Friday, June 25, 2010
231.മരമാക്രിയെ ചേര പിടിച്ചോ..?
മലയാളം ബ്ലോഗിലെ ഏറ്റവും ശക്തന്‍മാരിലോരാളും മിക്കപ്പോഴും വിവാദം കൊണ്ട് ശ്രദ്ധ നേടുന്നവനുമായ മരമാക്രിയെ കഴിഞ്ഞ കുറെ നാളുകളായി കാണുന്നില്ല. അങ്ങാടി തേര് എന്നൊരു തമിഴ് പടത്തിന്റെ യൂടൂബ് ഗാനരംഗം ബ്ലോഗില്‍ ചാര്‍ത്തിയ മാക്രിയുടെ മറ്റൊരു പോസ്റ്റും ബ്ലോഗില്‍ ഇല്ല.. എല്ലാം ഡിലീറ്റ് ചെയ്തതാണോ അതോ ഹൈഡ് ചെയ്തതാണോ എന്നുമറിയില്ല. മരമാക്രിയുടെ തിരോധനത്തെപറ്റി മലയാളം ബൂലോഗത്ത് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും കൊക്കിലോതുങ്ങാത്തത് കൊത്തി പിന്നീട് ചര്‍ദ്ദിച്ചു രക്ഷനേടിയ പാരമ്പര്യമുണ്ട് മാക്രിയ്ക്ക്. താന്‍ മാക്രിയല്ല മരത്തേലല്ല താമസമെന്ന വാചകം പക്ഷെ ഇദ്ദേഹം ഡിലീറ്റിയിട്ടില്ല. എന്നാല്‍ അതിനുമുകളിലെ ഫ്യൂസ് ആയ ബള്‍ബിന്റെ പടം കാണുമ്പോള്‍ മാക്രി ഫ്യൂസ് ആയി എന്ന് കരുതുന്നവരുടെ എന്നാവും കുറവല്ല.
മാക്രിയുടെ ബ്ലോഗിലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ മാക്രിയ്ക്ക് അധികാരമുണ്ട്. എന്നാല്‍ വായനക്കാരുടെ കമന്റുകളും ഉള്ളതുകൊണ്ട് അത് ഡിലീറ്റ് ചെയ്യുന്നത് ശരിയാണോ എന്നൊക്കെ ഇപ്പോള്‍ പിന്നാമ്പുറങ്ങളില്‍ സംസാരം നടക്കുന്നുണ്ട്. ഇടയ്ക്കൊക്കെ തറ, കൂതറ , കുക്കൂതറ പോസ്റ്റുകള്‍ ഇടുന്ന മരമാക്രി മിക്കപ്പോഴും മികച്ച അറിവ് തരുന്ന പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗറാണ്. പല പുതിയകര്യങ്ങളും ജനങ്ങളെ /വായനക്കാരെ അറിയിച്ചിരുന്ന മാക്രിയുടെ പോസ്റ്റുകള്‍ വായനക്കാര്‍ അല്പം കൌതുകത്തോടും ഉദ്വെഗത്തോടും ആണ് നോക്കി കണ്ടിരുന്നത്. എന്നാല്‍ എല്ലാ പോസ്റ്റുകളെയും കുഴിച്ചിട്ടു മാക്രി ഏതോ അറിയാത്ത ലോകത്തേക്ക് പോയിരിക്കുകയാണ്.
മാക്രി മരിച്ചതാണോ ...? മാക്രി ആത്മഹത്യ ചെയ്തിരിക്കുമോ എന്നുപോലും ചിലര്‍ സന്ദേഹപ്പെടുന്നു. അതോ ആരെങ്കിലും വിരോധികള്‍ തല്ലിക്കൊന്നതാണോ എന്നും സംശയമുണ്ട്. സാധാരണ എഴുതിക്കൊണ്ടിരിക്കുന്ന ബ്ലോഗര്‍മാര്‍ എഴുത്ത് പറഞ്ഞോ പറയാതെയോ നിര്‍ത്തുക സ്വാഭാവികമാണ്. സ്വകാര്യമായതും അല്ലാത്തതുമായ കാരണങ്ങള്‍ ആവാം അതിനു പിന്നില്‍. എന്നാല്‍ ഇങ്ങനെ ബ്ലോഗിനെ മൂടിവേക്കുന്നതും ഡിലീറ്റ് ചെയ്യുന്നതുമായ അവസരങ്ങള്‍ വളരെ വിരളമാണ്. ബ്ലോഗ് ഡിലീറ്റ് ചെയ്ത ചില ഭ്രാന്തന്മാര് ഉണ്ടായിട്ടുണ്ട്. തടികേടാകും എന്ന് മനസ്സിലായപ്പോള്‍ ചെയ്ത വിക്രിയകള്‍ ആയിരുന്നു അത്. എന്നാല്‍ ആ ഗണത്തില്‍ മാക്രിയെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ മരമാക്രിയെപ്പോലെ സര്‍ഗ്ഗശേഷിയും അറിവുമുള്ള എഴുത്തുകാരുടെ അഭാവം മലയാളം ബ്ലോഗില്‍ ഇപ്പോഴും നിഴലിച്ചു നില്ക്കും.
ഇഞ്ചിപ്പെണ്ണിന്റെ യഥാര്‍ത്ഥ മുഖം വെളിച്ചത് കൊണ്ടുവരാന്‍ മുറവിളി കൂട്ടിയ മരമാക്രിയെ ആരും മറന്നുകാണില്ല. മുമ്പും അനോണികളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള മരമാക്രി ചിലപ്പോഴൊക്കെ വിജയിച്ചിട്ടുവെങ്കിലും പരാജയം നേരിട്ടകഥകളും വിരളമല്ല. ഒരുപക്ഷെ ഇത്തരം അനോണി പിടുത്തത്തില്‍ മരമാക്രി കൊല്ലപ്പെട്ടതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സ്വയം അനോണിയായിരുന്നുകൊണ്ട് അനോണിപിടുത്തം തൊഴിലാക്കിയിരുന്ന മരമാക്രി ചില്ലുമേടയില്‍ ഇരുന്നുകൊണ്ട് കല്ലെറിയുന്നവന് എന്നാ ചെല്ലപ്പേരും നേടിയിരുന്നു. ശക്തമായ മലയാളം, ഇംഗ്ലീഷ് ഭാഷയിലെ പദസമ്പത്തും സ്വാധീനവും ഉണ്ടായിരുന്ന ഈ ചെറുപ്പക്കാരാനായ ബ്ലോഗര്‍ വീണ്ടും വരുമെന്ന് തന്നെയാണ് എല്ലാ ബ്ലോഗ് വായനക്കാരും പ്രതീക്ഷിക്കുന്നത്.
കൂതറതിരുമേനിയും മരമാക്രിയുടെ വരവിനായി കാത്തിരിക്കുന്നു. ഇനി മരമാക്രി മരിച്ചെങ്കില്‍ അദ്ദേഹത്തിനു ആദരാജ്ഞലികള്‍.
Subscribe to:
Post Comments (Atom)
15 comments:
വരും വരാതിരിക്കില്ല.
നമുക്ക് കാത്തിരിക്കാം...
കൂതറേ.....
രണ്ടാഴ്ച മുമ്പ് ഞാന്‍ മാക്രിയുമായി സംസാരിച്ചിരുന്നു.... പുള്ളിക്കാരന് കമ്പം നശിച്ചുവെന്നാണ് പറഞ്ഞത്... ഞാനും തിരുമേനി പറഞ്ഞ കാര്യം തന്നെയാണ് പറഞ്ഞത്. എഴുത്ത് നിര്‍ത്തരുതെന്ന്.... നോക്കാം എന്നു പറഞ്ഞിരുന്നു.
ജോലി സംബന്ധമായും, പിന്നെ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനുമാണ് മാക്രിയിപ്പോള് സമയം ചിലവിടുന്നത്.
പിന്നെ സംസാരിച്ച എല്ലാ കാര്യവും ഇവിടെ പറയുന്നതും ശരിയല്ലല്ലോ.....
മാക്രി വരുമെന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം. അത് ഒരു വരവ് തന്നെയായിരിക്കും.
അതുപോലെ “സന്തോഷകരമാണ്” തിരുമേനിയുടെ തിരിച്ചുവരവും......
സ്നേഹത്തോടെ......നട്ട്സ്
മരമാക്രി ആരെയോ ഭയപ്പെടുന്നതായി ചില “ഉന്നത വൃത്ത“ ങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.
പണ്ടാരോ, ഇഷ്ടപ്പെടാത്ത കമെന്റ് ഇട്ടതിന്റെ പേരില്‍ കമെന്റ് ഇട്ട് ആളിന്റെ കമ്പനിയുമായി ബന്ധപ്പെട്ട് പണി വരെ കളഞ്ഞത്രേ!
പാവത്തിന്റെ ഗതിയെന്താണാവോ!
അത്തരം ഭീഷിണികള്‍ മാക്രിയുടെ തലയ്ക്കു മുകളില്‍ നില്ക്കുന്നതായി അറിയുന്നു.
മരമാക്രിയെ അറിയാത്തവര്‍ പലതും എഴുതും, വിഭിന്നങ്ങളായ വാദഗതികള്‍ നിരത്തും, പിന്നെ ഏതെങ്കിലും യമണ്ടന്‍ നിഗമനത്തിലെത്തും.... ഇതൊക്കെ വായിച്ച് ഏതെങ്കിലും കോണിലിരുന്ന് മരമാക്രി ചിരിക്കുന്നുണ്ടായിരിക്കും! അടുത്ത പോസ്റ്റിനുള്ള കോപ്പ് കൂട്ടുകയായിരിക്കും!
ഉടന്‍ വരുന്നു..മാക്രി റിട്ടേണ്‍സ്...
ദി മാക്രി റീ ലോഡഡ്...
വരും വരാതിരിക്കില്ല
മാക്രി മരിച്ചിട്ടില്ല..!!
തൊടുപുഴയ്ക്ക് വരുന്നുണ്ട്....മീറ്റിനു
ഇനി എന്നാക്കെ കാണണോ ഫഹവാനേ..
ഇതിലിപ്പ ഇത്ര വിഷമിക്കാനൊന്നുമില്ല.
കുറേ നാൾ മുങ്ങി നടന്ന കൂതറത്തിരുമേനി മറ്റങ്ങി വന്നില്ലേ!?
അതു പോലെ മരമാക്രിയും വരും.
മഴയൊന്നു മൂക്കട്ടെ!
അയ്യോ മാക്രീ പോകല്ലെ, അയ്യോ മാക്രീ പോകല്ലെ..:)
മോഹന്‍ലാലിന്റെ ഒരു നാള് വരും പോലെ അല്ല..
മരമാക്രി വരുമെന്ന് പറഞ്ഞാ വരും..
മരമാക്ക്രി ഒരു പെണ്മാക്ക്രി ആണെന്ന് ഞാന്‍ പറഞ്ഞാ ആരെങ്കിലും വിശ്വസിക്കുമോ
എങ്കില്‍ ആ പെണ്മാക്ക്രി പെണ്ണിന്റെ വരവിനായി കണ്ണില്‍ മണ്ണെണ്ണയൊഴിച്ചു കാത്തിരിക്കുന്നു...
ഈ കൂതറ തിരുമേനിയുടെ ഒരു കാര്യം.....
ഹ ഹ..ഒരു അനോണിയെ കാണാത്തപ്പോള്‍ മറ്റൊരു അനോണിക്ക് സങ്കടം !
ആശംസകള്‍...
മരമാക്രിയെ ഇച്ചിരി അറിയാം
തിരിച്ച് വരവിനായി നോക്കിയിരിക്കുന്നു
ഇഞ്ചിപെണ്ണിനെ കണ്ടിട്ടില്ലാ, അവരും വരട്ടെ..!!
ബ്ലോഗ് പഴയത് പോലെ അടിപൊളി ആക്കണം എല്ലാര്ക്കും കൂടി
(പഴയ കാല ബ്ലോഗ് വിശേഷം കേള്‍ക്കുമ്പോ അന്ന് ബ്ലോഗില്‍ ഇല്ലാത്തതില്‍ സങ്കടം തോന്നിയിട്ടുണ്ട്)
മാക്രിയ തേടി എന്നും അവിടെയൊന്ന് കയറി ഇറങ്ങാറുണ്ട്. കാണാറില്ല. ക്യാ കരേഗ?
മാക്രി വരും വരാതിരിക്കില്ല. ഇനി വന്നില്ലെങ്കിൽ ..വേറെ മാക്രി വരും..!
Post a Comment