Monday, August 9, 2010
236.തടിച്ചികളും പേടിക്കേണ്ട...!!
അല്‍പ്പം തടികൂടി കഴിഞ്ഞാല്‍ എന്തോരം പേടിയാണ് പെണ്ണുങ്ങള്‍ക്ക്. പണ്ടൊക്കെയാണെങ്കില്‍ ഇച്ചിരി തണ്ടും തടിയുമുള്ള പെണ്ണുങ്ങള്‍ക്കായിരുന്നു ഡിമാന്റ്. അറവുമാടിന്റെ ശരീരം ഉണ്ടായിരുന്ന ഷീലയും അംബാസഡര്‍ കാറിന്റെ ഡിക്കി പോലെ നിതംബം ഉണ്ടായിരുന്ന ശ്രീവിദ്യയും ഒക്കെകൂടി സിനിമാ രംഗം കൊഴുപ്പിച്ചിരുന്നു. ഇനി മാദകനടികളോ വേണ്ടുവോളം ഇറച്ചി ശരീരത്ത് ഇല്ലാത്തവര്‍ക്ക് വീട്ടില്‍ ചൊറികുത്തി ഇരിക്കേണ്ട ഗതികേടായിരുന്നു. തിന്നാനും കുടിക്കാനും ഉള്ള വീട്ടിലെ പിള്ളാരെ മാത്രമേ അന്ന് ആളുകള്‍ ഇഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് ചുരുക്കം.. ഇന്നോ....അസ്ഥികൂടത്തില്‍ തൊലി ഒട്ടിച്ച പജ്ഞരങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.. അത് പോട്ടെ.. ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങള്‍.
ഇന്ന് അമിതവണ്ണം ഇല്ലാതാക്കാന്‍ (ഇതാരാണ് തീരുമാനിക്കുന്നത് ..?) വിവിധമരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. ലവണ തൈലവും ഫാറ്റ് ഫ്രീയും എന്നുവേണ്ട എല്ലാ ഗുണ്ടാമണ്ടികളും ഉണ്ട്. കാശുള്ളവര്‍ക്ക് ലിപ്പോസക്ഷനും, വന്ദന ലൂത്രയും വരെ. കാശില്ലാത്ത പാവങ്ങള്‍ പട്ടിണി കിടന്നും പച്ചിലകള്‍ തിന്നും വണ്ണം കുറയ്ക്കാന്‍ നോക്കുന്നു. ദൈവം ഭക്ഷണത്തിനു കാശുണ്ടാക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരം കൊടുത്ത് അവര്‍ കഷ്ടപ്പെട്ട് കാശുണ്ടാക്കിയിട്ടു അതുപയോഗിക്കാനോ ഭക്ഷണം കഴിക്കാനോ തയ്യാറാവാതെ കിടക്കുന്ന കുട്ടികള്‍. കഴിക്കാന്‍ ഒന്നും ഇല്ലാതെ പട്ടിണി കിടന്നു എല്ലും തോലുമാവുന്ന ആഫ്രിക്കന്‍ കുട്ടികള്‍ ഇവരോട് ക്ഷമിക്കട്ടെ.. അല്ലെങ്കില്‍ ഈ വിരോധാഭാസം കണ്ടു ദൈവം ചിരിക്കട്ടെ..
ശരീരത്തില്‍ മൊത്തത്തില്‍ കൊഴുപ്പ് കുറച്ചു ചിലയിടങ്ങളില്‍ മാത്രം മാംസം തൂക്കി (പറ്റിയില്ലെങ്കില്‍ അവിടെ സിലിക്കോണ്‍ നിറച്ചു..) ശരീരം സുന്ദരമാക്കി നടക്കുന്ന കുട്ടികള്‍ ഒന്ന് മനസ്സിലാക്കുന്നില്ല.. സ്ത്രീകളുടെ ശരീരത്തേക്കാള്‍ ശാരീരം ആണ് നോക്കേണ്ടത്. ഇതൊക്കെ നാല് നാളത്തെ നിലാവല്ലേ... ഒന്നുടഞ്ഞാല്‍, ഒന്ന് ചുക്കി ച്ചുളിഞ്ഞാല്‍ തീര്‍ന്നില്ലേ. പട്ടിണി കിടന്നു ഉണ്ടാവുന്ന അസുഖങ്ങള്‍ എന്തോരമെന്നു ഓര്‍ത്താല്‍ നന്ന്.. തീരെ മെലിഞ്ഞ പെണ്ണുങ്ങള്‍ ഗര്‍ഭിണിയാവാന്‍ അല്പം പ്രയാസം ഉണ്ടാവുമെന്ന് ഭിഷഗ്വര മതം. ഇനി ഐശ്വര്യാ റായി അതുകൊണ്ടാണോ ഗര്‍ഭിണി ആവാത്തതെന്നു ചോദിക്കല്ലേ.. അതിന്റെ ഉത്തരം അഭിഷേക് ബച്ചന്‍ ആണ് നല്‍കേണ്ടത്.. അല്ലാതെ..!!
എന്നും മെലിഞ്ഞ പെണ്ണുങ്ങളുടെ സൌന്ദര്യ മത്സരം നടക്കുന്നത് കണ്ടു ഞെളിപിരി കൊള്ളുന്ന അവരെ പ്രാകുന്ന പെണ്ണുങ്ങള്‍ക്ക് ഇനി വിഷമിക്കേണ്ടി വരില്ല.. ഇസ്രായേലില്‍ ഇത്തരം തടിച്ചികള്‍ക്ക് വേണ്ടി ഒരു സൌന്ദര്യ മത്സരം ഉണ്ട്.. ഫാറ്റ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നാണ് പേര്.. കുറഞ്ഞപക്ഷം എണ്‍പത് കിലോയെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇതില്‍ പങ്കെടുക്കാനാവൂ.. നൂറ്റി ഇരുപതു കിലോവരെ ഉള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.. (ഒരു നല്ല പാലാക്കാരന്‍ നസ്രാണിയുടെ കല്യാണത്തിനു ബിര്യാണി വെക്കാന്‍ ഉള്ള ഇറച്ചി വേണമെന്ന് ചുരുക്കം..) ഈ മത്സരത്തിലും ക്യാറ്റ് വാക്ക് ഒക്കെയുണ്ട്. ഇതിനെ ക്യാറ്റ് വാക്ക് എന്നൊക്കെ വിളിക്കാമോ എന്ന് ചോദിക്കല്ലേ.. !!
കഴിഞ്ഞ മിസ്സ് ഫാറ്റ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ജയിച്ചത് മോരാന്‍ ബരാനാസ് എന്നാ തൊണ്ണൂറു കിലോയുള്ള ഇരുപത്തി രണ്ടുകാരി സുന്ദരിയാണ്.. മത്സരത്തില്‍ പങ്കെടുത്ത എല്ലാ സുന്ദരികളും ഈ മത്സരത്തില്‍ പങ്കെടുത്തതില്‍ അതീവ സന്തോഷവതികള്‍ ആയിരുന്നു.. എന്തായാലും നമ്മുടെ നാട്ടിലും ഇത്തരം ഒന്നൊന്നര സുന്ദരികളും ഒരു പട്ടം കിട്ടിയെങ്കിലെ ഓണക്കക്കൊള്ളി പോലെയിരിക്കുന്നതല്ല സൌന്ദര്യം എന്ന് എല്ലാവരും മനസ്സിലാക്കുകയുള്ളൂ. സത്യത്തില്‍ കൂതറ തിരുമേനിയ്ക്ക് വണ്ണം ഇല്ലാത്ത പെണ്ണുങ്ങളെ കാണുന്നതെ കലിയാണ്.. ഹാങ്ങറില്‍ തൂക്കിയ വസ്ത്രം പോലെയുള്ള പെണ്ണുങ്ങള്‍ക്ക് എന്താണ് സൌന്ദര്യം..?? ഒന്ന് കുലുങ്ങിയും കുലുക്കിയുമുള്ള നടത്തം കാണാന്‍ ആല്‍ത്തറയില്‍ ഇരിക്കുന്ന ആണുങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ തന്റെ ഭാഗമല്ലേ..
(ശാരദെ... നിന്റെ കുലുങ്ങി കുലുങ്ങിയുള്ള നടത്തം കേമം തന്നെ ... എന്ന് പറഞ്ഞു ഒരു വിടല ചിരിയോടെ മുറുക്കാന്‍ നീട്ടി തുപ്പുന്ന കാരണവരെ നമ്മള്‍ ചിലപ്പോഴെങ്കിലും ഓര്‍ക്കില്ലേ..)
Subscribe to:
Post Comments (Atom)
4 comments:
kollamm niceeeee
തടിച്ചിമാര്‍ സിന്താബാദ്
തടിയില്‍ അല്പം കാര്യം. മെലിവില്‍ ഇമ്പമില്ലാത്ത വാട്ടം. 'കൂതറ' തിരിച്ചറിയുന്നു... ഒരു കൊച്ചു വിഷയം തന്‍മയത്തമായി അവതരിപ്പിച്ചു.
ആശംസകള്‍
കുലുങ്ങിയും കുലുക്കിയുമുള്ള നടത്തം കാണാന്‍ ആല്‍ത്തറയില്‍ ഇരിക്കുന്ന ആണുങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ തന്റെ ഭാഗമല്ലേ..
തിരുനേനി അസാരം നേരമ്പോക്കില്ലാതെ വെടി വട്ടമില്ലാതെ ...
Post a Comment