പോള്‍ ലണ്ടനില്‍ അഭയം പ്രാപിച്ചു താമസിക്കുകയല്ലേ അദ്ദേഹം.. എന്തുകൊണ്ട് അതിനെ ഒരു നഷ്ടമായി കാണുന്നില്ല.. ബുക്കര്‍ പ്രൈസ് ഒക്കെ കിട്ടിയ പുള്ളിയല്ലേ..? ഇവിടെ കേരളത്തില്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവെന്ന നാടകത്തിനു നിരോധനം ഏര്‍പ്പെടുത്തിയത് ആരും മറന്നുകാണില്ല എന്ന് കരുതട്ടെ.. ഇതില്‍നിന്നെല്ലാം ഒരു കാര്യം മനസ്സിലാവും.. അണ്ടിയോട്‌ അടുക്കുമ്പോള്‍ ആറിയാം മാങ്ങയുടെ പുളി.. ഏതു മതത്തില്‍ പെട്ടവരായാലും തങ്ങളുടെ മതത്തെ കേറി ചൊറിഞ്ഞാല്‍ പ്രതികരിച്ചുവേന്നിരിക്കും.. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. അത് ഹിന്ദുവായാലും കൃസ്തുവായാലും ഇസ്ലാമായാലും.

ഒന്നര വയസ്സില്‍ ഹുസൈന്റെ അമ്മ മരിച്ചത് ഏതായാലും കാര്യമായി.. അല്ലെങ്കില്‍ ആ പാവം സ്ത്രീയുടെ നഗ്ന ശരീരത്തിന്റെ ചിത്രങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞു ഈ മനോരോഗി പുറത്തിറക്കിയേനെ.. ഭാരതാംബയെന്ന സങ്കല്‍പ്പത്തെപ്പോലും അവഹേളിച്ച ഹുസൈന്റെ മനോനില തന്നെ പരിശോധിക്കേണ്ടത് ആവശ്യമാണ്‌.. ഒരു ചിത്രത്തിന് പത്തുകോടി വരെ പ്രതിഫലം വാങ്ങുന്ന ഹുസൈന് ഒരു മതത്തോടും പ്രത്യേക മമത ഉണ്ടെന്നു തോന്നുന്നില്ല. കാരണം ഒരു യഥാര്‍ത്ഥ മുസ്ലീം തന്റെ മതത്തിന്റെ നിലനില്‍പ്പിനു വേണ്ടി വാളെടുക്കും എങ്കിലും (തന്റെ വിശ്വാസം രക്ഷിക്കാന്‍ ) മറ്റൊരു മതത്തെ തകര്‍ക്കാന്‍ വാളെടുക്കില്ല എന്നത് കൂതറ തിരുമെനിയ്ക്ക് നന്നായി അറിയാം. ഹുസൈന് ഒരു മതമില്ല.. ചിത്രത്തിലൂടെ പരമാവധി (കു)പ്രശസ്തി ഉണ്ടാക്കുകയും അതിനെ പരമാവധി വില്‍ക്കുകയെന്നും അതിന്റെ ലാഭം വാങ്ങുകയെന്നുമുള്ള ഒരു ലക്‌ഷ്യം മാത്രമേ ഉള്ളൂ. വയസ്സായ സമയത്ത് മാധുരിയോടുള്ള ആരാധന മൂത്ത് ഗജ കാമിനി എടുത്തപ്പോള്‍ കെളവന്റെ കാമഭ്രാന്തിന്റെ ഒരു പ്രതിഫലനം കണ്ടിരുന്നു.. എന്തായാലും അതയാളുടെ സ്വകാര്യമായ കാര്യം..

ഭാരതത്തില്‍ ഇന്ന് ആയിരത്തിലേറെ കേസ് ഹുസൈനെതിരെ നിലനില്‍ക്കുന്നുണ്ട്.. പലതും ഹിന്ദു മത വിശ്വാസികള്‍ കൊടുത്തതാണെങ്കില്‍ ചിലത് നിക്ഷ്പക്ഷമായി ചിന്തിക്കുന്നവര്‍ കൊടുത്തതാണ്. ഹുസൈന്റെ ചിത്രങ്ങള്‍ സാമൂഹിക സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞത് കാരണം നിരവധി പേര്‍ തങ്ങളുടെ പ്രത്യക്ഷമായ ഹുസൈന്‍ വിരോധം കാട്ടി. ഹുസൈന്‍ സാഹിബ് ഇതേപോലെ ഒരു ഒരു കാര്‍ട്ടൂണ്‍ ഇസ്ലാമിനെതിരെയോ അല്ലെങ്കില്‍ ഖത്തര്‍ രാജവംശത്തിനെതിരെയോ ഒന്ന് വരച്ചാല്‍ അയാളുടെ ചങ്കൂറ്റം സമ്മതിച്ചു കൊടുക്കാം. ഖത്തര്‍ റോയല്‍ ഫാമിലിയിലെ സ്ത്രീകളുടെ നഗ്ന ശരീരം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വരച്ചാല്‍ .............

10 comments:

അഭിമന്യു said...

"അഭിമന്യുവിന്റെ പോസ്റ്റില്‍ എം.എഫ്.ഹുസൈന്റെ ഖത്തറി പൌരത്വം ഇന്ത്യയ്ക്ക് എതോവല്ല്യ നഷ്ടമാണെന്ന രീതിയിലുള്ള സമീപനത്തിന്റെ ഒരു എതിരഭിപ്രായമാണീ പോസ്റ്റ്‌"

എന്‍റെ തിരുമേനി, ആ പോസ്റ്റില്‍ അങ്ങനെ ഒരു ധ്വനിയേ ഇല്ല.ഒരു പക്ഷേ താങ്കള്‍ ആദ്യ വരി മാത്രം വായിച്ചതിനാലാവും ഇങ്ങനെ ഒരു പ്രതികരണ പോസ്റ്റിട്ടത്.ആ പോസ്റ്റ് പൂര്‍ണ്ണമായി വായിച്ചിരുന്നെങ്കില്‍ താങ്കള്‍ ഇങ്ങനെ ചിന്തിക്കില്ലായിരുന്നു.എന്തായാലും ഹുസൈനു ഇന്ത്യന്‍ പൌരത്വം നഷ്ടമായെന്ന് ഇന്നത്തെ പത്ര വാര്‍ത്ത എനിക്ക് സന്തോഷം നല്‍കുന്നു

chithrakaran:ചിത്രകാരന്‍ said...

നഗ്നത വരക്കാത്തവര്‍ ഭേദപ്പെട്ട ചിത്രകാരന്മാര്‍ക്കിടയില്‍ ആരുമുണ്ടാകില്ല. നഗ്നതയെ ഭയപ്പെടുന്ന സാംസ്ക്കാരിക അധമത്വം നിലവിലുള്ള സമൂഹങ്ങളില്‍ നഗ്നത കുറ്റമായേക്കാം. എങ്കിലും, രഹസ്യമായെങ്കിലും അവിടത്തെ ചിത്രകാരന്മാര്‍ നഗ്നത വരച്ചിരിക്കും.
കാരണം ലോകത്തൊരിടത്തും സമൂഹത്തിന്റെ ഡ്രസ്സ് കോഡ് അനുസരിച്ചുള്ള വേഷവിധാനത്തോടെയല്ല സ്ത്രീകള്‍ കുട്ടികളെ പ്രസവിക്കുന്നത്. കുട്ടികള്‍ പെറ്റുവീഴുന്നത് നഗ്നരായിത്തന്നെയാണല്ലോ.അതുപോലെ കലാകാരന്മാരുടെ മനസ്സില്‍ രൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നഗ്നമായിത്തന്നെയാണ്. രൂപങ്ങള്‍ക്ക് ചലനവും ഭാവവും ജീവിതവുമായി ബന്ധവും നല്‍കുന്നതിനായി നഗ്നശരീരത്തെക്കുറിച്ചുള്ള അറിവു മാത്രമല്ല, ശരീരത്തിനകത്ത് ഒളിച്ചിരിക്കുന്ന അസ്തികൂടത്തെക്കുറിച്ചും,അതിനെ ചുറ്റിവരിഞ്ഞിരിക്കുന്ന മസിലുകളുടെ സ്വഭാവത്തെക്കുറിച്ചുപോലും അറിഞ്ഞിരിക്കണം.
കലാകാരന്മാര്‍ ശാസ്ത്രീയമായി വിശകലനം നടത്തി പഠിക്കുന്ന നഗ്നതാ നിരീക്ഷണവും,ചുഴിഞ്ഞുനോട്ടവും
ആ വിധ കഴിവുകളില്ലാത്ത ജനം ലൈംഗീക അഭിനിവേശവും മാംസ ചിന്തയുമായി തിരിച്ചറിയുന്നിടത്താണ് കുഴപ്പം.

എം.എഫ്.ഹുസൈന്‍ ഭാരത മാതാവെന്ന ഇല്ലാ വ്യക്തിയെ തുണിയില്ലാതെ വരക്കുന്നതും,സീതയെ ഹനുമാന്റെ വാലില്‍ അഭയം പ്രാപിപ്പിക്കുന്നതും കാണുംബോള്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന ഹൈന്ദവ സദാചാരം നശിക്കേണ്ടതുതന്നെയാണ്.
സംരക്ഷിച്ചു നിര്‍ത്തേണ്ടതല്ല. എന്നാല്‍, വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ ഇസ്ലാമിന്റെ കാടത്വത്തോടും,മനുഷ്യത്വരാഹിത്വത്തോടും മത്സരിക്കുന്ന ഹിന്ദുത്വത്തിന് മത്സരബോധത്താല്‍ അപമാനഭാരവും, തോല്‍വിയും അനുഭവപ്പെടുന്നതിനാലാണ് ഹുസൈനെതിരെ ആയിരത്തോളം കേസുകളുണ്ടായതും അദ്ദേഹത്തിന് ഇന്ത്യ വിട്ടു പോകേണ്ടി വന്നതും. മാതൃരാജ്യം കൈവിട്ട അദ്ദേഹത്തിന് ഇനി അതിലും ഭീകരമായ വര്‍ഗ്ഗീയ രാജ്യത്തിന്റെ അഭയത്തില്‍ കഴിഞ്ഞുകൂടേണ്ടതായിട്ടുള്ളതിനാല്‍ മെച്ചപ്പെട്ട ആവിഷ്ക്കാര സ്വാതന്ത്ര്യം നിലവിലുള്ള ഇന്ത്യയില്‍ നടത്തിയ രീതിയിലുള്ള സാംസ്ക്കാരിക പൊളിച്ചെഴുത്തുകള്‍ ഇനി നടത്താനാകില്ലെന്നത് സത്യമാണ്. അത് അയാളുടെ നഷ്ടമല്ല, അയാള്‍ക്ക് സ്വതന്ത്രമായി ആവിഷ്ക്കാര സ്വാതന്ത്ര്യം നടത്താനുള്ള സാഹചര്യം നല്‍കാതിരുന്ന ഇന്ത്യയുടെ സാംസ്ക്കാരികമായ ഇസ്ലാമിക നിലവാരത്തിലേക്കുള്ള പതനമാണ്. അതോര്‍ത്ത് ലജ്ജിക്കുക... അല്ലാത്തപക്ഷം, താമസം വിനാ നമ്മുടെ രാജ്യവും ഇസ്ലാമിക രാജ്യങ്ങളെക്കാള്‍ സാംസ്ക്കാരികമായി അധപ്പതിക്കും.

ഹൈന്ദവ സദാചാരം ഇസ്ലാമുമായി മത്സരിക്കുംബോള്‍
ഇശ്ലാമിനേക്കാള്‍ ജീര്‍ണ്ണ സംസ്ക്കാരമാകുന്നു എന്ന സത്യമാണ് മനസ്സിലാക്കേണ്ടത്. കുറഞ്ഞപക്ഷം,കൃസ്ത്യാനിറ്റിയോടെങ്കിലും മത്സരിക്കാന്‍ ഹൈന്ദവ വര്‍ഗ്ഗീയത മനസ്സുവച്ചാല്‍ ഇന്ത്യന്‍ സമൂഹം പുരോഗതി പ്രാപിച്ചേക്കും.

poor-me/പാവം-ഞാന്‍ said...

പൌരത്വം ആ രാജ്യം ഒരു ബഹുമതിയായി കൊടുത്തതാണ് എന്നാണ് കേട്ടത്..അതിനറ്ത്ഥം അതിയാന്‍ അങോട്ടൂ പോകുമെന്നാണോ? എനിക്കു തോന്നുന്നില്ല,മുംബായ് വിട്ടു പോകാന്‍ ഇതിയാനാകുമെന്ന്..
പിന്നെ രസം,സാംബാര്‍ ഇതല്ല...
ഇതിയാന്‍ ആദ്യമായി എം.പി യിലെ ഒരു മാസികയില്‍ ഈ ജനുസ്സില്‍ പെട്ട പടം വരച്ച് കഴിഞു പതിനഞ്ച് വര്‍ഷം കഴിഞപ്പോളാണ് ഇതു ശരിയായില്ലെന്ന് ആദ്യമായി ഒരാള്‍ പറഞതെത്രെ! ഇത് അന്നെ പറഞിരുന്നെങ്കില്‍ ഇതിയാന്‍ രണ്ടാമത്തെ ചിത്രം വരക്കുമായിരുന്നോ?

അതിനു കൂതറജി അന്ന് ബ്ലോഗ് പരിപാടി തുടങിയില്ലായിരുന്നല്ലോ? (!!!)

അതോ പതിനഞ്ചു വറ്ഷങള്‍ക്കിടെ ജനങളുടെ
വികാരങളുടെ അളവു കോല്‍ മാറിയോ?

(വാ‍യനക്കാരുടെ ആരോഗ്യകരമായ സംവാദം പ്രതീക്ഷിക്കുന്നു)

കൂതറ തിരുമേനി said...

@അഭിമന്യു.....
ശരി..

@ചിത്രകാരന്‍
നഗ്നത പാപമെന്ന അഭിപ്രായം കൂതറ തിരുമെനിയ്ക്കില്ല. മലമ്പുഴ യക്ഷിയും ശംഖു മുഖത്തെ നഗ്ന പ്രതിമയും സ്വന്തം ഇഷ്ടത്തോടെ മോഡല്‍ എടുപ്പിക്കുന്നതും കലാപരമായി ഫോട്ടോ, ശില്പ, ചിത്ര രചന നടത്തുന്നതുമായ ചിത്രങ്ങള്‍ കല സ്നേഹി എന്നനിലയില്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ വര്‍ഗ്ഗീയ വികാരം ഉണര്‍ത്തുകയും പിന്നീട് വിവാദമായ ചിത്രം കോടികള്‍ മുടക്കി വാങ്ങുന്നവരെ കാത്തിരിക്കുകയും ചെയ്യുന്ന കച്ചവട കണ്ണിനെ കേവലം കലയെന്ന ഓമനപ്പേരില്‍ അംഗീകരിക്കാന്‍ കഴിയില്ല. പ്രസവസമയത്ത് സ്ത്രീ നഗ്ന ആവുമെന്നും അവരുടെ ശരീരം ഡോക്ടറും നേഴ്സും കാണും എന്ന് പറഞ്ഞാലും ആ രംഗത്തിന്റെ ഫോട്ടോ എടുത്തു പ്രചരിപ്പിക്കാവുമോ.. വിദേശ രാജ്യങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും നഗ്നരായി നടക്കുമെന്നും അല്ലെങ്കില്‍ നഗ്നതയാണ് പരിഷ്കാരത്തിന്റെ അളവ് കൊലെന്നും കൂതറ തിരുമെനിയ്ക്ക് അഭിപ്രായമില്ല. ഇനി ഇസ്ലാം മതം പര്‍ദ്ദ അനുശാസിക്കുന്നതെന്ന് പറയുന്നത് കൊണ്ട് അപരിഷ്കൃതമെന്നു ഞാന്‍ പറയില്ല. സ്വമനസ്സാലെ പര്‍ദ്ദ ഇടുന്നവരെ ബഹിമാനിക്കുന്നുണ്ട് താനും. സ്വന്തം ശരീരം കാണിക്കുന്നതും ഗോപനീയമാക്കുന്നതും വ്യക്തി സ്വാതന്ത്രയമാണല്ലോ.. എന്നാല്‍ അറിഞ്ഞുകൊണ്ട് വിവാദമുണ്ടാക്കാന്‍ തോന്ന്യാസം കാണിക്കാന്‍ അനുവദിക്കണോ..?

@പാവം ഞാന്‍
പതിനഞ്ചു വര്‍ഷത്തിനു മുമ്പുള്ള ഇന്ത്യ അല്ല ഇപ്പോള്‍. അപ്പോള്‍ നടക്കുന്നത് അപ്പോള്‍ അറിയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇന്ത്യ.. അതിന്റെ ഗുണവും ദോഷവും ഉണ്ടാവും..

കണ്ണനുണ്ണി said...

ഹൈന്ദവ ദൈവങ്ങള്‍ അര്‍ദ്ധ നഗ്നരായോ അതിലപ്പുറമോ ആയി ക്ഷേത്രങ്ങളില്‍ ഉള്‍പ്പടെ ചുവര്‍ ചിത്രങ്ങളായും , ശില്പ്പങ്ങലായും ഉണ്ട്. അതൊക്കെ മികച്ച കലാ സ്രിഷിടികലായി വാഴ്തപെടുകയും ചെയ്യുന്നു.

പക്ഷെ ഹുസൈന്‍ എന്നാ മനോരോഗി 'ബ്രാന്ടിംഗ്' അല്ലെങ്കില്‍ പബ്ലിസിറ്റി എന്ന ഒറ്റ ലക്ഷ്യത്തില്‍ കാട്ടി കൂട്ടിയതിനെ ഇതിനൊപ്പം പ്രതിഷ്ടിക്കുന്നത് വക തിരിവില്ലയ്മയായി തോനുന്നു.

തിരുമേനി പറഞ്ഞത് പോലെ ഖത്തര്‍ രാജ വംശത്തിലെ സ്ത്രീകളെ വരച്ചു വയ്ക്കട്ടെ ഈ മഹാന്‍...ചങ്കൂറ്റം ഉണ്ടെങ്കില്‍...

കാട്ടിപ്പരുത്തി said...

സമാനമായ ചില ചിന്തകളെന്നു തോന്നുന്നു, ഇവിടെ ഒന്നു പറഞ്ഞു പോയിരുന്നു-

ആവിഷ്കാരം മഹാ സ്വാതന്ത്ര്യം, നമുക്കെതിരാകരുത്

ഇതിലൂടെ ഒന്ന് ഞെക്കി നോക്കുക

Rejeesh Sanathanan said...

തിരുമേനി...........തീര്‍ത്തും അവസരോചിതം ആയി ഈ പ്രതികരണം. ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് എന്ത് കൊള്ളരുതായ്മയും ഇന്ത്യയില്‍ ചെയ്യാന്‍ കഴിയും എന്ന് തെളീയിച്ച‘ മഹാനാ‘യിരുന്നു എം എഫ് ഹുസൈന്‍. ഇനി ആ സാറ് ആരുടെ നഗ്നചിത്രം വരയ്ക്കുമോ ആവോ?.........

Salim PM said...

തിരുമേനിയുടെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു. നല്ല പോസ്റ്റ്. നന്ദി.

അബ്ദുല്‍ അലി said...

ഹുസൈൻ ചെയ്തത്‌ തെറ്റാണെന്ന് വാദിക്കുന്നവർക്ക്‌, അതിന്‌ മുൻപ്‌ തസ്ലിമ നസ്‌റിനും, സൽമാൻ റുഷ്ദിയും ചെയ്തത്‌ തെറ്റാണെന്ന് തോന്നില്ല. പ്രവാചകന്റെ ചിത്രം വികൃതമായി ചിത്രികരിച്ചതും, തെറ്റല്ല.

അവിഷ്‌കാര സ്വാതന്ത്രം, അവസരത്തിനോത്ത്‌ ഏറിയും കുറഞ്ഞുമിരിക്കും ഇവർക്ക്‌. ബുദ്ധിജീവികൾ ഫൂ...

ഹുസൈനും, റുഷ്‌ദിയും, തസ്ലിമയും ചെയ്തത്‌ തെറ്റാണെന്ന് പറയാൻ, അല്ലെങ്കിൽ തെറ്റല്ലെന്ന് പറയാൻ, നട്ടെല്ലുള്ള ഭരണാധികരികളെ, അമ്മമാർ പ്രസവിക്കുന്നവരെക്കും കാത്തിരിക്കാം നമ്മുക്ക്‌. അത്‌ വരെ ബാൽതകറെമാരുടെ ഓരിയിടൽ ആസ്വദിക്കാം. അതാണ്‌ അവിഷ്‌കാര സ്വാതന്ത്രം.

(മതവികാരങ്ങളെ ഹുസൈൻ വൃണപ്പെടുത്തരുതായിരുന്നു എന്നാണെന്റെ മതം)

Ajith said...

Hindustan Times editor Vir Singhvi's take on this appears quite rational.From his blog :

"Now that he has chosen to live in Qatar, the Hindutva-wallahs will ask the obvious questions: How much freedom will he have there? Of course the Arabs will let him paint naked Hindu goddesses. But will they let him paint anything that even remotely offends Muslims? Anything that offends the royal family? Nude portraits of previous rulers of Qatar? Or even, nude portraits of Arab women?
..The battle for Indian secularism and free speech must be fought here, in India. And not at the feet of some Middle Eastern monarch "

link:http://www.virsanghvi.com/CounterPoint-ArticleDetail.aspx?ID=445

Had he chosen France or nederlands,by now in a coffee shop in Amsterdam and inhaling marijuana (permissible amount),he may have been free to express his fantasies of Christian /Islam/Hindu or any relegios/political sects