തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, March 18, 2010

227.ഫാം വില്ലെ : കുറുക്കു വഴികള്‍

എന്തായാലും കഴിഞ്ഞ പോസ്റ്റ്‌ ഇട്ടപ്പോള്‍ ഈ കളിക്ക് മലയാള ബ്ലോഗര്‍മാര്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടെന്നു മനസ്സിലായി. കനല്‍, ചാര്‍ളി തുടങ്ങിയവരും ശ്രീ@ശ്രേയസ് പോലെ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകള്‍ക്ക് സഹായകമാവും ഈ പോസ്റ്റ്‌ എന്ന് വിശ്വസിക്കുന്നു.അല്ലാതെ പറഞ്ഞ വഴിയെ നടന്നില്ലെങ്കില്‍ നടക്കുന്ന വഴിയില്‍ പറയും എന്നതാണ് കൂതറ തിരുമേനിയുടെ പ്രമാണം.. കാശ് കൊടുത്ത് സ്വര്‍ണ്ണ നാണയവും എഫ്.വി. പോയന്റും വാങ്ങുന്നവരെ കൂതറ തിരുമേനിയ്ക്കറിയാം. അത്തരം വിവര ദോഷികള്‍ക്ക് വേണ്ടിയല്ല ഈ പോസ്റ്റ്‌.. ഓസിനു കാര്യം സാധിക്കാന്‍ സഹായിക്കാന്‍ വേണ്ടി മാത്രം..

ഒരു നല്ല നെറ്റ് വര്‍ക്ക് ആദ്യം തന്നെ ഉണ്ടാക്കണം. ഒറ്റയ്ക്ക് വല്ലതും നേടണമെങ്കില്‍ കാശ് മുടക്കണം.. ആദ്യം ഉള്ള കൂട്ടുകാരെ മുഴുവന്‍ ചേര്‍ക്കുക. കളിക്കാന്‍ മനസ്സും സമയവും തലയ്ക്കകത്ത് കിഡ്നിയും ഉള്ളവരും വേണം.. അല്ലാത്ത അണ്ടനേയും അടകൊടനെയും ഒക്കെ ചേര്‍ത്താല്‍ വേസ്റ്റ് തന്നെ.. അടുത്തതായി ചേര്‍ത്ത എല്ലാവരെയും നെയിബര്‍ ആയി ആഡ് ചെയ്യുക.. ഇടയ്കിടെ അവര്‍ക്ക് ഗിഫ്റ്റ് അയച്ചു കൊടുക്കുക.. (ഓസല്ലേ പിന്നെന്താ..) അവരോടും വല്ലതും അയച്ചു തരാന്‍ പറയുക.. കാരണം മരം, വേലി, മൃഗങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ നല്ല കാശ് കൊടുക്കണം.. ഓസിനു കിട്ടിയാല്‍ പുളിക്കില്ലല്ലോ.. വരുമാനവും കിട്ടും.. റിബണും.. അങ്ങനെയേ മുന്നോട്ടു പോകാന്‍ കഴിയൂ..

അടുത്തതാണ് ബ്ലോഗില്‍ നിന്നും പഠിച്ച ഏറ്റവും വല്ല്യ വിദ്യ ഇവിടെ ഉപയോഗിക്കുക എന്നത്.. നൂറു കണക്കിന് അനോണി ഐ.ഡി. ഉണ്ടാക്കിയവര്‍ അതെല്ലാം ഇവിടെയും ഉണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും ഗിഫ്റ്റ് അയക്കുകയും പരസ്പരം (സ്വന്തം തന്നെ ) ഫാമില്‍ സഹായിക്കുകയും ചെയ്യുക.. അങ്ങനെ പോയിന്റ് കൂടുതല്‍ കിട്ടും..അതേപോലെ ഫാം വില്ലെയുടെ റിവ്യൂ പേജില്‍ പോയാല്‍ എന്നെ ചേര്‍ക്കൂ എന്നെ അയല്‍വാസി ആക്കൂ എന്നൊക്കെ കരഞ്ഞുകൊണ്ട്‌ പേര് കൊടുത്തവരുടെ ലിസ്റ്റ് കാണാം... ഇവരെല്ലാം കളി അസ്ഥിയ്ക്കു പിടിച്ചവരാണ്.. ഉറപ്പായും ഇവരെ ചേര്‍ക്കുക.. കാരണം കൂടുതല്‍ അയല്‍വക്കക്കാരന്‍ ഉണ്ടെങ്കിലെ കൂടുതല്‍ വസ്തു വാങ്ങാനും ഒക്കെ പറ്റൂ.. അതുകൊണ്ട് ഈ ഭ്രാന്തന്മാരെ ഉറപ്പായും ചേര്‍ക്കണം.. ഫാമില്‍ വാങ്ങിച്ച ട്രാക്ടര്‍, ഹാര്‍വേസ്റ്റര്‍, സീഡാര്‍ തുടങ്ങിയവയ്ക്ക് ഓസിനു ഡീസല്‍ ലഭിക്കാന്‍ മറ്റുള്ളവരുടെ ഫാമില്‍ വളം ഇട്ടുകൊടുത്താല്‍ മതി.. ഇടയ്ക്കിടെ മറ്റുള്ളവരുടെ ഫാമില്‍ കോഴിയ്ക്കു തീറ്റ കൊടുത്താല്‍ പോയിന്റും കിട്ടും ഓരോ സ്റ്റേജ് വേഗം പോവുകയും ചെയ്യും.. ഒപ്പം ഇടയ്ക്കിടെ മറ്റുള്ളവരുടെ ഫാമിലെ കുറുക്കന്,‍ കാക്ക, കിളികള്‍ ഇവയെ ഓടിച്ചാല്‍ അങ്ങനയൂം പോയിന്റ് കിട്ടും.

ഇനി നല്ല അയല്‍വക്കക്കാരനെ എങ്ങനെ തിരിച്ചറിയാം എന്നതാണ് വിഷയം. ഇതൊരു ടെക്നിക് ആണ്.. സമയം ഇഷ്ടപോലെ ഉള്ള അയല്‍വക്കകാരന്‍ ഉണ്ടെങ്കിലെ പ്രയോജനം ഉള്ളൂ.. തിരിച്ചറിയാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍

1.ഇവര്‍ ഇടയ്ക്കിടെ വസ്തു വാങ്ങും .. മരങ്ങളും മറ്റും ഇടയ്ക്കിടെ വാങ്ങും..
2.ഇവര്‍ ഇടയ്ക്കിടെ ഫാമിലെ കൃഷി രീതികള്‍ , ഡിസൈന്‍ ഒക്കെ മാറ്റും.(വേറെ പണി ഇല്ലല്ലോ..)
3.ഇവരുടെ ഫാമിലെ കൃഷികള്‍ കുറഞ്ഞ സമയം കൊണ്ട് വിളവെടുക്കുന്നത് ആയിരിക്കും..കാരണം ജോലിയുള്ളവര്‍ ഇപ്പോഴും ഇതും കളിച്ചു ഇരിക്കില്ലല്ലോ.
4.ഇവരുടെ സ്റ്റേജ് ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും..(കൂടും എന്ന് സാരം)
5.ഇവര്‍ ഇടയ്ക്കിടെ ഓരോ ഗിഫ്റ്റ് അയച്ചു തരും..

ഇത്രയും ആയാല്‍ അല്ലെങ്കില്‍ ഓര്‍ത്താല്‍ നിങ്ങള്‍ക്കും പെട്ടെന്ന് നല്ലൊരു കൃഷിക്കാരന്‍ ആവാം..

6 comments:

കൂതറ തിരുമേനി said...

കളിയ്ക്കുമ്പോള്‍ ചെവിയില്‍ പഞ്ഞി വെച്ചാല്‍ ഭാര്യയുടെ (ഭര്‍ത്താവിന്റെ ) തെറി വിളിയും കുട്ടികളുടെ വഴക്കും കേള്‍ക്കാതിരിക്കാന്‍ നല്ലതാണ്

Jijo said...

നന്നായി. അഡിക്ഷനെതിരെ എഴുതിയ ആള്‍ തന്നെ ഇതിനെ പ്രൊമോട്ട് ചെയ്യണം. :) (എനിയ്ക്ക് ദാ ദിപ്പോ തന്നെ മഫിയ വാറില്‍ ലെവെല്‍ 11ലേയ്ക്ക് പ്രൊമോഷന്‍ കിട്ടിയേ ഉള്ളു. ഞാന്‍ പോയി ഒരു ബാങ്ക് കൊള്ളയടിച്ചിട്ട് ഇപ്പോ വരാം. ആരെങ്കിലും കൂടാനുണ്ടേ പോരേ)

Unknown said...

നന്നായി.

Robin Jose K said...

കളിയ്ക്കുമ്പോള്‍ ചെവിയില്‍ പഞ്ഞി വെച്ചാല്‍ ഭാര്യയുടെ (ഭര്‍ത്താവിന്റെ ) തെറി വിളിയും കുട്ടികളുടെ വഴക്കും കേള്‍ക്കാതിരിക്കാന്‍ നല്ലതാണ്

ഇത് നമ്മുടെ തിരുമേനിയുടെ അനുഭവമാണോ ?????

ഹന്‍ല്ലലത്ത് Hanllalath said...

:)
ബെസ്റ്റ്.........!!

monu said...

ഫാംവില്‍ കാരണം ഞാനും ഈ മരുഭുമിയില്‍ വെച്ച് ഒരു കൃഷിക്കാരന്‍ ആയി മാറി ...

:)